ക​ണ്ട് ര​ണ്ട് ക​ണ്ണ്… സോ​ളോ ട്രി​പ്പി​നി​ട​യി​ൽ താ​മ​സി​ക്കാ​ൻ ഹോ​ട്ട​ലി​ലെ​ത്തി; റൂ​മി​ൽ ക​യ​റി​യ​പ്പോ​ഴ​താ ത​ന്നെ തു​റി​ച്ച് നോ​ക്കി ര​ണ്ട് ക​ണ്ണു​ക​ൾ; നി​ല​വി​ളി​ച്ച് ഓ​ടി​പ്പാ​ഞ്ഞ് യു​വ​തി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്…

ഒ​റ്റ​യ്ക്ക് ലോ​കം മു​ഴു​വ​ൻ സ​ഞ്ച​രി​ക്കു​ന്ന ധാ​രാ​ളം ആ​ളു​ക​ളു​ണ്ട്. ന​മ്മ​ൾ പോ​കു​ന്ന സ്ഥ​ലം പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​ത്വം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ന​മു​ക്ക് ഒ​രി​ക്ക​ലും ഉ​റ​പ്പ് പ​റ​യാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. താ​യ്‌​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള ഒ​രു യു​വ​തി​യാ​ണ് താ​ൻ നേ​രി​ട്ട അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ന​താ​ലി​സി ത​ക്‌​സി​സി​ക്ക് എ​ന്ന യു​വ​തി​യാ​ണ് ജ​പ്പാ​നി​ൽ വ​ച്ച് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​പ്പാ​ന്‍റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് യു​വ​തി ത​ന്‍റെ യാ​ത്ര​യ്ക്കാ​യി ആ ​രാ​ജ്യം തി​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ അ​വി​ടെ​യെ​ത്തി താ​മ​സി​ക്കു​ന്ന​തി​നാ​യി ഒ​രു ഹോ​ട്ട​ൽ ബു​ക്ക് ചെ​യ്തു. ഹോ​ട്ട​ൽ മു​റി​ക്കു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ ഞെ​ട്ടി​ച്ച സം​ഭ​വം ഉ​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ൽ കീ ​കാ​ർ​ഡ് സി​സ്റ്റം ആ​യി​രു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ സു​ര​ക്ഷാ കാ​ര്യ​ത്തി​ൽ യാ​തൊ​രു ഭ​യ​വും ത​നി​ക്ക് വേ​ണ്ട​ന്നു​ള്ള കാ​ര്യ​ത്തി​ൽ യു​വ​തി​ക്ക് അ​മി​ത വി​ശ്വാ​സ​മാ​യി​രു​ന്നു. മു​റി​യി​ൽ ക​യ​റി എ​ല്ലാം ഒ​ന്ന് ഓ​ടി​ച്ച് നോ​ക്കി​യ​പ്പോ​ഴാ​ണ് ക​ട്ടി​ലി​ന് താ​ഴെ​യാ​യി…

Read More

​എ​ന്‍റെ ചെ​ക്ക​ൻ ഇ​ത​ല്ല, ഇ​ങ്ങ​നെ​യ​ല്ല: വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്ക് ചി​രി​ച്ചും ക​ളി​ച്ചു​മെ​ത്തി; പ്രി​യ​ത​മ​നെ ഇ​ടം ക​ണ്ണി​ട്ട് നോ​ക്കി​യ​തും അ​ല​റി​ക്ക​ര​ഞ്ഞ് ഇ​റ​ങ്ങി ഓ​ടി യു​വ​തി; കാ​ര​ണം കേ​ട്ടാ​ൽ ഞെ​ട്ടും

ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലാ​ണ് വി​വാ​ഹം എ​ന്ന മ​ഹ​ത്വ​പൂ​ർ​ണ​മാ​യ ച​ട​ങ്ങി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. ഇ​തി​ലെ​ല്ലാം ഉ​പ​രി വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും സ​മ്മ​തം കൂ​ടി ആ​വ​ശ്യ​മാ​ണ്. ഇ​രു​വ​രു​ടേ​യും പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ​യും അ​നു​ഗ്ര​ഹ​ത്തോ​ടെ​യു​മൊ​ക്കെ വേ​ണം ഒ​രു വി​വാ​ഹം ന​ട​ത്താ​ൻ. അ​ല്ലാ​ത്ത​പ​ക്ഷം വി​വാ​ഹ ദി​വ​സം വ​ര​ൻ കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി അ​ല്ല​ങ്കി​ൽ വ​ധു ക​ട​ന്നു​ക​ള​ഞ്ഞു എ​ന്നൊ​ക്കെ കേ​ൾ​ക്കേ​ണ്ടി വ​രും. അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭ​ദ്രോ​ഹി​യി​ലാ​ണ് സം​ഭ​വം. ബ​റാ​ത്ത് ച​ട​ങ്ങി​നെ​ത്തി​യ വ​ര​നെ​യും കു​ടും​ബ​ത്തെ​യും വ​ധു​വി​ന്‍റെ കു​ടും​ബം ആ​ചാ​ര​പ്ര​കാ​രം സ​ന്തോ​ഷ​ത്തോ​ടെ ആ​ന​യി​ച്ച് ഇ​രു​ത്തി. വ​ര​ൻ വ​ധു​വി​നാ​യി വേ​ദി​യി​ൽ കാ​ത്തു നി​ന്നു. ഏ​റെ ആ​ഹ്ലാ​ദ​വ​തി​യാ​യ യു​വ​തി​യും വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ട്വി​സ്റ്റ് ഉ​ണ്ടാ​യ​ത്. വ​ര​നെ ക​ണ്ട​തും അ​ല​റി വി​ളി​ച്ച് കൊ​ണ്ട് വ​ധു മ​ണ്ഡ​പ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി​പ്പോ​യി. ‘ഇ​യാ​ള​ല്ല അ​തെ​ന്ന്’ വി​ളി​ച്ച് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി ക​ര​ഞ്ഞ​ത്. വ​ര​ന്‍റെ വീ​ട്ടു​കാ​ർ ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യാ​ണെ​ന്ന് അ​രോ​പി​ക്കു​ക​യും വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്നും…

Read More

ചെ​റി​യ അ​ശ്ര​ദ്ധ​യ്ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി വ​രും: യാത്രക്കാരന്‍റെ ഐ​പാ​ഡ് സീ​റ്റി​ല്‍ കു​ടു​ങ്ങി; വി​മാ​നം തി​രി​ച്ചി​റ​ക്കി

യാ​ത്ര​ക്കാ​ര​ന്‍റെ ഐ​പാ​ഡ് സീ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ കു​രു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു ലു​ഫ്താ​ൻ​സ വി​മാ​നം തി​രി​ച്ചി​റ​ക്കി. ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍​നി​ന്നു മ്യൂ​ണി​ക്കി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന എ​യ​ർ​ബ​സ് 380 വി​മാ​നം യാ​ത്ര തു​ട​ങ്ങി മൂ​ന്നു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണു ബോ​സ്റ്റ​ൺ ലോ​ഗ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചി​റ​ക്കി​യ​ത്. വി​മാ​ന​ത്തി​ൽ 461 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ബി​സി​ന​സ് ക്ലാ​സി​ലെ യാ​ത്ര​ക്കാ​ര​ന്‍റെ ഐ​പാ​ഡ് ആ​ണു സീ​റ്റു​ക​ള്‍​ക്കി​ട​യി​ല്‍ കു​രു​ങ്ങി​യ​ത്. സീ​റ്റി​ന്‍റെ ച​ല​നം കാ​ര​ണം ഐ​പാ​ഡ് ഞെ​രി​ഞ്ഞ​മ​രു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ലാ​പ്‌​ടോ​പ്പു​ക​ളി​ലും ടാ​ബ്‌​ലെ​റ്റു​ക​ളി​ലു​മു​ള്ള ലി​ഥി​യം ബാ​റ്റ​റി​ക​ൾ കേ​ടാ​യാ​ലോ, ശ​ക്ത​മാ​യി ഉ​ര​യു​ന്പോ​ഴോ തീ ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്തു വി​മാ​നം തി​രി​ച്ചി​റ​ക്കാ​ന്‍ പൈ​ല​റ്റു​മാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തി​റ​ക്കി​യ​ശേ​ഷം സീ​റ്റു​ക​ൾ​ക്കി​ട​യി​ല്‍​നി​ന്ന് ഐ​പാ​ഡ് നീ​ക്കി. ഇ​തി​നു​ശേ​ഷം വി​മാ​നം യാ​ത്ര തു​ട​ർ​ന്നു.

