ഇപ്പോഴും അജ്ഞാതമായി കിടക്കുന്ന ഒന്നാണ് സ്വർഗവും നരകവും. മരണശേഷം എന്ത് സംഭവിക്കുന്നു എന്ന കാര്യത്തെ കുറിച്ച് ഇപ്പോഴും മനുഷ്യൻമാർ തമ്മിൽ തർക്കങ്ങളും ചർച്ചകളും നടക്കുകയാണ്. അതേസമയം മരണത്തിന്റെ തൊട്ടു വക്കിൽ നിന്നും രക്ഷപെട്ട് വന്നവർ ചില കാര്യങ്ങൾ ബോധ്യപ്പെടുത്തിയവയുമെല്ലാം ഇപ്പോഴും ചോദ്യചിഹ്നമായി കിടക്കുകയാണ്. യുകെയിൽ നിന്നുള്ള 32 -കാരിയായ നിക്കോള ഹോഡ്ജസ് പറയുന്ന വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അപസ്മാരത്തിനുള്ള മരുന്നിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെ നിക്കോള കോമയിലാവുകയും കെന്റിലെ ആഷ്ഫോർഡിലുള്ള വില്യം ഹാർവി ആശുപത്രിയിൽ അവളെ പ്രവേശിപ്പിക്കുകയും ചെയ്തു. മരണത്തോടും ജീവിതത്തോടും മല്ലിടുകയായിരുന്നു അവളന്ന്. ‘താൻ സ്വർഗീയ കവാടങ്ങളൊന്നും കണ്ടില്ല’ എന്നാണ് മരണത്തിനടുത്തെത്തിയ നിക്കോള പറയുന്നത്. വീട്ടുകാരെല്ലാം വല്ലാതെ ഭയന്നിരുന്നു, താൻ തിരികെ വരില്ല, വന്നാലും പഴയതുപോലെയാകില്ല എന്നെല്ലാം വീട്ടുകാർ ഓർത്ത് ഭയപ്പെട്ടിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് അവൾ ജീവിതത്തിലേക്ക് തിരികെ എത്തി. എന്നാലും ഇന്നും അവളെ…
Read MoreCategory: Today’S Special
എന്തൊരു ചേലാണ് ചോംചോം നിന്നെ കാണാൻ: ആദ്യമായി സ്ട്രോബറി കഴിക്കുന്ന നായക്കുട്ടി; വൈറലായി വീഡിയോ
നായക്കുട്ടികളെ പൊതുവെ എല്ലാവർക്കും കാണാൻ ഇഷ്ടമാണ്. വളരെ കുറുന്പും കുസൃതിയുമൊക്കെയായി ആ കുറുന്പന്മാരിങ്ങനെ ഓടിക്കളിക്കുന്നത് തന്നെ കാണാൻ രസമാണ്. അത്തരത്തിൽ മനോഹരമായൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. @bhootu_the_samoyed എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചോംചോം എന്ന് പേരുള്ള ഒരു ഗോൾഡൻ റിട്രീവർ നായക്കുട്ടിയെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആദ്യമായി സ്ട്രോബറി കഴിക്കുന്ന ചോംചോമിന്റെ ഭാവങ്ങൾ പകർത്തിയ വീഡിയോ ആണിത്. അവന്റെ അരികിലേക്ക് സ്ട്രോബെറി ഇട്ടു കൊടുക്കുന്പോൾ ആദ്യം ഇതെന്താണെന്ന് നായക്കുട്ടി നോക്കുന്നത് കാണാം. കഴിക്കാനുള്ള സാധനമാണെന്ന് മനസിലായതോടെ അതെടുക്കാനുള്ള പരിശ്രമമായി പിന്നെ. ചാഞ്ഞും ചരിഞ്ഞുമെല്ലാം അവൻ ആ സ്ട്രോബെറി വായിലാക്കാൻ ശ്രമിക്കുന്നു. അപ്പോഴൊക്കെ അത് തെന്നിത്തെന്നി പോകുന്നത് നമുക്ക് കാണാൻ സാധിക്കും. അവസാനം എങ്ങനെയൊക്കെയോ അവന് സ്ട്രോബറി ഒരു കഷ്ണം കൈക്കലാക്കാനും കഴിഞ്ഞു. വീഡിയോ വൈറലായതോടെ ചോംചോമിന് ആരാധകരും കൂടി. എന്ത്…
Read Moreമികച്ച ട്രാൻസ്ജെൻഡർ കർഷക പുരസ്കാര നിറവിൽ വിനോദിനി
