കേന്ദ്രീയ വിദ്യാലയ സമിതി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ”ഏക് ഭാരത് ശ്രേഷ്ഠ ഭാരത്” എന്ന പരിപാടിയുടെ ഭാഗമായി പെണ്‍കുട്ടി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. വാരണാസി റീജിയനിലെ ഗോരഖ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന പന്ത്രണ്ടു വയസുകാരി ശ്രീലയ സത്യന് ആലപിച്ച ഒരു നാടോടി ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അരുണാചല്‍ പ്രദേശിലെ നൈഷി വിഭാഗത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു ഗാനമാണിത്. അതേ ഭാഷയിലാണ് ശ്രീലയ ഗാനം ആലപിച്ചിരിക്കുന്നത്. കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ തിരുവില്വാമല ആണ് ശ്രീലയ സത്യന്റെ സ്വദേശം. https://www.facebook.com/yadav.jeetendra.1/videos/2139912309478536/?t=273
Read MoreCategory: Today’S Special
പ്ലേറ്റിൽ ബാക്കിവച്ചാൽ..! ഓരോ നാടിനും അവരുടേതായ ഭക്ഷണ രീതികളും തീന്മേശ മര്യാദകളുമുണ്ട്; അവയിൽ രസകരമായ ചില രീതികൾ പരിചയപ്പെടാം…
വീട്ടിൽ ഭക്ഷണം കഴിക്കുന്ന പാത്രത്തിൽ എന്തെങ്കിലുമൊന്നു ബാക്കിവച്ചാൽ പിന്നെയുണ്ടാകുന്ന പുകിൽ പറയണ്ടല്ലോ. എന്നാൽ, ചൈനയിൽ പോയി ഭക്ഷണം കഴിക്കുന്പോൾ പ്ലേറ്റ് കാലിയാക്കിയാലാണ് പുകിലാവുക. ഓരോ നാടിനും അവരുടേതായ ഭക്ഷണ രീതികളും തീന്മേശ മര്യാദകളുമുണ്ട്. അവയിൽ രസകരമായ ചില രീതികൾ പരിചയപ്പെടാം. * പ്ലേറ്റിലെ ബാക്കി… നമ്മുടെ നാട്ടിലും പാശ്ചാത്യരാജ്യങ്ങളിലുമെല്ലാം പ്ലേറ്റിൽ ഭക്ഷണം ബാക്കിവയ്ക്കുന്നത് അത്ര നല്ല ശീലമായിട്ടല്ല കണക്കാക്കുന്നത്. എന്നാൽ, ചൈനയിൽ ഭക്ഷണം ബാക്കിവച്ചില്ലെങ്കിൽ പണി പാളും. ഭക്ഷണം കഴിച്ചാൽ അൽപമെങ്കിലും പ്ലേറ്റിൽ ബാക്കി വയ്ക്കുന്നതാണ് അവരുടെ രീതി. മറിച്ചായാൽ നമുക്കു ഭക്ഷണം മതിയായില്ലെന്നാണ് അർഥം. അതുകൊണ്ടു ഭക്ഷണം മതിയായെന്നും നിങ്ങൾ സംതൃപ്തരാണെന്നും കാണിക്കാൻ ഒരല്പം പ്ലേറ്റിൽ ബാക്കിവയ്ക്കണം. ചൈനയിൽ ആരുടെയെങ്കിലും വീട്ടിൽ അതിഥിയായി പോകാൻ ഇടവന്നാൽ അവിടെനിന്നു ഭക്ഷണം കഴിക്കുന്പോൾ ഇക്കാര്യം മനസിൽ സൂക്ഷിക്കുക. * നൂഡിൽസ് നൂഡിൽസ് പരസ്യത്തിലൊക്കെ കാണുന്നതുപോലെ നൂഡിൽസ് ശബ്ദമുണ്ടാക്കി കഴിക്കാൻ…
Read Moreതലവെട്ടി മാറ്റിയവന്മാര് പെങ്ങന്മാരെ തിരിച്ചറിയാത്തവര്‍ ! തന്റെ ഫോട്ടോ മോര്‍ഫ് ചെയ്തവര്‍ക്കെതിരേ പൊട്ടിത്തെറിച്ച് അര്‍ച്ചന ലത…
നടിമാരുടെ ഉള്‍പ്പെടെ സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുന്ന നിരവധി ഞരമ്പുരോഗികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. നിരവധി നടിമാര്‍ക്ക് ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ തന്റെ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി സായി പല്ലവിയുടെ മുഖം വെട്ടി ചേര്‍ത്തതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മോഡലും ആര്‍ട്ടിസ്റ്റുമായ അര്‍ച്ചന ലത. അര്‍ച്ചനയുടെ ചിത്രത്തില്‍ തലയുടെ ഭാഗത്ത് സായി പല്ലവിയുടെ തല