എങ്ങനെ സാധിക്കുന്നെടാ ഇതൊക്കെ…. പെരുമ്പാ​ന്പു​ക​ളു​മാ​യി ക​ട​യി​ലെ​ത്തി മോ​ഷ​ണ​ശ്ര​മം: വൈ​റ​ലാ​യി ദൃ​ശ്യ​ങ്ങ​ൾ

പെ​രു​മ്പാ​മ്പു​ക​ളു​മാ​യി ഷോ​പ്പി​ലെ​ത്തി മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി​യി​ലെ ഒ​രു ഗ്യാ​സ് സ്റ്റേ​ഷ​നി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഷോ​പ്പി​ലെ​ത്തി​യ ര​ണ്ടു​പേ​ർ കാ​ഷ്യ​റു​മാ​യി സം​സാ​രി​ച്ചു​നി​ല്‍​ക്കു​ന്ന​തി​നി​ടെ ചു​രു​ട്ടി പ​ന്ത് പോ​ലെ​യാ​ക്കി​യ പെ​രു​മ്പാ​മ്പി​നെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​രെ ഭീ​തി​പ്പെ​ടു​ത്തി മോ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യം. പാ​ന്പി​നെ ക​ണ്ടു ഭ​യ​ന്ന കാ​ഷ്യ​ർ മാ​റി​നി​ന്ന് അ​തി​ന്‍റെ ചി​ത്രം മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ൾ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ക്കാ​നും മോ​ഷ്ടാ​ക്ക​ൾ ശ്ര​മി​ച്ചു. കാ​ഷ്യ​ര്‍ ഇ​തു ചെ​റു​ത്ത​പ്പോ​ൾ ര​ണ്ടാ​മ​ത്തെ​യാ​ൾ മ​റ്റൊ​രു പെ​രു​മ്പാ​മ്പി​നെ കൂ​ടി മേ​ശ​പ്പു​റ​ത്തേ​ക്കി​ട്ടു. അ​തി​നി​ടെ കാ​ഷ്യ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ന്ന​തു ക​ണ്ട മോ​ഷ്ടാ​ക്ക​ൾ പാ​ന്പു​ക​ളു​മാ​യി ര​ക്ഷ​പ്പെ​ട്ടു. പോ​കു​ന്ന​വ​ഴി 34,266 രൂ​പ വി​ല​യു​ള്ള സി​ബി​ഡി ഓ​യി​ല്‍ പാ​യ്ക്ക​റ്റും ഇ​വ​ർ കൊ​ണ്ടു​പോ​യി. സം​ഭ​വ​സ​മ​യം നി​ര​വ​ധി​പ്പേ​ർ ക​ട​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മോ​ഷ​ണ​ത്തി​നാ​യാ​ണു പാ​മ്പു​ക​ളെ കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും എ​ന്‍​ഡി​ടി​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

Read More

നന്മയുള്ള ലോകമേ… ടാ​ക്സി ഡ്രൈ​വ​റു​ടെ സ​ത്യ​സ​ന്ധ​ത​യെ വാ​ഴ്ത്തി യാ​ത്ര​ക്കാ​ര​ന്‍റെ കു​റി​പ്പ്

