ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ! വിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് വിഗ്‌നേഷ് ശിവന്‍…

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം തന്നെ വിവാഹിതയായേക്കുമെന്ന് സൂചന. പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍സും കാമുകന്‍ വിഗ്‌നേഷും ഇതേക്കുറിച്ച് ഇന്നേവരെ പ്രതികരിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ആദ്യമായി വിഗ് നേഷ് തന്റെ വിവാഹ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിഘ്‌നേഷ് മനസു തുറന്നത്.’വിവാഹ വാര്‍ത്തകള്‍ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങള്‍ ഇരുവര്‍ക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല.

മാത്രമല്ല ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ വിഘ്‌നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്‌നേശ് പ്രതികരിച്ചു.

വിഘ്‌നേഷിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. വിഘ്‌നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് നയന്‍താരയോടാണെന്ന് വിഘ്‌നേഷ് മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ഞാനൊരു വിജയിച്ച സംവിധായകനല്ല. നാനും റൗഡി താന്‍ ചെയ്യുന്നതുവരെ പറയാന്‍ മാത്രം ഹിറ്റുകള്‍ ഒന്നും തന്നെ എനിക്കില്ല. മാഡം എന്നായിരുന്നു ഞാന്‍ നയന്‍താരയെ വിളിച്ചിരുന്നത്. അവര്‍ വലിയ ആര്‍ട്ടിസ്റ്റാണ്. അതുകൊണ്ടു തന്നെ അഭിനയത്തെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എനിക്ക് ഭയമായിരുന്നു.

അവര്‍ എന്തു കരുതും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. ഒരിക്കല്‍ നയന്‍താര എന്നോട് പറഞ്ഞു, ‘നീ സംവിധായകനാണ്, ഇങ്ങനെ ചിന്തിക്കരുത്. നീ തലകീഴായി നില്‍ക്കാന്‍ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനത് ചെയ്‌തേ പറ്റൂ.’ അതെന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി. ഞാന്‍ അവരെ വല്ലാതെ ബഹുമാനിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിലും, ഒരു വ്യക്തിയെന്ന നിലയിലും. വിഘ്‌നേഷ് പറയുന്നു…

Related posts

Leave a Comment