പരവൂർ (കൊല്ലം): ഇന്ത്യൻ ടെക് കമ്പനിയായ സോഹോ പുറത്തിറക്കിയ ആറാട്ടൈ ആപ് തരംഗമായി റാങ്കിംഗിൽ മുന്നേറുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിൽ ഈ ആപ്പിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 100 മടങ്ങ് വർധനയാണ് ഉണ്ടായിട്ടുള്ളത്. പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം 3,000 ൽ നിന്ന് 3.5 ലക്ഷമായാണ് ഉയർന്നിട്ടുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള സോഹോ കോർപ്പറേഷൻ 2021ലാണ് ആപ്പ് പുറത്തിറക്കിയത്. ഇതിൽ ഉപയോക്താക്കൾക്ക് വൺ -ഓൺ -വൺ ചാറ്റുകൾ, ഗ്രൂപ്പ് ചാറ്റുകൾ, മീഡിയ ഫയൽ ഷെയറിംഗ് എന്നിവയ്ക്ക് പുറമേ വോയ്സ് നോട്ടുകൾ, ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവ അയയ്ക്കുന്നതിനുള്ള ഓപ്ഷനുമുണ്ട്. ഇത് വെറും ചാറ്റിംഗ് ആപ് മാത്രമല്ല, ഗ്രൂപ്പ് ചർച്ചകൾ, ചാനലുകൾ, സ്റ്റോറികൾ, മീറ്റിംഗുകൾ തുടങ്ങിയവയും നടത്താനാകും. ഡെസ്ക് ടോപ്പുകളിലും ആൻഡ്രോയ്ഡ് ടിവി കളിൽ പോലും ആപ്പ് ഉപയോഗിക്കാൻ കഴിയും എന്നതാണ് മറ്റൊരു സവിശേഷത. ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ…
Read MoreCategory: Today’S Special
ഗോളടിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ്… കാൽപന്തിന് പിറകേ രണ്ടര മാസം
കായികലോകം മാറുകയാണ്. ഒപ്പം കളിയുടെ മാർക്കറ്റിംഗ് രീതികളും ഓൺലൈൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവോടെയുണ്ടായ മാർക്കറ്റിംഗ് കായിക മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിൽ ഏറ്റവും അവസാനത്തേതാണ് ഇന്നലെ കോഴിക്കോട് ആരംഭിച്ച സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റ്. കാണികളെ കാൽപ്പന്താരവം മുഴങ്ങുന്ന സ്റ്റേഡിയത്തിലേക്ക് എത്തിക്കാൻ വലിയ തന്ത്രങ്ങളാണ് സംഘാടകർ ഒരുക്കിയത്. അത് ഫലം കണ്ടുവെന്നാണ് ഇന്നലെ നിറഞ്ഞു കവിഞ്ഞ ഗാലറികൾ വിളിച്ചു പറയുന്നത്. ഒരു കാലത്ത് സ്വപ്നം പോലും കാണാൻ കഴിയാതിരുന്ന മേഖലയിലേക്കാണ് ഫുട്മ്പോൾ കടന്നു ചെന്നിരിക്കുന്നത്. അതിന് കേരള സ്റ്റേഡിയങ്ങൾ വേദിയാകുന്നു. ഫുട്ബോൾ ടീസർ സൂപ്പർ ഹിറ്റ്… ഒരു പുതിയ സിനിമ ഇറങ്ങുന്നതുപോലെയുള്ള ടീസർ… അതിൽ മലയാളികളുടെ പ്രിയതാരങ്ങളായ ബേസിൽ ജോസഫ്, പ്രിഥിരാജ് പിന്നെ രാഷ്ട്രീയ മേഖലയിൽനിന്നു ശശി തരൂരും . ടീസർ ക്ലിക്കായതോടെ ഫുട്ബോൾ പൊളപ്പൻ പാട്ടുമായി സോഷ്യല് മീഡിയ സ്റ്റാര്…
Read Moreജലച്ചായത്തിന്റെ ചാരുതയാർന്ന ചിത്രങ്ങൾ: ഓർമകളിൽ ഇനി മോഹനൻ ചേട്ടൻ…
