അറസ്റ്റിലായാലും വിയ്യൂര്‍ ജയിലിലേക്കു പോകേണ്ടി വരില്ലെന്ന സന്തോഷത്തിലാണു തൃശൂരിലെ ഗുണ്ടകൾ. അവിടെ തടവുകാര്‍ക്കു നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത സാഹചര്യമാണ്. അതിനാല്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്താല്‍ തത്കാലം സ്റ്റേഷന് ജാമ്യത്തില്‍ വിടാനേ കഴിയൂ. ഗുണ്ടകൾ പിടിയിലായല്ലോ എന്ന് ആശ്വസിക്കാൻ നാട്ടുകാർക്കു കഴിയില്ലെന്നു സാരം. ഏതുനിമിഷവും അതേ ഗുണ്ടകള്‍ വീണ്ടും മുന്നിലെത്താം. വിയ്യൂര്‍ ജയിലില്‍ 583 പേരെ പാര്‍പ്പിക്കാനുള്ള ശേഷിയേ ഉള്ളൂ. പക്ഷേ, ഇപ്പോള്‍ ഇവിടെ കഴിയുന്നത് 1,110 പേർ. സൗകര്യമുള്ളതിലും ഇരട്ടി പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. തീവ്രവാദി, മാവോയിസ്റ്റ് തടവുകാരുടെ കൂടെപ്പോലും ഗുണ്ടകളെ പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ഗുണ്ടകളാണ് ഇവർക്കൊപ്പം കഴിയുന്നത്. ഇനി ഈ ഗുണ്ടകൾ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന ആശങ്ക വേറെ. ഗുണ്ടകളെ അറസ്റ്റ് ചെയ്ത് കാപ്പ നിയമപ്രകാരം നാടുകടത്താനും സാധിക്കാതെ വന്നിരിക്കുകയാണ്. അതാത് ജില്ലകളിലുള്ളവരെ മറ്റു ജില്ലകളിലെ ജയിലുകളിലേക്കാണു വിടുന്നത്. തിരുവനന്തപുരത്തുനിന്ന് പിടിക്കുന്നവരെ തൃശൂരിലും ഇവിടെനിന്ന് അറസ്റ്റ് ചെയ്യുന്നവരെ…
Read MoreCategory: Today’S Special
ആനകളെത്ര? ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ് തുടങ്ങുന്നു
അന്തര്‍സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നു കേരളത്തിലെ നാല് ആനസങ്കേതങ്ങളില്‍ (160 ബ്ലോക്കുകളിൽ) തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി. ജയപ്രസാദ് അറിയിച്ചു. കണക്കെടുപ്പിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്കി. അതിനായി 17 പരിശീലനപരിപാടികള്‍ പൂര്‍ത്തിയാക്കി. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണുള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്ക് വീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 24, 25 തീയതികളിലും കണക്കെടുപ്പ് തുടരും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാന പരിധിയിലെ വനങ്ങളിലും ഇതേ ദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍…
Read Moreനിനക്ക് ആർത്തവമെന്താണെന്ന് അറിയാമോ? അനുജന് ചേട്ടന്റെ ഉപദേശം; വൈറലായി വീഡിയോ
