അവിശ്വാസ പ്രമേയം: കൊ​ണ്ടും കൊ​ടു​ത്തും നേ​താ​ക്ക​ള്‍; സൈ​ബ​ര്‍ ലോ​ക​ത്ത് ‘വെ​ടി​ക്കെ​ട്ട് ‘ തീർത്ത് സൈബർ പോരാളികൾ…


സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ഇ​ട​തു​സ​ര്‍​ക്കാ​രി​നെ​തി​രേ യു​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സൈ​ബ​ര്‍ യു​ദ്ധം.

​ആരാധകർ‌ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ്ര​സം​ഗം വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണി​പ്പോ​ള്‍. ഇ​ന്ന​ലെ നി​യ​മ​സ​ഭാ​സ​മ്മേ​ള​നം ആ​രം​ഭി​ച്ച​തു​ മു​ത​ല്‍ ഇ​താ​ണ് അ​വ​സ്ഥ.

സ്വ​രാ​ജ് എം​എ​ല്‍​എ​യു​ടെ പ്ര​സം​ഗ​ത്തെ തീ​പ്പൊ​രി​യൊ​ന്നും അ​വി​ശ്വാ​സം കൊ​ണ്ടു​വ​ന്ന​വ​രു​ടെ അ​ടി​യ​ന്ത​ിരം ന​ട​ത്തി​യെ​ന്നും സി​പി​എം അ​നു​കൂ​ലി​ക​ള്‍ പ​റ​യു​മ്പോ​ള്‍ ആ​യി​രം സ്വ​രാ​ജി​ന് അ​ര ഷാ​ജി, എ​ന്ന രീ​തി​യി​ലാ​ണ് ഷാ​ജി എം​എ​ല്‍​എ​യു​ടെ പ്ര​സം​ഗം ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ര​ങ്ങു​വാ​ഴു​ന്ന​ത്.

എം​എ​ല്‍​എ​മാ​രാ​യ ഷാ​ഫി പ​റ​മ്പി​ലി​നും സ്വ​രാ​ജി​നും ലൈ​ക്കോ​ട് ലൈ​ക്കാ​ണ്. പാ​സാ​കാ​ന്‍ പോ​കു​ന്ന​ത് ഡ​ല്‍​ഹി​യി​ലെ അ​വി​ശ്വാ​സം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് സ്വ​രാ​ജി​ന്‍റെ പ്ര​സം​ഗം വൈ​റ​ലാ​കു​ന്ന​ത്. കി​ളി പോ​യി ഇ​രി​ക്കു​ന്ന പി​ണ​റാ​യി​യെ ഒ​ന്ന് കാ​ണി​ക്കാ​വോ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഷാ​ഫി​യു​ടെ​ പ്ര​സം​ഗവും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലു​ണ്ട്.

രാ​വി​ലെ​ മു​ത​ല്‍ ചാ​ന​ലു​ക​ളി​ലെ സം​പ്രേ​ക്ഷ​ണം ക​ണ്ടി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ പു​തി​യ രാ‍ഷ്‌്ട്രീയ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സൈ​ബ​ര്‍ ലോ​ക​ത്ത് പോ​രി​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

നാ​ല​ര വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ് ശി​വ​ശ​ങ്ക​ര​നും സ്വ​പ്ന​യും ഭ​രി​ച്ചി​ല്ലേ, ആ​റ് മാ​സം കൂ​ടി ഭ​ര​ണം അ​വ​ര്‍​ക്ക് ത​ന്നെ ന​ല്കു​ന്ന​താ​കും ഉ​ചി​തം.. എ​ന്ന പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.കെ. മു​നീ​റി​ന്‍റെ വാ​ക്കു​ക​ളും അ​ണി​ക​ള്‍ ആ​ഘോ​ഷി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി​യാ​യി ‘ബ​ജ​റ്റ്’ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ മു​ഖ്യ​മ​ന്ത്രി​യാ​യി പി​ണ​റാ​യി ച​രി​ത്രം കു​റി​ച്ചു എ​ന്ന രീ​തി​യി​ലു​ള്ള ട്രോ​ളു​ക​ളും എ​തി​രാ​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്ര​സം​ഗ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇ​ത്.​വി​ശ്വാ​സ​പ്ര​മേ​യ​ച​ര്‍​ച്ച​യി​ലും വി​വാ​ദ​വി​ഷ​യ​ങ്ങ​ളി​ലും മു​ഖ്യ​മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം ഇ​തി​ന​കം രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു.

അ​തോെ​ടാ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗം ലൈ​വാ​യി​കാ​ണി​ക്കാ​ന്‍ കോ​വി​ഡ് ക​ണ​ക്കു​വ​രെ മ​റ​ച്ചു​വ​ച്ചു​വെ​ന്ന ആ​ക്ഷേ​പ​വും ഇ​വ​ര്‍ ഉ​യ​ര്‍​ത്തു​ന്നു.എ​ന്താ​യാ​ലും നി​യ​മ​സ​ഭാ​സ​മ്മേ​ള​നം ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ സൈ​ബ​ര്‍ പോ​രാ​ളി​ക​ള്‍​ക്ക് ആ​ഘോ​ഷി​ക്കാ​നു​ള്ള വ​ക​ന​ല്‍​കു​ന്ന​താ​യി.

Related posts

Leave a Comment