വളരെ രസകരമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു റേറ്റിംഗ് കഥയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ഒരു ജിമ്മിന് ഒരാൾ നൽകിയ റിവ്യൂവിന്റെ സ്ക്രീൻഷോട്ടാണ് ആ ചിരിക്ക് കാരണം. വൺ സ്റ്റാറാണ് ഇയാൾ ജിമ്മിന് നൽകിയിരിക്കുന്നത്. അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്. ‘അടുത്തുള്ള നല്ല ജിമ്മുകൾക്ക് വേണ്ടി തിരയുകയായിരുന്നു ഞാൻ. അപ്പോഴാണ് ഇങ്ങനെ ഒരു റിവ്യൂ കണ്ടത്’ എന്ന് കുറിച്ച് റിവ്യൂവിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സോഹം എന്ന ഉപയോക്താവിന്റെ പോസ്റ്റാണ് വൈറലാകുന്നത്. കൾട്ട് കല്യാണി നഗർ ജിമ്മിനാണ് യുവാവ് റിവ്യൂ നൽകിയിരിക്കുന്നത്. വൺ സ്റ്റാർ നൽകാനുള്ള കാരണമായി യുവാവ് പറയുന്നത് ഇങ്ങനെയാണ്: “ഞാൻ എന്റെ കാമുകിയുമായി കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇവിടെ ക്ലാസിൽ ചേർന്നത്. ഈ സ്ഥലം മനോഹരമാണ്, ആളുകളും നല്ലതാണ്, പക്ഷേ എന്റെ കാമുകി ശ്രുതി എന്നെ ഇവിടെ…
Read MoreCategory: Today’S Special
തണുത്തുറഞ്ഞ നദിയിൽ നിന്നും ഉടമ കയറിവരുന്നതും കാത്ത് അവനിരുന്നു; ഒടുവിൽ ഉടമ എത്തിയത്ത് തണുത്തുറഞ്ഞ ശരീരമായി; നൊന്പരമായി ബെൽക്കയുടെ കഥ
മനുഷ്യരുമായി വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. അതുകൊണ്ട് തന്നെ നായകളുടേയും മനുഷ്യരുടേയും പല തരത്തിലുള്ള വീഡിയോകളും വാർത്തകളുമൊക്കെ വൈറലാകാറുണ്ട്. റഷ്യയിൽ നിന്നുള്ള ബെൽക്കയുടെ കഥയാണ് ഇപ്പോൾ സൈബർ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. റഷ്യയിലെ ഉഫ മേഖലയിലെ നദിക്ക് സമീപത്ത് കൂടി സൈക്കിൾ ചവിട്ടുകയായിരുന്നു ബെൽക്കയുടെ 59 -കാരനായ ഉടമ. അദ്ദേഹം സൈക്കിളിൽ പോകുന്പോൾ ബെൽക്കയും അദ്ദേഹത്തെ പിന്തുടരുമായിരുന്നു. അപ്പോൾ സൈക്കിൾ മറിഞ്ഞ് ബെൽക്കയുടെ ഉടമ തടാകത്തിലേക്ക് വീണു. അതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരൻ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നദിയുടെ ശക്തമായ ഒഴുക്കു കാരണം അതിന് സാധിച്ചില്ല. പിന്നാലെ, അദ്ദേഹത്തിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. പക്ഷേ, നദിയുടെ ശക്തമായ അടിയൊഴുക്കിൽ കണ്ടെത്താനായില്ല. ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുന്നത്. എന്നാൽ അദ്ദേഹത്തിനായുള്ള തിരച്ചിൽ നടക്കുന്പോഴെല്ലാം തണുത്തുറഞ്ഞ ആ തടാകക്കരയിൽ ബെൽക്ക ഉടമയ്ക്കായി കാത്തിരുന്നു. വെയിലും തണുപ്പുമൊന്നും ബെൽക്കയ്ക്ക്…
