പ​ല​ഹാ​ര​ത്തി​ന്‍റെ പേ​രി​ൽ പോ​ലും ഇ​നി പാ​ക് വേ​ണ്ട: മൈ​സൂ​ർ പാ​ക്ക് ഇ​നി മൈ​സൂ​ർ ശ്രീ ​എ​ന്ന​റി​യ​പ്പെ​ടും

ഇ​​​ന്ത്യ-​​​പാ​​​ക്കി​​​സ്ഥാ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മൈ​​​സൂ​​​ർ പാ​​​ക്കി​​​ന്‍റെ പേ​​​ര് മാ​​​റ്റി ‘മൈ​​​സൂ​​​ർ ശ്രീ’​​​എ​​​ന്നാ​​​ക്കി ജ​​​യ്പു​​​രി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ. മോ​​​ട്ടി പാ​​​ക്ക് എ​​​ന്ന​​​തു മോ​​​ട്ടി ശ്രീ ​​​എ​​​ന്നാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നാ​​​ലെ പാ​​​ക്കി​​​സ്ഥാ​​​നെ​​​തി​​​രേ​​​യു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന ജ​​​ന​​​രോ​​​ഷ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ തീ​​​രു​​​മാ​​​നം. ആം ​​​ശ്രീ (ആം ​​​പാ​​​ക്ക്), ഗോ​​​ണ്ട് ശ്രീ (​​​ഗോ​​​ണ്ട് പാ​​​ക്ക്), സ്വാ​​​ൻ ശ്രീ (​​​സ്വാ​​​ൻ ഭാ​​​സം പാ​​​ക്ക്), ചാ​​​ന്ദി ശ്രീ (​​​ചാ​​​ന്ദി ഭാ​​​സം പാ​​​ക്ക്) എ​​​ന്നി​​​ങ്ങ​​​നെ​​​യും മ​​​ധു​​​ര​​​പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ളു​​​ടെ പേ​​​രു മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. പാ​​​ക്ക് എ​​​ന്ന പേ​​​രി​​​നു പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​വു​​​മി​​​ല്ല. ക​​​ന്ന​​​ഡ​​​യി​​​ൽ പാ​​​ക്ക് എ​​​ന്നാ​​​ൽ മ​​​ധു​​​രം എ​​​ന്നാ​​​ണ് അ​​​ർ​​​ഥം.

Read More

അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്കും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ച് ഹൈ​ദ​രാ​ബാ​ദ്-​കൊ​ല്ലം റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

കൊ​ല്ലം: അ​വ​ധി​ക്കാ​ല​ത്തെ തി​ര​ക്കും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​വും പ​രി​ഗ​ണി​ച്ച് തെ​ല​ങ്കാ​ന​യി​ലെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് കോ​ട്ട​യം വ​ഴി കൊ​ല്ല​ത്തേ​ക്ക് സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. ശ​നി​യാ​ഴ്ച​ക​ളി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു രാ​ത്രി 11.10ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 7. 10ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ തി​ങ്ക​ൾ രാ​വി​ലെ 10 45 ന് ​കൊ​ല്ല​ത്തു​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ അ​ടു​ത്ത​ദി​വ​സം വൈ​കു​ന്നേ​രം 5.30ന് ​ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തും. ഇ​രു റൂ​ട്ടു​ക​ളി​ലു​മാ​യി ആ​റു വീ​തം സ​ർ​വീ​സു​ക​ൾ ആ​യി​രി​ക്കും ഉ​ണ്ടാ​വു​ക. 24 കോ​ച്ചു​ക​ൾ ഉ​ള്ള ട്രെ​യി​നി​ൽ ര​ണ്ടു വീ​തം എ​സി ടൂ ​ട​യ​ർ, ത്രീ ​ട​യ​ർ കോ​ച്ചു​ക​ളും 18 സ്ലീ​പ്പ​ർ കോ​ച്ചു​ക​ളും ല​ഭ്യ​മാ​ണ്. പ​തി​വു​പോ​ലെ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളാ​യ ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ, മാ​വേ​ലി​ക്ക​ര, ശാ​സ്താം​കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു. കൊ​ല്ല​ത്തി​നും ഹൈ​ദ​രാ​ബാ​ദി​നും ഇ​ട​യി​ൽ നി​ല​വി​ലു​ള്ള ഏ​ക…

Read More

ഓ​ർ​ഡ​ർ ചെ​യ്ത 100 രൂ​പ​യു​ടെ രാ​ഖി ന​ൽ​കി​യി​ല്ല; ആ​മ​സോ​ണി​ന് 40,000 പി​ഴ!

ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്‌​ത രാ​ഖി ഉ​പ​യോ​ക്താ​വി​ന് എ​ത്തി​ച്ചു ന​ൽ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​മ​സോ​ണി​ന് 40,000 രൂ​പ മും​ബൈ ഉ​പ​ഭോ​ക്തൃ കോ​ട​തി പി​ഴ ചു​മ​ത്തി. മും​ബൈ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 2019 ഓ​ഗ​സ്റ്റ് ര​ണ്ടി​നാ​ണ് യു​വ​തി ആ​മ​സോ​ൺ വ​ഴി രാ​ഖി ഓ​ർ​ഡ​ർ ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് എ​ട്ടി​നും 13നും ​ഇ​ട​യി​ൽ എ​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ന്പ​നി​യു​ടെ അ​റി​യി​പ്പ്. രാ​ഖി എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​മ​സോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഓ​ഗ​സ്റ്റ് 14ന് ​യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 100 രൂ​പ ആ​മ​സോ​ൺ തി​രി​കെ ന​ൽ​കി. യു​വ​തി തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ട്രാ​ക്കിം​ഗ് ഐ​ഡി വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി. തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കി​യെ​ന്നും ഡെ​ലി​വ​റി ചെ​യ്തി​ല്ലെ​ന്നു​മു​ള്ള കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ വാ​ദം കേ​ട്ട മും​ബൈ ഉ​പ​ഭോ​ക്തൃ കോ​ട​തി യു​വ​തി​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 30,000 രൂ​പ​യും കോ​ട​തി ചെ​ല​വി​നാ​യി 10,000 രൂ​പ​യും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

Read More

ന​ന്മ നി​റ​ഞ്ഞൊ​രു ക​ള്ള​നോ… ക​ർ​ണാ​ട​ക​യി​ലെ ‘കൊ​ച്ചു​ണ്ണി’ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ​ട​യ്ക്കാ​ൻ പ​ണം ന​ൽ​കാ​ൻ മോ​ഷ​ണം!

മോ​ഷ​ണം ന​ട​ത്തി ല​ഭി​ച്ച പ​ണം​കൊ​ണ്ട് 20 കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ഫീ​സ് അ​ട​ച്ച യു​വാ​വി​നെ​യും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ർ​ണാ​ട​ക ബം​ഗ​ളൂ​രു ബ്യാ​ദ​ര​ഹ​ള്ളി​യി​ലാ​ണു സം​ഭ​വം. ശി​വു എ​ന്ന ശി​വ​പ്പ​ൻ, അ​നി​ൽ, വി​വേ​ക് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ. മോ​ഷ​ണ​ങ്ങ​ളു​ടെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ ബേ​ഗൂ​ർ സ്വ​ദേ​ശി​യാ​യ ശി​വ​പ്പ​ൻ ആ​ണ്. കു​ടും​ബ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്ന ഇ​യാ​ൾ മ​ക്ക​ളു​ടെ സ്കൂ​ൾ ഫീ​സ് അ​ട​യ്ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ട​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത​ത്രെ. വീ​ടു​ക​ളി​ൽ​നി​ന്നു സ്വ​ർ​ണ​മാ​ണു പ്ര​ധാ​ന​മാ​യും മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ സം​ഘം മോ​ഷ​ണം ന​ട​ത്തി. മോ​ഷ്ടി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​മി​ഴ്‌​നാ​ട്ടി​ൽ കൊ​ണ്ടു​പോ​യാ​ണു വ​റ്റി​രു​ന്ന​ത്. ഈ​വി​ധം 22 ല​ക്ഷം രൂ​പ​യ്ക്കു​ള്ള സ്വ​ർ​ണം വി​റ്റി​രു​ന്നു. ഈ ​പ​ണ​ത്തി​ൽ വി​വേ​കി​ന് ശി​വ​പ്പ​ൻ നാ​ലു ല​ക്ഷം രൂ​പ ന​ൽ​കു​ക​യും അ​നി​ലി​ന് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി കൊ​ടു​ക്കു​ക​യും​ചെ​യ്തു. ബാ​ക്കി 14 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ശി​വ​പ്പ​ൻ പ്ര​ദേ​ശ​ത്തെ…

