കോവിഡ് പ്രതിരോധത്തിനുള്ള മരുന്നു നല്കണമെന്ന് ഇന്ത്യയോട് അഭ്യര്ഥിച്ചു ബ്രസീല്. മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന് മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്നാണ് മരുന്നിന് ആവശ്യകതയേറിയത്. ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന് രക്ഷിക്കാന് ഹനുമാന് ഹിമാലയത്തില്നിന്നു വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി) കൊണ്ടുവന്നപോലെ, യേശുക്രിസ്തു അന്ധന് കാഴ്ച നല്കിയ പോലെ ജനങ്ങള്ക്കായി ബ്രസീലും ഇന്ത്യയും ഒരു ശക്തിയായിനിന്നു കോവിഡിനെ അതിജീവിക്കണമെന്നാണ് ബൊല്സാനരോ ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കയച്ച കത്തില് എഴുതിയിരിക്കുന്നത്. ഇന്ത്യ മരുന്നു നല്കുമെന്ന പ്രതീക്ഷയും ബൊല്സൊനാരോ പങ്കു വയ്ക്കുന്നു. ഹൈഡ്രോക്സി ക്ലോറോക്വിന് നല്കിയില്ലെങ്കില് വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു. തുടര്ന്നാണു മരുന്നു വേണമെന്ന ആവശ്യവുമായി ബ്രസീലിയന് പ്രസിഡന്റും രംഗത്തെത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില് കഴിഞ്ഞ മാസം 25 മുതല് ഹൈഡ്രോക്സി ക്ലോറോക്വിന് എന്ന…
Read MoreCategory: Today’S Special
ഈ സമയവും കടന്നു പോകും, നമ്മൾ ഒറ്റക്കെട്ടായി ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും…! പ്രവാസി മലയാളിക്ക് സാന്ത്വനവാക്കുകളുമായി സുരാജ് വെഞ്ഞാറമൂട്
അമേരിക്കൻ മലയാളികളോട് ഐക്യദാർഢ്യവും സ്നേഹവും പ്രഖ്യാപിച്ചു കൊണ്ട് മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട് അയച്ച സന്ദേശമാണ് ഈ വീഡിയോയിൽ ഉള്ളത്. എക്കാലവും അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം സുരാജ് ഈ വിഷമ ഘട്ടത്തിൽ നമ്മോടു സംവദിക്കുകയാണ് സ്നേഹത്തോടെ, ഒരു സഹോദരനായി ജേഷ്ഠനായി അനുജനായി, മകനായി നമ്മോടു സ്നേഹം പങ്കുവയ്ക്കുന്ന സുരാജിനെ ഞങ്ങൾ മലയാളികൾ നെഞ്ചോട് ചേർക്കുന്നു.. സ്വന്തം ദുഃഖങ്ങൾ മറച്ചു വെച്ച് കൊണ്ട് നമ്മൾക്ക് സാന്ത്വനമേകുവാൻ താങ്കൾ കാണിച്ച മനസ് ഞങ്ങൾ അമേരിക്കൻ മലയാളികൾ ഒരിക്കലും മറക്കില്ല, നമ്മൾ ഇനിയും കാണുമെന്നു പ്രത്യാശിക്കുന്നു നന്ദി നന്ദി നന്ദി!! ലേഖകന് അദ്ദേഹം അയച്ചു തന്ന വാക്കുകളിലേക്ക്. എന്റെ പ്രിയപ്പെട്ടവരേ നാമെല്ലാവരും ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി ഏല്പിച്ച ആഘാതത്തിൽ പകച്ചു നിൽക്കുകയാണ്, എന്നാൽ ഈ പ്രതിസന്ധിയെ നമുക്ക് മറികടന്നേ പറ്റു, നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി,…
