സ​വാ​ള​യ്ക്ക് ക​ട​യി​ൽ 160, വ​ഴിവാ​ണി​ഭ​ത്തി​ൽ 100..! ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രോ​ട് വ​ഴി വാ​ണി​ഭ​ക്കാ​ര​ന്‍റെ ഉ​പാ​ധി ഇങ്ങനെ…

ച​ക്കി​ട്ട​പാ​റ: പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്ക് ക​ട​യി​ൽ തീ​പി​ടി​ച്ച വി​ല​ക്കി​ട​യി​ൽ വ​ണ്ടി​യി​ലെ​ത്തി​ച്ചു വ​ഴി​യോ​ര​ത്തു ന​ട​ക്കു​ന്ന ക​ച്ച​വ​ടം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ആ​ശ്വാ​സ​മാ​കു​ന്നു. ഇ​ന്ന​ലെ സ​വാള​യ്ക്ക് ച​ക്കി​ട്ട​പാ​റ​യി​ലെ ക​ട​ക​ളി​ൽ കി​ലോ​യ്ക്ക് വി​ല 160 രൂ​പ. മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കും തൊ​ട്ടാ​ൽ പൊ​ള്ളു​ന്ന വി​ല​യും. വൈ​കു​ന്നേ​ര​മാ​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ പ​ച്ച​ക്ക​റി ലോ​ഡ് വ​ഴി​യോ​ര​ത്തെ​ത്തി. സ​വാള​യ്ക്കു വി​ല 100 രൂ​പ മാ​ത്രം. മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കും ഉ​ദാ​ര​മാ​യ സ​ഹാ​യ വി​ല​യും. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രോ​ട് വ​ഴി വാ​ണി​ഭ​ക്കാ​ര​ന്‍റെ ഉ​പാ​ധി, മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ വി​റ്റു​തീ​ർ​ന്നി​ട്ടേ സ​വാള ചാ​ക്ക് പൊ​ട്ടി​ക്കൂ. സ​ഹാ​യ വി​ല​യ്ക്ക് പ​ച്ച​ക്ക​റി​യും ക​പ്പ​യു​മൊ​ക്കെ വാ​ങ്ങി​യ ജ​നം ക്ഷ​മ​യോ​ടെ കാ​ത്തു നി​ന്നു; സ​വാ​ള കി​ട്ടാ​ൻ. ആ​വ​ശ്യ​ക്കാ​ർ​ക്കെ​ല്ലാം ഒ​ാരോ കി​ലോ വീ​തം ന​ൽ​കി.

Read More

ക​ണ്ടാ​ൽ കു​ഞ്ഞ​ൻ; കാ​ര്യ​ത്തി​ൽ കേ​മ​ൻ! ക​യ​റ്റ​വും ഇ​റ​ക്ക​വും ഇ​വ​ന് പ്ര​ശ്ന​മ​ല്ല. ക​ട്ട​പ്പ​ന കാ​ത​ക​പ്പ​ള്ളി​യി​ൽ അ​നീ​ഷ് ഓ​മ​ന​കു​ട്ട​ന്‍റെ ജീ​പ്പ് ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു​പോ​കും

