കോട്ടയം: മധ്യ കേരളത്തിലെ തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലെ അങ്കിളുമാരുമായും തട്ടിപ്പ് സംഘത്തിലെ കൊല്ലം സുന്ദരിയുമായും അടുത്ത ബന്ധമുള്ള പുതുപ്പള്ളിയിലെ പ്രാദേശിക രാഷ്്ട്രീയ നേതാവിനെ പോലീസ് കണ്ടെത്തി. പുതുപ്പള്ളിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ സ്ഥിരം സാന്നിധ്യമാണ് ഈ ഛോട്ടാ നേതാവ്. കൊച്ചിയിലുള്ള അങ്കിളുമാരുമായും കൊല്ലം സ്വദേശിനിയായ മീനു, നീനു എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹോം നഴ്സായി ജോലി ചെയ്യുന്ന തട്ടിപ്പുകാരിയുമായും ഈ നേതാവിന് അടുത്ത ബന്ധമുണ്ട്. മിക്കപ്പോഴും ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പലപ്പോഴും നേരിട്ടു കണ്ടിരുന്നതായും പോലീസിനു തെളിവ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഛോട്ടാ നേതാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിനിക്കു പോലീസിനെ വെട്ടിച്ചു രക്ഷപ്പെടാനും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയാനും ഇയാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതിനു പുറമേ അങ്കിളുമാരുമായും ഛോട്ടാ നേതാവുമായുള്ള ബന്ധത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.…
Read MoreCategory: Today’S Special
ഒരു വീടു വാങ്ങാൻ എത്ര രൂപ വേണ്ടി വരും? സ്ഥലത്തിനും സൗകര്യത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാവും ഉത്തരം; വെറും 86 രൂപയ്ക്ക് വീടു വാങ്ങാൻ ഇതാ അവസരം
ഒരു വീടു വാങ്ങാൻ എത്ര രൂപ വേണ്ടി വരും? സ്ഥലത്തിനും സൗകര്യത്തിനും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നാവും ഉത്തരം. എന്നാൽ വെറും ഒരു യൂറോയ്ക്ക് (ഏകദേശം 86 രൂപ) വീടു വാങ്ങാൻ ഇതാ അവസരം. ഇറ്റലിയിലെ ചെറുപട്ടണമായ സലേമിയിലാണ് ഈ ഒാഫർ. വർഷങ്ങളായി ജനസംഖ്യ ക്രമാതീതമായി കുറയുന്നതിന്റെ പേരിൽ ഭീഷണി നേരിടുന്ന നഗരമാണ് സലേമി. 1968-ലെ ബെലിസ് വാലി ഭൂകമ്പം ഏൽപ്പിച്ച ആഘാതത്തെത്തുടർന്ന് നാലായിരത്തിൽപ്പരം പേർ പട്ടണത്തിൽനിന്നു പാലായനം ചെയ്തിരുന്നു. അന്നു തൊട്ടാണ് സലേമി നഗരത്തിൽ ആൾത്താമസം ഇല്ലാതായത്. പുതിയ പദ്ധതിയിലൂടെ പട്ടണത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ഉപേക്ഷിക്കപ്പെട്ട വീടുകൾ നേരത്തേയും സമീപവാസികൾ വിൽക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. കോവിഡ് കാലം പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു. ഇതോടെയാണ് ടൗൺ മാനേജ്മെന്റ് നിസാരവിലയ്ക്ക് വീടുകൾ വിൽക്കാൻ തീരുമാനിച്ചത്. വഴി, വൈദ്യുതി, മലിനജലപാൈപ്പ് സംവിധാനം തുടങ്ങിയ…
