പിറവം: അച്ഛന്റെ വിയോഗമറിയാതെയായിരുന്നു മകൾ ഭവിത ഇന്നലെ വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയെഴുതിയത്. പിതാവ് ബൈജുവിന് ചെറിയൊരു അപകടം സംഭവിച്ചിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളെയും നാട്ടുകാർ ധരിപ്പിച്ചിരുന്നത്. ബൈജു ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു പറയാനുള്ള മനസാന്നിധ്യമില്ലായിരുന്നു ഇവർക്ക്. പരീക്ഷ കഴിഞ്ഞു ഭവിതയെ കൂട്ടുകാരി തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോഴപ്പോഴാണ് തമിഴ്നാട്ടിൽ നടന്ന അപകടത്തിൽ അച്ഛൻ മരിച്ച വിവരം ഭവിത അറിഞ്ഞത്. വെളിയനാടുകാർക്ക് സുപരിചിതനായ ബൈജു ഏറെ നാൾ പേപ്പതി കവലയിൽ ജീപ്പ് ഓടിക്കുകയായിരുന്നു. ഇതിനുശേഷം 11 വർഷം മുന്പാണ് കെഎസ്ആർടിസിയിൽ ജോലി കിട്ടിയത്. കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി ബംഗളൂരുവിലേക്കുള്ള ബസാണ് ഓടിച്ചിരുന്നത്. കേരളത്തിന് പുറത്തേക്കുള്ള ട്രിപ്പുകളിൽ കെഎസ്ആർടിസി ബസുകളിലെ രണ്ടു ജീവനക്കാർ ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തുവരികയാണ്. ഒരാൾ വണ്ടിയോടിക്കുന്പോൾ മറ്റെയാൾ കണ്ടക്ടറാകും. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഗിരീഷാണ് വണ്ടി ഓടിച്ചിരുന്നതെന്നു പറയുന്നു. അപകട വിവരമറിഞ്ഞ്…
Read MoreCategory: Today’S Special
നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്! സീറ്റിനുള്ളിൽ കാൽ കുടുങ്ങിയതിനാൽ പെട്ടെന്ന് എഴുന്നേൽക്കാനായില്ല; ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറയുന്നു…
അങ്കമാലി: അവിനാശി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്. ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നുവെങ്കിൽ … ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറഞ്ഞു. അപ്രതീക്ഷമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കന്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി ആളുകൾ കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു. ബസിന്റെ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആരൊക്കെയൊ ചേർന്ന് ഓരോരുത്തരേയും ആശുപത്രിയിലേക്കു കൊണ്ടുപോയി. സീറ്റിനുള്ളിൽ കാൽ കുടുങ്ങിയതിനാൽ പെട്ടെന്ന് എഴുന്നേൽക്കാനായില്ല. ബാഗ് തപ്പിയപ്പോൾ നിലത്തുവീണു കിടപ്പുണ്ട്. ബാഗെടുത്തപ്പോഴേക്കും നാട്ടുകാരെത്തി ബസിനു പുറത്തേക്കു പൊക്കിയെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇടതുകാലിനും ചെവിയുടെ താഴെയും നെറ്റിക്കും ചുണ്ടിനുമാണ് പരിക്കുള്ളത്. തിരുപ്പൂരിലെ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് റെയിൽവേ…