Read More

വി​ശ​ന്നാ​ൽ നി​ങ്ങ​ൾ നി​ങ്ങ​ള​ല്ലാ​തെ ആ​കും… പ​നീ​ർ കി​ട്ടാ​ത്ത​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം വി​വാ​ഹ​വേ​ദി​യി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി യു​വാ​വ്

വി​വാ​ഹ​സ​ത്കാ​ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു പ​നീ​ർ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു രോ​ഷാ​കു​ല​നാ​യ യു​വാ​വ് വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലേ​ക്കു വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ച​ന്ദൗ​ലി ജി​ല്ല​യി​ലെ ഹ​മീ​ദ്പു​ർ ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഭ​ക്ഷ​ണ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് പ​നീ​ർ വി​ള​മ്പാ​ത്ത​തി​ൽ ദേ​ഷ്യ​പ്പെ​ട്ട് മി​നി​ബ​സ് ഡ്രൈ​വ​ർ വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ പി​താ​വി​നും മ​റ്റ് അ​ഞ്ചു​പേ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നു ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി വ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ കൗ​ണ്ട​റി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യു​വാ​വ് വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന അ​തി​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്കു വാ​ഹ​നം ഓ​ടി​ച്ചു​ക‍​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Read More

ഭി​ക്ഷ യാ​ചി​ച്ചു​ണ്ടാ​ക്കി​യ​ത് 7.5 കോ​ടി​യു​ടെ ആ​സ്തി: കോ​ടീ​ശ്വ​ര​ൻ ആ​യി​ട്ടും വീ​ണ്ടും യാ​ജ​ക​നാ​യി തു​ട​രു​ന്നു

ദ​രി​ദ്ര കു​ടും​ബ​ത്തി​ൽ പി​റ​ന്ന ജെ​യി​ൻ വി​ശ​പ്പ​ക​റ്റാ​നാ​ണു യാ​ച​ക​നാ​യ​ത്. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും 10-12 മ​ണി​ക്കൂ​ർ വ​രെ ഇ​യാ​ൾ മ​റ്റു​ള്ള​വ​ർ​ക്കു മു​ൻ​പി​ൽ ഭി​ക്ഷ യാ​ചി​ക്കും. നാ​ലു പ​തി​റ്റാ​ണ്ടാ​യി ഇ​തു തു​ട​രു​ന്നു. 2,000 മു​ത​ൽ 2,500 രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സ​ത്തെ സ​മ്പാ​ദ്യം. പ്ര​തി​മാ​സം 60,000 രൂ​പ മു​ത​ൽ 75,000 രൂ​പ​യു​ടെ വ​രെ വ​രു​മാ​നം. ഇ​പ്പോ​ൾ ഈ ​മ​നു​ഷ്യ​ന് സ്വ​ന്ത​മാ​യു​ള്ള​ത് 7.5 കോ​ടി രൂ​പ​യു​ടെ ആ​സ്തി. മും​ബൈ​യി​ൽ 1.4 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ടു ഫ്ലാ​റ്റു​ക​ൾ ജെ​യി​ൻ വാ​ങ്ങി​യി​ട്ടു​ണ്ട്. ആ ​ഫ്ലാ​റ്റു​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം താ​മ​സം. കൂ​ടാ​തെ, താ​നെ​യി​ൽ ര​ണ്ടു ക​ട​ക​ളു​ണ്ട്. അ​തി​ൽ​നി​ന്നു പ്ര​തി​മാ​സം 30,000 രൂ​പ വാ​ട​ക കി​ട്ടും. ഇ​യാ​ളു​ടെ ര​ണ്ട് ആ​ൺ​മ​ക്ക​ളും പ​ഠി​ച്ച​ത് ന​ഗ​ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ലാ​ണ്. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​രാ​ണു കു​ടും​ബ​ത്തി​ന്‍റെ ബി​സി​ന​സ് നോ​ക്കി ന​ട​ത്തു​ന്ന​ത്. ഇ​ത്ര​യൊ​ക്കെ​യാ​യി​ട്ടും ജെ​യി​ൻ ഇ​പ്പോ​ഴും യാ​ച​ക​നാ​യി​ത​ന്നെ തു​ട​രു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടു​ക​ളി​ൽ…

