ഇ​ത് സ്ഫോ​ട​നാ​ത്മ​കം…’ഒ​സാ​മ ബി​ൻ ലാ​ഗ​ർ’; ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ യു​കെ​യി​ൽ ബി​യ​ർ

ലോ​ക​ത്തെ വി​റ​പ്പി​ച്ച കൊ​ടും ഭീ​ക​ര​ൻ ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ പേ​രി​ൽ ബി​യ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്നു യു​കെ ലി​ങ്ക​ൺ​ഷെ​യ​റി​ലെ മൈക്രോ ബ്രൂ​വ​റി. ച​ക്ര​വ​ർ​ത്തി​മാ​രു​ടെ​യും രാ​ഷ്ട്ര​നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ളി​ൽ വി​വി​ധ​ത​രം മ​ദ്യം പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് തീ​വ്ര​വാ​ദി​യു​ടെ പേ​രി​ൽ മ​ദ്യം വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. “ഒ​സാ​മ ബി​ൻ ലാ​ഗ​ർ’ എ​ന്നാ​ണ് ബി​യ​റി​ന്‍റെ പേ​ര്. അ​ൽ ഖ്വ​യ്ദ​യു​ടെ സ്ഥാ​പ​ക​നാ​യ ലാ​ദ​ന്‍റെ പേ​രി​ൽ പു​റ​ത്തി​റ​ങ്ങി​യ ബി​യ​ർ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ മാ​ത്ര​മ​ല്ല, സ്ത്രീ-​പു​രു​ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ്രി​യ​ങ്ക​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. മി​ക​ച്ച രു​ചി​യും അ​നു​ഭൂ​തി​യു​മാ​ണ് ബി​യ​ർ ജ​ന​പ്രി​യ​മാ​കാ​ൻ കാ​രാ​ണം. ബി​യ​ർ വൈ​റ​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു ധാ​രാ​ളം പേ​രാ​ണ് ബി​യ​ർ വാ​ങ്ങാ​നെ​ത്തു​ന്ന​ത്. “ഒ​സാ​മ ബി​ൻ ലാ​ഗ​ർ ഇ​ത് സ്ഫോ​ട​നാ​ത്മ​ക​മാ​ണ്’ എ​ന്ന​ണ് ബ്രൂ​വ​റി​യു​ടെ പ​ര​സ്യ​വാ​ച​കം. അ​തി​ശ​യ​ക​ര​മാ​യ ബ്രാ​ൻ​ഡി​ൽ ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​യാ​ണ് ലി​ങ്ക​ൺ​ഷെ​യ​റി​ലെ ബ്രൂ​വ​റി. കിം ​ജോം​ഗ് ആ​ലെ, പു​ടി​ൻ പോ​ർ​ട്ട​ർ എ​ന്നി​വ ബ്രൂ​വ​റി​യു​ടെ മ​റ്റു ബി​യ​ർ ബ്രാ​ൻ​ഡ് ആ​ണ്. ഇ​തും യു​കെ​യി​ലെ ജ​ന​പ്രി​യ ബി​യ​ർ ബ്രാ​ൻ​ഡ് ആ​ണ്.…

Read More

ആ​യി​രം ഇ​ത​ളു​ക​ൾ ഉ​ള്ള താ​മ​ര; വീ​ട്ടു​മു​റ്റ​ത്ത് സ​ഹ​സ്ര​ദ​ള​പ​ത്മം വി​രി​ഞ്ഞു 

