അഡാര് ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നൂറിന് ഷെരീഫ്. അഡാര് ലവിനു പിന്നാലെ പിന്നാലെ ചങ്ക്സ്,ധമാക്ക തുടങ്ങിയ ചിത്രങ്ങളില് താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെയായി സിനിമാലോകത്ത് നൂറിന് സജീവമാണ്. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. മോഡലിംഗ് രംഗത്തും തിരക്കുള്ള താരമാണ് നൂറിന്. താരം കഴിഞ്ഞ ദിവസം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച ചിത്രം ആരാധകര്ക്കിടയിലും സിനിമാലോകത്തും ഏറെ ചര്ച്ചയായിരുന്നു. കൈകോര്ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില് പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറില് പ്രണയത്തിലാണെന്ന തരത്തില് വാര്ത്തകള് പ്രചരിച്ചു. സംഭവം വലിയ ചര്ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്. ഒരു പുരുഷന്റെ ഹാന്ഡ് മേക്കപ്പ് അനുകരിക്കാന് ശ്രമിച്ചതായിരുന്നു ഞാന്. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന് പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്…
Read MoreCategory: Today’S Special
മധുവിധു ദിവസം മാത്രമേ ലൈംഗികബന്ധത്തില് ഏര്പ്പെടുകയുള്ളൂ എന്ന് കമിതാക്കള് പ്രതിജ്ഞയെടുത്തു; പക്ഷെ ആദ്യ രാത്രിയില് സംഭവിച്ചത്…
വിവാഹത്തിനു മുമ്പു തന്നെ ശാരീരികബന്ധത്തില് ഏര്പ്പെടുന്ന ആളുകള്ക്ക് ഒരു അപവാദമായിരുന്നു 23 വയസ്സുകാരി സ്റ്റെഫിനി മുള്ളര്. മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില് ഏര്പ്പെടുകയുള്ളൂ എന്ന് സ്റ്റെഫിനി പ്രതിജ്ഞയെടുത്തിരുന്നു. എന്നാല് മധുവിധു ദിവസം അതിന് സ്റ്റെഫാനിയ്ക്ക് കഴിഞ്ഞില്ല മാത്രമല്ല സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. ഒടുവില് ആശുപത്രിയിലെത്തി ചികിത്സക്ക് ശേഷം മാത്രമാണ് സ്റ്റെഫിനിയ്ക്കും ഭര്ത്താവിനും മധുവിധു ആഘോഷിക്കാനായത്. രണ്ട് വര്ഷമായി 31കാരനായ ആന്ഡ്രുവുമായി സ്റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല് ഈ സമയം ഒന്നും ഇരുവരും ശാരീരിക ബന്ധം പുലര്ത്തിയിരുന്നില്ല. അണുബാധ കുറയാന് ധാരാളം മരുന്നുകള് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നുമാസക്കാലം നീണ്ടുനിന്ന അണുബാധ കഠിന വേദനയാണ് സ്റ്റെഫിനിക്ക് നല്കിയത്. തുടര്ന്ന് ഏറെനാളുകള്ക്കു ശേഷം അണുബാധ മാറിയെങ്കിലും ഇരുവര്ക്കും ലൈംഗിക ബന്ധം അസാധ്യമായി തീര്ന്നു. ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോഴാണ് സ്റ്റെഫിനിക്ക് വജൈനിസ്മസ് എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയത്. ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോള് സ്വയമറിയാതെ യോനീപേശികള് സങ്കോചിക്കുന്ന അവസ്ഥയാണ്…
Read Moreകഴിവുണ്ട് പക്ഷെ ഉപയോഗിക്കുന്നില്ല ! യുവതാരങ്ങള് പലരും സുഹൃത്തുക്കളുടെ ചിത്രങ്ങളില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൗര്ഭാഗ്യകരമെന്ന് സിദ്ധിഖ്…
മലയാള സിനിമയിലെ യുവതാരങ്ങളില് പലര്ക്കും സൂപ്പര്സ്റ്റാറുകളാകാന് കഴിവുണ്ടെങ്കിലും സുഹൃത്തുക്കളുടെ ചിത്രങ്ങളില് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവര് ഒതുങ്ങിക്കൂടുന്നത് ദൗര്ഭാഗ്യകരമെന്ന് സംവിധായകന് സിദ്ധിഖ്. പ്രേക്ഷകന്റെ അംഗീകാരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല. എന്നാല് അത് നിലനിര്ത്തി കൊണ്ടുപോവേണ്ടത് നടന്റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്ത്തു. ‘സൂപ്പര് താരങ്ങളില് നിന്നും ജനങ്ങള് കാണാന് ആഗ്രഹിക്കുന്ന പ്രത്യേക ഇമേജില് നിന്നും ബ്രേക്ക് ചെയ്ത് മുന്നേറുന്നതിലാണ് മമ്മൂട്ടിയെയും മോഹന്ലാലിനെയും ഇന്ത്യന് സിനിമയിലെ സമാനതകളില്ലാത്ത നടന്മാരെന്ന നിലയില് ആദരിക്കപ്പെടുന്നത്. പുതിയ തലമുറയില്പ്പെട്ട താരങ്ങളിലും സൂപ്പര് താരങ്ങളായി തിളങ്ങാന് കഴിവുള്ളവരുണ്ട്. എന്നാല് അവരില് പലരും അവരുടെ ഫ്രണ്ട്സ് സര്ക്കിളിലുള്ള ചിത്രങ്ങളില് മാത്രം ശ്രദ്ധിക്കുന്നത് ദൗര്ഭാഗ്യകരമാണ്’ സിദ്ധിഖ് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.
Read Moreപാമ്പുകള് സദാശിവന്റെ പിന്നാലെ ! സ്ഥിരമായി പാമ്പുകടിയേല്ക്കുന്ന ഒരാളുണ്ട് അടിമാലിയില്; കടിയേറ്റത് മുപ്പതിലധികം തവണ; അദ്ഭുതമനുഷ്യന്റെ വിശേഷങ്ങള്
അടിമാലി: സ്ഥിരമായി പാന്പുകടിയേൽക്കുന്ന ഒരാളുണ്ട് അടിമാലിയിൽ. കളരിക്കൽ സദാശിവനാണ് ഈ അദ്ഭുതമനുഷ്യൻ. ജീവിതത്തിൽ ഇതുവരെ മുപ്പതിലധികം തവണ സദാശിവനെ പാന്പ് കടിച്ചിട്ടുണ്ട്. അവസാനമായി കഴിഞ്ഞ ക്രിസ്മസിനു രണ്ടുദിവസം മുന്പ് സദാശിവനെ പാന്പു കടിച്ചു. വിഷമില്ലാത്ത പാന്പുകൾമുതൽ ഉഗ്രവിഷമുള്ള മൂർഖൻ പാന്പുകൾവരെ തന്നെ കടിക്കാൻ തേടിയെത്തുമെന്ന് സദാശിവൻ പറയുന്നു. പാന്പിനേയും പാന്പുകടിയേയുമിപ്പോൾ ഭയമില്ലെങ്കിലും സ്ഥിരമായി പാന്പുകടിയേൽക്കുന്നതിന്റെ ശാരീരിക വിഷമതകൾ ഉണ്ടെന്ന് സദാശിവൻ പറഞ്ഞു. ഓരോതവണ പാന്പുകടിയേൽക്കുന്പോഴും സദാശിവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് അടിമാലി ഇരുന്പുപാലത്തുള്ള ഡോ. അബ്ദുൾ സലിമിന്റെ വിഷചികത്സയാണ്. ശാരീരിക പ്രത്യേകതകളാണ് പാന്പുകളെ സദാശിവനിലേക്ക് ആകർഷിച്ച് പാന്പുകടിയേൽക്കാൻ ഇടവരുത്തുന്നതെന്ന് ഡോ. അബ്ദുൾ സലിം പറഞ്ഞു. അഞ്ചോ ആറോ വർഷംമുന്പാണ് ആദ്യമായി തന്നെ പാന്പ് കടിച്ചതെന്നാണ് സദാശിവന്റെ ഓർമ. പച്ചമരുന്നുകളും വിഷക്കല്ലുകളുമാണ് പാന്പുകടിയേൽക്കുന്പോഴുള്ള ചികിത്സ. ഓരോതവണ കടിയേൽക്കുന്പോഴും കഴിഞ്ഞകാല അനുഭവങ്ങളിൽനിന്ന് മനസ് കൈവരിച്ച ആത്മബലമാണ് ചികിത്സക്കൊപ്പം സദാശിവനെ ജീവിതത്തിലേക്ക്…
Read Moreസുല്ത്താന് ഖാബൂസ് ബിന് സയിദ് ! ഇന്ത്യക്കാർക്കെന്നും പ്രിയമിത്രം; മലയാളികളെ എന്നും സ്വന്തം ജനങ്ങളോടൊപ്പം കണക്കുകൂട്ടിയിരുന്ന സുല്ത്താന്
പ്രത്യേക ലേഖകൻ മസ്ക്കറ്റ്: ഒമാനെ അര നൂറ്റാണ്ടുകാലത്തോളം കൈവെള്ളയില് സുരക്ഷിതവും സമാധാനപൂര്ണവുമായി കൊണ്ടുനടന്ന ഭരണാധികാരിയായിരുന്നു സുല്ത്താന് ഖാബൂസ് ബിന് സയിദ് (1940 നവംബര് 18 – 2020 ജനുവരി 10). ഒമാനിൽ ജീവിക്കുന്ന ഇന്ത്യാക്കാര് അനുഭവിക്കുന്ന ജീവിതസുരക്ഷിതത്വം അദ്ദേഹത്തിന്റെ സ്നേഹവായ്പിന്റെ ഫലം കൂടിയാണ്. രാജ്യഭരണം ഏറ്റെടുത്ത സുല്ത്താന് ഖാബൂസ് ആദ്യംതന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. ‘നിങ്ങളുടെ ജീവിതത്തിലും പ്രവര്ത്തനങ്ങളിലും അനാവശ്യമായ എല്ലാ നിയന്ത്രണങ്ങളും ഉടനടി നിര്ത്തലാക്കുന്നതാണ് എന്റെ ആദ്യ പ്രവര്ത്തനം.’ അത് അക്ഷരംപ്രതി പാലിച്ചുകൊണ്ടായിരുന്നു അഞ്ചു പതിറ്റാണ്ടു സുല്ത്താന് നാടു ഭരിച്ചത്. 1970 ജൂലൈ 23-നാണ് സുല്ത്താന് ഖാബൂസിന്റെ ഭരണം ആരംഭിച്ചത്. അന്നു മുതല് വികസനത്തിലേക്കും ആധുനികവത്കരണത്തിലേക്കുമുള്ള ഒമാന്റെ പാത വെട്ടിത്തുടങ്ങി. രാജ്യത്തിന്റെ ഒറ്റപ്പെടല് അവസാനിപ്പിച്ച് എണ്ണ വരുമാനം ആധുനികവത്കരണത്തിനും വികസനത്തിനും ഉപയോഗിച്ചു. അത് ഒമാനികള്ക്കു മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യക്കാര്ക്കും പ്രയോജനകരമായി. ‘എന്റെ ജനങ്ങളേ, നിങ്ങളുടെ ജീവിതം ശോഭനമായ…
Read Moreഅഞ്ചാം പാതിരാ! 2020 ന്റെ ആദ്യ വിജയം നേടി കുഞ്ചാക്കോ ബോബന്; കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും; ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോഫീസിലും സോഷ്യൽ മീഡിയയിലും വൈറലായി കഴിഞ്ഞിരിക്കുന്നു. മലയാളത്തിൽ പൊതുവേ കുറവുള്ള സൈക്കോ സീരിയൽ കില്ലർ കഥകളും കൊലപാതക പരന്പരകൾക്കു പിന്നാലെയുള്ള അന്വേഷണവുമൊക്കെയായി വെള്ളിത്തിരയിൽ പ്രേക്ഷകർക്കു പുതിയ അനുഭവം സൃഷ്ടിക്കാനായതാണ് അഞ്ചാം പാതിരായുടെ വിജയം. തമിഴിലും തെലുങ്കിലുമടക്കം മറ്റു ഭാഷകളിൽ കാന്പുള്ള ത്രില്ലർ കഥകൾ പറയുന്പോഴും മലയാളത്തിൽ അത്തരം കഥകൾ നന്നേ കുറവായിരുന്നു. സീരിയൽ കില്ലറുടെ കഥ പറഞ്ഞ് ബോക്സോഫീസിൽ അവസാനം വിജയം നേടിയതു പൃഥ്വിരാജിന്റെ മെമ്മറീസാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെയുള്ള എല്ലാ പരാതികൾക്കും ഉത്തരം നൽകി മലയാള സിനിമയിക്കു തന്നെ അഭിമാനമാകുന്ന ത്രില്ലർ ചിത്രമാണ് അഞ്ചാം പാതിര എന്ന വിശേഷണം പ്രേക്ഷകർ നൽകിക്കഴിഞ്ഞു. പോലീസുകാരെ മാത്രം കിഡ്നാപ് ചെയ്തു മൃഗീയമായി കൊലപ്പെടുത്തുന്ന ഒരു സൈക്കോ കില്ലർ! അതി ബുദ്ധിമാനും ടെക്നിക്കലി ബ്രില്യന്റുമായ ആ കില്ലറിനു പിന്നാലെയാണ്…
