മണ്ണാർക്കാട്: തച്ചനാട്ടുകരയിൽ കോഴിയിട്ട വാലുള്ള മുട്ട കൗതുകമായി. തച്ചനാട്ടുകര തെക്കുംമുറി കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കോഴിയാണ് വാലുള്ള മുട്ടയിട്ടത്. തിരുത്തിൽ കൃഷ്ണൻകുട്ടിയും ഭാര്യ കുഞ്ഞിലക്ഷ്മിയും വീട്ടിൽ വളർത്തുന്ന കോഴിയാണിത്. കഴിഞ്ഞദിവസം വീട്ടുകാർ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് കോഴി ആദ്യമായി ഇട്ട മുട്ടയുടെ ഒരുവശത്ത് നാലു സെന്റിമീറ്ററോളം നീളമുള്ള വാലുപോലെ നീണ്ടഭാഗം കണ്ടത്. സാധാരണ രീതിയിലുള്ള ദൃഢമായ കവചത്തിനു പകരമം നേർത്ത ആവരണമായിരുന്നു മുട്ടയ്ക്കുണ്ടായിരുന്നത്. കാൽസ്യത്തിന്റെയോ പ്രോട്ടീന്റെയോ കുറവുമൂലമായിരിക്കാം ഇങ്ങനെ വരാൻ സാധ്യതയെന്നു വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു. സോഫ്റ്റ് ഷെൽ എഗ്ഗ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. വിചിത്രമായ മുട്ട കാണാനും ഫോട്ടോയെടുക്കാനും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാനുമായി നിരവധിപേർ വീട്ടിലെത്തിയെന്ന് കൃഷ്ണൻകുട്ടിയുടെ മകൻ സുർജിത്ത് പറഞ്ഞു. നേർത്ത ആവരണമായതിനാൽ വീട്ടുകാർ മുട്ട കോഴിക്കൂട്ടിൽ വയ്ക്കാതെ കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറുമാസങ്ങൾക്കുമുന്‍പ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ നിന്നാണ് ഇവർക്ക് കോഴികളെ ലഭിച്ചത്.
Read MoreCategory: Today’S Special
ആ വാദം തെറ്റായിരുന്നു..! ബോയിംഗ് കമ്മ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് രാജിവച്ചു; കാരണം കേട്ടാൽ മൂക്കത്തു വിരൽ വയ്ക്കും!
ന്യൂഡൽഹി: ഒരു സ്ഥാപനത്തിന്റെ മേധാവി രാജിവയ്ക്കുന്നത് വലിയ സംഭവമൊന്നുമല്ല. പക്ഷേ ബോയിംഗ് കമ്മ്യൂണിക്കേഷൻസ് സീനിയർ വൈസ്പ്രസിഡന്റ് നീൽ ഗോലൈറ്റ്ലി രാജിവച്ചത് വലിയ സംഭവമായിരിക്കുകയാണ്. രാജിവയ്ക്കാനുണ്ടായ കാരണം കേട്ടാൽ ആരും മൂക്കത്തു വിരൽ വച്ചു പോകും. ഇദ്ദേഹം പോരാടാൻ അവകാശമില്ല എന്ന പേരിൽ 1987 ഡിസംബറിൽ യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് മാഗസിനിൽ ഒരു ലേഖനം എഴുതിയിരുന്നു. അതും മുപ്പതു വർഷത്തിനു മുന്പാണെന്ന് ഒാർക്കണം. ഈ ലേഖനത്തിൽ സ്ത്രീ വിരുദ്ധ പരാമർശമുണ്ടത്രേ. മിലിട്ടറിയിലെ സ്ത്രീകളുടെ സർവീസിനെ വിമർശിച്ചുള്ളതായിരുന്നു ലേഖനം. സ്ത്രീകൾ പോരാട്ടത്തിൽ ഏർപ്പെടരുതെന്നും അവരുടെ മനോവീര്യത്തെ അതു തകർക്കുമെന്നും ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്. സ്ത്രീകൾ യുദ്ധരംഗത്തു വരുന്നത് പുരുഷ സൈനികരുടെ ആത്മവീര്യത്തെ തകർക്കുമെന്നും ലേഖനത്തിലുണ്ട്. എന്റെ വാദം ലജ്ജാകരവും തെറ്റായതുമായിരുന്നു. ലേഖനം ഞാൻ ആരാണെന്നതിന്റെ പ്രതിഫലനമല്ല; എന്നിരുന്നാലും കന്പനിയുടെ താല്പര്യപ്രകാരം ഞാൻ സ്ഥാനമൊഴിയുന്നു-നീൽ ഗോലൈറ്റ്ലി പറയുന്നു. കന്പനിയുടെ താല്പര്യപ്രകാരം സ്ഥാനമൊഴിഞ്ഞ…
Read Moreബിഗ് സല്യൂട്ട്..! പോലീസ് ജീപ്പ് കട്ടപ്പുറത്ത്; സ്വന്തം കാറിൽ പട്രോളിംഗുമായി മുനമ്പം എസ്ഐ വി.ബി റഷീദ്
വൈപ്പിന്‍: മുനമ്പത്ത് പോലീസ് ജീപ്പ് കട്ടപ്പുറത്തായപ്പോള്‍ സ്വന്തം കാര്‍ പട്രോളിംഗ് വാഹനമാക്കി വ്യത്യസ്ഥനാകുകയാണ് എസ്ഐ വി.ബി റഷീദ്. ഇന്ധനം നിറയ്ക്കുന്നതും സ്വന്തം പോക്കറ്റിലെ പണം കൊണ്ടാണെന്നറിയുമ്പോള് അതും ഇദ്ദേഹത്തിന്റെ മഹത്വം കൂട്ടുകയാണ്. കഴിഞ്ഞ ഒന്നരമാസക്കാലമായി ഇതാണ് സ്ഥിതി. ഇപ്പോഴാകട്ടെ സ്റ്റേഷന് പരിധിയില്‍ മൂന്ന് ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളുമാണ്. ഇവിടെയെല്ലാം യഥാസമയം പട്രോളിംഗ് നടത്താന്‍ വാഹനം വേറെയില്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പാകട്ടെ പ്രതികളെ കൊണ്ട് പോകാനും വിഐപി എസ്കോര്‍ട്ടും, പൈലറ്റും, എയര്‍പോര്‍ട്ട് ഡ്യൂട്ടിയുമൊക്കയായി പോകുകയാണ് പതിവ്. ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് എസ്ഐ സ്വന്തം കാറ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയത്. മേയ് 25ന് ചെറായി കരുത്തലയില്‍ വെച്ച് അപകടത്തില്‍പെട്ടാണ് ജീപ്പ് കട്ടപ്പുറത്തായത്. ഇതിപ്പോള്‍ അങ്കമാലിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ അത്യാസന്ന നിലയിലാണ്. അറ്റകുറ്റപ്പണികള്‍ നടത്താന്‍ 45000 രൂപ വേണം. എഴുത്തുകുത്തുകള്‍ കുറെ നടത്തി. ഡിപ്പാര്‍ട്ട്മെന്റിന്റെ കനിവിനായി കാത്തിരിക്കുകയാണ് എസ്ഐയും…
Read Moreഭീതിപരത്തിയ പാപ്പാൻ റൈഡേഴ്സ് കൊടും കുറ്റവാളികളുടെ കൂട്ടം; പ്രതികളുടെ സംഗമം ജയിലിൽവച്ച്; പാപ്പാൻ റൈഡേഴ്സ് എന്ന പേര് സ്വീകരിച്ചതിനു പിന്നിലെ കഥയറിയാം….
