ചൈനയിലെ വുഹാനില് നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയുടെ മുള്മുനയില് നിര്ത്തുകയാണ്. ദിനം പ്രതി നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. പ്രതിരോധ പ്രവര്ത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയില് സജീവമാണ്. ഇതിനിടയില് കൊറോണ വൈറസിനെ നേരിടാന് ഒരു വാക്സിന് കണ്ടെത്താന് വന്തുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാന് (ഏകദേശം 102.87 കോടി രൂപ) ആണ് ജാക് മാ സംഭാവന നല്കിയത്. രണ്ട് ചൈനീസ് സര്ക്കാര് ഗവേഷണ സ്ഥാപനങ്ങള്ക്കായി ശതകോടീശ്വരന് 40 ദശലക്ഷം യുവാന് നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യല് മീഡിയ പോസ്റ്റില് പറയുന്നു. ശേഷിക്കുന്ന ഫണ്ടുകള് ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന് അറിയിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കല് ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും…
Read MoreCategory: Today’S Special
ഗ്ലാസ് തവള! 18 വര്ഷത്തിനിടെ ആദ്യമായി അപൂര്വയിനം തവളയെ കണ്ടെത്തി; ചര്മം വളരെ അര്ദ്ധസുതാര്യമാണ്; ഹൃദയം സ്പന്ദിക്കുന്നത് കാണാം
ബൊളീവിയയില് 18 വര്ഷത്തിനിടെ ആദ്യമായി അപൂര്വയിനം തവളയെ ഗവേഷകര് കണ്ടെത്തി. കൊച്ചബാംബയ്ക്കടുത്തുള്ള കാരാസ്കോ നാഷണല് പാര്ക്കിലാണ് മൂന്നു ബൊളീവിയന് ഗ്ലാസ് തവളകളെ കണ്ടെത്തിയത്. ഗ്ലാസ് തവളകളെ (സ്പാനിഷില് ‘റനാസ് ഡി ക്രിസ്റ്റല്’) അവയുടെ ആന്തരിക അവയവങ്ങള് കാണിക്കുന്ന അദ്വിതീയമായ അര്ദ്ധസുതാര്യ അടിവശം കൊണ്ട് തിരിച്ചറിയാനാകും. ചര്മം വളരെ അര്ദ്ധസുതാര്യമാണ്. അവയുടെ ഹൃദയം സ്പന്ദിക്കുന്നത് നമുക്കു കാണാം. ഇവയുടെ ഭാരം 2.52.8 ഔണ്സും (70-80 ഗ്രാം) നീളം 0.70.9 ഇഞ്ചും (19-24 മില്ലിമീറ്റര്) ആണ്. കാരാസ്കോ നാഷണല് പാര്ക്കില് കണ്ടെത്തിയ തവളക്ക് വെളുത്ത നെഞ്ച് ഉണ്ടെന്നാണ് റിപ്പോര്ട്ട്. നാച്വറല് ഹിസ്റ്ററി മ്യൂസിയമായ ‘അല്സൈഡ് ഡി ഓര്ബിഗ്നി’ യില് നിന്നുള്ള റോഡ്രിഗോ അഗ്വായോ, ഒലിവര് ക്വിന്ററോസ്, കൊച്ചബാംബയിലെ സാന് സൈമണ് സര്വകലാശാലയിലെ റെനെ കാര്പിയോ എന്നിവരാണ് അപൂര്വയിനം തവളയെ കണ്ടെത്തിയ സംഘത്തില് ഉണ്ടായിരുന്നത്. വന് കെട്ടിട നിര്മാണത്തിനിടയില് പെട്ടു പോകുന്ന…
Read Moreആകാശം കീഴടക്കി ആദിത്യൻ! റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാവുന്ന ‘ചെറുവിമാനം’ സ്വന്തമായുണ്ടാക്കി പറത്തി ഒൻപതാം ക്ലാസ് വിദ്യാർഥി
ചെറുവത്തൂര്: ചെറുവത്തൂര് ഗവ. ടെക്നിക്കല് ഹൈസ്കൂളിലെ മൈതാനത്ത് ഇരുഭാഗങ്ങളിലുമായി വിദ്യാര്ഥികള് കൗതുകമൂറുന്ന കണ്ണുകളോടെ നിലയുറപ്പിച്ചു. നേരമേറെ വൈകിയില്ല മൈതാന മധ്യത്ത് നിന്ന് ഒരു “ചെറുവിമാനം’ ആകാശത്തേക്ക് കുതിച്ചു. താണും ഉയര്ന്നും ചെരിഞ്ഞും പത്തു മിനിറ്റ് നേരം ആ “ചെറുവിമാനം’ കൂടിനിന്നവരെ വിസ്മയിപ്പിച്ചു. ദൂരക്കാഴ്ചയില് ഒരു വിമാനം ലാൻഡ് ചെയ്യുന്നതു പോലെ തോന്നിപ്പിച്ച കാഴ്ച്ചയ്ക്ക് ഒടുവില് അത് മൈതാനമധ്യത്തു വിമാനത്തിന്റെ കണ്ട്രോള് റിമോട്ടും പിടിച്ചുനിന്ന ഒരു കുരുന്നിന്റെ അടുത്തു പറന്നിറങ്ങി. ചുറ്റും കൂടിനിന്നവര് ഉച്ചത്തില് വിളിച്ചു ആദിത്യന്.. ആദിത്യന്…. ചെറുവത്തൂര് ഗവ. ടെക്നിക്കല് ഹൈസ്കൂളിലെ ഒന്പതാം ക്ലാസ് മോട്ടോര് മെക്കാനിക് ട്രേഡ് വിദ്യാര്ഥി പി.