ചേര്‍ത്ത് വെച്ച് പ്രചരിപ്പിക്കുകായയിരുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അര്‍ച്ചന ലത ചിത്രം മോര്‍ഫ് ചെയ്തവര്‍ക്കെതിരേ ആഞ്ഞടിച്ചത്. പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്തവന്മാര് നടത്തിയ മോശമായ പരിപാടിയാണിതെന്നാണ് അര്‍ച്ചന കുറിച്ചത്. അര്‍ച്ചന ലതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… പ്രിയ സഹോദരങ്ങളെ എന്റെ പേര് Archana Latha ആര്‍ട്ടിസ്റ്റാണ് മോഡല്‍ രംഗത്ത് ഇപ്പോള്‍ സജീവം ആണ്. എന്റെ തല വെട്ടിമാറ്റി അത് സായിപ്പല്ലവിയുടെ pic വച്ച് മോര്‍ഫിംങ് ചെയ്യ്തത് കാണുവാന്‍ ഇടയായി…
Read Moreക്ഷമയ്ക്കും ഒരു പരിധിയുണ്ട്! ഒരു വാഹനം ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഉടനെ അത് കേടായാൽ ആർക്കായാലും ദേഷ്യം വരില്ലേ? 2.5 കോടിയുടെ പുത്തൻ കാർ ഉടമ കത്തിച്ചു കളഞ്ഞു
ഒരു വാഹനം ഇഷ്ടപ്പെട്ട് വാങ്ങിയിട്ട് ഉടനെ അത് കേടായാൽ ആർക്കായാലും ദേഷ്യം വരില്ലേ? മിഖായേല്‍ ലിവ്ടിന്‍ എന്ന റഷ്യന്‍ യുട്യൂബർക്കും അതേ തോന്നിയുള്ളൂ. ഒരുമാസം മുന്‍പാണ് മെഴ്സിഡീസിന്റെ എഎംജി ജി ടി 63 എസ് ഇയാള്‍ വാങ്ങുന്നത്. 2.5 കോടി രൂപയാണ് വാഹനത്തിന്റെ വില. വാങ്ങി 40 ദിവസത്തിനിടെ ആറു തവണയാണ് വാഹനം കേടായത്. അഞ്ച് തവണയും ഇയാൾ ഡീലറെ സമീപിച്ച് വാഹനം നന്നാക്കി. അഞ്ച് തവണയും വാഹനത്തിന്റെ തകരാര്‍ യുട്യൂബിലൂടെ ഇയാള്‍ പങ്കുവച്ചിരുന്നു. ആറാമതും കാര്‍ കേടായപ്പോൾ ഷോറൂമിലെത്തിയെങ്കിലും കാർ നന്നാക്കി നൽകിയില്ലെന്നാണ് ഇയാൾ പറയുന്നത്. ഇതോട യുട്യൂബറുടെ നിയന്ത്രണം വിട്ടു. വയലിന് നടുവിലേക്ക് ഓടിച്ച് കയറ്റിയ കാറില്‍ നിന്ന് പുറത്തിറങ്ങി ഗ്ലാസുകൾ താഴ്ത്തി ഡോര്‍ അടച്ചു. ശേഷം ഡിക്കിയില്‍ സൂക്ഷിച്ച ഇന്ധനമെടുത്ത് പുറത്ത് വച്ചശേഷം കാറിന് വെളിയിലും അകത്തുമായി ഇന്ധനമൊഴിക്കുന്നു. പിന്നീട് അടുത്തുള്ള അടുപ്പിൽ…
Read Moreമൂങ്ങയുടെ ആക്രമണത്തില്‍ നിന്നും അണ്ണാന് കുഞ്ഞിനെ രക്ഷിച്ചു ! വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാന് അവരെ അന്വേഷിച്ച് വീട്ടില്‍ എത്തി;അണ്ണാന് വാതിലില്‍ മുട്ടുന്നത് കണ്ട് വാതില്‍ തുറന്ന യുവതി കണ്ടത്…
രക്തബന്ധങ്ങളെക്കാള്‍ വലിയ സ്നേഹബന്ധങ്ങളുണ്ടെന്ന് പറയാറുണ്ട്. അത് മനുഷ്യനോട് മാത്രമല്ല മൃഗങ്ങളോടും ഉണ്ടാവാം. 2009ല്‍ ആണ് ബ്രാന്റലി ഹാരിസണും കുടുംബവും മൂങ്ങയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ജീവനു വേണ്ടി പിടയുന്ന അണ്ണാന് കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത്. അവര്‍ ആ അണ്ണാന് കുഞ്ഞിനെ വീട്ടില്‍ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു. അവരോട് വളരെപ്പെട്ടെന്ന് ഇണങ്ങിയ ആ അണ്ണാന് കുഞ്ഞിന് അവര്‍ ബെല്ല എന്ന് പേരുനല്കി അന്ന് ജീവന് രക്ഷിച്ചപ്പോള്‍ ഹാരിസണും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് എന്നും നിലനില്‍ക്കുന്ന ഒരു ഊഷ്മളമായ സ്നേഹബന്ധമായി വളരുമെന്ന്. ബെല്ലയുടെ പരിക്കുകള്‍ ഭേദമായപ്പോള്‍ അവളെ കാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു ഹാരിസണും കുടുംബവും ചെയ്തത്. ഇനി വീണ്ടും ബെല്ലയെ ഒരിക്കല്‍ കൂടി കാണാന്‍ ആകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എന്നാല്‍ വളര്‍ന്നു വലുതായെങ്കിലും ബെല്ല അവരെ മറന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്ല വീണ്ടും ഹാരിസണിനെയും കുടുംബത്തെയും…