ടാ​ക്സി​യി​ൽ മ​റ​ന്നു​വ​ച്ച ഫോ​ൺ തി​രി​കെ ത​ന്ന​തി​ൽ ഡ്രൈ​വ​റോ​ടു ന​ന്ദി അ​റി​യി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ യാ​ത്ര​ക്കാ​ര​ൻ പ​ങ്കു​വ​ച്ച കു​റി​പ്പ് വൈ​റ​ലാ​യി. ബം​ഗ​ളൂ​രു​വി​ലെ ഹെ​ബ്ബാ​ളി​ൽ വ​ച്ചാ​ണ് യു​വാ​വ് കാ​റി​ൽ ഫോ​ൺ മ​റ​ന്നു​വ​ച്ച​ത്. രാ​ത്രി 11ന് ​ആ​പ്പ് വ​ഴി ടാ​ക്സി ബു​ക്ക് ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ൽ സ്ഥ​ല​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ടാ​ക്സി​യി​ലാ​യി​രു​ന്നു യാ​ത്ര. ചെ​റി​യ ദൂ​ര​മാ​യ​തി​നാ​ൽ ഡ്രൈ​വ​ർ പ​ണം വാ​ങ്ങി​യി​രു​ന്നി​ല്ല. കാ​റി​ൽ​നി​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഫോ​ൺ ന​ഷ്ട​പ്പെ​ട്ട കാ​ര്യം മ​ന​സി​ലാ​വു​ന്ന​ത്. അ​പ്പോ​ഴേ​ക്കും കാ​ർ അ​വി​ടെ​നി​ന്നു പോ​യി​രു​ന്നു. ആ​പ്പി​ൽ അ​ല്ല കാ​ബ് ബു​ക്ക് ചെ​യ്ത​ത് എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ വാ​ഹ​ന​ത്തി​ന്‍റെ ഒ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു. ഫോ​ണി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും അ​ത് സ്വി​ച്ച്ഡ് ഓ​ഫ് ആ​യി​രു​ന്നു. ന​ഷ്ട​മാ​കു​ന്ന​തി​നു മു​ൻ​പേ ഫോ​ണി​നു ചാ​ർ​ജ് കു​റ​വാ​യി​രു​ന്നു. സാം​സം​ഗ് ട്രാ​ക്കിം​ഗ് സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ച് നോ​ക്കി​യെ​ങ്കി​ലും ഫോ​ൺ ഓ​ഫാ​യ​തു​കൊ​ണ്ട് കാ​ര്യ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ‌, 15 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ ഫോ​ൺ ഓ​ണാ​യ​താ​യി സാം​സം​ഗി​ൽ​നി​ന്നു മെ​യി​ൽ വ​ന്നു. വി​ളി​ച്ച് നോ​ക്കി​യ​പ്പോ​ൾ ഡ്രൈ​വ​ർ ഫോ​ൺ എ​ടു​ത്തു.…

Read More

കൂ​ട് വി​ട്ട് കൂ​ട്ട് തേ​ടി: അ​ങ്ങാ​ടി​ക​ളി​ല്ല അ​ങ്ങാ​ടി​ക്കു​രു​വി​ക​ളും

അ​​ടു​​ത്ത​​കാ​​ല​​ത്തു​​വ​​രെ ന​​മ്മു​​ടെ അ​​ങ്ങാ​​ടി​​ക​​ളു​​ടെ സ​​ജീ​​വ സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്ന അ​​ങ്ങാ​​ടി​​ക്ക​​രു​​വി​​ക​​ള്‍, പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നെ​​ല്ലാം പൂ​​ര്‍​ണ​​മാ​​യും അ​​പ്ര​​ത്യ​​ക്ഷ​​മാ​​യി. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, എ​​റ​​ണാ​​കു​​ളം മ​​റൈ​​ന്‍ ഡ്രൈ​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍, ഈ ​​വ​​ര്‍​ഷ​​ത്തെ ലോ​​ക അ​​ങ്ങാ​​ടി​​ക്കു​​രു​​വി ദി​​ന​​ത്തി​​ല്‍ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ഒ​​രു കു​​രു​​വി​​യെ​​പ്പോ​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. കോ​​ട്ട​​യം ട്രോ​​പ്പി​​ക്ക​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ക്കോ​​ള​​ജി​​ക്ക​​ല്‍ സ​​യ​​ന്‍​സ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ കു​​റെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി, അ​​ങ്ങാ​​ടി​​ക്കു​​രു​​വി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​വാ​​ന്‍ ഒ​​ട്ടേ​​റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ന​​ട​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​വ​​യൊ​​ന്നും ഫ​​ലം ക​​ണ്ടി​​ല്ല. ക​​ട​​യു​​ടെ ഐ​​ശ്വ​​ര്യ​​മാ​​യി കാ​​ണു​​ക​​യും ക​​ട​​യ്ക്കു​​ള്ളി​​ല്‍ കൂ​​ടു കൂ​​ട്ടാ​​നും സ്വൈ​​രവി​​ഹാ​​രം ന​​ട​​ത്താ​​നും അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന വ്യാ​​പാ​​രി​​ക​​ളു​​ടെ ത​​ല​​മു​​റ മാ​​റി എ​​ന്ന​​താ​​ണ് മു​​ഖ്യ​​കാ​​ര​​ണം. പ​​ഴ​​യ കെ​​ട്ടി​​ട​​ങ്ങ​​ള്‍ പൊ​​ളി​​ച്ച് കോ​​ണ്‍​ക്രീ​​റ്റ് കെ​​ട്ടി​​ട​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കു​​മ്പോ​​ള്‍ കു​​രു​​വി​​ക​​ളു​​ടെ വി​​ഹാ​​രം ത​​ട​​ഞ്ഞ് കൂ​​ട് കൂ​​ട്ടാ​​ന്‍ ഇ​​ട​​മി​​ല്ലാ​​താ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. കീ​​ട​​നാ​​ശി​​നി​​ക​​ള്‍ ഏ​​റെ​​യു​​ള്ള ധാ​​ന്യ​​ങ്ങ​​ള്‍ ഭ​​ക്ഷ​​ണ​​മാ​​ക്കി​​യ​​പ്പോ​​ള്‍ കു​​ഞ്ഞ് പ​​ക്ഷി​​ക​​ളി​​ല്‍ ഒ​​ട്ടേ​​റെ​​യെ​​ണ്ണം ച​​ത്തു. ന​​ഗ​​ര​​ഹൃ​​ദ​​യ​​ങ​​ളി​​ല്‍ ഇ​​വ​​യു​​ടെ കൂ​​ടു​​ക​​ള്‍​ക്ക് സ​​മീ​​പ​​മാ​​യി ഒ​​ട്ടേ​​റെ മൊ​​ബൈ​​ല്‍ ട​​വ​​റു​​ക​​ള്‍ ഉ​​യ​​ര്‍​ന്ന​​തു​​മൂ​​ലം മു​​ട്ട​​ക​​ളി​​ലെ ഭ്രൂ​​ണ​​വ​​ള​​ര്‍​ച്ച ത​​ട​​സ​​പ്പെ​​ട്ട​​തും…

