കൊച്ചി: രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയില്‍ ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ അങ്കമാലി നായത്തോട് സ്വദേശി അജിന് ഏലിയാസും (28), കൊല്ലം കരുകോണ്‍ സ്വദേശി ആവണി കൃഷ്ണയും (13) പുതിയ ഹൃദയത്തുടിപ്പുമായി ആശുപത്രി വിട്ടു. കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയമാണ് അജിനില്‍ മാറ്റിവച്ചത്. വാഹനാപകടത്തില്‍ മരിച്ച അങ്കമാലി സ്വദേശി ബില്‍ജിത്തി(18)ന്റെ ഹൃദയമാണ് ആവണിയില്‍ സ്പന്ദിക്കുന്നത്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഡോ. ജേക്കബ് ഏബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്കര്‍ രംഗനാഥന്, ഡോ. സാജന് കോശി, ഡോ. എസ്.ആര്. അനില്‍, ഡോ. പി. മുരുകന്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്,…
Read MoreCategory: Today’S Special
സൂക്ഷിക്കുക, ഓണ്‍ലൈന്‍ സൗഹൃദ ആപ്പുകളെ: തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്നരുടെ ലക്ഷ്യം പണം
കോട്ടയം: സൈബര്‍ ലോകത്ത് പണം മുടക്കി സൗഹൃദം തേടുന്ന ആപ്പുകളില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തൊട്ടടുത്ത ഫ്ളാറ്റുകളിലെ താമസക്കാര്‍പോലും പരസ്പരം അറിയാത്തവരായ ഇക്കാലത്ത് സൗഹൃദങ്ങള്‍ മണിക്കൂറുകള്‍ക്കു പണം നല്കി വാങ്ങാനാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്. ഇതിനായി മൊബൈലില്‍ പല പേരുകളില്‍ അറിയപ്പെടുന്ന സൗഹൃദ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയാണ്. സൈബര്‍ ലോകത്ത് പലവിധം തട്ടിപ്പുകള്‍ വ്യാപകമാകുമ്പോഴും ഇത്തരം സൗഹൃദങ്ങള്‍ തേടാനാണ് പലരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം ഈടാക്കി സൗഹൃദം ലഭ്യമാകുന്ന ആപ്പുകള്‍ സൈബറിടത്ത് ആധിപത്യം സ്ഥാപിക്കുന്നത്. സൗഹൃദം പണം മേടിച്ചു കൈമാറുന്ന ആളുകള്‍ ധാരാളമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. തിരക്കേറിയ ജീവിതത്തില്‍ മാനസിക പിരിമുറുക്കവും ഏകാന്തതയും മുതലെടുക്കാന്‍ പറ്റിക്കൂടുന്ന ഇത്തരം സംഘങ്ങളുടെ ലക്ഷ്യം പണം മാത്രമാണ്. സോഷ്യല്‍ മീഡിയില്‍ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ എത്തുന്നതും ഇത്തരം സംഘങ്ങളുടെയാണ്. കുറച്ചുനേരം മിണ്ടിയും പറഞ്ഞും…
Read Moreവൈവിധ്യങ്ങളുടെ നവരാത്രി കാലം
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ പ്രതീകപ്പെടുത്തുന്ന പ്രധാനപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിനാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍ മഹിഷാസുര വധവുമായി ബന്ധപ്പെട്ടാണ് നവരാത്രി ആഘോഷം. എന്നാല്‍ ഉത്തരേന്ത്യയില്‍ ശ്രീരാമന് രാവണനെ വധിച്ചതിന്റെ സന്തോഷ സൂചകമായാണ് നവരാത്രി ആഘോഷിക്കുന്നത്. നവരാത്രിയുടെ വിവിധ ദിവസങ്ങളില്‍ ആരാധിക്കപ്പെടുന്ന ദുര്‍ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളാണ് ശൈലപുത്രി ദേവി, ബ്രഹ്മചാരിണി ദേവി, ചന്ദ്രഘണ്ഡാ ദേവി, കൂഷ്്മാണ്ഡ ദേവി, സ്കന്ദമാതാ ദേവി, കാത്യായനീ ദേവി, കാളരാത്രീ ദേവി, മഹാഗൗരി ദേവി, ദുര്‍ഗാദേവി എന്നിവ. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളിലായാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രികള്‍ എന്നറിയപ്പെടുന്ന നവരാത്രി ഇത്തവണ 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. പത്താം ദിവസമാണ് മഹാനവമി. 11-ാം ദിവസം വിജയ ദശമി. ഇത്തവണ പുസ്തക പൂജ…