Read Moreകപ്പലിലെ കള്ളൻ ! ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു കള്ളനുണ്ടെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ, സംഗതി സത്യമാണ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു കള്ളനുണ്ടെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ, സംഗതി സത്യമാണ്. കള്ളന്റെ പരിപാടി പണമോ ആഡംബര വസ്തുക്കളോ മോഷ്ടിക്കുകയല്ല. മറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും ഉപനായകൻ രോഹിത് ശർമയുടെയും ബാറ്റുകളാണ് തട്ടിയെടുക്കുന്നത്. കപ്പലിലെ ആ കള്ളൻ മറ്റാരുമല്ല യുസ്വേന്ദ്ര ചാഹലാണ്. ഒരു സ്വകാര്യ ടെലിവിഷൻ പരിപടിയിൽ ചാഹൽതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബാറ്റിംഗ് കഴിവ് അനുസരിച്ചാണ് ഓരോ കളിക്കാർക്കും ബാറ്റുകൾ നൽകുക. അതിൽ ഏറ്റവും കുറവ് ഭാരമുള്ള ബാറ്റ് ആരുടേതാണെന്നാണ് നോക്കും. എന്നിട്ട് ആ ബാറ്റാകും ഞാൻ ഉപയോഗിക്കുക. ഇപ്പോൾ ടീം അംഗങ്ങൾക്ക് അറിയാം, ഭാരം കുറവുള്ള ബാറ്റുണ്ടെങ്കിൽ അത് ഞാൻ എടുക്കുമെന്ന്- ചാഹൽ പറഞ്ഞു. ഇത്തരത്തിൽ പരിശീലന സമയത്തും കളിയുള്ള സമയത്തും കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റുകൾ എടുക്കാറുണ്ടെന്നും ചാഹൽ പറഞ്ഞു. ഇന്ത്യൻ സ്പിൻ യന്ത്രമായ ചാഹൽ ബാറ്റ്സ്മാനായാണ് തന്റെ കരിയർ തുടങ്ങിയത്.
Read Moreഷെയ്ൻ വോണിന്റെ തൊപ്പിക്ക് 4.92 കോടി രൂപ! ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശേഷിപ്പായി ഷെയ്ൻ വോണിന്റെ ബാഗി ഗ്രീൻ തൊപ്പി
സിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ശേഷിപ്പായി ഓസ്ട്രേലിയൻ മുൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ ബാഗി ഗ്രീൻ തൊപ്പി. ഓസ്ട്രേലിയൻ കാട്ടുതീ ദുരിതാശ്വാസത്തിനായി തന്റെ ടെസ്റ്റ് തൊപ്പി ലേലം ചെയ്ത വോണിന് ലഭിച്ചത് 4.92 കോടി രൂപയാണ്. ടെസ്റ്റ് കരിയറിൽ 145 മത്സരങ്ങളിൽ 708 വിക്കറ്റ് വീഴ്ത്തിയ വോണ് അണിഞ്ഞ തൊപ്പിയാണിത്. ഇതോടെ ഓസ്ട്രേലിയൻ ഇതിഹാസ ബാറ്റ്സ്മാനായ ഡോണ് ബ്രാഡ്മാന്റെ ബാഗി ഗ്രീൻ തൊപ്പിക്ക് 2003ൽ ലഭിച്ച 3.03 കോടി രൂപ എന്ന റിക്കാർഡും ഇതോടെ പഴങ്കഥയായി.
