ആരാണ് അയാള്‍, ഇങ്ങനെയൊക്കെ ചെയ്യാമോ? വി​വാ​ഹ​ത്തി​ന് പ​ണ​പ്പി​രി​വ് ന​ട​ത്തി; ആ​രോ​പ​ണ​വു​മാ​യി നടി മ​ഹാ​ല​ക്ഷ്മി​യു​ടെ പി​താ​വ്

ന​ടി മ​ഹാ​ല​ക്ഷ്മി​യു​ടെ വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഒ​രാ​ൾ പി​രി​വ് ന​ട​ത്തി അ​പ​മാ​നി​ച്ചു​വെ​ന്ന് പി​താ​വും മൃ​ദം​ഗ വി​ദ്വാ​നു​മാ​യ സ​ർ​വേ​ശ്വ​ര​ൻ. വി​വാ​ഹ സ​ദ്യ​യ്ക്കു​ള്ള പ​ണം സം​ഭ​വ​ന​യാ​യി ന​ൽ​കി​യ​ത് താ​നാ​ണെ​ന്നും ഈ ​പേ​രും പ​റ​ഞ്ഞ് പ​ല​രി​ൽ നി​ന്നാ​യി പ​ണം ത​ട്ടു​ക​യും ചെ​യ്തു​വെ​ന്നും ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. എന്നാൽ ഇത് ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ഞ​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ നാ​ണം കെ​ടു​ത്തു​വാ​നാ​ണ് ഇങ്ങനെ ചെ​യ്ത​തെ​ന്നും ഈ ​പ്ര​വൃ​ത്തി ചെ​യ്ത​യാ​ൾ പ​ണം വാ​ങ്ങി​യ​വ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി മാപ്പ് പറയണമെന്നും സ​ർ​വേ​ശ്വ​ര​ൻ കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Read More

എ​നി​ക്ക് അ​ത് ഇ​ഷ്ട​മ​ല്ല! ചി​ല ചെ​ക്കന്മാർ വ​ന്ന് തോ​ളി​ൽ കൈ​വ​യ്ക്കു​ന്നതിൽ അ​സ്വ​സ്ഥ​ത തോ​ന്നാ​റു​ണ്ട്; ആരാധകരുടെ ചില പ്രവര്‍ത്തിയെക്കുറിച്ച്‌ ന​മി​ത പ്ര​മോ​ദ്

ചി​ല ചെ​ക്കന്മാ​ർ വ​ന്ന് തോ​ളി​ൽ കൈ​വ​യ്ക്കു​ന്ന​തി​ൽ വ​ള​രെ അ​സ്വ​സ്ഥ​ത തോ​ന്നി​യി​ട്ടു​ണ്ടെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. ചി​ല സ​മ​യ​ത്തെ ചി​ല​രു​ടെ ആ​രാ​ധ​ന​യി​ൽ അ​സ്വ​സ്ഥ​ത തോ​ന്നി​യി​ട്ടു​ണ്ട്. ചേ​ച്ചി​മാ​രും ചേ​ട്ടന്മാ​രും ചെ​റി​യ കു​ട്ടി​ക​ളു​മൊ​ക്കെ സ്നേ​ഹ​ത്തോ​ടെ വ​ന്ന് ഫോ​ട്ടോ​യെ​ടു​ക്കും. എ​ന്നാ​ൽ ചി​ല ചെ​ക്കന്മാ​ർ വ​ന്നി​ട്ട് തോ​ളി​ലൊ​ക്കെ കൈ ​വ​യ്ക്കാ​ൻ നോ​ക്കും. എ​നി​ക്ക് അ​ത് ഇ​ഷ്ട​മ​ല്ല. അ​തി​ൽ വ​ള​രെ അ​സ്വ​സ്ഥ​ത തോ​ന്നാ​റു​ണ്ട്. ന​മി​ത പ​റ​ഞ്ഞു. ന​മി​ത പ്ര​മോ​ദ് നാ​യി​ക​യാ​കു​ന്ന അ​ൽ മ​ല്ലു റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ബോ​ബ​ബ​ൻ സാ​മു​വ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മി​യ, സി​ദ്ധി​ഖ്, മി​ഥു​ൻ ര​മേ​ശ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, മാ​ധു​രി, ഷീ​ലു ഏ​ബ്ര​ഹാം, സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, വ​ര​ദ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മെ​ഹ്ഫി​ൽ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ൽ​സ് മ​ജീ​ദാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ..! കടല്‍ത്തീരത്തടിഞ്ഞ കൂറ്റന്‍ സ്രാവിനെ പിടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളികളുടെ പുതുവര്‍ഷാരംഭം

