2024 ലെ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയസ്റ്റായ വ്യക്തി ആരെന്ന് അറിയുമോ? അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനും ജോൺ ക്രാസിൻസ്കിക്കാണ് ആ നേട്ടം. ചൊവ്വ രാത്രി നടന്ന “ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബർട്ട്” എന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തെ ഈ നേട്ടത്തിനായി തെരഞ്ഞെടുത്തത്. ദി ഓഫീസിലെ ജിം ഹാൽപെർട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ജന ശ്രദ്ധയാകർഷിച്ച ജോൺ അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമാണത്തിലും സംവിധാനത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ താൻ ഞെട്ടിപ്പോയെന്ന് ക്രാസിൻസ്കി വെളിപ്പെടുത്തി. പുരസ്കാര നേട്ടത്തിൽ ഗ്രേസ് അനാട്ടമി താരം പാട്രിക് ഡെംപ്സിയുടെ പിൻഗാമിയാണ് എ ക്വയറ്റ് പ്ലേസ് സംവിധായകനായ ജോൺ. പോൾ റൂഡ്, മൈക്കൽ ബി ജോർദാൻ, ജോൺ ലെജൻഡ്, ക്രിസ് ഹെംസ് വർത്ത്, ഇഡ്രിസ് എൽബ, ബ്രാഡ്ലി കൂപ്പർ എന്നിവരും നേരത്തെ ഈ പുരസ്കാരം നേടിയിട്ടുണ്ട്.
Read MoreCategory: Today’S Special
പെൺകുട്ടികൾ18 -ന് ശേഷം പഠിക്കേണ്ട: 25ന് മുൻപ് വിവാഹം ചെയ്യണം; 30 തികഞ്ഞ സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യണം; വിവാദ പ്രസ്താവനയുമായി ജപ്പാൻ നേതാവ്
30 വയസ് പൂർത്തിയാകുന്പോൾ രാജ്യത്തെ മുഴുവൻ സ്ത്രീകളും ഗർഭപാത്രം നീക്കം ചെയ്യണമെന്ന് ജപ്പാനിലെ കൺസർവേറ്റീവ് പാർട്ടി നേതാവ് നവോക്കി ഹയാകുട്ട. ഒരു യുട്യൂബ് വീഡിയോയിൽ ആണ് അദ്ദേഹം ഈ വിചിത്രമായ അഭിപ്രായം പറഞ്ഞത്. ജനനനിരക്ക് ഉയർത്തുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് നവോക്കി ഹയാകുട്ടയുടെ ഈ വിവാദ പരാമർശം. 25 വയസ് പൂർത്തിയാകുന്നതിനു മുൻപായി സ്ത്രീകൾ നിർബന്ധമായും വിവാഹം കഴിക്കണം. 25 വയസിനു ശേഷം സ്ത്രീകൾ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും പാർട്ടി നേതാവ് അഭിപ്രായപ്പെട്ടു. കൂടാതെ 30 വയസിൽ നിർബന്ധമായും സ്ത്രീകളുടെ ഗർഭപാത്രം നീക്കം ചെയ്യണമെന്നും നവോക്കി ഹയാകുട്ട കൂട്ടിച്ചേർത്തു. ഇതോടെ അദ്ദേഹത്തിന്റെ പരാമർശം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഇദ്ദേഹത്തെ വിമർശിച്ച് നിരവധി ആളുകൾ രംഗത്തെത്തി. പ്രശ്നം ഗുരുതരമായതോടെ പ്രസ്താവന നീക്കി അദ്ദേഹം തടിയൂരി.