പൊ​ൻ​കു​ന്നം: താ​മ​ര എ​ല്ലാ​വ​രും ക​ണ്ടി​ട്ടു​ണ്ടാ​വും. എ​ന്നാ​ൽ ആ​യി​രം ഇ​ത​ളു​ക​ൾ ഉ​ള്ള താ​മ​ര ക​ണ്ടി​ട്ടു​ണ്ടാ​കു​മോ ? സാ​ധ്യ​ത കു​റ​വാ​ണ്. സ​ഹ​സ്ര​ദ​ള പ​ത്മം എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​യി​രം ഇ​ത​ളു​ക​ളു​ള്ള താ​മ​ര വീ​ട്ടു​മു​റ്റ​ത്ത് വി​രി​ഞ്ഞു. ബി​എ​സ്എ​ൻ​എ​ൽ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ൻ ചി​റ​ക്ക​ട​വ് പ​റ​പ്പ​ള്ളി​ക്കു​ന്നേ​ൽ പി.​എ​ൻ. സോ​ജ​ന്‍റെ വീ​ട്ടി​ലാ​ണ് പ​ത്മം വി​രി​ഞ്ഞി​രി​ക്കു​ന്ന​ത്. ന​ഴ്‌​സ​റി​യി​ൽ നി​ന്നു വാ​ങ്ങി​യ ട്യൂ​ബ​ർ ആ​ണ് ന​ട്ട​ത്. ഇ​പ്പോ​ൾ ര​ണ്ടു തൈ ​പൂ​ത്തു. ദേ​വീ​ദേ​വ​ൻ​മാ​രു​ടെ ഇ​രി​പ്പി​ട​മാ​യി പു​രാ​ണ​ങ്ങ​ളി​ൽ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​താ​മ​ര കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യി​ൽ അ​പൂ​ർ​വ​മാ​യാ​ണ് വി​രി​ഞ്ഞു​കാ​ണാ​റു​ള്ള​ത്. ട്യൂ​ബ​ർ ന​ട്ട് ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് മൊ​ട്ടി​ട്ട​ത്.  പൂ​മൊ​ട്ട് വ​ന്ന് പ​തി​ന​ഞ്ച് ദി​വ​സ​ത്തോ​ള​മെ​ത്തു​മ്പോ​ഴാ​ണ് പൂ​വി​രി​യു​ന്ന​ത്. വി​രി​ഞ്ഞ് ര​ണ്ടു​മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ത​ളു​ക​ൾ കൊ​ഴി​ഞ്ഞു​തു​ട​ങ്ങും. അ​നു​കൂ​ല സാ​ഹ​ച​ര്യ​വും മി​ക​ച്ച പ​രി​പാ​ല​ന​വു​മു​ണ്ടെ​ങ്കി​ൽ ഒ​രു പൂ​വി​ൽ 800 മു​ത​ൽ 1,600വ​രെ ഇ​ത​ളു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് സോ​ജ​ൻ പ​റ​ഞ്ഞു. കെ.​എ. അ​ബ്ബാ​സ്

Read More

സ​മ്മാ​നം കൈ​മാ​റി, പി​ന്നാ​ലെ ഇ​ടി: വി​വാ​ഹ​വേ​ദി​യി​ൽ വ​ച്ച് വ​ര​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് യു​വാ​വ്; വീ​ഡി​യോ വൈ​റ​ൽ

വി​വാ​ഹ​വേ​ദി​ക​ളി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ പ​തി​വ് കാ​ഴ്ച​യാ​ണ്. അ​ത്ത​ര​ത്തി​ൽ വി​വാ​ഹ​വേ​ദി​യി​ൽ വ​ര​ന് നേ​രെ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ അ​ധ്യാ​പ​ക​നാ​ണ് വ​ര​നെ മ​ർ​ദി​ച്ച​ത്. ഈ ​സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. വേ​ദി​യി​ലെ​ത്തി​യ യു​വാ​വ് വ​ര​നെ​യും വ​ധു​വി​നെ​യും ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​നും ഇ​രു​വ​ർ​ക്കു​മൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നു​മാ​യി വേ​ദി​യി​ലേ​ക്ക് ക​യ​റി. തു​ട​ർ​ന്ന് ഫോ​ട്ടോ എ​ടു​ത്ത് സ​മ്മാ​നം വ​ധു​വി​ന് ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നാ​ലെ ആ​ശം​സ​യ​റി​യി​ക്കാ​നാ​യി വ​ര​ന് നേ​രെ കൈ ​നീ​ട്ടി​യ യു​വാ​വ് വ​ര​ന്‍റെ മു​ഖ​ത്ത് തു​ട​ർ​ച്ച​യാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ളു​ക​ൾ ഓ​ടി വേ​ദി​യി​ലേ​ക്ക് ക​യ​റി യു​വാ​വി​നെ പി​ടി​ച്ച് മാ​റ്റി. ദൃ​ശ്യ​ങ്ങ​ളി​ൽ വ​ധു​വും ആ​ക്ര​മ​ണ​ത്തെ ചെ​റു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ണാം. വ​ധു മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ് പ്ര​തി ശ​ങ്ക​ർ​ലാ​ൽ. ഒ​ന്നി​ച്ച് ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ൾ…