Read More

ചാ​റ്റ്‍ ജി​പി​ടി​യെ ‘വ​ക്കീ​ൽ’ ആ​ക്കി, യു​വാ​വി​ന് 2 ല​ക്ഷം റീ​ഫ​ണ്ട് കി​ട്ടി

ന്യൂ​യോ​ർ​ക്ക്: ആ​ഴ​ത്തി​ൽ അ​റി​വു​ള്ള ബു​ദ്ധി​ജീ​വി​യെ​പോ​ലെ​യാ​ണു ചാ​റ്റ് ജി​പി​ടി. എ​ന്ത് സം​ശ​യം ചോ​ദി​ച്ചാ​ലും, അ​ഭി​പ്രാ​യം ആ​രാ​ഞ്ഞാ​ലും മ​റു​പ​ടി ഉ​ണ്ടാ​കും. അ​മേ​രി​ക്ക​ക്കാ​ര​നാ​യ യു​വാ​വ് ചാ​റ്റ് ജി​പി​ടി​യെ, ഒ​രു വ​ക്കീ​ലി​നെ​പോ​ലെ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ റീ​ഫ​ണ്ട് നേ​ടി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. കൊ​ളം​ബി​യ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര അ​സു​ഖം മൂ​ലം അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന യു​വാ​വി​ന് ടി​ക്ക​റ്റി​ന്‍റെ​യും ഹോ​ട്ട​ൽ മു​റി ബു​ക്ക് ചെ​യ്ത​തി​ന്‍റെ​യും റീ​ഫ​ണ്ട് കി​ട്ടി​യി​ല്ല. ഹോ​ട്ട​ലി​ലും എ​യ​ർ​ലൈ​നി​ലും ബു​ക്കിം​ഗ് കാ​ൻ​സ​ൽ ചെ​യ്താ​ൽ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി ആ​ണെ​ങ്കി​ൽ റീ​ഫ​ണ്ട് ല​ഭി​ക്കാ​ൻ വ​കു​പ്പു​ള്ള​താ​ണ്. യു​വാ​വി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ അ​തി​നു​ള്ള തെ​ളി​വു​ക​ൾ ന​ൽ​കാ​ൻ ത​യാ​റു​മാ​യി​രു​ന്നു. റീ ​ഫ​ണ്ട് ത​രാ​ൻ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​തോ​ടെ യു​വാ​വ് എ​ഐ ചാ​റ്റ്ബോ​ട്ടി​ന്‍റെ സ​ഹാ​യം തേ​ടി. റീ ​ഫ​ണ്ട് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നു ചാ​റ്റ് ജി​പി​ടി വ്യ​ക്ത​മാ​ക്കി​യ​തി​നു പു​റ​മെ വി​ശ​ദ​മാ​യ അ​പേ​ക്ഷ ത​യാ​റാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. നി​യ​മ​വ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ…