ആലപ്പുഴയിലെ പത്രങ്ങളിൽ മൂന്നു പതിറ്റാണ്ടിനുള്ളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ന്യൂസ് ഫോട്ടോകളിൽ നല്ലൊരു പങ്കിലും പി. മോഹനൻ എന്ന മോഹനൻ ചേട്ടന്റെ കൈയൊപ്പുണ്ട്. ആലപ്പുഴയിലെ ഫോട്ടോഗ്രാഫർമാരുടെ കാരണവർ സ്ഥാനത്തായിരുന്നു അദ്ദേഹം. പ്രതിഛായ സ്റ്റുഡിയോയിൽ ജോർജ് കുട്ടിച്ചായനൊപ്പം ഫോട്ടോഗ്രാഫറായി വന്ന കാലം മുതൽ അദ്ദേഹം സജീവമായിരുന്നു. ലേഖകൻ 1990ൽ ദീപികയുടെ റിപ്പോർട്ടർ ആയിരിക്കെ സമീപത്തുള്ള പ്രതിഛായ സ്റ്റുഡിയോ ആയിരുന്നു ചിത്രങ്ങൾക്ക് അതിവേഗ ആശ്രയമായിരുന്നത്. ചിത്രകാരൻകൂടിയായിരുന്ന മോഹനൻ ചേട്ടന്റെ ചിത്രങ്ങൾക്ക് ഒരു ജലച്ചായത്തിന്റെ ചാരുത കാണാനാകും. തനിക്ക് ഇഷ്ടപ്പെട്ട ആംഗിളിൽ പടമെടുക്കാനുള്ള അവസാന ശ്രമവും അദ്ദേഹം നടത്തും. എന്നു മാത്രമല്ല, അതിന്റെ സൗന്ദര്യമോ വാർത്താമൂല്യമോ വർധിപ്പിക്കാനുള്ള ഒറ്റമൂലി – കാമറക്കണ്ണിനു കുറുകെ നിൽക്കുന്ന സംഘാടകരിൽ ആരെയെങ്കിലും ഒഴിവാക്കാനാണെങ്കിൽ അവരോട് പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യും. ഫ്രീലാൻസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ ആലപ്പുഴ നഗര കേന്ദ്രീകൃതമായ എല്ലാ പരിപാടികളിലേക്കും മോഹനൻ ചേട്ടൻ ഒാടിയെത്തിയിരുന്നു. നേതാക്കൻമാരെ കാത്തിരുന്നു…
Read More‘ഫ്രൂട്ടേറിയൻ ഡയറ്റ്’ : കണ്ണുകൾ കുഴിഞ്ഞു പല്ലും നഖങ്ങളും പൊടിഞ്ഞു; 27-കാരി അനുഭവിച്ചത് കൊടിയ ദുരിതങ്ങൾ; പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പെട്ടെന്ന് തടി കുറയ്ക്കാനുള്ള മാർഗങ്ങൾ ആയിരിക്കും നമ്മളിൽ പലരും നോക്കുന്നത്. എന്നാൽ അത് അത്യധികം അപകടമാണെന്ന വസ്തുത അറിയാതെയാണ് ഇക്കൂട്ടർ തടി കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് മൂലം പല ആപത്തും അപകടങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ജീവൻ തന്നെ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാം. ഡയറ്റ് ചെയ്ത് മരണത്തെ ക്ഷണച്ചു വരുത്തിയ 27- കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. കരോലിന ക്രിസ്റ്റാക് എന്ന യുവതിയാണ് ഡയറ്റ് ചെയ്ത് സ്വന്തം ജീവൻ കളഞ്ഞത്. ‘ഫ്രൂട്ടേറിയൻ ഡയറ്റ്’ ആണ് യുവതി പിന്തുടർന്നത്. പഴങ്ങളും പഴച്ചാറുകളും മാത്രമായിരുന്നു യുവതി ഡയറ്റിൽ ഉൾപ്പെടുത്തിയത്. അമിതമായി ഈ ഡയറ്റ് പിന്തുടർന്നതോടെ യുവതിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. കണ്ണുകൾ കുഴിഞ്ഞ് ശരീരം മെലിഞ്ഞ് ഉണങ്ങി തൊലി ചുക്കിച്ചുളിഞ്ഞ് കൈകാലുകൾക്ക് ബലക്കുറവ് എന്നിവ അനുഭവപ്പെടാൻ തുടങ്ങി. നടക്കാൻ പോലും ഇവർക്ക് സാധിക്കാതെ വന്നു. പോഷകക്കുറവ്…
