മുംബൈ: രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു ഓട്ടോറിക്ഷ ഏറെ ശ്രദ്ധപിടിച്ചു പറ്റി. അതിൽ ചെയ്തിരിക്കുന്ന പെയിന്റിംഗ് ആണ് കക്ഷിയെ താരമാക്കിയത്. ലോകം കണ്ട മികച്ച ചിത്രകാരന്മാരിലൊരാളായ വിൻസന്റ് വാൻഗോഗിന്റെ “ദി സ്റ്റാറി നൈറ്റ്’ എന്ന പെയിന്റിംഗ് ആണ് വാഹനത്തിൽ ചെയ്തിരുന്നത്. കലാസ്വാദകർക്ക് അതിലെ യാത്ര, നക്ഷത്രനിബിഡമായ രാത്രിയിൽ ഇരിക്കുന്നതുപോലെയാണ്! ഓട്ടോറിക്ഷ പോകുന്നതു കണ്ടാൽ “സഞ്ചരിക്കുന്ന പെയിന്റിംഗ്’ പോലെ തോന്നും! ഓട്ടോറിക്ഷ കാണാനും സെൽഫി എടുക്കാനും ധാരാളം ആളുകൾ എത്തുന്നുണ്ട്. എന്നാൽ ഈ വിഖ്യാതചിത്രം ഓട്ടോയിൽ വരച്ച ചിത്രകാരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നില്ല. കലാസ്വാദനസങ്കൽപ്പങ്ങളെ തിരുത്തിക്കുറിച്ച വാൻഗോഗ് 1889ലാണ് “ദി സ്റ്റാറി നൈറ്റ്’ പൂർത്തിയാക്കുന്നത്. കലാസ്വാദകർക്ക് എന്നും വിസ്മയമായ ചിത്രമാണത്.
Read MoreCategory: Today’S Special
അമ്മയ്ക്കു തുല്യം അമ്മ മാത്രം; അച്ഛനെ വട്ടം ചുറ്റിച്ച കുഞ്ഞിച്ചെക്കനെ വരുതിയിലാക്കി അമ്മ; വീഡിയോ കാണാം
കുഞ്ഞുങ്ങളായാൽ അൽപം കുറുന്പൊക്കെ വേണ്ടേ എന്ന് പൊതുവേ ആളുകൾ പറയാറുണ്ട്. കുറുന്പ് കൂടുതലുള്ള കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ പലപ്പോഴും നല്ല പ്രയാസമാണ്. ചില കുട്ടികളുടെ വികൃതികൾ മാതാപിതാക്കളെ നട്ടംതിരിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു അച്ഛൻ തന്റെ കുഞ്ഞിനെ കാറിന് മുകളിൽ കയറ്റിയിരുത്തി. എന്നാൽ കാറിനു പുറത്തിരുത്തിയത് അവനു ഹഡാത് ആകർഷിച്ചു. ബോണറ്റിൽ നിന്ന് അവൻ കാറിന് മുകളിലേക്ക് കയറിപ്പോയി. കുഞ്ഞിനെ അവിടെനിന്ന് താഴെയിറക്കാൻ പഠിച്ച പണി പതിനെട്ടും അച്ഛൻ നോക്കി. എന്നാൽ അച്ഛനെ പറ്റിച്ച് കുഞ്ഞ് കാറിനു മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പായുകയാണ്. കൊച്ചിനെ താഴെയിറക്കാൻ അവസാനം അമ്മ തന്നെ ഗോധയിൽ ഇറങ്ങേണ്ടി വന്നു. അവർ മുന്നും പിന്നും നോക്കാതെ കാറിന് ബോണറ്റിൽ ചവിട്ടി മുകൾഭാഗത്തേക്ക് പാഞ്ഞുകയറി കുഞ്ഞിനെ സുരക്ഷിതമായി താഴെയിറക്കി. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.…
