ഫ്ലോറൻസ്: അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഇറ്റലിയിലെ ഗവേഷകർ. മോണോപോളിക്കടുത്തുള്ള ഗ്രോട്ട ഡെല്ലെ മുറ ഗുഹയിൽ നടത്തിയ ഖനനത്തിനിടെ ലഭിച്ച അസ്ഥികൂടാവശിഷ്ടങ്ങൾ പതിനേഴായിരത്തോളം വർഷം മുൻപു ജീവിച്ചിരുന്ന ഒന്നര വയസുകാരന്റേതാണെന്നാണു കണ്ടെത്തൽ. 1998ലാണ് ഈ മൃതശരീരം കണ്ടെത്തിയതെങ്കിലും ഇതുമായി ബന്ധപ്പെട്ട പഠനഫലങ്ങൾ ഇപ്പോഴാണു പുറത്തുവരുന്നത്. ഗുഹയ്ക്കുള്ളിൽ രണ്ടു പാറക്കല്ലുകൾക്കിടയിലായിരുന്നു മൃതദേഹാവശിഷ്ടം. ഡിഎൻഎ പരിശോധനയിൽ 16 മാസം മാത്രം പ്രായമുള്ള ആൺകുട്ടിയുടേതാണു മൃതദേഹമെന്നും ഹൃദ്രോഗം ബാധിച്ചാണു കുഞ്ഞ് മരിച്ചതെന്നും തിരിച്ചറിഞ്ഞു. ഇരുണ്ട തവിട്ടു മുടിയും കറുത്ത നിറവും നീലക്കണ്ണുകളുമാണു കുഞ്ഞിന് ഉണ്ടായിരുന്നത്. ഗർഭാവസ്ഥയിൽ കുട്ടിയുടെ അമ്മയ്ക്ക് കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെട്ടിരുന്നുവെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്. സ്വന്തം കുടുംബാംഗത്തിൽനിന്നുതന്നെയാണു കുട്ടിയുടെ അമ്മ ഗർഭം ധരിച്ചിരുന്നതെന്നാണു മറ്റൊരു കണ്ടെത്തൽ. ഹിമയുഗത്തിനുശേഷമുണ്ടായിരുന്ന വില്ലബ്രൂണ ഗോത്രത്തിൽപെട്ടതാണു കുഞ്ഞ് എന്നാണ് അനുമാനം.”ശ്രദ്ധേയമായ നേട്ടം’ എന്നാണ് ഈ കണ്ടെത്തലുകളെ ഫ്ലോറൻസ് സർവകലാശാലയിലെ നരവംശശാസ്ത്രജ്ഞ അലസാന്ദ്ര മോദി വിശേഷിപ്പിച്ചത്.
Read MoreCategory: Today’S Special
ടെന്നീസ് മത്സരത്തിനിടെ ശര വേഗത്തിൽ പോകുന്ന ബോളില്‍ കണ്ണുറപ്പിച്ച് നായയും മനുഷ്യരും; വീഡിയോ വൈറൽ
മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായയും പൂച്ചയും. സമൂഹ മാധ്യമങ്ങളിൽ അവരുടെ പല തരത്തിലുള്ള വീഡിയോ വൈറലാകാറുണ്ട്. ഇപ്പോഴിതാ ടെന്നീസ് മത്സരം കാണുന്ന ഒരു നായയുടെ വീഡിയോ ആണ് ചർച്ചയാകുന്നത്. ഐക സമോയ്ദ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇങ്ങനെയും ഒരു ആരാധകനോ, പന്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു കോര്‍ട്ടില്‍ നിന്നും മറുകോർട്ടിലേക്ക് ടെന്നീസ് ബോള്‍ അതിവേഗം പാഞ്ഞ് പോകുമ്പോള്‍ കാണികളുടെയും നായയുടെയും തല ഓരേ താളത്തില്‍ പന്തിനെ പിന്തുടരുന്നു. തിരിച്ച് വരുമ്പോഴും ഇത് ആവർത്തിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഓരോ താളത്തില്‍ ആളുകൾ കണ്ണും തലയും ചലിക്കുന്നു. ഒരു കളിക്കാരന് പോയിന്റ് നേടുമ്പോഴാണ് തല ചരിക്കലിന് ഒരു ഭംഗം വരുന്നത് . ഈ സമയം കാണികളില്‍ ചിലര്‍ കൈയടിക്കുമ്പോള്‍ നായ നിശബ്ദം നോക്കി നില്‍ക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. നിരവധി…
Read More‘തനിച്ച് താമസിക്കുന്ന സ്ത്രീകളാണോ നിങ്ങൾ? എങ്കിൽ ഈ അബദ്ധം കാണിക്കരുത്: വീട്ടിൽ ചെന്നാലുടനെ ഇങ്ങനെ ചെയ്യരുത്’നിർദേശവുമായി യുവതി