ആർത്തവത്തെ കുറിച്ച് പറഞ്ഞ് കൊടുക്കുന്നതിന് ആൺ-പെൺ വ്യത്യാസം കാണിക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ഇന്നിന്റെ തലമുറയിലെ കുട്ടികളോട്. പണ്ടത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് ആർത്തമുണ്ടായെന്ന് പറയുന്നത് പോലും നാണക്കേടായിരുന്നു. എന്നാൽ കാലം അധികം കടന്നു പോയപ്പോൾ ഇതൊക്കെ ഒരു സ്വാഭാവിക പ്രക്രിയയായി ആളുകൾ കരുതുന്നു. അതിനുദാഹരണമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടങ്ങളിൽ വൈറലാകുന്ന സഹോദരങ്ങളുടെ വീഡിയോ. ഒരു ചേട്ടൻ തന്റെ അനുജനോട് ആർത്തവത്തെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ്. പന്ത്രണ്ട് വയസായ നിനക്ക് എന്താണ് ആർത്തവമെന്ന് അറിയുമോ എന്ന ചേട്ടന്റെ ചോദ്യത്തോടെയാണ് വീഡിയോയുടെ തുടക്കം. തന്റെ അനുജനോട് ആർത്തവത്തിന്റെ എല്ലാകാര്യങ്ങളും ചേട്ടൻ വിശദമായി പറഞ്ഞു കൊടുക്കുന്നുണ്ട്. പെൺകുട്ടികൾക്ക് എല്ലാ മാസവും ഇങ്ങനെ സംഭവിക്കുന്പോൾ അത്യധികം വേദനയുണ്ടാകില്ലേ എന്ന് അനിയൻ ചോദിക്കുന്നു. സഹിക്കാൻ സാധിക്കാത്തത്ര വേദനയെന്നാണ് ചേട്ടന്റെ മറുപടി. ഇതെല്ലാം കേട്ട ശേഷം അനുജനെ കൊണ്ട് സാനിറ്ററി പാഡ് വാങ്ങിപ്പിക്കുകയും, എല്ലാ…
Read Moreചേട്ടന് ട്രാഫിക് നിയമങ്ങളെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ… നടുറോഡിൽ കെഎസ്ആർടിസി ബസ് പാർക്ക് ചെയ്ത് ഡ്രൈവർ യാത്രക്കാരുമായി ഭക്ഷണം കഴിക്കാൻ പോയി
വാഹനം ഓടിക്കുന്പോൾ നമ്മൾ പല കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടിയതായുണ്ട്. ഓടിക്കുന്പോഴും, പാർക്ക് ചെയ്യുന്പോഴും, ആളുകളെ കയറ്റുന്നതിനിടയിലുമെല്ലാം അത്യധികം ശ്രദ്ധ വേണ്ട കാര്യമാണ്. ഡ്രൈവറുടെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പല അപകടങ്ങളും ക്ഷണിച്ച് വരുത്തുന്നു. നടുറോഡിൽ ബസ് നിർത്തിയിട്ട് ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയാൽ എന്താകും അവസ്ഥ. ചിരിച്ച് തള്ളേണ്ട. യഥാർഥത്തിൽ നടന്ന സംഭവമാണ്. കഴിഞ്ഞദിവസം പത്തനംതിട്ട കോന്നി ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ് നിർത്തി ഡ്രൈവറും യാത്രക്കാരും ഭക്ഷണം കഴിക്കാൻ പോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. അപകടം പതിവായ മേഖലയിലാണ് ബസ് അലക്ഷ്യമായി പാർക്ക് ചെയ്തത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസാണ് നടുറോഡിൽ നിർത്തിയിട്ടത്. അനധികൃത പാർക്കിംഗിനെ ചൊല്ലി സ്ഥലത്തെ ഓട്ടോ ഡ്രൈവർമാർ ബസ് ജീവനക്കാരോട് സംസാരിച്ചു. ബസ് മാറ്റി പാർക്ക് ചെയ്യണമെന്നും അവ ആവശ്യപ്പെട്ടു. എന്നാൽ ഇവർ പറഞ്ഞത് മുഖവിലയ്ക്കെടുക്കാതെ…
Read Moreകാത്തുകാത്തിരുന്ന മഴയെത്തി… സഞ്ചാരികളെ ആകർഷിച്ച് കല്യാണത്തണ്ടിലെ കോടമഞ്ഞും കാറ്റും