കെ. ആദിത്യനായിരുന്നു അത്. സ്വന്തമായി “ചെറുവിമാനം’ നിര്മിച്ചു പറപ്പിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്. ഒരുതവണ പോലും വിമാനത്തെ അടുത്തു കണ്ടിട്ടില്ലെങ്കിലും ആദിത്യന്റെ മനസില് ഒരു വലിയ വിമാനം തന്നെയുണ്ടായിരുന്നു. നിരവധി തവണ പരീക്ഷണം നടത്തി പരാജയപ്പെട്ടെങ്കിലും…
Read Moreഅഭിനേത്രിയാകാന് കൊതിച്ച ബാല്യം! നെഗറ്റീവ് കഥാപാത്രങ്ങളോടാണ് കൂടുതല് ഇഷ്ടം; പുറത്തുപോകുമ്പോള് ദേ.. വാറ്റുചാരായക്കാരി എന്ന് പലരും വിളിച്ചിട്ടുണ്ട്; സരിത ബാലകൃഷ്ണന് മനസുതുറക്കുന്നു…
അ ശകൊശലേ പെണ്ണുണ്ടോ പെണ്ണിനു മിന്നുണ്ടോ…’എന്ന ടൈറ്റില് സോംഗ് കേള്ക്കാത്തവരായി് അധികമാരും ഉണ്ടാകില്ല. മിന്നുകെട്ട് എന്ന പ്രശസ്ത സീരിയലിലെ ടൈറ്റില് സോംഗില് അഭിനയിച്ച രണ്ടു സുന്ദരികളില് ഒരാളാണ് സരിത ബാലകൃഷ്ണന്. നൃത്തച്ചുവടുകളിലൂടെയാണ് സീരിയല് മേഖലയിലേക്ക് സരിത പ്രവേശിക്കുന്നത്. അമ്പതോളം സീരിയലുകളില് അഭിനയിച്ചു. നെഗറ്റീവ്, കോമഡി ഉള്പ്പടെയുള്ള വേഷങ്ങളില് തിളങ്ങി. പ്രശസ്തതാരം തെസ്നിഖാന് വഴിയാണ് ചാരുലതയെന്ന ആദ്യത്തെ സീരിയലില് അഭിനയിച്ചത്. ഭര്ത്താവ് അനുരാഗ് എന്ജിനീയറാണ്. മകന് കൃഷ്ണമൂര്ത്തിയും ടെലിവിഷന് രംഗത്തുണ്ട്. വിവാഹം കഴിഞ്ഞതോടെ മൂന്നു വര്ഷം മിനിസ്ക്രീനില് നിന്നും വിട്ടു നിന്നെങ്കിലും അശകൊശലെ ടീം തന്നെയാണ് സരിതയെ ടെലിവിഷനില് രംഗത്ത് സജീവമാക്കിയത്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തകര്പ്പന് കോമഡി, കോമഡി സ്റ്റാര്സ്, കോമഡി കപ്പിള്സ് ഇവയിലെ സ്കിറ്റിലൂടെയും പ്രശസ്തയായി. സരിതയുടെ വിശേഷങ്ങളിലേക്ക്… അഭിനേത്രിയാകാന് കൊതിച്ച ബാല്യം ഒരു അഭിനേത്രിയാവാന് തന്നെയായിരുന്നു, അന്നും ആഗ്രഹം. ചെറുപ്പത്തില് എനിക്ക് ഭക്ഷണം…
Read Moreഇനി കൂവിക്കോ..! സദസിൽ കൂവിയ വിദ്യാർഥിയെ വേദിയിലേക്കു വിളിച്ചുവരുത്തി; മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്
മാനന്തവാടി: സദസിൽ കൂവിയ വിദ്യാർഥിയെ വേദിയിലേക്കു വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്. സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ച് മേരിമാതാ കോളജിൽ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണ് സംഭവം. സംഗമം ഉദ്ഘാടനം ചെയ്തു ടൊവിനോ പ്രസംഗിക്കുന്നതിനിടെയായിരുന്നു സദസിൽനിന്നു കൂവൽ. വിദ്യാർഥിയെ സ്റ്റേജിലേക്കു വിളിച്ച ടൊവിനോ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച വിദ്യാർഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചാണ് താരം സദസിലേക്കു മടക്കിയത്.
