മദ്യലഹരിയിൽ വനിതാജീവനക്കാരിക്കൊപ്പം അശ്ലീല നൃത്തമാടി ക്ഷേത്രം ജീവനക്കാർ. തമിഴ്നാട് വിരുദുനഗർ ജില്ല ശ്രീവില്ലിപുത്തൂർ മാരിയമ്മൻ ക്ഷേത്രംവക കെട്ടിടത്തിലാണു സംഭവം. സഹപൂജാരി ഗോമതി വിനായകം ഉൾപ്പെടെ നാലുപേരെ ക്ഷേത്രത്തിൽനിന്നു നീക്കി. ക്ഷേത്രാരാധനാകാര്യങ്ങളിൽ ഇടപെടരുതെന്നു താക്കീതും നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന പൂജാരി സുന്ദറിനെതിരേ നടപടിയെടുക്കുക ജൂലെ രണ്ടിനു കുംഭാഭിഷേകച്ചടങ്ങുകൾക്കുശേഷമായിരിക്കും. സുന്ദർ ഇല്ലെങ്കിൽ ചടങ്ങുകളെ ബാധിക്കുമെന്നു കരുതിയാണിത്. സംഭവത്തിൽ ദേവസ്വം ബോർഡ് കൂടുതൽ അന്വേഷണം നടത്തുകയാണ്.സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കടുത്ത പ്രതിഷേധമാണു ഭക്തരിൽനിന്നുണ്ടായത്.
Read MoreCategory: Today’S Special
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ… സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ: മൊബൈൽഫോണിൽനിന്നു കണ്ടെത്തിയത്;13,000ലേറെ സ്വകാര്യദൃശ്യങ്ങൾ
സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് സ്ത്രീകളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന യുവാവ് പിടിയിൽ. ശുഭം കുമാർ മനോജ് പ്രസാദ് സിംഗ് (25) ആണ് അറസ്റ്റിലായത്. കർണാടക ബെല്ലാരി സന്ദൂരിലാണു സംഭവം. ഡൽഹിയിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശുഭം സന്ദൂരിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. നഗ്നചിത്രങ്ങളും ദൃശ്യങ്ങളും അപ്ലോഡ് ചെയ്ത് സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതാണ് പ്രതിയുടെ രീതി. വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്ത മുംബൈ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊബൈലിൽനിന്ന് 13,000ലേറെ അശ്ലീലചിത്രങ്ങളും വീഡിയോയും പോലീസ് കണ്ടെത്തി. സോഷ്യൽ മീഡിയയിലൂടെ വനിതകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ നഗ്നവീഡിയോ കോളുകൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനു വഴങ്ങാത്തവരുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പരാതിക്കാരിയായ വിദ്യാർഥിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീലദൃശ്യങ്ങൾ പ്രതി പങ്കുവച്ചിരുന്നു. ഗൂഗിളിൽനിന്നു സാങ്കേതിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്…
Read Moreവേഗത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതി: അഞ്ചു മിനിറ്റിന് 1,000 രൂപ: തത്സമയ ലൈംഗികദൃശ്യങ്ങൾ പങ്കിടുന്ന ദന്പതിമാർ അറസ്റ്റിൽ
തത്സമയ ലൈംഗിക ദൃശ്യങ്ങൾ നൽകുന്ന ദന്പതിമാർ അറസ്റ്റിൽ. ഹൈദരാബാദിലാണു സംഭവം. നരേഷ് (41), പല്ലവി (37) എന്നിവരാണു പിടിയിലായത്. അഞ്ചു മിനിറ്റ് ലൈവ് സ്ട്രീമിംഗിനായി 1,000 രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. ആളെ തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചായിരുന്നു ഇവർ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ ഡ്രൈവറായി ഉപജീവനമാർഗം കണ്ടെത്തിയിരുന്നെങ്കിലും എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള മാർഗമായാണ് ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് നരേഷ് പോലീസിനോടു പറഞ്ഞു. പണം നൽകുന്ന ആവശ്യക്കാരുമായി മൊബൈൽ ആപ്പിലെ ആക്സസ് ലിങ്കുകൾ പങ്കിടുകയാണ് ഇവരുടെ രീതി. ഹൈടെക് റെക്കോർഡിംഗ് ഗാഡ്ജെറ്റുകൾ, ലൈവ്-സ്ട്രീമിംഗ് ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ ദന്പതിമാരിൽനിന്ന് പോലീസ് കണ്ടെടുത്തു. അജ്ഞാത പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുകയും ഇവരെ പിടികൂടുകയും ചെയ്തത്.
