ഇതാവണമെടാ കൂട്ടുകാര്‍ ! പകല്‍ പഠിത്തം രാത്രിയില്‍ തട്ടുകട; കൂട്ടുകാരനുവേണ്ടി പണം സ്വരൂപിക്കാന്‍ ഒരു കൂട്ടം യുവാക്കളുടെ യത്‌നം ഇങ്ങനെ…

സ്വന്തം കൂട്ടുകാര്‍ക്കു വേണ്ടി ചങ്കു പറിച്ചു നല്‍കാന്‍ തയ്യാറായ ധാരാളം യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലൊരു കഥയാണ് ഈ തട്ടുകടയ്ക്കും പറയാനുള്ളത്. കൂട്ടുകാരന്റെ സഹോദരിയുടെ ഓപ്പറേഷന് പണം കണ്ടെത്താന്‍ ഒരു കൂട്ടം ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ തട്ടുകട ആരംഭ്ിച്ചത്. ചേര്‍ത്തലയിലെ തുറവൂരിലാണ് ഈ തട്ടുകടയുള്ളത്. 15 ദിവസം കൊണ്ട് പരമാവധി സഹായധനം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ ആര്‍.ജെ നീന ഇതേക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആര്‍.ജെ നീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഹോട്ടല്‍ മാനേജ്മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാര്‍. തട്ടുകടയില്‍ ഫൈവ് സ്റ്റാര്‍ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊക്കെ സ്‌റ്റൈലില്‍ പണിയെടുക്കേണ്ട ഈ യുവാക്കള്‍ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താന്‍ കാരണം കടയുടെ മുന്നില്‍ ഒട്ടിച്ചിരിക്കുന്ന ഈ…

Read More

പെ​ണ്ണേ.., ഉ​ള്ളി​യി​ലു​ണ്ട് ഉ​ള്ളി​ലു​ള്ള​തെ​ല്ലാം; യുപിയി​ലെ ക​ല്യാ​ണ​പ്പെ​ണ്ണി​നും ചെ​ക്ക​നും സ​വാ​ള മാ​ല; വിലക്കയറ്റത്തിൽ പ്രതിഷേധിക്കാനുള്ള ദമ്പതികളുടെ വേറിട്ടവഴി വൈറലാകുന്നു

വാ​രാ​ണ​സി: വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം പൂ​മാ​ല ചാ​ർ​ത്തു​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ അ​ടു​ത്തി​ടെ വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ ഈ ​പാ​ര​മ്പ​ര്യ​മൊ​ന്നു മാ​റ്റി​പ്പി​ടി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ഹാ​രാ​ർ​പ്പ​ണം. സ​വാ​ള, വെ​ളു​ത്തു​ള്ളി മാ​ല​ക​ളാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞ​ത്. വി​ല മാ​നം​മു​ട്ടെ ഉ​യ​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ സ്വ​ർ​ണം​പോ​ലെ​യാ​ണ് സ​വാ​ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ഉ​ള്ളി​മാ​ല ന​ൽ​കി​യ​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ക​മ​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു. സ​വാ​ള വി​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കൂ​ടി​യാ​ണ് വാ​രാ​ണ​സി ദ​മ്പ​തി​ക​ൾ വേ​റി​ട്ട വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്.    

Read More

എല്ലാ ഇളവുകളും ഓഫറുകളും അവസാനിപ്പിക്കാനൊരുങ്ങി ട്രായി ! കോള്‍,ഡേറ്റ നിരക്കുകള്‍ കുത്തനെ ഉയരും; പോകുന്നത് പഴയ ദുരവസ്ഥയിലേക്കോ ?