ഏ​തൊ​രു കാ​ര്യ​ത്തി​ന്‍റെയും തു​ട​ക്കം ന​ന്നാ​യാ​ൽ പ​കു​തി ന​ന്നാ​യി എ​ന്നാ​ണ​ല്ലോ ചൊ​ല്ല്. അ​പ്പോ​ൾപ്പിന്നെ ഒ​രു വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്കം ന​ല്ല​താ​വു​ക​യാ​ണെ​ങ്കി​ൽ ബാ​ക്കി​യും അ​ങ്ങ​നെ​ത​ന്നെ​യാ​കു​മ​ല്ലോ എ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് സൗ​ത്ത് ഫ്ളോ​റി​ഡ​യി​ലെ ഒ​രു കൂ​ട്ടം മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ൾ. ക​ട​ൽ​ത്തീ​ര​ത്ത​ടി​ഞ്ഞ കൂ​റ്റ​ൻ സ്രാ​വി​നെ പി​ടി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മത്സ്യത്തൊഴിലാളികളു ടെ പു​തു​വ​ർ​ഷാ​രം​ഭം. അ​തോ​ടെ ഈ ​വ​ർ​ഷം മു​ഴു​വ​ൻ ത​ങ്ങ​ളെ​ത്തേ​ടി ഐ​ശ്വ​ര്യം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​ർ. 13 അ​ടി നീ​ള​വും ആ​യി​രം പൗ​ണ്ട് തൂ​ക്ക​വു​മു​ള്ള വെ​ളു​ത്ത സ്രാ​വി​നെ​യാ​ണ് ബ്രോ​വാ​ർ​ഡ് തീ​ര​ത്തിന് ര​ണ്ടു മൈ​ൽ അ​ക​ലെ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​യാ​മി​ക്ക​ടു​ത്തു​ള​ള കി​ബി​സ്കെ​യി​നി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ മ​റ്റൊ​രു വ​ലി​യ വെ​ള്ള സ്രാ​വി​നെ ക​ണ്ടെ​ത്തി​യി​രു​ന്നുവെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പ​ന്ത്ര​ണ്ട​ടി നീ​ള​മു​ള്ള മ​ത്സ്യ​ത്തി​ന് മ​ത്സ്യ ഗ​വേ​ഷ​ക​ർ അ​യ​ണ്‍​ബൗ​ണ്ട് എ​ന്നു പേ​രി​ട്ടു. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​റ്റ്‌‌ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലെ 53-ാമ​ത്തെ വ​ലി​യ വെ​ള​ള സ്രാ​വി​നെ​യാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആക്രമണ സ്വ​ഭാ​വ​മു​ള​ള മ​ത്സ്യ​മാ​ണ്…

Read More

രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ അ​​​സ്വാ​​​ര​​​സ്യങ്ങ​​​ളു​​​ണ്ടെ​​​ന്ന ഗോ​​​സി​​​പ്പു​​​ക​​​ൾ! രാജകീയ പദവികൾ ഉപേക്ഷിച്ച് ഹാരി-മെഗൻ ദന്പതികൾ; സംഭവത്തില്‍ ദമ്പതികള്‍ പറയുന്നത് ഇങ്ങനെ…