Read Moreവർഷങ്ങളായി കുടുങ്ങി കിടക്കുന്നു! കഴുത്തിൽ നിന്നും ടയർ ഊരി മുതലയെ രക്ഷിക്കണം; സാഹസികർക്ക് ആകർഷകമായ സമ്മാനം നൽകാൻ ഇന്തോനേഷ്യ
ടയർ കഴുത്തിൽ കുടുങ്ങി മരണത്തോട് മല്ലിടുന്ന മുതലയെ രക്ഷിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകാൻ ഇന്തോനേഷ്യ. ഏകദേശം 13 അടി നീളമുണ്ട് ഈ മുതലയ്ക്ക്. വർഷങ്ങളായി ഈ ടയർ മുതലയുടെ കഴുത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇത് മാറ്റുവാൻ അധികൃതർ നാളുകളായി ശ്രമിക്കുന്നുണ്ടെങ്കിലും നിരാശയാണ് ഫലം. ടയർ കഴുത്തിൽ കിടക്കുന്നതിനാൽ മുതല ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടുകയാണ്. മുതല പതിയെ മരണത്തിലേക്ക് നീങ്ങുകയാണെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. രക്ഷാപ്രവർത്തനത്തിന് തയാറായി വരുന്നവർ മുതലയുടെ ജീവൻ നശിപ്പിക്കുവാനല്ല ശ്രമിക്കേണ്ടതെന്നും യാതൊരു കുഴപ്പവുമില്ലാതെ മുതലയുടെ ജീവൻ സംരക്ഷിക്കണമെന്നും അധികൃതർ പറയുന്നു. പൊതുജനങ്ങൾ മുതലയിൽ നിന്നും അകലം പാലിക്കണമെന്നും അതിന്റെ ആവാസവ്യവസ്ഥ തകർക്കരുതെന്നും സെൻട്രൽ സുലവേസി നാച്ച്യുറൽ റിസോഴ്സസ് കണ്സർവേഷൻ ഏജൻസി തലവൻ ഹസ്മുനി ഹസ്മർ അറിയിച്ചു.