Read Moreവയനാടിന്റെ ഹൃദയങ്ങൾക്ക് ആലംബമാകട്ടെ ഐദിന്റെ കുഞ്ഞ് കരങ്ങളും; ഉമ്മായ്ക്ക് ഫോൺ വാങ്ങിക്കാൻ കൂട്ടിവച്ച ചില്ലറ പൈസ വയനാട്ടിലെ ജനങ്ങൾക്കായി നൽകി ഈ മിടുക്കൻ
എന്തിനും ഏതിനും ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ചു നിൽക്കുന്ന മലയാളിസമൂഹത്തിന് വയനാടിന്റെ ദുരന്തം താങ്ങാവുന്നതിലും അപ്പുറമാണ്. മുണ്ടക്കൈ, ചൂരല്മല ഉരുള്പൊട്ടലില് മരിച്ചവരുടെ എണ്ണം 184 ആയി. വയനാടിന്റെ ജനതയ്ക്കായി നാടെങ്ങും കൈകോർക്കുന്പോൾ തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ സഹായവുമായി എത്തുകയാണ് കോട്ടയംകാരനായ ഒരു കൊച്ചു മിടുക്കൻ. തന്റെ ഉമ്മായ്ക്ക് ഫോൺ വാങ്ങുന്നതിനായി കൂട്ടിവച്ച ചില്ലറ പൈസയുമായി ഈരാറ്റുപേട്ട കളക്ഷൻ സെന്ററിൽ എത്തിയിരിക്കുകയാണ് ഐദിൻ. തന്റെ കുടുക്കയിൽ സൂക്ഷിച്ചുവച്ച നാണയത്തുട്ടുകളെല്ലാം തന്നെ വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി കുഞ്ഞ് ഐദിൻ നൽകി. വയനാടിന്റെ ഹൃദയങ്ങൾക്ക് ഐദിന്റെ കുഞ്ഞ് കരങ്ങളും ആലംബമാകട്ടെ
Read Moreഞങ്ങൾ വയനാടിനായി ‘ഓടും’; ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ടവർക്ക് നൽകും
പെട്ടിമുടിക്കും കൂട്ടിക്കലിനും കവളപ്പാറയ്ക്കും ശേഷം മറ്റൊരു ദുരന്തം കൂടെ കേരളക്കരയെ വിഴുങ്ങിയിരിക്കുന്നു. വയനാട് ദുരന്തത്തിന്റെ വിറയൽ മാറാതെ മലയാളികൾ പകച്ച് നിൽക്കുന്പോൾ നാടെങ്ങും സഹായഹസ്തവുമായി ആളുകളുടെ ഉള്ളൊഴുക്കാണ്. വയനാട് ജനതയ്ക്ക് തങ്ങളെകൊണ്ടാവും വിധം സഹായം ചെയ്യാൻ സന്നദ്ധരാകുന്നവരുടെ കൂട്ടത്തിലേക്ക് കോട്ടയത്തെ ഒരു കൂട്ടം ബസ് തൊഴിലാളികളും പങ്കുചേരുകയാണ്. ഈരാറ്റുപേട്ട – കാഞ്ഞിരപ്പളളി റൂട്ടിൽ ഓടുന്ന ബസുകൾ അവരുടെ ഇന്നത്തെ വരുമാനം വയനാട് ദുരന്തത്തിൽ അകപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു.അൽ അമീൻ, ആമീസ്,വെൽക്കം, ഗ്ലോബൽ, ഫാത്തിമ എന്നീ ബസുകൾ ആണ് ഈ ഉദ്യമത്തിൽ പങ്കാളികളാവുന്നത്.