Read Moreവീട്ടിലെ പുതിയ വിശേഷം പങ്കുവച്ച് ചെമ്പന്‍ വിനോദ് ! അഭിനന്ദനങ്ങളുമായി ആരാധകരും…
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരമാണ് ചെമ്പന്‍വിനോദ്. അഭിനയത്തിനു പുറമേ നിര്‍മ്മാണത്തിലും തിരക്കഥയിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ചെമ്പന്‍. നായകന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത.് കോമഡിയും സ്വഭാവിക കഥാപാത്രങ്ങളോ വില്ലത്തരവും എല്ലാം ഒരുപോലെ വഴങ്ങുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചെമ്പന്‍ വിനോദ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. ചെമ്പന്റെ കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേക്ക് എത്തുകയാണ് സഹോദരനായ ഉല്ലാസ് സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ചുള്ള വിശേഷം പങ്കു വെച്ചായിരുന്നു ചെമ്പന്‍ വിനോദ് എത്തിയത്. ചിത്രത്തില്‍ അഭിനേതാവ് കൂടിയാണ് ചെമ്പന്‍ ഉല്ലാസ്. പാമ്പിച്ചി എന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത് ബ്രോസ്കി പിക്ച്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ അങ്കമാലി ഡയറീസില്‍ സഹോദരനായ ഉല്ലാസും അഭിനയിച്ചിരുന്നു. മികച്ച നിരൂപകപ്രശംസ ആയിരുന്നു അങ്കമാലി…
Read Moreആടുകളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ ചോദിക്കും പറഞ്ഞ വിലയ്ക്ക് തന്നില്ലെങ്കില്‍ മോഷ്ടിക്കും ! ആടുമോഷണം തൊഴിലാക്കിയ മൂവര്‍ സംഘം പിടിയിലായതിങ്ങനെ…
ആടുമോഷണം സംഘം പിടിയില്‍. ബൈക്കുകളില്‍ വീടുകളില്‍ എത്തി ആടുകളെ വിലപറയുകയും വില ഒത്തില്ലെങ്കില്‍ ആളില്ലാത്ത സമയം നോക്കി അവിടെ നിന്ന് ആടുകളെ പൊക്കുകയും ചെയ്യുന്ന സംഘം പിടിയില്‍. മൂവാറ്റുപുഴ കാലാംപൂര് കണ്ടത്തിന്‍കരയില്‍ മുഹമ്മദ് (50), ബന്ധുക്കളായ വലിയപറമ്പില്‍ അനസ് (36), മുളവൂര്‍ വാഴപ്പിള്ളി നിരപ്പ് വട്ടാളയില്‍ ഷൈജന്‍ (34) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വരകുളം കറിക്കല്ലില്‍ ശിവന്റെ പുരയിടത്തില്‍ നിന്നും ജമ്നാപ്യാരി ഇനത്തില്‍ പെട്ട രണ്ട് ആടുകളെ മോഷ്ടിച്ചു കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഈ സമയം ശിവനും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോയ ശിവനും കുടുംബവും തിരിച്ചെത്തിയപ്പോള്‍ കഞ്ഞിക്കുഴി പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുള്ളരിങ്ങാട് ഭാഗത്തു വാനില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന ആടുകളെ നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. ഇവര്‍ മോഷണത്തിന് ഉപയോഗിച്ച…
