അംഗൻവാടിയിൽ ഉച്ചക്ക് പൊരിച്ച കോഴിയും ബിരിയാണിയും വേണെന്ന് പറഞ്ഞ കൊച്ച് കൂട്ടുകാരൻ ശങ്കുവിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടതാണ്. ഇപ്പോഴും അംഗൻവാടികളിൽ ഉച്ചക്ക് കഞ്ഞിയും പയറും വൈകുന്നേരം ഉപ്പുമാവും തന്നെയാണ് കൊടുക്കുന്നത്. ഇവിടെ മാത്രമല്ല സ്കൂളിലും ഉച്ചക്ക് ചോറും സാന്പാറും രസവും അച്ചാറുമൊക്കെ മാത്രമേ ഉള്ളു. ഇപ്പോഴിതാ ജപ്പാനിലെ ഒരു സ്കൂളിൽ കൊടുക്കുന്ന ഉച്ചഭക്ഷണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വെജിറ്റബിൾ ചിക്കൻ മീറ്റ്ബോൾ സൂപ്പ് എന്ന വിഭവമാണ് കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കുന്നത്. പച്ചക്കറികൾ ശ്രദ്ധാപൂർവ്വം കഴുകി മുറിച്ച് എടുക്കുന്നതു മുതൽ വിഭവം തയ്യാറാക്കി കഴിയുന്നതുവരെയുള്ള കാര്യങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൂർണമായും ആരോഗ്യകരമായ പാചകരീതിയാണ് ഇവർ പിന്തുടർന്നിരിക്കുന്നത്. പാചകം ചെയ്യുന്ന എല്ലാ വ്യക്തികളും വൃത്തിയുള്ള കിച്ചൺ ഗൗണുകൾ, ഏപ്രണുകൾ, തൊപ്പികൾ, ഗ്ലൗസുകൾ എന്നിവ ധരിച്ചിരിക്കുന്നത് കാണാൻ സാധിക്കും. View this post on…
Read MoreCategory: Today’S Special
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കിലോ? എല്ലാം കിറു കൃത്യം, നായയെ താഴെ വീഴാതെ ‘ബോക്സിലാക്കി’ യുവതി; വൈറലായി വീഡിയോ
മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. സോഷ്യൽ മീഡിയയിൽ മനുഷ്യനും നായകളുമൊപ്പമുള്ള പല വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ അകപ്പെട്ട നായയെ രക്ഷിക്കുന്ന വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ബ്രസീലിലാണ് സംഭവം. ഒരു നായ ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ ജനാലയിൽ തൂങ്ങിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം. അത്രയും ഉയരത്തിൽ നിന്നും വീണാൽ ചിലപ്പോൾ അതിന്റെ ജീവൻ തന്നെ അപകടത്തിലാകും. നായ തൂങ്ങിക്കിടക്കുന്ന ജനലിന്റെ തൊട്ടുതാഴെയുള്ള നിലയിലെ ഒരു സ്ത്രീ അവരുടെ അപ്പാർട്മെന്റിലെ ജനാലയ്ക്കരികിൽ ഒരു കാർഡ്ബോർഡ് ബോക്സുമായി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നായ എപ്പോൾ വേണമെങ്കിലും താഴേക്ക് വീഴാം എന്ന അവസ്ഥയിലാണ് ഉള്ളത്. ആ സമയത്ത് കൃത്യം നായ താഴേക്ക് വീഴുന്നു. യുവതി അതിനെ കൃത്യസമയത്ത് തന്റെ കൈയിൽ ഉണ്ടായിരുന്ന പെട്ടിയിൽ സുരക്ഷിതമായി അതിനെ പിടിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. അവൾ ബോക്സിൽ…
Read Moreശ്യാമ സുന്ദര കേരകേദാര ഭൂമി: കേരളം ടൂറിസത്തിന് വളക്കൂറുള്ള മണ്ണെന്ന് വിദഗ്ധർ