Read Moreക്ഷേത്ര ഭരണസമിതി മുൻകൈയെടുത്തു! ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സഹായവും ഒഴുകിയെത്തി; വീണയ്ക്കും ഹരികൃഷ്ണനും മാംഗല്യം
ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതിയുടെ അനുഗ്രഹത്താൽ നിർധന യുവതിയായ വീണയ്ക്ക് മാംഗല്യഭാഗ്യം. കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്ര ഭാരവാഹികൾ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സഹായവും ഒഴുകിയെത്തി. നവദമ്പതിമാരെ അനുഗ്രഹിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ജനങ്ങളെത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം വിഷ്ണു വിലാസത്തിൽ എസ്.വീണയും കാരംകോട് ഉളിയനാട് ഹരികൃഷ്ണവിലാസത്തിൽ കെ.ഹരികൃഷ്ണനുമാണ് വിവാഹിതരായത്. വീണയുടെ ബന്ധുക്കൾ ക്ഷേത്ര ഭരണ സമിതിയെ സമീപിക്കുകയായിരുന്നു. താലിമാലയും വിവാഹ വസ്ത്രത്രങ്ങളും വിവാഹ സമ്മാനമായി അര ലക്ഷം രൂപയും ക്ഷേത്ര ഭരണ സമിതി നല്കി.ഗംഭീരമായ വിവാഹസദ്യയും ഒരുക്കി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശംസാ സന്ദേശം അയച്ചു.ജി.എസ്.ജയലാൽ എം.എൽ.എ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ദിപു, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.ഗിരി കു മാ ർ, ഗ്രാമ പഞ്ചായത്തംഗം എ.സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രമുഖ വ്യക്തികൾ വിവാഹ ചടങ്ങിൽ…
Read Moreകൊറോണ വൈറസ് ! ഒരു മാസത്തേക്കുള്ള ഭക്ഷണവുമായി ചൈനയിൽ പുറത്തിറങ്ങാതെ ജയനും കുടുംബവും; വ്യാപാരശാലകളോ ഓഫീസുകളോ തുറക്കുന്നില്ല; ആരും പുറത്തിറങ്ങുന്നുമില്ല…
പ്രത്യേക ലേഖകൻ തൃശൂർ: ചൈനയിൽ കൂടുതൽ ഭാഗങ്ങളിലേക്കു കൊറോണ വൈറസ് പടർന്നു. ഒന്പതാം തീയതിവരെ സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാപാരശാലകളോ ഓഫീസുകളോ തുറക്കുന്നില്ല. ആരും പുറത്തിറങ്ങുന്നുമില്ല. ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നു ചൈനയിലെ തൃശൂർക്കാരനായ ബിസിനസുകാരൻ ജി. ജയൻ. ശക്തമായ ആരോഗ്യ സുരക്ഷാ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലായി ആരോഗ്യ സുരക്ഷാ സംഘങ്ങളുടെ പരിശോധനയുണ്ട്. എല്ലായിടത്തും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ സന്ദർശകരേയും അതിഥികളേയും സ്വീകരിക്കരുതെന്നാണു നിർദേശം. കതകുകളെല്ലാം അടച്ചിട്ട വീട്ടിനകത്തും മുഖത്തു മാസ്ക് ധരിച്ചാണു കഴിയുന്നത്. വളരെ തിരക്കേറിയ മാർക്കറ്റുകളും ഓഫീസുകളും ബാങ്കുകളുമെല്ലാം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കകം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുമെന്നാണ് ചൈനീസ് അധികാരികൾ പറയുന്നത്. ഇന്ത്യൻ എംബസിയിൽനിന്നും ചൈനീസ് അധികൃതരിൽനിന്നും നിർദേശങ്ങൾ ലഭിക്കുന്നുണ്ട്. രോഗം പടരുന്ന ഈ സാഹചര്യത്തിൽ നാട്ടിലേക്കു വരുന്നത് അപകടകരമാണെന്നാണു ജയന്റെ നിലപാട്. പുറത്തിറങ്ങിയാൽ വൈറസ് ബാധയുള്ളവരുമായി ഇടപഴകേണ്ടിവരും. അതിനാൽ പുറത്തിറങ്ങാതെ…