യഥേഷ്ടം ലഭിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഡേറ്റയ്ക്കും അണ്‍ലിമിറ്റഡ് കോള്‍സിനും തടയിടാന്‍ ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി). മിനിമം നിരക്കു നിശ്ചയിക്കാന്‍ തയാറാണെന്ന സൂചനയാണ് ഇപ്പോള്‍ ട്രായി നല്‍കുന്നത്. ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള സൗജന്യങ്ങള്‍ പ്രഖ്യാപിക്കാന്‍ ഇതു കമ്പനികള്‍ക്കു തടസമാകും. ഇതോടെ നിരക്കുകള്‍ വീണ്ടും ഉയരാനുള്ള സാധ്യത തെളിയുകയാണ്. നിരക്ക് നിര്‍ണയത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാട് മാറ്റുന്നതാണ് ട്രായി ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ ഇന്നലെ നടത്തിയ വെളിപ്പെടുത്തല്‍. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന, ചില ടെലികോം കമ്പനികളുടെ നിലപാടിനൊപ്പിച്ചാണ് പുതിയ സമീപനം. കോളുകള്‍ക്കും ഡേറ്റയ്ക്കും മിനിമം താരിഫ് നിശ്ചയിക്കുന്നതിനുള്ള ആശയത്തിന് തുറന്ന സൂചനകള്‍ നല്‍കുന്നതാണ് ട്രായിയുടെ നീക്കം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മുമ്പ് ഫ്‌ളോര്‍ താരിഫ് നിശ്ചയിക്കുന്നതില്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍ ടെലികോം സെക്രട്ടറിയെ സമ്മര്‍ദ്ദം ചെലുത്തിയതിനു ശേഷമാണ് ട്രായിയുടെ…

Read More

ഒന്നും കണ്ടെത്താനായില്ല ! സിനിമ ലൊക്കേഷനുകളില്‍ എക്‌സൈസിന്റെ ലഹരി പരിശോധന തുടങ്ങി; വിവരങ്ങള്‍ ഇങ്ങനെ…

മലയാള സിനിമ ലൊക്കേഷനുകളില്‍ എക്‌സൈസിന്റെ ലഹരി പരിശോധന. നിര്‍മാതാക്കളുടെ സംഘടനയുടെ ആരോപണങ്ങളുടെ ചുവടു പിടിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ലൊക്കേഷനുകളിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്. എന്നാല്‍, ഒന്നും തന്നെ കണ്ടെത്താനായില്ല. അതേസമയം, ഏതൊക്കെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ ശക്തമായത്. സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും എക്സൈസ് പരിശോധന നടത്തണമെന്നും നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന.

Read More

അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും ! ഇന്നും ആ ദിവസം എനിക്ക് ഓര്‍മയുണ്ട്; വിവാഹ വാര്‍ഷിക ദിനത്തില്‍ പഴയ ഓര്‍മകള്‍ പങ്കുവച്ച് പൂര്‍ണിമ…

മലയാള പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇപ്പോള്‍ വിവാഹ വാര്‍ഷിക ദിനത്തില്‍ പ്രണയകാലത്തെ ഓര്‍മകള്‍ അയവിറക്കി പൂര്‍ണിമ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇരുവരും വിവാഹിതരായി 17 വര്‍ഷം തികയുന്ന വേളയിലാണ് ഈ കുറിപ്പ്. കുറിപ്പിനൊപ്പം ഒരു ഫോട്ടോയും പങ്കു വെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള ആദ്യത്തെ ഫോട്ടോയാണിതെന്നും അമ്മ മല്ലിക സുകുമാരനാണ് ചിത്രം പകര്‍ത്തിയതെന്നും പൂര്‍ണിമ പറയുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് അന്ന് അമ്മയ്ക്ക് അറിയാമോ ? എന്ന കാര്യമോര്‍ത്ത് അത്ഭുതപ്പെട്ടിരുന്നെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. പൂര്‍ണിമയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ അദ്ദേഹം എന്നെ പ്രൊപ്പോസ് ചെയ്ത അതേ ദിവസം തന്നെയാണ് ഈ ചിത്രം എടുത്തത്. അന്ന് എനിക്ക് 21 വയസ്സും അദ്ദേഹത്തിന് 20 വയസ്സും. ഞാനൊരു നടിയും അദ്ദേഹം ഒരു വിദ്യാര്‍ത്ഥിയും! ഇന്നും ആ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. ഓഹ് ഞങ്ങള്‍ അത്രത്തോളം ഗാഢമായ പ്രണയത്തിലായിരുന്നു.…

Read More

ഞാനിപ്പോള്‍ രസ്‌നയല്ല സാക്ഷി ! ഒരു സുപ്രഭാതത്തില്‍ മിനിസ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷയായ നടിയ്ക്ക് സംഭവിച്ചതറിഞ്ഞ് ഞെട്ടി ആരാധകര്‍

മിനിസ്‌ക്രീനില്‍ ഒരു സമയത്ത് മിന്നിത്തിളങ്ങി നിന്നിരുന്ന താരമായിരുന്നു രസ്‌ന. പാരിജാതം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് രസ്‌നയെ മലയാളി വീട്ടമ്മമാരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചത്. ആറാം ക്ളാസ് മുതല്‍ അഭിനയ രംഗത്ത് എത്തിയ രസ്‌ന മലയാളി വീട്ടമ്മമാരുടെ സ്വന്തം നായിക ആണ്. മിനിസ്‌ക്രീനില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്ന സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മെര്‍ഷീന നീനു രസ്‌നയുടെ സഹോദരിയാണ്. രസ്‌നയെ കുറിച്ച് പല ഗോസിപ്പുകളും ഒരുകാലത്ത് പ്രചരിച്ചിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് താരം മലയാള ടെലിവിഷന്‍ ആസ്വാദകരുടെ സ്വീകരണ മുറിയില്‍ ഒരേ സമയം സീമയായും അരുണയായും അങ്ങനെ പടര്‍ന്ന് പന്തലിച്ചത്. ഒരേ സമയം വ്യത്യസ്ത സ്വഭാവമുള്ള കഥാപാത്രങ്ങളെ ഡബിള്‍ റോളില്‍ അവതരിപ്പിക്കാന്‍ അന്ന് രസ്‌ന കാണിച്ച മിടുക്ക് പിന്നീട് ഒരുപാട് സീരിയലുകളില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളായും, നായികയായും രസ്‌നയെ കൊണ്ട് ചെന്നെത്തിച്ചു.മലയാളത്തിന് പുറമെ…

Read More

കാന്താരികഴിച്ചും, ചിരട്ടവെള്ളം കുടിച്ചും ഇനി ബുദ്ധിമുട്ടേണ്ട; സം​സ്കൃ​തം സം​സാ​രി​ച്ചാ​ൽ പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും നി​യ​ന്ത്രി​ക്കാം; ബി​ജെ​പി എം​പി ഗേ​ണേ​ഷ് സിം​ഗ് പറയുന്നതിങ്ങനെ….

ന്യൂ​ഡ​ൽ​ഹി: സം​സ്കൃ​ത ഭാ​ഷ ദി​വ​സ​വും സം​സാ​രി​ച്ചാ​ൽ നാ​ഡി വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കു​മെ​ന്നും പ്ര​മേ​ഹ​വും കൊ​ള​സ്ട്രോ​ളും നി​യ​ന്ത്രി​ക്കാ​നാ​വു​മെ​ന്നും ബി​ജെ​പി എം​പി ഗേ​ണേ​ഷ് സിം​ഗ്. യു​എ​സ് ആ​സ്ഥാ​ന​മാ​യ അ​ക്കാ​ദ​മി​ക് സ്ഥാ​പ​നം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ലെ​ന്നും ബി​ജെ​പി നേ​താ​വ് പ​റയുന്നു. സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​ൽ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലാ​ണ് ബി​ജെ​പി നേ​താ​വ് പാ​ണ്ഡി​ത്യം വി​ള​മ്പി​യ​ത്. ക​മ്പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ് സം​സ്കൃ​ത​ത്തി​ൽ ചെ​യ്താ​ൽ അ​ത് കു​റ്റ​മ​റ്റ​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ത​ട്ടി​വി​ട്ടു. യു​എ​സ് ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന​യാ​യ നാ​സ​യു​ടെ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ലെ​ന്നാ​ണ് നേ​താ​വി​ന്‍റെ വാ​ദം. ഏ​താ​നും ഇ​സ്‌​ലാം ഭാ​ഷ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ലെ 97 ശ​ത​മാ​നം ഭാ​ഷ​ക​ളു​ടേ​യും അ​ടി​സ്ഥാ​നം സം​സ്കൃ​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഹാ​രാ​ഷ്ട്ര‍​യി​ലെ സ​ത്ന​യി​ൽ​നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​ണ് അ​ദ്ദേ​ഹം. ബ്ര​ദ​ർ, കൗ ​എ​ന്നി​വ പോ​ലു​ള്ള നി​ര​വ​ധി ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ സം​സ്കൃ​ത​ത്തി​ൽ​നി​ന്നാ​ണ് ജ​നി​ച്ച​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി പ​റ​ഞ്ഞു. ച​ർ​ച്ച‍​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പു​ര​താ​ന…

