പ്രാ​യം വെ​റും അ​ക്ക​ങ്ങ​ൾ മാ​ത്രം… നൂ​റി​നോ​ട​ടു​ക്കു​മ്പോ​ഴും മെ​യ്‌​വ​ഴ​ക്ക​വു​മാ​യി ഗോ​കു​ലം വീ​ട്ടി​ൽ രാ​ജ​മ്മ

നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഗോ​കു​ലം വീ​ട്ടി​ൽ രാ​ജ​മ്മയ്ക്ക് വ​യ​സ് 93 ക​ഴി​ഞ്ഞു. പ​ക്ഷേ, രാ​ജ​മ്മ​യ്ക്ക് പ്രാ​യം വെ​റും അ​ക്ക​ങ്ങ​ൾ മാ​ത്രം. ചെ​റു​പ്പ​ക്കാ​ർ പോ​ലും ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഈ ​വ​യോ​ധി​ക​യ്ക്കു പ്രാ​പ്യ​മാ​ണ്. വെ​ളി​യ​നാ​ട് ബ്ലോ​ക്കു​പ​ഞ്ചാ​യ​ത്തി​ന്‍റെ തു​ട​ർ​ബാ​ല്യം എ​ന്ന യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണി​പ്പോ​ൾ രാ​ജ​മ്മ ഏ​റെ ശ്ര​ദ്ധേയ​യാ​കു​ന്ന​ത്. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു യോ​ഗ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന 15 ദി​വ​സം മാ​ത്രം ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യാ​ണി​ത്. എ​ന്നാ​ൽ, പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലും മി​ക​വി​ലും യോ​ഗ​മു​റ​ക​ൾ അ​ഭ്യ​സി​ച്ച​ത് ഈ ​വ​യോ​ധി​ക​യാ​ണ്. ഭൂ​ജ​ങ്കാ​സ​നം, ശ​ശാ​ങ്കാ​സ​നം, മേ​രു​ഡ​ൻ​ഡാ​സ​നം, അ​ർ​ധച​ക്രാ​സ​നം, പ​ശ്ചി​മോ​ത്താ​നാ​സ​നം ഇ​വ​യെ​ല്ലാം രാ​ജ​മ്മ​യു​ടെ മെ​യ്‌വ​ഴ​ക്ക​ത്തി​നു നി​സാ​രം.പ്രാ​യ​ത്തി​ന്‍റെ അ​ക്ക​ങ്ങ​ൾ അ​ൽ​പ്പം വ​ലു​തെ​ങ്കി​ലും സം​സാ​ര​ത്തി​ലും പ്ര​വൃ​ത്തി​യി​ലും ചെ​റു​പ്പം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​യാ​ളാ​ണ് രാ​ജ​മ്മ​യെ​ന്നു യോ​ഗ പ​രി​ശീ​ല​ക ലേ​ഖ കാ​വാ​ലം പ​റ​യു​ന്നു. എ​ന്തു ചെ​യ്യാ​നും മ​ടി​യി​ല്ല. ചി​രി​യോ​ടും ഊ​ർ​ജ​സ്വ​ല​ത​യോ​ടും മാ​ത്ര​മേ ഇ​വ​രെ കാ​ണാ​നൊ​ക്കൂ. 65 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് വി​വാ​ഹി​ത​യാ​യി ഈ​ര​യി​ലെ​ത്തി​യ​തെ​ന്ന് രാ​ജ​മ്മ…

Read More

വീ​ട്ടി​ൽ​വ​ച്ച് പെ​ട്ടെ​ന്ന് വാ​ട്ട​ർ ബ്രേ​ക്ക് ആ​യി, പ്ര​സ​വ വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് യു​വ​തി നി​ല​വി​ളി​ച്ചു: വീ​ഡി​യോ കോ​ൾ വ​ഴി ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ 13 കാ​ര​ൻ അ​മ്മ​യു​ടെ പ്ര​സ​വ​മെ​ടു​ത്തു