Read Moreകടൽ കടന്ന തിരുമംഗൈ ആൾവാർ തിരികെയെത്തുന്നു..! തമിഴ്നാട്ടിൽനിന്നു മോഷ്ടിച്ച വിഗ്രഹം ലണ്ടനിൽനിന്ന് തിരികെയെത്തിക്കും
തമിഴ്നാട്ടിലെ കുംഭകോണത്തുള്ള സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട കോടികൾ വിലമതിക്കുന്ന സന്യാസി-കവി തിരുമംഗൈ ആൾവാറിന്റെ വെങ്കല വിഗ്രഹം ലണ്ടനിൽനിന്ന് ആരാധനാലയത്തിൽ തിരികെയെത്തിക്കും. 1957നുശേഷം ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട ഈ വിഗ്രഹം കള്ളക്കടത്തുകാർ വിൽക്കുകയും വിദേശത്തേക്ക് കടത്തുകയുമായിരുന്നു. 1967ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വിഗ്രഹം ഏറ്റെടുത്തശേഷം ആഷ്മോലിയൻ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. വിശദമായ അന്വേഷണത്തിനുശേഷം വിഗ്രഹം തിരികെ നൽകാൻ സമ്മതിച്ചതായി തമിഴ്നാട് ഐഡൽ വിംഗ് സിഐഡി സ്ഥിരീകരിച്ചു. വിഗ്രഹം ഒരു മാസത്തിനകം തമിഴ്നാട്ടിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ആൾവാറിന്റെ വിഗ്രഹത്തിനു പുറമെ മൂന്ന് വിഗ്രഹങ്ങൾ കൂടി കവർന്നിരുന്നു. ഇവ അമേരിക്കയിലെ മ്യൂസിയങ്ങളിൽനിന്നു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Read Moreലൈറ്റ് ഹൗസിലെ കുപ്പിയിൽ കണ്ടത് 132 വർഷം പഴക്കമുള്ള കുറിപ്പ്!
റൈൻസ് ഓഫ് ഗാലോവേ: സ്കോട്ട്ലാൻഡിലെ റൈൻസ് ഓഫ് ഗാലോവേയിലെ ലൈറ്റ് ഹൗസിൽ അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു റോസ് റസൽ (36) എന്ന എൻജിനീയറും സംഘവും. അവിടത്തെ കബോഡിന്റെ പാനലുകൾ നീക്കി പുതിയവ സ്ഥാപിക്കുന്നതിനിടയിൽ പഴയൊരു കുപ്പി ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഭദ്രമായി അടച്ചിരുന്ന കുപ്പി തുറന്നപ്പോൾ കണ്ടത് വടിവൊത്ത അക്ഷരങ്ങളിൽ 132 വർഷം മുൻപെഴുതിയ ഒരു കുറിപ്പ്. പക്ഷികളുടെ തൂവലുകൾ ഉപയോഗിച്ചാണു ചെറുകുറിപ്പ് എഴുതിയിരുന്നത്. 1892 സെപ്റ്റംബർ നാലിന് എഴുതിയതാണിതെന്നും ലൈറ്റ് ഹൗസ് സ്ഥാപിച്ച അന്നത്തെ എൻജിനീയർമാരാണ് ഇത് തയാറാക്കി കുപ്പിയിലടച്ചുവച്ചതെന്നും കുറിപ്പിലുണ്ടായിരുന്നു. ലൈറ്റ് ഹൗസിൽ വെളിച്ചം പുനഃസ്ഥാപിച്ച പ്രവൃത്തിയിൽ ഭാഗമായവരെക്കുറിച്ചും അവിടെ ഉപയോഗിച്ച ലെൻസ് ലഭ്യമാക്കിയ സ്ഥാപനത്തെക്കുറിച്ചും കുറിപ്പിലുണ്ടായിരുന്നു. അക്കാലത്തെ ലൈറ്റ് ഹൗസിലെ കാവൽക്കാരെയും അതിൽ പരാമർശിച്ചിരുന്നു. കുപ്പിയിലെ കത്തിൽ പരാമർശിച്ച ഒരു ജീവനക്കാരന്റെ നാലാം തലമുറയിലെ ചെറുമകൻ, കുറിപ്പ് കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നുവെന്നത് മറ്റൊരു കൗതുകമായി. 20 സെന്റി മീറ്റർ…