Read More

സു​ര​ക്ഷാ​പാ​ളി​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ടു​ത്ത തീ​രു​മാനം!​ ലക്ഷക്കണക്കിനു ഫോണുകളിൽ വാട്സ്ആപ്പ് സേവനം നിർത്തുന്നു; നിരോധനമുള്ള ഫോണുകളുടെ വിവരങ്ങള്‍ ഇങ്ങനെ…

വാ​ട്സ്ആ​പ്പി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പി​ലേ​ക്കു​മാ​റാ​നോ പു​തി​യ അ​ക്കൗ​ണ്ട് എ​ടു​ക്കാ​നോ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ​ക്ക് ഇ​നി ആ​വി​ല്ല. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ്, വി​ൻ​ഡോ​സ് ഫോ​ണു​ക​ളി​ൽ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ വാ​ട്സ് ആ​പ്പ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കാ​നാ​ണ് ഫേ​സ്ബു​ക് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ന്പ​നി​യു​ടെ തീ​രു​മാ​നം. ഐ​ഫോ​ണി​ൽ ഐ​ഒ​എ​സ് 8 വ​രെ​യും ആ​ൻ​ഡ്രോ​യ്ഡ് 2.3.3 ജിം​ജ​ർ​ബേ​ർ​ഡ് വേ​ർ​ഷ​നി​ലും വാ​ട്സ്ആ​പ്പ് കി​ട്ടി​ല്ല. വി​ൻ​ഡോ​സി​ന്‍റെ 8.1 വേ​ർ​ഷ​നു താ​ഴെ​യു​ള്ള ഫോ​ണു​ക​ളി​ലും നി​രോ​ധ​ന​മു​ണ്ട്. 2010 ലാ​ണ് ആ​ൻ​ഡ്രോ​യ്ഡ് ജി​ഞ്ച​ർ​ബേ​ർ​ഡ് വേ​ർ​ഷ​ൻ എ​ത്തി​യ​ത്. 2014ലാ​ണ് ആ​പ്പി​ൾ ഐ​ഒ​എ​സ് 8 അ​വ​ത​രി​പ്പി​ച്ച​ത്. സു​ര​ക്ഷാ​പാ​ളി​ച്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്നാ​ണ് ക​ന്പ​നി​യു​ടെ വി​ശ​ദീ​ക​ര​ണം.

Read More

ഒ​റ്റ​ക്കെ​ട്ടി​ന് ര​ണ്ട് ഭാ​ര്യ! ഭാ​ര്യ​യു​മാ​യു​ള്ള പു​ന​ർ​വി​വാ​ഹം ന​ട​ന്ന അ​തേ ച​ട​ങ്ങി​ൽ യു​വാ​വ് ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ​യും താ​ലി​ചാ​ർ​ത്തി; വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ വൈറല്‍

