ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് സിസ്റ്റം യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) മികച്ചൊരു മാറ്റത്തിനൊരുങ്ങുന്നു. ഇന്നു മുതലാണ് യുപിഐയിലെ നവീകരണം നടക്കുകയെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപിഐ വഴി പണം അയയ്ക്കുന്പോഴോ സ്വീകരിക്കുന്പോഴോ ഉപയോക്താക്കൾക്ക് സംഖ്യ അടിസ്ഥാനമാക്കിയുള്ള പേഴ്സണ്‍ ഐഡിന്റിഫിക്കേഷൻ നന്പറിനു (പിൻ) പകരം വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയവ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. പുതിയ ബയോമെട്രിക് അധിഷ്ഠിത ഓഥറൈസേഷൻ സർക്കാരിന്റെ ആധാർ സിസ്റ്റത്തിൽ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റ അനുസരിച്ചാകും നടപ്പിലാകുക. ഇത് രാജ്യത്തുടനീളം നടക്കുന്ന പേയ്മെന്റുകൾ വേഗവും എളുപ്പവും സുരക്ഷിതതവുമാക്കുമെന്നാണ് വാഗ്ദാനം. പരന്പരാഗത പിൻ നന്പറുകൾക്കു പകരം ഡിജിറ്റൽ പേയ്മെന്റുകൾക്ക് ഇതര ഓഥറൈസേഷൻ രീതികൾ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ അനുവാദം നൽകിയിരുന്നു. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ പുതിയ ബയോമെട്രിക് സവിശേഷത പ്രദർശിപ്പിക്കാൻ…
Read MoreCategory: Today’S Special
80 മീറ്റര്‍ തുണിയിൽ വിരിഞ്ഞത് വിസ്മയ ഗൗൺ; 25 വർഷമായി തയ്യൽ രംഗത്ത് സജീവമായ ബിനു തുന്നിയ ഡ്രസ് വൈറലാവുകയാണ്
ചേർത്തല: ചേര്‍ത്തല സ്വദേശി നിര്‍മിച്ച 80 മീറ്റര്‍ തുണി ഉപയോഗിച്ചുള്ള ഗൗണ്‍ വിസ്മയമായി. 25 വർഷമായി തയ്യൽ മേഖലയിൽ ജോലിചെയ്യുന്ന പി.എ. ബിനുവിന്റെ കരവിരുതാണ് വിസ്മയകരമായത്. പരസ്യ ചിത്രീകരണത്തിനായാണ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പട്ടണക്കാട് മനക്കോടം സ്വദേശിയായ നഴ്സിനായി ബിനു ഗൗൺ തയിച്ചു നൽകിയത്. മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണ് ഗൗൺ തുന്നിയത്. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് സ്വദേശിനി ഒലിവിയ മൈക്കിളിന് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് ഇത്രയും നീളം കൂടിയ തുണി ഉപയോഗിച്ച് ഗൗൺ തയിച്ചത്. ഒന്നാമത്തെ ഭാഗത്ത് ആറു മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 16 പീസും രണ്ടാമത്തെ ലെയറിൽ 18 മീറ്റർ തുണി ഉപയോഗിച്ച് 15 ഇഞ്ച് നീളത്തിൽ 45 പീസും മൂന്നാമത്തെ ലെയറിൽ 47 മീറ്റർ തുണിയിൽ 19 ഇഞ്ച് നീളത്തിൽ 94 പീസും ഉപയോഗിച്ചാണ് ഗൗൺ തുന്നിയത്.…
Read Moreഹോൾ ഓഫ് ഫെയിം ബഹുമതി: ആധാർ അധിഷ്ഠിത പണമിടപാട്; ഡാറ്റാ ചോർച്ച കണ്ടെത്തിയ അധ്യാപികയ്ക്ക് അവാർഡ്
ആധാർ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ ഡാറ്റാ ചോർച്ച കണ്ടെത്തുകയും അവ തടയാൻ പര്യാപ്തമായ വിവരങ്ങൾ കൈമാറുകയും ചെയ്തതിന് കോളജ് അധ്യാപികയ്ക്ക് ഹോൾ ഓഫ് ഫെയിം ബഹുമതി. കോതമംഗലം മാർ അത്തനേഷ്യസ് കോളജ് കംപ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഷൈനി ജോണിനെയാണ് ഇന്ത്യൻ കംപ്യൂട്ടർ സെക്യൂരിറ്റി ഇൻസിഡന്റ് റസ്പോൺസ് ടീം ഫിനാൻസ് സെക്ടറും ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റസ്പോൺസ് ടീമും സംയുക്തമായി ഹോൾ ഓഫ് ഫെയിം ബഹുമതി നൽകി ആദരിച്ചത്. ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസിലെ നെറ്റ് വർക്കിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള സൈബർ സുരക്ഷയിലും സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള പ്രക്രിയയിലും ഗവേഷകയാണു ഷൈനി ജോൺ. എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസിനു കീഴിലാണ് ഷൈനി ഗവേഷണം നടത്തുന്നത്.