Read More

പാ​ലി​ൽ വെ​ള്ളം ചേ​ർ​ത്ത് ഭ​ർ​ത്താ​വ് ; വീ​ട് വി​ട്ടി​റ​ങ്ങി​യ ഭാ​ര്യ വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു

ഭ​ർ​ത്താ​വ് പാ​ലി​ൽ വെ​ള്ളം ചേ​ർ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട് വി​ട്ടി​റ​ങ്ങി വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങി ഭാ​ര്യ. രാ​ജ​സ്ഥാ​നി​ലെ രാ​ജ്കേ​ര​യി​ൽ നി​ന്നു​ള്ള യു​വാ​വ് അ​ഗ്ര​യി​ലെ രാ​ജ്പൂ​ർ ചു​ങ്കി​യി​ൽ നി​ന്നു​ള്ള യു​വ​തി​യെ ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. പാ​ൽ വി​ൽ​പ​ന​യാ​യി​രു​ന്നു യു​വാ​വി​ന്‍റെ തൊ​ഴി​ൽ. പാ​ലി​ന്‍റെ അ​ള​വ് കൂ​ട്ടി ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ഇ​യാ​ൾ പാ​ലി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ കു​റി​ച്ച് ഭാ​ര്യ​യ്ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. ഒ​രു ത​വ​ണ  ഇ​യാ​ൾ പാ​ലി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ ത​ന്നെ യു​വ​തി ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ൽ പാ​ലി​ൽ മാ​യം ചേ​ർ​ത്തു​ള്ള വ​രു​മാ​നം വേ​ണ്ട​ന്ന് യു​വ​തി ഭ​ർ​ത്താ​വി​നോ​ട് പ​റ​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കാ​യി. പി​ന്നാ​ലെ ഭാ​ര്യ വീ​ട് വി​ട്ടി​റ​ങ്ങി പോ​വു​ക​യാ​യി​രു​ന്നു.

