ബ്രിട്ടനിലെ ഏറ്റവും ചൂട് കൂടിയ ദിവസങ്ങളിലൊന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച. ഉരുകിയൊലിക്കുന്ന നട്ടുച്ചകളിൽ പുറത്തിറങ്ങാൻതന്നെ എല്ലാവരും മടിക്കും. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങുന്ന സമയം. ആളുകൾ നോക്കിയപ്പോൾ കാർ പാർക്കിംഗ് മേഖലയിൽ ഒരു കാറിനു നേർക്ക് ഒരാൾ പാഞ്ഞടുക്കുന്നു. കൈയിൽ ഒരു കോടാലി. അടുത്ത നിമിഷം അയാൾ കാറിന്റെ സൈഡ് വിൻഡോ ഗ്ലാസിനു നേർക്കു കോടാലി ഉയർത്തി അടിച്ചു. ഒന്നല്ല പലവട്ടം. ഗ്ലാസ് തകർന്നു വീഴുന്നതുവരെ അയാൾ ആഞ്ഞടിച്ചു. ഇയാൾ എന്തു ഭ്രാന്താണ് കാണിക്കുന്നതെന്നോർത്തു കണ്ടുനിന്നവർ പരിഭ്രമിച്ചു. ചിലർ ഒാടിയടുത്തെങ്കിലും കോടാലിയുമായി നിൽക്കുന്ന അയാളുടെ അടുത്തേക്കു ചെല്ലാൻ മടിച്ചു. അടുത്തു കിടക്കുന്ന മറ്റു കാറുകളെയും ഇയാൾ ആക്രമിക്കുമോയെന്നോർത്തു ചിലർ വേവലാതിപ്പെട്ടു. പോലീസ് എത്തിയപ്പോൾ അടുത്തു കൂടിയവർ തൊട്ടടുത്ത ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന പോലീസുകാരെ വിവരമറിയിച്ചു. ഒരു മനുഷ്യൻ കാർ തല്ലിത്തകർക്കുന്നു എന്ന വാർത്ത കേട്ട് അവർ ഒാടിയെത്തി. എന്നാൽ, ഈ…
Read MoreCategory: Today’S Special
വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ ? ടിക് ടോക്കില്‍ പല്ലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു വൈറലാകുന്നു
ജനപ്രീതി കൂടിക്കൊണ്ടിരിക്കുന്പോഴാണ് ഇന്ത്യയിൽ ടിക് ടോക്കിന് പൂട്ട് വീണത്. ഇതോടെ ടിക് ടോക്കിൽ വൈറലായവർ മറ്റ് സോഷ്യൽ മീഡിയകളിലേക്ക് ചേക്കേറി. അഭിനയ മികവ് പ്രകടിപ്പിക്കാൻ മാത്രമല്ല, പരസ്യത്തിനായും ടിക് ടോക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു.ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചെങ്കിലും മറ്റ് രാജ്യങ്ങളിൽ ആപ് ഇപ്പോഴും ഹിറ്റാണ്. അപകടങ്ങളും അപകടകരമായ പല കാര്യങ്ങളും ടിക് ടോക്കിൽ പ്രചരിക്കാറുണ്ട്. ഇപ്പോൾ ടിക് ടോക്കിൽ പല്ലിന്റെ സൗന്ദര്യം വർധിപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് വൈറലായിരിക്കുന്നത്. ടോക് ടോക്ക് താരമായ ക്ലോഡിയ സ്നെൽ പല്ലിൽ രാസവസ്തു ഉപയോഗിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. പഞ്ഞി ഉപയോഗിച്ച് ഹൈഡ്രജൻ പെറോക്സൈഡ് പല്ലില്‍ തേയ്ക്കുന്ന വീഡിയോയാണ് ക്ലോഡിയ പോസ്റ്റ് ചെയ്തത്. ഒാൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് നാല് ഡോളർ മുടക്കിയാൽ ഈ രാസവസ്തു ലഭിക്കുമെന്നാണ്…
Read Moreസ്വന്തം ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ ! ചിത്രം ഒരുക്കുന്നത് മൂന്ന് ഭാഗങ്ങളായി; സിനിമ വന്വിവാദങ്ങള്ക്കിടയാക്കുമെന്ന് മുന്നറിയിപ്പും…