Read Moreശീതകാല പഴവർഗകൃഷിയുടെ പിതാവ് ജോർജ് ജോസഫ് തോപ്പൻ ഓർമയായി; കാന്തല്ലൂരിനെയും വട്ടവടയെയും പ്രശസ്തമാക്കുന്നതിൽ പ്രധാനപങ്ക്
മറയൂർ: കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ പിതാവായി അറിയപ്പെടുന്ന കാന്തല്ലൂർ പി.ടി. മാഷ് എന്ന ജോർജ് ജോസഫ് തോപ്പൻ (60) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിൽ ശീതകാല പഴവർഗ കൃഷിയുടെ തുടക്കക്കാരിൽ പ്രമുഖനായിരുന്ന ഇദ്ദേഹം പാലായിലെ തോപ്പൻ കുടുംബാംഗമാണ്. കാന്തല്ലൂർ സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ കായിക അധ്യാപകനായാണ് ജോർജ് ജോസഫ് കാന്തല്ലൂരിലെത്തിയത്.ഭാര്യ ജെസിയും ഇതേ സ്കൂളിൽ അധ്യാപികയായിരുന്നു. ഇരുവരും വിരമിച്ച ശേഷം കാന്തല്ലൂരിൽ തന്നെ സ്ഥിരതാമസമാക്കി. കൃഷിയോടുള്ള അഭിനിവേശമാണ് ഇവരെ ഇതിനു പ്രേരിപ്പിച്ചത്. വീടിനോടു ചേർന്നുള്ള സ്ഥലത്ത് ശീതകാല പഴവർഗങ്ങളുടെ വൈവിധ്യമാർന്ന കൃഷിക്ക് തുടക്കംകുറിക്കുകയും ചെയ്തു.ബ്ലാക്ക്ബെറി, പ്ലം, പീച്ച്, ഓറഞ്ച്, സ്ട്രോബറി തുടങ്ങി നൂറിലധികം ഇനം പഴവർഗചെടികൾ തോപ്പൻ ഫാമിൽ ഇടംപിടിച്ചു. കാഷ്മീരിൽ നിന്ന് ആപ്പിൾ മരങ്ങൾ വിമാനമാർഗം കൊണ്ടുവന്ന് കാന്തല്ലൂരിൽ നട്ടുപിടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. കേരളത്തിൽ…
Read Moreകുഞ്ഞുങ്ങളുടെ ജീവന് യാതൊരു വിലയുമില്ലേ? അപകടകരമായ രീതിയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോക്കാരൻ; വൈറലായി വീഡിയോ
കുട്ടികളെ സ്കൂളിൽ വിടുന്നതിന് സ്കൂൾ ബസിന്റെ സഹായമാകും മിക്ക മാതാപിതാക്കളും തേടുന്നത്. ചില സ്കൂളുകളിൽ ബസിനും വാനിനും പകരം ഓട്ടോ ആയിരിക്കും യാത്രാ മാർഗമായി ഉപയോഗിക്കുന്നത്. എന്നാൽ ഓട്ടോയിൽ കുഞ്ഞുങ്ങളെ വിടുന്നത് സുരക്ഷിതമാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ മണിനഗറിലുള്ള സ്കൂൾ കുട്ടികളുടെ വീഡിയോ ആണിത്. ഓട്ടോയിൽ കുട്ടികളുടെ ബാഗ് കുത്തി നിറച്ച് വച്ചിരിക്കുന്നത് കാണാം. എന്നാൽ അതിലേറെ ഭയപ്പെടുത്തുന്നത് മറ്റൊരു കാഴ്ചയാണ്. ഒരു കുട്ടി ഓട്ടോയിൽ ഇരിക്കാൻ സ്ഥലം തികയാത്തതിനാൽ അവൻ ഓട്ടോയുടെ പിന്നിലാണ് ഇരിക്കുന്നത്. കുട്ടിയുടെ ശരീരം പകുതി ഭാഗവും ഓട്ടോയുടെ വെളിയിലാണ്. അവൻ വീഴാതെ ഇരിക്കുന്നതിനായി ഒരു കന്പി മാത്രമാണ് വച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവർ, കുട്ടികളുടെ മാതാപിതാക്കൾ എന്നിവർക്കെതിരേ നടപടി എടുക്കണമെന്ന് പറഞ്ഞാണ് വീഡിയോ…
Read Moreകുട്ടികളിലെ മൊബൈൽ ഇന്റർനെറ്റ് അടിമത്വത്തെ നിയന്ത്രിക്കുന്നതിനായി വരുന്നൂ ‘ഡി-ഡാഡ്’
