സുശാന്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകം ! കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് നടനെ കൊലപ്പെടുത്തിയതെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമെന്ന് പാരാനോര്‍മല്‍ വിദഗ്ധര്‍. കറുത്ത വസ്ത്രം ധരിച്ച ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധര്‍. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ് ഗോസ്റ്റ് ഹണ്ടിങ് സൊസൈറ്റിയിലെ അംഗവുമായി നടത്തിയ ഓണ്‍ലൈന്‍ വിഡിയോ ചാറ്റിലാണ് ഈ വിവാദ വെളിപ്പെടുത്തല്‍. ഈ വീഡിയോ ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടിയാണ് അദ്ദേഹം മരണമടഞ്ഞത്. എന്നാല്‍ അത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയില്ല. അതൊരു പുരുഷനാണ്. ആത്മഹത്യയല്ല മരണ കാരണം. കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് ഇതിനു പിന്നില്‍.’ട്രീസ ലാര്‍സന്‍ പറയുന്നു. ഇതിനിടെ സുശാന്ത് താമസിച്ചിരുന്ന ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ പ്രേതബാധയുണ്ടെന്ന തരത്തലുള്ള ചില റിപ്പോര്‍ട്ടുകളും പുറത്തു…

Read More

വനിത ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം ! മൃഗസംരക്ഷണ പ്രവര്‍ത്തകരെ തല്ലിച്ചതച്ചവര്‍ക്കെതിരേ കേസെടുത്തു…

മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി പരാതി. തെരുവുനായകളെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലാണു പ്രദേശവാസികള്‍ ഇവരെ ആക്രമിച്ചത്. സംഭവം വിവാദമായതോടെ അക്രമികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നു. കേസെടുത്തതായി പൊലീസ് അറിയിച്ചു. മൃഗസംരക്ഷണ പ്രവര്‍ത്തകയായ ആയിഷ ക്രിസ്റ്റീനയെയും നൈബര്‍ഹുഡ് വൂഫ് എന്ന സംഘടനയുടെ അംഗങ്ങളെയുമാണു റാണിബാഗ് ഋഷിനഗറിലെ താമസക്കാര്‍ ആക്രമിച്ചത്. തെരുവു നായ്ക്കളെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് സംഘടന പ്രതികരിച്ചു. ‘നായകളെ പിടിക്കുന്നതിനിടെ ഞങ്ങളെ അടിച്ചു. ചിലര്‍ വന്ന് വളരെ മോശമായി സംസാരിച്ചു. കുറെനേരം ഞങ്ങള്‍ മിണ്ടാതിരുന്നു. എന്നാല്‍ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണു മര്‍ദനമുണ്ടായത്. ഫേസ്ബുക്ക് ലൈവില്‍ ആയിഷ ക്രിസ്റ്റീന പ്രതികരിച്ചു. പൊലീസ് സ്റ്റേഷനില്‍നിന്ന് അയിഷ ക്രിസ്റ്റീന ചെയ്ത ഫേസ്ബുക്ക് ലൈവ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. കൂടെയുണ്ടായിരുന്ന വിപിന്‍, അഭിഷേക്, ദീപക് എന്നിവര്‍ക്കു നേരെയും അക്രമമുണ്ടായതായി ആയിഷ വ്യക്തമാക്കി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു ഡല്‍ഹി വനിതാ കമ്മിഷന്‍…

Read More

ഒരു കാലത്ത് പ്രമുഖ സംവിധായകര്‍ ഡേറ്റ് ചോദിച്ച് വീട്ടു പടിക്കല്‍ കാത്തുനിന്നു ! ഇന്ന് സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് ഏറെ അകലെ;നടി കനകയുടെ സിനിമജീവിതം തകര്‍ത്തത് സ്വന്തം അമ്മ…

ഒരു കാലത്ത് മലയാളത്തിലെ മുന്‍നിര നടിയായിരുന്ന കനകയുടെ സിനിമ ജീവിതത്തിന് തിരശ്ശീല വീണത് അപ്രതീക്ഷിതമായി ആയിരുന്നു. മോഹന്‍ലാല്‍,മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിക്കാന്‍ ചുരുങ്ങിയ കാലയളവില്‍ കനകയ്ക്കായി. മികച്ച അഭിനയവും സൗന്ദര്യവും താരത്തിന് ഒരുപാട് നല്ല സിനിമകളിലേക്ക് അവസരം സമ്മാനിച്ചു. സൂപ്പര്‍ സ്റ്റാറുകളെ പോലെ കനകയുടെ ഡേറ്റിനായി പ്രമുഖ സംവിധായകര്‍ പല സിനിമകളുടെയും ഷൂട്ടിംഗ് വരെ ഒരുകാലത്ത് നീട്ടിവെച്ചിട്ടുണ്ട്. 1989 ലാണ് താരം സിനിമയില്‍ എത്തിയതെങ്കിലും പിന്നീട് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗോഡ്ഫാദറിലൂടെയാണ് കനക മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ചത്. പിന്നീട് നരസിംഹം, ഗോളാന്തരവര്‍ത്ത, കുസൃതികുറുപ്പ് തുടങ്ങിയ ചിത്രങ്ങളില്‍ കൂടി മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെ നായികയായും താരം അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടി. ഈ മഴ തേന്‍ മഴ എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാന ചിത്രം. പിന്നെ ഏറെ വര്‍ഷങ്ങള്‍ കനകയെക്കുറിച്ച് ആരും കേട്ടില്ല.…