വീ​ഡി​യോ കോ​ളി​ലൂ​ടെ ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​സ​വം എ​ടു​ക്കു​ന്ന സീ​നൊ​ക്ക സി​നി​മ​യി​ലൊ​ക്കെ കാ​ണാ​ൻ ന​ല്ല​താ​ണ്. എ​ന്നാ​ൽ യ​ഥാ​ർ​ഥ്യ​ത്തി​ൽ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ എ​ന്താ​കും അ​വ​സ്ഥ? ആ​ലോ​ചി​ച്ച് നോ​ക്കി​യി​ട്ടു​ണ്ടോ? എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വം ന​ട​ന്നി​രി​ക്കു​ക​യാ​ണ് ചൈ​ന​യി​ൽ. അ​പ്ര​തീ​ക്ഷി​ത​മാ​യി യു​വ​തി​ക്ക് വാ​ട്ട​ർ ബ്രേ​ക്ക് ആ​വു​ക​യും അ​തേ​ത്തു​ട​ർ​ന്ന് ക​ല​ശ​ലാ​യ പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. അ​തോ​ടെ 13 കാ​ര​നാ​യ മ​ക​ൻ ഉ​ട​ൻ​ത​ന്നെ എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ൽ വി​ളി​ച്ച് ഡോ​ക്ട​റു​ടെ സ​ഹാ​യം തേ​ടി. 37 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യ ത​ന്‍റെ അ​മ്മ​യ്ക്ക് അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യു​ണ്ടെ​ന്നും വാ​ട്ട​ർ ബ്രേ​ക്കിം​ഗ് സം​ഭ​വി​ച്ച​താ​യും അ​വ​ൻ ഡോ​ക്ട​റോ​ട് വി​ശ​ദീ​ക​രി​ച്ചു. കൂ​ടാ​തെ കു​ഞ്ഞി​ന്‍റെ ത​ല ത​നി​ക്ക് കാ​ണാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​വ​ൻ എ​മ​ർ​ജ​ൻ​സി സെ​ന്‍റ​റി​ലെ ഡോ​ക്ട​ർ ചെ​ൻ ചാ​വോ​ഷു​ണി​നോ​ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ഡോ​ക്ട​ർ ആ​ദ്യം അ​വ​നെ ശാ​ന്ത​നാ​ക്കു​ക​യും എ​ത്ര​യും വേ​ഗം ആം​ബു​ല​ൻ​സ് വീ​ട്ടി​ൽ എ​ത്തു​മെ​ന്നും അ​റി​യി​ച്ചു. കൂ​ടാ​തെ അ​മ്മ​യ്ക്ക് ന​ൽ​കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ​ക​ളെ…

Read More

മ​ക്ക​ൾ മാ​ഹാ​ത്മ്യം… മൂ​ത്ത​മ​ക​ന് 46വ​യ​സ് ഇ​ള​യ കു​ട്ടി​ക്ക് ര​ണ്ട്: 66 -കാ​രി​യാ​യ അ​മ്മ പ​ത്താ​മ​ത്തെ മ​ക​ന് ജ​ന്മം ന​ല്‍​കി!

