ന​വ​ജാ​ത​ശി​ശു​വി​ന് 6 കി​ലോ തൂ​ക്കം! അ​ന്പ​ര​ന്ന് ന​ഴ്സു​മാ​രും അ​മ്മ​യും

അ​ല​ബാ​മ(​യു​എ​സ്): ആ​റു കി​ലോ​ഗ്രാ​മോ​ളം (13 പൗ​ണ്ട്) തൂ​ക്കം​വ​രു​ന്ന കു​ഞ്ഞി​ന് ഇം​ഗ്ല​ണ്ടു​കാ​രി ജ​ന്മം ന​ൽ​കി. ബ​ർ​മിം​ഗ്ഹാ​മി​ൽ​നി​ന്നു​ള്ള ഡെ​ലി​വ​റി ഡ്രൈ​വ​റാ​യ പ​മേ​ല മെ​യി​നാ​ണു കു​ഞ്ഞി​ന്‍റെ അ​മ്മ. ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞി​നെ ക​ണ്ട ന​ഴ്സു​മാ​രെ​ല്ലാം എ​ന്‍റെ ദൈ​വ​മേ എ​ന്നു പ​റ​ഞ്ഞെ​ന്നും താ​നും അ​ന്തം​വി​ട്ടു​പോ​യെ​ന്നും പ​മേ​ല പ​റ​യു​ന്നു. ആ​രോ​ഗ്യ​മു​ള്ള ഒ​രു കു​ഞ്ഞ് ജ​നി​ക്കു​മ്പോ​ൾ സാ​ധാ​ര​ണ മൂ​ന്നു മൂ​ന്ന​ര​ക്കി​ലോ​യാ​ണു തൂ​ക്ക​മു​ണ്ടാ​വു​ക. യു​എ​സി​ൽ അ​ല​ബാ​മ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ സി​സേ​റി​യ​ൻ വ​ഴി​യാ​യി​രു​ന്നു അ​സാ​ധാ​ര​ണ തൂ​ക്ക​മു​ള്ള കു​ഞ്ഞി​ന്‍റെ പി​റ​വി. കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​ന് നാ​ലാ​ഴ്ച മു​മ്പ് ന​ട​ത്തി​യ സ്കാ​നിം​ഗി​ൽ ഭാ​രം എ​ട്ട് പൗ​ണ്ട് ആ​യി​രി​ക്കു​മെ​ന്നാ​ണു ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്. പി​ന്നീ​ട് 10 പൗ​ണ്ടെ​ന്നു തി​രു​ത്തി​യെ​ങ്കി​ലും ജ​ന​ന​സ​മ​യ​ത്ത് കു​ഞ്ഞി​ന്‍റെ ഭാ​രം 13 പൗ​ണ്ടാ​യി വ​ർ​ധി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ 16 ദി​വ​സം മു​മ്പാ​യി​രു​ന്നു പി​റ​വി. കു​ഞ്ഞി​ന്‍റെ ഭാ​ര​ക്കൂ​ടു​ത​ലി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്നു ഡോ​ക്ട​ർ​മാ​ർ വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ന്നു കു​ഞ്ഞി​ന്‍റെ അ​മ്മ പ​റ​യു​ന്നു. എ​ന്താ​യാ​ലും ത​ന്‍റെ കു​ഞ്ഞ് പ്ര​ശ​സ്ത​യാ​യ​തി​ൽ സ​ന്തോ​ഷ​വ​തി​യാ​ണ് അ​വ​ർ.

Read More

വാ​ഹ​ന​ങ്ങ​ൾ പ​തി​വ​ഴി​യി​ല്‍ നി​ശ്ച​ലം: പ​ന്പി​ൽ​നി​ന്ന​ടി​ച്ച പെ​ട്രോ​ളി​ൽ 80 ശ​ത​മാ​നം വെ​ള്ളം!

