മുൻ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 33-ാം വാർഷിക ദിനത്തിൽ പരസ്പരം പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഒബാമ ദമ്പതികളെ “മികച്ച ബന്ധത്തിന്റെ ഉദാഹരണമായി’ ആരാധകർ വാഴ്ത്തുകയും ചെയ്തു. മിഷേലിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ബറാക് ഒബാമ, ഭാര്യയോടുള്ള തന്റെ സ്നേഹം തുറന്നെഴുതി. “ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം നിങ്ങളെ വിവാഹം ചെയ്തതാണ്, @MichelleObama. 33 വർഷമായി ഞാൻ നിങ്ങളുടെ ശക്തി, സൗന്ദര്യം, ദൃഢനിശ്ചയം എന്നിവയിൽ വിസ്മയം കൊണ്ടിരിക്കുന്നു. വിവാഹ വാർഷിക ആശംസകൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് മിഷേൽ ഒബാമയും മറുപടി നൽകി. “കഴിഞ്ഞ 33 വർഷത്തിനിടയിൽ ഞങ്ങൾ ഒരുപാട് ദൂരം ഒരുമിച്ച് സഞ്ചരിച്ചു. എന്നിട്ടും, “ഞാൻ സമ്മതം അറിയിക്കുന്നു’ എന്ന് പറഞ്ഞ ദിവസത്തേക്കാൾ ഞാൻ ഇന്ന് നിങ്ങളെ കൂടുതൽ സ്നേഹിക്കുന്നു. @BarackObama! നിങ്ങളോടൊപ്പം ഈ ജീവിതത്തിലൂടെ കടന്നുപോകാൻ…
Read MoreCategory: Today’S Special
കുർകുറെ ചോദിച്ച മകനെ കയറിൽ കെട്ടിയിട്ട് അമ്മ; 112 വിളിച്ച് പരാതി പറഞ്ഞ് കുട്ടി; പിന്നീട് സംഭവിച്ചത്
ഇരുപത് രൂപയുടെ ഒരു പാക്കറ്റ് കുർകുറെ വാങ്ങാൻ പണം ആവശ്യപ്പെട്ടതന്നെ കയറുപയോഗിച്ച് കെട്ടിയിടുകയും മർദിക്കുകയും ചെയ്തെന്ന പരാതിയുമായി എട്ടുവയസ്സുകാരൻ. പോലീസിന്റെ എമർജൻസി നമ്പറായ 112-ലേക്ക് വിളിച്ചാണ് കുട്ടി സഹായം തേടിയത്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലാണ് രസകരമായ സംഭവം ഈ ബാലൻ പോലീസിനോട് പരാതി പറയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഫോണിലൂടെ കുട്ടി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ ശാന്തമായി ആശ്വസിപ്പിക്കുന്നതും ഉപദേശം നൽകുന്നതും വീഡിയോയിലുണ്ട്. ഈ ഇടപെടൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. കോത്വാലി പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഖുതർ ഔട്ട്പോസ്റ്റിന് കീഴിലെ ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടി തന്റെ അമ്മയോട് ഒരു പാക്കറ്റ് കുർകുറെ വാങ്ങാനായി 20 രൂപ ചോദിച്ചപ്പോൾ, അമ്മയ്ക്കും സഹോദരിക്കും ദേഷ്യം വരികയും, തുടർന്ന് ഇരുവരും ചേർന്ന് അവനെ ക്രൂരമായി…
Read Moreശ്രേഷ്ഠ അധ്യാപക ബഹുമതിയിൽ അനിമോളും പമ്പാവാലിയും
കണമല: ശ്രേഷ്ഠ അധ്യാപക പുരസ്കാര നേട്ടത്തിൽ അനിമോളും പമ്പാവാലിയും. തുലാപ്പള്ളി നാറാണംതോട് കാരാപ്ലാക്കൽ അനിമോൾ സാബുവിനാണ് ഈ അഭിമാന നേട്ടം. ഇന്നലെ തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിൽ നടന്ന അന്താരാഷ്ട്ര അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ അനിമോൾ പുരസ്കാരം ഏറ്റുവാങ്ങി. വർഷങ്ങളായി തെലുങ്കാനയിൽ വിവിധ സ്കൂളുകളിൽ അധ്യാപികയും ഭർത്താവ് പി.ജെ. സാബുകുമാർ ഡയറക്ടറായ കേരള സ്കൂളിന്റെ പ്രിൻസിപ്പലുമാണ് തുലാപ്പള്ളി കാരാപ്ലാക്കൽ നിരാമയന്റെയും പങ്കജാക്ഷിയുടെയും മകളായ അനിമോൾ. സാംസ്കാരികകാര്യ വകുപ്പും ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ശ്രേഷ്ഠ അധ്യാപക പുരസ്കാരത്തിന് അനിമോൾ ഉൾപ്പെടെ നാല് പേരാണ് അർഹരായത്. ഹർഷ, ഉജ്വൽ, ഉത്തര എന്നിവരാണ് മക്കൾ.