Read Moreപ്രിയപ്പെട്ട പോസ്റ്റുമാസ്റ്റർ അറിയുന്നത്..! താപാൽപ്പെട്ടിയുടെ ദുരവസ്ഥ രാഷ്ട്രദീപികയിൽ വാർത്തയായി; കുമരകത്തുകാർക്ക് ആശ്വാസമായി വന്നു പുതിയ തപാൽപ്പെട്ടി
കുമരകം: കുമരകം ഹെഡ് പോസ്റ്റോഫീസിനു സമീപം സ്ഥാപിച്ചിരുന്ന പഴകിയ തും അടിഭാഗം തുരുന്പെടുത്തു നശിച്ചതു മായ തപാൽപ്പെട്ടി മാറ്റി പുതിയത് സ്ഥാപിച്ചു. തപാൽപ്പെട്ടിയിൽ നിക്ഷേപിക്കുന്ന ക ത്തുകളും മറ്റും തുരുന്പെടുത്ത് നശിച്ച പെ ട്ടിയുടെ അടിഭാഗത്തുകൂടി ആർക്കും എടുത്തു കൊണ്ടുപോകാൻ കഴിയുന്ന നില യിലായിരുന്നു. ഈ ദുരവസ്ഥ കഴിഞ്ഞ ആഴ്ച രാഷ്ട്രദീപിക വാർത്തയാക്കി. സ്റ്റേറ്റ് ബാങ്ക് കുമരകം ശാഖയുടെ മുന്നിൽ റോഡരികിൽ വർഷങ്ങൾക്കു മുന്‍പ് സ്ഥാപിച്ച ലെറ്റർ ബോക്സാണ് അടിഭാഗം ദ്രവിച്ചു നിലനിന്നിരുന്നത്. രാഷ്ട്രദീപികയിൽ വാർത്ത വന്നതോടെ പഴയ തപാൽ പ്പെട്ടി എടുത്തു മാറ്റുകയും ഹെഡ് പോസ്റ്റോഫീസിലേക്ക് കയറാനുള്ള സ്റ്റെപ്പുകൾക്ക് സമീപം ഇന്നലെ തപാൽപ്പെട്ടി സ്ഥാപിക്കുകയും ചെയ്തു.
Read Moreട്രാപ്പിൽപ്പെടുന്നവർക്കൊപ്പം നഗ്നഫോട്ടോയ്ക്ക് നിൽക്കുന്ന കൊല്ലം സുന്ദരി ഇപ്പോൾ ഗുണ്ടാവലയത്തിൽ; മൂവാറ്റുപുഴ സംഘത്തിനു പിന്നിലും കൊച്ചിയിലെ അങ്കിളുമാർ ?
കോട്ടയം: മധ്യകേരളത്തിൽ വിവിധ തട്ടിപ്പുകൾ നടത്തുന്ന സംഘത്തിനു കഴിഞ്ഞ ദിവസം മുവാറ്റുപുഴയിൽ പിടിയിലായ ഹണിട്രാപ്പ് സംഘവുമായി ബന്ധമുണ്ടോയെന്ന അന്വേഷണം നടത്തുകയാണ് പോലീസ് സംഘം. കൊച്ചിയിൽ ഹണിട്രാപ്പ് ഉൾപ്പെടെയുള്ള വിവിധ തട്ടിപ്പ് സംഘങ്ങളുടെ നേതാക്കളായി പ്രവർത്തിക്കുന്ന അങ്കിളുമാർക്ക് വലിയ സ്വാധീനമുള്ള സ്ഥലങ്ങളിൽ നിന്നാണ് അഞ്ചു പേരെ പോലീസ് പിടികൂടിയത്. ഒന്‍പതംഗ സംഘമാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇതിൽ നിന്നും അഞ്ചു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവർ ഒളിവിലാണ്.സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവതി ഈ സ്ഥാപനത്തിന്റെ ഉടമയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമ എത്തിയയുടൻ മുറിയിൽ ഒളിച്ചിരുന്ന സംഘത്തിലുള്ളവർ ഇയാളെയും യുവതിയെയും ചേർത്ത് നിർത്തി നഗ്നചിത്രങ്ങൾ പകർത്തിയശേഷം പണം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു സ്ഥാപന ഉടമയുടെ കാർ തട്ടിയെടുക്കുകയും എടിഎം കാർഡ് ഉപയോഗിച്ചു 35,000 പിൻവലിക്കുകയും ചെയ്തു. പിടയിലായവർ മുന്‍പും സമാനമായ രീതിയിൽ ഹണിട്രാപ്പ് കേസുകളിലും…
Read Moreഅമിതമായാല്‍ അമൃതും വിഷം..!ഫാസ്റ്റ് ഫുഡില്‍ “ലോക്കായി’; ഒടുവിൽ വീടിന് പുറത്തിറങ്ങാൻ ക്രെയിൻ വന്നു! ജോൺസണിന്റെ തീറ്റിക്കഥയിങ്ങനെ…
ബാല്യകാല”പ്രണയം’ബാല്യം മുതല്‍ ബ്രിട്ടീഷുകാരനായ ജേസണിനു ഭക്ഷണത്തോടായിരുന്നു പ്രണയം. അമ്മയുണ്ടാക്കി തരാറുള്ള ഭക്ഷണമായിരുന്നു കുട്ടിക്കാലത്ത് ഇഷ്ടം. പതുക്കെ അവന് തടിയനായി മാറി. എന്നാൽ, ശരീരം തടിവയ്ക്കുന്പോഴും അവനു കൂസലൊന്നുെം ഇല്ലായിരുന്നു. ഏതു കാര്യത്തിനും മുന്നിൽ കാണും. എന്നാൽ, വളരുന്തോറും ജേസണിന്റെ രുചികള്‍ക്കും മാറ്റം സംഭവിച്ചു. അമ്മയുണ്ടാക്കി നല്‍കാറുള്ള ഭക്ഷണത്തില്‍നിന്ന് അവന് പതിയെ ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്കു കടന്നു. കൃത്രിമരുചികളോടു തോന്നിയ പ്രണയം വൈകാതെ ജേസണെ ഫാസ്റ്റ് ഫുഡിന് അടിമയാക്കി മാറ്റി. ലൈഫ് മാറ്റിയ ഹോം ഡെലിവറിഫാസ്റ്റ് ഫുഡിന്റെ പ്രശ്നങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. പക്ഷേ, ഇത്ര ഭീകരമായ ഒരവസ്ഥ കേട്ടുകാണില്ല. 2014ല്‍ ഹോം ഡെലിവറി ആപ്പില്‍ അംഗമായതോടെയാണ് ജേസണിന്റെ ജീവിതം മാറിമറിയുന്നത്. അങ്ങനെ വീട്ടിൽ വരുത്തി തീറ്റ തുടങ്ങിയതോടെ വീടിനു പുറത്തിറങ്ങാന്‍ പോലും മടിയായി. കഴിക്കുന്നതു ഒരു ലഹരിയായി മാറി. വര്‍ഷങ്ങളോളം അവന് വീടിനുള്ളിൽ തന്നെ ചെലവഴിച്ചു. ഓണ്‍ലൈനായി ഭക്ഷണം ഓർഡര്‍…
Read Moreകാട്ടിലെ വീട് ഞങ്ങളുടേതും കൂടി; കൃഷിയിടങ്ങൾ വിട്ട് കാട്ടുപന്നികൾ പൂന്തുവിളയാടാൻ വീടുകളിലേക്കും; പന്നികളുടെ വരവിൽ പ്രതിഷേധിച്ച് നാട്ടുകാർ; ബൈഡ്റൂം കൈയ്യടക്കിയ പന്നികളുടെ വീഡിയോ കാണാം…