Read Moreഅഭിമാന നേട്ടം: വൈറ്റ്ഹൗസിലെ മലയാളിത്തിളക്കം
കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ലോകത്തിന്റെ ഭരണസിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന വൈറ്റ്ഹൗസിലെ സുപ്രധാന പദവിയിലെത്തുന്പോൾ മലയാളികൾക്ക് അഭിമാനിക്കാനേറെ. അമേരിക്കൻ ഭരണകൂടത്തിന്റെ കാര്യശേഷി വർധിപ്പിക്കാനായി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷെൻസി’ എന്ന പുതിയ വകുപ്പിനെ നയിക്കാൻ ലോകത്തിലെ ഏറ്റവും വലിയ സന്പന്നനായ ഇലോൺ മസ്കിനൊപ്പമാണ് വിവേക് രാമസ്വാമി നിയമിക്കപ്പെട്ടിരിക്കുന്നത്. ഉപദേശകതലത്തിലുള്ള ഈ വകുപ്പുകൊണ്ട് ചെലവുചുരുക്കൽ, ഉദ്യോഗസ്ഥതല ഇടപെടലുകൾ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളാണു ട്രംപ് ലക്ഷ്യമിടുന്നത്. എഴുപതുകളിൽ പാലക്കാട് വടക്കഞ്ചേരിയിൽനിന്നു യുഎസിൽ കുടിയേറിയ എൻജിനി യർ ഗണപതി രാമസ്വാമിയുടെയും ഡോക്ടർ ഗീത രാമസ്വാമിയുടെയും മകനായി ഒഹായോയിലെ സിൻസിനാറ്റിയിൽ 1985 ഓഗസ്റ്റ് ഒന്‍പതിനാണു വിവേക് ജനിച്ചത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിവേക്, സിൻസിനാറ്റി ജെസ്വിറ്റ് ഹൈസ്കൂൾ, ഹാർവാഡ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. യേലിൽവച്ചാണ് ഭാവിവധുവും സർജനുമായ അപൂർവ തിവാരിയെ കണ്ടുമുട്ടുന്നത്.…
Read Moreകൊമ്പുകുലുക്കി ചാടി വരുന്ന ഗജവീരൻമാർ… അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ… ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം. അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച 7 കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം. നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റുമൊക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്. ആനപാർക്ക് എന്ന പുതിയ അനുഭവംആനകൾക്ക് 2006ലാണ് വനം വകുപ്പ് നെയ്യാറിലെ കാപ്പുകാട്ടിൽ ഒരു സങ്കേതം ഒരുക്കുന്നത്. അതൊരു പാർക്കായി വിഭാവനം ചെയ്തിരുന്നു. ശ്രീലങ്കൻ മാതൃകയിൽ 2006 ലാണ്…
Read Moreഎങ്ങനെയും വൈറൽ ആയാൽ മതി: റീൽ ചിത്രീകരിക്കാൻ റെയിൽവേ ട്രാക്കിലൂടെ വാഹനമോടിച്ചു; യുവാവിന് സംഭവിച്ചത്…
ജയ്പുര്‍: മദ്യലഹരിയില്‍ റീല്‍ ചിത്രീകരിക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ വാഹനമോടിച്ച യുവാവ് അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. മഹീന്ദ്ര ഥാര്‍ എസ്യുവിയാണ് യുവാവ് റെയില്‍വേ ട്രാക്കിൽ കയറ്റിയത്. ഉടന്‍ പാളത്തിലൂടെ ഒരു ചരക്കു ട്രെയിൻ വന്നതിനാൽ വാഹനം പൂര്‍ണമായി ട്രാക്കിന് മുകളില്‍ കയറ്റാന്‍ ഡ്രൈവര്‍ക്കു സാധിച്ചില്ല. ഇതോടെ എസ്യുവി റെയില്‍വേ ട്രാക്കുകള്ക്കിടയില്പ്പെട്ടുപോയി. വാഹനം കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ പെട്ടെന്നു നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തടിച്ചുകൂടിയ ആളുകള്‍ ചേര്‍ന്ന് വാഹനം ട്രാക്കിനു പുറത്തെത്തിക്കാന്‍ ശ്രമിച്ചു. 15 മിനിറ്റോളം നീണ്ട പ്രയത്നത്തിനൊടുവിലാണു വാഹനം ട്രാക്കില്‍നിന്നു പുറത്തെത്തിച്ചത്. ഇതിനു പിന്നാലെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ ഓടിച്ചു കടന്നുകളഞ്ഞു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഏതാനും പേരെ വാഹനം തട്ടിയിടുകയും ചെയ്തു. പോലീസ് വാഹനത്തെ പിന്തുടര്ന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Read Moreരാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’: ബ്രിട്ടീഷ് എഴുത്തുകാരിക്ക് ബുക്കർ പുരസ്കാരം
ലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥ പറയുന്ന ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലാണ് പുരസ്കാരത്തിന് അർഹമായത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപ്പിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50,000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ) അവാർഡ് തുക. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടീഷ് എഴുത്തുകാരിയുമാണ് സാമന്ത. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള ആറു രാജ്യാന്തര ബഹിരാകാശനിലയ യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥയാണ് ഓർബിറ്റൽ.