മ​ക്ക​ൾ ഒ​രു​പാ​ട് വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ധാ​രാ​ളം ദ​ന്പ​തി​ക​ൾ ന​മു​ക്ക് ചു​റ്റു​മു​ണ്ട്. 66ാം വ​യ​സി​ലും കു​ഞ്ഞു​ണ്ടാ​യ ജ​ർ​മ​ൻ യു​വ​തി​യാ​ണ് ഇ​പ്പോ​ൾ താ​രം. യാ​തൊ​രു ഫെ​ർ​ട്ടി​ലി​റ്റി ചി​കി​ത്സ​യും ന​ട​ത്താ​തെ അ​ല​ക്സാ​ഡ്രി​യ ഹി​ല്‍​ഡെ​ബ്രാ​ന്‍​ഡ​റ്റ് എ​ന്ന സ്ത്രീ​യാ​ണ് 66 -ാം വ​യ​സി​ല്‍ കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. ഇ​ത് ഇ​വ​രു​ടെ ആ​ദ്യ​ത്തെ കു​ട്ടി​യ​ല്ല. പ​ത്താ​മ​ത്തെ കു​ഞ്ഞി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സി​സേ​റി​യ​ന്‍ വ​ഴി ജ​ന്മം ന​ല്‍​കി​യ​ത്. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 3.5 കി​ലോ​ഗ്രാ​മാ​ണ് കു​ട്ടി​യു​ടെ ഭാ​രം. 66 വ​യ​സു​ള്ള അ​ല​ക്സാ​ഡ്രി​യ​യു​ടെ ആ​ദ്യ മ​ക​ന് 46 വ​യ​സാ​ണ്. ഒ​മ്പ​താ​മ​ത്തെ കു​ഞ്ഞി​ന് ര​ണ്ട് വ​യ​സും. പ​ത്താ​മ​ത്തെ കു​ഞ്ഞും പി​റ​ന്ന​തോ​ടെ ത​നി​ക്ക് ഇ​പ്പോ​ൾ 35 വ​യ​സ് ആ​യ​ത് പോ​ലെ തോ​ന്നു​ന്നു​വെ​ന്നാ​ണ് അ​ല​ക്സാ​ഡ്രി​യ മാ​ധ്യ​മ പ്ര​തി​ക​രി​ച്ച​ത്. മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി അ​സാ​മാ​ന്യ​മാ​യ ക​രു​ത്തു​ള്ള ഒ​രു അ​സാ​ധാ​ര​ണ സ്ത്രീ ​ആ​യ​തി​നാ​ൽ​ത്ത​ന്നെ അ​ല​ക്സാ​ഡ്രി​യ​യു​ടെ പ്ര​സ​വം ഒ​രി​ക്ക​ലും ഒ​രു വെ​ല്ലു​വി​ളി ഉ​ണ്ടാ​ക്കി​യി​ല്ല​ന്ന് ഇ​വ​രെ…

Read More

16 കോ​ടി മു​ട​ക്കി വാ​ങ്ങി​യ ര​ണ്ട് ബെ​ഡ്റൂ​മു​ള്ള ഫ്ലാ​റ്റി​ൽ കു​ളി​മു​റി​യും ബാ​ത്ത് ട​ബ്ബും ഇ​ല്ല; ന​ഷ്ട​പ​രി​ഹാ​രം തേ​ടി യു​വ​തി