കായംകുളം: കൃഷിയെ ജീവിതവ്രതമാക്കി മണ്ണിൽ പൊന്നുവിളയിച്ച വിനോദിനിക്ക് സംസ്ഥാനത്തെ മികച്ച ട്രാൻസ്ജെൻഡർ കർഷക അവാർഡ് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമായി. കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ എട്ടാം വാർഡിൽ കൈമൂട്ടിൽ കിഴക്കതിൽ വീട്ടിൽ വിനോദിനിയുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന പ്രവർത്തിയാണ് കൃഷി. ഇഷ്ടതൊഴിലും വരുമാന മാർഗവും കൃഷിയാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇവർ കാർഷിക രംഗത്തുണ്ട്. ട്രാൻസ്ജെൻഡർ സമൂഹത്തിലും വേറിട്ട വ്യക്തിത്വമാണ്. ട്രാൻസ്ജെൻഡറുകൾക്കിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ഇവർ നടത്തിവരുന്നു. തരിശുകിടന്ന ഭൂമികൾ പാട്ടത്തിനെടുത്താണ് വിനോദിനി കൃഷി ചെയ്യുന്നത്. പ്രതികൂല കാലാവസ്ഥകൾ ഇവരുടെ കൃഷിക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെങ്കിലും വിനോദിനിക്ക് കൃഷിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. ക്ഷേത്രങ്ങളിലെ ഉത്സവസീസണുകളിൽ നൃത്ത പരിപാടിക്കു പോകുന്നതാണ് വിനോദിനിയുടെ മറ്റൊരു തൊഴിൽ. അത് കഴിഞ്ഞ് എത്തിയാൽ വിനോദിനി മുഴുവൻ സമയവും കൃഷിയിടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കൃഷ്ണപുരം കൃഷിഭവന്റെ പരിധിയിലുള്ള കർഷകയാണ് വിനോദിനി. വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ ചെറിയ ചെറിയ…
Read Moreതണ്ണീർമത്തൻ ദിനങ്ങൾ… ഏത് എടുക്കണമെന്ന് യുവതി, ധൈര്യമായി ഞാൻ പറഞ്ഞത് എടുത്തോ എന്ന് ചാറ്റ്ജിപിടി; വീട്ടിൽ ചെന്ന് മുറിച്ചപ്പോൾ കണ്ടത്…
എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ആശ്രമയിക്കുന്ന മനുഷ്യരാണ് നമ്മൾ. അത് തെളിയിക്കുന്ന ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ വൈറലാകുന്നത്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഒരു യുവതി തണ്ണിമത്തൻ തെരഞ്ഞെടുക്കുന്ന രസകരമായ കാഴ്ചയാണ് ഇത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. തണ്ണിമത്തൻ വാങ്ങുന്നതിനായി ഒരു യുവതി കടയിൽ ചെല്ലുന്നതാണ് വീഡിയോയിലുള്ളത്. കടയിൽ ധാരാളം തണ്ണിമത്തനുകൾ കൂട്ടിയിട്ടിരിക്കുന്നുണ്ട്. അവയിൽ നിന്നും ഏതെടുക്കണമെന്ന കൺഫ്യൂഷനിലാണ് യുവതി. ഉടൻതന്നെ ഇവർ ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. നിമിഷങ്ങൾകുള്ളിൽ മറുപടിയും വന്നു. കൂട്ടിയിട്ടിരിക്കുന്ന തണ്ണിമത്തനുകളിൽ മഞ്ഞയും പച്ചയും കലർന്നത് എടുക്കൂ അതിനാണ് മധുരവും കൂടുതലെന്ന് ചാറ്റ്ജിപിടി പറഞ്ഞത്. അതിൻപ്രകാരം യുവതി അത്തന്നെ എടുക്കുകയും ചെയ്തു. വീട്ടിലെത്തി മുറിച്ച് നോക്കി അപ്പോൾത്തന്നെ കഴിച്ചു. ചാറ്റ്ജിപിടി പറയുന്നത് അനുസരിച്ച് അവയ്ക്ക് നല്ല മധുരമായിരുന്നു എന്നാണ് യുവതി പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇങ്ങനെ പോയാൽ മനുഷ്യന്റെ…
