ഡാൻസ് റീലുകൾ കാമറയിൽ പകർത്തുന്ന വേളയിൽ കാമറാമാനും അവരുടെക കൂടെ നൃത്തം ചെയ്യുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജപ്പാനിലെ ഒരു നഗരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ രണ്ട് സ്ത്രീകൾ ഡാൻസ് ചെയ്യുന്നതാണ്. ബോളിവുഡ് പോപ്പുലർ ട്രാക്കായ ബഡി മുഷ്കിൽ എന്ന ഗാനത്തിനാണ് അവർ ചുവടുകൾ വയ്ക്കുന്നത്. അവരുടെ ഡാൻസ് കാമറയിൽ പകർത്തുന്ന യുവാവും പെൺകുട്ടികളോടൊപ്പം തന്നെ ഡാൻസ് ചെയ്യുന്നതാണ് വീഡിയോ. സംഭവം സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി. യുവാവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിൽ yuzo_film എന്ന യൂസറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതികൾ മാത്രമായി ഡാൻസ് ചെയ്യുന്ന വീഡിയോയും ഇതിന്റെ അവസാനം ചേർത്തിട്ടുണ്ട്. എങേ്കിലും മെയ്വഴക്കത്തോടെയുള്ള യുവാവിന്റെ ഡാൻസിനാണ് ആരാധകർ കൂടുതൽ.
Read MoreCategory: Today’S Special
ആനക്കുട്ടിയെ കാണാതെ വിഷമിച്ച് കരഞ്ഞു; അമ്മയുടെ വിളി കേട്ട് ഓടിയെത്തി കുറുന്പൻ; വൈറലായ ക്യൂട്ട് വീഡിയോ കാണാം
ആനക്കുട്ടികളെ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അവരുടെ കുസൃതികളും കുറുന്പുകളുമൊക്കെ എത്ര കണ്ടാലും മതിയാവുകയും ഇല്ല. സോഷ്യൽ മീഡിയയിൽ ആനകളുടെ നിരവധി വീഡിയോകൾ വൈറലാവുന്നുണ്ട്. ഒരു അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള അടുപ്പവും സ്നേഹവും ഒക്കെ കാണുന്നൊരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. സേവ് എലിഫന്റ് ഫൗണ്ടേഷന്റ് സ്ഥാപകയായ ലെക് ചൈലെർട്ട് ആണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ കാണുന്ന കുട്ടിയാനയുടെ പേര് നാം തിപ്പ് എന്നാണ്. അമ്മ ആനയുടെ പേര് മലെ തോംഗ് എന്നും. തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചു നടക്കുകയാണ്. തിപ്പ് ആകട്ടെ മറ്റൊരു ആനക്കൂട്ടം വരുന്നതും കണ്ട് നിൽക്കുകയാണ്. തോങ്ങ് വിഷമിച്ച് നാം തിപ്പിനെ കുറേ വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാം തിപ്പ് ഓടിവന്നു, ‘അമ്മേ, ക്ഷമിക്കണം – ഞാനിതാ തിരിച്ചെത്തി’ എന്ന് പറയുന്നതുപോലെ ഒച്ചയുണ്ടാക്കി എന്ന കുറിപ്പോടെയാണ് വീഡിയോ…
Read Moreഡിമെൻഷ്യ സാധ്യത പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലെന്ന് പഠനം
തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഡിമെൻഷ്യ. ദിവസേനയുള്ള കാര്യങ്ങൾ ചെയ്യാൻ സാധിക്കാതെ വരിക, ഓർമ കുറവ്, മറവി എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. പ്രധാനമായും പ്രായമായ ആളുകളിലാണ് ഡിമെൻഷ്യ കൂടുതലായും കാണുന്നത്. ലോകാരോഗ്യസംഘടന കണ്ടെത്തൽ പ്രകാരം 0 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ ഡിമെൻഷ്യ വരാനുള്ള സാധ്യത പുരുഷമാരേക്കാൾ കൂടുതലാണ്. ആർത്തവ വിരാമത്തിന് ശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ രോഗ സാധ്യത കൂട്ടുന്നു. APOE4 ജീനുകൾ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുന്ന ജീനുകളാണ്. ഇവ ഡിമെൻഷ്യയുടെ കാര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളെ ബാധിച്ചേക്കാമെന്നുമാണ് പഠനം. രോഗ സാധ്യത സ്രീകളിൽ കൂടുതലായതിനാൽ നേരത്തെ തന്നെ രോഗനിർണയം നടത്തുന്നത് നല്ലതാണ്.രോ ഗലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ചികിത്സ തേടേണ്ടതാണ്.
