വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട്(2005) എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമാലോകത്ത് എത്തുന്നത്. ചങ്ക്‌സ്, ബോയ് ഫ്രണ്ട്, ഇട്ടിമാണി മേയ്ഡ് ഇന്‍ ചൈന,റിംഗ് മാസ്റ്റര്‍ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് ഹണി റോസ്. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. എന്തിലും ഏതിലും വ്യക്തമായ നിലപാടുള്ള വ്യക്തിയാണ് ഹണി.ഇപ്പോഴിതാ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അതിനെക്കുറിച്ച് അറിയിക്കുന്നത് ആരെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹണി. ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് സംവിധായകന്‍ വിനയനെയാണ് എന്ന് താരം മനസ് തുറക്കുന്നു. ‘സിനിമയില്‍ മിക്കവരും അറിയുന്നവരാണ്. ഒരു സിനിമ ചെയ്യുമ്‌ബോള്‍ ആദ്യം അറിയിക്കുന്നത് വിനയന്‍ സാറിനെയാണ്. അദ്ദേഹത്തിന്റെ നിര്‍ദേശം അനുസരിക്കാറുണ്ട്. ഒന്നും അന്വേഷിക്കാതെ തുടക്ക കാലത്ത് ചില തമിഴ് സിനിമകള്‍ക്ക് കൈകൊടുത്തു. അതിന്റെ ബുദ്ധിമുട്ട് ആ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടാകുകയും ചെയ്തു.…
Read MoreCategory: Today’S Special
അമ്മായിയമ്മ ആള് ഭയങ്കര സാധനമാ… ലാലുവിന്റെ വീട്ടില്‍ കൂട്ടയടി; അമ്മായിയമ്മ റാബ്രി ദേവിയ്‌ക്കെതിരേ പരാതിയുമായി മരുമകള്‍ ഐശ്വര്യ റായ്…
ഒരു കാലത്ത് ബിഹാറിനെ അടക്കിഭരിച്ച കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും മുഖ്യമന്ത്രിമാര്‍. എന്നാല്‍ കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു അകത്തു പോയതോടെ എല്ലാം തകിടം മറിഞ്ഞു.അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തുവെന്ന ആരോപണവുമായി മരുമകള്‍ ഐശ്വര്യ റായി രംഗത്തുവന്നു. ഏതാനും മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് റാബ്രി ദേവിക്കെതിരേ പരാതിയുമായി ഐശ്വര്യ മുന്നോട്ടുവരുന്നത്. പട്നയിലെ 10 സര്‍ക്കുലര്‍ റോഡ് ഹൗസിലാണ് ലാലുവിന്റെ കുടുംബം താമസിക്കുന്നത്. ഇവിടെനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തന്നെ പുറത്താക്കിയതെന്ന് ഐശ്വര്യ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് ഐശ്വര്യയുടെ അച്ഛനും മുന്‍ എംഎല്‍എ.യുമായ ചന്ദ്രിക റായി ഇവിടേക്കെത്തി. അദ്ദേഹത്തിന്റെയും ഐശ്വര്യയുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ റാബ്രി ദേവിക്കെതിരേ സചിവാലയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യ ആശുപത്രിയില്‍നിന്ന്…
Read Moreഅമ്മയെ കാറിടിച്ചപ്പോള്‍ വാഹനത്തെ ദേഷ്യത്തോടെ തൊഴിച്ച് ബാലന്‍ ! ഡ്രൈവറെ ശകാരിക്കുന്ന ബാലന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…
ഒരു കൊച്ചു ബാലനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. അമ്മയോടുള്ള ഇവന്റെ സ്‌നേഹത്തിനു മുമ്പില്‍ ലോകം ശിരസ്സ് കുനിയ്ക്കുകയാണ്. ചൈനയില്‍ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെയാണ് ബാലന്‍ താരമായത്. അമ്മയുടെ കൂടെ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു നാലുവയസുപ്രായം വരുന്ന ഈ കുട്ടി. പെട്ടെന്നെത്തിയ ഒരു കാര്‍ അമ്മയെയും അവനെയും തട്ടിയിടുകയായിരുന്നു. നിലത്തു