കൂത്താട്ടുകുളം: അക്രമവും മോഷണവും നടത്തി ഭീതി പരത്തിയ പാപ്പാൻ റൈഡേഴസിലെ അംഗങ്ങൾ ആറ് ജില്ലകളിലായി വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായവർ. സംഘാംഗങ്ങളായ തൃശൂർ വടക്കാംചേരി പനങ്ങാട്ടുകര വരയാട്ട് വീട്ടിൽ അനുരാഗ് (20), കോട്ടയം ഏഴാച്ചേരി കുന്നേൽ വീട്ടിൽ വിഷ്ണു (26), ഓണക്കൂർ അഞ്ചൽപ്പെട്ടി ചിറ്റേത്തറ വീട്ടിൽ ശിവകുമാർ (32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ മാല മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതികളാണിവർ. കൂത്താട്ടുകുളം വെട്ടിമൂടിൽ വീട് ആക്രമിച്ച് ബൈക്ക് കത്തിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. തൊടുപുഴ മുതൽ കൂത്താട്ടുകുളം അക്രമസംഭവങ്ങൾ നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ഞായറാഴ്ച വൈകുന്നേരം ആറിന് കിഴകൊമ്പ്…
Read Moreസ്വപ്നയും സരിതയും തമ്മിൽ..! ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍; ഇരു സംഭവങ്ങളും തമ്മിലുള്ള ചില സമാനതകൾ ഇങ്ങനെ…
സരിത നായർ എന്ന സോളാർ കേസ് പ്രതിക്കു അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒാഫീസിലെ ചിലരുമായുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലി ഉമ്മൻ ചാണ്ടിയെ വലിച്ചുകീറിയ സഖാക്കൾ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാകും. സൈബർ സഖാക്കളടക്കം അന്നു സരിത വിവാദം കൊണ്ടാടുകയായിരുന്നു. കേരളത്തിൽ ഒരു രാഷ്ട്രീയ നേതാവ് നേരിട്ട ഏറ്റവും ഹീനമായ സൈബർ- മാധ്യമ ആക്രമണമാണ് അന്നു ഉമ്മൻ ചാണ്ടി നേരിട്ടത്. അദ്ദേഹത്തിന്റെ പ്രായം പോലും പരിഗണിക്കാതെ ഹീനമായ ആരോപണങ്ങളും കേസുകളും മലവെള്ളം പോലെ വന്നു. എല്ലാത്തിനും ഇന്ധനം ഇട്ടുകൊടുക്കാൻ സഖാക്കളും ഇടതുപക്ഷ ബുദ്ധികേന്ദ്രങ്ങളും മുന്നിൽനിന്നു. ഉമ്മൻ ചാണ്ടിക്കെതിരേയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരേ പോലും വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കാൻ പലരും മടിച്ചില്ല. ഡിവൈഎഫ്ഐയും എസ്എഫ്ഐയും വനിതാ സംഘടനകളുമൊക്കെ തെരുവിനെ യുദ്ധക്കളമാക്കിമാറ്റി ഉമ്മൻ ചാണ്ടി സർക്കാരിനെ മുൾമുനയിലാക്കി. പലവട്ടം രാജിവച്ചേക്കും എന്നുള്ള അഭ്യൂഹങ്ങൾ വരെ പ്രചരിച്ചു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയുടെ കാലം…
Read Moreതട്ടീംമുട്ടീം കടം പറഞ്ഞും കടം വാങ്ങിയും ജൂണ്‍ കടന്നു പോയി; മിമിക്രി കലാകാരന്മാർക്ക് ദാരിദ്ര്യത്തിന്റെ കോവിഡ് കാലം; വറുതിയുടെ ദിനങ്ങൾ പങ്കുവച്ച് മിമിക്രി ആർട്ടിസ്റ്റ് ഹരികൃഷ്ണൻ