സ്വന്തം ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന് രാംഗോപാല്‍ വര്‍മ. മൂന്ന് ഭാഗങ്ങളായാണ് താന്‍ ചിത്രം ഒരുക്കുന്നതെന്നും സിനിമ വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചേക്കുമെന്നും രാമു കുറിച്ചു. ഓരോ ഭാഗത്തിനും രണ്ട് മണിക്കൂര്‍ വീതമാണ് ദൈര്‍ഘ്യം. രചനയും രാമു തന്നെയാണ്. രാമു എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബൊമ്മക്കു ക്രിയേഷന്‍സിന്റെ ബാനറില്‍ ബൊമ്മക്കു മുരളിയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തില്‍ 20 വയസുള്ള രാമുവിനെയാണ് കാണിക്കുന്നത്. ഈ സിനിമയില്‍ പുതുമുഖമാണ് രാംഗോപാല്‍ വര്‍മയെ അവതരിപ്പിക്കുന്നത്. രണ്ടാം ഭാഗത്തില്‍ ഏതെങ്കിലും പ്രമുഖ യുവതാരത്തെയാവും പരിഗണിക്കുക. എന്നാല്‍ മൂന്നാം ഭാഗത്തില്‍ തന്റെ കഥാപാത്രത്തെ താന്‍ തന്നെ അവതരിപ്പിക്കുമെന്നും രാംഗോപാല്‍ വര്‍മ വ്യക്തമാക്കി. ആര്‍ജിവി- ദി ഇന്റലിജന്റ് ഇഡിയറ്റ്’ എന്ന് പേരിട്ടിരിക്കുന്ന മൂന്നാം ഭാഗത്തില്‍ തന്റെ പരാജയങ്ങളെ കുറിച്ചും ദൈവം, രതി, സമൂഹം എന്നിവയെ കുറിച്ചും പറയുമെന്നും രാം ഗോപാല്‍ വര്‍മ…
Read Moreഓട്ടോക്കൂലി നല്കാന് കാശില്ല രണ്ട് പവന്റെ മാലയും മൊബൈലും നല്കി യാത്രക്കാരന് സ്ഥലംവിട്ടു ! ഫോണിലെ നമ്പരുകണ്ട് ഇയാളുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാര്‍ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ഓട്ടോക്കൂലി നല്കാന് കാശില്ലാത്തതിനെത്തുടര്‍ന്ന് രണ്ടു പവന്റെ മാലയും മൊബൈല്‍ ഫോണും നല്കി സ്ഥലം വിട്ട് യാത്രക്കാരന്. തൃശ്ശൂര്‍ കെഎസ്ആര്‍ടിസിക്കു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ രേവത് ഇപ്പോള്‍ യാത്രക്കാരനെ അന്വേഷിച്ച് നടക്കുകയാണ്. തൃശ്ശൂരില്‍ നിന്നും ഗുരുവായൂരിലേക്ക് രാത്രി 10.30-നാണ് പെരിന്തല്‍മണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആള് ഓട്ടം വിളിച്ചത്. ഗുരുവായൂര്‍ അമ്പലത്തിന്റെ കിഴക്കേനടയിലെത്തി ഇറങ്ങിയപ്പോള്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചുനാള്‍ മുന്‍പ് രേവതിനെ തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചുകൊണ്ടുപോയി പണം നല്‍കാതെ മുങ്ങിയയാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ ഈ അനുഭവം രേവത് ഇയാളോടു പറഞ്ഞു. ഇതിനിടെ അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചു.ഉടനെ ഇത് ഓട്ടോക്കാരനു കൊടുക്കാമെന്ന് പറഞ്ഞ് സഞ്ചിയില്‍ നിന്ന് സ്വര്‍ണനിറമുള്ള മാലയെടുത്ത് ഇയാള്‍ അവരെ കാട്ടി. പെരുമാറ്റത്തില്‍ പന്തികേടു തോന്നിയതോടെ ടെംപിള്‍ പൊലീസ്, യാത്രക്കാരന്റെ മൊബൈലില്‍ നിന്നും ബന്ധുവിന്റെ നമ്പര്‍ എടുത്തു വിളിച്ചു. ഇയാള്‍…
Read Moreകാമുകി ഉപേക്ഷിച്ചു ! കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ ഇന്‍സ്റ്റഗ്രാമിലിട്ട് യുവാവിന്റെ പ്രതികാരം; ഒപ്പം അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന കുറിപ്പും…
അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് ഒരു തരത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമായി അവളുടെ അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് കാമുകന് ചെയ്തത്. ‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ കാമുകന് പിടിയിലാവുകയും ചെയ്തു. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്. അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്. ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.
