കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയയുടെ വിളയാട്ടം ശക്തമാകുമ്പോള്‍ സര്‍ക്കാര്‍ എന്‍ഡിപിഎസ് 42-ാം വകുപ്പില്‍ ഭേദഗതിവരുത്തണമെന്ന് ആവശ്യം ശക്തം. സംസ്ഥാന സര്‍ക്കാരിന് ആ നിയമത്തില്‍ പറഞ്ഞിട്ടുള്ള വകുപ്പിലെ ഏത് റാങ്കിലുമുള്ള ഉദ്യോഗസ്ഥനെയും ലഹരിക്കേസ് എടുക്കാന്‍ ചുമതലപ്പെടുത്താമെന്നതാണ് 42-ാം വകുപ്പ്. ആ നിയമപ്രകാരം സംസ്ഥാനത്ത് ചുമതലപ്പെടുത്തിയിട്ടുള്ളത് എക്സൈസ്, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകളെയാണ്. എക്സൈസില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കും ഫോറസ്റ്റില്‍ ഡെപ്യൂട്ടി റേഞ്ചര്‍ മുതല്‍ മുകളിലേക്കുമുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ അധികാരം സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ചുമതലപ്പെടുത്തി നല്‍കിയിരിക്കുന്നത്. അന്ന് ലഹരിമരുന്നുകളുടെ കേസുകളുടെ വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറി. സംസ്ഥാനത്ത് ലഹരിക്കേസുകളാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതില്‍ യുവതികളും ഉള്‍പ്പെടുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഈ സാഹചര്യത്തില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ പരിമിതമാണ്. സ്പെഷല്‍ ആക്ടായ 1985 ലെ…
Read MoreCategory: Today’S Special
ചൂടോടെ ഒരു കപ്പ് ചായ…ഇന്ന് അന്താരാഷ്ട്ര ചായ ദിനം
ചായയുടെ സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായി മെയ് 21 ന് ലോകം അന്താരാഷ്ട്ര ചായ ദിനം ആഘോഷിക്കുന്നു. വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം കുടിക്കുന്ന പാനീയമായ ചായയ്ക്ക് ദീർഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. 5,000 വർഷം പഴക്കമുള്ള ഈ പാനീയത്തിന് ആരാധകരേറെയാണ്. സ്വാദിഷ്ടമായ രുചിയ്ക്കപ്പുറം ചായയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ചായ വിൽപന വരുമാനത്തിന്റെയും ജോലിയുടെയും നിർണായക സ്രോതസ്സാണ്. പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ, ദശലക്ഷക്കണക്കിന് കുടുംബങ്ങൾ അവരുടെ ഉപജീവനത്തിനായി ചായ വിൽപനയെ ആശ്രയിക്കുന്നു. “വിള മുതൽ കപ്പ് വരെ” ചായ വിൽപനയുടെ ശൃംഖലയിലുടനീളം സ്ത്രീകൾ വഹിക്കുന്ന പങ്കിനെ ഈ വർഷത്തെ അന്താരാഷ്ട്ര ചായ ദിനം പ്രത്യേകം ആദരിക്കുന്നു. ആഗോള തേയില വ്യാപാരം തൊഴിലാളികളിലും കർഷകരിലും ചെലുത്തുന്ന സ്വാധീനത്തിലേക്ക് സർക്കാരുകളുടെയും പൗരന്മാരുടെയും ആഗോള ശ്രദ്ധ ആകർഷിക്കുക എന്നതാണ് അന്താരാഷ്ട്ര ചായ ദിനം ലക്ഷ്യമിടുന്നത്.