സമൂഹം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. ഒറ്റയ്ക്ക് തനിച്ച് പുറത്തു പോകുന്നതിനു പോലും അവൾക്ക് സാധിക്കാതെ വരുന്നു. നിർഭയത്തോടെ രാത്രി റോഡിൽ കൂടി യാത്ര ചെയ്യാനുള്ള അവസരത്തിനായി ഇനിയും കാലങ്ങൾ കാത്തിരിക്കണം. ഇപ്പോഴിതാ ചിക്കാഗോ നരഗത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് കുറച്ച് ടിപ്പുമായി എത്തിയിരിക്കുകയാണ് ഇൻഫ്ലുവൻസർ മേരി ആലിസ്. വീട്ടിൽ/അപാർട്മെന്റിൽ കയറിച്ചെന്ന ഉടനെ തന്നെ ലൈറ്റ് ഓൺ ചെയ്യരുത് എന്നാണ് ആദ്യത്തെ ടിപ്പ്. നിങ്ങൾ ഉടനടി ലൈറ്റ് ഓൺ ചെയ്താൽ എവിടെയാണ് താമസിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കാൻ മറ്റുള്ളവരെ സഹായിക്കും. പ്രത്യേകിച്ചും നിങ്ങളെ ആരെങ്കിലും പിന്തുടരുന്നുണ്ടെങ്കിൽ അവരെ. ലിവിംഗ് റൂമിലെയോ ബെഡ്റൂമിലെയോ ലൈറ്റ് ഇടരുത്. പുറത്തു നിന്ന് ആരെങ്കിലും നിങ്ങൾ ഏത് വീട്ടിലാണ് താമസിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിൽ അവർക്ക് അത് എളുപ്പം മനസിലാക്കാൻ സാധിക്കും എന്നും മേരി പറയുന്നു. പണ്ട് താൻ…
Read Moreമുത്തശ്ശിക്ക് സർപ്രൈസ് കൊടുത്ത് കൊച്ചുമകൻ: വൈറലായി വീഡിയോ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സങ്കടപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പല തരത്തിലുള്ള വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീണ്ടുമിതാ ആനന്ദാശ്രു പൊഴിക്കുന്ന വീഡിയോ ആണ് സൈബറിടങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ഇൻസ്റ്റ പേജിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മുത്തശ്ശിക്ക് സർപ്രൈസ് കൊടുക്കുന്ന കൊച്ചുമകന്റെ വികാര നിർഭരമായ നിമിഷങ്ങളാണ് വൈറലാകുന്നത്. ഒരു കഫേയിൽ മുത്തശ്ശി ഇരിക്കുന്നു. അന്നേ ദിവസം അവരുടെ ഭർത്താവിന്റെ ജൻമദിനമായിരുന്നു. ഭർത്താവുമായി മിക്കപ്പോഴും വരാറുള്ള കഫേയിലാണ് മുത്തശ്ശി ഇരിക്കുന്നത്. എന്നാൽ അവരുടെ ഭർത്താവ് നേരത്തേ മരിച്ചു പോയിരുന്നു. അദ്ദേഹത്തെ മിസ് ചെയ്ത് അവിടെ ഇരിക്കുന്ന വേളയിലാണ് കൊച്ചു മകന്റെ എൻട്രി. 11 മണിക്കൂറോളം ഡ്രൈവ് ചെയ്താണ് തന്റെ മുത്തശ്ശിയെ കാണാനായി കൊച്ചുമകൻ അവിടെയെത്തിയത്. മുത്തശ്ശി കൊച്ചുമകനെ കണ്ട് അമ്പരക്കുന്നു. പിന്നീട് അവർ അവനെ ആശ്ലേഷിക്കുന്നതും പരസ്പരം സ്നേഹം പങ്കിടുന്നതും വീഡിയോയിൽ കാണാം. ഒരു ബൊക്കെയുമായിട്ടാണ്…
Read Moreപ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ മകളെ നാടുകടത്തി; അച്ഛനുനേരേ വെടിയുതിർത്ത് കാമുകൻ; നടുക്കുന്ന സംഭവം ഹൈദരാബാദിൽ
കാമുകിയെ വീട്ടുകാർ വിദേശത്തേക്ക് പറഞ്ഞയച്ചതിലുള്ള ദേഷ്യത്തിൽ അച്ഛനുനേരേ 25കാരൻ വെടിയുതിർത്തു. താനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് യുവതിയുടെ വീട്ടുകാർ അവളെ അമേരിക്കയിലേക്ക് പറഞ്ഞയച്ചതെന്ന് ആരോപിച്ച് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കുകയും കൈയിൽ കരുതിയിരുന്ന എയർ ഗൺ കൊണ്ട് യുവതിയുടെ അച്ഛനെ വെടിവയ്ക്കുകയുമായിരുന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. കണ്ണിൽ വെടിയേറ്റ വ്യവസായിയായ രേവന്ത് ആനന്ദ് എന്ന 57 വയസുകാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിൽ കഴിയുകയാണ്. 25കാരനായ ബൽവീന്ദറും ആനന്ദിന്റെ 23കാരിയായ മകളും തമ്മിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾതന്നെ അച്ഛൻ മകളെ വിലക്കി. യുവാവിനെ ഇനി കാണരുതെന്നു നിർദേശിച്ചെങ്കിലും മകൾ അനുസരിച്ചില്ല. തുടർന്നാണു മകളെ അമേരിക്കയിലേക്ക് അയച്ചത്.