പൂ​നെ: പൂ​നെ​യി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പി​ല്‍​നി​ന്ന് അ​ടി​ച്ച പെ​ട്രോ​ളി​ൽ 80 ശ​ത​മാ​ന​ത്തോ​ളം വെ​ള്ളം. പെ​ട്രോ​ള​ടി​ച്ച് പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ അ​ധി​ക​ദൂ​രം ഓ​ടും​മു​ന്പേ വ​ഴി​യി​ല്‍ കി​ട​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​മ്പി​ല്‍​നി​ന്ന​ടി​ച്ച പെ​ട്രോ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വെ​ള്ള​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. പൂ​നെ​യി​ലെ ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ലെ ഷാ​ഹു​ന​ഗ​റി​ലെ ഒ​രു പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ​നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച് പ​മ്പി​ല്‍​നി​ന്നു പു​റ​ത്തേ​ക്കി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ നി​ശ്ച​ല​മാ​കു​ക​യാ​യി​രു​ന്നു. ഒ​ന്നോ ര​ണ്ടോ ലി​റ്റ​ർ മാ​ത്രം ഇ​ന്ധ​നം നി​റ​ച്ച​വ​ർ​ക്കും എ​ഞ്ചി​ൻ ത​ക​രാ​ർ അ​നു​ഭ​വ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ ചി​ല ഉ​പ​ഭോ​ക്താ​ക്ക​ൾ അ​വ​രു​ടെ ഇ​ന്ധ​ന ടാ​ങ്കു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ഇ​തോ​ടെ ആ​ളു​ക​ൾ പെ​ട്രോ​ൾ പ​മ്പി​ന് മു​ന്നി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ട് വ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലെ പെ​ട്രോ​ൾ പ​മ്പി​ന് മു​മ്പി​ല്‍ മ​റി​ച്ചു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. അ​തേ​സ​മ​യം ബോ​ധ​പൂ​ര്‍​വ​മു​ള്ള പ്ര​വ​ര്‍​ത്തി​യ​ല്ലെ​ന്നും ഭൂ​ഗ​ർ​ഭ ഇ​ന്ധ​ന ടാ​ങ്ക് തു​രു​മ്പെ​ടു​ത്ത​തി​നാ​ൽ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം…

Read More

100 ശ​ത​മാ​നം സാ​ക്ഷ​ര​താ സാ​ർ … ‘100 രൂ​പ​യ്ക്ക് 10 സെ​ന്‍റ് ഭൂ​മി, 10 രൂ​പ​യ്ക്ക് നാ​ലു സെ​ന്‍റ് ’: നി​യ​മ​ത്തെ നോ​ക്കു​കു​ത്തി​യാ​ക്കി‌ വാ​ട്സ്ആ​പ്പ് ലാ​ൻ​ഡ് ലോ​ട്ട​റി; എ​ത്ര ക​ണ്ടാ​ലും പ​ഠി​ക്കി​ല്ലേ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

പ​​​രി​​​യാ​​​രം (കണ്ണൂർ): നൂറ് രൂ​​​പ​​​യ്ക്ക് 10 സെ​​​ന്‍റ് ഭൂ​​​മി, 10 രൂ​​​പ​​​യ്ക്ക് നാ​​​ലു​​​സെ​​​ന്‍റ് ഭൂ​​​മി… ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​ങ്ങ​​​ൾ​​​ക്ക് സ്വ​​​ന്ത​​​മാ​​​ക്കാം’…​​​ പ​​​ല​​​ത​​​ര​​ത്തി​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ൽ വീ​​​ണി​​​ട്ടും പ​​​ഠി​​​ക്കാ​​​ത്ത മ​​​ല​​​യാ​​​ളി​​​യെ ഒ​​​രി​​​ക്ക​​​ൽകൂ​​​ടി പ​​​റ്റി​​​ക്കാ​​​നു​​​ള്ള പു​​​തി​​​യ ത​​​ന്ത്ര​​​വു​​​മാ​​​യി ഇ​​​ത്ത​​​വ​​​ണ അ​​​വ​​​ത​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ലാ​​​ൻ​​​ഡ് ലോ​​​ട്ട​​​റി​​​യാ​​​ണ്. കാ​​​സ​​​ർ​​​ഗോ​​​ഡ് ചീ​​​മേ​​​നി സ്വ​​​ദേ​​​ശി​​​യാ​​​ണു പു​​​തി​​​യ ത​​​ട്ടി​​​പ്പി​​​നു പി​​​ന്നി​​​ലെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് ലോ​​​ട്ട​​​റി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം. ഗൂ​​​ഗി​​​ൾ പേ​​​യി​​​ലൂ​​​ടെ പ​​​ണ​​​മ​​​ട​​​ച്ചാ​​​ണു ലോ​​​ട്ട​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്. 2025 ഏ​​​പ്രി​​​ൽ 30ന് ​​​ചീ​​​മേ​​​നി​​​ക്ക​​​ടു​​​ത്ത് ചെ​​​മ്പ്ര​​​ക്കാ​​​ന​​​ത്തു വ​​​ച്ചാണ് ആ​​​ദ്യ ന​​​റു​​​ക്കെ​​​ടു​​​പ്പെ​​​ന്നും ബാ​​​ക്കി​​​യു​​​ള്ള അ​​​ഞ്ചു​​​മാ​​​സ​​​വും 30 ന് ​​​ഇ​​​തേ സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് ന​​​റു​​​ക്കെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നും പ​​​റ​​​യു​​​ന്നു. ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഇ​​​തി​​​ൽ ചേ​​​രാ​​​ൻ ആ​​​രാ​​​ണോ ഈ ​​​ഭാ​​​ഗ്യ​​​ക്കു​​​റി മെ​​​സേ​​​ജ് ഫോ​​​ർ​​​വേ​​​ഡ് ചെ​​​യ്ത​​​ത് അ​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 5,000, 1,000 രൂ​​​പ​​​യും സ​​​മ്മാ​​​നം കൊ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​വ​​​ർ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സ്റ്റാ​​​റ്റ​​​സ് വ​​​യ്ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​ണ്ട്. ഓ​​​രോ…