Read Moreനാരുകൾ ഉപയോഗിച്ച് ബോട്ടിന്റെ തടിക്കഷണങ്ങൾ തുന്നിച്ചേർത്തു… 3000 വർഷം മുൻപ് കൈകൊണ്ടു നിർമിച്ച കപ്പൽ കണ്ടെത്തി
ലണ്ടൻ: മൂവായിരം വർഷം മുന്‍പു തകർന്നടിഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ടങ്ങൾ ക്രൊയേഷ്യൻ തീരത്തിനു സമീപം കടലിനടിയിൽനിന്നു സമുദ്ര പുരാവസ്തുഗവേഷകർ പുറത്തെടുത്തു. 39 അടി നീളമുണ്ട് കപ്പലിന്. മെഡിറ്ററേനിയൻ കടലിൽനിന്നു കണ്ടെത്തിയ കപ്പൽ ബിസി 12-10 നൂറ്റാണ്ടിനിടയിൽ പൂർണമായും കൈകൊണ്ടു നിർമിച്ചതാണെന്നു ഗവേഷകർ പറയുന്നു. നാരുകൾ ഉപയോഗിച്ചാണു ബോട്ടിന്റെ തടിക്കഷണങ്ങൾ തുന്നിച്ചേർത്തിരിക്കുന്നത്. ലോഹങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നതിനു മുന്‍പും ശേഷവും ഈ സാങ്കേതികവിദ്യ ലോകമെന്പാടും പ്രചാരത്തിലുണ്ടായിരുന്നു. ഇസ്ട്രിയ, ഡാൽമേഷ്യ പ്രദേശങ്ങളിലെ പുരാതന നാവിക പാരന്പര്യത്തിന്റെ അതിജീവിക്കുന്ന അപൂർവ ഉദാഹരണമാണ് കണ്ടെടുത്ത കപ്പലെന്നാണ് ഗവേഷകർ പറയുന്നത്. പുരാതനകാലത്തെ ബോട്ട് നിർമാണ സാങ്കേതികവിദ്യ അടുത്തറിയാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. സംബ്രടിജ ഉൾക്കടലിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനാൽ ആ സമുദ്രയാനത്തിന് സംബ്രടിജ ബോട്ട് എന്നാണു ഗവേഷകർ പേരു നൽകിയത്.
Read Moreഎങ്ങനെ സാധിക്കുന്നു കുട്ടീ ഇതൊക്കെ: പല്ലു തേക്കുന്നതിനിടെ യുവതി അബദ്ധത്തിൽ ടൂത്ത് ബ്രഷ് വിഴുങ്ങി
പുനെ: പല്ല് തേയ്ക്കുന്നതിനിടെ നാൽപ്പതുകാരി 20 സെന്റിമീറ്റർ നീളമുള്ള ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങി. ശ്വാസംമുട്ട് ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം ടൂത്ത് ബ്രഷ് നീക്കം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിലാണു സംഭവം. പല്ല് തേയ്ക്കുന്നതിനിടെ നാവ് വൃത്തിയാക്കുന്പോൾ ടൂത്ത് ബ്രഷ് അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. യുവതിയുടെ വയറിനുള്ളിലേക്ക് ടൂത്ത് ബ്രഷ് പ്രവേശിച്ചതോർത്ത് ആശ്ചര്യപ്പെട്ടെന്ന് ആശുപത്രിയിലെ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. അഭിജീത് കരാഡ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവം അപൂർവമാണ്. സ്കീസോഫ്രീനിയ, ബുളിമിയ, അല്ലെങ്കിൽ അനോറെക്സിയ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരിൽ ഇങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കരാഡ് പറഞ്ഞു.