Read Moreലോകത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന മൃഗം ഈനാംപേച്ചികൾ: ഇവയുടെ മാംസത്തിന് കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വില
സ്കെലി ആന്റ് ഈറ്റർ എന്നാണ് ഈനാംപേച്ചികൾ പൊതുവെ അറിയപ്പെടുന്നത്. മാംസത്തിന് രുചി കൂടുതലായതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ മറ്റ് സ്ഥലങ്ങളിലേക്ക് കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നാണ് ഈനാംപേച്ചികൾ. ഇവയുടെ മാംസത്തിന് ചൈനയിൽ കിലോഗ്രാമിന് 27,000 മുതൽ 30,000 രൂപ വരെ വിലയുണ്ട്. മരുന്നായും ഇവയെ ഉപയോഗിക്കുന്നുണ്ട്. ഈനാംപേച്ചികൾ ചിതലുകളെയും ഉറുമ്പുകളെയും കഴിക്കുന്നതു മൂലം പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഇവയ്ക്ക് നല്ല പങ്ക് ഉണ്ട്. ശരീരത്തിന് ഔഷധ ഗുണം കൂടുതലായതുകൊണ്ട്തന്നെ ഭൂമിയിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന ജീവികളിൽ ഒന്നാണ് ഈനാംപേച്ചികളെന്നാണ് വന്യജീവി വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വേട്ടയാടപ്പെടലിന് അടിയന്തര സംരക്ഷണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ രാത്രികാല സസ്തനികൾ പൂർണമായും അപ്രത്യക്ഷമായേക്കാമെന്നാണ് വന്യജീവി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. മനുഷ്യന്റെ നഖങ്ങളിൽ കാണപ്പെടുന്ന അതേ വസ്തുവായ കെരാറ്റിൻ ചെതുമ്പലുകളാണ് ഇവയുടെ ശരീരത്തെ പൊതിഞ്ഞു പിടിക്കുന്നത്. 45 ഇഞ്ച് മുതൽ…
Read Moreപോന്‍സി സ്കീമില്‍ വീഴല്ലേ…
കൊച്ചി: കുറഞ്ഞ മുതല്‍ മുടക്കില്‍ വന്‍ ലാഭമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. അതുകൊണ്ടുതന്നെ ഇത്തരക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പു സംഘങ്ങളും ധാരാളമുണ്ട്. പോന്‍സി സ്കീം തട്ടിപ്പുകളെ കരുതിയിരിക്കണമെന്നാണ് പോലീസ് നല്കുന്ന മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകളില്‍പ്പെട്ട് പണം നഷ്ടമാകുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ലാഭം മാത്രം; അപകടമില്ലലാഭം മാത്രം അപകടമില്ല എന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. പക്ഷേ, ഇതിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണ്. പുതിയ നിക്ഷേപകരില്‍ നിന്നുള്ള പണം ഉപയോഗിച്ച് മുന്‍ നിക്ഷേപകര്‍ക്ക് പണം നല്‍കുന്നതാണ് ഈ തട്ടിപ്പുകള്‍. യാതൊരു നിയമിതമായ ബിസിനസോ ലാഭസ്രോതസോ ഇല്ല. പുതിയ ആളുകള്‍ ചേരുന്നത് നിര്‍ത്തിയാല്‍ ഉടന്‍ ഈ തട്ടിപ്പ് തകര്‍ന്ന് വീഴും. നിങ്ങളും നിങ്ങളുടെ പണവും നഷ്ടമാകുമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. എന്താണ് പോന്‍സി സ്കീംനിക്ഷേപകര്ക്കോ പൊതുജനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഒരു ഉല്പന്നവും നിര്‍മിച്ചു വില്പന…