Read Moreതട്ടിൻപുറത്തെക്കള്ളൻ; വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന കളിവള്ളം മോഷണംപോയി
വീടിന്റെ ടെറസിന്റെ മുകളിൽ സൂക്ഷിച്ചിരുന്ന ചെറിയ കളിവള്ളം കാണാതായി. കുമരകം ആറാം വാർഡിൽ കണ്ണാടിച്ചാൽ പാലത്തിനു സമീപം എഴുപതിൽ പരേതനായ തോമസ് കുട്ടിയുടെ വെപ്പ് വിഭാഗത്തിൽപ്പെട്ട കൊച്ചുകളിവള്ളമാണ് കാണാതായത്. ഒരാൾ തുഴയുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടി നിർമിച്ചതാണ് വള്ളം. തോമസുകുട്ടി, മകൾ സീമയുടെ പോരാണ് ഈ സുന്ദരൻ കൊച്ചുവള്ളത്തിനു നൽകിയിരുന്നത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പുരപ്പുറത്തുനിന്നു വള്ളം മോഷണംപോയത്. വിധവയായ ഗൃഹനാഥ ഗ്രേസിക്കുട്ടി രണ്ടുമാസം മുമ്പ് രോഗബാധയെത്തുടർന്ന് മകളുടെ വീട്ടിലേക്ക് താമസം മാറിയതോടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഗ്രേസിക്കുട്ടിയും മരിച്ചു. രോഗം ഗുരുതരമായതോടെ വീടു വൃത്തിയാക്കാനെത്തിയ ബന്ധുക്കളാണ് വള്ളം നഷ്ടമായ വിവരം അറിഞ്ഞത്. രണ്ടുപേർക്കു പുരപ്പുറത്തുനിന്നു താഴെയിറക്കാൻ കഴിയുന്ന ഭാരം മാത്രമാണ് വള്ളത്തിനുള്ളത്. പുരപ്പുറത്തുനിന്നു വെള്ളം ഒഴുകിപ്പോകാൻ വച്ചിരിക്കുന്ന പൈപ്പിൽ ഉരഞ്ഞ പാടുകൾ കാണുന്നുണ്ടെന്നും കയർകെട്ടി താഴെയിറക്കി കൊണ്ടുപോയതാകാമെന്നും ബന്ധുക്കൾ പറയുന്നു. കൗതുകകരമായ ഈ തടി വള്ളത്തിന് ഒരു…
Read Moreഇത്തവണയും മഴയത്ത് പത്തനംതിട്ടയ്ക്ക് അവധിയില്ല, കോരിച്ചൊരിയുന്ന മഴയത്തും പഠനത്തെ പ്രേമിച്ച കളക്ടർ പ്രേം; പൊങ്കാലയിടാതെ ക്ലാസിൽ പോക്കോയെന്ന് സൈബറിടം
കൊടും മഴയുടെ തണുപ്പിൽ പുതപ്പിന്റെ ചൂടേറ്റ് മൂടിപ്പുതച്ചുറങ്ങാൻ കൊതിയില്ലാത്ത ആരുതന്നെയില്ല. കളക്ടർ അവധി പ്രഖ്യാപിക്കുന്നത് അറിഞ്ഞിട്ടു വേണം എഴുന്നേൽക്കണോ വേണ്ടയോ എന്ന് ആലോചിക്കാൻ പോലുമെന്ന് ധരിക്കുന്ന വിരുതൻമാരും കുറവല്ല. അവധി തരാത്ത കളക്ടർമാരെ ട്രോളുന്നവൻമാരും ഇക്കൂട്ടത്തിലുണ്ട്. മിക്ക സമയങ്ങളിലും അവധി പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിടുന്പോൾ സ്വിച്ചിട്ട് നിർത്തിയ പോലെ മഴയും നിൽക്കാറുണ്ട്. എന്തൊക്കെ ആയാലും ഞങ്ങൾക്ക് അവധി മുഖ്യം ബിഗിലേ എന്നാണ് പിള്ളേര് സെറ്റിന്റെ പക്ഷം. വരുന്ന അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് മിക്ക ജില്ലകളിലും കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ കോരിച്ചൊരിയുന്ന മഴയത്ത് പോലും പത്തനംതിട്ട കളക്ടറുടെ മനസ് അവധി കൊടുക്കാൻ പാകത്തിന് കഴിഞ്ഞിട്ടില്ലന്ന് സാരം. കഴിഞ്ഞ ദിവസം മറ്റെല്ലാ ജില്ലകളിലും മഴയെത്തുടർന്ന് അവധി കൊടുത്തപ്പോൾ പത്തനംതിട്ടയിൽ മാത്രം പ്രവൃത്തി ദിവസമായിരുന്നു. ഇതിനെ ട്രോളി പല വിദ്യാർഥികളും കളക്ടറുടെ…