Read Moreഹോട്ട് ആൻഡ് സ്പൈസി ചിക്കൻ സിംഗർ ബർഗർ ഓർഡർ ചെയ്തു, തുറന്ന് നോക്കിയപ്പോൾ ചീഞ്ഞഴുകിയ ചിക്കൻ; രണ്ടാമതും ഓർഡർ ചെയ്തപ്പോൾ പിന്നെയും അത് തന്നെ; പരാതിയുമായി യുവതി
കെഎഫ്സി ആരാധകർ അല്ലാത്ത ആളുകൾ ചുരുക്കമാണ്. ചിക്കൻ പ്രേമികളിൽ മിക്ക ആളുകളും പോകാറുള്ള ഇടമാണ് കെഎഫ്സി. ഇപ്പോഴിതാ കെഎഫ്സിക്കെതിരേ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് യുവതി. കെഎഫ്സിയുടെ ബംഗളൂരു ഔട്ട്ലെറ്റിൽ നിന്ന് ഇവർ ഹോട്ട് & സ്പൈസി ചിക്കൻ സിംഗർ ബർഗർ ഓർഡർ ചെയ്തു. എന്നാൽ താൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറിൽ വച്ചിരുന്ന പാറ്റി മോശമാണെന്നും ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നും ആരോപിച്ച് യുവതി രംഗത്തെത്തി. ഇതിനെതിരേ പരാതി പറഞ്ഞപ്പോൾ രണ്ടാമതും മറ്റൊരു ബർഗർ അവർ യുവതിക്ക് കൊടുത്തു. എന്നാൽ ഇതും കൈയിൽ കിട്ടി തുറന്ന് നോക്കിയപ്പോൾ അതിന്റെ പാറ്റിയും മോശമായിരുന്നു. അതിൽ നിന്ന് അസഹനീയമായ ഗന്ധം വരാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇക്കാര്യം അവർ ഔട്ട്ലെറ്റിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ പ്രശ്നം പരിഹരിക്കുന്നതിനുപകരം, ഇത് സോസിന്റെ മണം മാത്രമാണ് എന്ന് പറഞ്ഞ് ജീവനക്കാർ പരാതി തള്ളിക്കളഞ്ഞെന്നും യുവതി ആരോപിച്ചു.
Read Moreവയലാര്‍ സാഹിത്യപുരസ്കാരം ഇ. സന്തോഷ് കുമാറിന്
49-ാമത് വയലാര്‍ സാഹിത്യപുരസ്കാരം ഇ. സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന് എന്ന കൃതിക്കാണ് പുരസ്കാരം. ഞായറാഴ്ച തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായനികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടി.ഡി. രാമകൃഷ്ണന്, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവര്‍ അടങ്ങിയതാണ് ജഡ്ജിംഗ് കമ്മിറ്റി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പുരസ്കാര സമര്‍പ്പണ ചടങ്ങ് നടക്കും.
Read Moreസനായി തകായിച്ചി ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി
ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി അറുപത്തിനാലുകാരി സനായി തകായിച്ചി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന തകായിച്ചിയെ പാർലമെന്റ് വൈകാതെ പ്രധാനമന്ത്രിയായി അംഗീകരിക്കും. മുൻ മന്ത്രി, ടിവി അവതാരക, ഡ്രം സംഗീതജ്ഞ തുടങ്ങിയ നിലകളിൽ ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ് തകായിച്ചി. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ കടുത്ത ആരാധികയാണ്. ജപ്പാനിലെ മാർഗരറ്റ് താച്ചറെന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, തകായിച്ചി പുരോഗമനവാദിയാണെന്ന അഭിപ്രായം ജാപ്പനീസ് വനിതകൾക്കില്ല. പ്രധാനമന്ത്രിക്കസേരയിൽ അനവധി വെല്ലുവിളികളാണ് തകായിച്ചിയെ കാത്തിരിക്കുന്നത്. സാന്പത്തികമാന്ദ്യത്തിൽനിന്ന് ജപ്പാനെ മോചിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തേണ്ടതുമുണ്ട്. ട്രംപിന്റെ വാണിജ്യയുദ്ധങ്ങളിൽ അമേരിക്കയുമായുള്ള ജപ്പാന്റെ ബന്ധം ഉലയാതെ നോക്കുക, എൽഡിപിയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് പാർട്ടിയുടെ ജനപ്രീതി തിരിച്ചുപിടിക്കുക എന്നിവയാണ് മറ്റു വെല്ലുവിളികൾ.…
Read Moreലിസ് ജയ്മോൻ ജേക്കബിന് മിസ് സൗത്ത് ഇന്ത്യ 2025 കിരീടം
കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read Moreഇനി ഞങ്ങൾ ഒരുമിച്ച്… ‘എപ്പഴോ ഇരുൾ മൂടിയ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു’: കല്യാണം ഉറപ്പിച്ച സന്തോഷ വാർത്ത പങ്കുവച്ച് ഇച്ചാപ്പി