Read More

തി​രു​ന​ക്ക​ര​യി​ല്‍ അ​ന്ന് അ​ല​ക​ട​ലാ​യി ജ​നം; കൂ​പ്പു​ക​ര​ങ്ങ​ളു​മാ​യി മ​ഹാ​ത്മ​ജി​യെ​ത്തി

​കോ​ട്ട​യം: കേ​ര​ള ച​രി​ത്ര​ത്തി​ന്‍റെ ഇ​തി​ഹാ​സ ഏ​ടു​ക​ളൊ​ന്നാ​യ വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ മ​ഹാ​ത്മാ​ഗാ​ന്ധി കോ​ട്ട​യ​ത്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ ജ്വ​ലി​ക്കു​ന്ന സ്മ​ര​ണ​ക​ള്‍ക്ക് നൂ​റു വ​യ​സ്. 1925 മാ​ര്‍ച്ചി​ലാ​യി​രു​ന്നു മ​ഹാ​ത്മാ​വി​ന്‍റെ ആ​ഗ​മ​നം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​റി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി വ​ഴി മാ​ര്‍ച്ച് 15നു ​തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ഖ​ദ​ര്‍മു​ണ്ടും ഖ​ദ​ര്‍ ഷാ​ളും അ​ണി​ഞ്ഞ ഗാ​ന്ധി​ജി അ​നേ​കാ​യി​ര​ങ്ങ​ള്‍ക്കു മു​ന്നി​ല്‍ പ്ര​സം​ഗി​ച്ചു. അ​തി​ന് ഏ​താ​നും ദി​വ​സം മു​മ്പ്, മാ​ര്‍ച്ച് 10 നാ​യി​രു​ന്നു വൈ​ക്ക​ത്ത് അ​ധ​സ്ഥി​ത​ര്‍ക്കു ക്ഷേ​ത്ര​വ​ള​പ്പി​ലൂ​ടെ വ​ഴി​ന​ട​ക്കാ​നു​ള്ള അ​നു​മ​തി​ക്ക് സ​വ​ര്‍ണ സ​മു​ദാ​യ മേ​ധാ​വി​ക​ളു​മാ​യി ഗാ​ന്ധി​ജി ച​ര്‍ച്ച ന​ട​ത്തി​യ​ത്. കോ​ട്ട​യ​ത്തെ​ത്തി​യ ഗാ​ന്ധി​ജി വി​ശ്ര​മി​ച്ച​ത് എം​ടി സെ​മി​നാ​രി വ​ള​പ്പി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന​ത് ഗാ​ന്ധി​സ​ദ​നാ​യി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. വൈ​ക്ക​ത്തെ ഇ​ണ്ടം​തു​രു​ത്തി മ​ന​യി​ല്‍ ഗാ​ന്ധി​ജി ന​ട​ത്തി​യ ച​ര്‍ച്ച വൈ​ക്കം സ​ത്യ​ഗ്ര​ഹി​ക​ള്‍ക്ക് വ​ലി​യ ആ​വേ​ശം പ​ക​ര്‍ന്നു. വൈ​ക്കം ക്ഷേ​ത്ര വ​ഴി എ​ല്ലാ​വ​ര്‍ക്കും തു​റ​ന്നു​ന​ല്‍ക​ണ​മെ​ന്ന് ഗാ​ന്ധി​ജി​യു​ടെ നി​ര്‍ദേ​ശം ഇ​ണ്ടം​തു​രു​ത്തി​മ​ന​യി​ലെ പ്ര​മാ​ണി​മാ​ര്‍ സ്വീ​ക​രി​ച്ചി​ല്ല. തീ​രു​മാ​ന​മാ​കാ​തെ ച​ര്‍ച്ച…