Read More

മൈ​ലാ​ഞ്ചി​മൊ​ഞ്ചു​ള്ള ഡിസൈ​നു​ക​ളു​മാ​യി ഇ​ൻ​ഷ​യും ഖ​ദീ​ജ​യും

മൈ​ലാ​ഞ്ചി​യി​ല്‍ ആ​ക​ര്‍​ഷ​ക​വും വ്യ​ത്യ​സ്ത​വു​മാ​യ രൂ​പ​ക​ല്‍​പ്പ​ന​ക​ള്‍ ന​ട​ത്തി ശ്ര​ദ്ധേ​യ​രാ​വു​ക​യാ​ണ് മാ​ന്നാ​ര്‍ നാ​യ​ര്‍ സ​മാ​ജം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യാ​യ ഇ​ന്‍​ഷാ ഫാ​ത്തി​മ​യും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ല്‍ മൈ​ക്രോ ബ​യോ​ള​ജി ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​യ ഖ​ദീ​ജാ ഹാ​റൂ​ണും. ഹൈ​സ്‌​കൂ​ള്‍ മു​ത​ല്‍ ഒ​പ്പ​ന മ​ത്സര​ത്തി​ല്‍ പ​ങ്കെ​ടു​ത്തും ടീ​മം​ഗ​ങ്ങ​ള്‍​ക്ക് മൈ​ലാ​ഞ്ചി അ​ണി​യി​ച്ചും ക​ലാ​വി​രു​തി​നു തു​ട​ക്കം കു​റി​ച്ച ഇ​ന്‍​ഷാ ഫാ​ത്തി​മ അ​മ്മാ​വ​ന്‍റെ മ​ക​ള്‍ ഖ​ദീ​ജ​യു​മാ​യി ചേ​ര്‍​ന്ന് സ​ഹ​പാ​ഠി​ക​ള്‍​ക്കും വീ​ട്ടു​കാ​ര്‍​ക്കും സ്‌​നേ​ഹ സ​മ്മാ​ന​മാ​യി ന​ല്‍​കി​ത്തു​ട​ങ്ങി​യ മൈ​ലാ​ഞ്ചി ഡി​സൈ​നിം​ഗ് ഇ​ന്നി​വ​ര്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പ​മു​ള്ള വ​രു​മാ​ന മാ​ര്‍​ഗം കൂ​ടി​യാ​ണ്. ബ​ന്ധു​ക്ക​ളു​ടെ വി​വാ​ഹ​ ച​ട​ങ്ങു​ക​ളി​ല്‍ ക​ല്യാ​ണ​പ്പെ​ണ്ണി​നു മൈ​ലാ​ഞ്ചി അ​ണി​യി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ ഡി​സൈ​നിം​ഗ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഇ​പ്പോ​ള്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ ഇ​വ​രെ തേ​ട എ​ത്തു​ന്നു​ണ്ട്. അ​ധ്യാ​പ​ക​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ള്‍ ഇ​രു​വ​രു​ടെ​യും ആ​ത്മ​വി​ശ്വാ​സ​മേ​റി. ഇ​ന്ത്യ​ന്‍, അ​റ​ബി​ക് ഡി​സൈ​നു​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഡി​സൈ​നു​ക​ള്‍​ക്കാ​ണു പ്രാ​ധാ​ന്യം. ഇ​ന്ന് പ​തി​നാ​യി​രം രൂ​പ ക​ട​ന്നി​രി​ക്കു​ക​യാ​ണ് ഇ​വ​രു​ടെ…

Read More

ആ​രും അ​റി​യി​ല്ല​ന്ന് ക​രു​തി​യോ… ഖ​ത്ത​റി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ പി​ടി​കൂ​ടി

നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​ന​ധി​കൃ​ത​മാ​യി ഖ​ത്ത​റി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് ഫാ​ൽ​ക്ക​ൺ പ​ക്ഷി​ക​ളെ ദോ​ഹ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി. വ​ന്യ​ജീ​വി​ക​ളെ രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​ങ്ങ​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് പ​ക്ഷി​ക​ളെ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നു ഖ​ത്ത​ർ പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടേ​യും അ​വ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രം നി​യ​ന്ത്രി​ക്കു​ന്ന 2006 ലെ ​നി​യ​മം ന​മ്പ​ർ (5) പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

Read More

ഫ്ളാ​റ്റി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ ഷൂ ​റാ​ക്ക്‌വ​ച്ച യു​വാ​വി​ന് 24,000 രൂ​പ പി​ഴ! ഫൈ​ൻ ത​രാം റാ​ക്ക് മാ​റ്റി​ല്ലെ​ന്നു യു​വാ​വ്