കോഴിക്കോട്: കൃഷിയിടങ്ങളില്‍ മാത്രം ഇങ്ങനെ കളിച്ചാല്‍ മതിയോ… പോരെന്ന് തോന്നിക്കാണും.അതെ, കര്‍ഷകര്‍ക്ക് എക്കാലവും ഭീഷണിയായ കാട്ടുപന്നി ഇത്തവണ ബെഡ്റൂമിലും എത്തി. ഒന്നല്ല രണ്ടെണ്ണം. ലൈസന്‍സുള്ളവര്‍ക്ക് കാട്ടുപന്നികളെ കൊല്ലാമെന്ന നിര്‍ദേശമൊന്നും മൂപ്പരറിഞ്ഞമട്ടില്ല. ബെഡ്റൂമില്‍ വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ വിരാജിക്കുകയാണ് ഈ കാട്ടുപന്നികൾ. കൂരാച്ചുണ്ട് ലാസ്റ്റ് പൂവത്തുംചോല കെഎസ്ഇബിയിലെ ജീവനക്കാരനായ ആലമല മോഹനന് എന്നയാളുടെ വീട്ടിലാണ് പുലര്‍ച്ചെ അപ്രതീക്ഷിത അതിഥി എത്തിയത്. കിടക്കമുഴുവന് നക്കിതുടച്ച് നാശമാക്കി. പന്നി കയറിയതറിഞ്ഞ് വീട്ടുകാര്‍ പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി വാതില്‍ അടച്ചു. ഡിഎഫ്ഒയും ജില്ലാകളക്ടറും സ്ഥലത്തെത്തി. കാട്ടുപന്നി മൂലമുള്ളദുരിതം നേരിട്ട് മനസിലാക്കണമെന്ന ആവശ്യമാണ് വീട്ടുകാരും പ്രദേശവാസികളും ഉന്നയിക്കുന്നത്. ഈ ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു.
Read Moreസോഷ്യൽ മീഡിയ തിരയുന്നു, വൈറലായ വഴിയോര കച്ചവടക്കാരിയെ; തിളച്ചുമറിയുന്ന എണ്ണയിൽ പലഹാരം മറിച്ചിടുന്നതും കോരിയെടുക്കുന്നതുമെല്ലാം കൈ കൊണ്ട്; അത്ഭുതത്തോടെ കൈയടിച്ച് കാണികളും
തിളച്ചുമറിയുന്ന എണ്ണയിൽ പലഹാരം ഉണ്ടാക്കുന്ന വഴിയോരകച്ചവടക്കാരി- കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ ദൃശ്യമാണിത്. ഇതിലെന്താണ് പ്രത്യേകത എന്നാണെന്നല്ലേ? കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിൽ പലഹാരം മറിച്ചിടുന്നതും വേവുമ്പോൾ പാത്രത്തിലേക്ക് മാറ്റുന്നതും. കൈകളിൽ ഒന്നും ധരിച്ചിട്ടല്ല അവരത് ചെയ്യുന്നത്. ബജി പോലുള്ള വിഭവമാണ് ഇവര്‍ തയാറാക്കുന്നത്. മാവിൽ കുഴച്ച പലഹാരം വെറും കൈകൊണ്ട് എണ്ണയിലിടുന്നതും മറിച്ചിടുന്നതുമെല്ലാം വീഡിയോയിൽ കാണാം. ചുറ്റും നിൽക്കുന്നവർ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിലുണ്ട്. 23000-ത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. സ്ത്രീയുടെ കൈ പൊള്ളാത്തത്തിന്റെ രഹസ്യമെന്താണെന്നുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ. വിരലിൽ പൊതിഞ്ഞിരിക്കുന്ന മാവ് കാരണമാകും കൈ പൊള്ളാത്തത് എന്നാണ് ഒരാളുടെ കണ്ടുപിടിത്തം. 13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ടിക്ക്ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സ്ത്രീയുടെ പേരെ സ്ഥലമോ വീഡിയോയിൽ പറയുന്നില്ല. നേരത്തെ തിളച്ച എണ്ണയിൽ കൈകൊണ്ട് മീൻ വറക്കുന്ന ന്യൂഡൽഹി സ്വദേശി…
