നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ സൂര്യഗ്രഹണത്തിനാണ് ശാസ്ത്രലോകം ഇന്ന് സാക്ഷ്യംവഹിച്ചത്. സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ വലയ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ മറ്റിടങ്ങളില് ഭാഗിക ഗ്രഹണവും ദൃശ്യമായി. കേരളത്തിലെ വിവിധയിടങ്ങളിൽ ഗ്രഹണം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. അതേസമയം, നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം ശാസ്ത്രലോകം മാത്രമല്ല, സോഷ്യൽ മീഡിയയും ആഘോഷമാക്കി. രാവിലെ മുതൽ നിരവധി ട്രോളുകളാണ് വിവിധ ട്രോൾ ഗ്രൂപ്പുകളിലായി നിറഞ്ഞത്. അന്ധവിശ്വാസം മുതൽ സമകാലിക സംഭവങ്ങൾ വരെ സൂര്യഗ്രഹണത്തിന്റെ പേരിൽ ട്രോളിൽ നിറഞ്ഞു. ട്രോളുകൾ കാണാം:
Read MoreCategory: Today’S Special
ചതി, കൊടുംചതി! തെലുങ്കിലും തമിഴിലും കഴിഞ്ഞ 2 വർഷങ്ങളിൽ കൈനിറയെ ചിത്രങ്ങൾ; ശാലിനി പാണ്ഡെക്കെതിരെ പരാതിയുമായി നിർമാതാവ്
ബോളിവുഡിൽ ക്ഷണം കിട്ടിയപ്പോൾ അഭിനയിച്ചുകൊണ്ടിരുന്ന തമിഴ് ചിത്രത്തിൽ നിന്ന് നടി ശാലിനി പാണ്ഡെ പിന്മാറിയെന്ന പരാതിയുമായി നിർമാതാവ്. 2017ൽ റിലീസ് ആയ അര്ജ്ജുന് റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡി വൻവിജയമായത് ശാലിനിക്ക് കൂടുതൽ അവസരങ്ങൾ നേടിക്കൊടുത്തു. തെലുങ്കിലും തമിഴിലും കഴിഞ്ഞ 2 വർഷങ്ങളിൽ ശാലിനിക്ക് കൈനിറയെ ചിത്രങ്ങൾ കിട്ടി. ഇതിനിടെ മേരി നിമ്മോ എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചു. ഗൊറില്ല, 100% കാതൽ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ബോളിവുഡ് സൂപ്പർതാരം രൺവീൺ സിംഗിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഇപ്പോൾ അവസരം ലഭിച്ചതാണ് പുതിയ പൊല്ലാപ്പുകൾക്കിടയാക്കിയത്. മൂതര് കോടം നവീന് സംവിധാനം ചെയ്യുന്ന അഗ്നി സിറകുകള് എന്ന തമിഴ് ചിത്രം ശാലിനി കരാർ ചെയ്തിരുന്നു. വിജയ് ആന്റണിയും അരുണ് വിജയ് യും ആണ് ചിത്രത്തിൽ നായക കഥാപാത്രങ്ങളെ…
Read Moreനാടാകെ ആശീർവാദം ചൊരിയാനെത്തി…വൃദ്ധമന്ദിരം വിവാഹമണ്ഡപമായി; നന്മനിറഞ്ഞ മനസുകളെ ക്ഷിനിർത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി
സ്വന്തം ലേഖകൻ രാമവർമപുരം: നാടാകെ ആശീർവാദം ചൊരിയാനെത്തിയപ്പോൾ വൃദ്ധമന്ദിരം വിവാഹമണ്ഡപമായി. നൻമനിറഞ്ഞ മനസുകളെ സാക്ഷിനിർത്തി കൊച്ചനിയനും ലക്ഷ്മി അമ്മാളും ഒന്നായി. തൃശൂർ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള രാമവർമപുരം വൃദ്ധസദനത്തിലെ അന്തേവാസികളായ ഇവരുടെ വിവാഹത്തിൽ പങ്കെടുക്കാൻ സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട നിരവധി പേരെത്തിയിരുന്നു. 67 കാരനായ കൊച്ചനിയനും 66കാരിയായ ലക്ഷ്മി അമ്മാളും വിവാഹിതരായപ്പതോൾ കേരളത്തിലെ ഒരു വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ ആദ്യമായി നടക്കുന്ന വിവാഹം എന്ന ഖ്യാതി കൂടി ഇതിന് ലഭിച്ചു. അന്പതുവർഷത്തിലേറെയായി ഇരുവർക്കും പരിചയമുണ്ടെങ്കിലും പരിചയവും ഉള്ളിലൊളിപ്പിച്ച പ്രണയവും വിവാഹത്തിലെത്തുമെന്ന് ഇവർ തീരെ കരുതിയിരുന്നില്ലത്രെ. ലക്ഷ്മി അമ്മാളുടെ ഭർത്താവ് കൃഷ്ണ അയ്യർ എന്ന സ്വാമിയുടെ പാചകജോലിയിൽ സഹായി ആയിരുന്നു കൊച്ചനിയൻ. ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു പോയ ലക്ഷ്മി അമ്മാളെ നോക്കിയിരുന്നത് കൊച്ചനിയനായിരുന്നു. ഒറ്റക്കായ ലക്ഷ്മി അമ്മാളെ കൊച്ചനിയനാണ് വൃദ്ധമന്ദിരത്തിലാക്കിയത്. ഇടക്ക് കാണാൻ വരുമായിരുന്നു. അതിനിടെയാണ് ശരീരം തളർന്ന്…
Read More108 മണിക്കൂര് പുല്ലാങ്കുഴല് വാദനം! ആ വേണുഗാനം പെയ്തിറങ്ങിയത് ഗിന്നസിന്റെ താളുകളിലേക്ക്; വഴിമാറിയത് ചരിത്രം
തൃശൂർ: ആ വേണുഗാനം പെയ്തിറങ്ങിയത് ഗിന്നസിന്റെ താളുകളിലേക്കാണ്. ചരിത്രമാണ് ആ വേണുഗാനം കേട്ട് വഴിമാറിയത്. 108 മണിക്കൂർ തുടർച്ചയായ പുല്ലാങ്കുഴൽ വാദനത്തിലൂടെ പുതിയ ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് തൃശൂർ തളിക്കുളം സ്വദേശി മുരളി നാരായണന്റെ സംഗീതമഹായാനം ഇന്നു രാവിലെ ഏഴരയ്ക്ക് പൂർണമായി. തിങ്കളാഴ്ച രാത്രി 7.30ന് ആരംഭിച്ച പുല്ലാങ്കുഴൽ വായന ഇന്നു രാവിലെ 7.30ന് 108 മണിക്കൂർ പൂർത്തിയാക്കുന്പോൾ ആയിരത്തിലധികം ഗാനങ്ങൾ വിവിധ വിഭാഗങ്ങളിലായി മുരളിയുടെ വൈവിധ്യമാർന്ന പുല്ലാങ്കുഴലുകളിൽ നിന്ന് പെയ്തിറങ്ങി. പക്കമേളങ്ങളുടെ അകന്പടിയോടെ നടത്തിയ പുല്ലാങ്കുഴൽ വാദനത്തിന്റെ കൂട്ടപ്പൊരിച്ചിൽ കേൾക്കാനും പുതിയ ഗിന്നസ് റെക്കോർഡ് പിറക്കുന്നതിന് സാക്ഷ്യം വഹിക്കാനും തേക്കിൻകാട് മൈതാനിയിലെ തെക്കേഗോപുരനടയിലെ വേദിയിൽ വൻതിരക്കാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. മന്ത്രി സി.രവീന്ദ്രനാഥ് അടക്കമുള്ളവർ മുരളിയുടെ ഗിന്നസ് പ്രകടനം കാണാൻ രാവിലെ എത്തിയിരുന്നു. വേദിയിൽ മന്ത്രിയേയും അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളേയും സാക്ഷിനിർത്തി മുരളിനാരായണൻ 108 മണിക്കൂർ…
Read Moreഫുള് ലോഡുമായി പോയ ലോറിയ്ക്ക് ഓട്ടത്തില് തീപിടിച്ചു ! ഏവരെയും ഭയപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു…
തിരക്കുള്ള റോഡിലൂടെ പോകുന്ന ലോറിയ്ക്ക് തീപിടിച്ചാല് എന്താകും അവസ്ഥ. അത്തരമൊരു ദൃശ്യമാണ് ഏവരെയും ഭയപ്പെടുത്തിക്കൊണ്ട് വൈറലാകുന്നത്. എതിരെ വന്നവരെയും പിന്നാലെ വന്നവരെയും ഭയപ്പെടുത്തി കൊണ്ടാണ് ഈ ലോറി പായുന്നത്. കാരണം ലോറിയെ തീ വിഴുങ്ങുകയാണ്. പുകയും തീയും പറത്തിയാണ് ലോറി പായുന്നത്. എന്നാല് ഡ്രൈവറെ കുറ്റപ്പെടുത്തുകയല്ല. മറിച്ച് അഭിനന്ദിക്കുകയാണ് ജനം ചെയ്തത്. തീപിടിച്ച ലോറിയുമായി ഹൈവേയിലൂടെ പാഞ്ഞ ഡ്രൈവര് ഒരു വാട്ടര് സര്വീസ് സ്റ്റേഷനിലേക്കാണ് ലോറി ഓടിച്ച് കയറ്റിയത്. ലോറിയിലുണ്ടായിരുന്ന ലോഡിനാണ് തീപിടിച്ചത്. ലോറിയുടെ ഡ്രൈവറുടെ ഈ മനസാന്നിദ്ധ്യം വലിയ അപകടമാണ് ഒഴിവാക്കിയത്.വെള്ളമുള്ള സര്വീസ് സ്റ്റേഷനില് ലോറി എത്തിച്ചത് തീ പെട്ടന്ന് കെടുത്താനും സഹായകമായി. എന്തായാലും ഡ്രൈവറെ സമ്മതിക്കണം എന്നാണ് വീഡിയോ കാണുന്ന ഏവരും പറയുന്നത്.