Read More

ആഹാ ഇന്ന് നല്ല ലാക്കാ… മ​ഹാ​രാ​ഷ്ട്ര​യി​ൽ ഹി​ന്ദു​ക്ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ട്ട​ൺ ക​ട​ക​ൾ

മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​ഴു​വ​ൻ ജ​ട്ക മ​ട്ട​ൺ ക​ട​ക​ളും പു​തു​താ​യി ആ​രം​ഭി​ച്ച മ​ൽ​ഹാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശം. മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി നി​തേ​ഷ് റാ​ണെ ആ​ണ് നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. മ​ൽ​ഹാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ക​ട​ക​ൾ ഹി​ന്ദു​ക്ക​ൾ മാ​ത്രം ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്നും ഈ ​ക​ട​ക​ളി​ൽ​നി​ന്ന​ല്ലാ​തെ ഹി​ന്ദു​ക്ക​ൾ ആ​ട്ടി​റ​ച്ചി വാ​ങ്ങ​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ നി​ല​വി​ലു​ള്ള ഹ​ലാ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ന് സ​മാ​ന​മാ​ണു മ​ൽ​ഹാ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ. ഹ​ലാ​ൽ ക​ശാ​പ്പ് രീ​തി​ക്ക് വി​രു​ദ്ധ​മാ​യി, വേ​ദ​ന​യി​ല്ലാ​ത്ത രീ​തി​യി​ൽ ഒ​റ്റ അ​ടി​കൊ​ണ്ട് മൃ​ഗ​ത്തെ കൊ​ന്ന​ശേ​ഷ​മാ​ണ് ജ​ട്ട്ക മാം​സം ത​യാ​റാ​ക്കു​ന്ന​ത്.

Read More

ജീ​വ​ൻ പോ​യാ​ലും വേ​ണ്ടി​ല്ല, വൈ​റ​ലാ​യാ​ൽ മ​തി… റീ​ൽ​സ് എ​ടു​ക്കാ​ൻ ഗ്യാ​സ് സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ടു..! പൊ​ട്ടി​ത്തെ​റി​യി​ൽ യു​വ​തി​ക്കും ബ​ന്ധു​വി​നും പ​രി​ക്ക്

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ തു​റ​ന്നു​വി​ട്ട് റീ​ൽ​സെ​ടു​ക്കാ​നു​ള്ള ശ്ര​മം വ​ൻ പൊ​ട്ടി​ത്തെ​റി​യി​ൽ ക​ലാ​ശി​ച്ചു. ര​ഞ്ജ​ന ജാ​ട്ട് എ​ന്ന യു​വ​തി​യും ബ​ന്ധു​വാ​യ അ​നി​ൽ ജാ​ട്ടും ആ​ണു കൈ​വി​ട്ട ക​ളി ന​ട​ത്തി അ​പ​ക​ട​ത്തി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യ​ഏ​ഴു​നി​ല കെ​ട്ടി​ട​ത്തി​ലെ നി​ര​വ​ധി ഫ്ലാ​റ്റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ ലെ​ഗ​സി പ്ലാ​സ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ പു​ല​ർ​ച്ചെ 2.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ഡി​യോ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ര​ഞ്ജ​ന ഗ്യാ​സ് തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​നി​ൽ ജാ​ട്ടാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. ഏ​ക​ദേ​ശം 17 മി​നി​റ്റ് ഇ​രു​വ​രും വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചു. ഈ ​സ​മ​യം​കൊ‍​ണ്ട്, അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​രു ഗ്യാ​സ് ചേ​മ്പ​റാ​യി മാ​റി. അ​തി​നി​ടെ കൂ​ടു​ത​ൽ വെ​ളി​ച്ചം കി​ട്ടാ​ൻ അ​നി​ൽ സി‌​എ​ഫ്‌​എ​ൽ ലൈ​റ്റ് ഓ​ണാ​ക്കി​യ​പ്പോ​ൾ പെ​ട്ടെ​ന്നു തീ ​പ​ട​രു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ വീ​ഡി​യോ​ക​ൾ ഇ​വ​ർ പ​തി​വാ​യി ചി​ത്രീ​ക​രി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ത്തു​ന്ന വ​സ്തു​ക്ക​ൾ കൈ​കാ​ര്യം…