Read Moreചിരട്ടയിൽ വിരിയുന്നു ഡാലിന്റെ വിസ്മയങ്ങൾ; മൂന്നു വർഷം, നൂറോളം ശിൽപ്പങ്ങൾ; ശിൽപ നിർമാണം മാനസിക സംതൃപ്തിക്കു വേണ്ടി
തൊടുപുഴ: കരിമണ്ണൂർ കുറുന്പാലമറ്റം ഉപ്പൻമാക്കൽ വീടിന്റെ സ്വീകരണ മുറിയിലേയ്ക്ക് കടന്നു വരുന്നവർക്ക് ശിൽപ്പ ചാതുര്യത്തിന്റെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുകയാണ് ഗൃഹനാഥനായ ഡാലിൻ കുര്യാക്കോസ്. സാധാരണ കർഷകക്കുടുംബത്തിൽ ജനിച്ച ഡാലിന്റെ കൈകളിൽ വിരിഞ്ഞ വിവിധ കരകൗശല രൂപങ്ങളാണ് ഈ സ്വീകരണ മുറിയെ വ്യത്യസ്തമാക്കുന്നത്. പാഴാക്കിക്കളയുന്ന ചിരട്ടയിലും മരത്തിന്റെ വേരുകളിലുമാണ് ഈ മനോഹര ശിൽപ്പങ്ങൾ ഡാലിൻ മെനഞ്ഞിരിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനമോ പരിശ്രമമോ ഒന്നും ഡാലിന്റെ ഈ ശിൽപ്പചാതുരിക്കു വേണ്ടി വന്നില്ലായെന്നതാണ് ഏറെ കൗതുകകരം. വർഷങ്ങൾക്കു മുന്‍പ് പത്താം ക്ലാസ് പഠനം കഴിഞ്ഞിരിക്കുന്ന സമയം വീടിനു സമീപം പുരയിടത്തിൽനിന്നു മുറിച്ചുമാറ്റിയ കൂറ്റൻ കരിമരുതിന്റെ കുറ്റി കണ്ടപ്പോൾ കൗതുകം തോന്നി. വേരുകൾ പൊട്ടിപ്പോകാതെ ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കുറ്റി പുറത്തെടുത്തു. പിന്നീട് ഇതു ചെത്തിമിനുക്കി പോളീഷ് ചെയ്തെടുത്തതോടെ മനോഹരമായ ടീപ്പോയ് റെഡിയായി. വീടിന്റെ സ്വീകരണ മുറിയിലെ മുഖ്യ ആകർഷണവും കൂറ്റൻ മരക്കുറ്റിയിൽ തീർത്ത…
Read Moreഗാഗ് ഫ്രൂട്ട് കൃഷിയിൽ നൂറുമേനി; വിളവെടുക്കുന്ന പണം കൊണ്ട് ഗാഗ് ഫ്രൂട്ടിന്റെ നാടായ വിയറ്റ്നാമിലേക്ക് പറക്കാനൊരുങ്ങി സഹോദരങ്ങൾ
സ്വര്‍ഗത്തിലെ കനിയെന്നറിയപെടുന്ന ഗാഗ് ഫ്രൂട്ട് കൃഷിയില്‍ നൂറുമേനിയുമായി കുട്ടിക്കര്‍ഷകരായ സഹോദരങ്ങള്‍. മുട്ടുചിറ വാഴപ്പറമ്പില്‍ ടോമി മാത്യു-ബിന്‍ഷ ദമ്പതികളുടെ മക്കളും വിദ്യാര്‍ഥികളുമായ മാത്യു ജോസഫ്, ബെര്‍ണാഡ് ജോസഫ്, ജോഷ്വാ ജോസഫ് എന്നിവരാണ് വിജയഗാഥ രചിച്ചത്. വീടിനോട് ചേര്‍ന്നുള്ള 10 സെന്റ് പുരയിടത്തിലാണ് മൂവരും ചേര്‍ന്ന് ഗാഗ് കൃഷിത്തോട്ടം ഒരുക്കിയത്. വിയറ്റ്നാമിലെ പ്രധാന കൃഷിയായ ഗാഗ് ഫ്രൂട്ട് വിളവെടുപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ചു കുടുംബസമേതം