ല​​​ണ്ട​​​ൻ: രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വ​​​ഹി​​​ക്കു​​​ന്ന ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ മെ ഗൻ മെ​​​ർ​​​ക്ക​​​ലും. രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ അ​​​സ്വാ​​​ര​​​സ്യങ്ങ​​​ളു​​​ണ്ടെ​​​ന്ന ഗോ​​​സി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം ബ്രി​​​ട്ട​​​നെ​​​യും രാ​​​ജ​​​കു​​​ടും​​​ബ​​​ത്തെ​​​യും ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മ​​​ക​​​ൻ ആ​​​ർ​​​ച്ചി​​​യോ​​​ടൊ​​​പ്പം യു​​​എ​​​സി​​​ലും ബ്രി​​​ട്ട​​​നി​​​ലു​​​മാ​​​യി സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും രാ​​​ജ​​​കീ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​യി കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും ദ​​​ന്പ​​​തി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ ചെ​​​റു​​​മ​​​ക​​​നും ചാ​​​ൾ​​​സ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റ​​​യും അ​​​ന്ത​​​രി​​​ച്ച ഡ​​​യാ​​​ന രാ​​​ജ​​​കു​​​മാ​​​രി​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നു​​​മാ​​​ണ് ഹാ​​​രി. ഡ്യൂ​​​ക്ക് ആ​​​ൻ​​​ഡ് ഡ​​​ച്ച​​​സ് ഓ​​​ഫ് സ​​​സെ​​​ക്സ് എ​​​ന്ന ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യാ​​​ണു ഹാ​​​രി-​​​മെഗൻ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്. ബ്ര​​​ട്ടീ​​​ഷ് റോ​​​യ​​​ൽ എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ലും ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ഹാ​​​രി നി​​​ര​​​വ​​​ധി സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ഹോ​​​ളി​​​വു​​​ഡ് ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ മെഗൻ മെ​​​ർ​​​ക്ക​​​ലി​​​നെ ഹാ​​​രി വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം സ​​​ഹോ​​​ദ​​​ര​​​ൻ വി​​​ല്യ​​​മു​​​വാ​​​യു​​​ള്ള ഹാ​​​രി​​​യു​​​ടെ…

Read More

അപൂര്‍വ ബഹുമതി! ആദ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ ഗര്‍ഭവതിയായി; ഒരു വര്‍ഷം ജന്മം നല്‍കിയത് രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക്

വെസ്റ്റ് പാം ബീച്ച് (ഫ്‌ളോറിഡാ): ഒറ്റ വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കുക എന്ന അപൂര്‍വ ബഹുമതി ഫ്‌ളോറിഡ വെസ്റ്റ് പാം ബീച്ചില്‍ നിന്നുള്ള അലക്‌സാന്‍ഡ്രിയ വോളിസ്റ്റൈയിന്.2019 ല്‍ പത്ത് മാസത്തെ ഇടവേളക്ക് ശേഷമാണ് രണ്ടാമത്തെ ഇരട്ട കുട്ടികള്‍ക്ക് ഇവര്‍ ജന്മം നല്‍കിയത്. 2019 മാര്‍ച്ചില്‍ രണ്ട് ആണ്‍ കുട്ടികളും (മാര്‍ക്ക്, മലാഖി) 2019 ഡിസംബര്‍ 27 ന് കെയ്‌ലന്‍, കാലേമ്പ് എന്നിവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തിനുള്ളില്‍ നാല് ആണ്‍ കുഞ്ഞുങ്ങളെയാണ് ഇവര്‍ക്ക് ലഭിച്ചത്. ആദ്യ പ്രസവത്തിന് ശേഷം അധികം വൈകാതെ ഗര്‍ഭവതിയാണെന്നറിഞ്ഞത് തന്നെ ഒട്ടും അസ്വസ്ഥമാക്കിയില്ല എന്നാണ് അലക്‌സാണ്ട്രിയ പറഞ്ഞത്. സി സെക്ഷനിലൂടെയാണ് രണ്ടാമത്തെ സെറ്റ് കുട്ടികള്‍ പിറന്നത്. ഒരു മാതാവിനും ഇത്തരത്തിലൊരു ഭാഗ്യം ലഭിച്ചിരിക്കില്ലായെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ നാല് കുട്ടികള്‍ക്ക് പുറമെ ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിയും ഉണ്ട്.…

