മ​ൻ​മോ​ഹ​ൻ സിം​ഗി​ന് സ്മാ​ര​കം നി​ർ​മി​ക്കും, സ്ഥ​ലം പി​ന്നീ​ട്

ന്യൂ​ഡ​ൽ​ഹി: അ​ന്ത​രി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സ്മാ​ര​കം നി​ർ​മി​ക്കു​മെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചെ​ങ്കി​ലും സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. മ​റ്റു പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ സ്മാ​ര​ക​ങ്ങ​ളു​ള്ള യ​മു​നാ തീ​ര​ത്ത് പ്ര​ത്യേ​ക സ്മാ​ര​കം വേ​ണ​മെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ലെ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം സ്മാ​ര​ക​ത്തി​നാ​യി സ​ർ​ക്കാ​ർ സ്ഥ​ലം അ​നു​വ​ദി​ക്കു​മെ​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ കു​ടും​ബ​ത്തെ​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഖാ​ർ​ഗെ​യെ​യും ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. സ്മാ​ര​കം നി​ർ​മി​ക്കാ​ൻ ട്ര​സ്റ്റ് രൂ​പീ​ക​രി​ക്കു​മെ​ന്നും സം​സ്കാ​രം നി​ഗം​ബോ​ധ് ഘ​ട്ടി​ൽ ന​ട​ക്ക​ട്ടെ​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്നി​ട​ത്തു​ത​ന്നെ സം​സ്കാ​രം വേ​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം. സ്മാ​ര​ക​സ്ഥ​ലം അ​നു​വ​ദി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സ്മാ​ര​ക​ത്തി​നു സ്ഥ​ലം തീ​രു​മാ​നി​ക്കാ​ത്ത​ത് രാ​ജ്യ​ത്തി​ന്‍റെ ആ​ദ്യ സി​ഖ് പ്ര​ധാ​ന​മ​ന്ത്രി​യെ ബോ​ധ​പൂ​ർ​വം അ​പ​മാ​നി​ക്ക​ലാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ആ​ഗോ​ള നി​ല​വാ​ര​ത്തി​നും മി​ക​ച്ച നേ​ട്ട​ങ്ങ​ൾ​ക്കും പ​തി​റ്റാ​ണ്ടു​ക​ളു​ടെ സേ​വ​ന​ത്തി​നും അ​നു​സൃ​ത​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​സം​സ്കാ​ര​ത്തി​നും സ്മാ​ര​ക​ത്തി​നും…

Read More

മു​ത്തേ പൊ​ന്നേ പി​ണ​ങ്ങ​ല്ലേ… കാ​റ് വേ​ണോ, ഫ്ലാ​റ്റ് വേ​ണോ? എ​ല്ലാം ഏ​ട്ടാ​യി നോ​ക്കി​ക്കോ​ളാം… കാ​മു​കി​ക്ക് ആ​ഡം​ബ​ര ഫ്ളാ​റ്റും കാ​റും വാ​ങ്ങാ​ൻ 21 കോ​ടി ത​ട്ടി യു​വാ​വ് അ​റ​സ്റ്റി​ൽ

