കേരളത്തിലെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് മെര്ഷീന നീനു. സത്യ എന്ന പെണ്കുട്ടി എന്ന സീരിയലാണ് മെര്ഷീനയെ ഏവരുടെയും പ്രിയങ്കരിയാക്കിയത്. തന്റെ അഭിനയ ലോകത്തും ജീവിതത്തിലും ഏറെ പ്രിയപ്പെട്ടയാള് തന്റെ ഉമ്മയാണെന്ന് മെര്ഷീന തുറന്നു പറയുന്നു. എന്നാല് അഭിനയത്തെക്കുറിച്ച് ചേച്ചി അധികമൊന്നും പറയാറില്ലെന്നും എല്ലാം നീ തന്നെ കണ്ട് പഠിച്ചു ചെയ്യുക എന്നാണ് പറയാറെന്നും മെര്ഷീന വ്യക്തമാക്കി. എന്നാല് തനിക്ക് എപ്പോളും കൂട്ട് ഉമ്മയാണെന്നും ഉപ്പയുമായി ഇപ്പോള് ഒരു ബന്ധവുമില്ലെന്നും താരം വെളിപ്പെടുത്തി. ഉമ്മ സജിതയും ഉപ്പ അബ്ദുള് നാസറുമായുള്ള ബന്ധം വേര്പിരിഞ്ഞതില് പിന്നെ മെര്ഷീന ഉമ്മയ്ക്കൊപ്പമാണ് താമസം. ജീവിതത്തില് എല്ലാ പിന്തുണയും തരുന്ന ഉമ്മയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും ഉമ്മ കൂട്ടിനില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കാന് കൂടി കഴിയുകയില്ലെന്നും ഷൂട്ടിംങിനായി മാറി നില്ക്കുമ്പോള് ഉമ്മയുടെ അസാനിധ്യം വളരെ ബുദ്ധിമുട്ടുകള് ഉണ്ടാക്കുമെന്നും മെര്ഷീന നീനു പറഞ്ഞു. മിനിസ്ക്രീന് ആരാധകര്ക്ക്…
Read MoreCategory: Today’S Special
അതാ ഒരാള് വിമാനത്താവളത്തിലേക്ക് കയറി വരുന്നു ഒരു കല്ല്…രണ്ട് കല്ല്…മൂന്ന് കല്ല് ! പാര്ക്ക് ചെയ്തിരുന്ന ഹെലികോപ്ടര് കല്ലെറിഞ്ഞു തകര്ത്ത് മാനസികരോഗി; ഭോപ്പാലില് നടന്നത് ഇന്ത്യന് വിമാനയാത്രാ സുരക്ഷയ്ക്കു തന്നെ അപമാനമായി മാറുന്ന സംഭവം…
അതീവ സുരക്ഷയുള്ള സ്ഥലങ്ങളായാണ് വിമാനത്താവളങ്ങള് വിലയിരുത്തപ്പെടുന്നത്. എന്നാല് ഈ വിലയിരുത്തലിനെ ആകെ പൊളിച്ചടുക്കുന്ന സംഭവങ്ങളാണ് ഭോപ്പാലിലെ വിമാനത്താവളത്തില് അരങ്ങേറിയത്. മാനസികരോഗിയായ യുവാവ് വിമാനത്താവളത്തിനുള്ളില്ക്കയറിയ പാര്ക്ക് ചെയ്തിരുന്ന ഹെലിക്കോപ്ടറിനുനേര്ക്ക് കല്ലെറിയുകയും പുറപ്പെടാന് ഒരുങ്ങിനിന്ന വിമാനത്തിനുമുന്നില് കിടന്ന് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത സംഭവം രാജ്യത്തിനാകെ നാണക്കേടാകുകയാണ്. ഭോപ്പാലിലെ രാജഭോജ് വിമാനത്താവളത്തില് ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. വിമാനത്താവളത്തില് പരിഭ്രാന്തി സൃഷ്ടിച്ചയാളെ പിന്നീട് സിഐ.എസ്.എഫ് ഉദ്യോഗസ്ഥരെത്തി കീഴ്പ്പെടുത്തി. സുരക്ഷാലംഘനമുണ്ടായതിനെത്തുടര്ന്ന് പുറപ്പെടാന് തയ്യാറായി നിന്ന വിമാനത്തില്നിന്ന് യാത്രക്കാരെ തിരിച്ചിറക്കുകയും ഒരിക്കല്ക്കൂടി പരിശോധന നടത്തുകയും ചെയ്തതായി സിഐ.എസ്.എഫ്. അധികൃതര് പറഞ്ഞു. സ്വകാര്യ ഹെലിക്കോപ്ടറിനാണ് ഇയാള് കല്ലെറിഞ്ഞതോടെ തകരാറുസംഭവിച്ചതെന്ന് വിമാനത്താവളത്തിലെ സിഐ.എസ്.എഫ്. രഹസ്യാന്വേഷണ വിഭാഗം ഓഫീസര് എ.എസ്. ചന്ദേല് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. എന്നാല് യുവാവിനെ പോലീസിന് കൈമാറിയിട്ടില്ല. ആളെ കസ്റ്റഡിയില്കിട്ടുന്ന മുറയ്ക്ക് എഫ്.ഐ.ആര് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങുമെന്നും പോലീസ് സൂപ്രണ്ട് സമ്പത്ത് ഉപാധ്യായ്…