Read More

ഹ​ൽ​ദി ച​ട​ങ്ങി​ൽ ന​വ​വ​ര​ന് ‘മ​ദ്യാ​ഭി​ഷേ​കം’: പു​തി​യ ആ​ചാ​ര​മോയെന്നു സോ​ഷ്യ​ൽ മീ​ഡി​യ: ത​ല​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന മ​ദ്യം കൈ​ക്കു​ന്പി​ളി​ൽ ശേ​ഖ​രി​ച്ച് വരൻ

മും​ബൈ: ഹ​ൽ​ദി ച​ട​ങ്ങി​നി​ടെ ന​വ​വ​ര​ന്‍റെ ത​ല​യി​ലൂ​ടെ “മ​ദ്യാ​ഭി​ഷേ​കം’ ന​ട​ത്തു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ഇ​ത് എ​ന്തു​ത​രം ആ​ചാ​ര​മാ​ണെ​ന്നു ചോ​ദി​ച്ചാ​ണു സോ​ഷ്യ​ൽ മീ​ഡി​യ കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ആ​ചാ​ര​പ്ര​കാ​രം മ​ഞ്ഞ​ൾ, പാ​ൽ, വെ​ള്ളം എ​ന്നി​വ​യാ​ണ് അ​ഭി​ഷേ​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​നു പ​ക​ര​മാ​യി​രു​ന്നു മ​ദ്യാ​ഭി​ഷേ​കം. “പ​ര​ന്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വി​വാ​ഹാ​ചാ​ര​ങ്ങ​ളു​ടെ ഇ​ന്മൂ​ല​നം’ എ​ന്ന വാ​ച​ക​ത്തോ​ടെ റോ​സി എ​ന്ന എ​ക്സ് അ​ക്കൗ​ണ്ടി​ലാ​ണ് വി​വാ​ദ ഹ​ൽ​ദി വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ച​ട​ങ്ങി​ൽ വ​ര​ൻ വ​ലി​യൊ​രു ത​ളി​ക​യി​ലി​രി​ക്കു​ന്ന​തും വ​ര​ന്‍റെ ശി​ര​സി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ മ​ദ്യ​ക്കു​പ്പി​ക​ൾ തു​റ​ന്ന് ഒ​ഴി​ക്കു​ന്ന​തും കാ​ണാം. ബി​യ​ർ, വൈ​ൻ, വോ​ഡ്ക തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ല​ഹ​രി​പാ​നീ​യ​ങ്ങ​ളാ​ണ് യു​വാ​വി​ന്‍റെ ത​ല​യി​ലേ​ക്കു സു​ഹൃ​ത്തു​ക്ക​ൾ ഒ​ഴി​ക്കു​ന്ന​ത്. ത​ല​യി​ലൂ​ടെ ഒ​ഴു​കി​വ​രു​ന്ന മ​ദ്യം കൈ​ക്കു​ന്പി​ളി​ൽ ശേ​ഖ​രി​ച്ച് യു​വാ​വ് കു​ടി​ക്കു​ന്ന​തും ല​ഹ​രി​യി​ൽ ല​ക്കു​കെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം പാ​ടു​ന്ന​തും നൃ​ത്തം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. പ​വി​ത്ര​മാ​യി കാ​ണേ​ണ്ട ച​ട​ങ്ങി​ൽ മ​ദ്യ​വ​ർ​ഷം ന​ട​ത്തി​യ​ത് വ​ര​ന്‍റെ​യും വ​ധു​വി​ന്‍റെ​യും ബ​ന്ധു​ക്ക​ളി​ലും അ​തൃ​പ്തി​യു​ണ്ടാ​ക്കി.