Read Moreകറുത്തപൊന്നിൻ അഴക്… കുമരകം പാടവരമ്പിലും വിളയും കുരുമുളക് നൂറുമേനി
കുമരകം: മലയോരങ്ങളില്‍ മാത്രമല്ല കുട്ടനാടന്‍ പാടവരമ്പുകളിലും കുരുമുളക് നൂറുമേനി വിളവു തരും. കുട്ടനാട്ടില്‍ സംയോജിത കൃഷി വിജയകരമായി ആദ്യംതന്നെ നടപ്പിലാക്കിയ മന്ദിരത്തില്‍ ജോയി ഇട്ടൂപ്പ് പാടവരമ്പത്ത് കിലോ കണക്കിന് കറുത്ത പൊന്നാണ് വിളയിക്കുന്നത്. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവിയായിരുന്ന ഡോ. കെ.ജി.പദ്മകുമാറിന്റെ ആശയമായിരുന്നു ഒരു നെല്ലും ഒരു മീനും. അതായത് കുട്ടനാടിന് അനുയോജ്യമായ സംയോജിത കൃഷി. 1985-ല്‍ പദ്മകുമാര്‍ ആവിഷ്കരിച്ച ഈ പദ്ധതി ഏറെയിടങ്ങളിലും കര്‍ഷകര്‍ ഏറ്റെടുത്തില്ല. 1993-ല്‍ തന്റെ 20 ഏക്കര്‍ കായല്‍ പടശേഖരത്തില്‍ ജോയി ഇട്ടൂപ്പ് നൂതന സമ്മിശ്ര കാര്‍ഷിക പദ്ധതിക്ക് തുടക്കമിട്ടു. പുഞ്ച കൃഷിക്ക് വിത്തെറിയുന്നതിനൊപ്പം പാടത്തിന്റെ ഒരു കോണില്‍ നിര്‍മിച്ച രണ്ടേക്കര്‍ വിസ്തൃതിയുള്ള നഴ്സറിയില്‍ മീന്‍കുഞ്ഞുങ്ങളെ നിക്ഷേപിക്കും. പുറം ബണ്ടില്‍ പശു, ആട്, പന്നി, കോഴി, താറാവ് തുടങ്ങിയവയെ വളര്‍ത്തും. ഇവയുടെ കാഷ്ഠം നഴ്സറി കുളത്തില്‍ നിക്ഷേപിക്കുമ്പോള്‍ രാസപ്രവര്‍ത്തനത്തിലൂടെ ചെറുസസ്യങ്ങള്‍…
Read Moreസ്വരാജ്യത്ത് തിരിച്ചെത്തി ശുഭാംശു ശുക്ല; നായകന് രാജ്യത്തിന്റെ സ്വീകരണം
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും ചേർന്ന് സ്വീകരിച്ചു. തിങ്കളാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ജന്മനാടായ ലക്നോവിലേക്കു പോകുന്ന ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി 22, 23 തീയതികളിൽ വീണ്ടും ഡൽഹിയിലെത്തും. ഇന്ത്യയിലേക്കുള്ള വിമാനത്തിലിരുന്ന് ശുഭാംശു തന്നെയാണ് മടക്കയാത്രയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. തിരികെയെത്തുമ്പോൾ സമ്മിശ്ര വികാരമാണുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു വർഷം മുഴുവൻ ദൗത്യത്തിൽ എന്റെ സുഹൃത്തുക്കളും കുടുംബവും പോലെയായിരുന്ന ഒരു കൂട്ടം മികച്ച ആളുകളെ വിട്ടുപോരുന്നതിൽ എനിക്ക് സങ്കടമുണ്ട്. അതേസമയം, ദൗത്യത്തിനു ശേഷം ആദ്യമായി എന്റെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും…
Read Moreഎന്തൊരു ചേലാണ്… ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രെയിമിൽ: അപൂർവ നിമിഷമെന്ന് സോഷ്യൽ മീഡിയ
ഒരു വന്യജീവി സങ്കേതത്തിലെ ഇടവഴിയിലൂടെ ശാന്തമായി നടക്കുന്ന കടുവയുടെയും മയിലിന്റേയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രയിമിൽ എത്തിയ അപൂർവ കാഴ്ചയാണ് ഇത്. പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ട് പകർത്തിയ വീഡിയോ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ആയ ഡോ. പി.എം. ധാകാതെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു മയിൽ നടക്കുന്നത് കാണാം. തൊട്ടുപിന്നിലായിട്ടാണ് കടുവ നടക്കുന്നത്. വളരെ ശാന്തരാണ് കടുവയും മയിലും കാണപ്പെടുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. എന്ത് ഭംഗിയാണ് ആ കാഴ്ച കാണാൻ കടുവയുടെ ഗാംഭീര്യവും മയിലിന്റെ ലാസ്യവുമെല്ലാം ഒറ്റ ഫ്രെയിമിൽ പകർത്തിയ രാകേഷ് ഭട്ടിനെ എല്ലാവരും അഭിനന്ദിച്ചു.