പു​തി​യ​താ​യി ന​മ്മ​ൾ വീ​ടോ ഫ്ലാ​റ്റോ ഒ​ക്കെ വാ​ങ്ങു​ന്പോ​ൾ പ​ല​ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ര​യേ​റെ രൂ​പ മു​ട​ക്കി ന​മ്മ​ൾ വാ​ങ്ങു​ന്പോ​ൾ യാ​തൊ​രു ത​ര​ത്തി​ലും പ​റ്റി​ക്ക​പ്പെ​ട​രു​ത​ല്ലോ. ഫ്ലാ​റ്റ് വാ​ങ്ങി വെ​ട്ടി​ലാ​യ മി ​സു​ക് എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഒ​ന്നും ര​ണ്ടു​മ​ല്ല 16 കോ​ടി മു​ട​ക്കി വാ​ങ്ങി​യ ഫ്ലാ​റ്റി​ൽ ബാ​ത്ത് ഡ​ബ് ഇ​ല്ല​ന്ന് അ​റി​ഞ്ഞാ​ൽ എ​ന്താ​കും അ​വ​സ്ഥ? അ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ​യാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യ​ത്. ര​ണ്ടു മു​റി​ക​ളി​ലെ​യും ബാ​ത്ത് റൂ​മു​ക​ളി​ൽ ഒ​ന്നി​ൽ ബാ​ത്ത് ട​ബ്ബ് ഇ​ല്ലെ​ന്നും മ​റ്റേ ബെ​ഡ്റൂ​മി​നൊ​പ്പം കു​ളി​മു​റി​പോ​ലു​മി​ല്ല. ഫാ​ഷ​ന്‍ ക​മ്പ​നി​യാ​യ വെ​ർ​സാ​സു​മാ​യി ചേ​ര്‍​ന്നാ​യി​രു​ന്നു ഫ്ലാ​റ്റ് നി​ര്‍​മ്മാ​ണ ക​മ്പ​നി ഇ​ന്‍റീ​രി​യ​ര്‍ ചെ​യ്ത​ത്. 2019 -ലാ​ണ് 4 കോ​ടി അ​ഡ്വാ​ൻ​സ് കൊ​ടു​ത്ത് മി ​സു​ക് ഫ്ലാ​റ്റ് ബു​ക്ക് ചെ​യ്ത​ത്. അ​ന്ന് പ​റ​ഞ്ഞി​രു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​വ​ർ താ​മ​സം മാ​റി​യ​ശേ​ഷം ഫ്ലാ​റ്റി​ലി​ല്ല. അ​തോ​ടെ താ​ൻ വ​ഞ്ചി​ക്ക​പ്പെ​ട്ട​ന്ന് മ​ന​സി​ലാ​യി. ത​നി​ക്ക് ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും…

Read More

ഭൂ​മി കു​ലു​ക്ക​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഒ​ഴി​പ്പി​ച്ച ഗ​ര്‍​ഭി​ണി​ക്ക് പാ​ര്‍​ക്കി​ല്‍ സു​ഖ​പ്ര​സ​വം: വൈ​റ​ലാ​യി വീ​ഡി​യോ; അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു എ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

മ്യാ​ൻ​മ​റി​ൽ ഉ​ണ്ടാ​യ ഭൂ​മി കു​ലു​ക്ക​ത്തി​ന്‍റെ വേ​ദ​ന എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​മ്മ​ൾ ക​ണ്ട​താ​ണ്. ഇ​പ്പോ​ഴി​താ ആ ​വേ​ദ​ന​ക​ളി​ൽ നി​ന്നൊ​രു ആ​ശ്വാ​സ വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ഭൂ​മി കു​ലു​ക്ക​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് പു​റ​ത്തെ​ക്കെ​ത്തി​ച്ച ഒ​രു ഗ​ര്‍​ഭി​ണി, സ​മീ​പ​ത്തെ പാ​ര്‍​ക്കി​ല്‍ വ​ച്ച് ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. രോ​ഗി​ക​ളെ ബാ​ങ്കോ​ക്കി​ലെ ബി​എ​ന്‍​എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കിം​ഗ് ചു​ല​ലോ​ങ്കോ​ൺ മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും തൊ​ട്ട​ടു​ത്ത പാ​ര്‍​ക്കി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​ല രോ​ഗി​ക​ളെ സ്ട്രെ​ക്ച​റി​ലും മ​റ്റു ചി​ല രോ​ഗി​ക​ളെ വീ​ല്‍​ച്ചെ​യ​റി​ലു​മാ​ണ് ആ​ശു​പ​ത്രി​ക്ക് പു​റ​ത്തെ​ത്തി​ച്ച​ത്. ഇ​ങ്ങ​നെ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രി​ല്‍ ഒ​രു പൂ​ർ​ണ​ഗ​ര്‍​ഭി​ണി​യും ഉ​ണ്ടാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​തോ​ടെ യു​വ​തി​ക്ക് പ്ര​സ​വ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. അ​തോ​ടെ പ്ര​സ​വം ന​ട​ത്താ​നു​ള്ള എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ എ​ടു​ത്തു. നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു ശേ​ഷം യു​വ​തി കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

