പാമ്പിനെ കറിവയ്ക്കുന്ന വീഡിയോ പങ്കുവച്ച ഫുഡ് വ്ലേഗർ ഫിറോസ് ചുട്ടിപ്പാറയ്ക്കെതിരേ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനം. യൂട്യൂബ് ചാനലിലൂടെ മയിൽ, മുതല, ഒട്ടകം എന്നിങ്ങനെയുള്ള നിരവധി പാചക പരീക്ഷണങ്ങൾ നടത്തി വൈറലായെങ്കിലും ഇത് അൽപം കടന്ന് പോയന്നാണ് പ്രേക്ഷകരുടെ വാദം. വീഡിയോ വിയറ്റ്നാമിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ജീവനുള്ള രണ്ട് പാമ്പുകളെ വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നും കറിവയ്ക്കാനായി വാങ്ങുന്നത് മുതലുള്ള കാര്യങ്ങൾ വീഡിയോയിൽ ഫിറോസ് പറയുന്നുണ്ട്. 11 മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനകം ആറുലക്ഷത്തോളം പേര് കണ്ടു കഴിഞ്ഞു. പ്രദേശവാസിയായ ഒരു സ്ത്രീയാണ് പാമ്പിനെ കൊന്ന് പാചകം ചെയ്യാനായി സഹായിക്കുന്നത്. വിയറ്റ്നാമിന്റെ തനതായ രീതിയിൽ പാമ്പിൻ കറി തയാറാക്കിയ ശേഷം അവിടെയുള്ളവർക്കും ഫിറോസ് കറി വിളമ്പി നൽകുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഈ വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ഫിറോസിനെ വിമർശിച്ച് കൊണ്ട് കമന്റിട്ടത്. ഇത് കണ്ട് അറപ്പ് വരുന്നൂ എന്നാണ്…
Read MoreCategory: Today’S Special
അസമിൽ വെള്ളപ്പൊക്കം രൂക്ഷം; രക്ഷാപ്രവർത്തകരുടെ ബോട്ടിൽ യുവതിക്ക് സുഖപ്രസവം
അസമിൽ വെള്ളപ്പൊക്കത്തിനിടെ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ 25കാരി പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവവേദനയെത്തുടർന്നു ജഹനാര ബീഗം എന്ന യുവതിയെ സമീപത്തെ പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് ബോട്ടിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഭർത്താവും മെഡിക്കൽ സംഘവും ബോട്ടിൽ യുവതിക്കൊപ്പം ഉണ്ടായിരുന്നു. യുവതിയെയും നവജാത ശിശുവിനെയും കരയിലെത്തിച്ച് ജാർഗാവ് പിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു. വെള്ളപ്പൊക്കത്തെത്തുടർന്നു 39,338 പേരാണ് അസമിൽ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. അവരിൽ 285 പേർ ഗർഭിണികളോ മുലയൂട്ടുന്ന അമ്മമാരോ ആണ്. മോറിഗാവ് ജില്ലയിൽ ഇതുവരെ 58,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു. 29 ജില്ലകളിലായി 22 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 62 ആയി. മൂന്ന് പേരെ കാണാതായി. അതേസമയം പ്രളയ ബാധിത പ്രദേശങ്ങളിൽനിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ പറഞ്ഞു.
Read Moreറോക്ക് ആൻഡ് റോൾ രാജാവിന്റെ ഷൂസ് വിറ്റത് ഒന്നേകാൽ കോടിക്ക്..!
റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ ഗായകനും നടനുമാണ് എൽവിസ് പ്രെസ്ലി. ലോകമെമ്പാടും ആരാധകരുള്ള ഈ വിഖ്യാത ഗായകൻ മൺമറഞ്ഞിട്ട് 47 വർഷം പിന്നിട്ടിരിക്കുന്നു. പ്രെസ്ലി ഉപയോഗിച്ചിരുന്ന ഒരു ഷൂസ് കഴിഞ്ഞദിവസം ലേലത്തിനു വച്ചു. ഷൂസ് വിറ്റുപോയത് 1,52,000 യുഎസ് ഡോളറിന് (1,26,94,462 രൂപ). ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേലശാലയിലായിരുന്നു നൂറുകണക്കിനാളുകൾ പങ്കെടുത്ത ലേലം നടന്നത്. 1950കളിൽ സ്റ്റേജിലും പുറത്തും ധരിച്ചിരുന്ന നീല സ്വീഡ് ഷൂസ് ആണ് ലേലത്തിൽപോയത്. “ദി സ്റ്റീവ് അലൻ ഷോ’യിലെ “ഹൗണ്ട് ഡോഗ്”, “ഐ വാണ്ട് യു, ഐ നീഡ് യു, ഐ ലവ് യു’ എന്നീ ഗാനങ്ങളുടെ സ്റ്റേജ് പ്രകടനത്തിനിടെ പ്രെസ് ലി ധരിച്ചിരുന്നതാണ് ഈ ഷൂസാണ്. പിന്നീട്, യുഎസ് സൈന്യത്തിൽ ചേരുന്നതിനുമുന്പ് ഒരു നൈറ്റ് പാർട്ടിക്കിടെ ഈ ഷൂസ് തന്റെ പ്രിയപ്പെട്ട സുഹൃത്ത് അലൻ ഫോർട്ടാസിന് സമ്മാനിച്ചു.…
Read More‘ജോലിയെക്കാളും ബിരുദത്തെക്കാളും സ്വത്തുക്കളെക്കാളും എനിക്ക് പ്രിയപ്പെട്ടതാണ് പാവക്കുട്ടി’; പാവക്കുട്ടിയെ നഷ്ടപ്പെട്ട യുവാവ് ചെയ്തത്..!
