ഇവിടെ വഴിപാടായി ഭക്തര്‍ സമര്‍പ്പിക്കുന്നത് മദ്യവും സൗന്ദര്യവര്‍ധക വസ്തുക്കളും; വ്യത്യസ്ഥമായ പുതുവര്‍ഷ ആഘോഷത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ക്രിസ്മസ് ആഘോഷത്തിനു ശേഷം ലോകം പുതുവത്സരം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. പുതുവര്‍ഷത്തേ വരവേല്‍ക്കുന്ന കാഴ്ചകള്‍ ആദ്യം എത്തുന്നത് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നാണ്. റിയോയിലെ കോപ്പകബാനാ ബീച്ചില്‍ ആചാരപ്രധാനമായ ആഘോഷങ്ങളാണ് നടന്നത്. കടലിന്റെ ദേവതയായ യെമാന്‍ജയ്ക്ക് വഴിപാട് അര്‍പ്പിക്കുന്ന ചടങ്ങാണ് ഇവിടെ പ്രധാനം. ആഫ്രോ ബ്രസീലിയന്‍ ജനതയുടെ വിശ്വാസപ്രകാരം യെമാന്‍ജ ഭക്തരെ ഉള്ളറിഞ്ഞ് അനുഗ്രഹിക്കുന്ന ദേവതയാണ്. അതുകൊണ്ട് തന്നെ പുതിയവര്‍ഷത്തില്‍ നന്മയും ഐശ്വര്യവും ഉണ്ടാകാനാണ് ബ്രസീലുകാര് യെമാന്‍ജയെ പ്രീതിപ്പെടുത്തുന്നത്. ആഘോഷങ്ങള്‍ക്കൊപ്പം ആചാരങ്ങളുമുണ്ട്. നൂറുകണക്കിനാളുകള് ബീച്ചില് ഒത്തുകൂടും. കാന്‌ഡോമ്പിള്, ഉമ്പാന്റ എന്നീ മതവിഭാഗങ്ങളില്‍പ്പെട്ടവരാണ് വെള്ള വസ്ത്രങ്ങളണിഞ്ഞ് പാട്ടും നൃത്തവുമായി യെമാന്‍ജെയുടെ പ്രതിമയ്ക്കുമുന്നില്‍ ആഘോഷിക്കാനെത്തുന്നത്. ആഘോഷം നടക്കുന്നതിനിടെ പൂക്കള്‍, പ്രാര്‍ഥനകള്‍ എഴുതിയ കടലാസുകള്‍, മദ്യം, സൗന്ദര്യ വര്‍ദ്ധകവസ്തുക്കള്‍ ഒക്കെ യെമാന്‍ജയുടെ പ്രതിമക്കുമുന്നില്‍ സമര്‍പ്പിക്കും. ഇതൊക്കെ സ്വീകരിച്ച് സന്തോഷവതിയായി യെമാന്‍ജ ഇവരെ അകമഴിഞ്ഞ് അനുഗ്രഹിക്കും എന്നാണ് വിശ്വാസം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രസീലിലേക്ക്…

Read More

ആഗോള താപനത്തിന്റെ തോത് അതിവേഗം ഉയരുന്നു ! മഞ്ഞണിഞ്ഞ പര്‍വതങ്ങള്‍ അതിവേഗം ഉരുകിത്തീരുന്നു; ലോകത്തെ കാത്തിരിക്കുന്നത് എന്ത്…

മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ ഏറെയുണ്ടായിട്ടും പഠിക്കാത്ത നമുക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. മഞ്ഞു മൂടിയ പര്‍വതങ്ങളിലെ ഹിമാനികളും തണ്ണീര്‍ത്തടങ്ങളും മറ്റുമാണ് ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സുകള്‍. മലനിരകളെ മൂടിയിരിക്കുന്ന മഞ്ഞും ഹിമാനികളും ഇങ്ങനെ ഏകദേശം 1.6 ബില്യണ്‍ ജനങ്ങള്‍ക്കാണ് തെളിനീരു നല്‍കുന്നത്. ഇത് ജനസംഖ്യയുടെ 20 ശതമാനത്തിലധികം വരും. നമ്മള്‍ കുടിക്കുന്ന വെള്ളംപോലും ചിലപ്പോള്‍ ഏതെങ്കിലും ഉയര്‍ന്ന പര്‍വത സ്രോതസ്സില്‍ നിന്നുള്ളതാകാം. എന്നാല്‍ കാലാവസ്ഥാവ്യതിയാനം പര്‍വ്വതങ്ങളുടെ ഈ സ്വാഭാവിക പ്രക്രിയയെ വിനാശകരമായി ബാധിക്കുന്നു. ആഗോളതാപനം ഉയര്‍ന്ന പര്‍വതങ്ങള്‍ താരതമ്യേന കൂടുതല്‍ വേഗത്തില്‍ ചൂടുപിടിക്കുന്നത്തിന് കാരണമാകുന്നു. ഉദാഹരണത്തിന് ഭൂമിയുടെ മറ്റിടങ്ങളിലെ താപനില 1 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നപ്പോള്‍, ഉയര്‍ന്ന ഹിമാലയത്തിലെ താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ചെറിയ അളവിലുള്ള താപവ്യതിയാനം പോലും പര്‍വ്വതങ്ങളിലെ ജലനിരക്കില്‍ വലിയ അളവിലുള്ള വ്യത്യാസം ഉണ്ടാക്കും. കാലാവസ്ഥാ…

Read More

ഒരു തോക്ക് കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്ക് ! അതിനാല്‍ തന്നെ അത്തരം സംശയങ്ങള്‍ മകള്‍ എന്നോടാണ് ചോദിക്കുക; കജോള്‍ തുറന്നു പറയുന്നു…

പ്രണയത്തെക്കുറിച്ചും ആണ്‍സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ മകള്‍ തുറന്നു സംസാരിക്കുന്നത് തന്നോടാണെന്ന് ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍. കരീന കപൂറിന്റെ റേഡിയോ ഷോ ആയ വാട്ട് വുമണ്‍ വാണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും കജോള്‍ മനസ്സു തുറന്നത്. മകള്‍ നൈസയും മകന്‍ യുഗും പ്രണയസംബന്ധിയായ വിഷയങ്ങളില്‍ ആരോടാണ് അഭിപ്രായം ചോദിക്കുകയെന്ന കരീനയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് കജോള്‍ ഇപ്രകാരം പറഞ്ഞത്. പ്രണയ സംബന്ധമായ വിഷയങ്ങള്‍ മകള്‍ നൈസ തന്നോടാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും കാരണം ഒരു തോക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്കെന്നും ആയിരുന്നു കജോളിന്റെ മറുപടി. ” നൈസ തീര്‍ച്ചയായും എന്റെ അരികിലേ വരൂ. യുഗ് അവന്റെ അച്ഛന്റെ അരികിലേക്കും. കാരണം അച്ഛന്‍ കൂളാണ് എന്ന മനോഭാവമാണ് അവന്. ഇത്തരം ആണ്‍കാര്യങ്ങള്‍ അവര്‍ തമ്മിലാകും ചര്‍ച്ച ചെയ്യുക. അജയ് ഒരു പ്രൊട്ടക്റ്റീവ്…

Read More

പേളി മാണി ബോളിവുഡിലേക്ക് ! അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രത്തിലെ നായകന്‍ ആരെന്നറിയാമോ ?