ത​ത്ത​യാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ച്ച നി​റ​മ​ടി​ച്ച കോ​ഴി വി​ൽ​പ​ന​യ്ക്ക്: വി​ല കേ​ട്ടാ​ൽ ഞെ​ട്ടും, 6500 രൂ​പ; ത​ത്ത​ക്കോ​ഴി​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പ​ല ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളും ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​റി​ഞ്ഞു​കൊ​ണ്ട​ല്ല​ങ്കി​ലും ന​മ്മ​ളി​ൽ ചി​ല​രെ​ങ്കി​ലു​മൊ​ക്കെ അ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ അ​ക​പ്പെ​ടാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​താ വീ​ണ്ടു​മൊ​രു ത​ട്ടി​പ്പ് വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. റെ​ഡി​റ്റി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ആ​ളു​ക​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. 6500 രൂ​പ​യ്ക്ക് ഓ​ൺ​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന ഒ​രു കോ​ഴി​യു​ടെ ചി​ത്ര​മാ​ണ് അ​ത്. എ​ന്നാ​ൽ കോ​ഴി​യു​ടെ നി​റ​മാ​ണ് ആ​ളു​ക​ളെ അ​തി​ശ​യി​പ്പി​ച്ച​ത്. സാ​ധാ​ര​ണ ക​റു​പ്പും ത​വി​ട്ടും വെ​ളു​പ്പും ചു​വ​പ്പു​മൊ​ക്കെ നി​റ​ങ്ങ​ളി​ൽ കോ​ഴി​ക​ളെ ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ലെ കോ​ഴി​യു​ടെ നി​റം പ​ച്ച​യാ​ണ്. ത​ത്ത​ക​ൾ​ക്കാ​ണ് പ​ച്ച നി​റ​മെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​വു​മാ​ണ്. പ​ക്ഷേ ഈ ​കോ​ഴി​ക്ക് എ​ങ്ങ​നെ പ​ച്ച നി​റം വ​ന്നു എ​ന്നാ​കും ചി​ത്രം ക​ണ്ട എ​ല്ലാ​വ​രും ചി​ന്തി​ക്കു​ന്ന​ത്. അ​ല്ലാ ഇ​തി​നി കോ​ഴി ത​ന്നെ​യാ​ണോ അ​തോ ത​ത്ത​യാ​ണോ എ​ന്നും ആ​ളു​ക​ൾ ആ​ലോ​ചി​ക്കും. ഇ​ത് കോ​ഴി​ത​ന്നെ​യാ​ണ്, പ​ക്ഷേ ക​ള​റ​ടി​ച്ച കോ​ഴി​യാ​ണെ​ന്ന് മാ​ത്രം. അ​തൊ​ന്നു​മ​ല്ല…

Read More

ഇ​ഡ​ലി അ​ത്ര മോ​ശം ഭ​ക്ഷ​ണ​മൊ​ന്നു​മ​ല്ല സാ​യി​പ്പേ… വീ​ണ്ടു​മൊ​രു ഇ​ഡലി ദി​നം കൂ​ടി