Read Moreവനത്തിനുള്ളിൽ 40 ദിവസം കെട്ടിയിട്ട അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി; തമിഴ്നാട്ടുകാരനായ ഭർത്താവിനെതിരേ വധശ്രമത്തിന് കേസ്
മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ ചങ്ങലകൊണ്ട് മരത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയ അമേരിക്കൻ വനിതയെ രക്ഷപ്പെടുത്തി. ചെന്നൈയിൽ താമിസിക്കുന്ന ലളിത കായി കുമാറി (50) നെയാണ് സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ബന്ധിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ ഭർത്താവിനെതിരേ വധശ്രമത്തി നു കേസെടുത്തു. നാൽപ്പതു ദിവസമായി ഇവർ വനത്തിനുള്ളിൽ കഴിയുകയായിരുന്നു. രാത്രി വനത്തിൽനിന്നു സ്ത്രീയുടെ കരച്ചിൽ കേട്ടതായി സോനുർലി ഗ്രാമത്തിലെ ആട്ടിടയൻ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. അമേരിക്കൻ പാസ്പോർട്ടിന്റെ കോപ്പിയും തമിഴ്നാട് അഡ്രസിലുള്ള ആധാർ കാർഡും ഇവരിൽനിന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കുടുംബ വഴക്കിനെത്തുടർന്ന് തമിഴ്നാട് സ്വദേശിയായ ഭർത്താവ് സ്ത്രീയെ വനത്തിൽ കെട്ടിയിട്ടതെന്നാണു പോലീസിനു ലഭിച്ച പ്രാഥമിക വിവരം. ലളിത മാനസികപ്രശ്നങ്ങൾ കാണിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ലളിതയ്ക്കു കൃത്യമായ മൊഴി നൽകാൻ കഴിയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
Read Moreമോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്നുറങ്ങി: പോലീസ് വിളിച്ചുണർത്തി കള്ളനെ അറസ്റ്റ് ചെയ്തു
മോഷണത്തിനിടെ മദ്യലഹരിയിൽ ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരാണു സംഭവം. കാട്ടൂർ രാംനഗറിലെ നെഹ്റു സ്ട്രീറ്റിലുള്ള വീട്ടിൽ പട്ടാപ്പകലാണു മോഷ്ടാവ് കയറിയത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണശ്രമം. മദ്യലഹരിയിലായിരുന്ന കള്ളൻ സ്വർണാഭരണങ്ങളും പണവും വിലപിടിച്ച വസ്തുക്കളും തെരയുന്നതിനിടെ ഉറങ്ങിപ്പോകുകയായിരുന്നു. കിടപ്പുമുറിയിലെ ബെഡിലാണ് ഇയാൾ ഉറങ്ങിയത്. മണിക്കൂറുകൾക്കുശേഷം ഗൃഹനാഥൻ തിരിച്ചെത്തിയപ്പോൾ വീടു തുറന്നുകിടക്കുന്നതു കണ്ടു. ഉടൻതന്നെ സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്തു പരിശോധിച്ചപ്പോൾ ഒരാൾ ഉറങ്ങിക്കിടക്കുന്നതാണു കണ്ടത്. ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreഒരെണ്ണം തോളിൽ, മറ്റൊന്ന് കൈയിൽ: ഒരേസമയം ഭാരമേറിയ രണ്ട് ട്രേകൾ ചുമന്ന് വെയിറ്റർ; വീഡിയോ വൈറൽ