Read Moreമിടുമിടുക്കി; പാട്ടിന്റെ പാലാഴി തീര്‍ത്ത് പൊന്നാമ്പല
പാട്ടിന്റെ പാലാഴിയില്‍ നീന്തിത്തുടിക്കുകയാണ് കണ്ണൂര്‍ മയ്യില്‍ കയരളം ഒറപ്പടി സ്വദേശി ജിജു ഒറപ്പടി-ശിശിരാ കാരായി ദമ്പതികളുടെ മകള്‍ വൈഗരി സാവന്‍ എന്ന പൊന്നാമ്പല. രണ്ടര വയസില്‍ തുടങ്ങിയ സംഗീത പ്രണയം ആസ്വാദകര്‍ ഏറ്റെടുത്തതിലൂടെ അഞ്ഞൂറിലേറെ വേദികളാണ് ഈ കൊച്ചുമിടുക്കി കീഴടക്കിയത്. വൈഗരി പിച്ചവയ്ക്കാന്‍ തുടങ്ങിയത് സംഗീതത്തിന്റെ അകമ്പടിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സജീവമായിരുന്ന ഒറപ്പടി കലാ കൂട്ടായ്മയുടെയും അഥീന നാടക നാട്ടറിവ് വീടിന്റെയും പരിശീലനങ്ങള്‍ നടന്നിരുന്നത് ഈ വീട്ടിലാണ്. നാടന്‍ കല-നാടക-സിനിമാ പ്രവര്‍ത്തകനാണ് പിതാവ് ജിജു ഒറപ്പടിയെന്നതാണ് ഈ വീട് കാലാകാരന്മാരുടെ കേന്ദ്രവും പരിശീലനകളരിയുമായി മാറാന്‍ കാരണം. കലാ കൂട്ടായ്മയുടെ പാട്ടുകളുടെ ഈരടികള്‍ അങ്ങനെയാണ് വൈഗരിയുടെ ചുണ്ടുകളില്‍ തത്തിക്കളിക്കാന്‍ തുടങ്ങിയത്. ക്രമേണ സംഗീതത്തിന്റെ ആരോഹണങ്ങളും അവരോഹണങ്ങളും ശ്രുതിയുമെല്ലാം വൈഗരിയുടെ കളിക്കൂട്ടുകാരായി മാറി. രണ്ടാം വയസില്‍ ആദ്യവേദി കയരളം ഒറപ്പടിയില്‍ നടന്ന ഒരു സാംസ്കാരിക പരിപാടിക്കിടയില്‍ തനിക്കും പാടണമെന്ന രണ്ടുവയസുകാരി…
Read Moreഎത്യോപ്യയിലെ കല്യാണപ്പരീക്ഷ; കാളകൾക്ക് മുകളിലൂടെ ഓടിയാൽ പെണ്ണു കിട്ടും!
വിവാഹവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങൾക്കിടയിൽ വിചിത്രമായ ആചാരങ്ങൾ നിലവിലുണ്ട്. എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ വിവാഹാചാരങ്ങൾ ഏറെ കൗതുകരമാണ്. ബന്ന ഗോത്രത്തിലെ യുവാക്കൾ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും “കാളചാട്ട ചടങ്ങ്’ പൂർത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തിൽനിന്നു മറ്റൊന്നിലേക്കു കടക്കാൻ സങ്കീർണമായ ആചാരങ്ങളാണ് അവർക്കുള്ളത്. ആൺകുട്ടികളുടെ പ്രായപൂർത്തിയെ അടയാളപ്പെടുത്തുന്നതിനും വളർത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണു കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിർത്തുന്നു. ആൺകുട്ടികൾ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകൾക്കു മുകളിലൂടെയെങ്കിലും നാലു റൗണ്ട് ഓടണമെന്നാണു കണക്ക്. നഗ്നരായി വേണം മത്സരത്തിൽ പങ്കെടുക്കാൻ. കാളകൾക്കു മുകളിലൂടെ ചാടുന്പോൾ ചാട്ടവാറുകൊണ്ട് അടിയും കിട്ടും. എന്നാലും അതൊന്നും വകവയ്ക്കാതെ യുവാക്കൾ തങ്ങളുടെ പരീക്ഷണം പൂർത്തിയാക്കും. ആചാരവേളയിൽ യുവാവിനൊപ്പം അവന്റെ ഗോത്രത്തിലെ സ്ത്രീകളും ഉണ്ടാകും അവർ പാടിയും നൃത്തം ചെയ്തും അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാളചാട്ട…