Read Moreകെഎസ്ആർടിസിയുടെ 82-ാം ജന്മദിനത്തില് എറണാകുളം ഡിപ്പോയിലെത്തയ ഫോണ് കോളുകളൊന്നും ജന്മദിനാശംസകള് നേർന്നുള്ളതായിരുന്നില്ല; ഞെട്ടല് മാറാതെ ഹരിഹരന്
കൊച്ചി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ 82-ാം ജന്മദിനത്തില് പുലർച്ചെ എറണാകുളം ഡിപ്പോയിലെത്തയ ഫോണ് കോളുകളൊന്നും ജന്മദിനാശംസകള് നേർന്നുള്ളതായിരുന്നില്ല. ജീവനക്കാരായ ബൈജുവിന്റെയും ഗീരിഷിന്റെയും അപ്രതീക്ഷത മരണം അറിയിക്കുന്നതിനും അപകടവിവരങ്ങള് തിരക്കുന്നതിനുമായിരുന്നു ഫോണുകൾ നിലയ്ക്കാതെ ചിലച്ചത്. അപകടം നടന്ന് മിനിട്ടുകള്ക്കകം പാലക്കാട് ഡിപ്പോയിയില് നിന്ന് എറണാകുളത്തേക്ക് വിവരം അറിയിക്കുമ്പോള് ഡ്യൂട്ടിയില് ഉണ്ടായിരുന്നത് ട്രാഫിക് ഇന്സ്പെക്ടര് ഹരിഹരന് നായരായിരുന്നു. ഞെട്ടലോടെയാണ് സഹപ്രവര്ത്തകരുടെ അകാല വിയോഗം ഹരിഹരന് കേട്ടത്. ഉടന് തന്നെ ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരെയടക്കം ഹരിഹരന് വിവരം അറിയിച്ചു. എന്നാല് ബൈജുവിന്റെയും ഗിരീഷിന്റെയും വീട്ടില് മരണവാര്ത്ത അറിയിച്ചതുമില്ല. അപകടവിവരം വാര്ത്തയായതോടെ യാത്രക്കാരുടെ ബന്ധുക്കളടക്കം നിരവധി പേരാണ് ഇന്നലെ രാവിലെ മുതല് ഡിപ്പോയിലേക്ക് വിളിച്ചത്. ചിലര് ഉദ്യോഗസ്ഥര്ക്ക് യാത്ര ചെയ്തിരുന്നവരുടെ ചിത്രങ്ങളടക്കം അയച്ചു നല്കി വിവരങ്ങള് തിരിക്കിയതായും ഡ്യൂട്ടിയിലുണ്ടായിരുന്ന കെഎസ്ആര്ടിസി ജീവനക്കാര് പറഞ്ഞു. നേരത്തെ ഇതേ റൂട്ടില് കണ്ടക്ടറായി പോയിരുന്ന…
Read Moreപോണ് താരമാകാന് പിതാവിന്റെ പിന്തുണ ലഭിച്ചതായി സ്പില്ബര്ഗിന്റെ മകള്; താന് ഈ വഴി തെരഞ്ഞെടുക്കാന് കാരണമായി മൈക്കല പറയുന്നത്…
പോണ് താരമാകാനുള്ള തന്റെ ആഗ്രഹത്തിന് പിതാവിന്റെ പിന്തുണയുണ്ടെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകന് സ്റ്റീവന് സ്പില്ബര്ഗിന്റെ വളര്ത്തുമകള് മൈക്കല സ്പില്ബര്ഗ്. കുട്ടിക്കാലത്ത് ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്നും മൈക്കല വെളിപ്പെടുത്തി. അടുത്തിടെ ഒരു രാജ്യാന്തര മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മൈക്കലയുടെ വെളിപ്പെടുത്തല്. പോണ്താരമാകാനാണ് താത്പര്യം എന്ന് അറിയിച്ചപ്പോള് അച്ഛനും അമ്മയും പൂര്ണ പിന്തുണ നല്കിയതായും മൈക്കല പറഞ്ഞു. ‘അവരുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില് ഒന്ന് എന്റെ സുരക്ഷിതത്വമാണ്. ഈ തൊഴില് ചെയ്യാന് ഞാന് ആഗ്രഹിക്കുന്നു. കൂടുതല് സാമ്പത്തിക ലാഭം ഇതിലൂടെ നേടാന് സാധിക്കുമെന്നാണ് കരുതുന്നത്.’ മൈക്കല വ്യക്തമാക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് തനിക്ക് ലൈംഗികാസക്തി വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ടെന്ന് മൈക്കല പറഞ്ഞു. ‘എന്റെ ശരീരം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന തീരുമാനം എടുക്കുന്നത് ഞാന് തന്നെയാണ്. പരമ്പരാഗതമായ രീതിയിലുള്ള തൊഴിലുകളില് താത്പര്യമില്ല. അത്തരം ജോലികള് കൊണ്ട് ആത്മസംതൃപ്തി ലഭിക്കാറില്ല. ബാല്യത്തില് ഞാന് ലൈംഗിക ചൂഷണത്തിന്…