Read Moreഒന്നാംക്ലാസുകാരനെ ക്രൂരമായി മര്ദ്ദിച്ച് സ്കൂള് ബസ് ഡ്രൈവര് ! മാതാപിതാക്കള് പരാതിയുമായി എത്തിയതോടെ പ്രതി മുങ്ങി;കൊല്ലത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഒന്നാം ക്ലാസുകാരനെ ക്രൂരമായി തല്ലിച്ചതച്ച് സ്കൂള്ബസിന്റെ ഡ്രൈവര്. കുട്ടിയുടെ രക്ഷിതാക്കള് പൊലീസില് പരാതി നല്കിയതിന് പിന്നാലെ ബസ് ഡ്രൈവറായ ഷിയാസ് മുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മര്ദനം. സ്കൂള്വിട്ട് കുട്ടി ബസിലേക്ക് കയറിയപ്പോള് ബസിന്റെ ക്ലീനറെ മറ്റൊരു ബസിന്റെ ഡ്രൈവറായ ഷിയാസ് മര്ദിക്കുന്നത് കണ്ടു. ഇതു തടയാന് ശ്രമിച്ചപ്പോള് വിദ്യാര്ത്ഥിയെ ഷിയാസ് ചൂരല് കൊണ്ട് ഒട്ടേറെ തവണ തല്ലുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള് കണ്ണനല്ലൂര് പൊലീസില് പരാതി നല്കി. ഷിയാസിന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവില് പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
Read Moreചൈനയില് പഠിക്കാന് പോയ വിദ്യാര്ഥികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം തള്ളി പാക്കിസ്ഥാന് ! ഇന്ത്യയെ കണ്ടു പഠിക്കൂ എന്ന് വുഹാനിലെ പാക് വിദ്യാര്ഥികള്…
ചൈനയിലെ വുഹാനില് കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയര്ഇന്ത്യ വിമാനങ്ങളിലായി ദില്ലിയില് എത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന് തുടങ്ങിയതോടെ ചൈനയില് നിന്നും രക്ഷിക്കാന് കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്ത്ഥികള്. നേരത്തെ ചൈനയില് പഠിക്കാന് പോയ വിദ്യാര്ത്ഥികളെ തിരികെ നാട്ടില് എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന് നഗരത്തില് നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാക്കിസ്താന് നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല് ഈ നിലപാട് പാകിസ്ഥാനിലും വുഹാനില് അകപ്പെട്ട പാക് നിവാസികള്ക്കിടയിലും കടുത്ത പ്രതിഷേധങ്ങള്ക്ക് ഇടയാക്കുകയാണ്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന് ഇന്ത്യന് ഗവണ്മെന്റ് എടുത്ത നടപടികള് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്ത്ഥികളുടേത് എന്ന് പറഞ്ഞു ട്വിറ്ററില് വൈറലാകുന്ന വീഡിയോകളില് പറയുന്നത്. പാക് ഭരണകൂടത്തിന്റെ നിലപാട് വിമര്ശിക്കുന്ന നിരവധി…
Read Moreനന്ദി ഒരുപാട് നന്ദി...ഗൗതമന്റെ രഥത്തിന് കൈയടിച്ച് പ്രേക്ഷകർ;വികാര നിർഭരമായ കുറിപ്പ് ഫേസ് ബുക്കിൽ പങ്കുവച്ച് നീരജ്…
ഗൗതമന്റെ രഥം എന്ന സിനിമയ്ക്ക് തീയറ്ററുകളിൽ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങളെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് നടൻ നീരജ് മാധവ്. സിനിമയ്ക്ക് ശേഷം പ്രേക്ഷകരുടെ ഇടയിൽ നിന്നുമുയർന്ന കയ്യടിയുടെ ദൃശ്യങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ. ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു എൻഡ് ക്രെഡിറ്റ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി..നീരജ് കുറിച്ചു.
