പാറ്റ്ന: ഉത്തർപ്രദേശിലെ കുശിനഗറിൽനിന്നു ബിഹാറിലെ നർകതിയഗഞ്ചിലേക്കുള്ള കൂറ്റൻ പെരുമ്പാമ്പിന്റെ ട്രക്ക് യാത്ര വിസ്മയമായി. റോഡ് നിര്‍മാണത്തിന് കല്ലുകൾ കൊണ്ടുപോകുന്ന ട്രക്കിന്റെ എഞ്ചിന് മുകളില്‍ ഒളിച്ചിരുന്നായിരുന്നു പെരുമ്പാമ്പിന്റെ ദീർഘദൂര യാത്ര. 98 കിലോമീറ്റര്‍ ദൂരം പെരുമ്പാമ്പുമായി ട്രക്ക് സഞ്ചരിച്ചെങ്കിലും ഡ്രൈവർ ഇക്കാര്യം അറിഞ്ഞിരുന്നില്ല.തൊഴിലാളികൾ ട്രക്കിൽനിന്ന് കല്ലുകൾ ഇറക്കുമ്പോഴാണ് പെരുമ്പാമ്പ് ശ്രദ്ധയിൽപ്പെട്ടത്. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷമാണ് പാമ്പിനെ വണ്ടിയുടെ എഞ്ചിനില്നിന്നു പുറത്തെടുക്കാനായത്. എഞ്ചിനുള്ളിൽ കുടുങ്ങിക്കിടന്ന് ഇത്രയധികം ദൂരം യാത്ര ചെയ്തിട്ടും പാമ്പിന് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ല. യുപിയിലെ കുശിനഗർ പ്രദേശം ധാരാളം പാമ്പുകളുള്ള ഒരു പ്രദേശമാണ്. പെരുമ്പാമ്പിനെ പിന്നീട് വാത്മീകി നഗര്‍ കാട്ടിലേക്ക് തുറന്നുവിട്ടു.
Read MoreCategory: Today’S Special
12,000 വർഷം മുൻപേ ചക്രങ്ങള്‍ ഉണ്ടായിരുന്നോ? മനുഷ്യ ചരിത്രം തിരുത്തി കുറിക്കുന്ന കണ്ടെത്തലെന്ന് ഗവേഷകർ
ജറുസലേം: ഇസ്രയേലിലെ ജോർദാൻ താഴ്വരയിൽ ഖനനത്തിനിടെ കണ്ടെത്തിയ ചക്രത്തിന്റെ ആകൃതിയിലുള്ള കല്ലുകൾക്കു 12,000 വർഷത്തെ പഴക്കം. പുരാതന മനുഷ്യൻ കണ്ടുപിടിച്ച ചക്രങ്ങൾ പോലുള്ള ഉപകരണങ്ങളുടെ ആദ്യ മാതൃകയാകാം ഇതെന്ന നിഗമനത്തിലാണു ഗവേഷകർ. നടുഭാഗത്ത് സുഷിരങ്ങളുമായി കണ്ടെത്തിയ നിരവധി കല്ലുകളിൽ 48 എണ്ണത്തിന് പൂർണമായ സുഷിരങ്ങളുണ്ട്. 36 എണ്ണം ഭാഗിക ദ്വാരങ്ങളുള്ള തകർന്ന കല്ലുകളായിരുന്നു. 29 എണ്ണം ഒന്നോ രണ്ടോ ഡ്രിൽ മാർക്കുകളുള്ള പൂർത്തിയാകാത്ത കല്ലുകളും. കല്ലുകളുടെ ആകൃതിയും അവയില്‍ നിർമിച്ച ദ്വാരങ്ങളുടെ വലിപ്പവും ചൂണ്ടിക്കാട്ടി അവ മനുഷ്യന് ബോധപൂര്‍വം നിര്‍മിച്ചവയാണെന്നു ഗവേഷകർ അവകാശപ്പെടുന്നു. ഹൈ-റെസല്യൂഷൻ 3ഡി മോഡലുകൾ ഉപയോഗിച്ചാണ് ഗവേഷകര്‍ കല്ലുകളെക്കുറിച്ചു പഠനം നടത്തിയത്. ചക്രത്തിനു സമാനമായ ഈ കല്ലുകൾ ഇസ്രയേൽ, പാലസ്തീൻ, ജോർദാൻ എന്നിവിടങ്ങളിലെ പുരാതന സംസ്കാരമായ നട്ടുഫിയൻമാരുടേതാണന്നാണ് കരുതപ്പെടുന്നത്. ഗതാഗതത്തിനായുള്ള ചക്രങ്ങൾ കണ്ടുപിടിക്കുന്നതിനു വളരെ മുമ്പുതന്നെ ചക്രങ്ങളെക്കുറിച്ച് പുരാതന മനുഷ്യൻ ചിന്തിച്ചിരുന്നുവെന്ന് ഇതിൽനിന്നു മനസിലാക്കാമെന്നു…
Read Moreകന്നഡ ഗൊത്തില്ല ബ്രോ… കന്നഡ അറിയില്ലെങ്കിൽ ഓട്ടോക്കൂലി കൂടും..!
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ കന്നഡ ഭാഷയുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങളും സംവാദങ്ങളും ഉയർന്നുവരാറുണ്ട്. പഠനം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ മാത്രമല്ല, വിദേശരാജ്യങ്ങളിൽനിന്നുള്ളവരും താമസിക്കുന്ന ബംഗളൂരുവിൽ അടുത്തിടെയായി കന്നഡ സംസാരിക്കാത്തവരോടുള്ള വിവേചനം വർധിച്ചുവരികയാണത്രെ. ഇത്തരം അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർ പങ്കുവയ്ക്കുന്നുണ്ട്. ഒരേ സ്ഥലത്തേക്കുള്ള യാത്രയ്ക്ക് കന്നഡ യുവതിയോടും ഹിന്ദി സംസാരിക്കുന്ന യുവതിയോടും ബംഗളൂരുവിലെ ഓട്ടോറിക്ഷക്കാർ വ്യത്യസ്ത ചാർജ് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ഹിന്ദി യുവതിയോട് 300 രൂപ നിരക്ക് ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവർ, അതേ സ്ഥലത്തേക്ക് കർണാടകക്കാരിയോടു പറഞ്ഞത് 200 രൂപ മാത്രമാണ്. ഹിന്ദി യുവതിയോട് യാത്രയ്ക്ക് വിസമ്മതം പ്രകടിച്ച ഡ്രൈവർ കന്നഡ യുവതിയോടു പോകാം എന്നും പറയുന്നു. വീഡിയോ വൈറലായതോടെ നഗരത്തിലെ അന്യായമായ ചാർജ് നിർണയത്തെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഓട്ടോയാത്രയ്ക്ക് മാത്രമല്ല, മറ്റു കാര്യങ്ങളിലും കർണാടകക്കാരല്ലാത്തവരോട് വിവേചനം…
Read Moreകൗതുകം ലേശം കൂടുതലാ ചെക്കന്… ജലദോഷം മൂലം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല; പരിശോധനയിൽ യുവാവിന്റെ മൂക്കിൽ നിന്നും കിട്ടിയ വസ്തു കണ്ട് ഡോക്ടർ വരെ ഞെട്ടിപ്പോയി
വിട്ടു മാറാത്ത ജലദോഷവുമായി ഡോക്ടറെ കാണാൻ എത്തിയതാണ് ചൈനയിലെ സിയാൻ സ്വദേശിയായ ഷിയോമ എന്ന യുവാവ്. പല ഡോക്ടർമാരേയും ഇതിനു മുൻപ് ജലദോഷത്തിന്റെ പേരിൽ കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ മരുന്നുകളൊന്നും കഴിച്ചിട്ടും യുവാവിന്റെ ജലദോഷം മാറിയില്ല. അവസാന കച്ചിത്തുരുന്പെന്ന പ്രതീക്ഷയിലാണ് യുവാവ് സിയാൻ ഗാവോക്സിൻ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ട് തന്റെ അവസ്ഥ പറഞ്ഞു. പതിവ് പോലെ അവരും ആദ്യം പറഞ്ഞത് യുവാവിന് അലർജിക് റിനിറ്റിസ് ആണെന്നാണ്. എന്തായാലും വിദഗ്ധ പരിശോധനയ്ക്കു വേണ്ടി ഡോക്ടർ റെഫർ ചെയ്തു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഓട്ടോളറിംഗോളജിസ്റ്റ് ഡോ. യാംഗ് റോംഗ് യുവാവിന്റെ മൂക്കിനുള്ളിൽ എന്തോ ഒരു സാധനം ഉണ്ടെന്ന് കണ്ടെത്തിയത്. ഉടൻതന്നെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒടുവിൽ യുവാവിന്റെ നാസിക ദ്വാരത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുത്തപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. അതൊരു പകിടയായിരുന്നു. ചെറിയ പ്രായത്തിൽ…