ഫ്ളാ​റ്റി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ ഷൂ ​റാ​ക്ക് വ​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​ന് 24,000 രൂ​പ പി​ഴ! ക​ർ​ണാ​ട​ക ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​റ്റി​യി​ലെ സ​ൺ​റൈ​സ് പാ​ർ​ക്കി​ലാ​ണു സം​ഭ​വം. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഫേ​സ് വ​ണ്ണി​ൽ താ​മ​സി​ക്കു​ന്ന ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണു പി​ഴ​യി​ട്ട​ത്. റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച് എ​ട്ട് മാ​സ​മാ​യി ഇ​യാ​ൾ ഫ്ളാ​റ്റി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ ഷൂ ​റാ​ക്ക് സ്ഥാ​പി​ച്ച് പാ​ദ​ര​ക്ഷ​ക​ൾ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ദി​നം 100 രൂ​പ വീ​ത​മാ​ണ് അ​സോ​സി​യേ​ഷ​ൻ പി​ഴ ചു​മ​ത്തി​യ​ത്. പി​ഴ​യി​ട്ടി​ട്ടും ഷൂ ​റാ​ക്ക് മാ​റ്റാ​ൻ കൂ​ട്ടാ​ക്കാ​ത്ത യു​വാ​വി​ന്‍റെ ന​ട​പ​ടി വൈ​റ​ലാ​യി. പി​ഴ​യ​ട​യ്ക്കു​ക​യും ഭാ​വി​യി​ൽ ഈ​ടാ​ക്കാ​നി​രി​ക്കു​ന്ന പി​ഴ​ശി​ക്ഷ​യി​ന​ത്തി​ൽ 15,000 രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കു​ക​യും ചെ​യ്താ​ണ് യു​വാ​വ് അ​സോ​സി‍​യേ​ഷ​നെ​തി​രേ​യു​ള്ള രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത്. 1046 യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​ൺ​റൈ​സ് പാ​ർ​ക്ക് റെ​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്സ്.

Read More

തൊ​ണ്ട​യി​ൽ ട്യൂ​ബ് കു​ടു​ങ്ങി: അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള ത​ത്ത​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ചു

കോ​ഴി​ക്കോ​ട്: തീ​റ്റ കൊ​ടു​ക്കാ​നു​പ​യോ​ഗി​ച്ച ട്യൂ​ബ് തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി​യ ലക്ഷങ്ങൾ വിലയുള്ള മ​ക്കാ​വ് ഇ​ന​ത്തി​ല്‍പ്പെ​ട്ട വ​ള​ര്‍​ത്തു​ത​ത്ത​യെ അ​പൂ​ര്‍​വ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷപ്പെടുത്തി. കോ​ഴി​ക്കോ​ട്ടാ​ണ് സം​ഭ​വം. ഫീ​ഡിം​ഗ് ട്യൂ​ബ് തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി​യ മി​ക്കി​യെ​ന്ന ബ്ലൂ ​ആ​ന്‍​ഡ് ഗോ​ള്‍​ഡ് മ​ക്കാ​വി​നെ പ​ക്ഷി​രോ​ഗ വി​ദ​ഗ്ധ​നും റി​ട്ട. വെ​റ്റ​റി​ന​റി സ​ര്‍​ജ​നു​മാ​യ ഡോ. ​പി.​കെ. ശി​ഹാ​ബു​ദ്ദീ​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ര​ക്ഷ​പ്പെടു​ത്തി​യ​ത്. റ​ബ​റും പ്ലാ​സ്റ്റി​ക്കും കൊ​ണ്ടു നി​ര്‍​മി​ച്ച ര​ണ്ട​ര ഇ​ഞ്ച് നീ​ള​മു​ള്ള ഫീ​ഡിം​ഗ് ട്യൂ​ബ് അ​ന​സ്‌​തേ​ഷ്യ ന​ല്‍​കി​യ​ശേ​ഷം ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​യ​റ്റി​ല്‍ ട്യൂ​ബു​ക​ള്‍ എ​ത്തി​യാ​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം പ​ക്ഷി​ക​ള്‍ ചാ​വും. ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ബ്ലൂ ​ആ​ന്‍​ഡ് ഗോ​ള്‍​ഡ് മ​ക്കാ​വ് ത​ത്ത​ക​ളു​ടെ വി​ല. ഏ​റ്റ​വും വ​ലി​യ ത​ത്ത​യി​ന​മാ​യ മ​ക്കാ​വു​ക​ളി​ല്‍ അ​പൂ​ര്‍​വ ഇ​ന​ങ്ങ​ള്‍​ക്ക് 30 ല​ക്ഷം രൂ​പ​വ​രെ വി​ല​യു​ണ്ട്. പ​ക്ഷി​ക​ള്‍​ക്ക് ഈ​വി​ധം ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണ്.