Read Moreവ്യാഴാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത ! ശക്തമായ ഇടിമിന്നലുമുണ്ടാവും; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Read Moreപ്രതികരിക്കണമെന്ന് തോന്നാറുണ്ട് എന്നാല്‍ പിന്നീട് നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നത് ! തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനം നല്കിയ ആ വ്യക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…
മലയാളികളുടെ പ്രിയ ഗായികയും നടിയും അവതാരകയുമായ റിമി ടോമി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധാലുവാണ്. ഇപ്പോള്‍ റിമിയെ കാണുന്ന ആരും താരത്തിന് ഒരു പത്തു വയസ് കുറഞ്ഞുവെന്നേ പറയൂ. എന്നാല്‍ ഇതിനെല്ലാം റിമി നന്ദി പറയുന്നത് തന്റെ സുഹൃത്തും നടിയുമായ ഭാവനയോടാണ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള പഴയ ചാനല്‍ അഭിമുഖങ്ങളൊക്കെ രസകരമാണ്. ജീവിത്തതില്‍ തനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഭാവന എന്നാണ് റിമി പറയുന്നത്. പിന്നണിഗാന രംഗത്തേക്ക് വരുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന റിമി, ഇപ്പോള്‍ തടിയൊക്കെ കുറച്ചു. വ്യായാമവും ഡയറ്റുമാണ് മുഖ്യം. ഇതിന് തന്നെ പ്രചോദിപ്പിച്ചത് ഭാവനയാണെന്ന് റിമി പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്. ”ഒന്ന് മെലിഞ്ഞ് നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോള്‍ എനിക്കും തോന്നി. ഇതുവരെ തടിയുള്ള അനുഭവമല്ലേ അറിയൂ, മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല,…
Read Moreഎന്റെ അമ്മായീ ഇവളെ കല്യാണം കഴിച്ചയയ്ക്കാന്‍ അമ്മായി കുറേ പാടുപെടും ! നിറത്തിന്റെ പേരില്‍ പതിവായി കളിയാക്കിക്കൊണ്ടിരുന്ന ബന്ധുവിന് ഒടുവില്‍ സംഭവിച്ചത്…യുവതിയുടെ കുറിപ്പ് വൈറലാകുന്നു…
നിറത്തിന്റെയും ശരീരാകൃതിയുടെയും പേരില്‍ മറ്റുള്ളവരില്‍ നിന്ന് അപമാനം നേരിടുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുകയാണ് മഞ്ജു ബിനു എന്ന യുവതി. ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ഈ അനുഭവം വെളിപ്പെടുത്തിയത്. മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ…ദൈവത്തിന്റെ വികൃതികള്‍ കറുപ്പിന് ഏഴ് അഴക് ഉള്ളതുകൊണ്ടാണോ എനിക്കറിയില്ല. ചിലര്‍ക്ക് ഈ നിറമുള്ള മനുഷ്യരെ കാണുമ്പോള്‍ ഒരു അസഹിഷ്ണുതയാണ്. ഈയിടെയല്ലേ ഗായിക സയനോര തനിക്ക് നിറത്തിന്റെ പേരില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. അത് വായിച്ചപ്പോഴാണ് എന്റെ അനുഭവങ്ങള്‍ നിങ്ങളോട് പറയാം എന്ന് തോന്നിയത്. പ്രേംനസീറിന്റെ പോലെ പൊടി മീശയൊക്കെ വച്ച് വെളുത്ത് സുന്ദരനായ അപ്പന്റെ ഒരു ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ വീട്ടില്‍ ഉണ്ട്. അമ്മയുടെ തനിപ്പകര്‍പ്പാണ് ഞാന്‍. ഇപ്പോള്‍ അവര്‍ തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ. ഞങ്ങള്‍ മക്കള്‍ ആണെങ്കിലോ ഒരു ന്യൂനപക്ഷം അപ്പന്റെ…
Read More