Read Moreനോട്ടുകള് ഉപയോഗിക്കുന്നത് കഴുകിയതിനു ശേഷം മാത്രം ! ആരെങ്കിലും തൊട്ടാല് അപ്പോള് കുളിക്കണം; ‘സൈക്കോ’ ഭാര്യയുടെ അമിതവൃത്തിയില് സഹികെട്ട് ഭര്ത്താവ് ചെയ്തത്…
വൃത്തിയില്ലാത്തവരെ സഹിക്കുക ദുസ്സഹമാണ്. എന്നാല് അമിത വൃത്തിയായാലോ ? അതും കുഴപ്പമാണ്. ഇത്തരത്തില് ഭാര്യയുടെ അമിതവൃത്തിയില് സഹികെട്ട് അവരെ കൊലപ്പെടുത്തി ഭര്ത്താവ്. പിന്നാലെ ഇയാള് തൂങ്ങിമരിക്കുകയും ചെയ്തു.വീടിന് പുറത്തെ ഫാമില് വെച്ചാണ് നാല്പ്പതുകാരന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു ശേഷം വീട്ടില് തിരിച്ചെത്തി തൂങ്ങി മരിക്കുകയായിരുന്നു. പട്ടുമണിയുടെ അമിതവൃത്തിയില് സഹികെട്ടാണ് ശാന്തമൂര്ത്തി കൊല ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 15 വര്ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്ക്ക് 12 വയസ്സും ഏഴ് വയസ്സും പ്രായമായ രണ്ട് കുട്ടികള് ഉണ്ട്. കഴിഞ്ഞ ദിവസം ഫാമില് വെച്ച് ഇരുവരും തമ്മില് വാക് തര്ക്കം ഉണ്ടായിരുന്നു. ഇതിനിടെ ഇയാള് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില് തിരിച്ചെത്തിയ ശാന്തമൂര്ത്തി മക്കള് വീട്ടിലെത്തും മുമ്പെ തൂങ്ങിമരിക്കുകയായിരുന്നു. അമിത വൃത്തിമൂലം രണ്ടു കുട്ടികളെയും നിരവധി തവണയാണ് പുട്ടമണി കുളിപ്പിക്കുക. മാത്രമല്ല ഭര്ത്താവ് ഏല്പ്പിക്കുന്ന കറന്സി നോട്ടുകള് പോലും കഴുകിയ…
Read Moreമദ്യലഹരിയില് ആനപ്പുറത്തുവന്ന പാപ്പാന് റോഡരികില് വീണു; നാട്ടുകാരെ പാപ്പാന്റെ അടുത്തേക്ക് അടുപ്പിക്കാതെ കാവലായി പാര്വതി; പിന്നെ നടന്നത്…
കോഴഞ്ചേരി: പാര്വതി എന്ന പിടിയാനയുടെ പുറത്ത് കയറി മദ്യലഹരിയില് വന്ന പാപ്പാന് റോഡരികിലേക്ക് വീണപ്പോള് നാട്ടുകാരെ പാപ്പാന്റെ അടുത്തേക്ക് അടുപ്പിക്കാതെ ചേര്ന്ന് നിന്ന പിടിയാന കൗതുകം ഉളവാക്കി. ചെറുകോല് സ്വദേശി അയ്യപ്പന്കുട്ടി കോട്ടപ്പാറയുടേതാണ് ആരുമായും ഇണങ്ങുന്ന സൗമ്യവതിയായ പാര്വതി എന്ന ആന. ഇന്നലെ വൈകുന്നേരം അഞ്ചോടെ ടികെ റോഡില് പുല്ലാട് ഭാഗത്ത് നിന്ന് കോഴഞ്ചേരിക്ക് നടന്നുവന്ന ആനയുടെ പുറത്തുനിന്ന് മണിമല സ്വദേശിയായ പാപ്പാന് താഴെ റോഡരികിലേക്കു വീണു. ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ട് നാട്ടുകാര് പിന്നാലെ കൂടിയിരുന്നു. നാട്ടുകാര് കോയിപ്രം പോലീസില് വിവരമറിയിച്ചതിനെ തുടര്ന്ന് പോലീസും സ്ഥലത്തെത്തി. ഇതോടെ പാര്വതി പാപ്പാന് ഒപ്പം ചേര്ന്ന് നിന്നു. നാട്ടുകാര് പാപ്പാനെ ആക്രമിക്കുമോയെന്ന ചിന്തയിലായിരുന്നു പിടിയാന. പാര്വതിയെ പരിചയമുളളവര് ഉടന് തന്നെ ഉടമയെ വിളിച്ച് വിവരം പറഞ്ഞു. മിനിറ്റുകൾക്കുളളില് ഉടമയെത്തിയപ്പോള് തുമ്പിക്കൈ നീട്ടി സന്തോഷം പ്രകടിപ്പിച്ച പാര്വതിയെ അദ്ദേഹം…