കട്ടപ്പന: കാത്തുകാത്തിരുന്ന് മഴ പെയ്തപ്പോൾ പിന്നെ മഴയോട് മഴ, ആ മഴയ്ക്കുമുണ്ട് ഒരു സൗന്ദര്യം.രണ്ടാഴ്ച മുമ്പ് ഉണങ്ങിക്കരിഞ്ഞ പുൽമേടുകളും വരണ്ടുണങ്ങിയ പാറക്കെട്ടുകളും ചുട്ടുപ്പൊള്ളുന്ന ചൂടുമായിരുന്നെങ്കിൽ, ഇപ്പോൾ കഥയെല്ലാം മാറി. സദാ സമയവും കോരിച്ചൊരിയുന്ന മഴയത്ത് കനത്ത മഞ്ഞും കുളിരും കൂടിയായി കല്യാണത്തണ്ടിപ്പോൾ കാഴ്ചകളുടെ കുളിരുള്ള അനുഭവമാണ് സമ്മാനിക്കുന്നത്.കാഴ്ചകളുടെ ഒരു കല്യാണസദ്യ തന്നെയാണ് ഓരോ സഞ്ചാരിക്കും കല്യാണത്തണ്ടിലെ മലനിരകൾ സമ്മാനിക്കുന്നത്. മല കയറി എത്തുന്നവർക്ക് കാഴ്ചകളുടെ ഒരു കലവറയാണ് പ്രകൃതി തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നത്.പച്ചപ്പ് പുതച്ച മലഞ്ചെരുവിൽ മാനം നിറഞ്ഞ് പെയ്യുന്ന മഴ, ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന കോടമഞ്ഞും കുളിർക്കാറ്റും. ചുറ്റും ചെറുതും വലുതുമായ പാറക്കൂട്ടങ്ങൾ, ഇതെല്ലാം പോരാത്തതിന് അങ്ങു ദൂരെ താഴ്വാരത്ത് വനങ്ങൾക്കിടയിലൂടെ ഇടുക്കി ഡാമിലേയ്ക്കൊഴുകുന്ന നീലജലാശയവും. ഇങ്ങനെ കാഴ്ചകളുടെ ധാരാളിത്തം തന്നെയാണ് കല്യാണത്തണ്ടിനെ വേറിട്ടതാക്കുന്നതും.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മലനിരകളാണ് കല്യാണത്തണ്ടിന്റെ പ്രധാന സവിശേഷത.അതുകൊണ്ടു തന്നെ…
Read Moreവീട്ടു കാര്യങ്ങളൊക്കെ പിന്നെ, ആദ്യം ടാർഗറ്റ് തികയ്ക്കണം, അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്യണം; ജീവനക്കാരെ അധിക്ഷേപിച്ച് ബാങ്ക് ഓഫീസർമാർ; വൈറലായി വീഡിയോ
ചില സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരെ വെറും അടിമകളെ പോലെയാണ് കണക്കാക്കുന്നത്. അവധിയെടുക്കുന്നതിനോ വിശ്രമ വേളകളിൽ ഒന്നു നടു നിവർക്കുന്നതിനോ പോലും അനുവദിക്കാത്ത മാനേജർമാരുടെ മാടന്പിത്തരങ്ങൾക്ക് വിധേയരാകുന്ന തൊഴിലാളികളാണ് ചിലരെങ്കിലും. എന്തിനേറെ പറയുന്നു, നടന്നു പോകുന്ന വഴിയിൽ പരിചയമുള്ള ഒരാളെ കണ്ട് ചിരിച്ച് കാണിച്ചാൽ പോലും കുറ്റമാക്കുന്ന ആളുകളും കുറവല്ല. അത്തരത്തിൽ മാനേജർമാരുടെ മാടന്പിത്തരങ്ങളുടെ ഒരു വീഡിയോ ആണിപ്പോൾ സൈബറിടങ്ങളിൽ വൈറലാകുന്നത്. ബന്ധൻ ബാങ്കിലെയും കാനറ ബാങ്കിലെയും വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസാവസാനം ടാർഗറ്റ് തികയ്ക്കാൻ സാധിക്കാത്ത ഉദ്യോഗസ്ഥരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ ആണിത്. വീട്ടിലെ കാര്യങ്ങള്‍ പോലും മാറ്റിവെച്ച് അവധി ദിവസങ്ങളിലും ഓഫീസ് ജോലി ചെയ്യണമെന്ന് സമ്മർദം ജീവനക്കാരിൽ ചെലുത്തുന്നത് വീഡിയോയിൽ കാണാം. തിങ്കള്‍ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ നിങ്ങളുടെ ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലങ്കിൽ അവധി ദിവസങ്ങളിലും ഉദ്യോഗസ്ഥർ ജോലി ചെയ്യണം. അല്ലാത്തപക്ഷം…