ക​ട്ട​പ്പ​ന: ക​ണ്ടാ​ൽ കു​ഞ്ഞ​നാ​ണെ​ങ്കി​ലും കാ​ര്യ​ത്തി​ൽ ആ​ളു കേ​മ​നാ​ണ്. ക​യ​റ്റ​വും ഇ​റ​ക്ക​വും ഇ​വ​ന് പ്ര​ശ്ന​മ​ല്ല. ക​ട്ട​പ്പ​ന കാ​ത​ക​പ്പ​ള്ളി​യി​ൽ അ​നീ​ഷ് ഓ​മ​ന​കു​ട്ട​ന്‍റെ ജീ​പ്പ് ക​ണ്ടാ​ൽ ആ​രും നോ​ക്കി​നി​ന്നു​പോ​കും. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഇ​ല​ക്ട്രി​ക്ക​ൽ ജീ​പ്പി​ന് ഒ​ർ​ജി​ന​ൽ ജീ​പ്പി​ന്‍റെ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ക​ട്ട​പ്പ​ന ജം​ഗ്ഷ​നി​ൽ എ​ക്സ​ല​ന്‍റ് ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ക് ഷോ​പ്പി​ൽ ജോ​ലി​ക്കാ​ര​നാ​യ അ​ഭി​ലാ​ഷ് എ​ട്ടു​മാ​സ​കൊ​ണ്ടാ​ണ് കു​ഞ്ഞ​ൻ ജീ​പ്പ് ഉ​ണ്ടാ​ക്കി​യ​ത്. വൈ​ദ്യു​തി​യി​ൽ ച​ർ​ജു​ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബാ​റ്റ​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജീ​പ്പി​ൽ ര​ണ്ടു​പേ​ർ​ക്ക് യാ​ത്ര​ചെ​യ്യാം. ഒ​രു​മ​ണി​ക്കൂ​ർ ചാ​ർ​ജു​ചെ​യ്താ​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ യാ​ത്ര​ചെ​യ്യാം. അ​ഭി​ലാ​ഷി​ന്‍റെ പി​താ​വ് ഓ​മ​ന​ക്കു​ട്ട​ൻ ക​ട്ട​പ്പ​ന​യി​ൽ ജീ​പ്പി​ന്‍റെ ബോ​ഡി നി​ർ​മി​ക്കു​ന്ന വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ചെ​റു​പ്പം​മു​ത​ൽ ഇ​ത് ക​ണ്ടു​വ​ള​ർ​ന്ന​താ​ണ് അ​ഭി​ലാ​ഷി​ന് ജീ​പ്പി​നോ​ട് അ​മി​ത​മാ​യ ക​ന്പം തോ​ന്നാ​ൻ കാ​ര​ണം. ജോ​ലി​ക്കി​ട​യി​ൽ കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു അ​ഭി​ലാ​ഷി​ന്‍റെ ജീ​പ്പു നി​ർ​മാ​ണം. 80,000 രൂ​പ​യോ​ളം ചെ​ല​വു​വ​ന്നു. ഭാ​ര്യ അ​നീ​ഷ​യും സു​ഹൃ​ത്തു​ക്ക​ളും എ​ല്ലാ​വി​ധ പി​ൻ​തു​ണ​യും ന​ൽ​കി​യെ​ന്നും അ​ഭി​ലാ​ഷ് പ​റ​ഞ്ഞു.അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​മി​ല്ലാ​ത്ത ഇ​ല​ക്ട്രി​ക്ക​ൽ ജീ​പ്പ് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ…