Read Moreകൊട്ടാരത്തിലെ ക്ലാസ് മുറിയിലെത്താൻ അഞ്ചുമിനിറ്റ് വൈകി, അച്ഛൻ തല്ലി! കൃത്യനിഷ്ഠ പഠിച്ചത് അച്ഛന്റെ തല്ലുകൊണ്ടശേഷം; ലക്ഷ്മീഭായി തമ്പുരാട്ടി പറയുന്നു…
സ്വന്തം ലേഖകൻ തൃശൂർ: കൊട്ടാരത്തിലെ ക്ലാസ് മുറിയിലെത്താൻ അഞ്ചുമിനിറ്റ് വൈകിയതിന് അച്ഛൻ തല്ലിയതിന്റെ വേദനയും പാടും ഇപ്പോഴും മറന്നിട്ടില്ലെന്ന അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തന്പുരാട്ടിയുടെ അനുഭവം കേട്ട് വിദ്യാർഥികളും അധ്യാപകരും കാതുകൂർപ്പിച്ചു. വിവേകോദയം സ്കൂളിലെ ശതാബ്ദി സ്മരണിക പ്രകാശന ചടങ്ങിലാണ് സമയത്തിന്റെ വില സംബന്ധിച്ച് തന്പുരാട്ടി കുട്ടികളെ ഓർമിപ്പിച്ചത്. ചടങ്ങിനെത്താൻ അരമണിക്കൂർ വൈകിയതിന്റെ വിഷമം പങ്കുവച്ച് ക്ഷമാപണം നടത്തിയാണ് കൃത്യസമയം പാലിക്കാൻ തന്നെ അച്ഛൻ പഠിപ്പിച്ച സംഭവം പറഞ്ഞത്. കൊട്ടാരത്തിൽതന്നെയായിരുന്നു അന്നു തങ്ങളെ പഠിപ്പിച്ചിരുന്നത്. പക്ഷേ, അധ്യാപകൻ വരുന്നതിന് അഞ്ചുമിനിറ്റു മുന്പ് ക്ലാസിലെത്തണമെന്നായിരുന്നു ഉത്തരവ്. ഒരു ദിവസം സമയം വൈകിയപ്പോൾ ക്ലാസിലേക്ക് ഓടിയത് അച്ഛന്റെ മുന്പിലൂടെയാണ്. വേഗം കൈയിൽ കയറിപ്പിടിച്ചു. എന്താണു വൈകിയതെന്നു ചോദിച്ചു. തുടയിൽ കൈകൊണ്ട് തല്ലിയതിന്റെ ശബ്ദം എല്ലാവരും കേട്ടു. കുറച്ചു ദിവസങ്ങൾ ആ പാട് അവിടെത്തന്നെ നിന്നു. അതിൽപിന്നെ കൃത്യനിഷ്ഠ എന്താണെന്നു…
Read Moreഒറ്റയാൾ പോരാട്ടം @ 40; തെരുവിനെ അരങ്ങാക്കി, നീറുന്ന ആനുകാലികവിഷങ്ങൾ ഉയർത്തി പ്രതിഷേധിക്കുന്ന ബബിൽ പെരുന്നയുടെ ഒറ്റയാൾ പോരാട്ടത്തിന് നാൽപതാണ്ട്; തളരും വരെ ആടാൻ ഉറച്ച കലാകരനെക്കുറിച്ചറിയാം
ജോണ്സണ് വേങ്ങത്തടം കൊച്ചി: നീറുന്ന ആനുകാലിക വിഷയങ്ങൾ ഉയർത്തി തെരുവ് അരങ്ങാക്കി പ്രതിഷേധിക്കുന്ന ബബിൽ പെരുന്നയുടെ ഒറ്റയാൾ പോരാട്ടം നാൽപതാണ്ട് പിന്നിടുന്നു. ഇതൊരു സമർപ്പണമാണ്. സ്വന്തം സന്പത്തും ജീവിതവും പോരാട്ടത്തിനു നൽകിയ വ്യക്തി. ജനക്കൂട്ടത്തിലേക്കു കടന്നുചെന്ന് ആനുകാലിക വിഷയങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നയാൾ. ഇതു ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ വർഗീസ് ഉലഹന്നാൻ എന്ന ബബിൽ പെരുന്ന. പ്രായം 54. ഇതിനകംതന്നെ പ്രതിഷേധാഗ്നി പടർത്തുന്ന നിരവധി വിഷയങ്ങൾ ബബിൽ സമൂഹ മനസിലുണർത്തിയിട്ടുണ്ട്. ഇന്നലെ ഗാന്ധിജിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിജിയെ സ്മരിച്ചു ബബിൽ പെരുന്ന ഹൈക്കോടതി ജംഗ്ഷനിലും മറ്റു നഗരകേന്ദ്രങ്ങളിലും പാടി അഭിനയിച്ചു. മാനവസ്നേഹം ജനഹൃദയങ്ങളിൽ ഉണരാൻ സന്ദേശമേകുകയായിരുന്നു ഒറ്റയാൾ നാടകത്തിലൂടെ മിമിക്രി കലാകാരൻ കൂടിയായ ബബിൽ. ഒരു വയോധികന്റെ വേഷത്തിൽ ഗാന്ധിജിയെ സ്മരിച്ചു നടന്നുനീങ്ങുന്ന രംഗം കാഴ്ചക്കാരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നതായി. തിരക്കഥയോ സംഭാഷണമോ മുൻകൂട്ടി തയാറാക്കാതെയാണ് അവതരണം. പ്രത്യേകം…
Read More