ക​ത്തി​ല്‍ വച്ചേ​റ്റ​വും മ​ടു​പ്പി​ക്കു​ന്ന​താ​യ ഭ​ക്ഷ​ണം എ​ന്നാ​ണ് പ്രൊ​ഫ​സ​ര്‍ എ​ഡ്വേ​ര്‍​ഡ് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ എ​ന്ന വി​ദേ​ശി ന​മ്മു​ടെ ഇ​ഡലി​യെകു​റി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ഡലി​ മോ​ശം ഭ​ക്ഷ​ണ​മാ​ണെ​ന്ന പ​റ​ഞ്ഞ സാ​യി​പ്പി​നെ അ​ങ്ങി​നെ വെ​റു​തെ വി​ടാ​തെ കി​ടി​ല​ന്‍ മ​റു​പ​ടി ട്വി​റ്റ​റി​ല്‍ കു​റി​ച്ച് ശ​ശി ത​രൂ​ര്‍ എം​പി ഇ​ഡലി​ക്കു വേ​ണ്ടി വാ​ദി​ച്ച് രം​ഗ​ത്തെ​ത്തി. ത​രൂ​രി​ന് പി​ന്നാ​ലെ ഉ​ല​ക​മെ​ങ്ങു​മു​ള്ള ഇ​ഡലി​ ഫാ​ന്‍​സു​കാ​രും അ​ണി​നി​ര​ന്നു. വാ​ദ​ങ്ങ​ളും പ്ര​തി​വാ​ദ​ങ്ങ​ളു​മാ​യി ട്വീ​റ്റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു. സാ​യി​പ്പ് മോ​ശ​മെ​ന്ന് പ​റ​ഞ്ഞാ​ല്‍ മോ​ശ​മാ​കു​ന്ന ഭ​ക്ഷ​ണ​വി​ഭ​വ​മൊ​ന്നു​മ​ല്ല ന​മ്മു​ടെ ഇ​ഡലി​. ഇ​ഡലി​​യെ അ​ധി​ക്ഷേ​പി​ച്ച ആ ​സാ​യി​പ്പി​നോ​ട് ദി ​കിം​ഗ് എ​ന്ന ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ തേ​വ​ള്ളി​പ്പ​റ​മ്പി​ല്‍ ജോ​സ​ഫ് അ​ല​ക്‌​സ് പ​റ​യും പോ​ലെ ഒ​ന്നു പ​റ​ഞ്ഞു​നോ​ക്കി​യാ​ല്‍. ഐ​എ​എ​സ് ഇ​ന്ത്യ​ന്‍ ഇ​ഡലി​ സാ​മ്പാ​ര്‍. ​അ​തെ​ന്താ​ണെ​ന്ന​റി​യ​ണ​മെ​ങ്കി​ല്‍ ആ​ദ്യം ഇ​ഡലി​ എ​ന്താ​ണെ​ന്ന് നീ​യ​റി​യ​ണം. നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്പേ ഏ​തൊ​ക്കെ​യോ രാ​ജ്യ​ക്കാ​രു​ടെ തീ​ന്‍​മേ​ശ​യി​ലെ പ്ലേ​റ്റു​ക​ളി​ല്‍ മ​റ്റു​പ​ല പേ​രു​ക​ളു​മാ​യി ഇ​ഡലി​ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ഡലി​​യു​ടെ ഭൂ​ത​കാ​ല വേ​രു​ക​ള്‍ തേ​ടി​പോ​കു​മ്പോ​ള്‍…