Read More

മക്കള്‍ ജാഗ്രതൈ! മാതാപിതാക്കളെ കൈവിടുന്ന മക്കൾക്ക് ആറു മാസം തടവും പതിനായിരം പിഴയും; പ​രാ​തി​ക​ൾ നേ​രി​ട്ടോ ഓ​ണ്‍ലൈ​ൻ വ​ഴി​യോ ന​ൽ​കാം; പ്രധാന വ്യ​വ​സ്ഥ​ക​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: മാ​താ​പി​താ​ക്ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ക​രു​തി​ക്കൂ​ട്ടി പീ​ഡി​പ്പി​ക്കു​ക​യും അ​വ​ഗ​ണി​ച്ച് ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ആ​റു മാ​സം ത​ട​വും പ​തി​നാ​യി​രം രൂ​പ​യും ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ബി​ൽ ലോ​ക്സ​ഭ​യി​ൽ. ഒ​ന്നു​കി​ൽ ത​ട​വോ അ​ല്ലെ​ങ്കി​ൽ പി​ഴ​യോ ര​ണ്ടും ഒ​രു​മി​ച്ചോ ല​ഭി​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന വ​യോ​ജ​ന സം​ര​ക്ഷ​ണ ഭേ​ദ​ഗ​തി ബി​ൽ (വെ​ൽ​ഫ​യ​ർ ഓ​ഫ് പേ​ര​ന്‍റ്സ് ആ​ന്‍ഡ് സീ​നി​യ​ർ സി​റ്റി​സ​ണ്‍സ് ബി​ൽ) ആ​ണ് ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് മ​ന്ത്രി ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് അ​വ​ത​രി​പ്പി​ച്ച ബി​ല്ലി​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് ജീ​വ​നാം​ശ​വും വൃ​ദ്ധ​സ​ദ​ന​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നും വ്യ​വ​സ്ഥ ചെ​യ്യു​ന്നു. ബി​ല്ലി​ലെ പു​തി​യ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന ജീ​വ​നാം​ശം പ​തി​നാ​യി​രം രൂ​പ എ​ന്ന പ​രി​ധി നീ​ക്കി​യി​ട്ടു​ണ്ട്. ജീ​വ​നാം​ശം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന മ​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും പി​ഴ ചു​മ​ത്താ​നു​ള്ള അ​ധി​കാ​രം ട്രൈ​ബ്യൂ​ണ​ലി​നു​ണ്ട്. ജീ​വ​നാം​ശം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഒ​രു മാ​സം ത​ട​വോ…

Read More

കഴുത്തില്‍ നോട്ടുമാലയും അലങ്കാര മാലയും തലയില്‍ തൊപ്പിയും! ആചാരങ്ങളുടെ പെരുമഴയില്‍ കൂത്തുപറമ്പിലൊരു നേപ്പാളി കല്യാണം; സദ്യ കൂടി കഴിച്ചപ്പോള്‍ മലയാളികളുടെ അഭിപ്രായം ഇങ്ങനെ…

കൂ​ത്തു​പ​റ​മ്പ്: വ്യ​ത്യ​സ്ത ആ​ചാ​ര​ങ്ങ​ളു​ടെ പെ​രു​മ​ഴ​യി​ൽ കൂ​ത്തു​പ​റ​മ്പി​ലൊ​രു നേ​പ്പാ​ളി ക​ല്യാ​ണം. വ​ര​നും വ​ധു​വും ത​നി നേ​പ്പാ​ളി​ക​ൾ.​എ​ന്നാ​ൽ ഇ​വ​ർ​ക്ക് വി​വാ​ഹാ​ശം​സ​ക​ൾ നേ​രാ​ൻ എ​ത്തി​യ​വ​രി​ൽ ഏ​റെ​യും മ​ല​യാ​ളി​ക​ൾ. മു​പ്പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൂ​ത്തു​പ​റ​മ്പി​ലെ താ​മ​സ​ക്കാ​രാ​യ ജ​യ​രാ​ജ് – ക​മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ തു​ള​സി സു​നാ​റി​ന്‍റെ വി​വാ​ഹ​മാ​ണ് ഇ​ന്ന​ലെ ആ​ഘോ​ഷ പൊ​ലി​മ​യോ​ടെ ന​ട​ന്ന​ത്. മും​ബൈ​യി​ൽ ടെ​ക്നീ​ഷ്യ​ൻ ആ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​ ജ​യാ സിം​ഗ് ആ​യി​രു​ന്നു വ​ര​ൻ. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​ത്തെ സി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​യി​രു​ന്നു നേ​പ്പാ​ൾ ആ​ഘോ​ഷ ച​ട​ങ്ങു​ക​ളോ​ടെ വി​വാ​ഹം ന​ട​ന്ന​ത്.​ച​ട​ങ്ങി​ന് പ​ങ്കാ​ളി​യാ​കാ​ൻ ജ​യ​രാ​ജി​ന്‍റെ കൂ​ത്തു​പ​റ​മ്പി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള സു​ഹൃ​ത്തു​ക്ക​ളാ​യ നി​ര​വ​ധി​യാ​ളു​ക​ൾ നേ​ര​ത്തെ ത​ന്നെ എ​ത്തി​യി​രു​ന്നു. പാ​ട്ടും മേ​ള​വും നൃ​ത്ത​ച്ചുവ​ടു​ക​ളു​മാ​യി ആ​ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വ​ര​നെ വി​വാ​ഹ വേ​ദി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴു​ത്തി​ൽ നോ​ട്ടു​മാ​ല​യും അ​ല​ങ്കാ​ര മാ​ല​യും ത​ല​യി​ൽ തൊ​പ്പി​യും ധ​രി​ച്ച വേ​ഷ​ത്തി​ലാ​യി​രു​ന്നു വ​ര​ൻ.​വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​യ വ​ര​നെ പി​ന്നെ തോ​ളി​ലേ​റ്റിക്കൊ​ണ്ടാ​യി​രു​ന്നു വേ​ദി​ക്ക​രി​കി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും വ​ര​നെ…