Read Moreപരാജയപ്പെട്ട യുപിഐ ഇടപാടുകൾക്ക് തത്ക്ഷണ റീഫണ്ട് പരിഗണനയിൽ
പരാജയപ്പെട്ട യുപിഐ സാമ്പത്തിക ഇടപാടുകൾക്ക് തത്ക്ഷണം റീഫണ്ട് നൽകുന്നത് പരിഗണനയിൽ.ഇതു സംബന്ധിച്ച് നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിവിധ ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. ജൂലൈ 15 മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. അങ്ങനെയെങ്കിൽ നിലവിലെ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇതെന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി. ഇതുവരെ സാങ്കേതിക തകരാറുകൾ, സെർവർ പിശകുകൾ, അല്ലെങ്കിൽ നെറ്റ് വർക്കിലെ പ്രശ്നങ്ങൾ എന്നിവ കാരണം സാമ്പത്തിക ഇടപാടുകൾ പരാജയപ്പെട്ട ഉപഭോക്താക്കൾക്ക് ഡെബിറ്റ് ചെയ്ത തുക തിരികെ ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടതായിട്ടുണ്ട്.പുതിയ സംവിധാനം നിലവിൽവന്നാൽ പരാജയപ്പെട്ട യുപിഐ പേയ്മെന്റുകൾക്കുള്ള റീഫണ്ടുകൾ ഉടൻ പ്രോസസ് ചെയ്യപ്പെടും. ഉപഭോക്താക്കൾക്ക് ഇതുവഴി ബാങ്കുകളുമായോ പേയ്മെന്റ് പ്ലാറ്റ്ഫോമുകളുമായോ ദീർഘമായ ഫോളോ അപ്പുകളുടെ ആവശ്യകതയും ഒഴിവാക്കപ്പെടും. ഇത് കൂടാതെ തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയയ്ക്കുമ്പോഴുള്ള പ്രശ്നം പരിഹരിക്കുന്നതിനും കോർപറേഷൻ വ്യവസ്ഥകൾ…
Read Moreകുഞ്ഞേ നിനക്ക് വേണ്ടി… ഒമ്പതു മാസം പ്രായമുള്ള മകന് കരൾ പകുത്തുനൽകി അമ്മ അശ്വതി
കൊച്ചി: എഡ്വിന്റെ പുഞ്ചിരികൾക്ക് അമ്മ അശ്വതിയുടെ കരളലിവിന്റെ ഈണമാണ്. അതുകൊണ്ട് അശ്വതി പറയും… ‘എന്റെ കരളാണിവൻ’ . കുഞ്ഞിന് മുത്തം നൽകി ഇടുക്കി ആനക്കുളം സ്വദേശി അശ്വതി ഇതു പറഞ്ഞപ്പോൾ ചുറ്റും നിന്ന നഴ്സുമാരുടെ കണ്ണുകൾ നിറഞ്ഞു. അപൂർവ കരൾരോഗം ബാധിച്ച ഒമ്പതു മാസം മാത്രം പ്രായമുള്ള എഡ്വിനു കരളേകിയത് അമ്മ അശ്വതിയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാരാണ് വിജയകരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞ് ജനിച്ചശേഷം നടത്തിയ മഞ്ഞപ്പിത്ത പരിശോധനയിലാണ് ബിലിയറി അട്രീസിയ എന്ന അപൂർവ കരൾ രോഗമാണെന്നു കണ്ടെത്തി യത്്. പിത്തവാഹിനി കുഴലിൽ ഉണ്ടായ തടസമായിരുന്നു കാരണം. ശസ്ത്രക്രിയയിലൂടെ പരിഹരിക്കാൻ കഴിയാതെ വന്നതോടെ കുഞ്ഞിന്റെ കരളിൽ പിത്തരസം അടിഞ്ഞ് ലിവർ സിറോസിസിലേക്ക് നയിച്ചു. വയറ്റിൽ വെള്ളക്കെട്ടും രക്തം കട്ടപിടിക്കാനുള്ള കഴിവ് കുറഞ്ഞ അവസ്ഥയിലുമായിരുന്നു എഡ്വിനെ രാജഗിരിയിൽ എത്തിച്ചത്. കരൾ മാറ്റിവയ്ക്കുക മാത്രമായിരുന്നു പരിഹാരം.…