ഫ്രാൻസിസ് തയ്യൂർ വടക്കഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്ന് മിമിക്രി കലാകാരൻമാരെല്ലാം ഇപ്പോൾ വറുതിയുടെ കഷ്ടപ്പാടുകളിലാണ്. സീസണിലെ സ്റ്റേജ് പരിപാടികളെല്ലാം കോവിഡിൽ ഇല്ലാതായതിന്റെ സാന്പത്തിക ഞെരുക്കം പഞ്ഞ കർക്കടകത്തിൽ വല്ലാതെ വലക്കുമെന്ന ആശങ്കയിലാണ് ഈ വിഭാഗം കലാകാരൻമാർ. തട്ടീംമുട്ടീം കടം പറഞ്ഞും കടം വാങ്ങിയും ജൂണ്‍ കടന്നു പോയി. കള്ള കർക്കടകവും ചിങ്ങവും എങ്ങനെ തള്ളി നീക്കും എന്ന് ഇവർക്ക് നിശ്ചയമില്ല. ആൾകൂട്ടങ്ങളാണ് സ്റ്റേജ് പരിപാടികളുടെ ജീവൻ. കോവിഡ് ആൾകൂട്ടങ്ങൾക്ക് തടസം നിന്നപ്പോൾ മാസങ്ങളോളം പ്രയത്നിച്ച് പരിശീലിച്ചെടുത്ത പൊട്ടിച്ചിരികളുടെ ഹാസ്യ നുറുങ്ങുകളെല്ലാം കാലാഹരണപ്പെട്ടു. അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് സ്വന്തം വീട്ടിൽ തന്നെ ഭാര്യക്കും മക്കൾക്കും മുന്നിൽ ഇടക്കിടെ റിഹേഴ്സൽ നടത്തി ചിരിയുടെ മർമ്മം ചൊരാതെ നിലനിർത്തുകയാണ് ഈ കലാകാരൻമാരിപ്പോൾ. ആവർത്തനം വീട്ടുക്കാർക്കും മടുപ്പുണ്ടാക്കുന്നുണ്ടെങ്കിലും കുടുംബനാഥന്റെ മനോവ്യഥ മനസിലാക്കി ചിരിച്ച് മടുത്ത തമാശകൾ കണ്ടും കേട്ടും വീണ്ടും അവർ ഉറക്കെ…
Read Moreഇത് കണ്ട് ‘കൊറോണ’വരെ നോക്കി നില്‍ക്കുമെന്നുറപ്പ് ! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതിയ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്…
സേവ് ദി ഡേറ്റ് ഫോട്ടോഗ്രാഫിയില്‍ വ്യത്യസ്ഥ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഇന്നത്തെ യുവതലമുറ. സിനിമകളെപ്പോലും വെല്ലുന്ന രീതിയിലാണ് ഇറങ്ങുന്ന സേവ് ദി ഡേറ്റ് വീഡിയോകളില്‍ പലതും ഷൂട്ട് ചെയ്തിരിക്കുന്നത്. ഓരോ ഫോട്ടോഷൂട്ടും എങ്ങനെ വെറൈറ്റി ആക്കാം എന്നാണ് ഒരു ഫോട്ടോഗ്രാഫി ഗ്രൂപ്പും ദമ്പതികളും ചിന്തിക്കുന്നത്. പലതും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നുണ്ടെന്ന ആക്ഷേപവുമുണ്ടെങ്കിലും സേവ് ദി ഡേറ്റ് പരീക്ഷണങ്ങള്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ഭാര്യക്കും ഭര്‍ത്താവിനും മാത്രം കാണേണ്ടത് നാട്ടുകാരെ കൂടെ കാണിക്കണോ എന്നാണ് ഇതില്‍ ഭൂരിഭാഗം പേരും ചോദിക്കുന്നത്. അല്പ വസ്ത്രധാരികളായ നവദമ്പതികളുടെ ഫോട്ടോ ഷൂട്ടിംഗിന് എതിരേ നിരവധി ട്രോളുകളും, വിമര്‍ശങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇപ്പോള്‍ കുറച്ചൂടെ കടുപ്പത്തിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫോക്കസ് എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ കമ്പനിയുടെ ഫേസ്ബുക്കിലാണ് അല്പവസ്ത്രം ധരിച്ച നവ…
Read Moreസ്വപ്ന സുരേഷ് ഒളിവില്‍ ! യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവര്‍ക്ക് ഒരു ഇടപാടില്‍ കിട്ടിയിരുന്നത് 25 ലക്ഷം രൂപ…
ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷ് ഒളിവില്‍. യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണവസ്തുവെന്ന പേരിലെത്തിയ ബാഗേജ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്.ഒ. എന്നറിയപ്പെട്ടിരുന്ന…