Read More

മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ടാ​റ്റൂ പ​തി​ച്ച് ആ​രാ​ധ​ക​ൻ;  മാ​വൂ​ർ സ്വ​ദേ​ശി എം.​എം. ഷി​ഖി​ലിന്  മമ്മൂട്ടിയോടും ഇക്കാ സിനികളോടുമുള്ള ഇഷ്ടം  ഇങ്ങനെയെക്കെ….

മു​ക്കം: മ​മ്മൂ​ട്ടി ചി​ത്രം മാ​മാ​ങ്ക​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഭീ​മ​ൻ ടാറ്റൂ പ​തി​ച്ച് ആ​രാ​ധ​ക​ൻ. ക​ടു​ത്ത മ​മ്മൂ​ട്ടി ആ​രാ​ധ​ക​നാ​യ മാ​വൂ​ർ സ്വ​ദേ​ശി എം.​എം. ഷി​ഖി​ൽ ശ​രീ​ര​ത്തി​ൽ മാ​മാ​ങ്ക​ത്തി​ന്‍റെ ഭീ​മ​ൻ ടാറ്റൂ പ​തി​ച്ചാ​ണ് മ​മ്മൂ​ട്ടി​യോ​ടും സി​നി​മ​യോ​ടു​മു​ള്ള ത​ന്‍റെ ഇ​ഷ്ടം ലോ​ക​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മാ​വൂ​ർ അ​ര​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ ഈ 28 ​കാ​ര​ൻ കെ.​ഗി​രീ​ഷി​ന്‍റേ​യും എം ​ഷീ​ല​യു​ടേ​യും മ​ക​നാ​ണ്. എ​റണാ​കു​ളം സ്വ​ദേ​ശി കു​ൽ​ദീ​പ് ആ​ണ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ടാറ്റൂ പ​തി​ച്ച് ന​ൽ​കി​യതെ​ന്ന് ഷി​ഖി​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഇ​ൻ​സ്റ്റൈ​ൽ ടാറ്റൂ സ്റ്റു​ഡി​യോ​യി​ലാ​ണ് ര​ണ്ട് ദി​വ​സ​ത്തോ​ളം സ​മ​യ​മെ​ടു​ത്ത് ടാ​റ്റൂ ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ർ​ണ്ണ​മാ​യും ബ്ലാ​ക്ക് ടാ​റ്റൂ മ​ഷി ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. എം.​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം വ​ലി​യ ബോ​ക്സോ​ഫീ​സ് വി​ജ​യ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ്, തെ​ലു​ങ്ക് ,ഹി​ന്ദി ഭാ​ഷ​ക​ളി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്നു​ണ്ട്. നാ​ടി​നുവേ​ണ്ടി ജീ​വ​ൻ ത്യ​ജിച്ച ചാ​വേ​റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ,…

Read More

ഭാര്യയുടെ സ്വർണവും  സഹോദരന്‍റെ കാറുമായി ഭ​ർ​തൃ​മ​തിയായ യുവതിയോടൊപ്പം ഒ​ളി​ച്ചോ​ടി​;  നാടുവിട്ട ഇരുവരേയും ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​ നൽകി ഇരുവരേയും കോടതിയിൽ എത്തിച്ച് യുവതിയുടെ ഭർത്താവ്; പയ്യന്നൂരിൽ നടന്ന  ഒളിച്ചോട്ടക്കഥയുടെ അവസാനം ഇങ്ങനെ….