വീണ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച ബാലന്റെ പിന്നീടുള്ള പ്രവര്‍ത്തിയാണ് ഏവരെയും ഞെട്ടിച്ചത്. അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ട് ആശ്വാസമായതോടെ തങ്ങളെ ഇടിച്ചിട്ട കാറിനെ ചവിട്ടുകയും ഡ്രൈവറെ ശകാരിക്കുകയും ചെയ്തു അവന്‍. തന്റെ അമ്മയെ ഇടിച്ച വാഹനത്തോട് അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവന്‍ പ്രകടമാക്കി. കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി അവനെ ആശ്വസിപ്പിക്കുകയും അതേ കാറില്‍ തന്നെ അവരെ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തില്‍ ഇവരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഈ വിഡീയോ പുറത്തുവന്നതോടെ…
Read Moreകോഹ്‌ലിയൊക്കെ എന്ത്, ഇവനല്ലേ താരം ! കുട്ടിത്താരത്തിന്റെ കിടുക്കന്‍ ബാറ്റിംഗ് കണ്ട് കണ്ണു തള്ളി സോഷ്യല്‍ മീഡിയ; വീഡിയോ വൈറലാകുന്നു…
ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും പറയുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പേരായിരിക്കും. എന്നാല്‍ ക്ലാസിക് ബാറ്റിംഗിന്റെ ഉദാഹരണമായ കോഹ്‌ലിയെപ്പോലും അതിശയിപ്പിക്കുകയാണ് ഈ ‘ഡയപ്പര്‍ ബേബി’. ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ കോപ്പി ബുക്ക് ഷോട്ടുകള്‍ തകര്‍ത്തു കളിക്കുകയാണ് ഈ കുഞ്ഞന്‍ ക്രിക്കറ്റര്‍. കവര്‍ ഡ്രൈവുകളില്‍ വിസ്മയം തീര്‍ക്കുന്ന കുഞ്ഞന്‍ ക്രിക്കറ്ററുടെ വിഡിയോ കെവിന്‍ പീറ്റേഴ്‌സണ്‍ പങ്കുവച്ചതാണ് വൈറലാകുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് ദേ കളി കണ്ടിട്ട് ടീമിലെടുക്കൂ, ടീമിലെടുക്കില്ലേ എന്നായിരുന്നു പീറ്റേഴ്‌സണിന്റെ പോസ്റ്റ്. ഉടന്‍ തന്നെ വീഡിയോയ്ക്ക് കോലി മറുപടിയുമായെത്തി. അവന്‍ എവിടുന്നാണ് ? സാമാന്യ പ്രതിഭയെന്ന് കോലിയും സമ്മതിച്ചു. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാഫ് ഡ്യൂപ്ലസിയും കൂടി എത്തിയതോടെ ചര്‍ച്ച ചൂട് പിടിച്ചു. കുട്ടി ഏത് നാട്ടുകാരനാണെന്ന കമന്റില്‍ ആരാധകര്‍ അവരവരുടെ നാട് എഴുതിയിട്ടു. ചില വിരുതന്‍മാര്‍ പന്തിനെ മാറ്റിയിട്ട്…
Read Moreരമ്യ നമ്പീശന്റെ കല്യാണമായോ ? ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന വാര്‍ത്തകളോട് രമ്യയുടെ മറുപടി ഇങ്ങനെ…
രമ്യ നമ്പീശന്റെ കല്യാണം കഴിഞ്ഞോയെന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. വിവാഹ വേഷമണിഞ്ഞുള്ള രമ്യയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് ഈ ചോദ്യമുയര്‍ന്നത്. വിവാഹം കഴിഞ്ഞെങ്കില്‍ വരന്‍ ആര്, എന്തു ചെയ്യുന്നു എന്നിങ്ങനെയായി ആരാധകരുടെ സംശയം. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങള്‍ക്കും രമ്യ തന്നെ മറുപടി നല്‍കുകയാണ്. തന്റെ കല്യാണമല്ലെന്നും പ്രചരിക്കുന്നത് പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണെന്നും താരം വ്യക്തമാക്കിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിശദീകരണം.ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റിയോ രാജാണ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. യുവന്‍ ശങ്കര്‍ രാജയുടേതാണ് ചിത്രത്തിന്റെ സംഗീതം. എ.സി കരുണാമൂര്‍ത്തിയാണ് തിരക്കഥ. എം.എസ്. ഭാസ്‌കര്‍, ആടുകളം നരേന്‍, രേഖ, റോബോ ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നോര്‍ത്ത് ചെന്നൈയിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. എന്തായാലും നിരവധി ആളുകളാണ്…