Read More

അമ്പമ്പോ, ഇതെന്താണ് ഈ കാണുന്നത്… ഒ​ന്പ​തു കോ​ടി വി​ല​യു​ള്ള ര​ത്നം ച​വി​ട്ടു​പ​ടി..!

റൊ​മാ​നി​യ​യി​ൽ ഒ​രു സ്ത്രീ ​വീ​ടി​ന്‍റെ വാ​തി​ൽ​പ്പ​ടി​യാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ല്ല്, ഒ​ന്പ​തു കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന ജൈ​വ​ര​ത്ന​മാ​ണെ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടെ​ത്തി. സ്ത്രീ​യു​ടെ മ​ര​ണ​ശേ​ഷം അ​വ​രു​ടെ വീ​ട് പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച ബ​ന്ധു, ആ ​ക​ല്ലി​ൽ പ്ര​ത്യേ​ക​ത തോ​ന്നി വി​ദ​ഗ്ധ​രെ​ക്കൊ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ജൈ​വ​ര​ത്ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന “ആം​ബ​ർ’ ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ക​ടും ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ഈ ​ആം​ബ​റി​ന് മൂ​ന്നു കി​ലോ​ഗ്രാ​മാ​ണു ഭാ​രം. വീ​ട്ടു​ട​മ ഇ​ത് പി​ന്നീ​ട് റൊ​മാ​നി​യ​ൻ സ​ർ​ക്കാ​രി​നു വി​റ്റു. സ​ർ​ക്കാ​ർ ദേ​ശീ​യ​നി​ധി​യാ​യി ഇ​തി​നെ പ്ര​ഖ്യാ​പി​ക്കു​ക​യും ബു​സൗ​വി​ലെ പ്രൊ​വി​ൻ​ഷ്യ​ൽ മ്യൂ​സി​യ​ത്തി​ലേ​ക്കു മാ​റ്റു​ക​യും ചെ​യ്തു. ചി​ല പ്ര​ത്യേ​ക​ത​രം മ​ര​ങ്ങ​ളി​ൽ​നി​ന്ന് ഊ​ർ​ന്നി​റ​ങ്ങു​ന്ന ക​റ പ​തി​റ്റാ​ണ്ടോ​ള​മി​രു​ന്ന് റൊ​മാ​നൈ​റ്റ് എ​ന്ന ഫോ​സി​ലു​ക​ളാ​യി മാ​റി​യാ​ണു ജൈ​വ​ര​ത്ന​മാ​യ ആം​ബ​ർ ആ​കു​ന്ന​ത്. അ​പൂ​ർ​വ​ങ്ങ​ളാ​യ ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റ് അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും നി​ർ​മി​ക്കാ​നാ​ണി​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ ആം​ബ​റി​ന് 38 മു​ത​ൽ 70 ദ​ശ​ല​ക്ഷം വ​ർ​ഷം വ​രെ പ​ഴ​ക്കം ഇ​തി​നു​ണ്ടാ​കാ​മെ​ന്നു പോ​ള​ണ്ടി​ലെ ക്രാ​ക്കോ​വി​ലു​ള്ള ച​രി​ത്ര മ്യൂ​സി​യ​ത്തി​ലെ വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു.

Read More