Read More

എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ൽ പ​തി​നാ​റു​കാ​രി; എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ന്ന പ്രാ​യം​കു​റ​ഞ്ഞ ഇ​ന്ത്യ​ക്കാ​രി കാ​മ്യ കാ​ർ​ത്തി​കേ​യ​ൻ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ന്ന പ്രാ​യം​കു​റ​ഞ്ഞ ഇ​ന്ത്യ​ക്കാ​രി​യെ​ന്ന ബ​ഹു​മ​തി പ​തി​നാ​റു​കാ​രി​യാ​യ കാ​മ്യ കാ​ർ​ത്തി​കേ​യ​ന്. നേ​പ്പാ​ൾ വ​ഴി​യാ​ണ് 8848 അ​ടി ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യി​ൽ മേ​യ് 20ന് ​കാ​മ്യ​യും അ​ച്ഛ​ൻ കാ​ത്തി​കേ​യ​നും എ​ത്തി​യ​തെ​ന്ന് ടാ​റ്റ സ്റ്റീ​ൽ അ​ഡ്വ​ഞ്ച​ർ ഫൗ​ണ്ടേ​ഷ​ൻ (ടി​എ​സ്എ​എ​ഫ്)​അ​റി​യി​ച്ചു.നാ​വി​ക​സേ​ന ക​മാ​ൻ​ഡ​റാ​ണ് കാ​ർ​ത്തി​കേ​യ​ൻ. എ​വ​റ​സ്റ്റ് ക​യ​റി​യ ര​ണ്ടാ​മ​ത്തെ പ്രാ​യം​കു​റ​ഞ്ഞ പെ​ൺ​കു​ട്ടി​യെ​ന്ന റി​ക്കാ​ർ​ഡും കാ​മ്യ​ക്കാ​ണ്. എ​ല്ലാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​മു​ള്ള ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി​ക​ൾ ക​യ​റു​ന്ന ച​ല​ഞ്ച് ആ​യ സെ​വ​ൻ സ​മ്മി​റ്റി​നു​വേ​ണ്ടി ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ മാ​സി​ഫും കാ​മ്യ കീ​ഴ​ട​ക്കി​യി​രു​ന്നു​വെ​ന്ന് വെ​സ്റ്റേ​ൺ നേ​വ​ൽ ക​മ​ൻ​ഡാ​ന്‍റ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ എ​ക്സി​ൽ അ​റി​യി​ച്ചു. ഇ​നി ഒ​രു കൊ​ടു​മു​ടി മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. മും​ബൈ നേ​വി ചി​ൽ​ഡ്ര​ൽ സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ് കാ​മ്യ. പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്‌​ട്രീ​യ ബ​ൽ ശ​ക്തി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി​ട്ടു​ണ്ട്.

Read More

ആ​ന​ക​ളെ​ത്ര‍? കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു

സം​സ്ഥാ​ന​ത്തെ നാ​ലു ആ​ന​സ​ങ്കേ​ത​ങ്ങ​ളി​ലെ കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. അ​ന്ത​ർ​സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന പ്ര​കാ​ര​മു​ള്ള കാ​ട്ടാ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണു സം​സ്ഥാ​ന​ത്തും ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. ആ​ന​മു​ടി, നി​ലമ്പൂ ർ, പെ​രി​യാ​ർ, വ​യ​നാ​ട് എ​ന്നീ സ​ങ്കേ​ത​ങ്ങ​ളി​ലാ​ണ് ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. നാ​ലു സ​ങ്കേ​ത​ത്തി​ലും നി​ര​വ​ധി ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണു ക​ണ​ക്കെ​ടു​പ്പ്. ഓ​രോ ബ്ലോ​ക്കി​ലും പ​രി​ശീ​ല​നം നേ​ടി​യ കു​റ​ഞ്ഞ​ത് മൂ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്നും നാ​ളെ​യും ക​ണ​ക്കെ​ടു​പ്പ് തു​ട​രും. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ് സം​സ്ഥാ​ന​പ​രി​ധി​യി​ലെ വ​ന​ങ്ങ​ളി​ലും ഇ​തേ​ദി​വ​സം​ത​ന്നെ ആ​ന​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ നേ​രി​ട്ടു​ള്ള രീ​തി​യാ​യ ബ്ലോ​ക്ക് കൗ​ണ്ട് രീ​തി​യി​ലാ​യി​രു​ന്നു ക​ണ​ക്കെ​ടു​പ്പ് ഇ​ന്ന് പ​രോ​ക്ഷ ക​ണ​ക്കെ​ടു​പ്പാ​യ ഡം​ഗ് കൗ​ണ്ട് രീ​തി​യി​ലും 25ന് ​വാ​ട്ട​ർ​ഹോ​ൾ അ​ല്ലെ​ങ്കി​ൽ ഓ​പ്പ​ണ്‍ ഏ​രി​യ കൗ​ണ്ട് രീ​തി​യി​ലു​മാ​ണ് ആ​ന​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ക്കു​ക. സം​സ്ഥാ​ന​ത്തെ ആ​ന​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ട് ജൂ​ലൈ ഒ​ൻ​പ​തി​നു സ​മ​ർ​പ്പി​ക്കും.