Read Moreകാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികളുടെ മനംകവർന്ന് സൂര്യകാന്തിപ്പാടങ്ങൾ
പുനലൂർ: സഞ്ചാരികളുടെ മനസു കുളിർപ്പിച്ചു സൂര്യകാന്തിപ്പാടങ്ങൾ ശ്രദ്ധേയമാകുന്നു. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങളാണ് സഞ്ചാരികളുടെ കണ്ണിനു വിരുന്ന് ഒരുക്കുന്നത്. കാറ്റിൽ ആടിയുലഞ്ഞ് സഞ്ചാരികൾക്കു കുളിർമയേക്കുന്ന സുന്ദരപാണ്ഡ്യപുരത്തെ കാഴ്ചകൾ കാണാൻ ഓരോ സീസണിലും വലിയ തിരക്കാണ്. കേരളത്തിൽനിന്നു ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്താറുളളത്. സീസൺ ആരംഭിച്ചതോടെ ഇവിടേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. ഇത്തവണ സൂര്യകാന്തിപ്പൂക്കളുടെ കൃഷി കുറവായിരുന്നു. കഴിഞ്ഞ തവണ സൂര്യകാന്തിപ്പൂക്കൾ പൂത്തു നിന്നിരുന്ന പാടങ്ങളിൽ ഇത്തവണ ചോളവും ചെറിയ ഉളളിയും പച്ചമുളകും തക്കാളിയുമെല്ലാം കൃഷി ചെയ്തിട്ടുണ്ട്. എന്നാലും ഇവിടെ സൂര്യകാന്തിപ്പാടം കാണാൻ കഴിഞ്ഞയാഴ്ച മുതൽ വലിയ തിരക്കാണ്. ഈ മാസം അവസാനത്തോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ മൂന്നേക്കർ സ്ഥലത്താണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. വിവിധ കർഷക കട്ടായ്മകളുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. സീസൺ കഴിയുന്നതോടെ ഇതിന്റെ വിത്തുകൾ കർഷകർ ശേഖരിക്കും. സൂര്യകാന്തി എണ്ണയ്ക്കുവേണ്ടിയും വിത്തുകൾ ശേഖരിക്കാറുണ്ട്.ഒപ്പം അടുത്ത…
Read Moreഇന്ന് ലോകഅവയവദാന ദിനം; അവയവങ്ങൾ പകുത്തുനൽകി ദന്പതിമാർ; സഹോദരനു പുതുജീവിതം
കൊച്ചി: സഹോദരിയുടെ വൃക്കയും സഹോദരീഭർത്താവിന്റെ കരളും ആലുവ സ്വദേശിയായ ശ്രീനാഥ് ബി. നായരുടെ ജീവിതത്തിനു പകർന്നത് പുതുതാളം. കരളും വൃക്കയും തകരാറിലായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തനിക്കു പുതുജീവിതം സമ്മാനിച്ച കുടുംബത്തിനു മുന്പിൽ ആദരവോടെ നന്ദി പറയുകയാണ് ഈ 43 കാരൻ. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനു സഹോദരി ശ്രീദേവിയും ഭർത്താവ് വിപിനുമാണ് അവയവദാനം നടത്തിയത്. ഇരുവരുടെയും സ്നേഹാർദ്രമായ ഇടപെടൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ സങ്കീർണമായ ഇരട്ട അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വഴിയൊരുക്കി; അത് ശ്രീനാഥിന് പുതുജീവനുമായി. ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ആസ്റ്ററിൽ നടത്തിയ പരിശോധനയിലാണു ക്രിയാറ്റിന്റെ അളവ് വളരെയധികം കൂടുതലാണെന്നു കണ്ടെത്തിയത്. അടിയന്തരമായി ഡയാലിസിസ് ആരംഭിച്ചു.പ്ലേറ്റ്ലറ്റ് കൗണ്ട് കുറവായതിനാൽ ബയോപ്സി നടത്താൻ കഴിയുമായിരുന്നില്ല. ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമുണ്ടായ ആരോഗ്യപ്രതിസന്ധി ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്കു…