Read Moreവാടകയ്ക്കെടുത്ത വീട്ടിൽ കാമറ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ദന്പതികൾ
വാടകയ്ക്ക് വീടും മുറികളുമൊക്കെ നമ്മളിൽ പലരും എടുക്കാറുണ്ട്. എന്നാൽ അതെല്ലാം സുരക്ഷിതമാണോ എന്ന് നമ്മൾ ചിന്തിക്കണം. കൈയിലിരുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ നമ്മൾ. എന്ത് കാര്യമായാലും രണ്ടാമതൊന്ന് നമ്മൾ ചിന്തിക്കണമെന്ന് കാരണവൻമാർ പറയുന്നത് വെറുതെയല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിൽ ആണ് സംഭവം. ദമ്പതികളായ ക്രിസും കേറ്റ് ഹാർഡ്മാനും അവരുടെ മൂന്ന് കുട്ടികളും താമസിക്കുന്നതനായി വാടകയ്ക്ക് ഒരു എയർബിഎൻബിയിൽ എടുത്തു. എന്നാൽ അതിന്റെ ഓരോ മുക്കും മൂലയും പരിശോധിച്ച അവർ ഞെട്ടിപ്പോയി. അവരുടെ ലിവിംഗ് റൂമിൽ കാമറ വച്ചിരിക്കുന്നു. അതിൽ ചുവന്ന പ്രകാശവും കൂടി കണ്ടതോടെ അത് പ്രവർത്തിക്കുന്നതാണെന്ന് മനസിലായി. അതോടെ ദന്പതികൾ ഞെട്ടിപ്പോയി. അതോടെ വീഡിയോ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഉടൻ തന്നെ അവിടെ നിന്നും മാറി പുറത്ത് ഹോട്ടലിൽ റൂം എടുക്കാൻ അവർ…
Read Moreഇന്ത്യയിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നാല് കാര്യങ്ങളുമായി യുവതി; വീഡിയോ വൈറൽ
കോപ്പൻഹേഗനിൽ താമസിക്കുന്ന ഡൽഹിക്കാരിയായ പാലക് വാഹി എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ചിരുന്ന ദൈനംദിന സൗകര്യങ്ങളെക്കുറിച്ചുള്ളതാണ് ഈ വീഡിയോ. ഡെൻമാർക്കിൽ നിന്നുള്ള നാല് കാര്യങ്ങളാണ് ഇവർ ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നത്. അതിൽ ആദ്യത്തേത് കോപ്പൻഹേഗനിൽ സൗജന്യ പച്ചക്കറി വിതരണം എന്ന ആശയം ആണ്. മെട്രോയിലെ നിശബ്ദ മേഖലകളെ്കകുറിച്ചാണ് രണ്ടാമത്തെ പരാമർശം. യാത്രക്കാർ നിശബ്ദത പാലിക്കേണ്ട പ്രത്യേക കമ്പാർട്ടുമെന്റുകളാണ് ഇവ. ഇന്ത്യയിലെ റസ്റ്റോറന്റുകളിലും കഫേകളിലും ‘വൃത്തിയുള്ള ജഗുകളിൽ വെള്ളം നൽകുക എന്നതാണ് യുവതിയുടെ മൂന്നാമത്തെ ആഗ്രഹം. ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കുക എന്നതാണ് അവസാനത്തേത്. സമൂഹ മാധ്യമങ്ങളിൽ യുവതി പങ്കുവച്ച വീഡിയോ പെട്ടെന്ന് വൈറലായി. നിരവധി ആളുകളാണ് ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. താങ്കൾക്ക് ഇവയെല്ലാം വെറും സ്വപ്നം മാത്രം കാണാൻ സാധിക്കുന്നതെന്നാണ് മിക്കവരും കമന്റ് ചെയ്തത്. വീഡിയോ കാണാൻ…