മും​ബൈ: കാ​മു​കി​ക്ക് ആ​ഡം​ബ​ര ഫ്ളാ​റ്റും കാ​റു​ക​ളും വാ​ങ്ങാ​ൻ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് തി​രി​മ​റി​യി​ലൂ​ടെ കോ​ടി​ക​ൾ ത​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. മ​ഹാ​രാ​ഷ്ട്ര കാ​യി​ക​വ​കു​പ്പി​ലാ​ണു ത​ട്ടി​പ്പു ന​ട​ന്ന​ത്. കാ​യി​ക​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലെ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റാ​യ ഹ​ർ​ഷ​ല്‍ കു​മാ​റാ​ണ് 21 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ത​ട്ടി​യെ​ടു​ത്ത പ​ണം ഉ​പ​യോ​ഗി​ച്ച് കാ​മു​കി​ക്ക് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം നാ​ല് ബി​എ​ച്ച്‌​കെ ഫ്ളാ​റ്റ് വാ​ങ്ങി. കൂ​ടാ​തെ 1.2 കോ​ടി വി​ല​മ​തി​ക്കു​ന്ന ബി​എം​ഡ​ബ്ല്യു കാ​ർ, 1.3 കോ​ടി​യു​ടെ എ​സ്‌​യു​വി, 32 ല​ക്ഷ​ത്തി​ന്‍റെ ബി​എം​ഡ​ബ്ല്യു ബൈ​ക്ക്, ഡ​യ​മ​ണ്ട് പ​തി​പ്പി​ച്ച ക​ണ്ണ​ട തു​ട​ങ്ങി​യ​വ​യും ഹ​ർ​ഷ​ൽ വാ​ങ്ങി. ഏ​റെ​നാ​ള​ത്തെ ആ​സൂ​ത്ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഹ​ർ​ഷ​ല്‍ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​ഴ​യ ലെ​റ്റ​ർ​ഹെ​ഡ് സം​ഘ​ടി​പ്പി​ച്ച ഇ​യാ​ള്‍ അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധി​പ്പി​ച്ച ഇ​മെ​യി​ല്‍ വി​ലാ​സം മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്കി​നു ക​ത്തെ​ഴു​തി. ശേ​ഷം ഇ​യാ​ള്‍ സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​മാ​യി നി​ർ​മി​ച്ച ഇ​മെ​യി​ല്‍ ന​ല്‍​കി. ഇ​മെ​യി​ല്‍ അ​ക്കൗ​ണ്ടു​മാ​യി ലി​ങ്ക്…

Read More

ഈ ​ലോ​കം ഇ​തെ​ങ്ങോ​ട്ടാ പോ​കു​ന്ന​ത് … പി​സ ഡെ​ലി​വ​റി ചെ​യ്യാ​നെ​ത്തി​യ യു​വ​തി ഗ​ർ​ഭി​ണി​യോ​ട് ചെ​യ്ത ക്രൂ​ര​ത കേ​ട്ടാ​ൽ നെ​ഞ്ചി​ടി​ക്കും

ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ൽ പി​സ ഡെ​ലി​വ​റി​ക്കെ​ത്തി​യ യു​വ​തി ടി​പ്പ് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഗ​ർ​ഭി​ണി​യെ അ​ഞ്ചു വ​യ​സു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ചു കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഫ്ലോ​റി​ഡ​യി​ലെ ഇ​ർ​ലോ ബ്രോ​ൺ​സ​ൺ മെ​മോ​റി​യ​ൽ ഹൈ​വേ​യി​ലെ റി​വി​യേ​ര മോ​ട്ട​ലി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. 14 ത​വ​ണ​യാ​ണ് ഇ​വ​ർ ഗ​ർ​ഭി​ണി​യെ കു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്രി​യാ​ന അ​ൽ​വെ​ലോ (22)യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​രി​ക്കേ​റ്റ യു​വ​തി​യെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്നു യു​വ​തി അ​റി​യു​ന്ന​ത്. യു​വ​തി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ഖം​മൂ​ടി ധ​രി​ച്ച ര​ണ്ടു​പേ​ർ മു​റി​യി​ലേ​ക്ക് ക​യ​റി അ​തി​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബ്രി​യാ​ന​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൾ ഒ​ളി​വി​ലാ​ണ്.