Read Moreവയറുവേദന മൂലം ആശുപത്രിയിലെത്തി; പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി; അരമണിക്കൂറിനു ശേഷം ആൺകുഞ്ഞിന് ജൻമം നൽകി; ഗർഭിണി ആണെന്ന് അറിഞ്ഞില്ലന്ന് യുവതി
പ്രസവം വളരെ നിസാരമായി കണക്കാക്കിയിരുന്ന ഒരു കാലമായിരുന്നു പണ്ടൊക്കെ. നെല്ലു കുത്തിക്കൊണ്ടിരുന്നപ്പോൾ പ്രസവ വേദനവന്നു. അപ്പുറത്ത് പോയി പ്രസവിച്ച് വീണ്ടും വന്ന് നെല്ലു കുത്തി എന്നൊക്കെ പണ്ടുള്ള ആളുകൾ പറഞ്ഞ് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ കാലം മാറിയതോടെ പ്രസവത്തിനും മാറ്റങ്ങൾ വന്നു. ബേബി ഷവർ വളകാപ്പ് അങ്ങനെ തുടങ്ങി ഗർഭിണി ആണെന്ന് അറിഞ്ഞതു മുതൽ ആഘോഷങ്ങളാണ്. ഇപ്പോഴിതാ പ്രസവ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുത്ത വയറു വേദനയെത്തുടർന്ന് ലീ എന്ന യുവതി ആശുപത്രിയിൽ എത്തിയതായിരുന്നു. ഉച്ചഭക്ഷണത്തിനു ശേഷം യുവതിക്ക് ഭയങ്കരമായ വയറുവേദന എടുത്തു. ഭക്ഷണം കഴിച്ചത് പിടിക്കാഞ്ഞിട്ടാകും വേദന എടുക്കുന്നതെന്നു കരുതിയ യുവതി ആശുപത്രിയിൽ പോകാതെ കുറേക്കൂടി കാത്തു. എന്നാൽ സമയം പോകുംതോറും വേദന കൂടുന്നതാല്ലാതെ ശമനം ഒന്നുമില്ല. ഉടൻതന്നെ അവർ ആശുപത്രിയിലേക്ക് പോയി. എന്നാൽ പരിശോധനയിൽ അവർ ഞെട്ടിത്തരിച്ചു. യുവതി ഗർഭിണി ആണെന്നും പ്രസവ…
Read Moreഈ ലോകത്തിന്റെ പോക്കിത് എങ്ങോട്ടാ… ഫേസ്ബുക്ക് ലൈവിട്ടശേഷം 20കാരി ജീവനൊടുക്കി
ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽപ്രദേശിലാണു സംഭവം. സോളൻ ജില്ലക്കാരിയായ 20കാരിയാണ് തൂങ്ങിമരിച്ചത്. സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. ആത്മഹത്യക്കു പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു. എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു.
Read Moreമിനി സ്കേർട്ട് ധരിച്ച സ്ത്രീകളുടെ 8,000 വർഷം പഴക്കമുള്ള ചിത്രം കണ്ടെത്തി
എണ്ണായിരം വര്‍ഷം മുമ്പുതന്നെ ആഫ്രിക്കന്‍ സ്ത്രീകൾ വസ്ത്രം ധരിച്ചിരുന്നുവെന്നതിനു തെളിവായി ഗുഹാചിത്രം കണ്ടെത്തി. മിനി സ്കേർട്ട് ധരിച്ചിരിക്കുന്ന രണ്ടു സ്ത്രീകളുടേതാണു ചിത്രം. അൾജീരിയയുടെ ഭാഗമായ സഹാറ മരുഭൂമിയുടെ ഭാഗമായ തസിലി ന്ജെർ എന്ന പര്‍വതത്തിലെ ഗുഹയിൽനിന്നാണു ചിത്രം കണ്ടെത്തിയത്. 6,000 മുതല്‍ 8,000 വരെ വര്‍ഷത്തെ പഴക്കം ചിത്രത്തിനു കണക്കാക്കുന്നു. മിനി സ്കേർട്ട് ധരിച്ച രണ്ടു സ്ത്രീകൾ ഒരു നൃത്തം ചെയ്യുന്നതിനു സമാനമായ രീതിയിലാണു ചിത്ര രചനയുള്ളത്. അതേസമയം ചിത്രത്തിലെ സ്ത്രീകൾക്ക് ശിരസില്ല. തലയുടെ സ്ഥാനത്ത് നീണ്ട ഒരു വര മാത്രമാണുളളത്. കൈകൾ ചേര്‍ത്ത് പിടിച്ച്, കാൽ മുട്ടുകൾ അല്പം മുന്നോട് വളച്ച്, കുനിഞ്ഞ് എന്തോ പരിപാടിയില്‍ പങ്കെടുക്കുന്നതുപോലെ നില്ക്കുന്ന സ്ത്രീകളുടെ ചിത്രമാണിത്. ആത്മീയമായ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ ചിത്രമാകാമിതെന്നു പുരാവസ്തു ഗവേഷകര്‍ കരുതുന്നു. സ്ത്രീകൾക്കൊപ്പം പുതപ്പുകൊണ്ട് പുതച്ചുനില്‍ക്കുന്ന പട്ടികളുടേതിനു സമാനമായ ചിത്രവുമുണ്ട്. ഇരുണ്ട രാജ്യം എന്ന…