Read More

ചേ​ച്ചി ഇ​ത് സ്ഥ​ലം വേ​റെ​യാ… വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ന​ഗ്ന​യാ​യി സീ​റ്റി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം: സ്ത്രീ ​അ​റ​സ്റ്റി​ൽ

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ​നി​ന്നു ചി​ക്കാ​ഗോ​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​യ്ക്കി​ടെ ഒ​രു സ്ത്രീ ​ന​ഗ്ന​യാ​യി സീ​റ്റി​ൽ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തി. വ​സ്ത്ര​ങ്ങ​ൾ സ്വ​യം അ​ഴി​ച്ചു​മാ​റ്റി സീ​റ്റി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. സൗ​ത്ത് വെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ചി​ക്കാ​ഗോ​യി​ലെ മി​ഡ്‌​വേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ യാ​ത്ര​ക്കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​മാ​നം വൃ​ത്തി​യാ​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ വേ​ണ്ടി​വ​ന്നെ​ന്നും ഇ​തു​മൂ​ലം വി​മാ​ന​ത്തി​ന്‍റെ തു​ട​ർ സ​ർ​വീ​സ് വൈ​കി​യെ​ന്നും മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​രി​ക്കെ​തി​രേ അ​ധി​കൃ​ത​ർ എ​ന്തു ന​ട​പ​ടി​യാ​ണു സ്വീ​ക​രി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ​മാ​സം സൗ​ത്ത് വെ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ലെ യാ​ത്ര​യ്ക്കി​ടെ ഒ​രു യാ​ത്ര​ക്കാ​ര​ൻ ന​ഗ്ന​നാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

Read More

പീ​ഡ​ന​ക്കേ​സ് പ്ര​തി ജ​യി​ലി​ൽ പ​രാ​തി​ക്കാ​രി​യെ മി​ന്നു​കെ​ട്ടി; വ​ര​ൻ വീ​ണ്ടും ജ​യി​ലി​ൽ, വ​ധു വീ​ട്ടി​ലേ​ക്കും മടങ്ങി

ബെ​ഹ്‌​രം​പു​ർ: ഒ​ഡീ​ഷ​യി​ൽ പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​യാ​ൾ പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ജ​യി​ലി​ൽ വ​ച്ച് വി​വാ​ഹം ചെ​യ്തു. പോ​ള​സ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ഗോ​ച്ച​ബാ​ദി സ്വ​ദേ​ശി സൂ​ര്യ​കാ​ന്ത് ബെ​ഹ്‌​റ​യാ​ണ് ഗ​ഞ്ചം ജി​ല്ല​യി​ലെ കൊ​ഡാ​ല​യി​ലെ സ​ബ് ജ​യി​ലി​ൽ വ​ച്ച് വി​വാ​ഹി​ത​നാ​യ​ത്. ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ കാ​ര​ണം, 22 കാ​രി​യാ​യ പെ​ൺ​കു​ട്ടി സൂ​ര്യ​കാ​ന്തി​നെ​തി​രേ പീ​ഡ​ന പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് റി​മാ​ൻ​ഡ് ചെ​യ്തു. ജ​യി​ലി​ലാ​യ ഇ​യാ​ളെ വി​വാ​ഹം ചെ​യ്യാ​ൻ പെ​ൺ​കു​ട്ടി സ​മ്മ​തി​ച്ച​തോ​ടെ​യാ​ണു വി​വാ​ഹം ന​ട​ന്ന​ത്. വ​ധൂ​വ​ര​ന്മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും നി​ര​വ​ധി പ്ര​മു​ഖ​രു​ടെ​യും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ജ​യി​ൽ വ​ള​പ്പി​ലെ വി​വാ​ഹം. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ത​ന്നെ ഒ​രു​ക്കി​യ അ​ല​ങ്ക​രി​ച്ച ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ലാ​ണ് വ​ര​ൻ വേ​ദി​യി​ലെ​ത്തി​യ​ത്. വി​വാ​ഹ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം വ​ര​നെ വീ​ണ്ടും ജ​യി​ലി​ല​ട​ച്ചു. വ​ധു വീ​ട്ടി​ലേ​ക്കും മ​ട​ങ്ങി.