Read Moreഭര്‍തൃവീട്ടുകാരെ വീട്ടുകാരെ മയക്കിക്കിടത്തി ആഭരണങ്ങളും പണവും അടിച്ചെടുത്ത് നവവധു മുങ്ങി ! അമ്പരപ്പിക്കുന്ന സംഭവം ഇങ്ങനെ…
വിവാഹത്തിന്റെ നാലാംപക്കം നവവധു ആഭരണങ്ങളും പണവും അടിച്ചെടുത്ത് മുങ്ങി. ഭര്‍തൃവീട്ടുകാരെ മയക്കികിടത്തിയ ശേഷമാണ് നവവധു കടന്നു കളഞ്ഞത്. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് ദത്തഗഞ്ച് കോട്വാലി ഛോടാപാറ ഗ്രാമത്തിലാണ് സംഭവം. റിയ എന്ന യുവതിയാണ് ഭര്‍തൃവീട്ടുകാരെ മയക്കി കിടത്തി പണവും ആഭരണവുമായി മുങ്ങിയത്. കഴിഞ്ഞ ഒമ്പതാം തീയതിയായരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. എസംഗഢ് സ്വദേശിയായ റിയ വെള്ളിയാഴ്ച അത്താഴ ഭക്ഷത്തില്‍ ലഹരി കലര്‍ത്തി ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. വീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലായതോടെ ഈ സമയം റിയ ആഭരണവും പണവുമായി മുങ്ങുകയായിരുന്നു.70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്. ഭര്‍തൃവീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Read Moreലക്ഷ്മി എനിക്ക് ഏറ്റവും പ്രീയപ്പെട്ടവളാണ്! സുപ്രീംകോടതി ഉത്തരവിട്ടാല്‍ വനംവകുപ്പ് വഴിതെളിക്കണം, പോലീസ് കമ്മീഷണര്‍ പാപ്പാനാകണം
“ലക്ഷ്മി എനിക്ക് ഏറ്റവും പ്രീയപ്പെട്ടവളാണ്. അവള്‍ക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ ഞാന്‍ തയാറാണ്. എല്ലാവിധ അന്തസോടെയും അഭിമാനത്തോടെയും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. അവളെ വിട്ടുതരണം…’ ഇങ്ങനെ ഒരാവശ്യവുമായി ബിഹാര്‍ സ്വദേശി സദാം കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ലക്ഷ്മിക്ക് വേണ്ടിയുള്ള നിലവിളി തന്നെയാണുള്ളത്. ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി ലക്ഷ്മിയെ ഹാജാരക്കാന്‍ ഉത്തരവിട്ടാല്‍ കേന്ദ്ര വനം വകുപ്പ് വഴിതെളിച്ചു കൊടുക്കേണ്ടി വരും. ഒരു പക്ഷേ തോട്ടിയും വടിയുമായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ പാപ്പാനായി വരേണ്ടിയും വരും. യമുന നദി ഡല്ഹിക്കുള്ളതാണെങ്കില് ലക്ഷ്മി തന്റേതാണ് എന്ന വിശ്വാസത്തില്‍ കാത്തിരിക്കുകയാണ് സദാം. ഇനി ലക്ഷ്മി ആരെന്നല്ലേ, തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ആനകളുടെ വര്‍ഗത്തില്‍ തന്നെ അവശേഷിക്കുന്ന അവസാനത്തെ പിടിയാനയാണ്. സദാം ആകട്ടെ അവളെ ജീവനു തുല്യം സ്നേഹിക്കുന്ന പാപ്പാനും. ലക്ഷ്മിക്ക് വേണ്ടി തന്റെ…
Read Moreഅഭിനയമാണ് ജോലിയെന്നു പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതായിരുന്നു ! ആ അസാധാരണ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍…
സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് തനിക്കുണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടി നിത്യാ മേനോന്‍. സംഭവത്തെക്കുറിച്ച് നിത്യ പറയുന്നതിങ്ങനെ…ഷൂട്ടിംഗ് ഇല്ലാതിരുന്ന ഒരു ദിവസം കുറച്ച് നടക്കാമെന്ന് തീരുമാനിച്ച് പുഴയുടെ അരികിലേക്ക് പോവുകയായിരുന്നു താന്‍. അപ്പോള്‍ പുഴവക്കത്തിരുന്ന് മീന്‍ പിടിക്കുന്ന ഒരാളെ കണ്ടു. മീന്‍ പിടിക്കുന്നതിനെക്കുറിച്ചും കിട്ടിയ മീനുമൊക്കെ അദ്ദേഹം കാണിച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് ചോദിച്ചത്. അഭിനയമാണ് ജോലിയെന്ന് പറഞ്ഞപ്പോള്‍ വലിയ കഷ്ടപ്പാടായിരിക്കുമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈ പ്രതികരണം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്നും ജീവിതത്തിലാദ്യമായാണ് ഈ ജോലിയെക്കുറിച്ച് കേട്ടപ്പോള്‍ ഇങ്ങനെയൊരാള്‍ പ്രതികരിച്ചതെന്നും താരം പറയുന്നു. എന്തായാലും സായിപ്പ് ട്രോളിയതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
Read Moreഇതാ എത്തിപ്പോയി പുതിയ നന്മമരം ! വൃദ്ധയ്ക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ടിക് ടോക്കില്‍ വീഡിയോയിട്ടു; നടി താരാ കല്യാണിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
നടി, നര്‍ത്തകി എന്ന നിലകളില്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധേയയാണ് താരാ കല്യാണ്‍. നിരവധി മലയാള സീരിയലുകളിലും സിനിമകളിലും താരം ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലയായി മാറുന്നത് താരത്തിന്റെ ഒരു ടിക്ക് ടോക്ക് വീഡിയായോണ്. ഒരു പ്രായമേറിയ സ്ത്രീക്ക് മരുന്നുവാങ്ങാന്‍ 50 രൂപ നല്‍കിയ ശേഷം ആ വീഡിയോ ടിക് ടോക്കിലിട്ടാണ് താര വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്. ഹലോ ഫ്രണ്ട്‌സ് ഞാന്‍ ഇവിടെ എല്‍ എം എസ് കോമ്പൗണ്ടിലാണ്. സുഭാഷിണി അമ്മയാണ് കൂടെ ഉള്ളതെന്നും, മരുന്ന് വാങ്ങണം എന്ന് പറഞ്ഞു. ഒരു ചെറിയ സഹായം. ദൈവത്തിന് നന്ദി. അമ്മയ്ക്ക് ഒരുപാട് പൈസ വേണം ആരെങ്കിലും സഹായിക്കണം എന്നാണ് വീഡിയോയിലൂടെ താര കല്യാണ്‍ പറയുന്നത്. അതേ സമയം ടിക് ടോക്കില്‍ വീഡിയോ എത്തിയതിനു തൊട്ടുപിന്നാലെ താരയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ‘പുതിയ നന്മമരം’, ‘എന്ത് പ്രഹസന്നമാണ്’……
Read Moreകേസ് കെട്ടിക്കിടക്കുന്നത് അപ്പോള്‍ ജഡ്ജിമാരുടെ കുറ്റമാണോ ? കുഴി മരണത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശനത്തെ പുച്ഛിച്ചു തള്ളി മന്ത്രി സുധാകരന്‍
പാലാരിവട്ടത്തെ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതിയ്ക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോയെന്ന് മന്ത്രി ചോദിച്ചു. ജീവനക്കാരും ജഡ്ജിമാരും കുറവുളളതാണ് പ്രശ്‌നം. അങ്ങനെയുളളപ്പോള്‍ പൊതുവില്‍ പറയരുതെന്നും മൂക്കത്ത് വിരല്‍വച്ചിട്ട് കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കുഴി അടയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കുറ്റം ചെയ്തവര്‍ക്കെതിരേയാണ് തിരിയേണ്ടതെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വിശ്വാസം നഷ്ടമായെന്ന് വ്യക്തമാക്കിയാണ് കോടതി അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചത്. യദുലാല്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചപ്പോള്‍ നേരിട്ടോ അല്ലാതെയോ കോടതിയും പരാജയമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതാണ് അവസ്ഥയെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. ഇനിയും എത്രയാളുകളുടെ ജീവന്‍ പൊലിഞ്ഞാലാണ് റോഡുകള്‍ നന്നാവുകയെന്ന്…
Read More