ഭാരമേറിയ ഭക്ഷണത്തിന്റെ ഒരു ട്രേ കൊണ്ടുപോകുന്നത് വെല്ലുവിളിയാകാം. എന്നാൽ വൈറലായ ഒരു വീഡിയോയിൽ വെയിറ്റർ വിദഗ്ധമായി രണ്ട് ഭാരമുള്ള ട്രേകൾ ഒരേസമയം ബാലൻസ് ചെയ്യുന്നതായി കാണിക്കുന്നു. വെയിറ്റർ രണ്ട് ട്രേകളും എടുത്ത് ഒരെണ്ണം തോളിൽ വയ്ക്കുകയും മറ്റൊന്ന് തന്റെ എതിർ കൈയിൽ പിടിക്കുകയും ചെയ്തു. പടികൾ പോലും കയറുന്നത് ഈ ട്രേകളും കൈയിൽ പിടിച്ചുകൊണ്ടാണ്. ഈ പ്രവൃത്തി അദ്ദേഹത്തിന്റെ ബാലൻസിംഗ് കഴിവുകൾ മാത്രമല്ല, ശക്തിയും എടുത്തുകാണിക്കുന്നു. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ലൈക്കുകൾ നേടി. ഏത് റെസ്റ്റോറന്റിൽ നിന്നാണ് വീഡിയോ എടുത്തതെന്ന് വ്യക്തമല്ല. കമൻ്റുകളിൽ വെയിറ്ററുടെ കഴിവിനെ ആളുകൾ പ്രശംസിച്ചു. എന്നാൽ മറ്റ് പലരും ഭാരമുള്ള രണ്ട് ട്രേകൾ ഒരേസമയം കൊണ്ടുപോകുന്നത് അനാവശ്യവും അപകടകരവുമാണെന്നും വാദിച്ചു. എല്ലാ ദിവസവും ഈ കഠിനമായ ജോലി ചെയ്യുന്നത് ഒരാളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും പലരും ചൂണ്ടിക്കാട്ടി. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക്…
Read Moreആശുപത്രിയിലെത്താൻ സാഹസികത: ജലനിരപ്പ് ഉയർന്ന അരുവി മുറിച്ചുകടന്ന് വയോധികയെ കരയിലെത്തിച്ചത് കലത്തിൽ ഇരുത്തി
അതിശക്തമായ മഴയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം നാശം വിതച്ചു. വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് രക്ഷപ്പെടുക എന്നത് സാഹസികമായ കാര്യം തന്നെയാണ്. സമാനമായ ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അരുവി മുറിച്ചു കടന്ന് വയോധികയെ കരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന കുടുംബത്തിന്റെ വീഡിയോയാണ് ഇത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെഡ ബയാലു മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന ജാമിഗുഡ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു പ്രായമായ സ്ത്രീക്ക് അസുഖം വന്നതിനാൽ അടിയന്തിരമായി ആശുപത്രിയിൽ പോകേണ്ടിവന്നു. നിർത്താതെ പെയ്യുന്ന മഴയെത്തുടർന്ന് ഗ്രാമം ജില്ലയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടതിനാൽ അവർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. അലുമിനിയത്തിന്റെ കൂറ്റൻ പാചക പാത്രവുമായി ഒരാൾ വന്ന് ആ സ്ത്രീയെ കലത്തിനുള്ളിൽ ഇരുത്തി കലം അരുവിയിലേക്ക് കൊണ്ടുപോകുന്നു. തുടർന്ന് പാത്രവുമായി നീന്തുകയും വളരെ ബുദ്ധിമുട്ടി അരുവി മുറിച്ചുകടക്കുകയും ചെയ്യുന്നു.…
Read More