Read Moreകുടുംബശ്രീ ‘വിമന്‍ പവര്‍’ വരുന്നു: കോളജ് വിദ്യാര്‍ഥിനികള്‍ ഇനി കരിയറില്‍ തിളങ്ങും
കൊച്ചി: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ഥിനികളെ കരിയറില്‍ പവര്‍ഫുള്ളാക്കാന്‍ കുടുംബശ്രീയുടെ ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാന്‍’ പദ്ധതി വരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സ്വന്തം കഴിവുകളും താല്പര്യങ്ങളും തിരിച്ചറിയാനും അനുയോജ്യമായ ലൈഫ് മാസ്റ്റര്‍ പ്ലാൻ തയാറാക്കുന്നതിനാവശ്യമായ പിന്തുണ നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ വിദ്യാഭ്യാസം തുടരേണ്ടി വരുന്നത് പെണ്‍കുട്ടികളുടെ കരിയറിലെ വളര്‍ച്ചയും വ്യക്തിത്വ വികാസവും തടസപ്പെടുത്തുന്നുണ്ട്. ബിരുദാനന്തര ബിരുദമടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതികള്‍ ഉണ്ടെങ്കിലും തൊഴില്‍ രംഗത്ത് അവരുടെ പങ്കാളിത്തം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബശ്രി ‘വിമന്‍ പവര്ലൈഫ് മാസ്റ്റര്‍ പ്ലാൻ’ പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തി വരുമാനം നേടാന്‍ സഹായിക്കുകയും ലിംഗസമത്വം ഉറപ്പു വരുത്തുന്ന തൊഴില്‍ പരിസ്ഥിതി രൂപപ്പെടുത്തുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത ഓരോ കോളജുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ വിദ്യാര്‍ഥിനിയുടെയും പഠന, പാഠ്യേതര…
Read Moreകാരൂർ പറഞ്ഞ വാധ്യാർ കഥകൾ: സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, കാരൂർ സമരങ്ങളെ കഥകളാക്കി മാറ്റി; കാരൂർ നീലകണ്ഠപ്പിള്ള വിടപറഞ്ഞിട്ട് അമ്പതാണ്ട്
മലയാള ചെറുകഥാസാഹിത്യത്തിലെ അതുല്യ പ്രതിഭകളിൽ ഒരാളായിരുന്നു കാരൂർ നീലകണ്ഠപ്പിള്ള. കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്ന് കാരൂരിനെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ട്. കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ. ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി. സാമ്പത്തിക ബുദ്ധിമുട്ടുകളാലും സാമൂഹികമായ അവഗണനകളാലും കഷ്ടപ്പെടുന്ന സാധാരണക്കാരായ സ്കൂൾ അധ്യാപകരുടെ ജീവിതമാണ് ഈ കഥകളിലെ മുഖ്യ പ്രമേയം. തുച്ഛമായ ശമ്പളത്തിൽ കുടുംബം പോറ്റാൻ പാടുപെടുന്നവരായിരുന്നു ഈ കഥാപാത്രങ്ങൾ. കടുത്ത ദാരിദ്ര്യത്തിലും ഉന്നതമായ മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന അധ്യാപകരെ മാലപ്പടക്കം എന്ന കഥയിൽ കാരൂർ അവതരിപ്പിക്കുന്നു. അവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും ഈ കഥകളിലെ വൈകാരികാംശം വർധിപ്പിക്കുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ്…
Read Moreവിശപ്പിന്റെ വേദന മറക്കാതെ ബാബു; കാൻസർ രോഗികൾക്കു സൗജന്യ മീൻ; മനസിന് ആനന്ദം നൽകുന്ന കാഴ്ച മുളങ്കുന്നത്തുകാവിൽ