പ​യ്യ​ന്നൂ​ര്‍: ഭാ​ര്യ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വി​റ്റ പ​ണ​മു​ള്‍​പ്പെ​ടെ നാ​ലു ല​ക്ഷം രൂ​പ​യും സ​ഹോ​ദ​ര​ന്‍റെ കാ​റു​മാ​യി ഭ​ർ​തൃ​മ​തി​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ യു​വ​തി​യോ​ടൊ​പ്പം നാ​ടു​വി​ട്ട യു​വാ​വ് റി​മാ​ൻ​ഡി​ൽ. പ​യ്യ​ന്നൂ​രെ യുവാവി നെ​യാ​ണ് പെ​രി​ങ്ങോം എ​സ്ഐ പി.​സി. സ​ഞ്ജ​യ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​യ്യ​ന്നൂ​ർ ജു​ഡി​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. പെ​രി​ങ്ങോം പാ​ടി​യോ​ട്ടു​ചാ​ൽ ക​ണ്ടു​വാ​ടി​യി​ൽ നി​ന്ന് കാ​ണാ​താ​യ ഭ​ര്‍​തൃ​മ​തി​യാ​യ 23 കാ​രി കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യാ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ ജു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​ര​മാ​ണ് ര​ണ്ടാം പ്ര​തി​യാ​ക്കി ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​യെ കാ​ണ്മാ​നി​ല്ലെ​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​ർ​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട യു​വ​തി​യെ ഇ​ന്നു രാ​വി​ലെ പെ​രി​ങ്ങോം എ​സ്ഐ​യും വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ദ്യ, സി​ന്ധു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം…

Read More

ക്രിസ്മസ് ട്രീ കണ്ടാൽ ആരുമൊന്ന് നോക്കും, എന്നാൽ ഇതിന്‍റെ വില കേട്ടാൽ നിങ്ങളുടെ കണ്ണ് തള്ളും; ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റി​യ ക്രി​സ്മ​സ് ട്രീ  ഇതാ….

ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ക്രി​സ്മ​സ് ട്രീ ​സ്പെ​യി​നി​ലെ മാ​ർ​ബെ​ല്ല​യി​ലു​ള്ള കെം​പി​ൻ​സ്കി ഹോ​ട്ട​ലി​ൽ ഒ​രു​ക്കി. 15 മി​ല്യ​ണ്‍ ഡോ​ള​റി​ൽ അ​ധി​കം തു​ക ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ക്രി​സ്മ​സ് ട്രീ​യി​ൽ പി​ങ്ക്, ചു​വ​പ്പ്, വെ​ള്ള, ക​റു​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ലു​ള്ള വ​ജ്ര​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ വി​ല​യേ​റി​യ ആ​ഭ​ര​ണ​ങ്ങ​ളും ത്രീ​ഡി​യി​ൽ പ്രി​ന്‍റ് ചെ​യ്ത പീ​ക്കോ​ക്ക് ചോ​ക്ലേ​റ്റ്, ഒ​ട്ട​ക​പ​ക്ഷി​യു​ടെ മു​ട്ട, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം അ​ണി​യി​ച്ചൊ​രു​ക്കി​യി​ട്ടു​ണ്ട്. ഡെ​ബി വിം​ഗ്ഹാം എ​ന്ന ഫാ​ഷ​ൻ​ഡി​സൈ​ന​റാ​ണ് ഈ ​ക്രി​സ്മ​സ് ട്രി ​നി​ർ​മി​ച്ച​തി​ന്‍റെ പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്രം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള ക്രി​സ്മ​സ് ട്രീ​യാ​ണി​തെ​ന്നാ​ണ് ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.ഹോ​ട്ട​ലി​ന്‍റെ ലോ​ബി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക്രി​സ്മ​സ് ട്രീ ​കാ​ണു​വാ​ൻ ഇ​വി​ടേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹ​മാ​ണ്.