ഗാഗ് ഫ്രൂട്ടിന്റെ നാടായ വിയറ്റ്നാമില്‍ പോകാനാണ് പദ്ധതിയെന്ന് കുട്ടിക്കര്‍ഷകര്‍ പറഞ്ഞു. വിറ്റാമിനുകളുടെ കലവറയായ ഗാഗ് ഫ്രൂട്ട് സ്വര്‍ഗത്തിലെ പഴം എന്നാണ് അറിയപ്പെടുന്നത്. ഖത്തറിലെ ഓയില്‍ കമ്പനിയില്‍ ജീവനക്കാരനായ ടോമി രണ്ടു വര്‍ഷം മുമ്പാണ് ഗാഗ് ഫ്രൂട്ടിന്റെ 20 വിത്ത് വിദേശത്തുനിന്നു വീട്ടിത്തിച്ചത്. മക്കളുമായി ചേര്‍ന്ന് വിത്തു പാകി. ടോമി മടങ്ങിപ്പോയതോടെ കിളിര്‍ത്ത ചെടിയുടെ പരിചരണം മക്കള്‍ ഏറ്റെടുത്തു.സുഹൃത്തിന്റെ നിര്‍ദേശാനുസരണം കൃഷിയുടെ കാര്യങ്ങള്‍ ടോമി മക്കള്‍ക്ക്…
Read Moreഈ ഒറ്റക്കാരണം കൊണ്ടാണ് ജപ്പാനിലേക്ക് വീണ്ടും പോകുന്നത്: വീഡിയോയുമായി യുവതി
ലോകത്തിലെ ഏറ്റവും സംസ്കാര സമ്പന്നരായ ജനത എന്ന വിശേഷണം ജപ്പാന് സ്വന്തമാണ്. അതിഥികളെ സൽക്കരിക്കുന്നതിലും പരിപാലിക്കുന്നതിലും ജപ്പാൻകാരുടെ കഴിവ് ഒന്നു വേറെയാണ്. മനുഷ്യർ മാത്രമല്ല അവിടുത്തെ മൃഗങ്ങളും ആദിത്യ മര്യാദയിൽ കേമൻമാരാണ്. ഇത് തെളിയിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിവ്യ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ചത്. ‘ജപ്പാനിലെ നാര മാനുകളാണ് ഏറ്റവും മികച്ചത്! നര മാനുകൾക്കാണ് തലകുനിക്കുന്ന രീതിയുള്ളതെന്ന് ആളുകൾ പറയുമ്പോൾ, അത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ ഞാന്‍ മനസിലാക്കുന്നു. ഭക്ഷണം നൽകുന്ന ലളിതമായ പഴയ വിദ്യ അവർക്ക് അറിയാവുന്നതിനാലാകാം അവർ തല കുനിക്കുന്നത്, അവർ നായ്ക്കളെ പോലെ ചിന്തിക്കുന്നു. ! ഞാൻ മിയാജിമയിൽ മാനുകളെ കണ്ടു, പക്ഷേ, ഈ പെരുമാറ്റം അവരിൽ കണ്ടെത്താൻ സാധിച്ചില്ല!’ എന്ന കുറിപ്പോടെയാണ് ദിവ്യ ഇതിന്റെ വീഡിയോ പങ്കുവച്ചത്. യുവതി നാര മാനുകള്‍ക്ക് മുന്നിലെത്തുമ്പോള്‍ അവ ജപ്പാന്‍കാരുടെ…
Read Moreക്രൂയിസ് കപ്പലില്‍ സഞ്ചരിക്കാൻ വീട് വിറ്റു, ജോലി രാജിവച്ചു, താമസം തെരുവിലേക്ക് മാറ്റി; ഒടുവിൽ സംഭവിച്ചത്…