Read More

വി​മാ​ന ശു​ചി​മു​റി​യി​ലും കാ​മ​റ​ക്ക​ണ്ണ്: കൗ​മാ​ര​ക്കാ​രി​ക​ളു​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ

വി​മാ​ന​ത്തി​ലെ ടോ​യ്‍​ല​റ്റു​ക​ളി​ല്‍ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച ഐ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചെ​ന്ന് അ​മേ​രി​ക്ക​ൻ എ​യ​ർ​ലൈ​ൻ​സി​ലെ മു​ൻ ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. 37കാ​ര​നു​മാ​യ എ​സ്റ്റ​സ് കാ​ർ​ട്ട​ർ തോം​സ​ൺ ആ​ണു കോ​ട​തി​യി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. 2023 ല്‍ ​സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് ഷാ​ർ​ല​റ്റി​ൽ​നി​ന്ന് ബോ​സ്റ്റ​ണി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന 14 വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു വി​ചാ​ര​ണ. വി​മാ​ന​ത്തി​ലെ ടോ​യ്‍​ല​റ്റി​ല്‍ “സീ​റ്റ് മോ​ശ​മാ​ണ്’ എ​ന്ന മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് പെ​ണ്‍​കു​ട്ടി ശ്ര​ദ്ധി​ച്ചു. ഒ​പ്പം മു​ന്ന​റി​യി​പ്പ് എ​ഴു​തി ഒ​ട്ടി​ച്ച ക​ട​ലാ​സി​ന് പി​ന്നി​ല്‍​നി​ന്ന് ഒ​രു മ​ങ്ങി​യ വെ​ളി​ച്ചം വ​രു​ന്ന​തും കു​ട്ടി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ഇ​ക്കാ​ര്യം കു​ട്ടി അ​പ്പോ​ൾ​ത​ന്നെ മ​റ്റ് കാ​ബി​ന്‍ ക്രൂ ​അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ടോ​യ്‍​ല​റ്റ് സീ​റ്റി​ന് പി​ന്നി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച ഐ​ഫോ​ണ്‍ ക​ണ്ടെ​ത്തു​ക​യും തോം​സ​ണെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഇ​യാ​ളു​ടെ നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ വീ​ട്ടി​ല്‍ ന​ട​ത്തി​യ…

Read More

തെ​റ്റു​പ​റ്റി​പ്പോ​യി, മാ​പ്പാ​ക്ക​ണം: റം​സാ​നി​ൽ ഫാ​ഷ​ൻ ഷോ ​ന​ട​ത്തി; ക്ഷ​മാ​പ​ണ​വു​മാ​യി ഡി​സൈ​ന​ർ​മാ‍​ർ

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഗു​ൽ​മാ​ർ​ഗി​ൽ റം​സാ​ൻ മാ​സ​ത്തി​ൽ ന​ട​ന്ന ഫാ​ഷ​ൻ ഷോ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു ക്ഷ​മാ​പ​ണ​വു​മാ​യി ഡി​സൈ​ന‍​ർ​മാ​രാ​യ ശി​വ​നും ന​രേ​ഷും. റം​സാ​ൻ സ​മ​യ​ത്ത് ന​ട​ത്തി​യ ഷോ ​മൂ​ലം ആ​ർ​ക്കെ​ങ്കി​ലും വേ​ദ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ൽ ത​ങ്ങ​ൾ അ​ഗാ​ധ​മാ​യി വേ​ദ​നി​ക്കു​ന്നു​വെ​ന്നും സ‍​ർ​ഗാ​ത്മ​ക​യെ ആ​ഘോ​ഷി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ത​ങ്ങ​ൾ ഉ​ദേ​ശി​ച്ച​തെ​ന്നും ഇ​രു​വ​രും എ​ക്സി​ൽ വ്യ​ക്ത​മാ​ക്കി. ഫാ​ഷ​ൻ ബ്രാ​ൻ​ഡാ​യ ശി​വ​ൻ ആ​ൻ​ഡ് ന​രേ​ഷാ​ണ് മ​ഞ്ഞ് വീ​ഴ്ച​യു​ള്ള തു​റ​സാ​യ മേ​ഖ​ല​യി​ൽ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് തേ​ടി​യ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള, പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക്കെ​തി​രേ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​യു​ട​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ ഒ​മ​ർ അ​ബ്ദു​ള്ള​യെ​യാ​ണ് പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ടൂ​റി​സ​ത്തി​ന്‍റെ പേ​രി​ൽ അ​ശ്ലീ​ലം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹു​റി​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് നേ​താ​വ് മി​ർ​വ​യ്സ് ഉ​മ​ർ ഫാ​റൂ​ഖും പ്ര​തി​ക​രി​ച്ചു.

