നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നു.ഈ പോസ്റ്റിന് പിന്നാലെയായി അക്കൗണ്ട ും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിനെതിരേ രൂക്ഷമായ ഭാഷയിൽ രംഗത്തു വന്നിരിക്കുകയാണ് നടി. ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞരന്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേയെന്നായിരുന്നു അനുപമയുടെ ചോദ്യം. യഥാർഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു. ഞാൻ ഒരു പെണ്കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് പൂട്ടിയെങ്കിലും ട്വിറ്ററിൽ സജീവമാണ് അനുപമ. പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ പരമേശ്വരൻ…
Read MoreCategory: Today’S Special
മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ ? ആരാധകന്റെ വെല്ലുവിളി ഏറ്റെടുത്ത് നിഖില; സോഷ്യല്മീഡിയയില് മേക്കപ്പില്ലാത്ത ഫോട്ടോ പങ്കുവച്ചു
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായ താരമാണ് നിഖില വിമൽ. വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് ചിത്രത്തിൽ നിഖില അഭിനയിച്ചിരുന്നത്. അരവിന്ദന്റെ അതിഥികൾക്ക് പിന്നാലെ ഞാൻ പ്രകാശൻ എന്ന ചിത്രവും നിഖിലയുടെതായി വലിയ വിജയം നേടിയിരുന്നു. ഈ വർഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമാത്തിരക്കുകൾക്കിടെയിലും സമൂഹമാധ്യമങ്ങളിലും സജീവമാകാറുളള താരമാണ് നിഖില. ലോക്ക് ഡൗണ് സമയത്ത് ആരാധകരുമായുളള സംഭാഷണത്തിനിടെ മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ നടി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകന്റെ വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുത്തുകൊണ്ടാണ് തന്റെ ചിത്രം നിഖില പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുളള താരമാണ് നിഖിലാ വിമൽ. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റിൽ നിഖിലയും അഭിനയിക്കുന്നുണ്ട്. നവാഗതനായ ജോഫിൻ ടി. ചാക്കോയാണ് സിനിമ സംവിധാനം…
Read Moreനാനൂറ് കാറുകൾ, അവയിൽനിന്നു പുറത്തിറങ്ങാതെ പ്രാർഥന! ജർമനിയിൽ നടന്ന വേറിട്ട ദുഃഖവെള്ളി കർമങ്ങൾ ലോകശ്രദ്ധ നേടി…
ജോസ് കുന്പിളുവേലിൽ ബർലിൻ: ജർമനിയിൽ നടന്ന വേറിട്ട ദുഃഖവെള്ളി കർമങ്ങൾ ലോകശ്രദ്ധ നേടി. ജർമനിയിലെ വെസ്റ്റ്ഫാളിയ സംസ്ഥാന തലസ്ഥാനമായ ഡ്യൂസ്സൽഡോർഫ് നഗരം ഡ്രൈവ് ഇൻ തീയേറ്റർ പരിസരത്താണ് ദുഃഖവെള്ളി കർമങ്ങൾ വേറിട്ട ചരിത്രമായത്. ഇവിടെ കത്തോലിക്കാ സഭയും ഇവാഞ്ചലിക്കൽ സഭയും ഒന്നിച്ചുചേർന്നു ദുഖഃവെള്ളിയാഴ്ചയിലെ കർമങ്ങൾ സംയുക്തമായി നടത്തി. നിയന്ത്രണ നിയമങ്ങൾ കർശനമായി പാലിച്ച് 400ഓളം കാറുകളിൽ വിശ്വാസികൾ എത്തി. എന്നാൽ, ഇവർ പുറത്തിറങ്ങാതെ പാർക്കിംഗ് ഏരിയയിൽ കാറുകളിൽതന്നെയിരുന്നു പ്രാർഥിച്ചു. കാർ റേഡിയോ വഴിയാണ് പുരോഹിതരുടെ പ്രസംഗങ്ങൾ കേൾപ്പിച്ചത്. പാർക്കിംഗ് ഏരിയയിൽ തയാറാക്കിയ ചെറിയ വേദിയിലാണ് ഇരുവരും നിലയുറപ്പിച്ചത്. ഇതിനിടെ, കൊറോണ ബോധവത്കരണത്തിനായി ജർമനിയിൽ ഒാൺലൈൻ ഹാക്കത്തോണ് സംഘടിപ്പിച്ചു. 48 മണിക്കൂർ നേരത്തെ പരിപാടി ജർമൻ സർക്കാർ നേരിട്ടാണു നടത്തിയത്. 1,500 പരിഹാരങ്ങളാണ് നിർദേശിക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തു സർക്കാർ ഉടൻ അംഗീകാരംനൽകും. 28,000 പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
Read Moreകരുണാമയനേ കാവല്വിളക്കേ കനിവിന് നാളമേ…! ഇനിയും പാടണോ, ആരോഗ്യപ്രവർത്തകർക്കായി എത്ര വേണമെങ്കിലും പാടാം; എന്നെക്കൊണ്ടതല്ലേ പറ്റൂ… കണ്ണ് നനയിച്ച് ചിത്ര
തിരുവനന്തപുരം: മോഹന്ലാലിനു പിന്നാലെ പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ആരോഗ്യ പ്രവര്ത്തകര്ക്കു പിന്തുണയുമായെത്തി അവരോടു സംവദിച്ചു. ശരിക്കും ഒന്നോ രണ്ടോ പാട്ടുപാടി ആരോഗ്യ പ്രവര്ത്തകരെ സന്തോഷിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്, ചിത്രയോടൊപ്പം സ്കീനിലാണെങ്കിലും നേരിട്ടു സംവദിക്കാന് കിട്ടിയ അവസരം എല്ലാവരും ഉപയോഗപ്പെടുത്തി. ചിത്രയാകട്ടെ നിറഞ്ഞ ചിരിയോടെ ’ഇനിയും പാടണോ, എത്ര വേണമോ പാടിത്തരാം… എന്നെക്കൊണ്ടതല്ലേ പറ്റൂ. സന്തോഷമായി, എന്ത് വേണമെങ്കിലും ചെയ്യാം’ എന്നാണു പറഞ്ഞത്. എല്ലാ ജില്ലകളിലുമുള്ള കോവിഡ് കണ്ട്രോള് റൂമുകളില് 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്ത്തകര്ക്കു മാനസിക പിന്തുണ നല്കാൻ വേണ്ടിയാണ് വീഡിയോ കോണ്ഫറന്സ് വഴി ചെന്നൈയിലെ വീട്ടില്നിന്നു ചിത്ര ഒത്തുകൂടിയത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ സാന്നിധ്യത്തില് എല്ലാ ജില്ലകളിലുമുള്ള ജില്ലാ മെഡിക്കല് ഓഫീസര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര് ഉള്പ്പെടെയുള്ള 300 ഓളം ആരോഗ്യ പ്രവര്ത്തകര് അതത്…
Read Moreചരിത്രത്തിലാദ്യമായി ആളും ആരവവും ഒഴിഞ്ഞു വത്തിക്കാൻ… ലളിതമായചടങ്ങുകൾ.. ശൂന്യമായ സെൻ പീറ്റേഴ്സ് ബസിലിക്ക…