Read Moreഒരുകൂരക്കീഴിൽ ഒരുമിച്ച് സയോണയും 39 ഭാര്യമാരും..! പ്രായം കുറഞ്ഞ ഭാര്യ ഏറ്റവും അടുത്ത മുറിയിലെങ്കിലും സ്നേഹത്തിന് ഒട്ടും കുറവില്ലെന്ന് ഭാര്യമാർ; മിസോറാമിലെ ഇമ്പമുള്ള സയോണയുടെ കുടുംബവിശേഷങ്ങളിലൂടെ…
കൂടുമ്പോൾ ഇന്പമുള്ളതാകണം കുടുംബം എന്നാണ് പറയുന്നത്. പക്ഷെ പലർക്കും ഇന്നും കുടുംബജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ല. ഫലമോ, വിവാഹമോചന കേസുകൾ വർദ്ധിക്കുന്നു. എന്നാൽ ഇതിനെല്ലാം ഒരു അപവാദമാണ് മിസോറാമിലുള്ള സയോണ ചാന എന്ന അറുപത്താറുകാരൻ. കാരണം മുപ്പത്തിയൊൻപത് കെട്ടിയ സയോണ അവരെയെല്ലാം ഒരുകൂരക്കീഴിൽ ഒരുമിച്ച് കൊണ്ടുപോകുന്നുവെന്നതുതന്നെ. പതിനേഴാമത്തെ വയസിലായിരുന്നു ആദ്യവിവാഹം. പിന്നീട് അങ്ങോട്ട് വിവാഹങ്ങളുടെ കാലമായിരുന്നു. ഒരു വർഷം 10 വിവാഹം വരെ സയോണ ചെയ്തിട്ടുണ്ട്. 39 ഭാര്യമാരിലായി 94 മക്കളും അവർക്കെല്ലാർക്കുമായി 33 പേരക്കുട്ടികളുമാണ് ഉള്ളത്. മിസോറാമിലെ ബാക്തവാങ് ഗ്രാമത്തിൽ ഒരു നാലുനിലക്കെട്ടിടത്തിൽ ഈ ഭീമൻ കുടുംബം ഒരുമിച്ച് താമസിക്കുന്നു. നൂറുമുറികളാണ് സയോണയുടെ വീട്ടിലുള്ളത്. ഇതിൽ സയോണയ്ക്ക് സ്വന്തമായി ഒരു സ്വകാര്യ മുറിയുണ്ട്. ഭാര്യമാരെല്ലാം അതിനോടു ചേർന്നുള്ള ഒരു വലിയ മുറിയിൽ താമസിക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ ഭാര്യയാണ് സയോണയുടെ മുറിയുടെ ഏറ്റവും അടുത്ത്…
Read Moreഏറെ പ്രതീക്ഷയോടെ രണ്ടാം നിലയില്‍ കയറിയ കള്ളന് നിരാശനായി ! മുറിക്കുള്ളില്‍ നായ കുരച്ചതോടെ പണിപാളി; ഒരു പരാജയപ്പെട്ട മോഷണത്തിന്റെ കഥ ഇങ്ങനെ…
കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതി കഷ്ടപ്പെട്ട് വീടിന്റെ രണ്ടാംനിലയില്‍ കയറിയ കള്ളന് അവസാനം ലഭിച്ചത് നിരാശ മാത്രം. ഒന്നും കിട്ടാതെ വന്നതോടെ ചുറ്റുപാടും നിരീക്ഷിച്ച് ഇളിഭ്യനായി മടങ്ങി. ഇളങ്ങുളം രണ്ടാംതോട് ഉപാസനയില്‍ സാബുവിന്റെ വീട്ടിലെ സി.സി.ടി.വി.യിലാണ് പരാജയപ്പെട്ട മോഷണശ്രമത്തിന്റെ ദൃശ്യങ്ങളുള്ളത്. ശനിയാഴ്ച രാത്രി 12.15 സമയം രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ മുറ്റത്തു കൂടി ചുറ്റിത്തിരിയുന്ന യുവാവിന്റെ ദൃശ്യമുണ്ട്. ആളെ തിരിച്ചറിയാതിരിക്കാന്‍ ഉടുമുണ്ടഴിച്ച തലയില്‍ കെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ടാം നിലയില്‍ കോണിപ്പടി കയറിച്ചെന്നപ്പോഴാണ് അത് റൂഫിട്ട മേല്‍ക്കൂര മാത്രമാണെന്ന് കള്ളന് തിരിച്ചറിഞ്ഞത്. വീടിന്റെ ഉള്ളിലേക്ക് കടക്കാന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് മനസ്സിലായ കള്ളന് തുറന്നുകിടന്ന ജനാലയിലൂടെ നിരീക്ഷിച്ചപ്പോള്‍ മുറിക്കുള്ളില്‍ നായയുടെ കുരയുയര്ന്നു. ഇതു കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും യുവാവ് ഓടി രക്ഷപെട്ടു. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read More