ചെറുപ്പത്തിൽ സമ്മാനമായി ലഭിക്കുന്ന പാവകളിൽ ചിലതിനെ കുട്ടികൾ ഹൃദയത്തോടു ചേർത്തു വയ്ക്കും. യാത്ര ചെയ്യുന്പോഴും മറ്റും ഇതിനെ കൂടെ കൂട്ടുകയും ചെയ്യും. വളർന്നു വലുതായാലും കുട്ടിക്കാലത്തെ മധുരമുള്ള ഓർമകൾ പകരുന്ന പാവകളെ ഉപേക്ഷിക്കില്ല. ഭദ്രമായി പെട്ടിക്കുള്ളിൽ സൂക്ഷിക്കും. ഇടയ്ക്കിടെ എടുത്തു നോക്കി ഓർമകൾ അയവിറക്കും. അവ നഷ്ടപ്പെട്ടുപ്പോയാലുള്ള വിഷമം ചില്ലറയാവില്ല. കഴിഞ്ഞ ദിവസം സ്പെയിനിലെ ബാഴ്സലോണ നഗരം സന്ദർശനത്തിനെത്തിയ ഇരുപതുകാരനായ ചൈനക്കാരന്റെ പാവക്കുട്ടി മെട്രോ ട്രെയിൻ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു. താൻ ജീവനു തുല്യം സ്നേഹിക്കുന്ന പാവക്കുട്ടി നഷ്ടപ്പെട്ട ആ ചെറുപ്പക്കാരന് അടങ്ങിയിരിക്കാൻ ആവുമായിരുന്നില്ല. പാവയെ കണ്ടെത്താൻ യുവാവ് സോഷ്യൽ മീഡിയയുടെ സഹായം തേടി. പാവക്കുട്ടിയുടെ ചിത്രം സഹിതം നൽകിയ അറിയിപ്പിൽ കണ്ടെത്തിത്തരുന്നവർക്ക് 500 യൂറോ (ഏകദേശം 45,000 രൂപ) വാഗ്ദാനവും ചെയ്തു. അവിടെകൊണ്ടും നിർത്തിയില്ല. പാവക്കുട്ടിയെ കിട്ടാതെ മടങ്ങില്ലെന്നുറപ്പിച്ച ചൈനാക്കാരൻ ബാഴ്സലോണയിൽ താമസമാരംഭിച്ചു. ഒടുവിൽ മെട്രോ ട്രെയിനിലെ…
Read Moreഅഞ്ച് വയസുള്ള കുഞ്ഞിന് കരൾ പകുത്തി നൽകി അമ്മ: ഇത് സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായി. അഞ്ച് വയസ്സുള്ള കുഞ്ഞിന് നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിന്റെ അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഇതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം കോട്ടയം മെഡിക്കൽ കോളേജിൽ 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. അമ്മയാണ് കരൾ നൽകിയത്. അമ്മയുടെ പ്രായം 25 വയസ്സാണ്. സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷനാണ്. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വളരെ അപൂർവ്വമാണ് പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ. അതും ലൈവ് ട്രാൻസ്പ്ലാന്റേഷൻ. അതിസങ്കീർണമായിട്ടുള്ള ശസ്ത്രക്രിയയാണിത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. ആര്.എസ്. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രാൻസ്പ്ലാന്റേഷൻ നടത്തിയത്. അതി…
Read Moreഅതിഥി തൊഴിലാളിക്ക് തൊഴിലിടത്തില്‍ പ്രസവം; അമ്മയ്ക്കും കുഞ്ഞിനും കൈത്താങ്ങായി ആരോഗ്യ വകുപ്പ്; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി
പാലക്കാട്: അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കൈത്താങ്ങായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍. നിലവിൽ ചിറ്റൂര്‍ താലൂക്കാശുപത്രിയിൽ അമ്മയും കുഞ്ഞും ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ നിൽക്കെ ജോലി സ്ഥലത്ത് വച്ചാണ് യുവതി കുഞ്ഞിന് ജൻമം നൽകിയത്. അവസരോചിതമായ ആരോഗ്യ പ്രവർത്തകരുടെ ഇടപെടലിൽ അമ്മയുടേയും കുഞ്ഞിന്റേയും ജീവന് രക്ഷിച്ച ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.