Read More

മ​ഴ, ക​ട്ട​ൻ ചാ​യ…​പ​രി​പ്പു​വ​ട…​പി​ന്നെ ജോ​ൺ​സ​ൺ മാ​ഷ്‌​ടെ പാ​ട്ട്…​കൂ​ടെ മ​ൺ​സൂ​ൺ ഡ​യ​റ്റും

മ​ഴ ക​ന​ക്കു​ക​യാ​ണ്… ചൂ​ടൊ​ക്കെ വി​ട്ട് ന​ല്ല ത​ണു​പ്പ് പി​ടി​ച്ചി​രി​ക്കു​ന്നു.. ചൂ​ട് ക​ട്ട​ൻ ചാ​യ, ന​ല്ല മൊ​രി​ഞ്ഞ പ​രി​പ്പു​വ​ട.. പു​റ​ത്തെ മ​ഴ… കൂ​ടെ ജോ​ൺ​സ​ൺ മാ​ഷു​ടെ പാ​ട്ടു​ക​ൾ എ​ന്ന സ്റ്റാ​റ്റ​സു​ക​ൾ ഇ​നി വാ​ട്സാ​പ്പി​ൽ നി​റ​ഞ്ഞ പെ​യ്യും. അ​തൊ​രു ര​സം ത​ന്നെ​യാ​ണ്. ജോ​ൺ​സ​ൺ മാ​ഷു​ടെ പാ​ട്ടും കേ​ട്ട് പു​റ​ത്തു പെ​യ്യു​ന്ന മ​ഴ​യും നോ​ക്കി​യി​രു​ന്ന് ചൂ​ട് ക​ട്ട​ൻ ചാ​യ പ​തി​യെ ഊ​തി​യൂ​തി കു​ടി​ച്ച് മു​രി​ഞ്ഞ പ​രി​പ്പു​വ​ട പ​തി​യെ ക​ടി​ച്ച് അ​ങ്ങ​നെ​യു​ള്ള മ​ഴ നോ​ക്കി ഇ​രി​പ്പ്… എ​ന്നാ​ൽ മ​ഴ​ക്കാ​ല​ത്ത് ഭ​ക്ഷ​ണ​കാ​ര്യ​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ വേ​ണ​മെ​ന്ന​ത് പ​ല​രും വി​ട്ടു​പോ​കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. മ​ൺ​സൂ​ൺ ഡ​യ​റ്റ് മ​ഴ​ക്കാ​ല​ത്തെ പ​ല രോ​ഗ​ങ്ങ​ളി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ചി​ട്ട​വ​ട്ട​ങ്ങ​ളാ​ണ്. നേ​ര​ത്തെ പ​റ​ഞ്ഞ ക​ട്ട​ൻ ചാ​യ​യും പ​രി​പ്പു​വ​ട​യു​മെ​ല്ലാം മ​ഴ​ക്കാ​ല​ത്ത് കൊ​തി പി​ടി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണെ​ങ്കി​ലും പെ​ട്ടെ​ന്ന് അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന കാ​ലം കൂ​ടി​യാ​ണ് ഭൂ​മി​യെ മ​ഴ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തു​ന്ന ഈ ​സ​മ​യം…

Read More

ജോ​ലി മു​ഖ്യം: ചെ​രി​പ്പ് വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ലാ​പ്‌​ടോ​പ്പി​ൽ ഓ​ഫീ​സ് മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത് യു​വ​തി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടി ചി​ത്രം

