തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ 600-ാമത്തെ കുഞ്ഞെത്തി. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്കെത്തിയത്. അവൾക്ക് ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്നും പേരിട്ടു. ഇവിടെ ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്. തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ 2002 നവംബർ 14 മുതലാണ് പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയ പെൺകുട്ടിയുടെ പേര് പ്രഥമ എന്നായിരുന്നു. നൂറാമതെത്തിയ കുട്ടിക്ക് പേരിട്ടത് ശതശ്രിയെന്നുമാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഈ ആഴ്ച തുടക്കത്തിലെത്തിൽ എത്തിയ 599-ാമത്തെ അതിഥിയെ ‘മഴ’ എന്നും വിളിച്ചു. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ നിന്ന് ലഭിക്കുന്ന 14-ാമത്തെ കുട്ടിയും അഞ്ചാമത്തെ പെൺകുഞ്ഞുമാണ് പുതിയ അതിഥിയായ ‘ഋതു’.
Read MoreCategory: Today’S Special
വീട്ടിൽ അച്ഛൻ കഞ്ചാവ് വളർത്തുന്നു, ക്ലാസ് ടീച്ചറോട് പരാതി പറഞ്ഞ് പെൺകുട്ടി; ഒടുവിൽ സംഭവിച്ചത്
ക്ലാസ്സ് ടീച്ചറോട് മാതാപിതാക്കൾ വീട്ടിൽ കഞ്ചാവ് വളർത്തുന്നുവെന്ന് ഒരു പെൺകുട്ടി പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ന്യൂസ്നർ.കോം എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്ലാസ്സ് ടീച്ചറോട് വീട്ടിൽ കഞ്ചാവ് കൃഷി ഉണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ, സ്കൂളിൽ കുട്ടിയെ വിളിയ്ക്കാൻ വന്ന പിതാവിനോട് ടീച്ചർ വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് കുട്ടിയോട് പിതാവ് കാര്യങ്ങൾ ചോദിക്കുകയും ചെയ്തു. ഒടുവിൽ കഞ്ചാവ് കൃഷി കുട്ടി കാട്ടിത്തരുന്നതും വീഡിയോയിൽ വ്യക്തമാണ്. കുട്ടിയോട് പിതാവ് നമ്മുടെ വീട്ടിൽ കഞ്ചാവ് ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ഉണ്ടെന്നും അക്കാര്യം ക്ലാസ് ടീച്ചറോട് താൻ പറഞ്ഞിട്ടുണ്ടെന്നും കുട്ടി സമ്മതിക്കുന്നുണ്ട്. എങ്കിൽ ആ ചെടി കാണിക്കൻ പറയുമ്പോൾ പിതാവുമായി കുട്ടി വീടിന് പുറത്തേക്ക് പോകുകയും മുറ്റത്തെ പൂന്തോട്ടത്തിൽ പുല്ല് വളർന്ന് നിൽക്കുന്നത് കാണിച്ച് കൊടുക്കുകയും ചെയ്യുന്നു. ഈ പുല്ല് പിഴുത് കളയാൻ പിതാവിനോട് കുട്ടി ആവശ്യപ്പെടുന്നുമുണ്ട്.…
Read Moreസിനിമാ സ്റ്റൈൽ മോഷണം: ഓടുന്ന ട്രക്കിൽ നിന്ന് പെട്ടികൾ തള്ളിയിട്ട് യുവാക്കൾ; വൈറലായി വീഡിയോ
ഓടുന്ന ട്രക്കിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്ന മൂന്നംഗസംഘത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരുമാസം മുൻപ് മധ്യപ്രദേശിലാണ് സംഭവം നടന്നത്. അഗ്ര-മുംബൈ ഹൈവേയിലൂടെ പോവുകയായിരുന്ന ട്രക്കിന് മുകളിൽ നിന്നാണ് സാധനങ്ങളടങ്ങിയ പെട്ടി രണ്ടുപേർ പുറത്തേക്കിട്ടത്. ട്രക്കിന് പുറകിൽ ഉണ്ടായിരുന്ന കാറിൽ സഞ്ചരിക്കുന്ന ആളാണ് മോഷണദൃശ്യം പകർത്തിയത്. ഈ ട്രക്കിന് പിന്നിൽ ഒരു ബൈക്കും കൂടി പോകുന്നത് വീഡിയോയിൽ കാണാം. രണ്ട് യുവാക്കൾ ഓടുന്ന ട്രക്കിന് മുകളിലേക്ക് കയറുകയും മൂന്നാമൻ പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയും ആയിരുന്നു. പെട്ടി റോഡിലേക്കിട്ട ശേഷം സാഹസികമായാണ് രണ്ട് പേർ ബൈക്കിന്റെ ബാക്ക് സീറ്റിലേക്ക് ചാടിയിറങ്ങിയത്. ട്രക്കിലേക്ക് ഇരുവരും എങ്ങനെയാണ് കയറിയതെന്നത് കണ്ടെത്തിയിട്ടില്ല. സംഭവത്തെ പറ്റിയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്തരമൊരു സംഭവത്തെ പറ്റി ഒരു ട്രക്ക് ഡ്രൈവര്‍മാരും വിവരം അറിയിച്ചിട്ടില്ലെന്നും വീഡിയോ ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. A video…
Read Moreഫെയർവെൽ പരിപാടിയിൽ വിദ്യാർഥിയ്ക്കൊപ്പം അധ്യാപികയുടെ റൊമാന്റിക് ഡാൻസ്; വീഡിയോ വൈറലാകുന്നു
ഒരു റൊമാന്റിക് ഗാനത്തിന് നൃത്തം ചെയ്യുന്ന വിദ്യാർഥിയുടെയും അധ്യാപികയുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. @tanisha__islam__22 പോസ്റ്റ് ചെയ്ത വീഡിയോയിൽ നീല സാരി ധരിച്ച ഒരു അധ്യാപിക തന്റെ പുരുഷ വിദ്യാർഥിയോടൊപ്പം ബോളിവുഡ് റൊമാൻ്റിക് ഗാനമായ ‘തും ഹി ഹോ’ എന്ന ഗാനത്തിനാണ് നൃത്തം ചെയ്തത്. ക്ലാസ് മുറിക്കുള്ളിൽ ഇരുവരും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണാം. വിദ്യാർഥികളുടെ യാത്രയയപ്പ് ചടങ്ങിനിടെയിലാണ് ഈ നൃത്തം. ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ദശലക്ഷത്തിലധികം വ്യൂസ് ഈ വീഡിയോയ്ക്ക് ലഭിച്ചു, 8 ലക്ഷത്തിലധികം ലൈക്കുകളും 11 ആയിരത്തിലധികം കമന്റുകളുമുണ്ട്. അതേസമയം, വീഡിയോയ്ക്ക് വിമർശനവുമായി നിരവധിപേരാണ് കമന്റുമായെത്തിയത്. അധ്യാപികയുടെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്നും, സോഷ്യൽ മീഡിയയിൽ ഇത്തരം വീഡിയോകൾ അപ്ലോഡ് ചെയ്യരുതെന്നും ആളുകൾ അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ചിലർ വിടവാങ്ങൽ സമയത്ത് നൃത്തം ചെയ്യുന്നതിൽ തെറ്റൊന്നുമില്ലന്നാണ് പറഞ്ഞത്. ‘ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നം’ എന്നാണ് പല…
Read Moreകുട ചൂടി ബസ് ഓടിച്ച് റീൽ ചിത്രീകരണം; കണ്ടക്ടർക്കും ഡ്രൈവർക്കും സസ്പെൻഷൻ
ബംഗളൂരുവിൽ റീൽ ചിത്രീകരണത്തിന്റെ ഭാഗമായി കുട ചൂടി ബസ് ഓടിച്ചതിന് നോർത്ത് വെസ്റ്റ് കെആർടിസി (എൻഡബ്ലുകെആർടിസി) ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ധാർവാഡ് ഡിപ്പോയിലെ ഡ്രൈവർ ഹനുമന്ത കിലേഡാറ, കണ്ടക്ടർ എച്ച്. അനിത എന്നിവരെയാണ് വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തത്. ധാർവാഡ്- ബേട്ടഗേരി റൂട്ടിലൂടെ ഓടുന്ന ബസിലാണ് ഹനുമന്ത കുട ബസ് ഓടിക്കുന്ന വീഡിയോ അനിത ചിത്രീകരിച്ചത്. ബസിനുള്ളിൽ ചോർച്ചയൊന്നും ഉണ്ടായിരുന്നില്ലെന്നും മഴക്കാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നുമാണ് സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും നൽകുന്ന വിശദീകരണം. ഈ സമയം ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. എന്നാൽ കുടി ചൂടി ബസോടിക്കുന്നത് അപകടങ്ങൾക്കിടയാക്കുമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും മനേജ്മെന്റ് വിശദീകരണത്തിൽ പറഞ്ഞു.