പേളി മാണി ബോളിവുഡിലേക്ക്. ബോളിവുഡ് ചിത്രമായ ‘ലുഡോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് അവതാരകയും നടിയുമായ പേര്‍ളി മാണി തന്റെ ബോളിവുഡ് അരങ്ങേറ്റം ആരാധകരുമായി പങ്കുവെച്ചത്. പ്രശസ്ത സംവിധായകനായ അനുരാഗ് ബസു അണിയിച്ചൊരുക്കുന്ന ‘ലുഡോ’ പേളിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. ചിത്രം 2020 ഏപ്രില്‍ 24നു റിലീസാകുമെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് താരം കുറിച്ചു. പോസ്റ്ററില്‍ ഏത് അക്ഷരത്തിലാണ് താന്‍ ഭാഗമായിട്ടുള്ളതെന്നും തന്റെ നിറം എന്താണെന്നും ആരാധകര്‍ക്ക് പറയാനാവുമോ എന്നും പേളി ചോദിക്കുന്നു. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അവതാരക എന്ന നിലയിലാണ് പേര്‍ളി ശ്രദ്ധിക്കപ്പെട്ടത്. കൈറ്റ്സ്, ബര്‍ഫി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് ബസുവിന്റെ പുതിയ ചിത്രം ലുഡോയില്‍ അഭിഷേക് ബച്ചന്‍, രാജ്കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, ഫാതിമ സന ഷെയ്ഖ്, സാന്യ മല്‍ഹോത്ര തുടങ്ങിയവരാണ് പേളിയ്‌ക്കൊപ്പം അണിനിരക്കുന്നത്. View…

Read More

ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട് വന്‍ ഉള്ളിക്കൊള്ള ! മോഷ്ടാക്കള്‍ കൊണ്ടുപോയത് 3.5 ലക്ഷം രൂപയുടെ ഉള്ളി; ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

ഉള്ളി വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ കള്ളന്മാരും അടങ്ങിയിരിക്കുന്നില്ല. 102 ചാക്ക് ഉള്ളിയാണ് ട്രക്ക് ഡ്രൈവറെ കെട്ടിയിട്ട ശേഷം ആയുധധാരികളുടെ സംഘം കവര്‍ന്നെടുത്തത്.ബിഹാറിലെ കയ്മൂര്‍ ജില്ലയിലാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ അലഹബാദില്‍നിന്ന് ബിഹാറിലെ ജഹാനാബാദിലേക്ക് ഉള്ളിയുമായി പോയ ട്രക്കാണ് ആയുധ ധാരികള്‍ തടഞ്ഞത്. തുടര്‍ന്ന് ഡ്രൈവറെ കെട്ടിയിട്ട ശേഷം ഉള്ളി ചാക്കുകള്‍ കടത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അക്രമികള്‍ ബന്ധിയാക്കിയ ട്രക്ക് ഡ്രൈവറെ പുലര്‍ച്ചെ രണ്ടിനാണ് മോചിപ്പിച്ചത്. യുപിയിലെ കൗഷംബി ജില്ലക്കാരനായ ദേശ് രാജ് എന്ന യുവാവാണ് ട്രക്ക് ഡ്രൈവര്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്നെ കെട്ടിയിട്ട സ്ഥലത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു പ്രദേശത്തുവച്ചാണ് മോചിപ്പിച്ചതെന്ന് ട്രക്ക് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് ട്രക്ക് പരിശോധിച്ചപ്പോഴാണ് ഉള്ളി കവര്‍ച്ച ചെയ്യപ്പെട്ടതായി ബോധ്യപ്പെട്ടത്.

Read More

മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല ! പക്ഷെ ഇക്കാണിച്ചത് ഫാസിസം തന്നെയാണ്; ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിക്കാന്‍ ശ്രമിച്ച സഖാക്കളോടെ ദീപാനിശാന്ത് പറയുന്നത്…

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ആയിഷ റെന്നയെക്കൊണ്ട് മാപ്പു പറയിപ്പിക്കാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരേ ദീപാ നിശാന്ത്. ആയിഷ റെന്നയെ ക്ഷണിച്ചു വരുത്തിയ ശേഷം തങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ ആകണം എന്നു പറയുന്നത് ഫാസിസം തന്നെയാണ് എന്നാണ് ദീപ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് മതതീവ്രവാദികളോളം അപകടകാരികളായ ആളുകള്‍ വേറെയില്ല എന്നാണ് ബോധ്യം.. പക്ഷേ ഒരു പൊതുവേദിയില്‍ ക്ഷണിക്കപ്പെട്ട ഒരതിഥി സംസാരിക്കുന്നത് തങ്ങളാഗ്രഹിക്കുന്നതു പോലെയായിരിക്കണമെന്നു പറയുന്നത് ഫാസിസം തന്നെയാണ്.ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ആരും വിമര്‍ശനാതീതരല്ല. അതിപ്പോ മുഖ്യമന്ത്രിയായാലും ശരി പ്രധാനമന്ത്രിയായാലും ശരി. തര്‍ക്കങ്ങള്‍ക്കിടയില്‍ വിഷയം വിടരുത്. പൗരത്വഭേദഗതിനിയമമാണ് വിഷയം! അത് മുങ്ങിപ്പോകരുത്…