Read Moreഅരിച്ചാക്കല്ല ഭായ്, മുതലയാണ്… മുതലയെ തോളിലെടുത്ത് വനംവകുപ്പ് ജീവനക്കാരൻ
ഉത്തർപ്രദേശിലെ ഹാമിർപുരിൽ വനംവകുപ്പ് ജീവനക്കാരൻ കൂറ്റൻ മുതലയെ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആക്രമണകാരിയായ മുതലയെ അരിച്ചാക്ക് എന്നപോലെയാണ് ഇയാൾ തോളിലേറ്റിയത്. ഹാമിർപുരിലെ ജനവാസമേഖലയിൽ ഇറങ്ങിയതായിരുന്നു മുതല. ദിവസങ്ങളോളം പരിശ്രമിച്ചശേഷമാണു മുതലയെ വനംവകുപ്പുകാർ കുടുക്കിയത്. മുതലയെ പിടികൂടിയ ഇടംവരെ വാഹനമെത്താതെ വന്നപ്പോൾ ജീവനക്കാരിൽ ഒരാൾ മുതലയെ ചുമന്നെത്തിക്കാൻ തയാറാകുകയായിരുന്നു. തുണിയും കയറും ഉപയോഗിച്ച് വായും കൈകാലുകളും ബന്ധിച്ചശേഷമാണു മുതലയെ തോളിലെടുത്തത്. മുതലയുമായി ഇയാൾ നീങ്ങിയപ്പോൾ നാട്ടുകാർ ആഹ്ലാദാരവങ്ങളോടെ അകന്പടി സേവിച്ചു. മുതലയെ പിന്നീട് മറ്റൊരിടത്തു കൊണ്ടുപോയി തുറന്നുവിട്ടു. മഴക്കാലത്ത് മുതലകൾ ജനവാസമേഖലയിലേക്ക് എത്തുന്നതു ഹാമിർപുരിൽ സാധാരണമാണെന്നു നാട്ടുകാർ പറഞ്ഞു. ഈവർഷം വെള്ളപ്പൊക്കമുണ്ടായപ്പോൾ 72 മണിക്കൂറിനിടെ 24 മുതലകളെയാണു ഗുജറാത്തിലെ വഡോദരയിൽനിന്നു പിടികൂടിയത്.
Read Moreആസ്വദിച്ച് ബിരിയാണി കഴിച്ചുകൊണ്ടിരുന്നപ്പോൾ എന്തോ കയ്യിൽ തടഞ്ഞു: എടുത്തു നോക്കിയപ്പോൾ ഞെട്ടിപ്പോയി; വീട്ടിലിരുന്ന് കഴിച്ചാൽ പോരേയെന്ന് സോഷ്യൽ മീഡിയ
ഹോട്ടൽ ഭക്ഷണങ്ങളിൽ പാറ്റയും പുഴുവും ഒക്കെ കാണാറുള്ളത് നമ്മൾ കേട്ടിരിക്കും. വീണ്ടുമിതാ ഹോട്ടൽ ഭക്ഷണത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹൈദരാബാദിലെ ആർടിസി എക്സ് റോഡിലെ പ്രശസ്തമായ ബവാർച്ചി ഹോട്ടലില്‍ നിന്നും ബിരിയാണി കഴിക്കാന്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ കയറി. ഭക്ഷണം കഴിച്ചു പകുതി ആയപ്പോൾ എന്തോ ഒരു വസ്തു ബിരിയാണിക്കുള്ളിൽ കിടക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോഴതാ ഒരു സിഗരറ്റിന്റെ കുറ്റി ആയിരുന്നു അത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. “ബവാർച്ചി ബിരിയാണിയിലെ സിഗരറ്റ് കുറ്റികൾ” എന്ന അടിക്കുറിപ്പോടെ വിനീത് കെ. എന്ന എക്സ് ഉപയോക്താവ് ഇതിന്റെ വീഡിയോ പങ്കുവച്ചു. സിഗരറ്റ് കുറ്റി കണ്ടതോടെ യുവാക്കൾ ഹോട്ടല്‍ ജീവനക്കാരോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. എന്തായാലും സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. വെറുതേയല്ല ബവാർച്ചി ബട്ട്സ് ബിരിയാണിക്ക് കൂടുതല്‍ സ്വാദുള്ളതെന്ന് വീഡിയോയ്ക്ക് താഴെ പലരും…
Read Moreഓടുന്ന ട്രെയിനിന് മുകളില്‍ നൃത്തം ചെയ്ത് യുവതി: വിമർശിച്ച് സോഷ്യൽ മീഡിയ
എന്ത് കോപ്രായം കാട്ടിയാലും വേണ്ടില്ല. വൈറലായാൽ മതി എന്ന ചിന്തയാണ് യുവ തലമുറയുടേത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോക്കല്‍ ട്രെിയിന്റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോയാണ് അത്. ‘യഥാർത്ഥ ജീവിതത്തിലെ സബ് വേ സർഫേഴ്സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെയിന്‍ എതിര്‍വശത്തേക്കും അവിടെ നിന്ന് തിരിഞ്ഞ് ട്രെയിന്റെ സഞ്ചാര പാതയിലേക്കും യുവതി ഓടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഓട്ടത്തിനിടക്ക് ഇവര്‍ ചില നൃത്ത ചുവടുകള്‍ വയ്ക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. View this post on Instagram …
Read Moreകുറുമ്പ് ലേശം കൂടുതലാ… വിമാനയാത്രയ്ക്കിടെ സീറ്റ് ചവിട്ടിപ്പൊളിച്ചു: വൈറലായി യുവാവിന്റെ വീഡിയോ
വിമാന യാത്രക്കിടെ ഉണ്ടാകുന്ന വാർത്തകൾ അനുദിനം വർധിക്കുകയാണ്. നിസാര കാര്യത്തിന് പോലും സഹയാത്രികരോട് തട്ടിക്കയറുന്ന ആളുകളും കുറവല്ല. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 16 -ന് ലോസ് ഏഞ്ചല്‍സിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയർലൈന്‍സ് വിമാനത്തിൽ നിന്നും സഹയാത്രക്കാര്‍ പകര്‍ത്തിയ വീഡിയോ ആണിത്. ഒരു യുവാവ് വിമാനത്തിന്റെ സീറ്റ് ചവിട്ടി പൊളിക്കുന്നതാണ് വീഡിയോയുടെ തുടക്കം. 76 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളുമായിരുന്നു ആ സമയം വിമാനത്തിൽ ഉണ്ടായിരുന്നത്. സീറ്റുകളും അതുപോലെ സീറ്റിന് പിന്നിൽ ഘടിപ്പിച്ച ട്രേകളും ഇയാൾ ചവിട്ടി പൊളിച്ചെന്ന് യാത്രക്കാർ ആരോപിച്ചു. ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇയാളെ കൂട്ടിക്കൊണ്ട് പോയി. പ്രതിയെ പിടികൂടാന്‍ സഹായിച്ച യാത്രക്കാര്‍ക്ക് ഫ്ലൈറ്റ് ക്രൂ നന്ദി പറഞ്ഞു. യുണൈറ്റഡിന്റെ വിമാനങ്ങളിൽ നിന്നും ഇയാളെ വിലക്കിയതായും അധികൃതർ അറിയിച്ചു.