Read Moreപഠനത്തോടൊപ്പം കൃഷിയേയും കൂടെക്കൂട്ടി; വിഷ്ണു സഞ്ജയ് മികച്ച കർഷക വിദ്യാർഥി
ഈ വർഷത്തെ മികച്ച കലാലയ വിദ്യാർഥി കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ഇലക്ട്രിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ വിഷ്ണു സഞ്ജയിന് ലഭിച്ചു. മികച്ച കർഷകനായ കൊല്ലം വെളിയം സ്വദേശി സഞ്ജയ് കുമാറിന്റെ മകനാണ് വിഷ്ണു. അച്ഛന്റെ പാത പിന്തുടർന്ന് പഠനത്തോടൊപ്പം കൃഷിയെയും ചേർത്തുപിടിച്ചു വിഷ്ണു രണ്ട് ഏക്കർ സ്ഥലത്ത് പയർ, വെണ്ട, വഴുതനം, പാവൽ, കുക്കുമ്പർ, തണ്ണിമത്തൻ മുതലായ പച്ചക്കറികളും കിഴങ്ങ് വിളകളും കൃഷി ചെയ്തു വരുകയാണ്.ശ്രീനാരായണ പോളിടെക്നിക് കോളജിൽ എസ് എൻ പോളിഅഗ്രി ടെക് ഇന്നൊവേഷൻസ് എന്ന വിദ്യാർഥികളുടെയും ജീവനക്കാരുടെയും കാർഷിക കൂട്ടായ്മ വിഷ്ണുവിന്റെ സ്വപ്നങ്ങൾക്ക് വഴിത്തിരിവാവുകയായിരുന്നു. പ്രിസിഷൻ ഫാമിംഗ്, വെർട്ടിക്കൽ ഗാർഡനിംഗ്, ഹൈഡ്രോപോണിക്സ് മുതലായ നൂതന കാർഷിക പ്രോജക്ടുകൾ വിഷ്ണുവിന്റെ നേതൃത്വത്തിൽ കോളജിൽ നടന്നുവരുന്നു. കൂടാതെ പോളിടെക്നിക് കോളജിൽ ആദിച്ചനല്ലൂർ കൃഷിഭവന്റെ സഹായത്തോടെ കുക്കുമ്പർ, മുളക്, പയർ…
Read Moreടിക്കറ്റ് തട്ടിയെടുത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ ലോട്ടറി വില്പനക്കാരിക്ക് സഹായവുമായി സുമനസുകള്‍
ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ ലോട്ടറി വില്പനക്കാരി വീട്ടമ്മയ്ക്ക് സഹായവുമായി സുമനസുകള്‍. തൊടുപുഴ സ്വദേശിനിയും കോതനല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്നതുമായ ലോട്ടറി വില്പനക്കാരി ചേരിചട്ടിയില്‍ പി.കെ. രാജിയുടെ ലോട്ടറി ടിക്കറ്റുകളാണ് ഏറ്റുമാനൂര്‍ ടൗണില്‍വച്ച് യുവാവ് തട്ടിയെടുത്തത്.നടന്ന് ലോട്ടറി വിൽക്കുന്നതിനിടെ പേരൂര്‍ കവലയ്ക്കു സമീപത്തുവച്ച് കാല്‍നടയായെത്തിയ യുവാവ് ബുധനാഴ്ചത്തെ ഭാഗ്യക്കുറിയുണ്ടെങ്കില് നോക്കട്ടെയെന്ന് പറഞ്ഞ് രാജിയുടെ അടുത്തെത്തി. രാജി ഉടന്‍തന്നെ കൈയിലുണ്ടായിരുന്ന ലോട്ടറിയുടെ കെട്ട് യുവാവിനു നല്കി. ലോട്ടറി തെരഞ്ഞെടുക്കാനെന്ന ഭാവത്തില്നിന്ന യുവാവ് “വാങ്ങിയ ലോട്ടറിക്കെട്ട്’’ തിരികെ നല്‍കിയശേഷം പാലാ റോഡിലൂടെ നടന്നു മുന്നോട്ടുപോയി. ഈ ലോട്ടറി പരിശോധിച്ചപ്പോഴാണ് തിരികെ തന്നത് പഴയ ലോട്ടറി ടിക്കറ്റാണന്നു രാജിക്ക് മനസിലാകുന്നത്. തന്നെ കബളിപ്പിച്ച യുവാവിനെ തെരഞ്ഞ് ഇവര്‍ പുറകെ ഓടിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാജി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. 120 ടിക്കറ്റാണ് മോഷ്ടാവ് തട്ടിയെടുത്തത്. നറുക്കെടുപ്പ് ഫലം വന്നപ്പോള്‍…