Read Moreഅമ്പമ്പോ എന്താ ഉയരം! ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം
ഐസ്ക്രീമുകൾ ഇഷ്ടമില്ലാത്തവരായി ആരുണ്ട്? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ഐസ്ക്രീം വൈറലാണ്. ലോകത്തിലെ ഏറ്റവും നീളമുള്ള കോൺ ഐസ്ക്രീമാണത്. 10 അടി 1.26 ഇഞ്ച് ഉയരത്തിലുള്ള ഈ ഐസ്ക്രീം കോൺ ലോക റിക്കാർഡുകളിൽ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അടുത്തിടെ ഈ വലിയ ഐസ്ക്രീമിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തിരുന്നു. നോർവേ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഐസ്ക്രീം കോൺ നിർമിച്ചത്. അത് അവർക്ക് ‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഐസ്ക്രീം കോൺ’ എന്ന പുരസ്കാരം നേടിക്കൊടുക്കുകയും ചെയ്തു. ഐസ്ക്രീം ബ്രാൻഡായ ഹെന്നിഗ്-ഓൾസെൻ 2015-ൽ 3.08 മീറ്റർ ഉയരമുള്ള ഐസ്ക്രീം കോൺ ഉണ്ടാക്കി റിക്കാർഡ് നേടിയിരുന്നു. കോൺ തയാറാക്കാൻ 60 ലിറ്റർ ചോക്ലേറ്റും 110 കിലോ വാഫിൾ ബിസ്കറ്റുമാണ് ഉപയോഗിച്ചത്. പിന്നീട് ഫാക്ടറിയിൽ നിന്ന് ഒരു ഇവൻ്റ് വേദിയിലേക്ക് ഹെലികോപ്റ്ററിൽ ഐസ്ക്രീം എയർലിഫ്റ്റ് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം,…
Read Moreഒഴുകുന്ന വെള്ളത്തിൽ പൊങ്ങിക്കിടന്ന് റിക്കാർഡ് നേടി ആറ് വയസുകാരി
ചാത്തന്നൂർ : ഇത്തിക്കരയാറ്റിലെ ഒഴുകുന്ന വെള്ളത്തിൽ പൊങ്ങി കിടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കി ഇവ ജെയിംസ്. ചാത്തന്നൂർ ഇത്തിക്കയാറ്റിലെ പള്ളിക്കമണ്ണടി കടവിൽ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് സമയം പൊങ്ങിക്കിടന്നാണ് ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോംഗസ്റ്റ് ഡൂറേഷൻ ബൈ എ കിഡ് എന്ന റെക്കോർഡ് ഈ ആറു വയസുകാരി കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന റിക്കാർഡ് പത്ത് മിനിട്ടിൽ താഴെയുള്ളതായിരുന്നു. അതിന്റെ ഇരട്ടിയിലേറെ സമയം വെള്ളത്തിൽ പൊങ്ങി കിടന്നാണ് ഇവ റിക്കാർഡ് സ്വന്തമാക്കിയത്. 25 മിനിട്ടിലധികം ഇവ വെള്ളത്തിൽ പൊങ്ങി കിടക്കുമെന്ന് പരിശീലകൻ കൂടിയായ പിതാവ് ജയിംസ് പറഞ്ഞു. പത്തനംതിട്ട സീതത്തോട് ഫയർ ഫോഴ്സിലെ സ്കൂബാ ടീമിൽ അംഗമാണ് ചാത്തന്നൂർ താഴം വടക്ക് ജയിംസ് ഭവനിൽ ജയിംസ് . സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി…
Read Moreവെയിലേറ്റ് വാടാതെ… പൊതുയിടങ്ങളിൽ സൗജന്യമായി സൺസ്ക്രീൻ; പുത്തൻ ആശയത്തിന് പിന്നിലെ കാരണം ഇതോ!
നെതർലാൻഡിൽ വർധിച്ചുവരുന്ന ത്വക്ക് കാൻസർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, ഡച്ച് സർക്കാർ 2023-ൽ പൗരന്മാർക്ക് സൗജന്യ സൂര്യ സംരക്ഷണം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഒരു പൊതു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ മെഷീൻ നിവിയ സൺസ്ക്രീൻ ഉപയോഗിച്ച് സംഭരിച്ചിരിക്കുന്നതും ആളുകൾ ഉപയോഗിക്കുന്നതും കാണാം. സ്കൂളുകളിലും സർവകലാശാലകളിലും, പാർക്കുകൾ, കായിക വേദികൾ, രാജ്യത്തുടനീളമുള്ള തുറസ്സായ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സൺ ക്രീം ഡിസ്പെൻസറുകൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ‘നെതർലൻഡ്സിലെ പൊതു ഇടങ്ങളിൽ സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാൻ തുടങ്ങി’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. “കൃത്യമായ സ്ഥാനം എന്നെ അറിയിക്കൂ, കുറച്ച് ശൂന്യമായ കുപ്പികൾ നിറയ്ക്കേണ്ടതുണ്ട്, ഇന്ത്യയിൽ ആണെങ്കിൽ ആളുകൾ യന്ത്രം നേരിട്ട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും, ഇത് അവിശ്വസനീയമാണ്,…
Read Moreമഴ വന്നു…പഴുത്തു കൊഴിഞ്ഞു… ചക്ക കിട്ടാനില്ല; വില ഉയരങ്ങളില്‍
കാലം വഴിപിഴച്ച ഇക്കൊല്ലം ചക്കയ്ക്ക് പൊതുവോ ക്ഷാമമാണ്. ചക്ക വിരിഞ്ഞതുതന്നെ പതിവിലും വൈകിയാണ്. ജൂണില്‍ മഴ ശക്തപ്പെടുന്നതോടെ ചക്ക അതിവേഗം വിളഞ്ഞ് പഴുത്തു കൊഴിയും. മഴ മുറിയുകയും മഞ്ഞ് കുറയുകയും ചെയ്തതിനാല്‍ പ്ലാവിലും മാവിവും രണ്ടു വര്‍ഷമായി കായ് ഫലം പൊതുവെ കുറവാണ്. ഇക്കൊല്ലം ഒരു ചക്ക പോലും വിരിയാതെ പോയ നാട്ടുപ്ലാവുകള് ഏറെയാണ്. കായിച്ചവയില്തന്നെ എണ്ണം തീരെ കുറവും. വിയ്റ്റാനം സൂപ്പര്‍ ഏര്‍ളി പോലെ പെട്ടന്ന് ഫലം തരുന്ന ബഡ്ഡ് ഇനങ്ങള്‍ ഏറെപ്പേരും നടുന്നുണ്ട്. ഇത്തരം ഇനങ്ങളില്‍ പൊതുവേ ചെറിയ ചക്കയാണ് വിളയുക. പുരയിടങ്ങളിലെ തേന്‍വരിക്ക, മധുരവരിക്ക തുടങ്ങിയ പ്ലാവുകളിലൊക്കെ കായ്ഫലം നന്നേ കുറഞ്ഞിരിക്കുന്നു. ചക്ക വിഭവങ്ങള്‍ കഴിക്കാന്‍ താല്പര്യമുള്ളവര്ക്കാണ് ഇക്കൊല്ലം ചക്ക കിട്ടാനില്ലാത്തതില് വിഷമം. ചക്ക പറിക്കാന്‍ ആളെ കിട്ടാനില്ലെന്നതാണ് പ്രധാന പ്രശ്നം. ഇതൊക്കെ അറിയാവുന്ന ഇതര സംസ്ഥാന കച്ചടക്കാര്‍ മരം കയറ്റക്കാരെ എത്തിച്ച്…
Read Moreമുറിപൂട്ടി സുഖമായി കിടന്നുറങ്ങി രണ്ട് വയസുകാരി; പാതിരാത്രിയിൽ വീട്ടുകാരുടെ നെട്ടോട്ടം; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