Read Moreചീറിപ്പാഞ്ഞൊരു യാത്ര: മേക്ക് ഇൻ ഇന്ത്യൻ ബുള്ളറ്റ് ടെയ്രിനുകൾ ഉടൻ
ന്യൂഡൽഹി: ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി ചേർന്ന് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) 280 കിലോമീറ്റർ വരെ വേഗം ആർജിക്കാൻ സാധിക്കുന്ന ട്രെയിനുകളുടെ നിർമാണം ആരംഭിച്ചുവെന്നു റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിർമിച്ച വന്ദേഭാരത് ട്രെയിനുകളുടെ വിജയമാണ് റെയിൽവേയ്ക്കു പുതിയ പ്രോജക്ട് ചെയ്യാൻ പ്രേരകമായതെന്ന് അദ്ദേഹം പറഞ്ഞു. ട്രെയിനുകൾക്ക് 280 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയുന്ന രീതിയിലാണ് രൂപകൽപന. ഓരോ ട്രെയിൻ കോച്ചിനും ചെലവ് ഏകദേശം 28 കോടി വരും, ഇത് മറ്റ് വിദേശ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുന്പോൾ വളരെ ചെലവു കുറവാണെന്നും മന്ത്രി വ്യക്തമാക്കി. ചെയർ കാർ ട്രെയിൻ സെറ്റുകളിൽ എയ്റോഡൈനാമിക് എക്സ്റ്റീരിയറുകൾ, സീൽ ചെയ്ത ഗാംഗ്വേകൾ, ഓട്ടോമാറ്റിക് ഡോറുകൾ, കാലാവസ്ഥാ നിയന്ത്രണം, സിസിടിവി നിരീക്ഷണം, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, ഉചിതമായ ലൈറ്റിംഗ്, അഗ്നി സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക…
Read Moreമ്യാവൂ…മ്യാവൂ പാടി പറന്നെത്തി: താരമായി ‘ഇവ’; ദോഹയില്‍നിന്നു കൊച്ചിയിലെത്തി വെള്ളപ്പൂച്ചക്കുട്ടി
നെടുമ്പാശേരി: വിദേശത്തുനിന്ന് ഓമനമൃഗങ്ങളെ കൊണ്ടുവരാനുള്ള സര്ട്ടിഫിക്കേഷന് ഒക്ടോബറില്‍ ലഭിച്ചതിനുശേഷം ആദ്യമായി കൊച്ചി വിമാനത്താവളത്തില്‍ ഒരു ഓമനമൃഗം പറന്നിറങ്ങി. സങ്കരയിനത്തില്‍പ്പെട്ട ഒരു വയസുകാരി ‘ഇവ’എന്ന വെളുത്ത പൂച്ചക്കുട്ടിയാണ് ഇന്നലെ രാവിലെ 10.17 ന് എയര്‍ ഇന്ത്യയുടെ എഐ 954 വിമാനത്തില്‍ ദോഹയില്‍നിന്നു കൊച്ചിയിലെത്തിയത്. ഖത്തറിൽ ജോലി ചെയ്യുന്ന തൃശൂര്‍ ചേലക്കര സ്വദേശി കെ.എ. രാമചന്ദ്രന്റെ വളര്‍ത്തുപൂച്ചയാണ് ‘ഇവ.’ ഏതാനും നാൾമുന്പ് വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ‘ഇവ’യെ രാമചന്ദ്രനു ലഭിച്ചത്. കുറഞ്ഞ സമയംകൊണ്ട് അവൾ വീട്ടുകാരുടെ പ്രിയപ്പെട്ടവളായി. ഇതോടെ നാട്ടിലേക്കു മടങ്ങിയപ്പോൾ പൂച്ചക്കുട്ടിയെ വഴിയിൽ ഉപേക്ഷിക്കാൻ രാമചന്ദ്രന് മനസ് വന്നില്ല. നെടുമ്പാശേരിയില്‍ പറന്നിറങ്ങിയ ‘ഇവ’ യ്ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ അനായാസമായി പൂര്‍ത്തിയാക്കി പുറത്തിറങ്ങാന്‍ സാധിച്ചെന്ന് വിമാനത്താവളത്തിനു പുറത്തെത്തിയ രാമചന്ദ്രന് പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് ‘പെറ്റ് എക്സ്പോര്‍ട്ട്’സൗകര്യം സിയാലില്‍ നിലവില്‍ വന്നത്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പില്‍നിന്ന് ആനിമല്‍ ക്വാറന്റൈന് ആന്‍ഡ്…
Read More