Read Moreആറ് വയസുകാരിയെ തെരുവ് നായ കടിച്ചു കീറി; പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയ യുവ ദമ്പതികളെ നാട്ടുകാർ കയ്യേറ്റം ചെയ്തു
ആറ് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ നാട്ടുകാർ വളഞ്ഞിട്ട് ആക്രമിച്ചു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നോയിഡയിലെ പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. സൊസൈറ്റിയുടെ പരിസരത്തെ തെരുവു നായകൾക്ക് ദന്പതികൾ പതിവായി ഭക്ഷണം നൽകിയിരുന്നു. ഭക്ഷണം കൊടുത്ത് നായകളെ പരിപോഷിപ്പിക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ ഇവരെ കയ്യേറ്റം ചെയ്തത്. റെസിഡെൻഷ്യൽ സൊസൈറ്റി പരിസരത്ത് കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു വിദ്യാർഥിനി. അപ്പോഴാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഒരു പറ്റം നായ്ക്കളെത്തി കുഞ്ഞിനെ കടിച്ച് കീറുകയായിരുന്നു. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയെ നായ കടിച്ച സംഭവത്തിനു ശേഷം ഉച്ചയ്ക്കും ദന്പതികൾ ഭക്ഷണവുമായെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ അവരെ ചോദ്യംചെയ്തു. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്.…
Read Moreമഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനെത്തിയ നാല് വിദ്യാര്‍ഥികള്‍ മലമുകളില്‍ കുടുങ്ങി; രക്ഷകരായി പോലീസും ഫയർഫോഴ്സും
യാത്രകൾ പോകാൻ കൊതിക്കുന്നവരാണ് നാമെല്ലാവരും. വീട്ടുകാരോടൊപ്പവും കൂട്ടുകാരോടൊപ്പവുമെല്ലാം പലരും യാത്ര പോകാറുമുണ്ട്. എന്നാൽ ആരുടെ കൂടെ പോയാലും നമ്മൾ പോകുന്ന സ്ഥലവും യാത്രാ മാർഗവുമെല്ലാം സുരക്ഷിതമാണോ എന്ന് ഉറപ്പിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. നമ്മൾ അറിയാതെ പതിയിരിക്കുന്ന അപകടങ്ങൾ ധാരാളമാണ്. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം പാലക്കാട് ഉണ്ടായത്. അഗളിയില്‍ മഞ്ഞച്ചോല വ്യൂ പോയിന്റ് സന്ദര്ശിക്കുന്നതിനായ് ഒരു പറ്റം കൂട്ടുകാരെത്തി. എന്നാൽ അവർക്ക് വഴിതെറ്റി പോയി. പിന്നാലെ മലയില്‍ കുടുങ്ങുകയും ചെയ്തു. നാല് കൂട്ടുകാരാണ് ഉല്ലാസയാത്രയ്ക്കായി അഗളിയിലെത്തിയത്. മഞ്ഞും മഴയും ഒരുമിച്ച് കാണുന്നതിനായി വൈകുന്നേരത്തോടെയാണ് വിദ്യാര്‍ഥികള്‍ വ്യൂ പോയിന്റിലെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴ അവിടെ വില്ലനായി അവതരിച്ചു. മഴ കനത്തതോടെ ഇരുട്ടുമൂടുകയും വഴി കാണാതെ വന്നതോടെ ഇവർക്ക് വഴിതെറ്റി പോവുകയും ചെയ്തു. ശക്തമായ മഴ പെയ്യുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇത്…