Read More

ഒ.​വി. വി​ജ​യ​ന്‍ ഓ​ര്‍​മ​യാ​യി​ട്ട് 20 വ​ര്‍​ഷം: ഒ.​വി. വി​ജ​യ​നെ കോ​ട്ട​യം മ​റ​ന്നി​ട്ടി​ല്ല

ഖ​​സാ​​ക്കി​​ന്‍റെ ഇ​​തി​​ഹാ​​സ​​കാ​​ര​​ന്‍ ഒ.​​വി. വി​​ജ​​യ​​ന്‍ ഓ​​ര്‍​മ​​യാ​​യി​​ട്ട് 20 വ​​ര്‍​ഷം. ജീ​​വി​​ത​​സാ​​യാ​​ഹ്ന​​ത്തി​​ല്‍ കു​​റേ​​ക്കാ​​ലം കോ​​ട്ട​​യം അ​​ക്ഷ​​ര​​ന​​ഗ​​രി​​യി​​ലാ​​യി​​രു​​ന്നു വി​​ജ​​യ​​ന്‍റെ ജീ​​വി​​തം. എം​​ജി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ ജോ​​ലി ചെ​​യ്തി​​രു​​ന്ന സ​​ഹോ​​ദ​​രി ഒ.​​വി. ഉ​​ഷ​​യു​​ടെ പ​​രി​​ച​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു അ​​ക്കാ​​ല​​ത്ത് ഒ.​​വി. വി​​ജ​​യ​​ന്‍. എ​​സ്എ​​ച്ച് മൗ​​ണ്ടി​​ല്‍ റെ​​യി​​ല്‍​വേ ലൈ​​നി​​നോ​​ടു ചേ​​ര്‍​ന്ന വാ​​ട​​ക​​വീ​​ട്ടി​​ല്‍ വി​​ജ​​യ​​നൊ​​പ്പം ഭാ​​ര്യ തെ​​രേ​​സ​​യു​​മു​​ണ്ടാ​​യി​​രു​​ന്നു. പു​​സ്ത​​ക പ്ര​​സാ​​ധ​​ക​​രും സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രു​​മാ​​യു​​ള്ള അ​​ടു​​പ്പ​​വും വി​​ജ​​യ​​ന് കോ​​ട്ട​​യം ജീ​​വി​​തം ര​​സ​​ക​​ര​​മാ​​ക്കി. എ​​സ്എ​​ച്ച് മൗ​​ണ്ടി​​ല്‍ എ​​ത്തു​​ന്ന​​തി​​നു മു​​ന്പ് കോ​​ട്ട​​യം അ​​ഞ്ജ​​ലി ഹോ​​ട്ട​​ലി​​ലും ഹോം​​സ്റ്റ​​ഡി​​ലും കു​​റെ​​ക്കാ​​ലം വി​​ജ​​യ​​ന്‍ താ​​മ​​സി​​ച്ചി​​രു​​ന്നു. സാ​​ഹി​​ത്യ​​വും സം​​ഗീ​​ത​​വും പു​​സ്ത​​ക​​ച​​ര്‍​ച്ച​​യു​​മാ​​യി ഇ​​വി​​ടെ വ്യാ​​പൃ​​ത​​നാ​​യി. അ​​ഞ്ജ​​ലി ഹോ​​ട്ട​​ലി​​ല്‍ പ​​തി​​വു മെ​​നു​​വി​​ല്‍​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി ക​​ഞ്ഞി​​യും പ​​യ​​റും ച​​മ്മ​​ന്തി​​യും പ​​പ്പ​​ട​​വും ദോ​​ശ​​യു​​മൊ​​ക്കെ​​യാ​​യി​​രു​​ന്നു വി​​ജ​​യ​​ന് ഇ​​ഷ്ടം. ചി​​ല അ​​ടു​​പ്പ​​ക്കാ​​ര്‍ സൂ​​ര്യ​​കാ​​ല​​ടി മ​​ന​​യ്ക്കു സ​​മീ​​പം മീ​​ന​​ച്ചി​​ലാ​​റി​​നോ​​ടു ചേ​​ര്‍​ന്ന് ഒ​​രു ഹ​​ട്ട് വി​​ജ​​യ​​നു താ​​മ​​സി​​ക്കാ​​ന്‍ നി​​ര്‍​മി​​ച്ചു. ഇ​​വി​​ടെ​​യും ഏ​​താ​​നും നാ​​ള്‍ വി​​ജ​​യ​​ന്‍ താ​​മ​​സി​​ച്ചി​​ട്ടു​​ണ്ട്. മ​​മ്മൂ​​ട്ടി​​യും സ​​ഖ​​റി​​യ​​യും എം.​​വി. ദേ​​വ​​നും…