Read More

ആ​ഡം​ബ​ര കാ​റി​നേ​ക്കാ​ളും മ​ൻ​മോ​ഹ​ൻ സിം​ഗി​ന് ഏ​റെ പ്രി​യം മാ​രു​തി 800

പ്ര​ധാ​ന​മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ക്കു​ന്പോ​ഴും ലാ​ളി​ത്യ​ത്തെ ഇ​ഷ്‌​ട​പ്പെ​ടു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗ്. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ത​നി​ക്കു ല​ഭി​ച്ച ബി​എം​ഡ​ബ്ല്യു ആ​ഡം​ബ​ര കാ​റി​നേ​ക്കാ​ളും അ​ദ്ദേ​ഹം ഇ​ഷ്‌​ട​പ്പെ​ട്ടി​രു​ന്ന​ത് ത​ന്‍റെ സ്വ​ന്തം മാ​രു​തി സു​സു​ക്കി 800 നെ​യാ​യി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് സാ​മൂ​ഹി​ക ക്ഷേ​മ സ​ഹ​മ​ന്ത്രി​യും മ​ൻ​മോ​ഹ​ൻ സിം​ഗ് പ്ര​ധാ​ന മ​ന്ത്രി​യാ​യി​രി​ക്കെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​യി പ്ര​വ​ർ​ത്തി​ച്ച മു​ൻ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​സിം അ​രു​ണാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. അ​ത്യാ​ധു​നി​ക സു​ര​ക്ഷാ വാ​ഹ​ങ്ങ​ളു​ടെ ഒ​രു​കൂ​ട്ടം അ​ദ്ദേ​ഹ​ത്തി​ന് ല​ഭ്യ​മാ​യി​രു​ന്നി​ട്ടും എ​ന്നും അ​ദ്ദേ​ഹ​ത്തി​ന് പ്രി​യ​പ്പെ​ട്ട​ത് മാ​രു​തി സു​സു​ക്കി 800 ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് അ​സിം പ​റ​യു​ന്നു. ഇ​തി​നു​ള്ള പ്ര​ധാ​ന കാ​ര​ണം സാ​ധാ​ര​ണ​ക്കാ​രോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ‘‘2004 മു​ത​ൽ ഏ​ക​ദേ​ശം മൂ​ന്നു വ​ർ​ഷ​ത്തോ​ളം ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ അം​ഗ​ര​ക്ഷ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. സ്പെ​ഷ​ൽ പ്രൊ​ക്‌​ഷ​ൻ ഗ്രൂ​പ്പാ​ണ് (എ​സ്‌​പി​ജി) പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. ക്ലോ​സ് പ്രൊ​ട്ട​ക്‌​ഷ​ൻ ടീ​മി​ന്‍റെ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്‌​ട​ർ ജ​ന​റ​ൽ എ​ന്ന​നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം…

Read More

അ​ന്നം ജോ​ൺ പോ​ൾ മി​സി​സ് കേ​ര​ള: മാ​​​​റ്റു​​​​ര​​​​ച്ച​​​​ത് 27 വ​​​​നി​​​​ത​​​​കൾ

കൊ​​​​ച്ചി: വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​യ മ​​​​ല​​​​യാ​​​​ളി സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​യി കൊ​​​​ച്ചി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ന്നം ജോ​​​​ൺ​​​​പോ​​​​ളി​​​​ന് മി​​​​സി​​​​സ് കേ​​​​ര​​​​ള 2024 കി​​​​രീ​​​​ടം. കോ​​​​ട്ട​​​​യം സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ അ​​​​ന്നം ജോ​​​​ണ്‍​പോ​​​​ള്‍ സി​​​​നി​​​​മ​​​​യി​​​​ൽ സ​​​​ഹ​​​​നി​​​​ര്‍​മാ​​​​താ​​​​വാ​​​​ണ്. വി​​​​ദ്യ എ​​​​സ്. മേ​​​​നോ​​​​ന്‍ ഫ​​​​സ്റ്റ് റ​​​​ണ്ണ​​​​റ​​​​പ്പും അ​​​​ഞ്ജു അ​​​​ന്ന തോ​​​​മ​​​​സ് സെ​​​​ക്ക​​​​ൻ​​​​ഡ് റ​​​​ണ്ണ​​​​റ​​​​പ്പും ഐ​​​​ശ്വ​​​​ര്യ സു​​​​രേ​​​​ന്ദ്ര​​​​ന്‍ തേ​​​​ര്‍​ഡ് റ​​​​ണ്ണ​​​​റ​​​​പ്പു​​​​മാ​​​​യി. ആ​​​​ലു​​​​വ ഇ​​​​റാം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ഫൈ​​​​ന​​​​ലി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് 27 വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണു മാ​​​​റ്റു​​​​ര​​​​ച്ച​​​​ത്.  

Read More

വി​വാ​ഹ ച​ട​ങ്ങി​നി​ടെ അ​തി​ഥി​ക​ൾ​ക്ക് നേ​രേ പൂ​ജാ​പാ​ത്രം വ​ലി​ച്ചെ​റി​ഞ്ഞ് പു​രോ​ഹി​ത​ന്‍; വൈ​റ​ലാ​യി വീ​ഡി​യോ