Read Moreഅശ്രദ്ധ വരുത്തിയ അപകടം: സ്വിമ്മിംഗ് പൂളിലേക്ക് ചാടിയയാളുടെ കാൽ മുട്ട് തലയിൽ കൊണ്ട് യുവാവിന് ദാരുണാന്ത്യം; വീഡിയോ വൈറൽ
സ്വിമ്മിംഗ് പൂളിലേക്ക് ചാടിയ യുവാവിന്റെ കാൽമുട്ട് തലയിൽ കൊണ്ട് 18കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അനികേത് തിവാരിയാണ് തലയ്ക്കേറ്റ ഇടിയെ തുടർന്ന് മരിച്ചത്. ഡോൾഫിൻ എന്ന പേരിലുള്ള സ്വകാര്യ സ്വിമ്മിംഗ് പൂളിലാണ് സംഭവം. ദൃശ്യങ്ങളിൽ അനികേത് പൂളിന് സമീപം ഇരിക്കുന്നത് കാണാവുന്നതാണ്. പൂളിലേക്ക് ഡൈവ് ചെയ്യാനായി എത്തുന്ന യുവാവ് അനികേതിന് മുകളിലൂടെ ചാടുമ്പോഴാണ് കാൽമുട്ട് തലയിലിടിക്കുന്നത്. ഉടൻ തന്നെ അനികേത് ബോധരഹിതനായി പൂളിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. ഇത് കണ്ടിട്ട് ലൈഫ് ഗാർഡുകളോ കൂടെ ഉണ്ടായിരുന്നവരോ ഉടൻ തന്നെ രക്ഷപ്രവർത്തനം നടത്താത്തതും സ്ഥിതി വഷളാക്കി. ഇതോടെ അനികേത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ പൂളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. സംഭവത്തെ തുടർന്ന് പോലീസ് പൂൾ അടച്ചുപൂട്ടി സീൽ ചെയ്തു. അനികേതിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. #WATCH | MP:…
Read Moreപുലിയാണ് കേട്ടോ… തലോടാൻ പോയതാണ് തരക്കേടില്ലാതെ ഒന്ന് കിട്ടി; വൈറലായി വീഡിയോ
വീടുകളിൽ പട്ടിയെയും പൂച്ചയെയും വളർത്തുന്നത് സാധാരണയാണ്. അരുമകളായ ഈ വളർത്തുമൃഗങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇത്തരം വീഡിയോകൾക്ക് ആസ്വാദകരേറെയാണ്. എന്നാൽ ഈ വളർത്തുമൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായി വീട്ടിൽ ഒരു ചീറ്റപ്പുലിയെ വളർത്തിയാൽ എന്തായിരിക്കും അവസ്ഥ. ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വീട്ടിൽ ഓമനിച്ച് വളർത്തിയ പുലി തന്നെ തലോടാനെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. നൗമാൻ ഹസനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാർക്കിടയിൽ ഒരു സോഫയിൽ ഇരിക്കുന്ന ചീറ്റയെ വീഡിയോയിൽ കാണാം. ഹസ്സ ചീറ്റയെ തലയിലും മുതുകിലും തലോടി ലാളിക്കാൻ ശ്രമിക്കുമ്പോൾ, ചീറ്റ പ്രകോപിതനാകുകയും അയാളുടെ ചെവിക്ക് സമീപം തല്ലുകയും ചെയ്യുന്നു. ഇയാൾക്ക് എന്തെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ സംഭവത്തിന് പിന്നാലെ യുവാവ് മൃഗത്തിന്റെ അരികിൽ നിന്ന് അകന്നുപോകുന്നതായി കാണിക്കുന്നുണ്ട്. ‘ചീറ്റ…
Read More