Read More

പബ്ജി കളിച്ചു മാതാപിതാക്കളുടെ 16 ലക്ഷം രൂപ തുലച്ച് 17കാരന്‍ ! നഷ്ടപ്പെട്ടത് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി മാറ്റിവെച്ചിരുന്ന തുക…

ലോകമാസകലമുള്ള യുവാക്കളുടെ ഹരമായി മാറുകയാണ് പബ്ജി എന്ന ഗെയിം. മൊബൈല്‍ ഫോണ്‍ വഴി ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം കളിക്കാവുന്ന ഗെയിം മണിക്കൂറുകളോളം ആളുകളെ പിടിച്ചിരുത്താന്‍ പര്യാപ്തമാണ്. ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുങ്ങിയതോടെ യുവാക്കള്‍ ഇതിന് അടിമകളായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ പബ്ജി കഴിച്ച് അതിന് അടിമപ്പെട്ട 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപയാണ്.പഞ്ചാബിലാണ് സംഭവം അച്ഛന്‍ ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന തുകയാണ് കളിയില്‍ കേമനാകാന്‍ തുലച്ചു കളഞ്ഞത്. ഗെയിമിന്റെ ഭാവനാ ലോകത്തെ വിപണിയില്‍ നിന്നും ഇന്‍-ഗെയിം കോസ്മെറ്റിക് ഇനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റുകള്‍ക്കുള്ള പാസുകള്‍, വെര്‍ച്വല്‍ വെടിമരുന്ന് എന്നിവ വാങ്ങാനായാണ് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം വിനിയോഗിച്ചത്. ലോക്ക്ഡൗണ്‍ സമയത്ത് ഓണ്‍ലൈനില്‍ പഠിക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുവെന്നാണ് കുട്ടി മാതാപിതാക്കളെ വിശ്വസിപ്പിച്ചത്. മാതാപിതാക്കള്‍ക്ക് ഇങ്ങിനെയൊരു ദുരുപയോഗത്തെ കുറിച്ചോ ഇത്തരമൊരു കളിയെ കുറിച്ചോ ധാരണയില്ലായിരുന്നു. ബാങ്ക് വിശദാംശങ്ങളും കാര്‍ഡ് വിശദാംശങ്ങളും…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

വ്യാജ കാസ്റ്റിംഗിനെതിരേ ബോധവല്‍ക്കരണവുമായി ഫെഫ്ക ! ഹ്രസ്വചിത്രത്തില്‍ പങ്കാളികളായി മോഹന്‍ലാലും അന്നബെന്നും;വീഡിയോ കാണാം…

സിനിമയിലേക്കുള്ള കാസ്റ്റിംഗിന്റെ പേരില്‍ നിരവധി തട്ടിപ്പുകളാണ് അരങ്ങേറുന്നത്. പണം തട്ടലും ലൈംഗിക ചൂഷണവുമുള്‍പ്പെടെയുള്ളവ ഇതിന്റെ ബാക്കിപത്രങ്ങളാണ്. ഇത്തരത്തിലുള്ള വ്യാജ കാസ്റ്റിംഗിനെതിരേ ബോധവല്‍ക്കരണവുമായി ഫെഫ്ക രംഗത്തെത്തയിരിക്കുകയാണ് ഇപ്പോള്‍. ഹ്രസ്വചിത്രത്തിലൂടെ ബോധവത്കരണം നടത്തുകയാണ് ഫെഫ്ക. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ജോമോന്‍ ടി ജോണ്‍ ആണ്. മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ചിത്രം തുടങ്ങുന്നത്. ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനാണ് ഈ വീഡിയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

Read More

നിരീക്ഷണത്തിലിരിക്കെ മുങ്ങി ! ബൈക്കിലും കെഎസ്ആര്‍ടിസിയിലും കറങ്ങി; തമിഴ്‌നാട്ടില്‍ നിന്നെത്തിയ കോവിഡ് രോഗി ആരോഗ്യ വകുപ്പിനെ വലച്ചതിങ്ങനെ…