Read Moreപാർട്ടിയിൽ പങ്കെടുക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തി; റീൽ ചിത്രീകരിക്കുന്നതിനിടെ പണി തീരാത്ത കെട്ടിടത്തിൽനിന്നു വീണ് യുവതി മരിച്ചു
കർണാടകയിൽ റീൽ ചിത്രീകരിക്കുന്നതിനിടെ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ 13-ാം നിലയിൽനിന്നു വീണു യുവതിക്കു ദാരുണാന്ത്യം. ബിഹാർ സ്വദേശിനി നന്ദിനി (21) യാണു മരിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാരയിലെ കെട്ടിടത്തിൽനിന്നാണ് യുവതി താഴെക്കു പതിച്ചത്. സുഹൃത്തുക്കളോടൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. റീൽസ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവമെന്നാണു വിവരം. എന്നാൽ ഫോണിൽനിന്ന് വീഡിയോകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വീഡിയോ എടുക്കുന്നതിനിടെ അബദ്ധത്തിൽ ലിഫ്റ്റ് നിർമിക്കുന്നതിനുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് യുവതി വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നന്ദിനി മരിച്ചു. സംഭവത്തെത്തുടർന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. മറ്റൊരു സഹപ്രവർത്തക അറിയിച്ചതിനെത്തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreഅച്ഛനൊരു അച്ഛനാണോ…? കരഞ്ഞ മകനെ അച്ഛൻ ചവറ്റുകൊട്ടയിൽ ഇട്ടു
കരഞ്ഞ് ബഹളംവച്ച കുഞ്ഞിനെ ചവറ്റുകൊട്ടയിലിട്ട അച്ഛനെ വിമർശിച്ച് സോഷ്യൽ മീഡിയ. സിങ്കപ്പുരിലാണു സംഭവം. റെഡ്ഡിറ്റിൽ വന്ന ഇതിന്റെ വീഡിയോ വൈറലായി. മൂന്നോ നാലോ വയസ് മാത്രമുള്ള കുട്ടി നീല ചവറ്റുകൊട്ടയ്ക്കുള്ളില്നിന്നു കരയുന്നതു വീഡിയോയില്‍ കാണാം. അവനെ നോക്കിക്കൊണ്ട് തൊട്ടടുത്ത് അച്ഛനും, ഇരുവരെയും ശ്രദ്ധിച്ചുകൊണ്ട് ഇളയകുട്ടിയും നില്ക്കുന്നു. ‘കരഞ്ഞ കുട്ടിയെ അച്ഛൻ ചവറ്റുകൊട്ടയിലിട്ടു’ എന്ന കുറിപ്പോടെയാണു വീഡിയോ പോസ്റ്റ് ചെയ്തത്. മോശം പാരന്റിംഗ്, ഇതല്ല ശരിയായ രീതി എന്നിങ്ങനെയുള്ള കമന്റുകളാണു വീഡിയോക്ക് താഴെ കൂടുതലായും വന്നത്. ഈ അച്ഛൻ മോശം ഉദാഹരണമാണെന്നും ചിലർ കുറിച്ചു. അതേസമയം, മകനെ ഒന്നു പേടിപ്പിക്കാന്‍ നോക്കിയതാകുമെന്നും അതിനെ ഇത്രയും പര്‍വതീകരിച്ച കാണേണ്ടതുണ്ടോയെന്നും മറ്റു ചിലര്‍ ചോദിച്ചു.
Read More