എയര്‍ഇന്ത്യയുടെ ആദ്യ വനിത പൈലറ്റ് ആയി ചരിത്രം കുറിച്ച ഹര്‍പ്രീത് സിംഗ് വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണ്. എയര്‍ലൈനിന്റെ ചരിത്രത്തിലെ ആദ്യ വനിത സിഇഒ എന്ന പദവിയാണ് ഹര്‍പ്രീതിനെ തേടിയെത്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ സഹസ്ഥാപനമായ അലയന്‍സ് എയറിന്റെ സിഇഒ ആയിട്ടാണ് ഹര്‍പ്രീത് സിങ്ങിനെ നിയമിച്ചത്. നിലവില്‍ എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റ് സേഫ്റ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്. ഇന്ത്യയിലെ ആദ്യ കൊമേഴ്സ്യല്‍ വനിതാ പൈലറ്റാണ് ഹര്‍പ്രീത് സിങ്ങ്. 1 988ലാണ് പൈലറ്റായി എയര്‍ ഇന്ത്യ ഹര്‍പ്രീതിനെ തിരഞ്ഞെടുത്തത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഹര്‍പ്രീതിന്റെ വിമാനം പറത്താന്‍ കഴിഞ്ഞില്ല. അതേസമയം വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലകളില്‍ ഹര്‍പ്രീത് ശ്രദ്ധവെച്ച് തുടങ്ങിയിരുന്നു. ഹര്‍പ്രീത് സിംഗിന്റെ പദവിയിലേക്ക് ക്യാപ്റ്റന്‍ നിവേദിത ഭാസിന് എത്തും. അതേസമയം എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്കരണം യാഥാര്‍ത്ഥ്യമായാലും അലൈയന്‍സ് എയറിനെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read MoreCategory: Today’S Special
എന്നാലും എന്റെ ലണ്ടന്‍ ഡോക്ടറേ…അലാവുദ്ദീന്റെ അദ്ഭുത വിളക്ക് കാട്ടി ഡോക്ടറില്‍ നിന്ന് തട്ടിയത് രണ്ടരക്കോടി രൂപ ! ഡോക്ടര്‍ പരാതി നല്‍കിയത് വിളക്കില്‍ നിന്ന് ‘ജിന്ന്’ വരാത്തതിനെത്തുടര്‍ന്ന്…
അലാവുദ്ദീന്റെ അദ്ഭുത വിളക്കാണെന്നു പറഞ്ഞ് വിളക്കു നല്കി ഡോക്ടറില്‍ നിന്ന് രണ്ടരക്കോടി രൂപ തട്ടിയ രണ്ടു പേര് പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇക്രമുദ്ദീന്‍, അനീസ് എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടര്‍ ലാ ഖാന് പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ഡോക്ടറാണ് ലാ ഖാന്. അലാവുദ്ദീന്റെ അത്ഭുത വിളക്കാണെന്ന് പറഞ്ഞ് തനിക്ക് നല്കിയ വിളക്കില്‍ നിന്ന് ജിന്ന് വരുന്നില്ലെന്ന് കാട്ടിയാണ് പരാതി നല്‍കിയത്. പ്രതികളുടെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീയെ താന്‍ ഒരു മാസത്തോളം ചികിത്സിച്ചിരുന്നെന്നും ഇവര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മാന്ത്രിക ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച ബാബയെ കാണാന്‍ പോവുകയായിരുന്നെന്നും ഡോക്ടറുടെ പരാതിയില്‍ പറയുന്നു. അത്ഭുത വിളക്ക് സമ്പത്തും ആരോഗ്യവും നല്ല ഭാവിയും കൊണ്ടുവന്ന് തരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒരിക്കല്‍ ബാബയെ കാണാന്‍ പോയപ്പോള്‍ അലാവുദ്ദീന്‍ തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടെന്നും ഡോക്ടര്‍ പറയുന്നു. പോലീസ് തുടര്‍ന്നു…