Read More200 വർഷം പഴക്കമുള്ള ശാപത്തിന് പ്രായശ്ചിത്തം: സാരിയുടുത്ത് നൃത്തം ചെയ്ത് പുരുഷന്മാർ; വീഡിയോ കാണാം
ഓരോ നാട്ടിലും ആചാരങ്ങൾ വ്യത്യസ്തമാണ്. ആഘോഷങ്ങളും വ്യത്യസ്തമാണ്. വ്യത്യസ്തമായൊരു ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹമ്മദാബാദിലെ സദു മാതാ നി പോളിൽ പുരുഷന്മാർ സാരിയുടുത്ത് ഗർഭ നൃത്തം ചെയ്യുന്നതാണ് വീഡിയോ. പുരുഷൻമാർ സാരി ഉടുക്കുന്നതിനു പിന്നിൽ 200 വർഷം പഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. സദു മാതാവിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന്, അവർ തങ്ങളുടെ സമുദായത്തിലെ പുരുഷന്മാരെ ശപിച്ചു എന്നാണ് വിശ്വാസം. ഈ ശാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിന്റെ ഭാഗമായി, മാതാവിന്റെ പിൻഗാമികളായ പുരുഷന്മാർ നവരാത്രി കാലത്ത് സാരികൾ ധരിച്ച് ഗർഭ നൃത്തം നടത്തുന്നു. അതാണ് വീഡിയോയിൽ പുരുഷൻമാർ സാരി ധരിച്ച് ദർഭ നൃത്തം ചെയ്യുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ആചാരങ്ങൾ ഇന്നും പാലിക്കപ്പെടുന്നു എന്ന് കണ്ടത് വളരെ ആശ്ചര്യമുളവാക്കുന്നു എന്നാണ് പലരും കമന്റ് ചെയ്തത്.
Read Moreഷെയർ ടാക്സിയിൽ നിന്നുള്ള സെല്ഫിയുമായി യുവാവ്: പിന്നാലെ, ‘രണ്ട് ആടുകളുണ്ടെന്ന്’ സോഷ്യൽ മീഡിയ; വൈറലായി ഫോട്ടോ
സെൽഫി എടുക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. സെൽഫി എടുത്ത് പണി വാങ്ങിയവരുടെ വാർത്തയൊക്കെ സമീപ കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഒരു സെൽഫിക്കഥയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കാറിലിരുന്ന് ഒരു യുവാവ് സെൽഫി എടുത്ത് അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ ഫോട്ടോ ഷെയർ ചെയ്തതിനു 24-മണിക്കൂർ പിന്നിട്ടപ്പോഴേക്കും അത് കണ്ടത് നാലര ലക്ഷം ആളുകൾ. @Basi_cally എന്ന ബാസ് എന്ന എക്സ് ഉപയോക്താവ് തന്റെ ഷെയർ ടാക്സി യാത്രയിൽ നിന്നുള്ള ഒരു സെൽഫിയാണ് പങ്കുവച്ചത്. ഇതിൽ എന്താണിത്ര ആശ്ചര്യപ്പെടാനെന്നല്ലേ? അതിന്റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്. ‘ ഇന്ന് ഞാനൊരു ഷെയർ കാബിൽ കയറി, എന്റെ പിന്നിൽ ഒരു ആട് ഉണ്ടെന്ന് മനസിലായി’ എന്ന അടിക്കുറിപ്പോടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്. യുവാവിന്റെ അടിക്കുറിപ്പാണ് എല്ലാവരേയും ആകർഷിച്ചത്. കാറിൽ യുവാവിന് പിന്നിലായി ഒരു കറുത്ത…