കൊച്ചി: ടൂറിസം മേഖലയില്‍ കൂടുതൽ നിക്ഷേപത്തിന് കേരളത്തിൽ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. വൈവിധ്യങ്ങളാണു കേരള ടൂറിസത്തിന്റെ കരുത്തെന്നും വ്യത്യസ്ത മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതാണ് ഉചിതമെന്നും ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയില്‍ ക്രമാനുഗതമായ വളര്‍ച്ച നേടാനും നിക്ഷേപം ആകര്‍ഷിക്കാനും സംസ്ഥാനത്തിന് സാധിക്കുന്നുണ്ട്. കേരളം എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ മൂല്യത്തിലാണ് ഇനി ലക്ഷ്യം വയ്ക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി. മികച്ച കണക്ടിവിറ്റി, ഹോസ്പിറ്റാലിറ്റി, ഉയര്‍ന്ന നൈപുണ്യശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, ഗുണനിലവാരമുള്ള സേവനം എന്നിവയെല്ലാം കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്ന ഘടകങ്ങളാണ്. പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തുന്നതിന് പ്രാധാന്യം നല്‍കണം. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധന സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതും പ്രധാനമാണ്. “സുസ്ഥിര ടൂറിസത്തിന്റെയും ഉത്തരവാദിത്ത വ്യവസായത്തിന്റെയും കേന്ദ്രം’’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിൽ കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറി സുമന് ബില്ല മുഖ്യപ്രഭാഷണം നടത്തി. 30 വര്‍ഷമായി…
Read More‘യുണിക് എക്സോസ്യൂട്ട്’: ഇനി റോബോട്ടിക് സഹായത്തോടെ നടക്കാം; നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് ആസ്ട്രെക് ഇന്നോവേഷന്‍സ്
നടക്കാന്‍ സാധിക്കാത്ത തരത്തില്‍ വൈകല്യമുള്ളവര്‍ക്ക് ഇനി റോബോട്ടിക് സഹായത്തോടെ നടക്കാം. ഫിസിക്കല്‍ മെഡിസിന്, റീഹാബിലിറ്റേഷന്‍ രീതികളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഉത്പന്നത്തിന്റെ പിറവി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷനില്‍നിന്നുള്ള ഒരുകൂട്ടം സംരംഭകരില്‍നിന്നാണ്. സ്വന്തം കാലുകളില്‍ നടക്കാനാകാത്തവര്‍ക്ക് റോബോട്ടിക് സഹായത്തോടെയുള്ള നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് ആസ്ട്രെക് ഇന്നോവേഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഭാഗമായി ഗ്രാന്റ് ഹയാത്തില്‍ ഒരുക്കിയിട്ടുള്ള പ്രദർശന സ്റ്റാളിലാണ് ‘യുണിക് എക്സോസ്യൂട്ട്’ എന്ന യന്ത്രം അവതരിപ്പിച്ചിട്ടുള്ളത്. ജിതിന് വിദ്യ അജിത്ത്, റോബിന് തോമസ്, വിഷ്ണു ശങ്കര്‍, അലക്സ് എം. സണ്ണി എന്നിവര്‍ ചേര്‍ന്നു തുടങ്ങിയ ഈ സ്റ്റാര്‍ട്ടപ്പിന് ഇന്ന് ജപ്പാനിലും ഇന്‍കുബേഷന്‍ സെന്ററുണ്ട്. അരയ്ക്കു താഴെ വൈകല്യമുള്ള നടക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തികളുടെ ചലനം സാധ്യമാക്കുന്നതിന് ‘യുണിക് എക്സോസ്യൂട്ട്’ ശ്രേണിയാണ് ആസ്ട്രെക് ഇന്നോവേഷന്‍സ് മുന്നോട്ടുവയ്ക്കുന്നത്. മോട്ടറൈസ്ഡ് വെയറബിള്‍ റോബോട്ടായി രൂപകല്പന ചെയ്തിരിക്കുന്ന യുണിക് എക്സോസ്യൂട്ട് അവയവ വൈകല്യമുള്ള ആളുകള്‍ക്ക്…