വി​വാ​ഹം എ​ന്നു പ​റ​യു​ന്ന​ത് വ​ര​നും വ​ധു​വും മാ​ത്ര​മ​ല്ല കൂ​ടി​ച്ചേ​രു​ന്ന​ത്. മ​റി​ച്ച് ര​ണ്ട് കു​ടും​ബ​ങ്ങ​ൾ കൂ​ടി​യാ​ണ്. ഹി​ന്ദു വി​ശ്വാ​സ പ്ര​കാ​രം വ​ര​ൻ വ​ധു​വി​ന്‍റെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തി അ​ഗ്നി​ക്ക് പ്ര​ദ​ക്ഷി​ണം വ​യ്ക്കു​ന്ന​തോ​ടെ ച​ട​ങ്ങു​ക​ൾ‌ പൂ​ർ​ത്തി​യാ​കു​ന്നു. ആ ​സ​മ​യം ഇ​രു​വ​രു​ടേ​യും ത​ല​യി​ൽ പു​ഷ്പ വൃ​ഷ്ടി ന​ട​ത്താ​റു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​ല്യാ​ണ​ച്ച​ട​ങ്ങി​ൽ വ​ധൂ വ​ര​ൻ​മാ​ർ​ക്ക് നേ​രേ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യ​തി​ന് പു​രോ​ഹി​ത​ന്‍റെ പ​ക്ക​ൽ നി​ന്നും ഒ​രു പ​റ്റം യു​വാ​ക്ക​ൾ​ക്ക് അ​സ​ഭ്യം കേ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. താ​ലി​കെ​ട്ട് ക​ഴി​ഞ്ഞ് വ​ര​നും വ​ധു​വും വ​ലം വ​യ്ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഒ​രു പ​റ്റം യു​വാ​ക്ക​ൾ പു​ഷ്പ വൃ​ഷ്ടി ന​ട​ത്തി​യ​ത്. അ​തി​നി​പ്പോ എ​ന്താ പൂ​വ് അ​വ​ർ​ക്കു​മേ​ലേ ചൊ​രി​യു​ന്ന​ത് ന​ല്ല​ത​ല്ലേ, എ​ന്തി​നാ​ണ് ചീ​ത്ത പ​റ​യു​ന്ന​ത് എ​ന്ന് ചി​ന്തി​ച്ചെ​ങ്കി​ൽ തെ​റ്റി​പ്പോ​യി. യു​വാ​ക്ക​ൾ പൂ​ക്ക​ൾ വ​ധൂ വ​ര​ൻ​മാ​ർ​ക്ക് നേ​രേ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഇ​ത​ളു​ക​ൾ വേ​ർ​തി​രി​ക്കാ​ത്ത മു​ഴു​വ​നാ​യു​ള്ള ബ​ന്തി​പ്പൂ​വാ​ണ് ഇ​വ​ർ വ​ര​ന്‍റേ​യും വ​ധു​വി​ന്‍റേ​യും…

Read More

ക​ല്യാ​ണ​പ്പ​ല്ല​ക്കി​ൽ വേ​ളി​പ്പ​യ്യ​ൻ…. പ​ച്ച​ക്ക​റി വി​ല്പ​ന​ക്കാ​ര​ന്‍റെ മ​ക​ളു​ടെ വി​വാ​ഹം ആ​ഘോ​ഷ​മാ​ക്കി സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ

നി​ർ​ധ​ന​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത വാ​ർ​ത്ത​ക​ളൊ​ക്കെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വാ​ർ​ത്ത​ക​ളാ​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഒ​രു ക​ല്യാ​ണ​ക്കാ​ര്യ​മാ​ണ് വീ​ണ്ടും ച​ർ​ച്ച​യാ​കു​ന്ന​ത്. സീ​നി​യ​ർ സി​റ്റി​സ​ൺ ക്ല​ബ് ഓ​ഫ് ക്ലി​യോ കൗ​ണ്ടി സൊ​സൈ​റ്റി ത​ങ്ങ​ൾ എ​ന്നും പ​ച്ച​ക്ക​റി ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​ത്പാ​ൽ എ​ന്ന ജ​യ്ത്പൂ​ർ നി​വാ​സി​യു​ടെ മ​ക​ളു​ടെ ക​ല്യാ​ണം ന​ട​ത്തി​ക്കൊ​ടു​ത്ത വാ​ർ​ത്ത​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ മൂ​ന്ന് മ​ക്ക​ളു​ടേ​യും വി​വാ​ഹം അ​ദ്ദേ​ഹം നേ​ര​ത്തേ ന​ട​ത്തി. പ​ക്ഷേ സാ​മ്പ​ത്തി​ക ഞെ​രു​ക്കം കാ​ര​ണം ഇ​ള​യ മ​ക​ൾ പൂ​ജ​യു​ടെ വി​വാ​ഹം ന​ട​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​തോ​ടെ​യാ​ണ് സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ കൈ ​സ​ഹാ​യ​വു​മാ​യി മു​ന്നോ​ട്ട് വ​ന്ന​ത്. പൂ​ജ​യു​ടെ​യും നേ​ര​ത്തെ സൊ​സൈ​റ്റി​യു​ടെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​യി ജോ​ലി ചെ​യ്തി​രു​ന്ന​തും ഇ​പ്പോ​ൾ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന രോ​ഹി​ത് എ​ന്ന യു​വാ​വി​ന്‍റേ​യും വി​വാ​ഹം വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ ഇ​വ​ർ ന​ട​ത്തി​യ​ത്. ദ​മ്പ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക്ല​ബ്ബ് സ​മ്മാ​നി​ച്ചു.