Read Moreവില്‍ക്കുന്നതാവട്ടെ മരിച്ച് മണ്ണടിഞ്ഞവരുടെ വസ്ത്രങ്ങള്‍ ! വില്പ്പനയ്ക്കിരിക്കുന്നതാവട്ടെ ആരും കണ്ടാല്‍ ഭയക്കുന്ന രൂപത്തിലും; വ്യത്യസ്ഥമായ സംഗതി ഇങ്ങനെ…
നൂതനമായ ആശയങ്ങള്‍ പരീക്ഷിക്കുന്നവരാണ് എപ്പോഴും വിജയം കൈവരിക്കുക. ഇത്തരത്തില്‍ ഇന്നേവരെ ആരും പരീക്ഷിക്കാത്ത രീതിയിലുള്ള വസ്ത്രവ്യാപാരത്തിലേക്ക് കടന്ന യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കക്ഷി വില്പനയ്ക്കു വെക്കുന്നത് മരിച്ചവരുടെ വസ്ത്രങ്ങളാണ്, അവ വില്‍ക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പ്രേതരൂപത്തിനു സമാനമായി മേക്ഓവര്‍ ചെയ്താണ് യുവതി വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. തായ്ലന്റില് നിന്നുള്ള ഓണ്‍ലൈന്‍ റീടെയ്ലറായ കനിതാ തോങ്ക്നാക് ആണ് സോംബീ ലുക്കില്‍ അവതരിച്ച് മരിച്ചവരുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്നത്. സമൂഹമാധ്യമത്തില്‍ ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കനിതായുടെ വസ്ത്രവില്പന. താന്‍ പ്രേതത്തെപ്പോലെ മേക്കപ്പ് ചെയ്ത് വില്പന ചെയ്തു തുടങ്ങിയതോടെ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചുവെന്നാണ് കനിതാ പറയുന്നത്. മൂന്നു മണിക്കൂറോളം എടുത്താണ് കനിതാ സോംബീ മേക്കപ്പ് പൂര്‍ത്തിയാക്കുന്നത്. ശേഷം തന്റെ കയ്യിലുള്ള മരിച്ചവരുടെ വസ്ത്രങ്ങള്‍ ഓരോന്നും ഉയര്‍ത്തിക്കാണിച്ച് അവയുടെ വിലപറയും. ആ വസ്ത്രം ആരുടേതായിരുന്നുവെന്നും അയാള്‍ എങ്ങനെയാണ് മരിച്ചതെന്നും ലൈവിനിടെ പറയും. 236 രൂപ( 100…
Read Moreനിരാശ, നിശബ്ദത ശിവശങ്കർ; സംസ്ഥാനത്തെ ഏതു വകുപ്പിനെയും നിയന്ത്രിക്കാൻ ശേഷിയുള്ള ഉദ്യോഗസ്ഥൻ; ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥൻ; ഒടുവിൽ തലകുമ്പിട്ട്…
കൊച്ചി: സംസ്ഥാനത്തെ മൊത്തം വിരൽതുന്പിൽ കറക്കിയിരുന്ന ഒരു ഉദ്യോഗസ്ഥപ്രമുഖന്റെ ഇന്നലെത്തെ രാത്രി തികച്ചും അപ്രതീക്ഷിതവും നിരാശ നിറഞ്ഞതുമായിരുന്നു. എം.ശിവശങ്കർ ഇന്നലെ കാണപ്പെട്ടതു വളരെ നിരാശനായിട്ടാണ്. പ്രതിരോധം പൂർണമായും തകർന്ന അവസ്ഥയിൽ. എല്ലാ കെണികളിൽനിന്നും രക്ഷപ്പെടുമെന്ന ആത്മവിശ്വാസം ആദ്യഘത്തിലൊക്കെ പ്രകടിപ്പിച്ചിരുന്ന ഈ ഉദ്യോഗസ്ഥൻ ഒടുവിൽ തലതാഴ്ത്തി. ഒരിക്കലും മായിക്കാനാവാത്ത ഡിജിറ്റൽ തെളിവുകളാണ് ശിവശങ്കറിനു കെണിയൊരുക്കിയത്. ഫോൺ വിളിച്ചതും ചാറ്റുകളുമൊക്കെ അന്വേഷകർ വീണ്ടെടുത്തതോടെയാണ് ശിവശങ്കർ കുരുങ്ങിയത്. ഇന്നലെ കൊച്ചിയിലേക്ക് എത്തിച്ചപ്പോഴും പിന്നീട് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴുമൊക്കെ വളരെ നിരാശനായിട്ടാണ് അദ്ദേഹത്തെ കാണപ്പെട്ടത്. സംസ്ഥാനത്തെ ഏതു വകുപ്പിനെയും നിയന്ത്രിക്കാൻ ശേഷിയുള്ള ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കർ. ഏറ്റവും മിടുക്കനായ ഉദ്യോഗസ്ഥൻ എന്ന ലേബലാണ് അദ്ദേഹത്തെ മുഖ്യമന്ത്രിക്കു പ്രിയങ്കരനാക്കി മാറ്റിയതും. അദ്ദേഹത്തെ വിശ്വസിച്ചതിലും വിലയിരുത്തിയതിലും മുഖ്യമന്ത്രി പിണറായി വിജയനു കടുത്ത പാളിച്ച സംഭവിച്ചു. നേരത്തെ സ്പ്രിംഗിൾ കേസിൽ…
Read Moreതോക്കെടുത്ത് അര്‍മേനിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ ! അന്ന ഹകോബയാന്റെ സൈനിക പരിശീലനം ശ്രദ്ധ നേടുന്നു;വരും ദിവസങ്ങളില്‍ അസര്‍ബൈജാനെതിരേ പോരാട്ടത്തിനിറങ്ങുമെന്നും അന്ന…
ദശാബ്ദങ്ങളായി തുടരുന്ന അര്‍മേനിയ-അസര്ബൈജാന് സംഘര്‍ഷത്തില്‍ തോക്കെടുക്കാന്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിയാന്റെ ഭാര്യ അന്ന ഹകോബയാനും. താന്‍ ഉള്‍പ്പെടുന്ന 13അംഗ വനിതാ സ്കാഡ് ഉടന്‍തന്നെ സൈനികപരിശീലനം ആരംഭിക്കുമെന്നും വരുന്ന ദിവസങ്ങളില്‍ അതിര്‍ത്തി സംരക്ഷിക്കാനായി പുറപ്പെടുമെന്നും അന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നു. ഇത് അന്നയുടെ രണ്ടാമത്തെ സൈനികപരിശീലനമാണ്. കഴിഞ്ഞമാസം അന്നയും കരാബഖില്‍ നിന്നുള്ള വനിതാ സംഘവും അര്‍മ്മേനിയയിലെ മിലിട്ടറി ബേസില്‍ നിന്ന് ഏഴ് ദിവസത്തെ സൈനിക പരിശീലനം നേടിയിരുന്നു. മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ നാഗൊര്‍ണൊ-കരാബാഖ് എന്ന മേഖലയെച്ചൊല്ലിയുള്ള തര്‍ക്കം ഇ്പ്പോഴും രൂക്ഷമായി നിലനില്‍ക്കുകയാണ്. 90കളില്‍ ഈ മേഖലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നഷ്ടങ്ങളാണുണ്ടായത്. മുപ്പതിനായിരത്തോളം ആളുകള്‍ മരിച്ചുവീഴുകയും പത്തു ലക്ഷത്തില്‍ അധികമാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. ഇരുരാജ്യങ്ങളും അവകാശവാദമുന്നയിക്കുന്ന നാഗൊര്‍ണൊ-കരാബാഖ് മലനിരകള്‍ രാജ്യാന്തര അതിര്‍ത്തിയനുസരിച്ച് അസര്‍ബൈജാന്റെ ഭാഗമാണ്. എന്നാല്‍ അര്‍മീനിയന്‍ വംശജര്‍ കൂടുതലായി കാണുന്ന…
Read More