Read Moreനമ്മളോടാ കളി: വിവാഹത്തിന് അവധി കിട്ടിയില്ല; വീഡിയോ കോൾ വഴി വിവാഹം കഴിച്ച് യുവാവ്
മേലുദ്യോഗസ്ഥൻ വിവാഹ അവധി നിഷേധിച്ചതിനെ തുടർന്നു ഇന്ത്യാക്കാരായ വധൂവരന്മാർ വീഡിയോ കോളിലൂടെ വിവാഹം കഴിച്ചു. തുർക്കിയില്‍ ജോലി ചെയ്യുന്ന ഛത്തീസ്ഗഡിലെ ബിലാസ്പുർ സ്വദേശിയായ വരനും ഹിമാചൽ പ്രദേശ് സ്വദേശിയായ വധുവും തമ്മിലായിരുന്നു കൗതുകമുണർത്തിയ കല്യാണം. വരനായ അദ്നാൻ മുഹമ്മദ് വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനാണ് അവധി ആവശ്യപ്പെട്ടത്. തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ നിഷ്കരുണം അവധി നിരസിച്ചു. ഇതോടെ തീരുമാനിച്ചുറപ്പിച്ച സമയത്ത് കല്യാണം നടക്കില്ലെന്നു വന്നു. എന്നാൽ, തന്റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്റെ രോഗിയായ മുത്തച്ഛന്റെ ആഗ്രഹം പരിഗണിച്ച് വിവാഹം നിശ്ചയിച്ച തീയതിയിൽതന്നെ നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചു. തുടർന്നാണു വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. വരന് തുര്‍ക്കിയിൽതന്നെ നിന്നെങ്കിലും വരന്റെ കുടുംബം ബിലാസ്പുരിൽനിന്നു വധുവിന്റെ നാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിലെത്തി. അവിടെവച്ച് ഒരു ഖാസിയുടെ നേതൃത്വത്തിൽ വീഡിയോ കോൾ വഴി വിവാഹച്ചടങ്ങുകൾ നടത്തുകയായിരുന്നു. ലോകമെങ്ങും കോവിഡ് രോഗവ്യാപനം…
Read Moreതേപ്പ് കിട്ടി സാറേ…പ്രണയം തകർന്നു; അവധി വേണം: ‘ബ്രേക്കപ്പ് ലീവ്’ തേടി ജീവനക്കാരൻ..!
പ്രണയത്തകർച്ചയെ തുടർന്ന് ഒരു യുവാവ് തന്റെ തൊഴിലുടമയോട് പത്ത് ദിവസത്തെ അവധി ആവശ്യപ്പെട്ടത് വൈറലായി. കൃഷ്ണ മോഹൻ എന്ന തൊഴിലുടമയാണ് ജോലിക്കാരന്റെ ‘ബ്രേക്കപ്പ് ലീവ്’ അപേക്ഷ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തന്റെ ജീവനക്കാരിൽ ഒരാൾ പ്രണയം തകർന്നതിന്റെ ദുഃഖത്തിൽനിന്നു കരകയറാൻ ഒരാഴ്ചത്തെ യാത്രകൾക്കായി അവധിക്ക് അപേക്ഷിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ജോലിത്തിരക്കുള്ള സമയമായിരുന്നതിനാൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ജീവനക്കാരൻ അതിനു വഴങ്ങിയില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെതിരേ സോഷ്യൽ മീഡിയ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജീവനക്കാരൻ ലീവ് ചോദിച്ചതിൽ എന്താണ് തെറ്റെന്നും ശാരീരികാരോഗ്യംപോലെ പ്രധാനമാണ് ഒരാളുടെ മാനസികാരോഗ്യമെന്നും ആളുകൾ അഭിപ്രായപ്പെട്ടു. വിമര്‍ശനങ്ങള്‍ കൂടിയതോടെ മറുപടിയുമായി തൊഴിലുടമ രംഗത്തെത്തി. അവധി എടുക്കുന്നതില്‍ തെറ്റുണ്ടെന്നല്ല പറഞ്ഞതെന്നും മറിച്ച് പുതിയതലമുറ കാര്യങ്ങളെ വ്യത്യസ്തമായി എങ്ങനെ കാണുന്നുവെന്നു വിശദീകരിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു. ഒപ്പം ആ ജീവനക്കാരന് ഇപ്പോഴും തനിക്കൊപ്പം ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More