Read Moreഭാഗ്യദേവത കനിഞ്ഞു: ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങാൻ പോയി; 3 മാസത്തിനുശേഷം 8 കോടി സമ്മാനമടിച്ചെന്ന് ഫോൺ
ലോട്ടറി അടിക്കണമെന്ന് കൊതിക്കാത്തവരായി ആരുംതന്നെയില്ല. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന ബാലസുബ്രഹ്മണ്യൻ ചിദംബരത്തിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയ്ക്ക് സ്വർണം വാങ്ങാനായി മുസ്തഫ ജ്വല്ലറിയിൽ എത്തിയതായിരുന്നു ബാലസുബ്രഹ്മണ്യൻ. ജ്വല്ലറി സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിൽ ഒരു മില്യൺ യുഎസ് ഡോളർ (8 കോടിയിലധികം രൂപ) ആണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്. നവംബർ 24 ഞായറാഴ്ച ടെസെൻസോണിലെ സിവിൽ സർവീസ് ക്ലബ്ബിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സ്റ്റോറിൽ കുറഞ്ഞത് 15,650 രൂപ ചിലവഴിച്ച ആർക്കും നറുക്കെടുപ്പിൽ പങ്കെടുക്കാമായിരുന്നു. ഭാര്യക്ക് വേണ്ടി ചിദംബരം മൂന്ന് മാസം മുമ്പ് 6,000 സിംഗപ്പൂർ ഡോളർ (ഏകദേശം 3.79 ലക്ഷം രൂപ) സ്വർണ്ണം വാങ്ങുന്നതിനായി ചെലവഴിച്ചിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനു യോഗ്യത നേടിയിരുന്നു. എന്തായാലും, ഒട്ടും പ്രതീക്ഷിക്കാതെ കൈവന്ന ലോട്ടറി ചിദംബരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഭാര്യയ്ക്ക് സ്വർണം വാങ്ങാൻ പോയത് ഏതായാലും നല്ല കാര്യമായി…
Read Moreഒരു നേരത്തെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും: ഫ്രഞ്ച് ഫ്രൈസിന് പകരം ചിക്കൻ ബർഗറിന് ബില്ലടിച്ചു; 2 കോടി നഷ്ടപരിഹാരം വേണമെന്ന് യുവാവ്
മക്ഡൊണാൾഡ്സിനെതിരേ പരാതിയുമായി ഒരു 33 -കാരൻ. ബില്ലിംഗിൽ തെറ്റ് പറ്റിയതിനെ തുടർന്നാണ് യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ബംഗളൂരുവിലെ ലിഡോ മാളിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിലാണ് സംഭവം. തനിക്ക് മക്ഡൊണാൾഡ്സ് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് യുവാവ് രംഗത്തെത്തിയത്. യുവാവ് ഫ്രഞ്ച് ഫ്രൈസ് ആണ് കഴിക്കാനായി ഓർഡർ ചെയ്തത്. എന്നാൽ ബില്ലടിച്ചപ്പോൾ ചിക്കൻ ബർഗറിനാണ് ബില്ല് വന്നത്. വെജിറ്റേറിയനായ തനിക്ക് ബില്ലിൽ ചിക്കൻ ബർഗർ എന്ന് കണ്ടത് മാനസികപ്രയാസമുണ്ടാക്കി എന്നും അതിനാൽ രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണം എന്നും പറഞ്ഞാണ് യുവാവ് പരാതി നൽകിയത്. ബില്ലിൽ ഓർഡർ ചെയ്ത ഐറ്റം മാറിയത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മക്ഡൊണാൾഡ്സ് തെറ്റ് തിരുത്തുകയും ഖേദം പ്രകടിപ്പിക്കുകയും നഷ്ടപരിഹാരം എന്ന നിലയിൽ 100 രൂപ നൽകാൻ തയ്യാറാവുകയും ചെയ്തു. എന്നിട്ടും അത് ക്ഷമിക്കാൻ തയാറാകാതെയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
Read Moreശിവഗിരിയിൽ സർവമത ആരാധനാ കേന്ദ്രം: രൂപരേഖ മാർപാപ്പ പ്രകാശനം ചെയ്തു
വത്തിക്കാൻ സിറ്റി: വർക്കല ശിവഗിരിയിൽ പുതുതായി നിർമിക്കുന്ന സർവമത ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ, വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ, ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം ആരാധനാലയങ്ങളും ധ്യാനകേന്ദ്രവും ഉൾപ്പെടുന്നതാണ് സർവമത ആരാധനാ കേന്ദ്രം. വത്തിക്കാൻ സർവമത സമ്മേളനത്തിന്റെ സ്മാരകമെന്നോണമാണ് ആരാധനാകേന്ദ്രം സ്ഥാപിക്കുന്നതെന്ന് ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠമാണ് ആരാധനാ കേന്ദ്രത്തിന്റെ രൂപരേഖ തയാറാക്കിയത്.
Read Moreഇനി ആ സമസ്യയ്ക്ക് വിരാമം: ട്രെയിനിലെ കന്പിളിപ്പുതപ്പുകൾ മാസത്തിൽ രണ്ടു തവണ കഴുകാറുണ്ടെന്ന് റെയിൽവേ
ന്യൂഡൽഹി: ട്രെയിനുകളിലെ ശുചിത്വം നിലവാരമുള്ളതാണെന്ന് ഇന്ത്യൻ റെയിൽവേ. എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന കന്പിളിപ്പുതപ്പുകൾ ഇപ്പോൾ മാസത്തിൽ രണ്ടു തവണ കഴുകാറുണ്ടെന്ന് നോർത്തേണ്‍ റെയിൽവേ വ്യക്തമാക്കി. കന്പിളിപ്പുതപ്പുകളുടെ ശുചിത്വത്തെച്ചൊല്ലി പൊതുജനങ്ങളുടെ ആശങ്ക വർധിക്കുന്നതിനിടെയാണ് യാത്രക്കാരുടെ ശുചിത്വത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാറുണ്ടെന്നു റെയിൽവേ വ്യക്തമാക്കിയത്. 2010നു മുന്‍പ് ട്രെയിൻ യാത്രക്കാർക്ക് നൽകുന്ന കന്പിളികൾ സാധാരണയായി മൂന്നു മാസത്തിലൊരിക്കലാണ് കഴുകിയിരുന്നത്. പിന്നീട് ഇത് മാസത്തിലൊരിക്കലായെന്നും ഇപ്പോൾ 15 ദിവസത്തിലൊരിക്കൽ കഴുകാറുണ്ടെന്നും നോർത്തേണ്‍ റെയിൽവേ അറിയിച്ചു. എസി കോച്ചുകളിൽ യാത്രക്കാർക്ക് നൽകുന്ന ബെഡ് കിറ്റിനോടൊപ്പം അധികമായി ഒരു ബെഡ്ഷീറ്റ് കൂടി നൽകാറുണ്ട്. എല്ലാ രണ്ടാഴ്ച കൂടുന്പോഴും ചൂടുള്ള നാഫ്തലീൻ നീരാവി ഉപയോഗിച്ച് അണുനശീകരണവും നടത്താറുണ്ട്. കന്പിളികളോടൊപ്പം നൽകുന്ന ലിനൻ പുതപ്പ് എല്ലാ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുക്കളെ കൊല്ലുന്ന പദ്ധതി ചില ട്രെയിനുകളിൽ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ…