Read Moreഅമിത ജോലിഭാരം താങ്ങാനായില്ല; ദക്ഷിണകൊറിയയിൽ യന്ത്രമനുഷ്യൻ ജീവനൊടുക്കി!
ദക്ഷിണകൊറിയയിലെ പ്രാദേശിക ഭരണകേന്ദ്രത്തിൽ നിയോഗിക്കപ്പെട്ടിരുന്ന റോബട്ട് ജോലിഭാരം മൂലം തകർന്നുവീണു. ഗുമി സിറ്റി കൗണ്‍സിലിലെ ഭരണനിർവഹണ വിഭാഗത്തിൽ നിയോഗിച്ചിരുന്ന റോബട്ടിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയായിരുന്നു. ഇതോടെ ആറര അടി ഉയരമുള്ള പടികളിൽനിന്നു താഴെ വീണ് യന്ത്രം പ്രവർത്തനരഹിതമായി. രാജ്യത്തെ ആദ്യ റോബട്ടിക് “ആത്മഹത്യ’യെന്നു പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്ന സംഭവം യന്ത്രമനുഷ്യരോടുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ച് വ്യാപക ചർച്ചകൾക്കും വഴിതെളിച്ചിരിക്കുകയാണ്. യുഎസിലെ കലിഫോർണിയയിലെ ബെയർ റോബോട്ടിക്സ് എന്ന സ്ഥാപനമാണ് ഈ ശ്രേണിയിലുള്ള യന്ത്രമനുഷ്യനെ നിർമിച്ചത്. കഴിഞ്ഞവർഷമാണ് ഇതിനെ ഗുമി സിറ്റി കൗണ്‍സിലിൽ നിയോഗിച്ചത്. കെട്ടിടത്തിന്റെ ഒരു നിലയിൽനിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റിൽ സഞ്ചരിക്കാൻ വരെ ഈ റോബോട്ടിന് നിർമിതബുദ്ധി ഉണ്ടായിരുന്നു. വിവരങ്ങൾ കൈമാറുക, കൗൺസിൽ രേഖകൾ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ ദൗത്യം വിജയകരമായി നിർവഹിച്ചുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി യന്ത്രം പ്രവർത്തനരഹിതമായത്. ലോകത്ത് ഏറ്റവുമധികം റോബട്ടുകൾ ഉപയോഗത്തിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണകൊറിയ.…
Read More‘ഭൂമിയുടെ അവകാശികൾ’: ബേപ്പൂർ സുൽത്താന്‍ ആദരമൊരുക്കി ചിത്രകലാ കുടുംബം
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വ്യത്യസ്തരീതിയിൽ ആദരമൊരുക്കി ഒരു ചിത്രകാരൻ. പാനൂർ കിഴക്കെ ചമ്പാട് സ്വദേശി പവി കൊയ്യോട് ആണ് വൈക്കം മുഹമ്മദ് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ’ എന്ന കഥയെ ആസ്പദമാക്കി ചിത്രരചന നടത്തിയത്. ബഷീറിന്റെ ചരമാവാർഷികദിനത്തോടനുബന്ധിച്ചാണ് ആദരം ഒരുക്കിയത്. ഭൂമിയുടെ അവകാശികൾ എന്ന കഥയെ ആസ്പദമാക്കി ജീവജാലങ്ങളെ മാത്രം ഉപയോഗിച്ച് ബഷീറിന്റെ മുഖചിത്രം രചിക്കുകയായിരുന്നു. ഇന്ത്യൻ ഇങ്ക് പേനയുപയോഗിച്ചായിരുന്നു ചിത്രം രചിച്ചത്. വാട്ടർ കളർ ഉപയോഗിച്ച് ചിത്രങ്ങളുടെ പെയിന്റിംഗും ചെയ്തു. നാലുദിവസം വേണ്ടി വന്നു ചിത്രം പൂർത്തിയാക്കാൻ. ചിത്രത്തിൽ മുഖത്തിന്റെ ഓരോ ഭാഗങ്ങളുടെയും ലൈറ്റ് ആൻഡ് ഷേഡിംഗ് കണ്ണ്, മൂക്ക്, ചുണ്ട്, മീശ തുടങ്ങിയ ഭാഗങ്ങൾക്ക് അനുയോജ്യമായ ജീവജാലങ്ങളെ കണ്ടെത്തി ചേർത്തുവയ്ക്കുകയായിരുന്നു. ആനയും കുതിരയും സിംഹവും, മീനുകളും വണ്ടുകളും ഉൾപ്പെടെ ഭൂമിയുടെ അവകാശികളായ ജീവജാലങ്ങൾഎല്ലാം ചിത്രത്തിലുണ്ട്. ഓരോ ജീവജാലങ്ങളെയും കൃത്യമായി മനസ്സിലാവുന്ന രീതിയിലാണു ചിത്രം…