Read Moreലോകം മുഴുവന് സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ…! എല്ലാം മറന്ന് ജീവിതം കൊറോണ രോഗികള്ക്കായി മാറ്റിവച്ച ആരോഗ്യ പ്രവര്ത്തകര്ക്കായി പാട്ടു പാടി ഒപ്പംകൂടി മോഹന്ലാല്…
തിരുവനന്തപുരം: “ലോകം മുഴുവന് സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ…’ കിലോമീറ്ററുകള്ക്കകലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് പ്രിയതാരം മോഹന്ലാല് പ്രശസ്തമായ ഈ ഗാനം ആരോഗ്യ പ്രവര്ത്തകര്ക്കായി പാടുമ്പോള് എല്ലാവരുടേയും മനം കുളിര്ത്തു. എല്ലാം മറന്ന് കൊറോണ രോഗികള്ക്കായി മാറ്റിവച്ച ആരോഗ്യ പ്രവര്ത്തകരുടെ ജീവിതത്തില് വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷന് വാര്ഡുകളില് നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്മാര്, നഴ്സുമാര്, ഇതര ജീവനക്കാര് തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാന് മാര്ഗനിര്ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്ബന്ധിത നിരീക്ഷണത്തില് താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാര്ക്ക് മാനസിക പിന്തുണ നല്കുന്നതിന് വേണ്ടിയാണ് ആരോഗ്യമന്ത്രിയെ കൂടാതെ മോഹന്ലാലും വീഡിയോ കോണ്ഫറന്സ് വഴി ഒത്തുകൂടിയത്. എല്ലാ ജില്ലകളിലുമുള്ള കോവിഡ് ആശുപത്രികളിലെ പ്രിന്സിപ്പല്മാര്, സൂപ്രണ്ടുമാര് ഉള്പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്ത്തകര് അതത് ആശുപത്രികളില് നിന്നും വീഡിയോ കോണ്ഫറന്സില് പങ്കെടുത്തു. ഇങ്ങനെ ആരോഗ്യ പ്രവര്ത്തകരുമായി സംവദിക്കാന് കിട്ടിയ അവസരത്തെ…
Read Moreലോകം കോവിഡ് ഭീതിയിലാഴ്ന്നിരിക്കുമ്പോള് കടയിലെ സാധനങ്ങളില് നക്കി സ്ത്രീ ! കടയുടമയ്ക്ക് സംഭവിച്ചത് കനത്ത നഷ്ടം…
ലോകത്തെ ആകമാനം ബാധിച്ചിരിക്കുന്ന മഹാമാരി കോവിഡ് 19നെതിരേ സകല ശക്തിയുമെടുത്ത് ലോക ജനത പോരാടുമ്പോള് ഇതിനു വിഘാതമാവുന്ന പ്രവൃത്തികളുമായി ഒരു കൂട്ടം ആളുകളും ഇറങ്ങിയിട്ടുണ്ട്. 1.37 ലക്ഷം രൂപ വിലവരുന്ന പലചരക്ക് പച്ചക്കറി സാധനങ്ങളില് നക്കിയ കാലിഫോര്ണിയ സ്വദേശിനിയാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വടക്കന് കാലിഫോര്ണിയയിലെ സേഫ് സ്റ്റോറിലാണ് സംഭവം ഉണ്ടായത്. ഉപഭോക്താവ് സാധനങ്ങളില് നക്കുന്നു എന്ന് പരാതി പറഞ്ഞ് സേഫ് വേ സ്റ്റോറില് നിന്ന് പോലീസിന് ഫോണ് വിളി എത്തുകയായിരുന്നു. തുടര്ന്ന് ഉടന് തന്നെ പോലീസ് സ്ഥലത്ത് എത്തി. ഉപഭോക്താവ് സൂപ്പര്മാര്ക്കറ്റിലെ ഫാന്സി ആഭരണങ്ങള് കയ്യില് അണിഞ്ഞെന്നും ആഭരണങ്ങള് നക്കിയെന്നും സ്റ്റോറിലെ ജീവനക്കാരന് പോലീസിനെ അറിയിച്ചു. മാത്രവുമല്ല വാങ്ങാന് ഉദ്ദേശമില്ലാത്ത സാധനങ്ങളും തന്റെ കാര്ട്ടില് നിറയെ ശേഖരിച്ചതിനാല് അവയും കടയുടമയ്ക്ക് നശിപ്പിക്കേണ്ടതായി വന്നു. പോലീസ് എത്തുമ്പോള് പ്രതിയായ…