Read More

വിശന്നിരിക്കുന്ന അശരണര്‍ക്ക് ആശ്വസമായി ബാബു ! കൃത്യം ഒരു മണിയ്ക്ക് ബാബുവിന്റെ ഓട്ടോ ബസ് സ്റ്റാന്‍ഡിലെത്തും നൂറുകണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണവുമായി…

തലശ്ശേരിക്കാര്‍ ബാബു പാറാല്‍ ദൈവത്തിന്റെ പ്രതിരൂപമാണ്. ഒട്ടിയ വയറുമായി തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് റിക്ഷയില്‍ പതിവുതെറ്റിക്കാതെ ഭക്ഷണവുമായി ബാബുവിന്റെ ഓട്ടോ കടന്നുവരുന്നതു കണ്ടാല്‍ മനുഷ്യത്വമെന്നാല്‍ എന്താണെന്ന് നേരിട്ടറിയാനാകും. നൂറുകണക്കിന് പട്ടിണിപ്പാവങ്ങള്‍ക്ക് ദൈവം തന്നെയാണ് ബാബു പാറാല്‍. പതിവുതെറ്റാതെ ഉച്ചയ്ക്ക് ഒരു മണിയാകുമ്പോഴേക്കും നൂറുകണക്കിനാളുകള്‍ക്കുള്ള ഊണുമായി ഓട്ടോ എത്തും. ചോറിനൊപ്പം സാമ്പാറും അച്ചാറുമുണ്ടാകും.ഭക്ഷണ വിതരണത്തിന് സഹായിക്കാന്‍ ചില ഓട്ടോ തൊഴിലാളികളുമുണ്ടാകും. എടക്കാട്ടെ സുഹൃത്തായ ഗോപാലകൃഷ്ണനാണ് ഇരുപത് രൂപ നിരക്കില്‍ ഭക്ഷണം തയാറാക്കി നല്‍കുന്നത്. മറ്റൊരു സുഹൃത്ത് സംഭാവനയായി നല്‍കിയതാണ് ഭക്ഷണം എത്തിക്കുന്ന ഓട്ടോ. ഒരു ദിവസത്തെ ചിലവ് 3600 രൂപയോളം വരും. കഴിഞ്ഞ അഞ്ച് മാസമായി അശരണര്‍ക്കുള്ള അന്നദാനം മുടക്കിയിട്ടില്ല ബാബു. നഗരത്തില്‍ പുതുതായി വന്നെത്തുന്ന അശരണര്‍ക്ക് ആശ്രയകേന്ദ്രമാണ് ബാബു. ഇക്കൂട്ടത്തില്‍ മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ഇദ്ദേഹത്തിന്റെ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. ഇവരില്‍…

Read More

ബഹിഷ്കരിക്കാൻ ബി​ജെ​പി ആഹ്വാനം; കുതിച്ചുയർന്ന് ദീപിക; ട്വി​റ്റ​റി​ൽ നാ​ൽ​പ്പ​തി​നാ​യി​രം പു​തി​യ ഫോ​ളോ​വേ​ഴ്സ്