Read Moreമാളിലെ പ്രതിമകൾ മനുഷ്യരാണന്ന് കരുതി കാൽതൊട്ട് വന്ദിച്ച് പെൺകുട്ടി: വൈറലായി വീഡിയോ
കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ എപ്പോഴും രസമാണ്. അവരെന്ത് കാണിച്ചാലും അത് കാണാൻ തന്നെ പ്രത്യേക ചന്തമാണ്. ഇപ്പോഴിതാ മാളിലെത്തിയ കുട്ടിക്കുറുന്പിയുടെ വീഡിയോ ആണ് വൈറലാകുന്നത്. വിധി സക്സേനയുടെയും ഷാനു സഫായയുടെയും മകൾ ദിവിഷ എന്ന മിടുക്കിയാണ് ഈ വീഡിയോയിലെ താരം. @divu\_and\_mom എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഷോപ്പിംഗിനായി ദിവിഷയും കുടുംബവും മാളിൽ എത്തിയതായിരുന്നു. അപ്പോഴാണ് മാളിൽ പരമ്പരാഗത വസ്ത്രങ്ങളും ഫോർമൽ വസ്ത്രങ്ങളും ധരിച്ച പ്രതിമകളെ ദിവിഷ കണ്ടത്. അവ ജീവനുള്ള മനുഷ്യരാണെന്ന് കുഞ്ഞ് തെറ്റിദ്ധരിച്ചു. പിന്നൊന്നും നോക്കിയില്ല എല്ലാ പ്രതിമകളുടേയും കാൽ തൊട്ട് കുട്ടി വന്ദിച്ചു. ഈ മനോഹര നിമിഷം അവളുടെ മാതാപിതാക്കളാണ് പകർത്തിയത്. വീഡിയോ കണ്ട എല്ലാവരും കുട്ടിയെ അഭിനന്ദിച്ചു. ഇന്ത്യൻ സംസ്കാരമാണ് കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടി കാണിച്ചത്. മാതാപിതാക്കളെയാണ് ആദ്യം അഭിനന്ദിക്കേണ്ടതെന്നാണ് പലരും കമന്റ് ചെയ്തത്.
Read Moreഒരു സ്കൂട്ടറിൽ അഞ്ചുപേർ, നടുറോഡിൽ യുവാക്കളുടെ അഭ്യാസ പ്രകടനം: വീഡിയോ വൈറൽ പിന്നാലെ വിമർശനവുമായി സൈബറിടം
റോഡ് നിയമങ്ങൾ നമ്മളെല്ലാവരും പാലിക്കണമെന്ന് പറയുന്നത് വെറുതേയല്ല. നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും രക്ഷിക്കാൻ അത് അത്യന്താപേക്ഷിതമാണ്. ഇരുചക്ര വാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന് പറഞ്ഞാലും ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ അഭ്യാസം കാട്ടുന്ന യൂത്തൻമാർ കുറവല്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിലാണ് സംഭവം. ഒരുകൂട്ടം യുവാക്കൾ തിരക്കേറിയ റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണിത്. അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ ബാലൻസിംഗ് പ്രകടനം നടത്തുകയാണ്. നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമൻ മറ്റു നാലുപേരുടെ തോളിൽ കയറി നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അഞ്ചു പേരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല. സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ…
Read More