റോം: ചരിത്രത്തിലാദ്യമായി ആളും ആരവവും ഒഴിഞ്ഞു വത്തിക്കാൻ… ലളിതമായചടങ്ങുകൾ.. ശൂന്യമായ സെൻ പീറ്റേഴ്സ് ബസിലിക്ക… കൊളോസിയത്തിൽ പതിവായി നടത്തിയിരുന്ന കുരിശിന്റെ വഴി ഇത്തവണ വത്തിക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി സെൻ പീറ്റേഴ്സ് ചത്വരത്തിൽ ലളിതവും ഭക്തിനിർഭരവും ആയി മാർപാപ്പയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഇറ്റലിയിൽ ശൈത്യകാലം കഴിഞ്ഞ് വസന്തകാലം തുടങ്ങി. മുൻവർഷങ്ങളിൽ സഞ്ചാരികൾ നിറഞ്ഞൊഴുകുന്ന റോമൻ തെരുവീഥികൾ നിശബ്ദതയിൽ ആണ്ടു കിടക്കുന്നു. അപൂർവ്വമായ ഒരു ഈസ്റ്റർ കൂടിയാണ് കടന്നുപോകുന്നത്. അതേസമയം, രാജ്യത്ത് മെയ് മൂന്നു വരെ ലോക്ക്ഡൗൺ നീട്ടിയതായി ഇറ്റാലിയൻ പ്രധാനമന്ത്രി യൂസപ്പെ കോണ്ടെ അറിയിച്ചു. എല്ലാ നിയന്ത്രണങ്ങളും കർശന ഉപാധികളോടെ വീണ്ടും തുടരും. 25 ബില്യൺ യൂറോയുടെ സാമ്പത്തിക പാക്കേജ് ഇറ്റാലിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റിക്കവറി ബോണ്ട് വേണമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി യൂറോപ്പ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇയുവിലെ വൻശക്തികളായ…
Read Moreനന്ദി ലോക്ക് ഡൗണ് നന്ദി ! ലോക്ക് ഡൗണ് ദിനങ്ങള്ക്ക് നന്ദി പറഞ്ഞ് കാജല് അഗര്വാള്; നടി ഇങ്ങനെ പറയാനൊരു കാരണമുണ്ട്…
രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതു മുതല് നിയമമനുസരിക്കുന്ന എല്ലാവരും വീടിനുള്ളില് തന്നെ അടച്ചിരിക്കുകയാണ്. സമയം പോകാന് പലരും പുതുവഴികളും തേടുന്നുണ്ട്. സിനിമാ താരങ്ങളുടെ നേരംപോക്കുകളുടെ വീഡിയോകളാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. ഇതിനിടയില് നടി കാജല് അഗര്വാള് തന്റെ ലോക്ക് ഡൗണ് വിശേഷങ്ങള് പങ്കുവെച്ചിരിക്കുകയാണ്. അതോടൊപ്പം ലോക്ക് ഡൗണ് ദിനങ്ങള് നന്ദി പറയുകയും താരം ചെയ്യുന്നുണ്ട്. താന് ഈ സമയംകൊണ്ട് ഒരു അടിപൊളി ഷെഫായി മാറിയെന്നാണ് താരം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം കാരറ്റ് കേക്ക് ചുട്ടെടുക്കാന് പഠിച്ച കാര്യം സോഷ്യല് മീഡിയയില് പങ്കു വച്ചിരുന്നു. ഇപ്പോള് പഞ്ചാബി ഖസ്ത സമോസ ഉണ്ടാക്കിയത്രേ. അമ്മയുടെ സഹായത്തോടെയാണ് താരം സമോസ ഉണ്ടാക്കിയത്. ട്വിറ്ററിലൂടെ കാജല് ചിത്രങ്ങള് ഷെയര് ചെയ്തു. തന്റെ ‘മാസ്റ്റര് ഷെഫ് മമ്മിയില്’ നിന്ന് പാചകക്കുറിപ്പ് ലഭിച്ചതായി കാജല് കുറിപ്പില് പറയുന്നു. എന്റെ ആദ്യ പ്രയത്നം എന്ന കുറിപ്പോടെയാണ്…
Read Moreരോഗവാഹകയാകാൻ ആഗ്രഹിച്ചില്ല; രാജ്യ സുരക്ഷയോർത്ത് ചൈനയിൽ തങ്ങി; ഞാൻ സുരക്ഷിത; പത്തനംതിട്ട സ്വദേശി അനില പി. അജയൻ രാഷ്ട്രദീപികയുമായി സം സാരിക്കുന്നു…