Read More

വഞ്ചിതരാകരുതേ നിങ്ങൾ… ക്യു​ആ​ര്‍ കോ​ഡു​ക​ൾ സ്‌​കാ​ന്‍ ചെ​യ്യും മു​മ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഇ​ന്ന് എ​ന്തി​നും ഏ​തി​നും ക്യൂ ​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യു​ന്ന​വ​രാ​ണ് ന​മ്മ​ള്‍. ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്യും മു​മ്പ് ഒ​ന്നു ശ്ര​ദ്ധി​ക്ക​ണേ​യെ​ന്നാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. ഏ​തൊ​രു ടെ​ക്‌​നോ​ള​ജി​ക്കും ഗു​ണ​ത്തി​നൊ​പ്പം ചി​ല ദൂ​ഷ്യ​വ​ശ​ങ്ങ​ള്‍ കൂ​ടി​യു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ ക​രു​ത​ലോ​ടെ ഇ​വ​യെ സ​മീ​പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. ഇ​തു ശ്ര​ദ്ധി​ക്കാംക്യു ​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ഒ​രു ലി​ങ്ക് തു​റ​ക്കു​മ്പോ​ള്‍ യു​ആ​ര്‍​എ​ല്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും വി​ശ്വ​സ​നീ​യ​മാ​യ ഉ​റ​വി​ട​ത്തി​ല്‍ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും ഉ​റ​പ്പാ​ക്ക​ണം. ഇ-​മെ​യി​ലി​ലെ​യും എ​സ്എം​എ​സി​ലെ​യും സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ള്‍ ക്ലി​ക്കു​ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മെ​ന്ന​തു​പോ​ലെ ക്യു​ആ​ര്‍ കോ​ഡു​ക​ള്‍ ന​യി​ക്കു​ന്ന യു​ആ​ര്‍​എ​ലു​ക​ള്‍ എ​ല്ലാം ശ​രി​യാ​ക​ണ​മെ​ന്നി​ല്ല. ഫി​ഷിം​ഗ് വെ​ബ്‌​സൈ​റ്റി​ലേ​ക്ക് നി​ങ്ങ​ളെ കൊ​ണ്ടു​പോ​കാ​ന്‍ അ​തി​നു ക​ഴി​ഞ്ഞേ​ക്കും. ക്യു​ആ​ര്‍ കോ​ഡ് സ്‌​കാ​ന​ര്‍ ആ​പ്പ് സെ​റ്റിം​ഗ്‌​സി​ല്‍ ‘open URLs automatically’ എ​ന്ന ഓ​പ്ഷ​ന്‍ ന​മ്മു​ടെ യു​ക്താ​നു​സ​ര​ണം സെ​റ്റ് ചെ​യ്യാം. ന​മ്മു​ടെ അ​റി​വോ​ടെ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് ഉ​ചി​തം. അ​റി​യ​പ്പെ​ടു​ന്ന സേ​വ​ന ദാ​താ​ക്ക​ളി​ല്‍ നി​ന്ന്…

Read More

‘പോ​ർ​ഷെ’ കാ​ര്‍ ഉ​ട​മ ആ​യി​ട്ടെ​ന്താ? കാ​ശ് കൊ​ടു​ക്ക​ണ്ടേ..! പെ​ട്രോ​ൾ അടിച്ചിട്ട് ഒരൊറ്റ മുങ്ങൽ

ആ​ഡം​ബ​ര കാ​റു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണു ‘പോ​ർ​ഷെ’ കാ​റു​ക​ളു​ടെ സ്ഥാ​നം. കോ​ടീ​ശ്വ​ര​ന്മാ​രു​ടെ അ​ഭി​മാ​ന​ച്ചി​ഹ്നം കൂ​ടി​യാ​യ ഈ ​കാ​റി​ന് ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യാ​ണു വി​ല. എ​ന്നാ​ൽ, പോ​ർ​ഷെ കാ​ർ ഉ​ട​മ​ക​ളെ​യാ​കെ നാ​ണം​കെ​ടു​ത്തി​യ സം​ഭ​വം അ​ടു​ത്തി​ടെ ചൈ​ന​യി​ൽ ഉ​ണ്ടാ​യി. പെ​ട്രോ​ൾ പ​മ്പി​ലെ​ത്തി ആ​റാ​യി​രം രൂ​പ​യ്ക്ക് പെ​ട്രോ​ള്‍ അ​ടി​ച്ച​ശേ​ഷം പ​ണം ന​ല്‍​കാ​തെ പോ​ര്‍​ഷെ ഉ​ട​മ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ചൈ​നീ​സ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി. തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് പോ​ര്‍​ഷെ കാ​ര്‍ പെ​ട്രോ​ൾ അ​ടി​ക്കാ​നാ​യി പ​ന്പി​ൽ എ​ത്തി​യ​ത്. പെ​ട്രോ​ൾ അ​ടി​ച്ച​ശേ​ഷം പ​ന്പ് ജീ​വ​ന​ക്കാ​ര​നാ​യ സോ​ങ് പ​ണം വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റു​മാ​യി ഉ​ട​മ സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. കൈ​യി​ൽ​നി​ന്നു പ​ണം പ​ന്പി​ലേ​ക്ക് അ​ട​യ്ക്കേ​ണ്ടി​വ​ന്ന സോ​ങ്, പോ​ര്‍​ഷെ ഉ​ട​മ​യെ വെ​റു​തെ​വി​ടാ​ന്‍ ത​യാ​റാ​യി​ല്ല. സി​സി​ടി​വി​യി​ൽ​നി​ന്നു കാ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളെ​ടു​ത്തു ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ചു. പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തും പ​ണം ന​ൽ​കാ​തെ പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. വീ​ഡി​യോ ക​ണ്ട​വ​ർ പോ​ർ​ഷെ ഉ​ട​മ​യെ ട്രോ​ളി കൊ​ല്ലാ​ക്കൊ​ല​ചെ​യ്ത​തി​നു പു​റ​മെ പോ​ലീ​സ് കേ​സെ​ടു​ത്ത്…