Read Moreപന്ത്രണ്ടു വര്ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട അതിസുന്ദരനായ പെരുങ്കള്ളനെ കണ്ടപ്പോള് സുന്ദരിയായ വനിതാ ജയില് വാര്ഡന്റെ മനസ്സിളകി; ഒടുവില് തടവറയില് വെച്ച് ഇരുവരും സംഗമിച്ചു; കാര്യങ്ങള് പുറത്തറിഞ്ഞപ്പോള് സംഭവിച്ചത്
ഒരാള്ക്ക് മറ്റൊരാളോട് പ്രണയം എവിടെ വച്ചും എപ്പോള് വേണമെങ്കിലും തോന്നാം എന്നു പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാവുകയാണ് നോര്ത്ത് വെയില്സില് റെക്സ് ഹാമിലെ ജയിലില് അരങ്ങേറിയ സംഭവങ്ങള്. ജയിലിലെ ഏറ്റവും സമര്ത്ഥയായ ഓഫീസറായിരുന്നു അയേഷയാണ് സുമുഖനായ കള്ളന്റെ വലയില് വീണത്. കര്ക്കശക്കാരിയും സുന്ദരിയുമായ അയേഷയുടെ ജയിലിലേക്ക് ഖുറം റസാക്ക് എന്ന പെരുങ്കള്ളന് എത്തിയതോടെയാണ് കാര്യങ്ങള് കുഴഞ്ഞു മറിഞ്ഞത്. കള്ളനാണെങ്കിലും അതി സുന്ദരനായിരുന്നു ഖുറം റസാക്ക്.. ആരെയും സംസാരിച്ചു വീഴ്ത്താനുള്ള വാക്ചാതുരിയും. കള്ളനാണെന്ന് വിശ്വസിക്കാന് തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയേഷാ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴങ്കഥയായി. പതിയെ ഇവര്ക്കിടയില് പ്രണയം തളിര്ത്തു. അത് പടര്ന്ന് പന്തലിച്ച് പൂത്തുലയാന് അധികസമയം വേണ്ടിവന്നില്ല. പ്രണയം മൂര്ദ്ധന്യാവസ്ഥയില് എത്തിയതോടെ കാമുകനു വേണ്ടി എന്തു വിട്ടുവീഴ്ചയും ചെയ്യുമെന്ന അവസ്ഥയില് അയ്ഷെ എത്തി. മൊബൈല്ഫോണും…
Read Moreഎസ്ബിഐ എടിഎമ്മില് നിന്ന് പണം പിന്വലിക്കാന് പുതിയ സംവിധാനം എത്തുന്നു ! ജനുവരി ഒന്നു മുതല് പ്രാബല്യത്തില് വരും;തട്ടിപ്പുകാര് ഇനി വിയര്ക്കും…
എടിഎമ്മില് നിന്ന് പണം പിന്വലിക്കാന് രാജ്യത്ത് പുതിയ രീതി എത്തുന്നു. എടിഎം തട്ടിപ്പുകള്ക്ക് തടയിടാന് എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്വലിക്കല് രീതിയാണ് നടപ്പിലാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില് വരുന്നത്. രാത്രി എട്ട് മണിമുതല് രാവിലെ എട്ട് മണിവരെ ഒടിപി അടിസ്ഥാനത്തില് മാത്രമായിരിക്കും ബാങ്കിങ് ഇടപാടുകള് സാധ്യമാകുക. നടപടിക്രമങ്ങള് ഇങ്ങനെ… 1. ആദ്യം പിന്വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില് രേഖപ്പെടുത്തുക 2. മുന്നോട്ട് പോകാനുളള നിര്ദ്ദേശം നല്കുക 3. രജിസ്റ്റര് ചെയ്ത മൊബൈല് നമ്പരില് ഒടിപി ലഭ്യമാകും 4. സ്ക്രീനില് ഒടിപി നല്കേണ്ട ഭാഗത്ത് അത് ടൈപ്പ് ചെയ്യുക 5. പണം നിങ്ങളുടെ അക്കൗണ്ടില് നിന്ന് ലഭ്യമാകും എന്നാല് മറ്റു ബാങ്കുകളില് നിന്ന് എസ്ബിഐ കാര്ഡ് ഉപയോഗിച്ച് പണം പിന്വലിക്കുമ്പോള് ഈ സംവിധാനമുണ്ടാകില്ല. മാത്രമല്ല 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്വലിക്കുന്നതിനാണ് പുതിയ…