Read More

ഭൂ​ക​മ്പ​മു​ണ്ടാ​യി​ട്ടും വാ​ർ​ത്ത വാ​യ​ന നി​ർ​ത്താ​തെ അ​വ​താ​ര​ക; വീ​ഡി​യോ വൈ​റ​ൽ

ഇ​സ്താം​ബു​ൾ: ടി​വി​യി​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​യി​ട്ടും ശാ​ന്ത​ത കൈ​വി​ടാ​തെ ത​ന്‍റെ ജോ​ലി തു​ട​ർ​ന്ന അ​വ​താ​ര​ക ലോ​ക​മെ​ങ്ങും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം തു​ർ​ക്കി​യി​ലാ​ണു സം​ഭ​വം. തു​ർ​ക്കി​യി​ലെ സി​എ​ൻ​എ​ൻ ന്യൂ​സ് റൂ​മി​നു​ള്ളി​ൽ മെ​ൽ​റ്റെം ബോ​സ്ബെ​യോ​ഗ്ലു എ​ന്ന യു​വ​തി വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.02 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ക​മ്പ​മാ​യി​രു​ന്നു. ഭൂ​ക​മ്പ​ത്തി​ൽ ന്യൂ​സ് റൂം ​ആ​കെ ഇ​ള​കി​യി​ട്ടും സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ശാ​ന്ത​മാ​യി ബോ​സ്ബെ​യോ​ഗ്ലു വാ​ർ​ത്ത അ​വ​ത​ര​ണം തു​ട​ർ​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. “വ​ള​രെ ശ​ക്ത​മാ​യ ഒ​രു ഭൂ​ക​മ്പ​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്’ എ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ഇ​സ്താം​ബു​ളി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഒ​ന്നി​ലേ​റെ ത​വ​ണ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​സ്താം​ബു​ളി​ലെ മാ​ര്‍​മ​ര ക​ട​ലി​ല്‍ 6.9 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ഇ​സ്താം​ബു​ളി​ൽ കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

Read More

ചൈ​ന​ക്കാ​ർ ആ​ന​പ്പി​ണ്ട​വും തി​ന്നും! “ആ​ന​പ്പി​ണ്ടം ഐ​സ്ക്രീം’ വി​ല 45,400 രൂ​പ