Read More

ഊണിന് 20, ബീഫ് ഫ്രൈ 30 രൂപ… ജീ​വി​തം പ്ര​സ​ന്ന​മാ​ക്കാ​ൻ സു​ഭി​ക്ഷ​മാ​യി ഭ​ക്ഷ​ണം വി​ള​മ്പി പ്ര​സ​ന്ന

സു​ഭി​ക്ഷ​മാ​യി ഭ​ക്ഷ​ണം വി​ള​മ്പി ജീ​വി​തം പ്ര​സ​ന്ന​മാ​ക്കി പ്ര​സ​ന്ന എ​ന്ന വീ​ട്ട​മ്മ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ പ്ര​സ​ന്ന​യാ​ണ് വി​ശ​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് ഇഷ്‌ടമ​റി​ഞ്ഞ് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്. ​പു​ന്ന​പ്ര പോ​ളി​ടെ​ക്നി​ക് ഹോ​സ്റ്റ​ലി​നു കി​ഴ​ക്ക് സി​വി​ല്‍ സ​പ്ലൈ​സി​ന്‍റെ സു​ഭി​ക്ഷ പ​ദ്ധ​തി​യി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ക​യാ​ണ് പ്ര​സ​ന്ന. ര​ണ്ട് ഒ​ഴി​ച്ചു​ക​റി​കളും തോ​ര​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് തൊ​ടു​ക​റിയും കൂ​ട്ടി ഊ​ണി​ന് 20 രൂ​പ മാത്രം.  ഊ​ണി​നേ​ക്കാ​ള്‍ പ്രി​യം ഇ​വി​ട​ത്തെ സ്പെ​ഷ​ല്‍ ഐ​റ്റ​ങ്ങൾക്കാണ്. ബീ​ഫ് ഫ്രൈ, ​പോ​ട്ടി, മീ​ന്‍​ക​റി, മീ​ന്‍​ വ​റ്റി​ച്ച​ത്, മീ​ന്‍ ​പൊ​രി​ച്ച​ത്, ക​ക്കാ​യി​റ​ച്ചി, ചെ​മ്മീ​ന്‍ ഫ്രൈ ​ഇ​വ​യി​ല്‍ ഏ​തു വാ​ങ്ങി​യാ​ലും 30 രൂ​പ മാ​ത്രം. ഉ​ച്ച ഊ​ണ് മാ​ത്ര​മാ​ണ് ഇ​വി​ടെയു​ള്ള​ത്. ഉച്ചയാകുന്പോഴേ ക്കും പ്ര​സ​ന്ന​യു​ടെ ഹോ​ട്ട​ലി​ല്‍ ഉ​ത്സ​വ​ത്തി​ര​ക്കാ​ണ്. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും രു​ചി അ​റി​ഞ്ഞെ​ത്തു​ന്ന സ്ഥി​രം ഊ​ണു​കാ​രു​മാ​ണ് അ​ധി​ക​വും. ഒ​രു ദി​വ​സം 400 ഊ​ണുവ​രെ ചെ​ല​വാ​കും. ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് ഊ​ണ് പൊ​തി​ക​ളാ​ക്കി​യും…

Read More