Read Moreവാവാ നിങ്ങളുടെ വലിയ മനസിന് ബിഗ് സല്യൂട്ട് ! പാമ്പു കടിയേറ്റ് മരിച്ച ആദിത്യയുടെ കുടുംബത്തിന് വീടുവെച്ചു നല്കാന് വാവാ സുരേഷ്…
നിസ്വാര്‍ഥ സേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് വാവാ സുരേഷ്. കേരളത്തിലങ്ങോളമിങ്ങോളം എത്തി പാമ്പുകളെ പിടികൂടുകയും കാട്ടില്‍ വിടുകയും ചെയ്യുന്നതിന് യാതൊരു പ്രതിഫലവും വാങ്ങുന്നയാളല്ല വാവ. കേരളത്തെ നടുക്കിയ ഉത്രാ കൊലക്കേസില്‍ കേസ് തെളിയാന്‍ പോലും കാരണമായത് വാവാ സുരേഷിന്റെ നിഗമനങ്ങളും വെളിപ്പെടുത്തലുകളും ആണ്. നല്ല ഒരു മനുഷ്യസ്നേഹി കൂടിയായ വാവ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പാമ്പുകളെ പിടിച്ച ഈ മനുഷ്യന് ഇപ്പോഴും തന്റെ കൊച്ചു വീട്ടിലാണ് കഴിയുന്നത്. ഇപ്പോള്‍ വാവയുടെ നന്മ നിറഞ്ഞ മനസ്സ് കണ്ട് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഈ മാസം ആദ്യമാണ് പത്തനാപുരംകാരി പത്തു വയസ്സുള്ള ആദിത്യ എന്ന കുട്ടി വീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് മരിച്ചത്. മണ്‍കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ വീട്ടില്‍ ടാര്‍പോളിന്‍ പൊതിഞ്ഞ് മേല്‍ക്കൂരയില്‍ ആണ് ആദിത്യയും കുടുംബവും താമസിച്ചിരുന്നത് പൊടിപാറുന്ന മണ് തറയില്‍ പായ വിരിച്ച് ഉറങ്ങാന്‍ കിടന്ന…
Read Moreഅഞ്ചാം മാസത്തില്‍ ജന്മമെടുത്തത് ലോകത്തെ ഏറ്റവും ‘ചെറിയ കുഞ്ഞ്’ എന്ന വിശേഷണത്തോടെ ! അതിജീവിക്കില്ലെന്ന് ലോകം വിധിയെഴുതിയ ആ കുഞ്ഞിന് എന്തു സംഭവിച്ചെന്നറിയാമോ…
ഈ ലോകത്ത് നടക്കുന്ന ചില കാര്യങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം നല്കാന് നമുക്കാവില്ല. അതിനെ നമ്മള് അദ്ഭുതമെന്നോ ദൈവത്തിന്റെ ലീലയെന്നോ വിളിക്കുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു 2016 മാര്‍ച്ച് 31ന് സംഭവിച്ചത്. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. അഞ്ചാം മാസത്തില്‍ ജനിച്ചത് കൊണ്ടുതന്നെ ശ്വാസകോശം പൂര്‍ണ വളര്‍ച്ച എത്തിയില്ല എന്നതായിരുന്നു അവള്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ ജനിച്ച് ഏഴു മാസത്തോളം വെന്റിലേറ്ററിലായിരുന്നു അവളുടെ വാസം. അച്ഛനമ്മമാര്‍ക്ക് ഒന്ന് എടുക്കാനോ തലോടാനോ പോലും കഴിയാത്ത ദിനങ്ങള്‍, എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന തരത്തില്‍ തീ തിന്നു കഴിഞ്ഞ ദിവസങ്ങള്‍, സ്ഥിതി കൂടുതല്‍ വഷളാക്കിയ ഹൃദയ സംബന്ധമായ പ്രശ്നം, ഉടന്‍ തന്നെ വാന്ഡര്ബെല്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ നടത്തി. തൊട്ടു പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത പത്തു ശതമാനത്തില്‍ താഴെയായി. എന്നാല്‍…
Read Moreമോഷണക്കേസിൽ ജയിലിലെത്തി; അകത്ത് കിടന്ന് തട്ടിയത് 48 പേരെ; ഇതുവരെയുള്ള കൊലപാതകങ്ങൾക്ക് ലഭിച്ച ശിക്ഷ 217 വർഷം; കൊലപാതക പദ്ധതികൾ പോലീസ് പൊളിച്ചതോടെ പൗലോ സ്വന്തം ശരീരത്തോട് ചെയ്തതറിഞ്ഞാൽ ഞെട്ടും….