ബെ​യ്ജിം​ഗ്: ചൈ​ന​ക്കാ​രു​ടെ ഭ​ക്ഷ​ണ​രീ​തി​ക​ൾ പ​ല​ർ​ക്കും അ​റ​പ്പു​ള​വാ​ക്കു​ന്ന​താ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ഷാം​ഗ്ഹാ​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ചൈ​ന​ക്കാ​ർ ക​ഴി​ക്കു​ന്ന ഐ​സ്ക്രീ​മി​ന്‍റെ ചേ​രു​വ​യെ​ക്കു​റി​ച്ച​റി​ഞ്ഞ​വ​ർ ത​ല​യി​ൽ കൈ​വ​ച്ചു​പോ​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഈ ​ഐ​സ്ക്രീ​മി​ൽ ചേ​ർ​ക്കു​ന്ന പ​ല സാ​ധ​ന​ങ്ങ​ളി​ൽ ഒ​ന്ന് ആ​ന​പ്പി​ണ്ടം ആ​ണ്. അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി​യ ആ​ന​പ്പി​ണ്ടം ഉ​ണ​ക്കി​പ്പൊ​ടി​ച്ച് പ്ലേ​റ്റി​ൽ വി​ത​റി​യ​ശേ​ഷം മു​ക​ളി​ൽ ഐ​സ്ക്രീം വി​ള​ന്പു​ന്നു. ഇ​തി​നൊ​പ്പം തേ​നും ഔ​ഷ​ധ​ച്ചെ​ടി​ക​ളും പൂ​ക്ക​ളും പ്ലേ​റ്റി​ൽ വ​യ്ക്കു​ന്നു. ജാം, ​പൂ​ന്പൊ​ടി എ​ന്നി​വ​യും ഐ​സ്ക്രീ​മി​നൊ​പ്പം ചേ​ർ​ക്കു​ന്നു​ണ്ട്. ചൈ​നീ​സ് ഫു​ഡ് വ്‌​ളോ​ഗ​ർ ആ​ണ് “ആ​ന​പ്പി​ണ്ടം ഐ​സ്ക്രീം’ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. റ​സ്റ്റ​റ​ന്‍റി​ൽ ആ​ളു​ക​ൾ ആ​സ്വ​ദി​ച്ച് ഐ​സ്ക്രീം ക​ഴി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക​യി​ന​ത്തി​ൽ​പ്പെ​ട്ട സ​സ്യ​ങ്ങ​ൾ മാ​ത്രം ന​ൽ​കി ശേ​ഖ​രി​ക്കു​ന്ന പി​ണ്ട​മാ​ണ് ഐ​സ്ക്രീം നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ന​പ്പി​ണ്ട​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും ഒ​രു പ്ലേ​റ്റ് ഐ​സ്ക്രീ​മി​ന് 45,400 രൂ​പ​യാ​ണു വി​ല! 25,000 രൂ​പ​യി​ലേ​റെ വി​ല​വ​രു​ന്ന “വെ​രു​ക് കാ​പ്പി’ ആ​ണ് ചൈ​ന​യി​ലെ മ​റ്റൊ​രു പു​തി​യ വി​ഭ​വം. വെ​രു​കി​ന് കാ​പ്പി​ക്കു​രു ക​ഴി​ക്കാ​ൻ കൊ​ടു​ത്ത​ശേ​ഷം…

Read More

കൗ​തു​കം ലേ​ശം കൂ​ടു​ത​ലാ, മാ​പ്പാ​ക്ക​ണം… അ​ടി​ച്ചു​ഫി​റ്റാ​യി കി​ട​ന്നു​റ​ങ്ങി​യ മെം​ബ​റു​ടെ മാ​ല മോ​ഷ്ടി​ച്ചു; ക​ള്ളി വെ​ളി​ച്ചെ​ത്താ​യ​തോ​ടെ തി​രി​കെ കൊ​ടു​ത്ത് ത​ടി​ത​പ്പി സു​ഹൃ​ത്തു​ക്ക​ൾ

മ​ദ്യ​പി​ച്ചു​റ​ങ്ങി​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ല അ​ടി​ച്ചു​മാ​റ്റി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മാ​ല തി​രി​കേ​ന​ൽ​കി സു​ഹൃ​ത്തു​ക്ക​ൾ ത​ടി​യൂ​രി. ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ദ്യം ക​ഴി​ച്ച് ഉ​റ​ങ്ങി​പ്പോ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ മാ​ല​യാ​ണ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ അ​ടി​ച്ചു​മാ​റ്റി​യ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട ബ്ലോ​ക്ക് മെം​ബ​ർ പി​ന്നീ​ട് കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ സം​ഭ​വ​ദി​വ​സം ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ പോ​ലീ​സ് വി​ളി​പ്പി​ച്ചു ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് ആ​ഘോ​ഷം ന​ട​ന്ന​ത്. ആ​ഘോ​ഷ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ, ഏ​താ​നും ക​രാ​റു​കാ​ർ, മ​റ്റു ചി​ല സു​ഹൃ​ത്തു​ക്ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​ഘോ​ഷ ല​ഹ​രി​യി​ൽ ബ്ലോ​ക്ക് മെം​ബ​ർ ഉ​റ​ങ്ങി​പ്പോ​യ​തോ​ടെ മെം​ബ​റെ വീ​ട്ടി​ൽ കി​ട​ത്തി​യി​ട്ട് മ​റ്റു​ള്ള​വ​ർ കു​ളി​ക്കാ​ൻ പോ​യി. കു​ളി ക​ഴി​ഞ്ഞ് വ​ന്ന​പ്പോ​ഴാ​ണ് മാ​ല കാ​ണാ​നി​ല്ലെ​ന്നു മെം​ബ​ർ പ​റ​യു​ന്ന​ത്. പ​രാ​തി സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വരെ ചോ​ദ്യം…

Read More