Read Moreപ്രളയത്തില് താറുമാറായ ഇടുക്കിയുടെ വിനോദസഞ്ചാര മേഖല ഉയിര്ത്തെഴുന്നേറ്റു; മൂന്നാറിന്റെ അതിശൈത്യം ആസ്വദിക്കാന് സഞ്ചാരികള് എത്തിത്തുടങ്ങി
അടിമാലി: പ്രളയത്തിൽ താറുമാറായ ഇടുക്കിയുടെ വിനോദസഞ്ചാര മേഖല ഉയിർത്തെഴുന്നേറ്റു. ജില്ലയിലെ വിവിധ ടൂറിസം മേഖലകളിൽ തിരക്കായി. മൂന്നാർ മേഖലയിലടക്കം അവധിക്കാല വേളകളിലുണ്ടായ സഞ്ചാരികളുടെ തിരക്ക് ഇടുക്കിയിലേക്കുള്ള ടൂറിസ്റ്റുകളുടെ തിരിച്ചുവരവ് പ്രകടമാക്കുന്നതായിരുന്നു. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ വിന്റർ കാർണിവൽ ഉൾപ്പെടെയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. സ്തംഭനാവസ്ഥയിലായ വ്യാപാര മേഖലയും അടച്ചുപൂട്ടലിന്റെ വക്കിലായ ആയിരക്കണക്കിനു റിസോർട്ടുകളും ട്രെക്കിംഗ്, ഓഫ് റോഡ് ജീപ്പ് സർവീസ്, പാർക്കുകൾ എന്നിവയെല്ലാം പഴയ പ്രൗഢിയിലേക്ക് തിരിച്ചുവരികയാണ്. തകർന്നുകിടന്ന റോഡുകളെല്ലാം ഏറെക്കുറേ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. പൊൻമുടി ഡാമും തൂക്കുപാലവും നാടുകാണിപ്പാറയിലെ വിസ്മയ വിദൂരക്കാഴ്ചകളും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായിരിക്കുകയാണ്. ഇടുക്കി അണക്കെട്ടും കാൽവരിമൗണ്ട് ടൂറിസ്റ്റുകേന്ദ്രവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കാൽവരിമൗണ്ടിൽ ടൂറിസം ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. തെക്കിന്റെ കാഷ്മീരിൽ അനുഭവപ്പെടുന്ന അതിശൈത്യവും മഞ്ഞുവീഴ്ചയും മൂന്നാറിനെ മൈനസ് ഡിഗ്രിയിലേക്കെത്തിക്കുകയാണ്. മൂന്നാർ സെവൻമല, ചെണ്ടുവാര, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളിലാണ് ഏറ്റവും…
Read Moreവധു ഡോക്ടറാണ്! എല്ദോ ഏബ്രഹാം എംഎല്എയുടെ വിവാഹം നാളെ; കല്ലൂര്ക്കാട് സ്വദേശിനി ഡോ. ആഗി മേരി അഗസ്റ്റിനാണ് പ്രതിശ്രുത വധു; ചടങ്ങുകള് ലളിതം
മൂവാറ്റുപുഴ: എൽദോ ഏബ്രഹാം എംഎൽഎയുടെ വിവാഹത്തിനു മൂവാറ്റുപുഴ ഒരുങ്ങി. കല്ലൂർക്കാട് സ്വദേശിനി ഡോ. ആഗി മേരി അഗസ്റ്റിനാണ് പ്രതിശ്രുത വധു. നാളെ രാവിലെ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വിവാഹച്ചടങ്ങുകൾ നടക്കും. മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നു മുതൽ നഗരസഭ സ്റ്റേഡിയത്തിൽ വിവാഹ സൽകാരം. ചടങ്ങുകൾ ലളിതമായിരിക്കുമെങ്കിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരെയും മണ്ഡലത്തിലെ ഭൂരിപക്ഷം കുടുംബങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. മുൻകാലത്ത് തനിക്ക് ക്ഷണക്കത്ത് അയച്ച 5000 ഓളം പേർക്ക് ഉൾപ്പെടെ 20,000 ക്ഷണക്കത്തുകൾ നൽകിയതായി എംഎൽഎ പറഞ്ഞു. പ്രശസ്ത പാചകവിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ നേതൃത്വത്തിൽ തയാറാക്കുന്ന ലളിതമായ വെജിറ്റേറിയൻ ഭക്ഷണമാണ് വിരുന്നിൽ വിളന്പുന്നത്. സ്റ്റേഡിയം ഗ്രൗണ്ടിൽ പന്തലും പ്രത്യേകവേദിയും ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ വേണ്ട ക്രമീകരണങ്ങളുമുണ്ട്. വാഹന പാർക്കിംഗിനായി സ്റ്റേഡിയത്തിന് പുറത്തുള്ള ഗ്രൗണ്ട്, ഇഇസി മാർക്കറ്റ് ഗ്രൗണ്ട്, ഇലാഹിയ…
Read More