Read More

ആ​ണ്ട​വാ… ഇ​ന്‍റ​ർ​വ്യൂ ജ​യി​ക്ക​ണ​മെ​ങ്കി​ൽ 10 മി​നി​റ്റ് മോ​ർ​ച്ച​റി​യി​ൽ നി​ൽ​ക്ക​ണം; വ്യ​ത്യ​സ്ത​മാ​യ ഉ​പാ​ധി​ക​ളു​മാ​യി ക​ന്പ​നി

ഒ​രു ജോ​ലി​ക്കാ​യ് കു​റേ ക​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ന​മ്മ​ൾ. പ​ല ത​ര​ത്തി​ലു​മു​ള്ള ക​ട​ന്പ​ക​ൾ ക​ട​ന്നാ​കും ജോ​ലി​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. റു​ഷാ​ൻ മു​നി​സി​പ്പ​ൽ ബ്യൂ​റോ ഓ​ഫ് ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി​യി​ൽ നി​ന്ന് ജോ​ലി​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മി​നി​മം ജൂ​ണി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം. 24 മ​ണി​ക്കൂ​റും ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി​രി​ക്ക​ണം. മൂ​ന്നു​വ​ർ​ഷ​ത്തെ ക​രാ​റി​ലാ​യി​രി​ക്കും നി​യ​മ​നം. അ​പേ​ക്ഷ​ക​ർ 852 രൂ​പ പ​രീ​ക്ഷാ ഫീ​സ് അ​ട​ക്കേ​ണ്ട​തു​മു​ണ്ട്. പു​രു​ഷ​ന്മാ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു. ഇ​തൊ​ക്കെ മി​ക്ക​വ​രും മു​ന്നോ​ട്ട് വ​യ്ക്കു​ന്ന ഉ​പാ​ധി​ക​ൾ ത​ന്നെ​യ​ല്ലേ. പി​ന്നെ​ന്താ​ണ് ഇ​തി​ലി​ത്ര പു​തു​മ എ​ന്ന​ല്ലേ. ജോ​ലി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ത​ണു​ത്ത മോ​ർ​ച്ച​റി​യി​ൽ 10 മി​നി​റ്റ് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നു​ള്ള ഉ​പാ​ധി​യാ​ണ് ക​ന്പ​നി വ​ച്ച​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മാ​ന​സി​ക​മാ​യ അ​വ​സ്ഥ മ​ന​സി​ലാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​ത് എ​ന്നാ​ണ് ഫ്യൂ​ണ​റ​ൽ ഹോം ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ​ഗ്ദ്ധ​ർ പ​റ​യു​ന്ന​ത്.

Read More

സ്വി​ഗ്ഗി വാ​ർ​ഷി​ക ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ടു: ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ ബി​രി​യാ​ണി മു​ന്നി​ൽ, ര​ണ്ടാ​മ​ത് ദോ​ശ