Read Moreഒളിച്ചിരിക്കുന്ന ആളെ കണ്ടെത്തൂ ! ഈ ചിത്രത്തില് ഒളിച്ചിരിക്കുന്ന മലയാളികളുടെ ഇഷ്ടതാരത്തെ കണ്ടെത്താന് ചലഞ്ച്…
ലോക്ക് ഡൗണ് കാലം ചലഞ്ചുകളുടേതും കൂടിയാണ്. കോവിഡ് 19 ലോകത്തിനു മുഴുവന് ചലഞ്ചാകുമ്പോള് വിവിധ തരത്തിലുള്ള ചലഞ്ചുകളുമായി ആളുകള് സോഷ്യല് മീഡിയയിലും സജീവമാണ്. പഴയ ഫോട്ടോ ഫേസ്ബുക്കില് പോസ്റ്റ് ചെയ്തിട്ട് ഇതില് നിന്നും തന്നെ കണ്ടു പിടിക്കാന് കൂട്ടുകാരോട് ചലഞ്ച് ചെയ്യുന്ന ആളുകളുമുണ്ട്. മലയാളത്തിന്റെ പ്രിയ നടന് കുഞ്ചാക്കോ ബോബന് ആരാധകര്ക്ക് നല്കിയിരിക്കുന്നതും അത്തരമൊരു ചലഞ്ചാണ്. സ്കൂള് കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന് ആരാധകര്ക്കായി ഷെയര് ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സില് പഠിക്കുമ്പോള് ഒരു നാടകത്തില് അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തില് നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന് ആരാധകര്ക്ക് നല്കിയിരിക്കുന്ന ചലഞ്ച്. ലോക്ഡൗണ് കാലത്തിന്റെ വിരക്തി മാറ്റാനായി വ്യായാമവുമൊക്കെയായി തിരക്കിലാണ് താരം. സോഷ്യല് മീഡിയയിലൂടെ ഇടയ്ക്ക് വിശേഷങ്ങളും ചാക്കോച്ചന് പങ്കുവയ്ക്കാറുണ്ട്. ജിമ്മും ഫിറ്റ്നസ് സെന്ററുകളും എല്ലാം പണിമുടക്കിയ ലോക്ഡൗണ് കാലത്ത് സ്റ്റെയര് കെയ്സും വര്ക്ക് ഔട്ട്…
Read Moreഎന്റെ നിലപാടില് യാതൊരു മാറ്റവുമില്ല ! മരുന്നുകള് കടലില് വലിച്ചെറിയണം;നിലപാട് ഒന്നു കൂടി വ്യക്തമാക്കി ശ്രീനിവാസന്…
അലോപ്പതി രോഗങ്ങള്ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണെന്ന നിലപാടില് ഉറച്ചു നില്ക്കുന്നുവെന്ന് നടന് ശ്രീനിവാസന്. വൈറ്റമിന് സി കോവിഡിന് പ്രതിരോധം തീര്ക്കുമെന്ന് ശ്രീനിവാസന് പറഞ്ഞതായുള്ള വാര്ത്തകള് വന്നിരുന്നു. തുടര്ന്ന് ഇതിനെ വിമര്ശിച്ച് ഡോക്ടര്മാരും രംഗത്തെത്തിയിരുന്നു. ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല് മീഡിയയിലെ വിമര്ശനം വന്നത്. എന്നാല്, തന്റെ നിലപാടില് ഒരു മാറ്റവുമില്ലെന്ന് ആവര്ത്തിക്കുകയാണ് ശ്രീനിവാസന്. താന് പറഞ്ഞ കാര്യങ്ങളില് ഉറച്ച് നില്ക്കുകയാണെന്നും രോഗങ്ങള്ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന് പറയുന്നത്. മരുന്നുകള് കടലില് വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോള് മുന്തിയ ആശുപത്രികളിലൊന്നില് ചികിത്സ തേടിയ ശ്രീനിവാസന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വിമര്ശനം ഉയര്ന്നിരുന്നു. എന്നാല്, താന് വലിയ ആശുപത്രികളില് ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും അതിനിയും പോകുമെന്നും ശ്രീനിവാസന് പറഞ്ഞുവെന്നും ഒരു മാധ്യമം റിപ്പോര്ട്ട് ചെയ്യുന്നു.…