സീമ മോഹൻലാൽ കൊച്ചി: “കൊറോണ വൈറസിന്റെ രോഗവാഹകയായിരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുമായി ഇന്ത്യയിലേക്ക് പോരാൻ എനിക്ക് താൽപര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ പേടിപ്പിക്കുന്ന അവസ്ഥയിലും ചൈനയിൽ തന്നെ തങ്ങി. ഇപ്പോൾ ഇവിടെ സ്്ഥിതിഗതികൾ ശാന്തമായി തുടങ്ങി…” ചൈനീസ് അ്ക്കാദമി ഓഫ് സയൻസ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോ ബയോളജിയിലെ പോസ്റ്റ് ഡോക്ട്രൽ റിസർച്ചറായ പത്തനംതിട്ട സ്വദേശി അനില.പി അജയന്റെ വാക്കുകളാണിത്. ചൈനയിൽ നിന്ന് രാഷ്ട്രദീപികയോട് സംസാരിക്കുകയായിരുന്നു ഈ പെണ്കുട്ടി. രാവും പകലും തലങ്ങും വിലങ്ങും ആംബുലൻസുകൾ പായുന്നതിന്റെയും ഉയർന്നുവരുന്ന മരണസംഖ്യയുടെയും പേടിപ്പെടുത്തുന്ന അവസ്ഥയിലും രാജ്യസുരക്ഷയോർത്ത് ഈ പെണ്കുട്ടി ചൈനയിൽ തന്നെ തങ്ങി. കേരളത്തിലേക്ക് മടങ്ങാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും അനില തയാറായില്ല. കൊറോണ വൈറസ് തനിക്ക് പിടിപ്പെട്ടിട്ടുണ്ടെങ്കിൽ അതുമായി ഇന്ത്യയിലേക്ക് വരേണ്ടെന്ന ഉറച്ച നിലപാടായിരുന്നു അനിലയെ ചൈനയിൽ തന്നെ നിൽക്കാൻ പ്രേരിപ്പിച്ചത്. രോഗബാധയുണ്ടായില്ല. ഈ പെണ്കുട്ടി 76 ദിവസം ഹോം ക്വാറന്റൈനിലായിരുന്നു.…
Read Moreഅഞ്ചു രാജ്യങ്ങള്, 15 കുടുംബങ്ങള്! ശ്രദ്ധ നേടി ലോക്ക്ഡൗണ് ദുഃഖവെള്ളിയിലെ കുരിശിന്റെ വഴി; പ്രാരംഭ പ്രാര്ത്ഥന നെടുംകുന്നത്തായിരുന്നു…
പ്രാരംഭ പ്രാര്ത്ഥന നെടുംകുന്നത്തായിരുന്നു. ഒന്നാം സ്ഥലം അയര്ലന്ഡില്. കുവൈറ്റും സിംഗപ്പൂരും ഇംഗ്ലണ്ടുമൊക്കെ കടന്ന് മുന്നോട്ടുനീങ്ങിയ കുരിശിന്റെ വഴി ഒടുവില് സമാപിച്ചതും നെടുംകുന്നത്താണ്. ലോക് ഡൗണ് മൂലം പള്ളിയില് ദുഃഖവെള്ളി ആചരണം സാധ്യമല്ലാതിരുന്ന സാഹചര്യത്തിലാണ് നെടുംകുന്നം പതാലില് കുടുംബാംഗങ്ങളുടെ വാട്സപ്പ് ഗ്രൂപ്പായ പതാലിസം കുടുംബാംഗങ്ങളുടെ പ്രാര്ഥനാ സംഗമത്തിന് പുതിയ വഴി തേടിയത്. പെസഹാ വ്യാഴാഴ്ച രാത്രിയാണ് ഇത്തരമൊരു കുരിശിന്റെ വഴിയെക്കുറിച്ച് ആലോചിച്ചത്. ഗ്രൂപ്പംഗങ്ങളുടെ അഭിപ്രായം തേടിയപ്പോള് വിദേശ രാജ്യങ്ങളില് കൊറോണ ഭീതിക്കു നടുവില് കഴിയുന്ന നഴ്സുമാര് ഉള്പ്പെടെയുള്ള ഭൂരിഭാഗം പേരും താത്പര്യമറിയിച്ചു. തുടര്ന്ന് കുരിശിന്റെ വഴിയിലെ ഓരോ സ്ഥലവും മറ്റു പ്രാര്ഥനകളും ഓരോരുത്തര്ക്കായി നിശ്ചയിച്ചു നല്കി. എല്ലാവരും പാട്ടും പ്രാര്ത്ഥനയും കുടുംബസമതേം വായിച്ച് റെക്കോര്ഡ് ചെയ്ത് വീഡിയോ വാട്സാപ്പില് അയച്ചു. പതിനെട്ടു വീഡിയോകളും കോര്ത്തിണക്കി ഓരോരുത്തരുടെയും പേരും സ്ഥലവും ഉള്പ്പെടുത്തി വെള്ളിയാഴ്ച വൈകുന്നേരം ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റു ചെയ്തു.…
Read Moreകോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന് പിന്വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്ത്തീരങ്ങള്; മുട്ടയിടാനായി എത്തുന്ന കടലാമകള് കൗതുകമാവുന്നു…
കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില് അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില് സൈ്വര്യവിഹാരം നടത്തുന്ന വന്യജീവികള് കൗതുകക്കാഴ്ചയാണ്. കാലങ്ങളായി കാണാതിരുന്ന പല അപൂര്വ ജീവിയിനങ്ങളും പുറത്തിറങ്ങി നടക്കുകയാണ് ഇപ്പോള്. കോവിഡ് മനുഷ്യന്റെ സന്തോഷം തല്ലിക്കെടുത്തിയെങ്കിലും പ്രകൃതിയുടെ ഉണര്വാണ് ലോകത്തെമ്പാടും പ്രകടമാവുന്നത്. ഈ ലോക്ക് ഡൗണ് കാലം ഒഡീഷയിലെ കടലോരങ്ങള് അത്യപൂര്വമായ കാഴ്ചയ്ക്ക് വേദിയാവുകയാണ്. ഏകദേശം 70, 000 -ത്തോളം ഒലിവ് റിഡ്ലി കടലാമകള് കടല്തീരത്ത് മുട്ടയിടുന്ന അപൂര്വ കാഴ്ചയാണ് എല്ലാവരെയും വിസ്മയത്തിലാഴ്ത്തിയത്. കോവിഡ് 19 പ്രകൃതിയുടെ കളിയോ ! മനുഷ്യന് പിന്വലി്ഞ്ഞതോടെ മാലിന്യമുക്തമായി കടല്ത്തീരങ്ങള്; മുട്ടയിടാനായി എത്തുന്ന കടലാമകള് കൗതുകമാവുന്നു… കോവിഡ് 19ന്റെ വ്യാപനം ലോകത്ത് പലവിധ മാറ്റങ്ങളാണുണ്ടാക്കിയിരിക്കുന്നത്. ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ആളുകളെല്ലാം വീട്ടിനുള്ളില് അടച്ചിരിപ്പാണ്. ഈ സമയത്ത് നഗരങ്ങളില് സൈ്വര്യവിഹാരം…
Read Moreഞങ്ങള് രാജകുടുംബാംഗങ്ങള് പോയിട്ട് നീയൊക്കെ പോയാ മതി ! റോഡ് മുറിച്ച് കടക്കുന്ന സിംഹകുടുംബത്തിന്റെ വീഡിയോ വൈറലാകുന്നു…
കാട്ടില് വലുപ്പത്തിലും ആകാരഭംഗിയിലും മികച്ചു നില്ക്കുന്ന ധാരാളം മൃഗങ്ങളുണ്ടെങ്കിലും ഒരേയൊരു രാജാവ് മാത്രമേയുള്ളൂ. അതാണ് സിംഹത്തിന്റെ പ്രാധാന്യം. നിരനിരയായി നീങ്ങുന്ന സിംഹക്കുട്ടികളുടെ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. ഫോറസ്റ്റ് സര്വീസ് ഉദ്യോഗസ്ഥന് സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില് പങ്കുവച്ചത്. വ്യാഴാഴ്ചയാണ് സുശാന്ത നന്ദ വലിയ സിംഹങ്ങളോടൊപ്പം നടന്നുനീങ്ങുന്ന സിംഹക്കുട്ടികളുടെ വീഡിയോ ഷെയര് ചെയ്തത്. ഒരു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോയില് പുല്മേട്ടിലൂടെ നടന്നുനീങ്ങുന്ന സിംഹങ്ങളുടെ വലിയൊരു നിര കാണാം. കൂട്ടത്തില് കുസൃതിയോടെ ഓടിയും ചാടിയും നീങ്ങുന്ന സിംഹക്കുട്ടികള് കൗതുകക്കാഴ്ച തന്നെയാണ്. പുല്മേടിന് നടുക്കുള്ള റോഡിലുടെ വരുന്ന കാര് സിംഹങ്ങളുടെ റോഡ് മുറിച്ചുകടക്കലിന് തടസമാവാതിരിക്കാന് നിര്ത്തിക്കൊടുക്കുന്നതും വീഡിയോയിലുണ്ട്. വാഹനം കാണുന്നതോടെ തെല്ലൊന്നമ്പരന്ന് നില്ക്കുന്നതും എന്നാല് പിന്നീട് അതൊന്നും ശ്രദ്ധിക്കാതെ സിംഹക്കുട്ടികള് തുള്ളിച്ചാടി പോകുന്നതും വീഡിയോയില് കാണാം. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്ക്കുള്ളില് 16,000 ലധികം പേര് വീഡിയോ കണ്ടുകഴിഞ്ഞു. രണ്ടായിരത്തോളം പേര്…
Read More