Read Moreചൂടു കൂടിയതിനെത്തുടര്ന്ന് സംസ്ഥാനത്തെ പശുക്കള് പാല് ചുരത്തുന്നില്ല ! തമിഴ്നാട്ടില് നിന്ന് പാല് എത്തിക്കാന് തീരുമാനം; ഇനി മില്മയുടെ കവറില് തമിഴ്നാട്ടില് നിന്നുള്ള പാലും
സംസ്ഥാനത്ത് പാല് ക്ഷാമം രൂക്ഷമായതോടെ ഇത് പരിഹരിക്കാനുള്ള ശ്രമമാരംഭിച്ച് മില്മ. തമിഴ്നാട്ടില് നിന്നും ഒന്നേമുക്കാല് ലക്ഷം ലിറ്റര് പാല് പ്രതിദിനമെത്തിക്കാനാണ് തീരുമാനം. അധിക വില കൊടുത്ത് പാല് മറ്റു സംസ്ഥാനങ്ങളില് നിന്നും വാങ്ങേണ്ടി വന്നാലും പാല് വില വര്ധിപ്പിക്കില്ലെന്ന് മില്മ മലബാര് യൂണിയന് ചെയര്മാന് കെ എസ് മണി പറഞ്ഞു. തമിഴ്നാടുമായി സെക്രട്ടറിതല ചര്ച്ചകള് പൂര്ത്തിയാക്കി. ചൂട് കൂടിയതും കാലികള്ക്കുണ്ടായ അസുഖങ്ങളുമാണ് പാലിന്റെ ക്ഷാമം രൂക്ഷമാകാന് കാരണം. ഇതു മൂലം പ്രതിദിനം രണ്ടര ലക്ഷം ലിറ്റര് പാലിന്റെ കുറവാണ് സംസ്ഥാനത്തുള്ളത്. മലബാറില് പാല് സംഭരണത്തില് മൂന്ന് ശതമാനത്തോളം കുറവ് വന്നു. ഇത് പരിഹരിക്കാന് അടിയന്തര നടപടികളാണ് മില്മ സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട്ടില് നിന്നു മാത്രമല്ല മഹാരാഷ്ട്രയില് നിന്നും ആന്ധ്രാപ്രദേശില് നിന്നും കൂടുതല് പാല് ഇറക്കും. അധികം പണം കൊടുത്ത് പാല് വാങ്ങിയാലും അതിന്റെ ബാധ്യത ഉപഭോക്താക്കള്ക്ക് മേല് അടിച്ചേല്പ്പിക്കില്ലെന്നും…
Read Moreഒരിക്കലും ഈ സ്ഥലത്ത് സിനിമ ചിത്രീകരിക്കാന് പോകരുത് ! മോശമായ എന്തോ ഒന്ന് അവിടെയുണ്ട്; ഇന്ത്യന്-2ന്റെ സെറ്റിലുണ്ടായ അപകടത്തെക്കുറിച്ച് നടി അമൃത പറയുന്നത്…
കമല്ഹാസന് നായകനായ ഇന്ത്യന്-2ന്റെ ചിത്രീകരണത്തിനിടയിലുണ്ടായ അപകടം തമിഴ് സിനിമാലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. കൂറ്റന് ക്രെയിന് തകര്ന്നുവീണുണ്ടായ അപകടത്തില് അസിസ്റ്റന്റ് ഡയറക്ടര് കൃഷ്ണ (34), ആര്ട്ട് അസിസ്റ്റന്റ് ചന്ദ്രന് (60), പ്രൊഡക്ഷന് അസിസ്റ്റന്റ് മധു (29) എന്നിവരാണ് മരിച്ചത്. ഒന്പത് പേര്ക്ക് പരുക്കേല്ക്കുകയും ചെയ്തു. ഇതേ സെറ്റില് വച്ചു തന്നെ വിജയ് ചിത്രം ബിഗിലിന്റെ ചിത്രീകരണ സമയത്തും അപകടം നടന്നിരുന്നു. ഈ സ്ഥലത്ത് സിനിമ ചിത്രീകരിക്കാന് പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നും ഇപ്പോള് തുറന്നുപറയുകയാണ് ബിഗിലില് അഭിനയിച്ച നടി അമൃത. ‘വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില് ചിത്രീകരിക്കുമ്പോള് ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇതിനു സമാനമായി മാനസികമായി തകര്ന്നു പോയിരുന്നു. അവിടെ സിനിമ ചിത്രീകരിക്കാന് പോകരുതെന്ന് ഞാന് അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്.’…