Read Moreഅങ്ങാടിയില് തോറ്റതിന് അമ്മയോട് ! ആരോഗ്യവകുപ്പിന്റെ നിര്ദ്ദേശം അവഗണിച്ച് കറങ്ങി നടന്നു ! ഇക്കാര്യം റിപ്പോര്ട്ട് ചെയ്തതിന്റെ വാശിയില് നഴ്സിന്റെ വീട്ടുവളപ്പിലെ മരങ്ങള് വെട്ടിനിരത്തി
കോവിഡ് നിരീക്ഷണത്തിലുള്ള സമീപവാസികള് ക്വാറന്റൈന് ലംഘിച്ച് കറങ്ങി നടന്ന വിവരം അധികൃതരെ അറിയിച്ച ആരോഗ്യവകുപ്പ് ജീവനക്കാരിയ്ക്കു നേരെ ആക്രമണം. ചേര്ത്തല താലുക്ക് ആശുപത്രി ഹെഡ് നഴ്സ് നഗരസഭ പത്താം വാര്ഡില് അനുഗ്രഹയില് എസ്.ഒ. ശ്രീജയുടെ വീട്ടുവളപ്പിലാണ് കഴിഞ്ഞ ദിവസം അക്രമം നടന്നത്. വീട്ടുവളപ്പിലെ വൃക്ഷങ്ങള് ഉള്പ്പെടെ നശിപ്പിച്ചു. ഇതേതുടര്ന്ന് ശ്രീജ ചേര്ത്തല പോലീസിലും ജില്ലാ കളക്ടര്ക്കും പരാതി നല്കി. മംഗലാപുരത്ത് പഠിക്കുന്ന മകളുമായി സമീപവാസി മാര്ച്ച് 15 നാണ് എത്തിയത്. എന്നാല് ഇവര് വിവരം ആരോഗ്യവകുപ്പിനെ അറിയിക്കാതെ കുടുംബസമേതം പുറത്ത് പതിവായി കറങ്ങി നടക്കുകയായിരുന്നു. ഇക്കാര്യം റിപ്പോര്ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില് മാര്ച്ച് 19ന് ഇവരോട് ആരോഗ്യ വകുപ്പ് നിര്ബന്ധമായും ക്വാറന്റൈനിലാകണമെന്ന് നിര്ദേശിച്ചെങ്കിലും ഇവര് ഇതവഗണിച്ച് കറക്കം തുടരുകയായിരുന്നു. ഇവര് ക്വാറന്റൈന് ലംഘിച്ച വിവരം ശ്രീജ ആരോഗ്യവകുപ്പിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള് ആക്രമണം നടത്തിയതെന്ന് പരാതിയില് പറയുന്നു.
Read Moreനടി ശ്രീലക്ഷ്മി വിടവാങ്ങി ! പ്രേക്ഷകരുടെ ഇഷ്ടതാരത്തിന്റെ ജീവനെടുത്തത് വര്ഷങ്ങളായി അലട്ടിയിരുന്ന ആ അസുഖം; സംസ്കാരച്ചടങ്ങിന് ആരും വരരുതെന്ന് ബന്ധുക്കള്…
ടെലിവിഷന് പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന നടി ശ്രീലക്ഷ്മി കന്കാല അന്തരിച്ചു. താരദമ്പതിമാരായ ലക്ഷ്മി ദേവിയുടെയും ദേവദാസ് കന്കാലയുടെയും മകളാണ് ശ്രീലക്ഷ്മി. പ്രമുഖ നടന് രാജീവ് കന്കാല സഹോദരനാണ്. ഭര്ത്താവ് പെഡി രാമ റാവു. രണ്ട് പെണ്മക്കള് പ്രീണയും രംഗലീനയും. അര്ബുദ ബാധിതയായി ഏറെക്കാലം ചികിത്സയിലായിരുന്നു ശ്രീലക്ഷ്മി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഹൈദരാബാദില് വച്ചായിരുന്നു അന്ത്യം. ബാലതാരമായി ദൂരദര്ശനിലൂടെയായിരുന്നു ശ്രീലക്ഷ്മി അഭിനയ ജീവിതം ആരംഭിക്കുന്നത്. രാജശേഖര ചരിത എന്ന സീരിയലില് അച്ഛന് ദേവദാസിനൊപ്പമാണ് ശ്രീലക്ഷ്മി ആദ്യമായി അഭിനയിക്കുന്നത്. 2018 അമ്മയും കഴിഞ്ഞ വര്ഷം അച്ഛനും മരിച്ചതോടെ ശ്രീലക്ഷ്മിയും അഭിനയത്തില് നിന്നും മാറി നിന്നിരുന്നു. ശ്രീലക്ഷ്മിയുടെ മരണത്തില് നിരവധി ചലച്ചിത്ര പ്രവര്ത്തകര് അനുശോചനം രേഖപ്പെടുത്തി. ശ്രീലക്ഷ്മിയുടെ മരണം ഞെട്ടിക്കുന്നതാണെന്നും വിശ്വസിക്കാന് കഴിയില്ലെന്നും നടന് ഹര്ഷ വര്ധന് സോഷ്യല് മീഡിയ പേജിലൂടെ പുറത്ത് വിട്ട വീഡിയോയില് പറഞ്ഞു. കൂടാതെ ശ്രീലക്ഷ്മിയുടെ…