മും​ബൈ: ജെ​എ​ൻ​യു സ​ന്ദ​ർ​ശി​ച്ച ന​ടി ദീ​പി​ക പ​ദു​കോ​ണി​നെ​തി​രേ ബി​ജെ​പി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ജ​ന​പ്രീ​തി​യു​യ​ർ​ത്തി താ​രം. ട്വി​റ്റ​റി​ൽ താ​ര​ത്തെ ബ്ലോ​ക്ക് ചെ​യ്യാ​നും ദീ​പി​ക​യു​ടെ പു​തി​യ ചി​ത്ര​മാ​യ ഛപാ​ക് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ചാ​ര​ണം. #BoycottChhapaak #BlockDeepika എ​ന്നീ ഹാ​ഷ്‌​ടാ​ഗു​ക​ളി​ലാ​യി​രു​ന്നു പ്ര​ചാ​ര​ണം. എ​ന്നാ​ൽ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് ഒ​രു ദി​വ​സം കൊ​ണ്ട് ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ ട്വീ​റ്റ​റി​ൽ നാ​ൽ​പ്പ​തി​നാ​യി​രം പു​തി​യ ആ​ളു​ക​ളാ​ണ് ഫോ​ളോ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. സോ​ഷ്യ​ൽ മീ​ഡി​യ അ​ന​ലി​റ്റി​ക്സ് ന​ട​ത്തു​ന്ന സോ​ഷ്യ​ൽ ബ്ലേ​ഡ് എ​ന്ന സൈ​റ്റാ​ണ് ക​ണ​ക്ക് പു​റ​ത്ത് വി​ട്ട​ത്. സാ​ധാ​ര​ണ ഒ​രു ദി​വ​സം നാ​ലാ​യി​രം പു​തി​യ ആ​ളു​ക​ളാ​ണ് ദീ​പി​ക​യെ ഫോ​ളോ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ ഒ​രു ദി​വ​സം മാ​ത്രം നാ​ൽ​പ്പ​തി​നാ​യി​രം പേ​രാ​ണ് പു​തി​യ​താ​യി ഫോ​ളോ ചെ​യ്യാ​ൻ ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം ദീ​പി​ക​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ ഗ​ജേ​ന്ദ്ര ചൗ​ഹാ​ൻ രം​ഗ​ത്ത് എ​ത്തി. പു​തി​യ സി​നി​മ​യു​ടെ പ്ര​ചാ​ര​ണ​മാ​ണ് ദീ​പി​ക​യു​ടെ ല​ക്ഷ്യ​മെ​ന്നും ജെ​എ​ൻ​യു​വി​ൽ പോ​യ​തി​ന്‍റെ…

Read More

കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാന്‍ ഒരു ഉഗ്രന്‍ വഴിയുണ്ട് ! ആ വഴി തുറന്നു പറഞ്ഞ് നടി ഗായത്രി അരുണ്‍…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് ഗായത്രി അരുണ്‍. ഗായത്രി എന്ന പേരിനേക്കാള്‍ ദീപ്തി ഐപിഎസ് എന്ന പേരിലാണ് ഗായത്രി ഏവര്‍ക്കും സുപരിചിത. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മമ്മൂട്ടി ചിത്രമായ വണ്ണില്‍ ഗായത്രിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൂട്ടുകാരിയുമായി ഒരിക്കലും പിരിയാതിരിക്കാനുള്ള എളുപ്പവഴി അവളുടെ സഹോദരനെ വിവാഹം ചെയ്യുകയെന്നതാണെന്നും ഗായത്രി പറയുന്നു. ഈ ഫോട്ടോയില്‍ ഒരാള്‍ മിസ്സിംഗാണെന്നും താരം കുറിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായാണ് ഞാനില്ലേയെന്ന് ചോദിച്ച് ഒരാളെത്തിയത്. ക്ലാസ്മേറ്റ്സിന്റെ കാര്യം പറയുമ്പോള്‍ ചേച്ചിമാര്‍ക്കെന്തായെന്ന ചോദ്യവുമായാണ് പിന്നീട് ഗായത്രി എത്തിയത്. താരത്തിന്റെ പുതിയ ഫോട്ടോയും കമന്റുകളും ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