Read More

മാ​ന്നാ​റി​ന്‍റെ സ്വ​ന്തം സൈ​ന്യം; 24 മണിക്കൂറും സേവന സന്നദ്ധരായി,  മാ​ന്നാ​റി​ന്‍റെ ഒ​രോ ച​ല​നവും മു​ൻ കൂ​ട്ടി മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കുന്ന മെർറ്റിനെക്കുറിച്ചറിയാം

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​റി​ന് സ്വ​ന്ത​മാ​യി ഒ​രു സൈ​ന്യ​മു​ണ്ട്.​പേ​ര് മെ​ർ​റ്റ്.​മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​എ​ന്നാ​ണ് ഈ ​സൈ​ന്യ​ത്തി​ന്‍റെ പൂ​ർ​ണ്ണ​മാ​യ പേ​ര്.​ മാ​ന്നാ​റി​ന്‍റെ ഒ​രോ ച​ല​നവും മു​ൻ കൂ​ട്ടി മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഈ ​സം​ഘ​ട​ന​യ്ക്ക് ക​ഴി​യു​ന്നു.​നൂ​റു ക​ണ​ക്കി​ന് സം​ഘ​ട​ന​ക​ൾ നാ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​ത് വേ​റെ ലെ​വ​ലാ.​ സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളെ അ​ടി​യ​ന്തര ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കു​ക​യെ​ന്നാ​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. സം​ഘ​ട​നാ രൂ​പീ​ക​ര​ണം ക​ഴി​ഞ്ഞ മ​ഹാപ്ര​ള​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​രം ഒ​രു ആ​ശ​യം യു​വാ​ക്ക​ളി​ൽ ഉ​ദി​ച്ച​ത്.​ പ്ര​ള​യ​ത്തി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കൈ​ മെയ് മ​റ​ന്ന് ഒ​രേ മ​ന​സോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ ഒ​രു പ​റ്റം യു​വാ​ക്ക​ൾ മാ​ന്നാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു.​സു​ഹൃ​ത്തു​ക്ക​ളാ​യ ഈ ​യു​വാ​ക്ക​ൾ പി​ന്നീ​ട് കൂ​ടി ആ​ലോ​ചി​ച്ച​ണ് മെ​ർ​റ്റ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​ത്. സ്ഥി​ര​മാ​യ ഒ​രു സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ൽ ഏ​ത് ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ലും സ​ഹാ​യവുമായി ഓ​ടി​യെ​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന തി​രി​ച്ച​റി​വും സ​ഹാ​യി​ക്കു​വാ​ൻ ഉ​ള്ള മ​ന​സ്സും ഒ​ത്തുചേ​ർ​ന്ന​പ്പോ​ൾ 25…

Read More

ചി​ല​തെ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്; ഒ​ന്നാം വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ന് ദി​വ​സ​ങ്ങ​ൾ ബാ​ക്കി; ശ്വേ​ത ബ​സു വി​വാ​ഹ​മോ​ചി​ത​യാ​കു​ന്നു