Read Moreചരിത്രസന്ദർശനത്തിന് അറുപതാണ്ട്: പോൾ ആറാമൻ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന്റെ അറുപതാം വാർഷികം ഇന്ന്
കോട്ടയം: ഇന്ത്യയിൽ ആദ്യമായൊരു മാർപാപ്പ കാലുകുത്തിയതിന്റെ അറുപതാം വാർഷിക ദിനമാണ് ഇന്ന്. 1964 ഡിസംബർ രണ്ടിനു 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുക്കാനായി മുംബൈയിൽ പോൾ ആറാമൻ മാർപാപ്പ എത്തിയത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. നാലു ദിവസത്തെ ഇന്ത്യാ സന്ദർശനം ക്രൈസ്തവ സമൂഹത്തിലും മതാന്തര ബന്ധങ്ങളിലും മായാത്ത മുദ്ര പതിപ്പിച്ചു. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, രാഷ്ട്രപതി ഡോ.എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പരസ്പരധാരണയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. ബോംബെയിൽ മാർപാപ്പയ്ക്കു ലഭിച്ചതു പോലുള്ള ഒരു ഗംഭീര സ്വീകരണം ലോകത്തിൽ ഒരു രാഷ്ട്രത്തലവനും ഒരുകാലത്തും ഒരുരാജ്യത്തും ലഭിച്ചിട്ടില്ലെന്നു ദേശീയവും അന്തർദേശീയവുമായ പത്രങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു.”വന്നു, കണ്ടു, കീഴടക്കി’എന്ന് ഒരു ദേശീയപത്രം ലീഡ് വാർത്ത എഴുതി. മാർപാപ്പ ഇന്ത്യൻ ജനതയോട് പറഞ്ഞു; “കേവലം വിനോദ സഞ്ചാരിയെപ്പോലെയല്ല; ദൈവത്തെ കണ്ടെത്താൻ…
Read Moreആന ഭരതനാട്യം കളിക്കുന്നതാണോ? വീഡിയോ ഷെയർ ചെയ്യും മുമ്പ് സത്യമറിയണം, വ്യക്തമാക്കി ഐഎഫ്എസ് ഓഫീസർ
രണ്ട് പെൺകുട്ടികൾ നൃത്തം ചെയ്യുന്നു. അത് കണ്ട് അവർക്ക് കുറച്ചു പിന്നിലായി നിന്ന ഒരു ആന തുന്പിക്കെ കൊണ്ടും മസ്തകം കൊണ്ടുമൊക്ക് താളം പിടിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഭൂമിക മഹേശ്വരി എന്ന യൂസർ എക്സിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. അൽപസമയത്തിനുള്ളിൽ വീഡിയോ ലോകമെങ്ങും പ്രചരിച്ചിരുന്നു. വൗ… കൊള്ളാമല്ലോ, എന്താ അത്ഭുതമെന്ന് നിരവധി ആളുകൾ അതിൽ കമന്റം ചെയ്തിരുന്നു. ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് ഒരു ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാൻ. വീഡിയോയിൽ കാണുന്ന ആന നൃത്തത്തിനൊപ്പം ചേരുകയല്ല. മറിച്ച് ആനയ്ക്ക് സമ്മർദ്ദം അനുഭവപ്പെടുന്നുണ്ട് എന്നും അതിന്റെ തെളിവാണ് ആനയുടെ ചലനങ്ങളെന്നുമാണ് അദ്ദേഹം പറയുന്നത്. ഇത് ആനയ്ക്ക് സമ്മർദ്ദം (സ്ട്രെസ്സ്) ഉള്ളതിന്റെ അടയാളമാണ് എന്നും അല്ലാതെ നൃത്തമല്ല എന്നും അദ്ദേഹം പറയുന്നു.
Read More