Read Moreസത്യം പറഞ്ഞാല് ഇനിഉപ്പും മുളകിലേക്കും ഇല്ല ! പപ്പയുടെ ഫാമിലിയില് നിന്ന് നല്ല പ്രഷര് ഉണ്ടായിരുന്നു; എല്ലാം വെളിപ്പെടുത്തി ജൂഹി രുസ്തഗി…
ലച്ചുവിനെ ഇഷ്ടമില്ലാത്ത മലയാളികള് ഉണ്ടാകില്ല. ഉപ്പും മുളകും ആയിരം എപ്പിസോഡ് പിന്നിട്ടതിനു പിന്നാലെ പരമ്പരയില് ലച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി രുസ്തഗി അപ്രത്യക്ഷയായതിനെ ചുറ്റിപ്പറ്റി നിരവധി ചോദ്യങ്ങള് ഉയര്ന്നിരുന്നു. പ്രേക്ഷകരുടെ സംശയങ്ങളെല്ലാം ജൂഹി തന്നെ ഇപ്പോള് ദൂരീകരിച്ചിരിക്കുകയാണ്. ഇനി താന് ഉപ്പും മുളകിലേക്ക് ഇല്ലെന്നും പഠിത്തം മുടങ്ങുന്നതാണ് അതിനു കാരണമെന്നും ജൂഹി വ്യക്തമാക്കി. ‘ഞാന് പുറത്തിറങ്ങുമ്പോള് പൊതുവേ ആളുകള് ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ, വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാന് വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാല് ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല’ ‘ഷൂട്ടും, ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയില് ഉഴപ്പിയിട്ടുണ്ട്. പഠിത്തം ഉഴപ്പിയപ്പോള് പപ്പയുടെ ഫാമിലിയില് നിന്നും അത്യാവശ്യം നല്ല പ്രെഷര് ഉണ്ടായിരുന്നു. പരമ്പരയില് നിന്നു പിന്മാറണമെന്നായിരുന്നു അവരുടെയെല്ലാം ആഗ്രഹം.…
Read Moreവിജയ്യും അമലപോളും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ധനുഷ്; പിരിയലിന് പിന്നിലെ ചില സത്യങ്ങൾ അളകപ്പൻ തുറന്ന് പറയുന്നത് ഇങ്ങനെ…
സംവിധായകൻ എ.എൽ. വിജയ്യും നടി അമല പോളും തമ്മിലുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് വിജയ്യുടെ പിതാവും നിർമാതാവുമായ അളകപ്പൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം മകന്റെ വിവാഹമോചനത്തെക്കുറിച്ച് മനസ് തുറന്നത്. വിവാഹ ശേഷം അഭിനയം അവസാനിപ്പിക്കുമെന്ന് അമല സമ്മതിച്ചിരുന്നു. എന്നാൽ ധനുഷ് നിർമിച്ച അമ്മ കണക്ക് എന്ന സിനിമയിൽ അഭിനയിക്കാനുള്ള കരാറിൽ അമല നേരത്തെ ഒപ്പിട്ടു. കൂടാതെ സിനിമയിലേക്ക് മടങ്ങി വരുവാൻ ധനുഷ് അമലയെ നിർബന്ധിച്ചു. ഇതേ തുടർന്ന് അഭിനയിക്കുവാൻ അമല തയാറായി. ഇതാണ് വിവാഹമോചനത്തിന് കാരണമായത്. അളകപ്പൻ പറഞ്ഞു. നാല് വർഷങ്ങൾ നീണ്ട് നിന്ന പ്രണയത്തിനൊടുവിൽ 2014ൽ ആണ് എ.എൽ. വിജയ്യും അമല പോളും വിവാഹിതരായത്. എന്നാൽ അധികം വൈകാതെ ഇരുവരും ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് വിജയ് ഡോ. ആർ. ഐശ്വര്യയെ വിവാഹം ചെയ്തു.
Read Moreവ്യവസായിയുടെ മകള് കൊറോണ ബാധിതയെന്ന് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു ! പഴയന്നൂരില് യുവതി അറസ്റ്റിലായതിങ്ങനെ…
വാട്സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ യുവതി അറസ്റ്റില്. വ്യവസായിയുടെ മകള്ക്ക് കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.പഴയന്നൂരിലാണ് സംഭവം. ആരോ പറഞ്ഞു കേട്ട വ്യാജ വാര്ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്ത്ത പങ്കുവെച്ചത്. ഇതോടെ വാര്ത്ത സോഷ്യല് മീഡിയകളില് തീ പോലെ പടര്ന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില് വിട്ടു.