Read Moreമലയാളി പൊളിയല്ലേ… കാൻസർ കോശങ്ങളുടെ വളർച്ചയുടെ ജനിതകരഹസ്യം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ
കാൻസർ ബാധിതരിൽ കാൻസർ കോശങ്ങൾ പെരുകുന്നതിന്റെ കാരണം കണ്ടെത്തി മലയാളി ശാസ്ത്രജ്ഞൻ. കണ്ണൂർ ജില്ലയിലെ പൈസക്കരി സ്വദേശിയും വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞനുമായ ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവുമാണ് ഡിഎൻഎ കേന്ദ്രീകരിച്ചുള്ള ഗവേഷണത്തിലൂടെ നിർണായ കണ്ടെത്തലുകൾ നടത്തിയത്. കാൻസർ ചികിത്സാമേഖലയിൽ വലിയ മാറ്റത്തിന് ഇടയാക്കുന്ന കണ്ടുപിടിത്തത്തെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം മുഖ്യധാര സയൻസ് മാസികയായ നേച്ചർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻസറുകളിൽ തന്നെ ഏറ്റക്കുറച്ചിലുകളുള്ള സാഹചര്യത്തിൽ ഇതിന് അനുയോജ്യമായ മരുന്നുകൾ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് ഡോ. റോബിൻ സെബാസ്റ്റ്യനും സംഘവും പൈസക്കരിയിലെ തെക്കേ പുതുപ്പറമ്പിൽ ടി.ടി. സെബാസ്റ്റ്യൻ-റോസമ്മ ദമ്പതിമാരുടെ മകനായ ഡോ. റോബിൻ ഏറെക്കാലമായി അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രവർത്തിക്കുകയാണ്. ഭാര്യ ഡോ. സുപ്രിയ വർത്തക്കും ഇതേ സ്ഥാപനത്തിലെ ഗവേഷകയാണ്. കാസർഗോഡ് ജില്ലയിൽ എൻഡോസൾഫാൻ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് ഡോ. റോബിൻ സെബാസ്റ്റ്യൻ നടത്തിയ…
Read More‘ബേബി ഓഫ് രഞ്ജിത’ ഇനി കേരളത്തിന്റെ മകള്‍: മാതാപിതാക്കള്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ സര്‍ക്കാര്‍ ഏറ്റെടുത്തു
കൊച്ചി: അമ്മയുടെ ചൂടും അമ്മിഞ്ഞപ്പാലിന്റെ മാധുര്യവും നുകരാനാകില്ലെങ്കിലും അവള് ഇനി അനാഥയല്ല. ‘ബേബി ഓഫ് രഞ്ജിത’ എന്നപേരില്‍ ഐസിയുവില്‍ ഒന്നുമറിയാതെ കഴിഞ്ഞ ആ കുഞ്ഞ് ഇനി കേരളത്തിന്റെ മകളായി വളരും. ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ചു പോയ മൂന്നാഴ്ച മാത്രം പ്രായമുള്ള നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം സര്‍ക്കാര്‍ ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത- ശിശു വികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ കുഞ്ഞ് ചികിത്സയില്‍ തുടര്‍ന്നിരുന്ന എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയത്. കുഞ്ഞിന്റെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിശ്ചയിക്കുന്ന പ്രകാരം വനിത- ശിശു വികസന…