Read Moreഇനിയും പഠിക്കാത്ത മലയാളികൾ … ട്രേഡിംഗിലൂടെ വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്തു; പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് വയോധികന്റെ 14.43 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയായ 65 കാരനാണ് തട്ടിപ്പിന് ഇരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ ട്രേഡിംഗിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 14.43 ലക്ഷം രൂപയാണ് പരാതിക്കാരനില്‍ നിന്ന് തട്ടിയെടുത്തത്. അജ്ഞാതനായ ഇയാളെ പ്രതിചേര്‍ത്ത് ചേരാനെല്ലൂര്‍ പോലീസാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ് മാര്‍ച്ചിലാണ് തട്ടിപ്പിന്റെ തുടക്കം. പരാതിക്കാരന്റെ ഫേസ്ബുക്ക് സുഹൃത്തായശേഷം പ്രതി ട്രേഡിംഗിലൂടെ ലാഭവും മറ്റും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മുഖേനയും ഗൂഗിള്‍ പേ വഴിയും ഫേസ്ബുക്ക് സുഹൃത്ത് കൈമാറിയ വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചു. ആദ്യ നിക്ഷേപത്തിന് ചെറിയ ലാഭം നല്കി. വിശ്വാസം ഇരട്ടിച്ചതോടെ 14.43 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. പിന്നീട് ലാഭമോ നിക്ഷേപമോ തിരികെ ലഭിക്കാതായതോടെ പരാതിക്കാരന് പോലീസിനെ…
Read Moreഒന്നു തൊട്ടതേയുള്ളു… വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജിൽ ക്ലിക് ചെയ്തു; വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം
പയ്യന്നൂര്‍: വാട്സാപ്പിലേക്കു വന്ന ആര്‍ടിഒയുടെ പേരിലുള്ള മെസേജ് ഒന്നു തുറന്നുനോക്കിയതേയുള്ളൂ, വീട്ടമ്മയ്ക്ക് നഷ്ടമായത് അഞ്ചേമുക്കാല്‍ ലക്ഷം രൂപ. പയ്യന്നൂര്‍ കോളോത്തെ വീട്ടമ്മയ്ക്കാണു ചതിക്കുഴിയില്‍ വീണ് പണം നഷ്ടമായത്. കഴിഞ്ഞമാസം 28ന് ഉച്ചയോടെയാണ് വീട്ടമ്മയുടെ വാട്സാപ്പിലേക്ക് RTO Traffic Challan.apk എന്ന മെസേജ് വന്നത്. എന്താണെന്ന് അറിയാനായി ഈ മെസേജ് തുറന്നു നോക്കിയതാണ് അബദ്ധമായത്. ഇവരുടെ പേരില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ ഫിക്സ്ഡ് ഡെപ്പോസിറ്റുൾപ്പെടെയുള്ള പണമാണു നഷ്ടപ്പെട്ടത്. കൂടാതെ വീട്ടമ്മയുടെ നെറ്റ് ബാങ്കിംഗിലൂടെ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് തട്ടിപ്പ് സംഘം ഇവരുടെ പേരിൽ ലോണുമെടുത്തിട്ടുണ്ട്.
Read More