തമിഴ്‌നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ആരോഗ്യവകുപ്പിനെ വലച്ചത് ചില്ലറയല്ല. ഇയാള്‍ ക്വാറന്റൈന്‍ ലംഘിച്ച് ബൈക്കിലും കെഎസ്ആര്‍ടിസിയിലും യാത്ര ചെയ്താണ് ഇയാള്‍ ആശങ്ക സൃഷ്ടിച്ചത്. തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് ആരോഗ്യ വകുപ്പിനെ വെട്ടിച്ച് വീട്ടിലേക്ക് മുങ്ങിയത്. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ 23നാണ് മധുരയില്‍ നിന്ന് എത്തിയത്. 30ന് പട്ടാമ്പിയിലെത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. ഇന്നലെയാണ് ഇരുവര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കൊയിലാണ്ടിയില്‍ നിന്ന് കണ്ടെത്തി കണ്ണൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. കോഴിക്കോട്ട് നിന്ന് കണ്ണൂരിലേയക്ക് കെഎസ്ആര്‍ടിസി ബസിലാണ് ഇദ്ദേഹം യാത്ര തിരിച്ചത്. പരിശോധനാ ഫലം അറിയിക്കാനായി ആരോഗ്യ വകുപ്പ് വിളിച്ചപ്പോഴാണ് സ്ഥലത്തില്ലെന്ന വിവരം അറിയുന്നത്. കോഴിക്കോട് ജില്ലാ നിരീക്ഷണ സംഘം എത്തിയാണ് ആംബുലന്‍സില്‍ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയത്.

Read More

നിങ്ങള്‍ ദൈവത്തെക്കണ്ടിട്ടുണ്ടോ ! വേദനകൊണ്ടു പുളയുമ്പോള്‍ അമ്മ ചോദിക്കും…’എന്താ മോനെ വേദന ഉണ്ടോ’ എന്ന്.. ‘ ഇല്ലമ്മേ ഒന്നുല്ല്യ ‘ ഞാന്‍ നുണ പറയും;മരണത്തെ അതിജീവിച്ച കഥ തുറന്നു പറഞ്ഞ് ദേവന്‍…

കുട്ടിക്കാലത്ത് താന്‍ കടന്നുപോയ മരണാസന്നമായ നിമിഷങ്ങളെ അനുസ്മരിച്ച് നടന്‍ ദേവന്‍. മരണമുഖത്തു കൂടി തന്നെ നടത്തിയ ഡിഫ്ത്തീരിയയെക്കുറിച്ചാണ് ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോയെന്നു ചോദിച്ചാണ് ദേവന്‍ കുറിപ്പ് ആരംഭിക്കുന്നത്. താന്‍ ദൈവത്തെ കണ്ടിട്ടുണ്ടെന്നും ഡോക്ടര്‍ സണ്ണിയാണ് ആ ദൈവമെന്നും ദേവന്‍ പറയുന്നു. ദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ടെന്നു ഞാന്‍ പറയും, ഒരു ഡോക്ടറെ ചൂണ്ടികാണിച്ചിട്ടു… എന്റെ അച്ഛനും അമ്മയും നാനും ആദ്യം കണ്ട ദൈവം ഒരു ഡോക്ടര്‍ ആണ്.. Dr. Sunny.. അന്നൊക്കെ മരണം സുനിശ്ചിതമായ ഒരു രോഗമാണ് ‘ ഡിഫ്ത്തീരിയ’. തൊണ്ടയില്‍ പഴുപ്പുവന്നു, valarnu, തൊണ്ടമുഴുവനും ബ്ലോക്ക് ആയി മരിക്കുന്ന മാരക രോഗം. അമ്മയും അച്ഛനും അത് മനസ്സിലാക്കി. അന്നുമുതല്‍ അമ്മ എന്നെ ഒക്കത്തുനിന്നും ഇറക്കാതെ താങ്ങിക്കൊണ്ടു നടന്നു. ഉറങ്ങാന്‍വേണ്ടി മാത്രം ബെഡില്‍ കിടത്തും. അപ്പോളും രണ്ടു…

Read More

കോവിഡ് ബാധിതയായപ്പോള്‍ അവര്‍ എന്നെ കണ്ടത് കുറ്റവാളിയെപ്പോലെ ! തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് നടി