തൃശൂർ: പണത്തിന്റെയും ലാഭത്തിന്റെയും ലോകത്ത്, കാരുണ്യത്തിന്റെ കരസ്പർശംമാത്രം ആശ്രയിച്ച് മറ്റുള്ളവർക്കായി ജീവിക്കുന്ന ഒരു കുടുംബം, അതാണ് മുളങ്കുന്നത്തുകാവിൽ മീൻകച്ചവടം നടത്തുന്ന ബാബുവും കുടുംബവും .കച്ചവടത്തിനായി കടംവാങ്ങിയും ലോണെടുത്തും വീട്ടുചെലവുകൾ തീർത്ത് ജീവിക്കുന്ന ബാബുവും കുടുംബവും കഴിഞ്ഞ നാലുമാസമായി ഒരു അപൂർവസേവനത്തിനു തുടക്കംകുറിച്ചിരിക്കുകയാണ്. കാൻസർ രോഗികൾക്ക് സൗജന്യമായി മീൻ നൽകുന്ന ബാബുവിന്റെയും കുടുംബത്തിന്റെയും കാരുണ്യപ്രവൃത്തി സമൂഹത്തിനു വലിയൊരു സന്ദേശമാവുന്നു.ആശുപത്രിയിൽനിന്നു ലഭിക്കുന്ന രോഗിയുടെ തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ മതി, അരക്കിലോ മീൻ സൗജന്യം. സ്ഥിരമായി വരുന്ന രോഗികളും കുടുംബങ്ങളും ബാബുവിനോടു നന്ദിപറയുന്പോൾ, ഒരു പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ മറുപടി.തനിക്കു വേണ്ടപ്പെട്ട ഒരാൾക്കു കാൻസർ ബാധിച്ചപ്പോൾ മരുന്നുകളുടെ അമിതച്ചെലവും കുടുംബത്തിന്റെ വേദനയും നേരിൽ കണ്ടു. ഒരു രോഗത്തിന്റെ ഭാരവും സാന്പത്തികബാധ്യതയും ഒരുപോലെ കഷ്ടപ്പെടുത്തുന്നത് അന്നു തിരിച്ചറിഞ്ഞു. അതിനുശേഷമാണ് ഈ തീരുമാനമെന്നു ബാബു പറഞ്ഞു. ഭാര്യ പെൻസിയും അമ്മച്ചി ലൂസിയും മുഴുവൻ മനസോടെ…
Read Moreവേഗമാകട്ടെ, കണ്ണിനും മനസിനും കുളിർമയേകുന്ന ഈ കാഴ്ച ഇനി ദിവസങ്ങൾമാത്രം; മലരിക്കല്‍ ആമ്പല്‍വസന്തം ഒക്ടോബര്‍ അഞ്ചുവരെ
തിരുവാര്‍പ്പ്: കോട്ടയം മലരിക്കല്‍ ആമ്പല്‍വസന്തം പുതിയ വഴികള്‍ തേടി ഒക്ടോബര്‍ അഞ്ചോടെ പൂര്‍ണതയിലേക്ക്. മലരിക്കല്‍ റോഡ് വിതി കൂട്ടി വികസിപ്പിച്ചതോടെ ഇത്തവണ കൂടുതല്‍ സഞ്ചാരികളെ ഉള്‍ക്കൊള്ളാനായി. ആമ്പല്‍ പാടത്തില്‍ കൃഷിയിറക്കുന്നതിനായി വെള്ളം വറ്റിക്കാന്‍ തിരുവാര്‍പ്പ് ജെ. ബ്ലോക്ക് 1800 ഏക്കര്‍, തിരുവായ്ക്കരി 850 ഏക്കര്പാടങ്ങളില് മോട്ടോറുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. വൈദ്യുതി കണക്ഷന് കിട്ടിയാല്‍ ഏഴു ദിവസത്തിനകം വെള്ളം വറ്റിക്കല്‍ പൂര്ണമായേക്കാം. കഴിഞ്ഞ വര്‍ഷം 120 വള്ളങ്ങളില്‍ രണ്ടു മാസം നീണ്ടു നില്ക്കുന്ന ആമ്പല്‍ വസന്തം നടന്നു. ഈ വര്‍ഷം വള്ളങ്ങള്‍ 200 കവിഞ്ഞു. 100 ദിവസത്തിലേറെ സീസണ് നീണ്ടു. അഞ്ചു കോടിയോളം രൂപാ കര്‍ഷകര്‍ ഉള്‍പ്പടെ തദ്ദേശീയര്‍ ടൂറിസത്തിലൂടെ നേടി. ഹോം സ്റ്റേകളിലും തിരക്കേറി. ഇത്തവണ ആമ്പല്‍പ്പാടം വെഡിംഗ് ലൊക്കേഷനുമായി. മലരിക്കല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് വി.എസ് ഷാജി മോനാണു അദ്ദേഹത്തിന്റ് ഹോം സ്റ്റേയില്‍ ബുക്കുചെയ്ത നവദമ്പതികളുടെ വിവാഹ…
Read Moreനൂറ് ദിവസങ്ങൾക്കൊണ്ട് ഏഴ് സംസ്ഥാനം കടന്ന്… കാൽനടയായി ഇന്ത്യ കാണാനിറങ്ങിയ മധ്യപ്രദേശ് സ്വദേശി കുമരകത്ത്
കുമരകം: കാൽനടയായും ലിഫ്റ്റ് ചോദിച്ചും ഇന്ത്യ കാണാനിറങ്ങിയ യുവാവ് ഇന്നലെ കുമരകത്തെത്തി. മധ്യപ്രദേശ് സ്വദേശിയായ രാജ് ചൗഹാനാണ് കുമരകത്തെത്തിയത്. യാത്ര തുടങ്ങിയിട്ട് 100 ദിവസങ്ങളായെന്ന് യുവാവ് അറിയിച്ചു. ഇത്രയും ദിവസങ്ങൾകൊണ്ട് ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ടതായി രാജ് ചൗഹാൻ പറഞ്ഞു. ബി-ടെക് കംപ്യൂട്ടർ സയൻസ് പഠനം പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയെ അറിയാൻ യാത്ര തുടങ്ങിയത്.