Read More

ആ​ഹാ!!! പ​ച്ച​പ്പും മ​നോ​ഹാ​രി​ത​യും… വേ​ന​ല​വ​ധി സു​ന്ദ​ര​മാ​ക്കാ​ൻ ഇ​ടു​ക്കി ഒ​രു​ങ്ങി

വി​ദ്യാ​ല​യ​ങ്ങ​ൾ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​യി അ​ട​ച്ച​തോ​ടെ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു തു​ട​ങ്ങി. ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ നി​ന്നും താ​ത്കാ​ലി​ക ആ​ശ്വാ​സം തേ​ടി​യും കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​ത്ത് ഉ​ല്ലാ​സ യാ​ത്ര​യും ല​ക്ഷ്യ​മി​ട്ടാ​ണ് കൂ​ടു​ത​ൽ പേ​രും ജി​ല്ല​യി​ലെ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​ത്. ഇ​ടു​ക്കി​യി​ലെ പ​ച്ച​പ്പും മ​ഞ്ഞും ത​ണ​പ്പും മ​ല​നി​ര​ക​ളും വ​ശ്യ​മാ​യ മറ്റു കാ​ന​ന കാ​ഴ്ച​ക​ളും സ​ഞ്ചാ​രി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ദൃ​ശ്യ​വി​രു​ന്നാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി വേ​ന​ല​വ​ധി​ക്കാ​ല​ത്ത് മ​ല​ക​യ​റി ജി​ല്ല​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രു​ന്നു​ണ്ട്. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേയ് മാ​സ​ങ്ങ​ളി​ലാ​യി 10,30,485 സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ടു​ക്കി​യി​ലെ ഡി​ടി​പി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​ത്. 2023ലേക്കാ​ൾ 1,07,942 പേ​രു​ടെ വ​ർ​ധ​ന​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത്. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ലു​ള്ള വാ​ഗ​മ​ണ്‍ മൊ​ട്ട​ക്കു​ന്ന്, സാ​ഹ​സി​ക പാ​ർ​ക്ക്, മാ​ട്ടു​പ്പെ​ട്ടി ഡാം, ​ഹി​ൽവ്യു ​പാ​ർ​ക്ക്, രാ​മ​ക്ക​ൽ​മേ​ട്, ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, ആ​മ​പ്പാ​റ, അ​രു​വി​ക്കു​ഴി, പാ​ഞ്ചാ​ലി​മേ​ട്, എ​സ്എ​ൻ പു​രം, മ​ല​ങ്ക​ര തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. ഡി​ടി​പി​സി​യു​ടെ…