ഭ​ർ​ത്താ​വ് രോ​ഹി​ത് മി​ത്ത​ലു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​വാ​നൊ​രു​ങ്ങി ന​ടി ശ്വേ​ത ബ​സു. 2018 ഡി​സം​ബ​ർ 13ന് ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രുടെയും വി​വാ​ഹ​വാ​ർ​ഷി​കത്തിന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് വി​വാ​ഹ​മോ​ചി​ത​രാ​കു​വാ​നു​ള്ള തീ​രു​മാ​നം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. “ഞാ​നും രോ​ഹി​തും വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും ഒ​രു​പോ​ലെ സ്വീ​ക​രി​ച്ച തീ​രു​മാ​ന​മാ​ണി​ത്. കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി ഇ​തെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ലാ​ണ്. ര​ണ്ട് പേ​രും ര​ണ്ടാ​യി ത​ന്നെ ജീ​വി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഞ​ങ്ങ​ളെ​ത്തി’ “എ​ല്ലാ പു​സ്ത​ക​ങ്ങ​ളും പൂ​ർ​ണ​മാ​യും വാ​യി​ക്കാ​നാ​ക​ണ​മെ​ന്നി​ല്ല. പു​സ്ത​കം മോ​ശ​മാ​യ​ത​ല്ല അ​തി​ന് കാ​ര​ണം, വാ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്. ചി​ല​തെ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​തെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. അ​തി​ന് പ​ല​കാ​ര​ണ​ങ്ങ​ളു​ണ്ടാ​കാം. പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത ഓ​ർ​മ​ക​ൾ ത​ന്ന​തി​നും എ​പ്പോ​ഴും പ്ര​ചോ​ദ​ന​മാ​യ​തി​നും രോ​ഹി​തി​നോ​ട് ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. മു​ൻ​പോ​ട്ടു​ള്ള ജീ​വി​ത​ത്തി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു’. ശ്വേ​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

Read More

ലോകത്താദ്യം! രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചു; ആണ്‍കുഞ്ഞിനെ ലഭിച്ചിരിക്കുന്നത് സ്വവര്‍ഗ ദമ്പതികള്‍ക്ക്‌

ലണ്ടന്‍: രണ്ട് ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയ ഭ്രൂണത്തിലൂടെ കുട്ടി ജനിച്ചത് വൈദ്യശാസ്ത്രരംഗത്തിനു നേട്ടമായി. ലോകത്താദ്യമായാണ് രണ്ട് ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ബ്രിട്ടീഷ് സ്വവര്‍ഗ ദമ്പതികള്‍ക്കാണ് ഇത്തരത്തില്‍ ഒരു ആണ്‍കുഞ്ഞിനെ ലഭിച്ചിരിക്കുന്നത്. ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്ത് (28), ഡോണ ഫ്രാന്‍സിസ് സ്മിത്ത് (30) എന്നീ സ്വവര്‍ഗ ദമ്പതികള്‍ക്കാണ് കുഞ്ഞ് ജനിച്ചത്. ഡോണയുടെ പ്രത്യുല്‍പാദന കോശമായ അണ്ഡമാണ് കൃത്രിമ ബീജ സങ്കലനത്തിന് വിധേയമാക്കിയത്. കൃത്രിമ ബീജ സങ്കലന പ്രക്രിയക്ക് (ഐ.വി.എഫ്) ശേഷം ഇത് തിരികെ ഡോണയുടെ ഗര്‍ഭപാത്രത്തിലേക്ക് തന്നെ നിക്ഷേപിച്ചു. ബീജ സങ്കലനം നടന്ന അണ്ഡത്തെ 18 മണിക്കൂറിന് ശേഷം പങ്കാളിയായ ജാസ്മിന്റെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഭ്രൂണം വളര്‍ന്നതും കുഞ്ഞായി രൂപാന്തരപ്പെട്ടതും ജാസ്മിന്റെ ഗര്‍ഭപാത്രത്തിലാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ജാസ്മിന്‍ പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞിന് ജന്മം നല്‍കി. ഒട്ടിസ് എന്നാണ് കുഞ്ഞിന് ഇവര്‍ പേര് നല്‍കിയിരിക്കുന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞും…

Read More