Read More

ചരിത്രമുറങ്ങുന്ന മണ്ണ്… ആ​ന്ധ്ര​യി​ലെ വ​ന​ത്തി​ൽ ഇ​രു​ന്പു​യു​ഗ ശി​ലാ​ചി​ത്ര​ങ്ങ​ളും ലി​ഖി​ത​ങ്ങ​ളും ക​ണ്ടെ​ത്തി

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് ക​ട​പ്പ​യി​ലെ ല​ങ്കാ​മ​ല റി​സ​ർ​വ് വ​ന​ത്തി​ൽ​നി​ന്ന് 800 മു​ത​ൽ 2,000 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന​ലി​ഖി​ത​ങ്ങ​ൾ ക​ണ്ടെ​ത്തി. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പു​രാ​വ​സ്തു ക​ണ്ടെ​ത്ത​ലാ​ണി​ത്. ഇ​രു​ന്പു​യു​ഗ (1200-550 ബി​സി) കാ​ല​ഘ​ട്ട​ത്തി​ലേ​തെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ശി​ലാ​ചി​ത്ര​ങ്ങ​ളും മൂ​ന്നു ശി​ലാ​ഗു​ഹ​ക​ളും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ശി​ലാ​ഗു​ഹ​ക​ളി​ൽ ഒ​ന്നി​ൽ മൃ​ഗ​ങ്ങ​ൾ, ജ്യാ​മി​തീ​യ പാ​റ്റേ​ണു​ക​ൾ, മ​നു​ഷ്യ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ അ​തി​ശ​യ​ക​ര​മാ​യ ചി​ത്ര​ങ്ങ​ൾ ഉ​ണ്ടെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​ഞ്ഞു. ആ​ദ്യ​കാ​ല ച​രി​ത്ര കാ​ല​ഘ​ട്ട​ത്തി​ലെ (ബി​സി 2500 -എ​ഡി ര​ണ്ട്) ചി​ത്ര​ങ്ങ​ളാ​ണി​ത്. ചു​വ​ന്ന മ​ണ്ണ്, ചീ​ന​ക്ക​ളി​മ​ണ്ണ്, മൃ​ഗ​ക്കൊ​ഴു​പ്പ്, പൊ​ടി​ച്ച അ​സ്ഥി​ക​ൾ തു​ട​ങ്ങി​യ പ്ര​കൃ​തി​ദ​ത്ത വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ചി​ത്ര​മെ​ഴു​തി​യി​ട്ടു​ള്ള​ത്. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഭ​ക്ത​ർ പ​തി​വാ​യി സ​ന്ദ​ർ​ശി​ച്ചി​രു​ന്ന പ്ര​ധാ​ന ശൈ​വ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണു ല​ങ്കാ​മ​ല. ശ്രീ​ശൈ​ല​ത്തി​നു തെ​ക്കു​ഭാ​ഗ​ത്തു​ള്ള നി​ത്യ​പൂ​ജ​കോ​ണ, അ​ക്കാ​ദേ​വ​ത​ല കൊ​ണ്ട, ബ​ണ്ടി​ഗാ​നി ചെ​ല്ല എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഫെ​ബ്രു​വ​രി 27നും ​ഈ​മാ​സം ഒ​ന്നി​നു​മി​ട​യി​ലാ​യി​രു​ന്നു സ​ർ​വേ.…

Read More