Read Moreഓസ്ട്രേലിയന്‍ തീരത്തേക്ക് ഒഴുകിയെത്തുന്ന ദ്വീപിന് 20,000 മൈതാനങ്ങളുടെ വലിപ്പം ! വിചിത്രദ്വീപ് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്നു…
ഓസ്ട്രേലിയന്‍ തീരത്തേക്ക് വിചിത്രദ്വീപ് ഒഴുകിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദ്വീപ് എന്നാണ് ഇതിനെ പൊതുവെ പറയുന്നതെങ്കിലും മണ്ണും ചാരവും നിറഞ്ഞ ഒഴുകി നീങ്ങുന്ന ഈ ഭൂഭാഗത്തെ പ്യൂമിസ് എന്നാണ് ശാസ്ത്രലോകം വിളിക്കുന്നത്. 2019 ഓഗസ്റ്റിലാണ് കടലിനടിയിലെ ഒരു അഗ്നിപര്‍വത സ്ഫോടനം മൂലം ഈ പ്യൂമിസ് പ്രതിഭാസം രൂപപ്പെട്ടത്. അഗ്നിപര്‍വതത്തില്‍ നിന്ന് പുറത്തേക്കെത്തിയ ചാരവും, ചെറുകല്ലുകളും ചേര്‍ന്നാണ് ഇതു രൂപപ്പെട്ടത്. തീരെ സാന്ദ്രത കുറഞ്ഞ കല്ലുകളായതിനാല്‍ ഇവ വെള്ളത്തിലേക്ക് താന്നുപോകാതെ സമുദ്രോപരിതലത്തില്‍ തന്നെ കൂടിക്കിടക്കാന്‍ തുടങ്ങി. വൈകാതെ ഇതിന് വലിയൊരു ദ്വീപിന്റെ രൂപം കൈവരികയായിരുന്നു. അതേസമയം പക്ഷികള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്കും, മറ്റ് സൂക്ഷ്മജീവികള്‍ക്കും ഒരു ആവാസകേന്ദ്രം കൂടിയാണ് ഈ ഒഴുകുന്ന ദ്വീപ്. ടോംഗാ ദ്വീപ സമൂഹത്തിന്റെ ഭാഗമായ വവാവു ദ്വീപില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഫോടനം ഉണ്ടായതെന്ന് സാറ്റ്ലെറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കടലിനടിയില്‍ അഗ്നിപര്‍വതത്തില്‍ സ്ഫോടനമുണ്ടായ സമയത്ത് രൂപപ്പെട്ട…
Read Moreസമയമാകട്ടെ അറിയിക്കാം..! ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും പൂർണമായി ജോലിയിൽ തന്നെയാണ് ചില ലക്ഷ്യങ്ങളുണ്ട്; വിവാഹത്തെക്കുറിച്ച് വിഘ്നേഷ് പറയുന്നത് ഇങ്ങനെ…
തെന്നിന്ത്യൻ സൂപ്പർ താരസുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും എന്ന് വിവാഹിതരാകുമെന്ന് കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. വിഘ്നേഷും നയൻതാരയും ഒന്നിച്ചുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്പോഴും ആരാധകർ ചോദിക്കുന്നത് വിവാഹം ഇനിയെന്നാണെന്നാണ്. തങ്ങൾ വിവാഹിതരാകുമെന്ന് വിഘ്നേഷും നയൻസും ഇതുവരെ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇപ്പോൾ ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേപ്പറ്റി വിഘ്നേഷ് മനസു തുറന്നിരിക്കുകയാണ്. തങ്ങൾ വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിൽ 22 തവണ ഇന്റൻനെറ്റിൽ വാർത്തകൾ വന്നിട്ടുണ്ടെന്ന് വിഘ്നേഷ് ശിവൻ പറയുന്നു. മൂന്നു മാസം കൂടുന്പോൾ ഇത്തരത്തിൽ വാർത്തകൾ വരും. ഞങ്ങളുടെ ശ്രദ്ധ ഇപ്പോഴും പൂർണമായി ജോലിയിൽ തന്നെയാണ്. ചില ലക്ഷ്യങ്ങളുണ്ട്. അതൊക്കെ പൂർത്തീകരിക്കണം. അതൊക്കെ കഴിഞ്ഞ് വേണം ഞങ്ങളുടേതായ ലോകത്തേക്ക് പോകുവാൻ. പ്രണയം മടുത്തു തുടങ്ങുന്പോൾ വിവാഹത്തിലേക്ക് കടക്കാം. അപ്പോൾ എല്ലാവരേയും അറിയിക്കും. – വിഘ്നേഷ് ശിവൻ പറയുന്നു. സീ അവാർഡ് വേദിയിൽ…