സാധാരണ കൊലപാതകം നടത്തിയതിനാണ് പലരും ജയിലിൽ പോകുന്നത്. എന്നാൽ, ഇവിടൊരു കുറ്റവാളി ജയിലിൽ ചെന്നതിനു ശേഷമാണ് കൊലപാതകങ്ങളുടെ പരന്പരകൾ തന്നെ തീർത്തത്. ഒന്നും രണ്ടും പേരെയല്ല, 48 പേരെയാണ് ഇയാൾ ജയിലിൽ ആയതിനു ശേഷം തട്ടിയിരിക്കുന്നത്. കൊല്ലപ്പെട്ടവർ എല്ലാവരും തന്നെ ജയിൽ പുള്ളികളും. ജയിലിൽ ഇത്രയധികം പേരെ കൊലപ്പെടുത്തിയ മറ്റൊരു കുറ്റവാളി ഉണ്ടോയെന്നു സംശയം. ഇതാണ് ബ്രസീലുകാരനായ കൊടും കുറ്റവാളി മാർക്കോ പൗലോ ഡാസിൽവ. 25 വർഷത്തെ ജയിൽ ജീവിതത്തിനിടെയാണ് ഇയാൾ 48 കൊലപാതകങ്ങൾ നടത്തിയത്. എല്ലാ കൊലപാതകങ്ങളിലും പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തെങ്കിലും മാർക്കോയ്ക്ക് ഇപ്പോഴും കുലുക്കമില്ല. ഒരു വിചാരണയ്ക്കിടെ പൗലോ ജഡ്ജിയോടു പറഞ്ഞത് തനിക്ക് ഒരു കുറ്റബോധവും ഇല്ലെന്നാണ്. മാത്രമല്ല, ഇനിയും കൊല്ലുമെന്നു പലപ്പോഴും ആക്രോശിക്കുകയും ചെയ്തതായി ജയിൽ അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. ലോക കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇയാളുടെ ക്രൂരകൃത്യങ്ങൾ. ജയിൽ പുള്ളികളുടെ പേടിസ്വപ്നം…
Read Moreഓണ്‍ലൈനിലൂടെ കബാബ് ഓര്‍ഡര്‍ ചെയ്തു ! എന്നാല്‍ ഡെലിവറി ബോയ്ക്കു പകരം ഭക്ഷണവുമായി എത്തിയത് പോലീസുകാരനും; സംഭവം ഇങ്ങനെ…
പോലീസുകാരെന്താ സ്വിഗ്ഗിയിലും സൊമാറ്റോയിലും പാര്‍ട്ട്ടൈമായി ജോലി നോക്കുന്നോ എന്ന് പ്രഥമദൃഷ്ട്യാ തോന്നിപ്പോകുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലാകുന്നത്. യുകെയിലെ ബെര്‍ക്ക്ഷെയറിലുള്ള വുഡ്ലിയിലാണ് കബാബ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ പോലീസുകാരന് ഭക്ഷണവുമായി എത്തിയത്. എന്നാല്‍ പോലീസുകാരന് ഡെലിവറി ബോയ് ആയി എത്തിയതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ഡെലിവറിയുമായി ഡെലിവറി ബോയ് പാഞ്ഞുവരുമ്പോഴാണ് പോലീസ് വണ്ടി പരിശോധനയ്ക്ക് വിധേയമാക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഡെലിവറി ബോയിയുടെ വാഹനത്തില്‍ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലെന്നു കണ്ടെത്തി. മാത്രമല്ല ഡെലിവറി ബോയിയുടെ കയ്യില്‍ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സ് പേപ്പറുകളോ ഉണ്ടായിരുന്നില്ല. വാഹനത്തിന്റെ ടയറുകളും പ്രശ്നമായിരുന്നു. കൂടാതെ ഡെലിവറി ബോയ് ലഹരി ഉപയോഗിച്ചിരുന്നോ എന്നും പോലീസിന് സംശയമുണ്ടായി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടതോടെ തേംസ് വാലി പൊലീസ് റോഡ്സിലെ പോലീസ് സംഘം യുവാവിനെ പിടികൂടുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കാര്‍ പിടിച്ചെടുക്കുമ്പോള്‍ കാറിനകത്ത് ഭക്ഷണപ്പൊതി കണ്ട പോലീസ് യുവാവിനോട്…
Read Moreഎന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളോട് ഒരു വാക്ക്… അനുവാദം ചോദിക്കാതെ എന്റെ വീട്ടില്‍ വരരുത്; അനശ്വര രാജന് ആരാധകരോട് പറയാനുള്ളത്….
മുന്‍കൂട്ടി അനുവാദം വാങ്ങാതെ തന്റെ വീട്ടിലേക്ക് വരരുതെന്ന് ആരാധകരോട് അഭ്യർഥിച്ച് നടി അനശ്വര രാജന്. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരില്‍ മുന്‍കൂട്ടി അറിയിക്കാതെ ചിലര്‍ എത്തിയതോടെയാണ് താരത്തിന്റെ അഭ്യര്‍ഥന. കോവിഡിന്റെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണ് ഇതെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അനുവാദമില്ലാത്ത കടന്നുകയറ്റത്തിലൂടെ അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളവർ എന്റെ വീട്ടിലുണ്ടെന്നും അനശ്വര പറയുന്നു. അനശ്വരയുടെ കുറിപ്പ് ഇങ്ങനെ, എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്ന ആളുകളോട് ഒരു വാക്ക്… നിങ്ങള്‍ എനിക്ക് പകര്ന്നുനല്കുന്ന സ്നേഹത്തെയും ഊഷ്മളതയെയും ഞാന്‍ ആത്മാര്‍ഥമായി അംഗീകരിക്കുന്നുണ്ട്. നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. എന്നാൽ നിങ്ങളില്‍ ചിലര്‍ മുന്‍കൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് കടന്നുവരികയാണ്. എന്റെ വാതിലില്‍ മുട്ടുന്നതിന് മുന്‍പ് ഞാന്‍ അവിടെയുണ്ടോ എന്നും വീട്ടിലേക്ക് വരുന്നതിന്…
Read Moreഅറിഞ്ഞില്ല…ആരും പറഞ്ഞില്ല ! യൗവനത്തില്‍ കൃഷിയിടത്തില്‍ നിന്ന് കിട്ടിയ മോതിരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് 80-ാം വയസില്‍; നിധി കയ്യില്‍ വച്ച് ഇത്രയും കാലം പാഴാക്കിയ മനുഷ്യന്റെ കഥയിങ്ങനെ…
യൗവനകാലത്ത് കൃഷിയിടത്തു നിന്നു ലഭിച്ച മോതിരത്തിന്റെ ഇപ്പോഴത്തെ മൂല്യം അറിഞ്ഞ് നിരാശയോടെ ഇരിക്കുകയാണ് ഒരു മനുഷ്യന്. 1979ലാണു ടോം ക്ലര്‍ക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തില്‍ നിന്ന് ഒരു മോതിരം ലഭിച്ചത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കള്‍ തിരയുന്നതിനിടയിലാണ് മോതിരം ലഭിക്കുന്നത്. മോതിരത്തിന് വലിയ പ്രധാന്യമൊന്നും തോന്നാതിരുന്നതോടെ അന്ന് അമ്മവീട്ടിലെ ഗരാഷില്‍ സൂക്ഷിച്ചു. എട്ട് വര്‍ഷം മുന്‍പ് അമ്മ മരിച്ചു. അപ്പോള്‍ വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടയിലാണ് ഈ മോതിരം ടിന്നിലടച്ച നിലയില്‍ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. മോതിരത്തിനു പ്രത്യേകതയുണ്ടെന്നു തോന്നിയതോടെ സമീപത്തെ മ്യൂസിയത്തില്‍ പരിശോധന നടത്തുകയായിരുന്നു. ടോമിന്റെ ഊഹം തെറ്റിയില്ല. ഉയര്‍ന്ന തോതില്‍ സ്വര്‍ണമുണ്ടായിരുന്നു ആ മോതിരത്തില്‍. അക്കാലത്ത് ഉന്നതപദവിയിലിരുന്ന ആരുടെയോ മോതിരമായിരുന്നു അത്. 670 കൊല്ലമായിരുന്നു അതിന്റെ പഴക്കം. അതായത് എഡി 1350ല്‍ നിര്‍മിച്ചത്. ലാറ്റിന്‍ ഭാഷയില്‍ എഴുത്തുകളുണ്ടായിരുന്നു മോതിരത്തില്‍ യഥാര്‍ഥ സന്ദേശങ്ങള്‍ ഞാന്‍ മറച്ചുവയ്ക്കുന്നു…