Read More

40 ല​ക്ഷം ലോ​ണെ​ടു​ത്ത് അ​മേ​രി​ക്ക​യി​ൽ ‌പ​ഠി​ക്കാ​ൻ പോ​യി: ഒ​ടു​വി​ൽ ജോ​ലി ഇ​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി; ഇ​പ്പോ​ൾ ക​ട​ത്തി​നു മേ​ൽ ക​ടം; എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​തെ യു​വാ​വ്

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി പ​ഠി​ക്കു​ക എ​ന്ന​ത് മി​ക്ക വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും ഒ​രു സ്വ​പ്ന​മാ​ണെ​ന്ന് ത​ന്നെ പ​റ​യാം. ലോ​ണെ​ടു​ത്തും ക​ടം വാ​ങ്ങി​യും ഉ​ള്ള​തൊ​ക്കെ വി​റ്റു പെ​റു​ക്കി​യാ​ണെ​ങ്കി​ലും കു​ഞ്ഞു​ങ്ങ​ളു​ടെ ഈ ​ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ൾ സാ​ധി​ച്ച് കൊ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ഇ​വ​ർ പു​റ​ത്ത് പോ​കു​ന്പോ​ൾ വ​രു​ത്തി വ​യ്ക്കു​ന്ന ക​ടം വീ​ടാ​ൻ പ​ല​പ്പോ​ഴും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​കാ​റു​ണ്ട്. ചി​ല​ർ​ക്ക് മാ​ത്രം അ​തൊ​ക്കെ നി​സാ​ര​മാ​യി വീ​ട്ടാ​നും സാ​ധി​ക്കും. ഇ​പ്പോ​ഴി​താ ക​ടം വാ​ങ്ങി പു​റ​ത്ത് പ​ഠി​ക്കാ​ൻ പോ​യ വി​ദ്യാ​ർ​ഥി​യു​ടെ കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. യു​എ​സി​ൽ നി​ന്ന് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി എ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ എ​ച്ച്ഡി​എ​ഫ്സി​യി​ൽ നി​ന്നും 40 ല​ക്ഷം രൂ​പ ലോ​ണെ​ടു​ത്ത് പു​റ​ത്ത് പ​ഠി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. അ​ച്ഛ​ന് ചെ​റി​യൊ​രു ബി​സി​ന​സ് ആ​യി​രു​ന്നു. ത​ന്‍റെ സ്വ​പ്ന​ങ്ങ​ൾ​ക്ക് എ​തി​ര് നി​ൽ​ക്കാ​ൻ അ​ച്ഛ​ൻ ഇ​ന്നേ​വ​രെ ശ്ര​മി​ച്ചി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ആ​ഗ്ര​ഹ​ത്തി​നും അ​ച്ഛ​ൻ അ​ദ്ദേ​ഹ​ത്തെ കൊ​ണ്ടാ​വും വി​ധം പി​ന്തു​ണ ന​ൽ​കി. മാ​സ്റ്റേ​ഴ്സ് എ​ടു​ത്ത…