കുടിലിൽ നിന്നും കൊട്ടാരം തീർത്ത മിടുക്കിയാണ് യൂട്യൂബർ ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി. വേറിട്ട സംസാര രീതി കൊണ്ടും കഥ പറച്ചിലുകൾ കൊണ്ടും ആളുകളുടെ മനസ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് ഇച്ചാപ്പി. യൂട്യൂബ് വരുമാനമുപയോഗിച്ച് ഇച്ചാപ്പി താമസിച്ചിരുന്ന കുഞ്ഞ് കുടിലിൽ നിന്നും ഇന്ന് അടച്ചുറപ്പുള്ളൊരു വീടാണ് ഉണ്ടാക്കിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ ഓരോ കണികയും ഇച്ചാപ്പി തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താൻ കല്യാണം കഴിക്കാൻ പോവുകയാണെന്ന സന്തോഷ വാർത്ത അറിയിച്ചിരിക്കുകയാണ് ഇച്ചാപ്പി. ഡിജിറ്റൽ ക്രിയേറ്ററായ സൗരവ് ആണ് ഇച്ചാപ്പിയുടെ വരൻ. കഴിഞ്ഞ ദിവസം പെണ്ണുകാണൽ വീഡിയോ ഇച്ചാപ്പി പങ്കുവച്ചു. എപ്പഴോ ഇരുൾ മൂടിയ ജീവിത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു എന്നാണ് സൗരവിനെക്കുറിച്ച് ഇച്ചാപ്പി പറഞ്ഞത്. ഇച്ചാപ്പിയുടെ കുറിപ്പ്.. ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ…
Read Moreപൊന്നേ ഒന്നു നിൽക്ക് നീ… സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ്; പവന് 87,560 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഗ്രാമിന് 10,945 രൂപയും പവന് 87,560 രൂപയുമായി റിക്കാര്‍ഡില്‍ തുടരുകയാണ്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3885 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.77 ലും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 9,000 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 7,000 രൂപയും 9 കാരറ്റിന് ഗ്രാമിന് 4,520 രൂപയുമാണ് വിപണി വില. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3890 ഡോളറില്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭം എടുത്ത് പിന്മാറിയതിനെ തുടര്‍ന്ന് 3829 ഡോളറിലേക്ക് എത്തിയിരുന്നു. ചെറിയ തിരുത്തല്‍ വന്നപ്പോള്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തിയതോടെ വില വീണ്ടും…
Read Moreകൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ആർജിസിബി ഗവേഷകർ: കാൻസർ ചികിത്സയ്ക്കും ആൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും സഹായകം
തിരുവനന്തപുരം: രോഗകാരികളായ തന്മാത്രകളെ കണ്ടെത്താനും രോഗ കോശങ്ങളെ നശിപ്പിക്കാനും സഹായകമായ കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ച് ബ്രിക്ആർജിസിബി ഗവേഷകർ. ആൽ സ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ് പോലുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നതിനും വ്യക്തിഗത രോഗനിർണയത്തിനും ഇത് സഹായിക്കും. ആന്റികാൻസർ ഡ്രഗ് നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങളിലൊന്നായി ഇതിനെ കണക്കാക്കാം. അന്താരാഷ്ട്ര പ്രശസ്തമായ നേച്ചർ കമ്യൂണിക്കേഷൻസ് ജേർണലിന്റെ പുതിയ പതിപ്പിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിക് ആർജിസിബി ഫാക്കൽറ്റി ശാസ്ത്രജ്ഞനായ ഡോ. കെ.ആർ. മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ഡിപിപോർ എ എന്നറിയപ്പെടുന്ന കൃത്രിമ മിറർഇമേജ് നാനോപോറുകൾ വികസിപ്പിച്ചത്. സിന്തറ്റിക് പെപ്റ്റൈഡുകളിൽ നിന്നാണ് ശരീര കോശങ്ങളിലെ സ്തരങ്ങളിൽ കാണപ്പെടുന്ന ചെറിയ സുഷിരങ്ങളായ നാനോപോറുകൾ നിർമിച്ചത്. ഈ സിന്തറ്റിക് പെപ്റ്റൈഡുകൾ ജീവനുള്ള കോശങ്ങളുമായി എങ്ങനെ പ്രവർത്തിക്കുന്നു എന്നു ഗവേഷകർ പഠനവിധേയമാക്കി. കൃത്രിമ മിറർഇമേജ് നാനോപോറുകൾ കാൻസർ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുകയും ആരോഗ്യമുള്ള കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുകയും…
Read More