Read More

പുരാതന മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ! കൊട്ടാരത്തിന് ആയിരത്തിലേറെ വര്‍ഷം പഴക്കം; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ മെക്‌സിക്കോയില്‍ കണ്ടെത്തി. കാന്‍കൂണിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിന് 100 മൈല്‍ പടിഞ്ഞാറുള്ള ഒരു പുരാതന നഗരത്തില്‍ നിന്നാണിത് കണ്ടെത്തിയിരിക്കുന്നത്. 55 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരവുമുള്ള കുലുബയിലെ ഈ കെട്ടിടത്തില്‍ ആറ് മുറികളാണുള്ളതെന്ന് മെക്‌സിക്കോയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപ്പോളജി ആന്‍ഡ് ഹിസ്റ്ററി വ്യക്തമാക്കുന്നു. ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ട് റെസിഡന്‍ഷ്യല്‍ റൂമുകള്‍, ഒരു ബലിപീഠം, ഒരു വലിയ റൗണ്ട് ഓവന്‍ എന്നിവ ഉള്‍പ്പെടുന്നു. പുരാവസ്തു ഗവേഷകര്‍ ഒരു ശ്മശാന സ്ഥലത്തുനിന്ന് ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികളുടെ ഫോറന്‍സിക് വിശകലനം മായന്‍ നിവാസികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മായന്‍ നാഗരികതയുടെ രണ്ട് ഓവര്‍ലാപ്പിംഗ് കാലഘട്ടങ്ങളില്‍, AD600 -നും AD900 -നും ഇടയിലുള്ള ക്ലാസിക്കല്‍ കാലഘട്ടത്തിലും, AD 850…

Read More

ഇന്ത്യ സുരക്ഷിതമല്ല ! ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്ന ആവശ്യമായി ജാവേദ് മിയാന്‍ദാദ്; മിയാന്‍ദാദിന്റെ വിദ്വേഷ പരാമര്‍ശത്തിന് ബിസിസിഐയുടെ വക ചുട്ടമറുപടിയും…

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനായി വിദേശികള്‍ എത്തരുതെന്ന് പാകിസ്ഥാന്‍ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കണമെന്നും മിയാന്‍ദാദ് ആവശ്യപ്പെടുന്നു. ഇന്ത്യയെ ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യ ഒട്ടും സുരക്ഷിതമല്ലെന്നും മിയാന്‍ദാദ് പറയുന്നു. ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ ഒറ്റപ്പെടുത്തണമെന്നും, ഇന്ത്യ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ദശാബ്ദത്തോളം ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട പാക്കിസ്ഥാനേക്കാള്‍ അപകടകരമായ നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ ലോകം കാണുന്നുണ്ടെന്നും ഐസിസിയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നതായും മിയാന്‍ദാദ് പറഞ്ഞു. പാക് വീഡിയോ വെബ്‌സൈറ്റായ പാക് പാഷന്‍ ഡോട്ട് കോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മിയാന്‍ദാദിന്റെ പ്രതികരണം. ഇന്ത്യ ക്രിക്കറ്റിന് സുരക്ഷിതമായ വേദിയല്ലെന്ന പിസിബി ചെയര്‍മാന്‍ എഹ്‌സാന്‍ മാണിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് മിയാന്‍ദാദിന്റെ വിദ്വേഷപ്രസ്താവന.’പാക്കിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇങ്ങോട്ട് വരാന്‍ മടിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി…

Read More

യാചിച്ച് കാലില്‍ വീണ് പെണ്‍കുട്ടി ! മൈന്‍ഡ് ചെയ്യാതെ കരീന;നടിയുടെ പ്രവൃത്തിയെ ശക്തമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ…