Read More

സൈ​ബ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കാം: മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അ​​വ​​ധി​​ക്കാ​​ല​​ത്ത് ഓ​​ണ്‍​ലൈ​​നി​​ല്‍ സ​​മ​​യം ചെ​ല​​വ​​ഴി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ള്‍ ധാ​​രാ​​ളം കാ​​ര്യ​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്ക​​ണം. ഓ​​ണ്‍​ലൈ​​ന്‍ സു​​ര​​ക്ഷ​​യെ​​ക്കു​​റി​​ച്ചും വെ​​ല്ലു​​വി​​ളി​​ക​​ളെ​​ക്കു​​റി​​ച്ചും കു​​ട്ടി​​ക​​ള്‍​ക്കു ശ​​രി​​യാ​​യ അ​​വ​​ബോ​​ധം ന​​ല്‍​ക​​ണം. വ്യ​​ക്തി​​പ​​ര​​മാ​​യ സ്വ​​കാ​​ര്യ​​ത​​യും സു​​ര​​ക്ഷ​​യും ഓ​​ഫ്‌​​ലൈ​​നി​​ല്‍ എ​​ന്ന പോ​​ലെ ത​​ന്നെ ഓ​​ണ്‍​ലൈ​​നി​​ലും പ്ര​​ധാ​​ന​​പ്പെ​​ട്ട​​താ​​ണ്. ഓ​​ണ്‍​ലൈ​​നി​​ല്‍ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന ആ​​ളു​​ക​​ളും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും എ​​പ്പോ​​ഴും വ്യ​​ത്യ​​സ്ത​​മാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​നും എ​​ന്താ​​ണ് യ​​ഥാ​​ര്‍​ഥ്യ​​മെ​​ന്നും എ​​ന്താ​​ണ് വ്യാ​​ജ​​മെ​​ന്നും വേ​​ര്‍​തി​​രി​​ച്ച​​റി​​യാ​​നും കു​​ട്ടി​​ക​​ളെ പ്രാ​​പ്ത​​രാ​​ക്ക​​ണം.  ത​​ട്ടി​​പ്പു​​ക​​ളി​​ല്‍ വീ​​ഴാ​​തി​​രി​​ക്കാ​​ന്‍ പാ​​സ്‌​​വേ​​ര്‍​ഡു​​ക​​ളും സ്വ​​കാ​​ര്യ വി​​വ​​ര​​ങ്ങ​​ളും പ​​ങ്കു​​വ​​യ്ക്കാ​​തി​​രി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക. വ്യ​​ക്തി​​പ​​ര​​മാ​​യ വി​​വ​​രം വെ​​ളി​​പ്പെ​​ടു​​ത്താ​​നാ​​യി ആ​​ളു​​ക​​ള്‍ കു​​ട്ടി​​ക​​ളെ ക​​ബ​​ളി​​പ്പി​​ച്ചേ​​ക്കാം.  അ​​ക്കൗ​​ണ്ട് വി​​വ​​രം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ അ​​സാ​​ധാ​​ര​​ണ​​മാ​​യി തോ​​ന്നു​​ന്ന അ​​റ്റാ​​ച്ച്‌​​മെ​​ന്‍റു​​ള്ള​​തോ ആ​​യ, സ​​ന്ദേ​​ശം, ലി​​ങ്ക്, അ​​ല്ലെ​​ങ്കി​​ല്‍ ഇ-​​മെ​​യി​​ല്‍ അ​​പ​​രി​​ചി​​ത​​രി​​ല്‍നി​​ന്നു ല​​ഭി​​ച്ചാ​​ല്‍ ര​​ക്ഷി​​താ​​ക്ക​​ളെ സ​​മീ​​പി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളെ പ​​ഠി​​പ്പി​​ക്കു​​ക. അ​​പ​​രി​​ചി​​ത​​രി​​ല്‍നി​​ന്നു സൗ​​ഹൃ​​ദ അ​​ഭ്യ​​ര്‍​ഥ​​ന​​ക​​ള്‍ സ്വീ​​ക​​രി​​ക്കാ​​തി​​രി​​ക്കു​​ക.  ഒ​​രു സ​​ന്ദേ​​ശം അ​​സാ​​ധാ​​ര​​ണ​​മാ​​ണെ​​ന്ന് തോ​​ന്നി​​യാ​​ല്‍ മു​​തി​​ര്‍​ന്ന​​വ​​രെക്കൊ​​ണ്ടു പ​​രി​​ശോ​​ധി​​പ്പി​​ക്കാ​​ന്‍ കു​​ട്ടി​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക. സോ​​ഷ്യ​​ല്‍ മീ​​ഡി​​യ അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍ സ്വ​​കാ​​ര്യ​​ത സം​​ര​​ക്ഷി​​ക്കാ​​നു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഉ​​റ​​പ്പു​വ​​രു​​ത്തു​​ക ഓ​​ണ്‍​ലൈ​​ന്‍…