Read Moreഇനി ഓർമകളിൽ മാത്രം…നാനൂറ് വർഷം പഴക്കമുള്ള പഴയ ബംഗ്ല തറവാടും, ദുനിയാവ് ഹോട്ടലും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അനുസ്മരിപ്പിക്കും വിധം തലശേരിയിലും ബുൾഡോസർ രാജ്. നാനൂറ് വർഷം പഴക്കമുള്ള പഴയ ബംഗ്ല തറവാടും ഏതാനും വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ദുനിയാവ് ഹോട്ടലും തകർത്തു. പഴയ ബസ്സ്റ്റാൻഡിൽ വില്ലേജ് ഓഫീസിനു സമീപമുള്ള പഴയ ബംഗ്ല തറവാടും ചിറക്കര ടി.സി മുക്കിൽ റെയിൽവേ ഫ്ലൈ ഓവറിനു സമീപമുള്ള ദുനിയാവ് ഹോട്ടലുമാണു കഴിഞ്ഞ ദിവസങ്ങളിൽ അർധരാത്രിയിൽ തകർത്തത്. തലശേരിക്കു പുറത്തു നിന്നുള്ള സംഘം ക്വട്ടേഷൻ എടുത്താണ് ബുൾഡോസർ രാജ് നടപ്പിലാക്കിയതെന്നാണ് സൂചന. രണ്ട് സംഭവങ്ങളിലും പരാതികളുമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറും പോലീസ് സാന്നിധ്യമുള്ള നഗരസമധ്യത്തിൽ ബുൾഡോസർരാജ് നടപ്പിലായത് ദുരൂഹത ഉളവാക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് സംഘമാണ് പഴയ ബംഗ്ല തറവാട് തകർക്കലിനു പിന്നിലെന്നാണ് ജനസംസാരം. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തത്തിൽ ഏതാണ്ട് 10 കോടി രൂപ മുതൽ മുടക്കി സ്ഥാപിച്ച ദുനിയാവ് ഹോട്ടൽ തകർത്തത് കൂടുതൽ ദുരൂഹത ഉളവാക്കിയിട്ടുണ്ട്.…
Read Moreമാധവനെ പോലെ ‘കരിമിഴി കുരുവിയെ പാടി’ മലയാളികളുടെ ഉണ്ണിയേട്ടൻ; വീണ്ടും വൈറലായി കിലി പോൾ
മലയാളികളെ ലിപ്സിങ്ക് വീഡിയോകളിലൂടെ ഞെട്ടിച്ച ടാർസാനിയൻ താരം കിലി പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുകയാണ്. ഇപ്പോഴിതാ മീശമാധവൻ എന്ന ചിത്രത്തിലെ ‘കരിമിഴി കുരുവിയെ’ എന്ന ഗാനവുമായാണ് കിലി പോൾ എത്തിയിരിക്കുന്നത്. പാട്ടിന് അതിശയിപ്പിക്കുന്ന ലിപ്സിങ്കാണ് കിലി നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള മലയാളം പാട്ടുകളുടെ ലിപ്സിങ്ക് വീഡിയോകൾ ചെയ്യുന്ന കിലി പോളിന് കേരളത്തിൽ നിരവധി ആരാധകരാണ് ഉള്ളത്. ഈ വീഡിയോയും മലയാളി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. മലയാളികൾ കിലിയെ സ്നേഹത്തോടെ ഉണ്ണിയേട്ടൻ എന്നാണ് വിളിക്കുന്നത്. ഉണ്ണിയേട്ടൻ എന്ന അടിക്കുറിപ്പോടെയാണ് കിലി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നതും. മലയാളികളുടെ സ്വന്തം ഉണ്ണിയേട്ടന് അഭിനന്ദനങ്ങൾ അറിയിച്ച് നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകമെങ്ങും നിരവധി ആരാധകരാണ് കിലിയ്ക്ക് ഉള്ളത്.