ഓ​ണ്‍​ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി ക​ന്പ​നി​യാ​യ സ്വി​ഗ്ഗി​യി​ലൂ​ടെ ഈ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം ഏ​തെ​ന്ന് അ​റി​യ​ണോ? സാ​ക്ഷാ​ൽ ബി​രി​യാ​ണി. ഓ​രോ മി​നി​റ്റി​ലും 158 ബി​രി​യാ​ണി ഓ​ർ​ഡ​റു​ക​ളാ​ണ് സ്വി​ഗ്ഗി​യി​ല്‍ വ​ന്ന​ത്. 83 മി​ല്യ​ണ്‍ ബി​രി​യാ​ണി ഈ​വ​ർ​ഷം ഇ​തു​വ​രെ വി​ത​ര​ണം​ചെ​യ്തു. ദോ​ശ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. 23 മി​ല്യ​ണ്‍ ഓ​ർ​ഡ​റു​ക​ൾ ദോ​ശ​യ്ക്ക് ല​ഭി​ച്ചു. സ്നാ​ക്സ് വി​ഭാ​ഗ​ത്തി​ല്‍ ചി​ക്ക​ൻ റോ​ള്‍ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. സ്വി​ഗ്ഗി പു​റ​ത്തു​വി​ട്ട 2024ലെ ​ഭ​ക്ഷ​ണ​വി​ത​ര​ണ ക​ണ​ക്കു​ക​ളി​ലാ​ണ് ഈ ​വി​വ​ര​ങ്ങ​ളു​ള്ള​ത്. കൗ​തു​ക​ക​ര​മാ​യ വേ​റെ​യും വി​വ​ര​ങ്ങ​ൾ ക​ണ​ക്കു​ക​ളി​ലു​ണ്ട്. ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യ പാ​സ്ത ക​ഴി​ക്കാ​ൻ ക​ന്ന​ഡ​ക്കാ​ര​നാ​യ യു​വാ​വ് ഈ​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​ത് 49,900 രൂ​പ​യാ​ണ്. ഡ​ല്‍​ഹി​യി​ലെ ഉ​പ​ഭോ​ക്താ​വ് ഒ​റ്റ ഓ​ർ​ഡ​റി​ല്‍ 250 പി​സ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഈ ​വ​ർ​ഷ​ത്തെ സ്വി​ഗ്ഗി​യു​ടെ റി​ക്കാ​ർ​ഡ് ഓ​ർ​ഡ​ർ. രാ​ത്രി​ഭ​ക്ഷ​ണ​മാ​ണ് സ്വി​ഗ്ഗി​യി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ഓ​ർ​ഡ​ർ ചെ​യ്യ​പ്പെ​ട്ട​തെ​ന്നും ക​ണ​ക്കു​ക​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തേ​ക്കാ​ളും 29 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണു രാ​ത്രി​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഓ​ർ​ഡ​ർ. ഡ​ല്‍​ഹി​ക്കാ​ർ​ക്ക് കോ​ള്‍…

Read More

ച​ത്ത് വീ​ണ കോ​ഴി​യു​ടെ വാ​യി​ല്‍ നി​ന്ന് ‘തീ​യും പു​ക​യും’; വൈ​റ​ലാ​യി ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ

അ​ത്യ​ധി​കം സ​ങ്ക​ടം ജ​നി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ക​ർ​ണ്ണാ​ട​ക​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ 12 കോ​ഴി​ക​ൾ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ച​ത്ത് വീ​ണ വാ​ർ​ത്ത ഏ​റെ വൈ​റ​ലാ​യ​താ​ണ്. ച​ത്ത് വീ​ണ ഒ​രു കോ​ഴി​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ അ​മ​ര്‍​ത്തു​മ്പോ​ൾ അ​തി​ന്‍റെ വാ​യി​ല്‍ നി​ന്നും തീ​യും പു​ക​യും വ​രു​ന്ന​താ​ണ് വാ​ർ​ത്ത​യ്ക്കു​ള്ളി​ൽ ഏ​റ്റ​വും ദു​രൂ​ഹ​ത ജ​നി​പ്പി​ക്കു​ന്ന​ത്. ഡോം ​ലൂ​ക്രെ, ബ്രേ​ക്ക​ർ ഓ​ഫ് ന​രേ​റ്റീ​വ്സ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൌ​ണ്ടി​ല്‍ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. സ​ക​ലീ​ഷ്‍​പൂ​ര്‍ എ​ന്ന ഇ​ന്ത്യ​ൻ ഗ്രാ​മ​ത്തി​ലെ എ​ല്ലാ കോ​ഴി​ക​ളും ദു​രൂ​ഹ​മാ​യി ച​ത്തൊ​ടു​ങ്ങു​ക​യും അ​മ​ർ​ത്തു​മ്പോ​ള്‍ അ​വ​യു​ടെ വാ​യി​ൽ നി​ന്ന് തീ ​പു​റ​ന്ത​ള്ളു​ക​യും ചെ​യ്തു. അ​തേ​സ​മ​യം വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത ഇ​തു​വ​രെ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.      

Read More