കുഞ്ഞുങ്ങളുടെ വികൃതികൾ ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് എട്ടിന്റെ പണി നൽകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്നത്. രണ്ട് വയസുകാരി മുറിക്കുള്ളിൽ കയറി വാതിലടച്ച് സുഖമായി കിടന്നുറങ്ങി. മുറിയിലേക്ക് പോയ കുഞ്ഞിനെ ദീർഘനേരമായിട്ടും കാണാതെ വന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ മുറിയിലേക്ക് പോയി. എന്നാൽ മുറിയുടെ വാതിൽ തുറക്കാൻ സാധിക്കുന്നില്ല. കുഞ്ഞ് അകത്തു നിന്നും മുറി പൂട്ടിയിരുന്നു. എത്രശ്രമിച്ചിട്ടും മാതാപിതാക്കൾക്ക് വാതിൽ തുറക്കാനായില്ല. കുഞ്ഞിനെ വിളിച്ച് നോക്കിയിട്ടും അകത്തു നിന്നും യാതൊരു അനക്കവും കേട്ടതുമില്ല. ജനാലയിൽ കർട്ടൻ കിടക്കുന്നതു കാരണം അകത്തുള്ളത് കാണാനും സാധിക്കുന്നില്ലായിരുന്നു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ ഫയർഫോഴ്സ് ഓഫീസിൽ നേരിട്ടെത്തി കാര്യം ധരിപ്പിച്ചു. ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ട കാഴ്ച എല്ലാവരിലും ചിരി പടർത്തി. പ്രശ്നം എല്ലാം ചെയ്ത് വച്ചിട്ട് രണ്ടു വയസുകാരി കുറുന്പി സുഖമായി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. ആശാട്ടി ഇതൊന്നും…
Read More99,99,94,95,999.99 രൂപ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയി: കണ്ണ് തള്ളി അക്കൗണ്ട് ഉടമ; സംഭവിച്ചതിങ്ങനെ…
രാവിലെ കണ്ണ് തുറക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ ക്രെഡിറ്റ് ആയതായി ഒരു മെസേജ് കണ്ടാലോ. പെട്ടെന്ന് ആവേശഭരിതരായേക്കാം, എന്നാൽ ഉടൻ തന്നെ ഇത് ഒരു തട്ടിപ്പാണെന്ന് മനസിലാക്കി ബാങ്കിനെ അറിയിക്കുക. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ നിന്നുള്ള ഭാനു പ്രകാശ് തന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടത് കണ്ട് ആദ്യം ആശ്ചര്യപ്പെട്ടു. തന്റെ ബറോഡ യുപി ബാങ്ക് അക്കൗണ്ട് 99,99,94,95,999.99 രൂപ കാണിക്കുന്നത് കണ്ടപ്പോൾ ഭാനു പ്രകാശിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. തുടർന്ന് സംഭവം ബാങ്ക് അധികൃതരെ അറിയിക്കുകയും സോഫ്റ്റ്വെയർ തകരാറാണെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നാലെ ബാങ്കിന്റെ ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. പ്രശ്നം പരിഹരിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്കൗണ്ട് ഉടമയോട് സംഭവിച്ച കാര്യത്തെ കുറിച്ച് അറിയിച്ച ഉദ്യോഗസ്ഥൻ, പ്രശ്നം പരിഹരിക്കുന്നത് വരെ ഈ അക്കൗണ്ട്…
Read More