Read Moreചരിത്രം തിരയാൻ ഇവർ… ദ്വാരക നഗരത്തിന്റെ രഹസ്യങ്ങൾ തേടി കടലിൽ പര്യവേക്ഷണം
നാലായിരം വർഷം പഴക്കമുണ്ടെന്നു കരുതുന്ന പുരാതനനഗരമായ ദ്വാരകയുടെ നിഗൂഢതകൾ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വീണ്ടും പര്യവേക്ഷണം തുടങ്ങി. ഗുജറാത്ത് തീരത്ത് കടലിനടിയിൽ നടക്കുന്ന ഈ പര്യവേക്ഷണം, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പഠിക്കാനും സംരക്ഷിക്കാനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ്. ഹിന്ദുപുരാണങ്ങളിലെ സപ്തപുരികളിൽ ഒന്നായ ദ്വാരക, ഭഗവാൻ കൃഷ്ണൻ കടലിൽനിന്നു വീണ്ടെടുത്തതാണെന്നു വിശ്വസിക്കപ്പെടുന്നു. കൃഷ്ണന്റെ കാലശേഷം കലിയുഗത്തിനു തുടക്കമിട്ടുകൊണ്ട് നഗരം അറബിക്കടലിൽ മുങ്ങിയെന്നാണു ഐതിഹ്യം. 2005 നും 2007 നും ഇടയിൽ ദ്വാരകയിലും ഓഖ തീരത്ത് സ്ഥിതി ചെയ്യുന്ന ബെറ്റ് ദ്വാരകയിലും (ബെറ്റ് ദ്വാരക) പര്യവേക്ഷണം നടത്തിയിരുന്നു. അന്ന് ശിൽപ്പങ്ങളും ശിലാനങ്കൂരങ്ങളും കണ്ടെത്താൻ കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനുശേഷമാണു വീണ്ടും പര്യവേക്ഷണം നടത്തുന്നത്. എഎസ്ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിംഗിന്റെ (യുഎഡബ്ല്യു) നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിൽ മൂന്നു പേരും വനിതകളാണെന്നു സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ…
Read Moreപ്രതിമാസവരുമാനം ഒരു ലക്ഷത്തിലേറെ: ‘പബ്ജി പ്രണയ നായിക’ ഇപ്പോൾ യൂട്യൂബ് താരം
പബ്ജി ഗെയിമിലൂടെ പ്രണയത്തിലായ നോയിഡ സ്വദേശിയായ കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ യുവതി സീമ ഹൈദർ ഇപ്പോൾ യൂട്യൂബ് താരമാണ്. സീമയ്ക്കും കാമുകൻ സച്ചിൻ മീണയ്ക്കും പതിനായിരക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉള്ള ആറ് യൂട്യൂബ് ചാനലുകളുണ്ട്. ഫാമിലി വ്ളോഗ്, ഡെയ്ലി ലൈഫ് വീഡിയോ തുടങ്ങിയവയാണ് ഇരുവരും പ്രധാനമായും പങ്കുവയ്ക്കുന്നത്. നിലവില്‍ ബ്രാന്‍ഡ് പ്രൊമോഷന് അടക്കം 80,000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് ഇവരുടെ പ്രതിമാസ വരുമാനം.രണ്ടുവർഷം മുന്‍പ്, സച്ചിൻ മീണയ്ക്കൊപ്പം ജീവിക്കാനായാണു വിവാഹിതയും നാലു കുട്ടികളുടെ അമ്മയുമായ സീമ ഹൈദര്‍ ഇന്ത്യയിൽ എത്തിയത്. നേപ്പാൾ അതിർത്തിവഴി നാലുകുട്ടികൾക്കൊപ്പമായിരുന്നു വരവ്. സച്ചിനൊപ്പം താമസം തുടങ്ങിയ യുവതി നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് പാക് സ്വദേശിനിയാണെന്ന വിവരം പുറംലോകമറിഞ്ഞത്. ഇതോടെ സീമ അറസ്റ്റിലായി. എന്നാൽ പിന്നീട് ജാമ്യത്തിലിറങ്ങി സച്ചിനെ നിയമപരമായി വിവാഹം കഴിച്ചു. സീമ ഇപ്പോൾ ഗർഭിണിയാണ്. ഗര്‍ഭകാലവിശേഷങ്ങളും…