Read More

ചേ​ട്ടാ, ക്ലി​ക് ചെ​യ്തോ… ന​മു​ക്കൊ​രു കാ​ൻ​ഡി​ഡ് എ​ടു​ക്കാം: ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ കാ​ലി​ന് അ​ടു​ത്ത് എ​ട്ട​ടി നീ​ള​മു​ള്ള മൂ​ര്‍​ഖ​ൻ; വൈ​റ​ലാ​യി വീ​ഡി​യോ

ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്യു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​രെ​ങ്കി​ലും ക​ട​ന്നു വ​ന്നാ​ൽ ആ​രാ​യാ​ലും ഞെ​ട്ടി​പ്പോ​കും. അ​തൊ​രു പാ​ന്പാ​ണെ​ങ്കി​ൽ എ​ന്താ​യി​രി​ക്കും നി​ങ്ങ​ളു​ടെ അ​വ​സ്ഥ? അ​ത്ത​ര​ത്തി​ലൊ​രു അ​വ​സ്ഥ സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ് നേ​ച്ച​ർ റി​സ​ര്‍​വി​ലെ ന​ട​വ​ഴി​യി​ല്‍ നി​ന്ന് ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത യെ​ഷി ഡെ​മ എ​ന്ന യു​വ​തി​ക്ക്. അ​വ​രു​ടെ അ​ടു​ത്തേ​ക്ക് സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള പാ​ന്പ് ഇ​ഴ​ഞ്ഞ് നീ​ങ്ങി​യെ​ത്തു​ക​യാ​യി​രു​ന്നു. പാ​ന്പ് എ​ത്തു​ന്ന​ത് പ​ക്ഷേ യെ​ഷി ക​ണ്ടി​ല്ല. അ​വ​ൾ സാ​ധാ​ര​ണ പോ​ലെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത യു​വ​തി​യും ഫോ​ട്ടോ എ​ടു​ത്തു​കൊ​ടു​ക്കു​ന്ന വ്യ​ക്തി​യും ഈ ​അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യു​ടെ വ​ര​വ് അ​റി​ഞ്ഞ​തേ​യി​ല്ല. അ​വ​ർ​ക്ക് തൊ​ട്ട​ടു​ത്തു നി​ന്ന വ്യ​ക്തി​യാ​ണ് ഇ​ക്കാ​ര്യം ഇ​രു​വ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ഇ​രു​വ​രും ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് നി​ർ​ത്തി അ​വി​ടെ നി​ന്നും മാ​റി​പ്പോ​യി. ഭാ​ഗ്യം കൊ​ണ്ടാ​ണ് താ​ൻ ര​ക്ഷ​പെ​ട്ട​ത്, മൂ​ർ​ഖ​ന്‍റെ ക​ടി​യി​ൽ നി​ന്നും അ​പ്ര​തീ​ക്ഷി​ത​മാ​യി ര​ക്ഷ​പെ​ട്ട ശേ​ഷം യു​വ​തി പ്ര​തി​ക​രി​ച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Read More

കാ​പ്പി​പ്പൊ​ടി​കൊ​ണ്ട് വി​സ്മ​യ​ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന സ​ജ്ന​യു​ടെ കോ​ഫി പെ​യി​ന്‍റിം​ഗ് പെ​രു​മ രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലും

കാ​പ്പി​പ്പൊ​ടി​കൊ​ണ്ട് വി​സ്മ​യ​ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന സ​ജ്ന​യു​ടെ കോ​ഫി പെ​യി​ന്‍റിം​ഗി​ന്‍റെ പെ​രു​മ ഡ​ൽ​ഹി രാ​ഷ്ട്ര​പ​തി ഭ​വ​നി​ലും.എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി സ​ജ്ന ക്രാ​ഫ്റ്റ് ഹൗ​സി​നാ​ണ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ഉ​ദ്യം​ഉ​ത്സ​വി​ൽ പ​ങ്കെ​ടു​ത്തു പെ​യി​ന്‍റിം​ഗ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.കാ​ൻ​വാ​സ്, മ​രം, പേ​പ്പ​ർ തു​ട​ങ്ങി വ്യ​ത്യ​സ്ത മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​യി​ന്‍റി​ന് പ​ക​ര​മാ​യി ഇ​ൻ​സ്റ്റ​ന്‍റ് കോ​ഫി പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് കോ​ഫി പെ​യി​ന്‍റിം​ഗ് നി​ർ​മി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ്, മൈ​സൂ​ർ, വെ​സ്റ്റ് ബം​ഗാ​ളി​ലെ ശാ​ന്തി​നി​കേ​ത​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മി​നി​സ്ട്രി സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ സ​ജ്ന​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.കേ​ന്ദ്ര എം​എ​സ്എം​ഇ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ഉ​ദ്യം ഉ​ത്സ​വ് എ​ന്ന പേ​രി​ൽ ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 72 സം​രം​ഭ​ക​രാ​ണ് ഉ​ദ്യം ഉ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും മൂ​ന്നു സം​രം​ഭ​ങ്ങ​ൾ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.പി.​എം. വി​ശ്വ​ക​ർ​മ്മ ട്രൈ​ബ​ൽ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് പ​വ​ലി​യ​ൻ, വു​മ​ൺ എ​ന്‍റ​ർ​പ്ര​ണേ​ഴ്സ് പ​വ​ലി​യ​ൻ, ഗ്രീ​ൻ ആ​ൻ​ഡ് എം​എ​സ്എം​ഇ ടെ​ക്…

Read More

മ​ധു​ര സ​ർ​പ്രൈ​സ്… മു​ല​പ്പാ​ൽ രു​ചി​യു​ള്ള ഐ​സ്ക്രീം!

ഐ​സ്ക്രീം ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി പൊ​തു​വെ ആ​രും​ത​ന്നെ​യി​ല്ല. ഷു​ഗ​ർ വ​രു​മെ​ന്ന് പേ​ടി​ച്ച് ജീ​വി​ക്കു​ന്ന​വ​ർ പോ​ലും ഐ​സ്ക്രീ​മി​ന്‍റെ മു​ന്നി​ൽ മു​ട്ട് മ​ട​ക്കും. പ​ല​ത​രം ഫ്ലേ​വ​റു​ക​ളി​ൽ ഐ​സ്ക്രീ​മു​ക​ൾ ല​ഭ്യ​മാ​ണ്. മാ​ങ്ങ, ച​ക്ക, സീ​ത​പ്പ​ഴം, ചോ​ക്ളേ​റ്റ്, സ്ട്രോ​ബ​റി, ബ്ലൂ​ബെ​റി അ​ങ്ങ​നെ പോ​കു​ന്നു ഫ്ലേ​വ​റു​ക​ൾ. മു​ല​പ്പാ​ലി​ന്‍റെ രു​ചി​യു​ള്ള ഐ​സ്ക്രീം കേ​ട്ടി​ട്ടു​ണ്ടോ? നെ​റ്റി ചു​ളി​ക്കേ​ണ്ട. യു​എ​സി​ലെ ഒ​രു ജ​ന​പ്രി​യ ബേ​ബി ബ്രാ​ൻ​ഡാ​യ ഫ്രി​ഡ​യാ​ണ് മു​ല​പ്പാ​ലി​ന്‍റെ രു​ചി​യു​ള്ള ഐ​സ്ക്രീം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മു​ല​പ്പാ​ലി​ന്‍റെ മ​ധു​ര​വും രു​ചി​യും ക്രീ​മി​യും ഒ​പ്പം പോ​ഷ​ക സ​മൃ​ദ്ധ​വു​മാ​ണ് എ​ന്നാ​ണ് ക​ന്പ​ന്‍റി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഐ​സ്ക്രീ​മി​ൽ മു​ല​പ്പാ​ൽ അ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. വാ​ണി​ജ്യ ഭ​ക്ഷ്യ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ മ​നു​ഷ്യ പാ​ലി​ന് എ​ഫ്ഡി​എ അം​ഗീ​കാ​രം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ക​രം ബ്രാ​ൻ​ഡ് അ​തി​ന്‍റെ സി​ഗ്നേ​ച്ച​ർ മ​ധു​ര​വും, ന​ട്ട് രു​ചി​യും, ഉ​പ്പി​ന്‍റെ ചെ​റി​യൊ​രു സൂ​ച​ന​യും പി​ടി​ച്ചെ​ടു​ക്കു​ന്ന ഒ​രു ഫോ​ർ​മു​ല ത​യാ​റാ​ക്കി​യാ​ണ് ഐ​സ്ക്രീം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More