Read Moreഎനിക്ക് പൃഥ്വിരാജ് ആരാണെന്നും അറിയാം; ബിജു മേനോൻ ആരാണെന്നും അറിയാം… നീ ഏതാടാ ? സെല്ഫ് ട്രോള് അടിച്ച് രമേഷ് പിഷാരടി
പൃഥ്വിരാജ്-ബിജു മേനോന് ഒന്നിച്ച അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ പ്രശസ്തയായതാണ് നഞ്ചിയമ്മയും അവരുടെ പാട്ടും. ഇവരുമായുള്ള സംഭാഷണത്തിനിടെ “അമ്മയ്ക്ക് പൃഥ്വിരാജിനെ അറിയുമോ, ബിജു മേനോനെ അറിയുമോ എന്നുള്ള ചോദ്യത്തിന് ഇല്ല’ എന്ന ഇവരുടെ നിഷ്ക്കളങ്കമായ മറുപടി സോഷ്യല്മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ഇതിനെ അനുകരിച്ച് നടനും സംവിധായകനുമായ രമേഷ് പിഷാരടി പങ്കുവച്ച ട്രോള് ആണ് ഏറെ ചിരിയൊരുക്കുന്നത്. പ്രായമായ മറ്റൊരു സ്ത്രീയോട് സംസാരിച്ചിരിക്കുന്ന പിഷാരടിയുടെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നതിങ്ങനെ. “എനിക്ക് പൃഥ്വിരാജ് ആരാണെന്നും ബിജു മേനോന് ആരാണെന്നും അറിയാം.. നീ ഏതാടാ’. പിഷാരടിയുടെ പോസ്റ്റിന് പ്രതികരണവുമായി താരങ്ങളുള്പ്പടെ നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.
Read Moreപ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരിപാടി നിര്ത്താറായി, ആ വാക്ക് അര്ഹിക്കുന്നവര് പ്രസവിച്ചവരാകണം എന്നുമില്ല..! അശ്വതിയുടെ വൈകാരിക കുറിപ്പ്
കണ്ണൂര് തയ്യില് കടപ്പുറത്ത് അമ്മ ഒന്നര വയസുള്ള സ്വന്തം കുഞ്ഞിനെ കരിങ്കല്ലുകള്ക്കിടയില് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. സ്വന്തം സുഖത്തിന് വേണ്ടി കുരുന്ന് ജീവനുകളെ ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള് വര്ധിച്ചു വരുന്ന കാലത്ത് ടെലിവിഷന് അവതാരികയായ അശ്വതി ശ്രീകാന്ത് കുറിച്ച വാക്കുകളാണ് സോഷ്യല്മീഡിയയില് ഏറെ ചര്ച്ച ചെയ്യപ്പെടുന്നത്. ” പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്ന് പറയുന്ന പരിപാടി നിര്ത്താറായി…! ആ വാക്ക് അര്ഹിക്കുന്നവര് പ്രസവിച്ചവരാകണം എന്നുമില്ല..!’ എന്നായിരുന്നു അശ്വതിയുടെ വാക്കുകള്. ഈ വാക്കുകള് ശരിവച്ച് നിരവധിയാളുകളാണ് പ്രതികരണവുമായി എത്തുന്നത്. കാമുകനൊപ്പം ജീവിക്കാനാണ് 22കാരി ശരണ്യ മകന് വിഹാനെ കൊന്നത്. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കടല്ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നു. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന് കള്ളക്കഥയുണ്ടാക്കുകയും ചെയ്തു. കേസില് ശരണ്യയുടെ കാമുകനെയും പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്.
Read More