Read Moreജർമൻ സംഗീത ബാൻഡ് കേരളത്തിലേക്ക്: വെയിറ്റിംഗ് ഫോർ പ്ലേ ഫോർഡ്സ്
തിരുവനന്തപുരം: ജർമൻ സാഹിത്യ ഇതിഹാസം ഗൊയ്ഥെയുടെ ജന്മനാടായ വെയ്മറിൽനിന്നുള്ള പ്രശസ്ത സംഗീതബാൻഡായ ദി പ്ലേ ഫോർഡ്സ് കേരളത്തിലെത്തുന്നു. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിന്റെ ക്ഷണപ്രകാരമെത്തുന്ന ദി പ്ലേഫോർഡ്സ് തിരുവനന്തപുരത്തും കൊച്ചിയിലും സംഗീതപരിപാടി അവതരിപ്പിക്കും. തിങ്കളാഴ്ച തിരുവനന്തപുരത്തും 27 ന് കൊച്ചിയിലുമാണ് പരിപാടി അരങ്ങേറുക. 17 മുതൽ 19 വരെ നൂറ്റാണ്ടുകളിലുള്ള ജർമൻ ഗാനങ്ങളാണ് അവതരിപ്പിക്കുക. വിവിധ വാദ്യോപകരണങ്ങളുടെ അകന്പടിയോടെയായിരിക്കും ഗാനാവതരണം.ജോണ്‍, ഹെൻറി പ്ലേഫോർഡ് എന്നിവരുടെ ‘ദി ഇംഗ്ലീഷ് ഡാൻസിംഗ് മാസ്റ്ററിൽ’നിന്ന് പ്രചോദനമുൾക്കൊണ്ട അഞ്ചംഗ സംഘമാണ് പ്ലേഫോർഡ്സിനു പിന്നിൽ. ബ്യോർണ്‍ വെർണർ (വോക്കൽസ്), ആനെഗ്രറ്റ് ഫിഷർ (റെക്കോർഡർ), എറിക് വാർക്കന്തിൻ (ല്യൂട്ട്), ബെഞ്ചമിൻ ഡ്രെസ്ലർ (വയല ഡ ഗാംബ), നോറ തീലെ (പെർക്കുഷൻ) എന്നിവരാണ് ബാൻഡംഗങ്ങൾ. 2001 ൽ വെയ്മറിലാണ് ദി പ്ലേഫോർഡ്സ് രൂപീകൃതമായത്. പാരന്പര്യലൂന്നിയുള്ള ചരിത്രപരമായ സംഗീതശൈലികളെ സമകാലികരീതികളുമായി കൂട്ടിയിണക്കിയുള്ള ഇവരുടെ അവതരണം ലോകമെന്പാടും പേരു…
Read Moreതുല്യതയുള്ള ലോകത്തിനായി പ്രവര്‍ത്തിക്കുന്ന അസാധാരണ നേതാക്കളുടെ പട്ടികയിൽ ആസാം സ്വദേശിനിയും: ടൈം മാഗസിൻ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യക്കാരി
ന്യൂയോർക്ക്: ടൈം മാഗസിന്റെ വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യക്കാരി. ബയോളജിസ്റ്റും പരിസ്ഥിതി സംരക്ഷകയുമായ ഡോ. പൂർണിമാദേവി ബർമനാണു വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടിയത്. തുല്യതയുള്ള ലോകത്തിനായി പ്രവര്‍ത്തിക്കുന്ന അസാധാരണ നേതാക്കളുടെ പട്ടികയിലാണ് ആസാം സ്വദേശിയായ പൂർണിമ ഉൾപ്പെട്ടത്. ഈ വർഷത്തെ ടൈം മാഗസിന്റെ വുമൺ ഓഫ് ദ ഇയർ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് പൂർണിമ. വംശനാശ ഭീഷണി നേരിടുന്ന കൊക്ക് ഇനത്തില്‍പ്പെട്ട വലിയ വയല്നായ്ക്കന് (ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോർക്ക്) പക്ഷികളുടെ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 45കാരിയായ പൂര്‍ണിമയെ പട്ടികയിലേക്ക് എത്തിച്ചത്. ലൈംഗിക അതിക്രമങ്ങൾക്കെതിരായ പ്രചാരണങ്ങളുടെ ആഗോള മുഖമായ ഗിസലെ പെലിക്കോട്ട്, നടി നിക്കോൾ കിഡ്മാൻ എന്നിവരും 13 അംഗ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. കൊറ്റികളിലെ ഏറ്റവും വലിയ ഇനമായ വയൽനായ്ക്കൻ വിഭാഗത്തെ വംശനാശത്തിൽനിന്ന് സംരക്ഷിക്കാൻ ‘ഹർഗില ആർമി’ എന്നപേരിൽ സ്ത്രീകളുടെ…
Read More