എന്റെ കുട്ടി മൊബൈൽ കണ്ടാലേ ചോറുണ്ണൂ എന്ന് പറയുന്ന മാതാപിതാക്കളാണ് ഇക്കാലത്തുള്ളത്. വളരെ ക്രെഡിറ്റോടെയാണ് ചില ആളുകൾ ഇതിനെ കാണുന്നത്. കുഞ്ഞുങ്ങളിൽ വളർന്ന് വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം വരുത്തുന്ന ദോഷങ്ങൾ ചില്ലറയല്ല. അമിതമായ സ്ക്രീൻ ടൈം പഠനത്തെയും സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസകരമായി കേരള പോലീസിന്റെ ‘ഡി-ഡാഡ്’ (D-Dad) അഥവാ ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി വരുന്നു. കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികളിലെ മൊബൈൽ ഇന്റർനെറ്റ് അടിമത്വത്തെ നിയന്ത്രിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഇത്. കൗൺസിലിംഗിലൂടെ കുട്ടികൾക്ക് ഡിജിറ്റൽ അടിമത്വത്തിൽ നിന്ന് മോചനം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കേരളാ പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പിൽ ഈ പദ്ധതി എന്താണെന്ന് വിശദീകരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വർധിച്ചു വരുന്ന ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ…
Read Moreഗോ.. ഗോ.. ഗോൾഡ്… ! സ്വര്‍ണവില പവന് 90,000 രൂപയ്ക്ക് അരികെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും റിക്കാര്‍ഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 11,185 രൂപയും പവന് 89,480 രൂപയുമായി സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,975 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.74ലുമാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 97,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടിവരും. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,200 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7,170 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,640 രൂപയുമാണ് വിപണി വില. 2025 ജനുവരി ആറിന് അന്താരാഷ്ട്ര വില 2641 ഡോളറും,…
Read Moreആരോഗ്യ രഹസ്യം ആയോധനകല; കാഞ്ചോ മസായയ്ക്ക് 65ലും അടവും ചുവടും തെറ്റില്ല
തൊടുപുഴ: ആയോധന കലയിൽ അഗ്രഗണ്യനായ പ്രശസ്ത കരാട്ടെ ഗ്രാന്റ് മാസ്റ്ററും ജപ്പാൻ സ്വദേശിയുമായ കാഞ്ചോ മസായ കൊഹാമ കഴിഞ്ഞ 15 വർഷത്തിനിടെ ഒരു തുള്ളി മരുന്നുപോലും കഴിച്ചിട്ടില്ലെന്നു പറഞ്ഞാൽ അദ്ഭുതം തോന്നും. അടവുകളും ചുവടുകളുമായി ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ഇദ്ദേഹത്തിന് പ്രായം 65 പിന്നിട്ടെങ്കിലും മനസിൽ യുവത്വം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്റെ ചിട്ടവട്ടങ്ങളും ഭക്ഷണരീതിയുമെല്ലാം ഇദ്ദേഹത്തിന് കരുത്തും ശക്തിയും പകരുന്നു. കരാട്ടെയിൽ ഒന്‍പതു ഗ്രേഡ് ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് കരാട്ടെയിൽ പരിശീലനം നൽകിവരുന്നു. ഇന്ത്യയിൽമാത്രം 10,000ത്തോളം ശിഷ്യൻമാരുണ്ട്. ഇതിൽ 100ഓളം പേർ കേരളത്തിലാണ്. തന്റെ പത്താമത്തെ വയസിലാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ശിഷ്യരുള്ളത്. ലോകം ഏറെ ആദരിക്കുന്ന വ്യക്തിയാണ് കാഞ്ചോ മസായ കൊഹാമ. ഷോട്ടോകാൻ കരാട്ടെയിലെ പേരുകേട്ട മാസ്റ്ററാണ് ഇദ്ദേഹം.…
Read Moreതാണ നിലത്തേ നീരോടൂ… ബംപറടിച്ചിട്ടും അമിതാവേശമില്ല; പതിവുജോലിയിൽ
കോടിപതിയായിട്ടും ശരത്ത് ഇന്നലെയും ജോലിക്കു പോയി. ഈ വര്‍ഷത്തെ സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശി ശരത് എസ്. നായര്‍ക്കാണ് ലഭിച്ചത്. നറുക്കെടുപ്പുനടന്ന ദിവസം ജോലി പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ലീവ് പറഞ്ഞാണ് ശരത്ത് വീട്ടിലേക്കു പോയത്. ജോലിസ്ഥലത്തുനിന്നു ഭാര്യയെ വിളിച്ച് ബംപറടിച്ച കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നതു ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണു കാര്യം പറഞ്ഞിരുന്നത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. തൈക്കാട്ടുശേരി നെടുംചിറയില്‍ ശശിധരന് നായരുടെയും രാധാമണിയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ശരത്. അനുജന് രഞ്ജിത്ത്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണയാണ് ശരത്തിന്റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ആദ്യമായാണ് ഓണം ബംപർ എടുത്തതെന്നും വളരെയേറെ…
Read Moreലിസ് മിസ് സൗത്ത് ബ്യൂട്ടി; കിരീടം കിട്ടിയതില്‍ സന്തോഷമെന്ന് കൈപ്പുഴ സ്വദേശിനിയായ ലിസ് ജയ്മോന് ജേക്കബ്
കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോന് ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ല്‍ മിസ് കേരളയായും ലിസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ബിസിഎം കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ ശേഷം. സതര്ലന്ഡില് അസോഷ്യേറ്റായി കുറച്ചു കാലം ജോലി ചെയ്തു. തുടര്‍ന്ന് രാജഗിരി കോളജില്‍നിന്നും എംഎസ്ഡബ്ള്യു പാസായി. കഴിഞ്ഞ നാലിന് ബംഗളൂരുവിലായിരുന്നു മിസ് സൗത്ത് ഇന്ത്യ മത്സരം സാരി റൗണ്ട്, സ്വിം സ്യൂട്ട് റൗണ്ട്, ഓപ്പണിംഗ് സ്റ്റേറ്റ്മെന്റ് ഉള്‍പ്പെടെ ഏഴു റൗണ്ടുകളിലായിരുന്നു മത്സരം. മിസ് സൗത്ത് ഇന്ത്യ കിരീടം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ആത്മവിശ്വാസവും കഠിനാധ്വനവുമാണ് വിജയത്തിനു പിന്നിലെന്നും ലിസ് ജയ്മോന് പറഞ്ഞു. പിതാവ് ജയ്മോന് ജേക്കബ് (പ്ലാന്റർ), അമ്മ സിമി (ഇന്റീരിയര്‍ ഡിസൈനര്‍).
Read More