കോവിഡ് രോഗബാധയെക്കുറിച്ചുള്ള ഭയാശങ്കകള്‍ എങ്ങും ഗ്രസിച്ചിരിക്കുകയാണ്. രോഗം ബാധിച്ചവരെ കുറ്റവാളികളെപ്പോലെ കാണുന്ന നിരവധി ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. സമാനമായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രശസ്ത സീരിയല്‍ താരം നവ്യ സ്വാമി. തനിക്ക് കോവിഡ് പോസിറ്റീവ് പരിശോധനാ ഫലം ലഭിച്ചപ്പോള്‍ ആളുകള്‍ തന്നെ ഒരു കുറ്റവാളിയെപ്പോലെ കണ്ടുവെന്നാണ് നവ്യ പറയുന്നത്. നാലു ദിവസം മുന്‍പാണ് നവ്യക്ക് തലവേദനയും ശരീര വേദനയും അടക്കമുള്ള രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഷൂട്ടിംഗിനായി സീരിയല്‍ സെറ്റിലുള്ള സമയത്തായിരുന്നു നവ്യക്ക് കോവിഡ് പരിശോധനാ ഫലം ലഭിച്ചത്. ”ഞാന്‍ എന്റെ ഡോക്ടറെ വിളിച്ചു, പരിശോധന നടത്താന്‍ അദ്ദേഹം എന്നെ ഉപദേശിച്ചു, ഞാന്‍ ദിവസേന നിരവധി ആളുകളുമായി ഇടപഴകുന്നു എന്നതിനാല്‍. ചൊവ്വാഴ്ച വൈകുന്നേരം എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചതായി അറിയിപ്പ് കിട്ടി. ആ സമയത്ത് ഞാന്‍ സെറ്റിലുണ്ടായിരുന്നു. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ നിലവിളിച്ചു, ‘…

Read More

സൈക്കോ കില്ലര്‍! 15 സ്ത്രീകളെ മാനഭംഗം ചെയ്തുകൊന്നു; 20 വര്‍ഷം ജയിലില്‍; ഇപ്പോള്‍ തെളിഞ്ഞു ആള്‍ നിരപരാധിയാണെന്ന്; യഥാര്‍ഥ പ്രതി പിടിയിലായത് 2019ല്‍

അനാമിക ” ശി​ര​സു കു​നി​ച്ച്, നെ​ഞ്ചി​ൽ​ത്തൊ​ട്ട് ഞാ​ൻ മാ​പ്പ​പേ​ക്ഷി​ക്കു​ന്നു. ക്ഷ​മി​ക്ക​ണം. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് തെ​റ്റു സം​ഭ​വി​ച്ചു. ലീ ​ചൂ​ൺ ജേ​യു​ടെ ക്രൂ​ര​ത​യ്ക്കി​ര​യാ​യ​വ​രോ​ടും അ​വ​രു​ടെ കു​ടും​ബ​ത്തോ​ടും മാ​പ്പ് പ​റ​യു​ന്നു. എ​ന്നാ​ൽ ചൂ​ൺ ജേ ​ചെ​യ്ത ക്രൂ​ര​ത​ക​ളു​ടെ പാ​പ​ഭാ​രം ചു​മ​ക്കേ​ണ്ടി വ​ന്ന ഒ​രു നി​ര​പ​രാ​ധിയു​ണ്ട്, യൂ​ൺ സു​ൻ​യോ. അ​ദ്ദേ​ഹ​ത്തോ​ട് എ​ങ്ങ​നെ​യാ​ണ് മാ​പ്പു പ​റ​യേ​ണ്ട​തെ​ന്ന് എ​നി​ക്ക​റി​യി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച കാ​ര​ണം 15 സ്ത്രീ​ക​ൾ​ക്കു കൂ​ടി ജീ​വ​ൻ ന​ഷ്‌‌ടമാ​യി എ​ന്ന​തി​ൽ ഖേ​ദി​ക്കു​ന്നു’ ദ​ക്ഷി​ണ കൊ​റി​യ​യെ ന​ടു​ക്കി​യ സീ​രി​യ​ൽ കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ ഈ ​അ​സാ​ധാ​ര​ണ ക്ഷ​മാ​പ​ണം അ​വി​ടു​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ഹ​സാം​ഗി​നെ ന​ടു​ക്കി​യ സൈ​ക്കോ കി​ല്ല​ർ യൂ​ൺ സു​ൻ​യോ​യു​ടെ ജീ​വി​ത​ത്തെ ക​ശ​ക്കി​യെ​റി​ഞ്ഞ സം​ഭ​വ​ത്തി​ന് ഏ​ക​ദേ​ശം മു​പ്പ​തു വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. രാ​വി​ലെ വീ​ട്ടി​ൽനി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ളും ജോ​ലി​ക്കും മ​റ്റു​മാ​യി പുറത്തു പോ​കു​ന്ന സ്ത്രീ​ക​ളും തി​രി​കെ വ​രു​വോ​ളം വീ​ട്ടി​ലി​രി​ക്കു​ന്ന​വ​രു​ടെ ഉ​ള്ളി​ൽ…

Read More