ഷോ​പ്പിം​ഗി​ന് പോ​കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ വ​ള​രെ വി​ര​ള​മാ​യി​രി​ക്കും. ഒ​ട്ടും തി​ര​ക്ക് പി​ടി​ക്കാ​തെ വ​ള​രെ ശാ​ന്ത​മാ​യി സ​മ​യ​മെ​ടു​ത്ത് ഷോ​പ്പിം​ഗ് ന​ട​ത്താ​നാ​ണ് സ്ത്രീ​ക​ൾ​ക്ക് പൊ​തു​വെ താ​ൽ​പ​ര്യം. എ​ന്നാ​ൽ ഇ​തി​ൽ നി​ന്നും തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു ചി​ത്ര​ത്തി​ൽ യു​വ​തി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്. എ​ന്താ​ണ് ഇ​ൻ്റ​ർ​നെ​റ്റി​ൽ ആ ​ചി​ത്രം വൈ​റ​ലാ​വാ​ൻ കാ​ര​ണം എ​ന്ന് ചോ​ദി​ച്ചാ​ൽ, യു​വ​തി ഷോ​പ്പിം​ഗി​നി​ട​യി​ൽ ഓ​ഫീ​സ് മീ​റ്റിം​ഗി​ലും പ​ങ്കെ​ടു​ക്കു​ക​യാ​ണ്. അ​വ​ർ ഒ​രു കൈ​യി​ൽ ചെരിപ്പും മ​റ്റൊ​രു കൈ​യി​ൽ അ​വ​ളു​ടെ ലാ​പ്‌​ടോ​പ്പും പി​ടി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ൾ​ട്ടി ടാ​സ്‌​കിം​ഗ് ന​ട​ത്തു​ന്ന യു​വ​തി​യു​ടെ ചി​ത്രം കാ​ർ​ത്തി​ക് എ​ന്ന വ്യ​ക്തി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച​ത്. ഐ​ടി ന​ഗ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​സം​ഭ​വം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണെ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു. പ​ല തൊ​ഴി​ലാളി​ക​ളും വ​ർ​ക്ക് ഫ്രം ​എടുത്ത് അലസമായി പണിയെടുക്കുന്നു എന്ന അപവാദത്തിന് ഈ സംഭവം ഒരു തിരിച്ചടിയായി. യുവതി ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന…

Read More

നി​ങ്ങ​ളി​തൊ​ന്നും ശ്ര​ദ്ധി​ക്കേ​ണ്ട! വേ​ദി​യി​ൽ വ​ച്ച് വ​സ്ത്രം അ​ഴി​ഞ്ഞു; ഗാ​യി​ക​യു​ടെ പ്ര​തി​ക​ര​ണ​മി​ങ്ങ​നെ…

സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ ടെ​യ്‌​ല​ർ സ്വി​ഫ്റ്റി​ന് സം​ഭ​വി​ച്ച ഒ​രു ബ്ലൂ​പ്പ​ർ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ത​ന്‍റെ പ​രി​പാ​ടി​ക്കി​ടെ വേ​ദി​യി​ൽ വ​ച്ച് ടെ​യ്‌​ല​റി​ന്‍റെ വ​സ്ത്രം അ​ഴി​ഞ്ഞ് പോ​യ​താ​ണ് സം​ഭ​വം. ഈ ​സ​മ​യ​ത്ത് വ​ള​രെ ശാ​ന്ത​മാ​യി വേ​ദി​യി​ൽ നി​ന്ന് ത​ന്നെ ടെ​യ്‌​ല​ർ സ്വി​ഫ്റ്റ് പ്ര​ശ്ന​ത്തെ നേ​രി​ട്ടു. സ്റ്റോ​ക്ക്‌​ഹോ​മി​ൽ ന‍​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ ഒ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ താ​ര​ത്തി​ന്‍റെ വ​സ്ത്രം അ​ഴി​ഞ്ഞ് പോ​കു​ന്ന​തും ഉ​ട​ൻ ത​ന്നെ ഒ​രാ​ൾ ഓ​ടി​യെ​ത്തി വ​സ്ത്രം ശ​രി​യാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും കാ​ണാം. പി​ന്നീ​ട് ടെ​യ്‌​ല​ർ പ​രി​പാ​ടി തു​ട​രു​ക​യും ചെ​യ്തു. റോ​ബ​ർ​ട്ടോ ക​വ​ല്ലി ഡി​സൈ​ന്‍ ചെ​യ്ത ഇ​ന്ദ്ര​നീ​ല നി​റ​ത്തി​ലു​ള്ള റാ​പ് ഫ്രോ​ക് ആ​ണ് ടെ​യ്‌​ല​ർ സ്വി​ഫ്റ്റ് ധ​രി​ച്ചി​രു​ന്ന​ത്. വ​ള​രെ കൂ​ളാ​യാ​ണ് താ​രം ഈ ​സ​മ​യ​ങ്ങ​ളി​ലൊ​ക്കെ വേ​ദി​യി​ൽ നി​ന്ന​ത്. ‘നി​ങ്ങ​ളി​തൊ​ന്നും ശ്ര​ദ്ധി​ക്കേ​ണ്ട, കു​റ​ച്ചു​നേ​രം പ​ര​സ്പ​രം സം​സാ​രി​ക്കൂ’ എ​ന്നാ​ണ് ആ ​സ​മ​യ​ത്ത് സ്വി​ഫ്റ്റ് പ​റ​ഞ്ഞ​ത്.…