ക്രിസ്മസ് ദിനത്തില്‍ നടി കരീന കപൂറിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പ്രവൃത്തി സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. ക്രിസ്മസ്ദിനത്തില്‍ മകന്‍ തൈമൂര്‍ ആലിഖാനോടൊപ്പം കരീന ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തില്‍ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പള്ളിയില്‍ നിന്ന് മടങ്ങി വരവെ ഒരു ചെറിയ പെണ്‍കുട്ടി കരീനയുടെ കാലുകളില്‍ വീണ് യാചിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് നടിയ്ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കാലില്‍ വീണിട്ടും പെണ്‍കുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. മകന്‍ തൈമൂര്‍ അലി ഖാനും കരീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ദ്യശ്യങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് നടിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. തിരക്കുള്ള സമയത്തായിരുന്നു കരീനയും മകനും പള്ളിയില്‍ നിന്ന് പുറത്തു വന്നത്. ജനതിരക്ക് കൂടുന്നതിനു മുന്‍പ് കാറിനടുത്തേയ്ക്ക് തിടുക്കത്തില്‍ തീങ്ങുന്നതിനിടെയാണ് ഒരു ചെറിയ പെണ്‍കുട്ടി താരത്തിന്റെ കാലുകളില്‍ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാല്‍ ഇത്…

Read More

സ്വ​ർ​ണ​മെന്ന് ക​രു​തി വീട്ടിൽ‌ സൂക്ഷിച്ചു; വ​ർ​ഷ​ങ്ങൾക്കു ശേഷം തിരിച്ചറിഞ്ഞു, സ്വർണത്തേക്കാൾ മൂല്യമുള്ള അപൂർവവസ്തുവെന്ന്

സ്വ​ർ​ണ​മാ​ണെ​ന്ന് ക​രു​തി വ​ർ​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ച്ച​ത് കോ​ടി ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ ഉ​ൽ​ക്കാ​ശി​ല. മെ​ൽ​ബ​ണി​ന് സ​മീ​പ​മു​ള്ള മേ​രി​ബ​റോ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നും 2015ൽ ​ഡേ​വി​ഡ് ഹോ​ൾ എ​ന്ന​യാ​ൾ​ക്കാ​ണ് ഏ​റെ വി​ശി​ഷ്ട​മാ​യ ഈ ​ക​ല്ല് ല​ഭി​ച്ച​ത്. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ക​ളി​മ​ണ്ണി​നോ​ട് ചേ​ർ​ന്ന് കി​ട​ന്ന ഈ ​ക​ല്ലി​നു​ള്ളി​ൽ സ്വ​ർ​ണ​ക്ക​ട്ടി​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ക​രു​തി. സ്വ​ർ​ണ​ശേ​ഖ​ര​ത്തി​ന് ഏ​റെ പ്ര​ശ​സ്തി​യു​ള്ള സ്ഥ​ല​മാ​യി​രു​ന്നു ഇ​ത്. വീ​ട്ടി​ൽ കൊ​ണ്ട് വ​ന്ന് ഗ്രൈ​ൻ​ഡ​ർ, ഗ്രി​ല്ല്, ഇ​രു​മ്പ് ചു​റ്റി​ക തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ല്ല് പൊ​ട്ടി​ക്കു​വാ​ൻ അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചു​വെ​ങ്കി​ലും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട് ആ​സി​ഡി​ൽ മു​ക്കി​വ​ച്ചു. എ​ന്നാ​ൽ അ​ദ്ദേ​ഹം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​ത് ഉ​ൽ​ക്ക ശി​ല​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധ്യ​പ്പെ​ട്ട​ത്. 17 കി​ലോ ഭാ​ര​മു​ണ്ട് ഈ ​ശി​ല​യ്ക്ക്. വ​ലി​യ തോ​തി​ൽ ഇ​രു​മ്പി​ന്‍റെ അം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്ന ശി​ല​യു​ടെ കു​റ​ച്ചു ഭാ​ഗ​മെ​ങ്കി​ലും പൊ​ട്ടി​ക്കു​വാ​ൻ സാ​ധി​ച്ച​ത് ഡ​യ​മ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ്. ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യി​ൽ…

Read More