ലോക പര്യടനം നടത്താൻ ഒരു അവസരം വന്നാൽ നിങ്ങൾ അത് തട്ടിക്കളയുമോ? നിങ്ങളെന്നല്ല ആരും ആ അവസരം പൂർണമായി തള്ളിക്കളയില്ല. എന്നാൽ അതിന്റെ ചിലവുകളെ കുറിച്ച് ഓർക്കുന്പോൾ ചെറിയൊരു ആശങ്ക ഉണ്ടാവാറില്ലേ. അതോർക്കുന്പോഴാകും മിക്കവരും ഒരുതവണ കൂടി യാത്രയെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ ചിലവിനെ കുറിച്ചൊന്നും ആശങ്കപ്പെടാതെ വരുന്നിടത്തു വച്ചു കാണാമെന്നുള്ള തീരുമാനത്തിൽ യാത്രയ്ക്കൊരുങ്ങിയ യുവതിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്ലോറിഡയിൽ നിന്നുള്ള മെറിഡിത്ത് ഷെയ് എന്ന സ്ത്രീയാണ് കപ്പൽ യാത്രയ്ക്ക് ഒരുങ്ങിയത്. ‘ലൈഫ് അറ്റ് സി’ എന്ന ക്രൂയിസിൽ ആയിരം യാത്രക്കാർക്ക് ഒപ്പമായിരുന്നു ഇവരുടെ സ്വപ്നയാത്ര. മൂന്ന് വർഷം കൊണ്ട് 135 രാജ്യങ്ങൾ സന്ദർശിച്ചു കൊണ്ടുള്ള ലോക പര്യടനമായിരുന്നു അത്. ഇതിനുവേണ്ടി മെറിഡിത്ത് നാല് കോടി രൂപ മുടക്കി കപ്പലിന്റെ ഏഴാം നിലയിലെ ഒരു ബാൽക്കണി ക്യാബിൻ ബുക്ക് ചെയ്തു. പണം…
Read Moreകൗമാരക്കാരിയായ മകള്‍ക്ക് മാതാപിതാക്കളുമായി യാതൊരു രൂപ സാദൃശ്യവുമില്ല: ഡിഎന്‍എ ടെസ്റ്റ് നടത്തിയ അച്ഛനമ്മമാർ ഞെട്ടി
ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങളെ മാതാപിതാക്കൾക്ക് കൈമാറിയപ്പോൾ പരസ്പരം മാറിപ്പോയി. വർഷങ്ങൾക്ക് ശേഷം വീട്ടുകാർ സത്യം മനസിലാക്കുന്നു. കേൾക്കുന്പോൾ ഒരു സിനിമാ കഥയുടെ വൺലൈൻ പോലെ തോന്നുമെങ്കിലും യഥാർഥത്തിൽ നടന്ന സംഭവമാണിത്. ഹോംഗും അവരുടെ ഭർത്താവും മകൾ ലാനും അടങ്ങുന്ന വിയറ്റ്നാമിലെ ഒരു കുടുംബത്തിൽ നടന്നതാണിത്. കൗമാരക്കാരിയായ മകൾക്ക് മാതാപിതാക്കളുടെ യാതൊരു മുഖ സാദൃശ്യവുമില്ലാതെ വന്നതോടെ നാട്ടുകാരും കൂട്ടുകാരും പരിഹസിക്കാൻ തുടങ്ങി. അതോടെ ഹോംഗിനെയും ഭർത്താവ് സംശയിച്ചു. സംശയം മൂത്ത ഭർത്താവ് ഹോംഗിനെ ഉപദ്രവിക്കാനും തുടങ്ങി. നിക്കക്കള്ളിയില്ലാതെ മകളെയും കൂട്ടി ഹോംഗ് മറ്റൊരു നാട്ടിലേക്ക് പോയി. ലാനിനെ അവിടുത്തെ സ്കൂളിൽ ചേർക്കുകയും ചെയ്തു. അങ്ങനെ ലാനിന്റെ ജൻമദിനത്തിന് ചോക്കലേറ്റുകളുമായി അവൾ സ്കൂളിലെത്തി. അന്നേ ദിവസം അവളുടെ സുഹൃത്തിന്റെയും ജൻമദിനം ആയിരുന്നു. ഇരുവരുടേയും ജൻമദിനം സ്കൂളിൽ ഒന്നിച്ച് ആഘോഷിക്കുന്ന സമയത്താണ് ലാനിന്റെ സുഹൃത്തിന്റെ അമ്മ സ്കൂളിലെത്തിയത്. ലാനിനെ കണ്ടതോടെ സുഹൃത്തിന്റെ…
Read More