Read More‘ആളൊരു ഛോട്ടാ നേതാവാ’ പുതുപ്പള്ളിക്കാരനാ..! കൊച്ചിയിലെ അങ്കിളുമാരുമായും കൊല്ലത്തെ സുന്ദരിയുമായും അടുപ്പമുള്ള കോട്ടയത്തെ സഹായിയെ കണ്ടെത്തി
കോട്ടയം: മധ്യ കേരളത്തിലെ തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലെ അങ്കിളുമാരുമായും തട്ടിപ്പ് സംഘത്തിലെ കൊല്ലം സുന്ദരിയുമായും അടുത്ത ബന്ധമുള്ള പുതുപ്പള്ളിയിലെ പ്രാദേശിക രാഷ്്ട്രീയ നേതാവിനെ പോലീസ് കണ്ടെത്തി. പുതുപ്പള്ളിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ ഛോട്ടാ നേതാവ്. കൊച്ചിയിലുള്ള അങ്കിളുമാരുമായും കൊല്ലം സ്വദേശിനിയായ മീനു, നീനു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹോം നഴ്സായി ജോലി ചെയ്യുന്ന തട്ടിപ്പുകാരിയുമായും ഈ നേതാവിന് അടുത്ത ബന്ധമുണ്ട്. മിക്കപ്പോഴും ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പലപ്പോഴും നേരിട്ടു കണ്ടിരുന്നതായും പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഛോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിനിക്കു പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാനും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനും ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതിനു പുറമേ അങ്കിളുമാരുമായും ഛോട്ടാ നേതാവുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read Moreഒരു വീടു വാങ്ങാൻ എത്ര രൂപ വേണ്ടി വരും? സ്ഥലത്തിനും സൗകര്യത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാവും ഉത്തരം; വെറും 86 രൂപയ്ക്ക് വീടു വാങ്ങാൻ ഇതാ അവസരം
ഒരു വീടു വാങ്ങാൻ എത്ര രൂപ വേണ്ടി വരും? സ്ഥലത്തിനും സൗകര്യത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാവും ഉത്തരം. എന്നാൽ വെറും ഒരു യൂറോയ്ക്ക് (ഏകദേശം 86 രൂപ) വീടു വാങ്ങാൻ ഇതാ അവസരം. ഇറ്റലിയിലെ ചെറുപട്ടണമായ സലേമിയിലാണ് ഈ ഒാഫർ. വർഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരിൽ ഭീഷണി നേരിടുന്ന നഗരമാണ് സലേമി. 1968-ലെ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ടാണ് സലേമി നഗരത്തിൽ ആൾത്താമസം ഇല്ലാതായത്. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട വീടുകൾ നേരത്തേയും സമീപവാസികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗൺ മാനേജ്മെന്റ് നിസാരവിലയ്ക്ക് വീടുകൾ വിൽക്കാൻ തീരുമാനിച്ചത്. വഴി, വൈദ്യുതി, മലിനജലപാൈപ്പ് സംവിധാനം തുടങ്ങിയ…
Read More