ഭാ​ര്യ​യു​മാ​യു​ള്ള പു​ന​ർ​വി​വാ​ഹം ന​ട​ന്ന അ​തേ ച​ട​ങ്ങി​ൽ യു​വാ​വ് ഭാ​ര്യ​യു​ടെ ബ​ന്ധു​വി​നെ​യും താ​ലി​ചാ​ർ​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ന്ദ് ജി​ല്ല​യി​ലാ​യി​രു​ന്നു ഈ ​ഇ​ര​ട്ട വി​വാ​ഹം. ന​വം​ബ​ർ 26 ന് ​ബി​ന്ദി​ലെ ഗു​ഡാ​വാ​ലി ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ദി​ലീ​പ് എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ദീ​പു പ​രി​ഹാ​ർ (35) ആ​ണ് ഇ​ര​ട്ട വി​വാ​ഹ​ത്തി​ലെ നാ​യ​ക​ൻ. ഗു​ഡാ​വാ​ലി​യി​ലെ ഗ്രാ​മ​മു​ഖ്യ​ന്‍റെ മ​ക​ൾ വി​നീ​ത (28) ആ​ണ് ദി​ലീ​പി​ന്‍റെ ഭാ​ര്യ. വി​നീ​ത​യെ പു​ന​ർ​വി​വാ​ഹം ചെ​യ്ത ദി​ലീ​പ് ഇ​വ​രു​ടെ ബ​ന്ധു​വാ​യ ര​ച​ന​യെ (22) ഇ​തേ ച​ട​ങ്ങി​ൽ​വ​ച്ച് താ​ലി​ചാ​ർ​ത്തി ര​ണ്ടാം ഭാ​ര്യ​യാ​ക്കു​ക​യാ​യി​രു​ന്നു. ഒ​ൻ​പ​ത് വ​ർ​ഷം മു​മ്പാ​ണ് വ​നീ​ത​യെ ദി​ലീ​പ് വി​വാ​ഹം ചെ​യ്ത​ത്. ദ​മ്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ള​ട​ക്കം മൂ​ന്ന് കു​ട്ടി​ക​ളു​ണ്ട്. വി​നീ​ത​യു​ടെ സ​മ്മ​ത​പ്ര​കാ​ര​മാ​ണ് ര​ച​ന​യെ വി​വാ​ഹം ചെ​യ്ത​തെ​ന്ന് ദി​ലീ​പ് പ​റ‍​യു​ന്നു. വി​നീ​ത​യ്ക്ക് അ​സു​ഖ​മാ​യ​തി​നാ​ൽ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ വേ​ണ്ടി​യാ​ണ് താ​ൻ വീ​ണ്ടും വി​വാ​ഹി​ത​നാ​യ​തെ​ന്നും ദി​ലീ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ലോ​ക​ത്തെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്ക്രീ​നു​കള്‍!​ തീ​യ​റ്റ​റു​ക​ളി​ൽ ആ​ഘോ​ഷ – ആ​വേ​ശ  മാ​മാ​ങ്ക​ത്തോ​ടെ “മാ​മാ​ങ്കം’; ഫ​സ്റ്റ് റി​പ്പോ​ർ​ട്ട് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കാ​ത്തി​രി​പ്പു​ക​ൾ​ക്കൊ​ടു​വി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ​യും ആ​വേ​ശ​ത്തി​ന്‍റെ​യും മാ​മാ​ങ്ക​ത്തോ​ടെ ലോ​ക​ത്തെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം സ്ക്രീ​നു​ക​ളി​ൽ മാ​മാ​ങ്കം തു​ട​ങ്ങി. 45 രാ​ജ്യ​ങ്ങ​ളി​ലാ​യി ര​ണ്ടാ​യി​ര​ത്തി​ൽ പ​രം സ്ക്രീ​നു​ക​ളി​ൽ രാ​വി​ലെ ത​ന്നെ മാ​മാ​ങ്ക​ത്തി​ന്‍റെ ആ​ർ​പ്പു​വി​ളി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു.തൃ​ശൂ​ർ ന​ഗ​ര​ത്തി​ലും മ​മ്മൂ​ട്ടി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ര​ട​ക്ക​മു​ള്ള​വ​ർ അ​തി​രാ​വി​ലെ ത​ന്നെ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി മാ​മാ​ങ്ക​ത്തി​ന്‍റെ വ​ര​വ് ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി. ആ​ട്ട​വും പാ​ട്ടു​മൊ​ക്കെ​യാ​യാ​ണ് മാ​മാ​ങ്ക​ത്തെ ലോ​ക​മെ​ങ്ങും വ​ര​വേ​റ്റ​ത്. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്കും കാ​ത്തി​രി​പ്പു​ക​ൾ​ക്കു​മൊ​ടു​വി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ മാ​മാ​ങ്കം മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​രെ എ​ല്ലാ രീ​തി​യി​ലും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന കി​ടി​ല​ൻ ചി​ത്ര​മാ​ണെ​ന്നാ​ണ് ആ​ദ്യ തീ​യ​റ്റ​ർ റി​പ്പോ​ർ​ട്ടു​ക​ൾ. തൃ​ശൂ​ർ രാ​ഗം തീ​യ​റ്റ​റി​ൽ ഇ​ന്നു രാ​ത്രി ഒ​ന്നി​ന് സ്പെ​ഷ്യ​ൽ ഷോ ​ഉ​ണ്ട്.രാ​വി​ലെ പ​ത്തി​ന് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കു​മു​ള്ള പ്ര​ത്യേ​ക ഷോ ​ആ​യി​രു​ന്നു. ര​ണ്ടേ​മു​ക്കാ​ൽ മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. മാ​മാ​ങ്ക​ത്തി​ന്‍റെ ആ​ദ്യ പ്രീ​മി​യ​ർ ഷോ ​ന​ട​ന്ന ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഗം​ഭീ​ര റി​പ്പോ​ർ​ട്ടാ​ണ് വ​ന്ന​ത്. കേ​ര​ള​ത്തി​ൽ ഷോ ​തു​ട​ങ്ങു​ന്ന​തി​നും മു​ൻ​പേ ത​ന്നെ…

Read More