Read More

കടുത്ത തീരുമാനവുമായി ഓസ്‌ട്രേലിയ ! പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലും; ഞെട്ടിക്കുന്ന തീരുമാനത്തിനു പിന്നിലുള്ളത്…

രാജ്യത്തെ വെണ്ണീറാക്കിയ കാട്ടുതീ അണയ്ക്കാന്‍ ആവശ്യമായ വെള്ളം കിട്ടാതായതോടെ പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനവുമായി ഓസ്‌ട്രേലിയ. 2019 സെപ്തംബറില്‍ ആരംഭിച്ച കാട്ടുതീ ഓസ്‌ട്രേലിയയ്ക്കു മാത്രമല്ല ലോക ആവാസ വ്യവസ്ഥയ്ക്കു തന്നെ വലിയ നാശമാണുണ്ടാക്കിയത്. ഇതിനു പിന്നാലെയാണ് ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനം. കാട്ടുതീയുടെ പിന്നാലെ വരള്‍ച്ച നേരിടുന്ന മേഖലകളിലുള്ള വീടുകളിലേക്ക് വനപ്രദേശങ്ങളില്‍ നിന്ന് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതിനു പിന്നിലെന്നാണ് ഓസ്‌ട്രേലിയയിലെ വനംവകുപ്പ് അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ജനവാസ മേഖലകളിലെ ജല സംഭരണികള്‍ ഇവ കൂട്ടമായെത്തി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങളേയും വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. മാത്രമല്ല വീടുകളിലേക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകയും എസിയും ഫ്രിഡ്ജും അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ സ്ഥിരസംഭവമായിരിക്കുകയാണ്. വനമേഖലയിലെ ഒട്ടകങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയുടെ…

Read More

എനിക്ക് അഞ്ച് പെണ്‍ മക്കളാണ്…ആറാമത്തെ മകളായി ഞാന്‍ നിര്‍ഭയയെ മനസ്സില്‍ പ്രതിഷ്ഠിച്ചുകഴിഞ്ഞു! അവളുടെ ഘാതകരെ തൂക്കിലേറ്റുന്ന പുണ്യമുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്…

രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കൊലക്കേസ് പ്രതികളെ തൂക്കിലേറ്റാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്. കഴിഞ്ഞ നാലുമാസമായി ഈ നിമിഷത്തിനുവേണ്ടി താന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഒടുവില്‍ തന്നെത്തേടി ആ വിളി എത്തിയിരിക്കുകയാണെന്നും ജല്ലാദ് പറയുന്നു. പ്രതികളെ തൂക്കിലേറ്റും മുന്‍പ് ആരാച്ചാര്‍ മദ്യപിക്കുമെന്നത് കെട്ടുകഥയാണെന്നും ഒരു തുള്ളി മദ്യം പോലും കഴിക്കാതെയാകും താന്‍ ഈ കൃത്യം നിര്‍വഹിക്കുകയെന്നും ജല്ലാദ് തുറന്നു പറയുന്നു. നാലു പേരെയും തൂക്കിക്കൊന്നാല്‍ ഒരു ലക്ഷം രൂപയാണ് തനിക്ക് പാരിതോഷികമായി സര്‍ക്കാര്‍ നല്‍കുകയെന്നും പവന്‍ പറയുന്നു. ആ തുക കൊണ്ട് മകളുടെ വിവാഹം നന്നായി നടത്താനാകുമെന്നും ഈ മീററ്റ് സ്വദേശി പറയുന്നു. ജില്ല വിട്ട് പുറത്ത് പോകരുതെന്ന് ജില്ലാ ഭരണകൂടം ആരാച്ചാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഡമ്മി പരിശോധനയ്ക്കായി ജല്ലാദിനെ ജയില്‍ അധികൃതര്‍ തിഹാര്‍ ജയിലിലേക്ക് എത്തിക്കും. ഒരാളെ തൂക്കിലേറ്റുന്നതിന്…

Read More