Read Moreഇല്ല സൗകര്യമില്ല ! ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലം മുതലേ നല്ല ശീലമാണ് അത് ഞാന്‍ സഹിച്ചോളാം; തുറന്നടിച്ച് ബാലചന്ദ്രന് ചുള്ളിക്കാട്…
മലയാളത്തിലെ പ്രമുഖ കവിയായ ബാലചന്ദ്രന് ചുള്ളിക്കാട് വ്യത്യസ്ഥനാകുന്നത് അദ്ദേഹത്തിന്റെ കൃത്യമായ നിലപാടുകള്‍ കൊണ്ടു കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് മാതൃഭൂമി സാഹിത്യോത്സവത്തില്‍ ഒരു സംവാദത്തിനിടെ ചോദ്യകര്‍ത്താവിന് ബാലചന്ദ്രന് ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ”കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ”സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്. ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയില്‍ വീഡിയോ ഇന്നലെ മുതല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അതേസമയം, വീഡിയോയെ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. ‘എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,’ എന്ന് ചുള്ളിക്കാട് പറയുന്നു.…
Read Moreഇതാണ് ഭൂമിയിലെ നരകം! മരണത്തേക്കാൾ വലിയ വിധിയുണ്ടോ? ഉണ്ട്; അമേരിക്കയിലെ സൂപ്പര്മാക്സ് ജയിലില്‍ ആ വിധി കൊടും കുറ്റവാളികളെ കാത്തിരിക്കുന്നു…
ഐഎസ് ഭീകരരെക്കുറിച്ച് നമ്മളൊരുപാടു കേട്ടിട്ടുണ്ട്. അവരിൽപ്പെട്ട രണ്ടുപേർ ഇപ്പോൾ ഭയന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, അമേരിക്കയിലെ ഒരു ജയിലിൽ അടയ്ക്കപ്പെടുമോ എന്ന പേടി. അങ്ങനെ സംഭവിച്ചാൽ അത് ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാകുമെന്നാണ് അവർ കരുതുന്നത്. ദിവസത്തിൽ 23 മണിക്കൂറും ജനലുകളില്ലാത്ത സെല്ലുകളിൽ ഏകാന്തമായി കഴിയേണ്ടിവരുന്ന തടവുകാർ. കിടക്കാൻ കോണ്‍ക്രീറ്റ് പാളികളിൽ വിരിപ്പ്, ജയിലിനു ചുറ്റും കത്തിവാറുകൾകൊണ്ടുള്ള വേലി, കാവൽ നായ്ക്കൾക്കൊപ്പം റോന്തു ചുറ്റുന്ന പാറാവുകാർ… കുറ്റവാളികൾക്ക് ഈ ജയിൽ ഒരു പേടിസ്വപ്നം ആയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ലോകത്തെ കൊടുംകുറ്റവാളികളിലെ മുൻനിരക്കാരുടെ കിടപ്പ് ഈ ജയിലിലാണ്. അവരിൽ മയക്കുമരുന്നു രാജാവ് എൽ ചാപ്പോയുണ്ട്.., വിദ്വേഷ പ്രചാരകനായ അബു ഹംസയുണ്ട്.., ഷൂ ബോംബർ എന്നു കുപ്രസിദ്ധനായ റിച്ചാർഡ് റീഡുണ്ട്… ഈ നിര നീളും. ഏറെ രസകരമായ ഒരുകാര്യമുണ്ട്- 1980കളുടെ അവസാനം ഈ ജയിൽ സ്ഥാപിച്ചതുമുതൽ ഇന്നുവരെ ഒരുത്തനും അവിടെനിന്നു രക്ഷപ്പെട്ടിട്ടില്ല! ജയിൽ…
Read More13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച് ഇരുവരുടെയും വീട്ടുകാര്‍; ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്ര വിഷമം പിടിച്ച കാര്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് 13 വയസുകാരി…
കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്നിഷ്നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്ക്കുന്ന പത്തുവയസ്സുകാരന് ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്. മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു.…
Read More