Read Moreപാകിസ്ഥാനി വെട്ടുകിളികളുടെ ശല്യത്തില് വലഞ്ഞ് ഗുജറാത്ത് ! വിളകള് കൂട്ടമായി നശിപ്പിക്കുന്നത് നിസ്സഹായതോടെ നോക്കിനിന്ന് കര്ഷകര്
പാകിസ്ഥാനില് നിന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന സൃഷ്ടിക്കുന്നതിനിടയില് ഗുജറാത്തിലെ കര്ഷകര്ക്ക് ഭീഷണിയായി വെട്ടുകിളികളും. പാകിസ്ഥാനുമായി അതിര്ത്തി പങ്കിടുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേക്ക് കൂട്ടമായെത്തുന്ന ഇവ വിളകള് ഒന്നാകെ നശിപ്പിക്കുകയാണ്. വടക്കന് ഗുജറാത്ത്, ബണസ്കാന്ത, പടന്, കുച് എന്നീ ജില്ലകളിലാണ് വെട്ടുകിളികളുടെ ശല്യം രൂക്ഷമാകുന്നത്. ടിഡിസ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കിളികള് കൂട്ടമായി അതിര്ത്തി ഗ്രാമങ്ങളിലേക്ക് എത്തുകയും ആവണക്ക്, ജീരകം, പരുത്തി, കിഴങ്ങ്, തീറ്റപ്പുല് എന്നീ വിളകള് വ്യാപകമായി നശിപ്പിക്കുകയുമാണ്. ഏകദേശം 20തോളം താലൂക്കുകളാണ് ഇത്തരത്തില് വെട്ടുകിളി ശല്യം നേരിടുന്നത്. 1993-94 കാലഘട്ടത്തിന് ശേഷം ഇതുവരെ ഗുജറാത്തില് വെട്ടുകിളികള് കൂട്ടമായി എത്തിയിട്ടില്ല. ബണസ്കന്തയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങള് ഉണ്ടായത്. പകല്സമയങ്ങളില് കൂട്ടമായെത്തുന്ന വെട്ടുകളികള് രാത്രി കൃഷിയിടങ്ങളില് തങ്ങുകയും വിളകള് വ്യാപകമായി നശിപ്പിക്കുകയുമാണ്. രാത്രികാലങ്ങളില് ആളെ ഏര്പ്പെടുത്തിയും പെരുമ്പറ കൊട്ടിയും വെട്ടുകിളികളെ തുരത്താന് കര്ഷകര് ശ്രമിച്ചെങ്കിലും ഇതൊന്നും തന്നെ ഫലം കണ്ടില്ല.…
Read Moreവലയ സൂര്യഗ്രഹണം കാണാൻ തയാറെടുക്കുന്ന മോദി! ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ട്രോളായി പ്രചരിക്കുമെന്ന് കമന്റ്; ട്രോളൻമാർക്കു സ്വാഗതമെന്ന് മോദി
വലയ സൂര്യഗ്രഹണം കാണാൻ തയാറെടുക്കുന്ന മോദി
Read Moreസരിത രവീന്ദ്രനാഥ് മിസിസ് കേരള 2019; മത്സരത്തിൽ പങ്കെടുത്തത് ഓഡീഷൻ വഴി തെരഞ്ഞെടുക്കപ്പെട്ട വിവാഹിതരായ 32 മലയാളി സ്ത്രീകള്
സരിത രവീന്ദ്രനാഥ് മിസിസ് കേരള 2019;
Read More