Read Moreഇത് ഒറിജിനലിനെ വെല്ലുമല്ലോ! പറശിനിക്കടവിലെ ‘പറക്കാത്ത ഹെലികോപ്റ്റർ’
യഥാർഥ ഹെലികോപ്റ്ററിനെ വെല്ലുന്ന ഹെലികോപ്റ്ററിന്റെ മാതൃക നിർമിച്ച് ബിജു പറശിനി. ഏറെ നാളത്തെ ആഗ്രഹമാണ് ഹെലികോപ്റ്റർ നിർമിതിയിലൂടെ സഫലീകരിച്ചത്. ആറുദിവസം കൊണ്ട് ജിഐ ഷീറ്റ്, മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ്ഹെലികോപ്റ്റർ നിർമാണം ബിജു പൂർത്തിയാക്കിയത്. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്കിഡ്, പറന്നുയരാൻ സഹായിക്കുന്ന വലിയ പങ്ക, നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റുകൾ, പൈലറ്റിനു ഹെലികോപ്റ്റർ ചലിപ്പിക്കുവാനുള്ള കാബിൻ ഏരിയ എന്നിവ അടക്കം ഹെലികോപ്റ്ററിന്റെ ഉൾഭാഗത്തു സജ്ജമാക്കിയിട്ടുണ്ട്. മെറ്റൽ ആർട്ടും മെറ്റൽ ഫാബ്രിക്കേഷൻ വർക്കുകളും ചെയ്യുന്ന ബിജു ധർമശാലയിൽ നടന്ന ഹാപ്പിനെസ് ഫെസ്റ്റിവലിൽ ഭീമൻ ഗിറ്റാറും കമാനങ്ങളും സംസ്ഥാന ബഡ്സ് കലോത്സവത്തിന്റെ ഭാഗമായി തലശേരി ബ്രണ്ണൻ കോളജ് കാമ്പസിൽ നിർമിച്ച മനോഹരമായ പൂമ്പാറ്റകളും ബിജുവിന്റെ മെറ്റൽ ആർട്ടിലൂടെ രൂപം കൊണ്ടവയാണ്. ചെറുതും വലുതുമായ നിരവധി നിർമിതികൾ നിർമിച്ചിട്ടുണ്ട്. റസ്റ്റോറന്റായി ഉപയോഗിക്കാൻ സാധിക്കുന്ന…
Read Moreമെട്രോയിൽ സീറ്റ് വിട്ടുനൽകാത്തതിന് യുവതിയെ മർദിച്ച് വയോധികൻ; വൈറലായി വീഡിയോ
മെട്രോ യാത്രക്കാർ തമ്മിലുള്ള അടിപിടി പ്രശ്നങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചകളിലൊന്നായി മാറിയരിക്കുന്നു. സീറ്റിന്റെ പേരിൽ ഉണ്ടാകുന്ന വാക്ക് തർക്കം പിന്നീട് കൈയേറ്റത്തിലാണ് അവസാനിക്കുക. സമാനമായ ഒരു സംഭവം തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതും. മെട്രോയിൽ സീറ്റിന് വേണ്ടി പെൺകുട്ടിയുമായി തർക്കിക്കുന്ന വയോധികനെ വൈറലായ വീഡിയോയിൽ കാണാം. ചൈനയിലാണ് സംഭവം. ബെയ്ജിംഗിലെ മെട്രോ യാത്രക്കാരനായ 64കാരൻ പെൺകുട്ടിയോട് സീറ്റ് വിട്ടു നിൽക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി വിസമ്മതിപ്പിച്ചപ്പോൾ അയാൾ പെൺകുട്ടിക്ക് നേരെ ആക്രോശിക്കുകയും ചൂരൽ കൊണ്ട് അടിക്കുകയും ചെയ്യുന്നു. തർക്കം രൂക്ഷമാകുന്നതിനിടയിൽ അയാൾ ചൂരൽ കൊണ്ട് പെൺകുട്ടിയുടെ ഇരുകാലുകളിലും അടിക്കുകയും തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ജൂൺ 24ന് ആണ് ഈ സംഭവം നടക്കുന്നത്. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ വയോധികനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും വൃദ്ധനെ വിമർശിച്ച്…
Read More