Read Moreവീണ്ടും കൊറോണപ്പിള്ളേരുടെ ജനനം ! ഇരട്ടകള്ക്ക് ഡോക്ടര് പേരിട്ടത് കൊറോണ കുമാരനെന്നും കൊറോണ കുമാരിയെന്നും…
കൊറോണ വൈറസ് ഭീതിയ്ക്കിടെ ജനിച്ച നിരവധി കുട്ടികള്ക്കാണ് രാജ്യത്ത് ഇപ്പോള് കോവിഡെന്നും കൊറോണയെന്നുമൊക്കെയുള്ള പേരുകള് നല്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കടപ്പയിലെ വെമ്പള്ളി ഗ്രാമത്തില് ജനിച്ച രണ്ട് നവജാത ശിശുക്കളുടെ പേര് കൊറോണകുമാര് കൊറോണ കുമാരി എന്നിങ്ങനെയാണ്. രമാദേവി, ശശികല എന്നിവര് ജന്മം നല്കിയ കുട്ടികള്ക്കാണ് ഈ പേരുകള് നല്കിയത്. എസ്.എഫ് ബാഷ ആശുപത്രിയിരുന്നു കുട്ടികളുടെ ജനനം. പ്രസവം എടുത്ത ഡോക്ടറായ എസ്.എഫ് ബാഷ തന്നെയാണ് കുട്ടികള്ക്ക് പേരുകള് നിര്ദ്ദേശിച്ചത്. കൊറോണ കാലത്തെ വരും നാളുകളിലും എല്ലാവരും ഈ കുട്ടികളുടെ പേരിലൂടെ ഓര്ക്കണമെന്നും ഒരു അവബോധം സൃഷ്ടിക്കാനാണ് വൈറസിന്റെ പേരുകള് തന്നെ കുട്ടികള്ക്ക് നിര്ദ്ദേശിച്ചതെന്നും മാതാപിതാക്കളും ഈ പേരിടലിനെ അംഗീകരിച്ചെന്നും ഡോക്ടര് പറയുന്നു.
Read Moreതന്റെ കുഞ്ഞിനെ പാലൂട്ടാന് കഴിയുന്നില്ലല്ലോയെന്നോര്ത്ത് ആ നേഴ്സ് പൊട്ടിക്കരയുകയായിരുന്നു; കോവിഡ് വാര്ഡില് ജോലി ചെയ്യുന്ന നേഴ്സുമാരുടെ അവസ്ഥ വേദനാജനകം…
ലോകം മുഴുവന് കോവിഡ് ഭീതിയില് വിറങ്ങലിച്ചു കഴിയുകയാണ്. ഒട്ടുമിക്ക ആളുകളും വീട്ടില് സുരക്ഷിതരായി കഴിയുമ്പോള് ഇതിന് കഴിയാത്ത ചിലരുണ്ട്. ആരോഗ്യപ്രവര്ത്തകരും പോലീസുമൊക്കെ നമുക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയാണ്. കോവിഡ് വാര്ഡില് ജോലി ചെയ്യുന്ന നേഴ്സുമാരുടെ അവസ്ഥയാണ് ഇതില് ഏറെ പരിതാപകരം. പലര്ക്കും സമയത്ത് വീടുകളില് എത്താനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ സാധിക്കുന്നില്ല. എന്തിന് സ്വന്തം മക്കളെപ്പോലും കാണാന് അവര്ക്ക് കഴിയുന്നില്ല. ഇക്കൂട്ടത്തില് മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ളവരുമുണ്ട്. എന്നാല് കുഞ്ഞുങ്ങളെ കാണണമെങ്കില് ലോക്ക് ഡൗണ് പാലിച്ച് വീട്ടിലിരിക്കണമെന്നാണ് നഴ്സുമാര് പറയുന്നത്. എന്നാല് കര്മനിരതരായ അവര്ക്ക് അത് എങ്ങനെ സാധിക്കും. നഴ്സുമാര് അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള് ചര്ച്ചയാവുന്നത്. ഹ്യൂമന്സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ഒരു നേഴ്സ് തന്നെയാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. നഴ്സിന്റെ കുറിപ്പ് വായിക്കാം… ” എനിക്ക് കോവിഡ് വാര്ഡില് ഡ്യൂട്ടിയുണ്ടെന്ന്…
Read More