Read Moreഊത്തമീന് എത്തി, കടവുകളില്‍ ചാകരക്കൊയ്ത്ത്; ആരു വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം
പുതുമഴയില്‍ വെള്ളം കുതിച്ചെത്തിയതോടെ മീനച്ചിലാറ്റിലെയും കൈതോടുകളലെയും കടവുകളില്‍ മീന്‍ ചാകര. കിഴക്കന്‍ മലവെള്ളത്തിനൊപ്പം കൂട്ടമായി എത്തുന്ന പുല്ലന്, വാള, വയമ്പ്, പരല്‍, കുറുവ, മഞ്ഞക്കൂരി മീനുകളാണ് സുലഭമായുള്ളത്. കോട്ടയംകാരുടെ ജനകീയ മീന്പിടിത്തമെന്നാണു കാലവര്‍ഷക്കാലത്ത് നടക്കുന്നത്. ആരു വീശിയാലും വല നിറയെ മീന്‍കിട്ടുന്ന ഉത്സവകാലം . വിവിധ നാടുകളില്‍ നിന്നെത്തി കോട്ടയം കടവുകളിലെത്തി കുട്ടയും വട്ടിയും വല്ലവും നിറച്ച് മീനുമായി മടങ്ങുന്നവര്‍ ഏറെയാണ്. താഴത്തങ്ങാടി, തിരുവാര്‍പ്പ്, ഇല്ലിക്കല്‍, എലിപ്പുലിക്കാട്ട്, നാഗമ്പടം, കിടങ്ങൂര്‍, കട്ടച്ചറി എന്നിവിടങ്ങളിലാണു പുതുമഴക്കാലത്ത് മീന്‍പിടിത്തം പതിവായുള്ളത്. കൊടുരാറ്റിലും മീനച്ചിലാറ്റിലുംനിന്ന് പാടങ്ങളിലേക്കും തോടുകളിലേക്കും മീന്‍ കയറുക പതിവാണ്. തോടുകളില്‍നിന്നു കരിമീനും കയറിവരാറുണ്ട്. പിടിക്കുന്ന മീനുകള്‍ കൂട്ടത്തോടെ വഴിയരികിലിട്ട് അപ്പോള്‍ത്തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്. പുഴമീന്‍ വാങ്ങാനും ആവശ്യക്കാരേറെയാണ്. പീരപറ്റിക്കാന് പറ്റിയ രുചിമീനുകളാണു മീന്‍ പിടുത്തക്കാര്‍ പിടിക്കുന്നത്. കീറിയിട്ട പച്ചമുളകും ചെറിയുള്ളി ചതച്ചതും കുടംപളിയും കൂടി ചേരുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത…
Read Moreറാമ്പിലെ ക്രോസ് ഡ്രസ്സിംഗ്: സാരിയും പാവാടയും ധരിച്ച് പുരുഷ അധ്യാപകർ, പുരുഷന്മാരെ പോലെ ഒരുങ്ങി അധ്യാപികമാരും; വൈറലായി വീഡിയോ
ഒട്ടുമിക്ക ഫാഷൻ ഷോകളും റാംപ് വാക്കുകളും ഒരു തീമിനെ ചുറ്റിപ്പറ്റിയാണ് നടത്തുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന പരിപാടിയിൽ പങ്കെടുത്തവർ സ്റ്റേജിൽ ക്രോസ് ഡ്രസ്സിംഗ് എന്ന ആശയമാണ് അവതരിപ്പിച്ചത്. ഇൻസിസ്റ്റ്യൂഷനിൽ നടന്ന ഫാഷൻ ഇവന്റിന്റെ റാമ്പിൽ നടന്നത് വിദ്യാർഥികളല്ല, പ്രൊഫസർമാരാണെന്നാണ് എന്നതാണ് വീഡിയോയിലെ ശ്രദ്ധിക്കപ്പെടുന്ന കാര്യം. പുരുഷന്മാർ പരമ്പരാഗത സാരിയും ലെഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോൾ അധ്യാപികമാർ ഷർട്ടുകളും ട്രൗസറുകളും ധരിച്ചാണ് എത്തിയത്. വസ്ത്രധാരണത്തിലും ചമയത്തിലും ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിക്കുന്ന തീം അവതരിപ്പിച്ചതിനാൽ സോഷ്യൽ മീഡിയയിൽ ഫാഷൻ ഷോയുടെ വീഡിയോ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. ചിലർ സോളോ ആയി സ്റ്റേജിൽ എത്തിയപ്പോൾ മറ്റു ചിലർ തങ്ങളുടെ വസ്ത്രധാരണം കൂടുതൽ വ്യക്തമാക്കാൻ ജോഡിയായി എത്തി. വീഡിയോ പോസ്റ്റിൽ ഇവൻ്റിനെ വിവരിക്കുന്ന അടിക്കുറിപ്പ് ഉണ്ടായിരുന്നു. എക്സ് ഉപയോക്താക്കൾ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ പങ്കുവച്ചത്. ഒരു കൂട്ടം വ്യക്തികൾ ഈ പ്രവൃത്തിയെ “നാണക്കേട്”…
Read Moreനായയായി ജീവിച്ച് മടുത്തു, പാണ്ടയോ പൂച്ചയോ ആയി ഇനി ജീവിക്കണം; യുവാവിന്റെ ആഗ്രഹം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
നായയെ പോലെ ജീവിക്കാൻ ആഗ്രഹിച്ച് 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം ഉണ്ടാക്കി ധരിച്ച ടോക്കോ എന്ന യുവാവ് അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ജാപ്പനീസ് യുവാവിന് ഇപ്പോൾ തനിക്കൊരു പാണ്ടയോ അല്ലെങ്കിൽ ഒരു പൂച്ചയോ ആയി മാറണം എന്നാണ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലായ ‘I want to be an animal’ ൽ ഒരു നായയെ പോലെ താൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ടോക്കോ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ ഇങ്ങനെ ജീവിക്കുന്നത് വലിയ പ്രയാസമാണെന്നാണ് ഇപ്പോൾ ടോക്കോ പറയുന്നത്. ഇതിൽ ഏറ്റവും പ്രയാസകരമായി തോന്നിയത് നാല് കാലിൽ നടക്കുന്നതാണെന്നാണ് ടോക്കോ പറയുന്നത്. നായയുടെ കോസ്റ്റ്യൂം വൃത്തിയാക്കുന്നതും വലിയ പാടാണെന്നും യുവാവ് പറയുന്നു. തനിക്ക് നായയെ പോലെ ആകാൻ മാത്രമല്ല ആഗ്രഹമെന്നും മറ്റ് മൃഗങ്ങളെ പോലെ ആകാനും ആഗ്രഹമുണ്ടെന്നാണ് ടോക്കോ പറയുന്നത്.…
Read More