Read Moreഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ്: പോസ്റ്റ് പങ്കുവച്ച് യുവാവ്
കാനഡയിൽ രണ്ട് വർഷം താമസിച്ച ശേഷം ഇന്ത്യയിലേക്കെത്തിയ യുവാവ് പങ്കുവച്ച പോസ്റ്റ് ആണിപ്പോൾ വൈറലാകുന്നത്. ഇന്ത്യയിലെ ട്രാഫിക്കിനെ കുറിച്ചാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുക എന്ന് പറയുന്നത് ജീവൻ വച്ചുള്ള കളിയാണ്. അമ്മയുമായി ഡ്രൈവ് ചെയ്ത് പോയപ്പോഴുണ്ടായ ഒരു അനുഭവം കൂടി യുവാവ് പോസ്റ്റിൽ കുറിച്ചു. ഹെൽമെറ്റ് ഇല്ലാതെ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ടുകൊണ്ട് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാൾ പെട്ടെന്ന് തന്റെ ഇടതുവശത്തുകൂടി കയറി വന്നതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റ്. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുകയെന്നാൽ നിയമം പാലിക്കലല്ല, എങ്ങനെയെങ്കിലും അതിജീവിച്ചുപോകലാണ് എന്നും യുവാവ് കുറിച്ചിരിക്കുന്നു. ഇന്ത്യയിലുള്ളത് ലോകത്തിലെതന്നെ ഏറ്റവും അപകടകരമായ റോഡുകളാണ്. അതിനാൽത്തന്നെ എല്ലാ വർഷവും 150,000 -ത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നുണ്ട് എന്നും യുവാവ് പറഞ്ഞു. റോഡ് അവരുടെ സ്വന്തമാണ് എന്നതുപോലെയാണ് എല്ലാവരും വാഹനമോടിക്കുന്നത് എന്നും യുവാവ് കുറ്റപ്പെടുത്തി.
Read Moreനിയമപരമായി 3 വയസുകാരിയെ ദത്തെടുത്ത് പങ്കാളികളായ മൂന്ന് പുരുഷന്മാർ
പങ്കാളികളായ മൂന്ന് ചെറുപ്പക്കാർ കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ക്യൂബെക് പ്രവിശ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ നിന്നാണ് പങ്കാളികളായി കഴിയുന്ന മൂന്ന് പുരുഷന്മാരും മൂന്ന് വയസുകാരിയെ ദത്തെടുത്തിരിക്കുന്നത്. പങ്കാളികളായ മൂന്നു പുരുഷന്മാർ ഒരു കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന ആദ്യത്തെ സംഭവമാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഹോം സ്റ്റഡിയും കോടതിയുടെ വിവിധ നടപടിക്രമങ്ങളും ഒക്കെ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് കുട്ടിയെ ദത്തെടുക്കാനുള്ള നിയമപരമായ അനുമതി ലഭിച്ചത്. പങ്കാളികളായ പുരുഷന്മാരിൽ രണ്ടുപേർ കുട്ടിയുടെ മാതാപിതാക്കളായി നിയമപരമായി തുടരും. മൂന്നാമത്തെയാൾക്ക് ഒരു പിതാവിന്റെ അംഗീകാരമില്ലെങ്കിലും കുട്ടിയുടെ നിയമപരമായ അവകാശം ലഭിക്കും.
Read More