Read Moreഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം; റിക്കാർഡിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിക്കാർഡിട്ടു. ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയത്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്റെ സ്വന്തം റിക്കാർഡാണ് അദ്ദേഹം മറികടന്നത്. ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. പ്രധാനമന്ത്രിമാരുടെ സ്വാതന്ത്ര്യ ദിന പ്രസംഗ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യമേറിയതും നരേന്ദ്രമോദിയുടേതാണ്. 2014 ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ പ്രസംഗം 65 മിനിറ്റായിരുന്നു. അതിനു മുമ്പ് ഏറ്റവും ദൈർഘ്യമേറിയ പ്രസംഗം 2017ലായിരുന്നു ഏകദേശം 56 മിനിറ്റാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയവർ വെറും 14 മിനിറ്റ് മാത്രമാണ് സാധാരണയായി പ്രസംഗിക്കാറുണ്ടായിരുന്നത്.
Read Moreലബുബു ചൈനീസ് ദൈവമെന്ന് മകൾ; പൂജാ മുറിയിൽ കൊണ്ടുവച്ച് പ്രാർഥന തുടങ്ങി അമ്മ; വൈറലായി വീഡിയോ
കഴിഞ്ഞകുറച്ച് നാളുകളായി സോഷ്യൽ മീഡിയ അടക്കി വാണിരുന്ന ഒരാളാണ് ലബുബു പാവകൾ. കാഴ്ചയിൽ അത്ര ഭംഗി ഇല്ലങ്കിലും ലബുബുവിന് ആരാധകർ ഏറെയാണ്. ചൈനീസ് കളിപ്പാട്ട നിർമാതാക്കളായ പോപ്പ് മാർട്ടാണ് ഈ പാവകൾ പുറത്തിറക്കിയത്. പ്രായഭേദമന്യേ തന്നെ പലരും ലബുബുവിനെ ഇഷ്ടപ്പെടുന്നു. ഇപ്പോഴിതാ ലബുബുവിനെ സംബന്ധിച്ചുള്ളൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മയും മകളും തമ്മിലുള്ള സംസാരത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ലബുബു പാവ ഒരു ചൈനീസ് ദൈവമാണെന്ന് പെൺകുട്ടി അമ്മയോട് പറയുന്നു. അത് കേൾക്കേണ്ട താമസം അമ്മ ലബുബുവിനെ ആരാധിക്കാൻ തുടങ്ങി. പാവ എന്നതിലുപരി ലബുബു ദൈവമാണെന്ന് ധരിച്ചാണ് അമ്മ ആരാധിക്കുന്നത്. പാവയുമായി പൂജാമുറിയിലെ ദൈവങ്ങളുടെ ചിത്രത്തിനു മുൻപിൽ നിന്ന് പ്രാർഥിക്കുകയും ശേഷം പാവയെ വീട്ടിലെ മറ്റുള്ള വ്യക്തികൾക്കു മുൻപിലൂടെ കൊണ്ട് ചെന്ന് അവരോട് ലബുബുവിനെ തൊട്ട് വണങ്ങാൻ പറയുകയും ചെയ്യുന്നു. വീട്ടിലുള്ള മറ്റുള്ളവരും അതിനെ കൈകൊണ്ട്…
Read More