Read More80കാരി സുന്ദരിയ്ക്ക് മണവാളന് 35കാരന് ! മുഹമ്മദും ഐറിസും പ്രണയത്തിലായത് ഫേസ്ബുക്ക് വഴി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇവര്ക്ക് പറയാനുള്ളത്…
പ്രണയത്തിന് ജാതിയും മതവും പ്രായവുമൊന്നും ഒരു മാനദണ്ഡമല്ലെന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്സും ഈജിപ്തുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം തമ്മിലുള്ള പ്രണയം. ഐറിസ് ജോണ്സിന് 80 വയസാണുള്ളത്, വിവാഹം ചെയ്യാന് ഒരുങ്ങുന്ന വരന് 35 വയസും. ഈ പ്രായ വ്യത്യാസം തന്നെയാണ് ഇവര് വാര്ത്തകളില് ഇടം പിടിക്കാന് കാരണവും. ഫേസ്ബുക്കാണ് ഇവരുടെ പ്രണയകഥയിലെ ഹംസം എന്നു പറയാം. ഇരുവരും തമ്മില് പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്ക് വഴിയാണ്. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയില് എത്തിയിരുന്നു. തുടര്ന്ന് അവിടെ ഇരുവരും ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകാത്ത വിധം ഇവര് അടുത്തു. തുടര്ന്ന് വിവാഹിതരാകാം എന്ന തീരുമാനത്തില് ഇവര് എത്തുകയായിരുന്നു. വിവാഹത്തിനുള്ള നടപടികള്ക്കായി തിരിച്ച് ബ്രിട്ടനില് എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോള്. ഇതിനിടയില് ഒരു ടിവി ഷോയില് പങ്കെടുത്തതോടെയാണ് ഇരുവരുടേയും പ്രണയം ചര്ച്ചയായത്. ബ്രിട്ടീഷ് എംബസിയുമായി…
Read Moreനാടോടി പെണ്കുട്ടിയായി വന്ന് തെന്നിന്ത്യന് സിനിമയിലെ താരറാണിയായി; പെട്ടെന്നൊരുനാള് അപ്രത്യക്ഷയായ ശേഷം പൊങ്ങിയത് നിത്യാനന്ദയുടെ ആശ്രമത്തില്; രഞ്ജിതയ്ക്ക് ഇതെന്തുപറ്റിയെന്ന് ചോദിച്ച് സിനിമാലോകം
സിനിമാരംഗത്തുണ്ടായിരുന്ന സമയത്ത് ഒരു വിവാദങ്ങളും സൃഷ്ടിക്കാതെ മികച്ച പേരു നേടിയ നടി. എല്ലാവരോടും നല്ല പെരുമാറ്റം, അഭിനയത്തിലും മികവ്, സെറ്റില് കൃത്യ സമയത്തു വരും. നിര്മാതാവിനോ സംവിധായകര്ക്കോ തലവേദനകളൊന്നും സൃഷ്ടിക്കാതെ കരിയറില് തിളങ്ങിയ രഞ്ജിതയ്ക്ക് ഇതെന്തു പറ്റിയെന്നാണ് സിനിമാരംഗവും ചോദിക്കുന്നത്. വിവാഹത്തോടെ സിനിമ വിട്ടതില് പിന്നെ അവര്ക്ക് ഫീല്ഡുമായി യാതൊരു ബന്ധവുമില്ല. സ്വയം പ്രഖ്യാപിത ആള്ദൈവം നിത്യാനന്ദയുടെ ശിഷ്യയായി വിവാദങ്ങളുടെ തോഴിയായി മാറിയ രഞ്ജിതയുടെ ട്രാക്ക് മാറിയത് എന്നു മുതലാണ് ? എന്താണ് രഞ്ജിതയുടെ ജീവിതത്തില് സംഭവിച്ചത് ?അതിനു മുമ്പ് രഞ്ജി എന്ന നടിയെക്കുറി്ച്ച് നമ്മള് കൂടുതല് അറിയേണ്ടിയിരിക്കുന്നു. ഇരു നിറം, കഥ പറയുയുന്ന കണ്ണുകള്, നല്ല പൊക്കം, അതിനൊത്ത ശരീരം… ഇങ്ങനെ ഒരു സിനിമാനടിക്ക് വേണ്ട ഘടകങ്ങളെല്ലാം ഒത്തിണങ്ങിയ ശ്രീവള്ളിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നടിയാവുക എന്നത്. ഭാഗ്യം എന്നു തന്നെ പറയണം , തമിഴിലെ…
Read More