Read More

അ​യി​ല, മ​ത്തി, കൊ​ഴു​വ, ചെ​മ്മീ​ന്‍… കേ​ര​ള​തീ​ര​ത്ത് സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത് 468 ഇ​നം മ​ത്സ്യ​ങ്ങ​ള്‍

കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്ര​തീ​ര​ങ്ങ​ളി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന 468 ഇ​നം മ​ത്സ്യ​ങ്ങ​ളു​ള്ള​താ​യി സ​മു​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​എം​എ​ഫ്ആ​ര്‍​ഐ ന​ട​ത്തി​യ ഏ​ക​ദി​ന പ​ഠ​ന സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി. അ​ന്താ​രാ​ഷ്‌​ട്ര ജൈ​വ​വൈ​വി​ധ്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ​ത്തെ മ​ന​സി​ലാ​ക്കാ​ന്‍ ന​ട​ത്തി​യ സ​ര്‍​വേ​യി​ലാ​ണു ക​ണ്ടെ​ത്ത​ല്‍. സി​എം​എ​ഫ്ആ​ര്‍​ഐ​യി​ലെ മ​റൈ​ന്‍ ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ആ​ന്‍​ഡ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ഡി​വി​ഷ​നി​ലെ 55 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12 വ​രെ കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ വി​ഴി​ഞ്ഞം വ​രെ​യു​ള്ള 26 ഹാ​ര്‍​ബ​റു​ക​ളി​ല്‍ ഒ​രേ​സ​മ​യം സ​ര്‍​വേ ന​ട​ത്തി​യ​ത്. അ​യി​ല, മ​ത്തി, കൊ​ഴു​വ, ചെ​മ്മീ​ന്‍, കൂ​ന്ത​ല്‍ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളെ കൂ​ടാ​തെ ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ങ്ങ​ളാ​യ വി​വി​ധ​യി​നം സ്രാ​വു​ക​ളു​ടെ​യും മ​റ്റ് അ​ടി​ത്ത​ട്ട് മ​ത്സ്യ​യി​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം സ​ര്‍​വേ​യി​ല്‍ ക​ണ്ടെ​ത്തി. മാ​ത്ര​മ​ല്ല മു​മ്പ് രേ​ഖ​പ്പെ​ടു​ത്താ​ത്ത ഏ​ഴി​നം പു​തി​യ മ​ത്സ്യ​ങ്ങ​ളെ​യും ഗ​വേ​ഷ​ക​ര്‍​ക്കു ക​ണ്ടെ​ത്താ​നാ​യി. സ​മു​ദ്ര​വി​ഭ​വ​ങ്ങ​ള്‍ ഭാ​വി​ത​ല​മു​റ​യ്ക്കാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര പ​രി​പാ​ല​ന രീ​തി​ക​ള്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണ് സ​ര്‍​വെ​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്ന് സി​എം​എ​ഫ്ആ​ര്‍​ഐ…

Read More