അപകടകരമായ രീതിയിൽ പെൺകുട്ടിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവ് പോലീസ് പിടിയിൽ. ബംഗളൂരു ഹെബ്ബാൾ ഫ്ലൈ ഓവറിന് മുകളിലാണ് യുവാവിന്റെയും കൂട്ടുകാരിയുടെയും അഭ്യാസപ്രകടനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിൽ ഇരുന്ന് കഴുത്തിൽ ചുറ്റിപ്പിടിച്ചാണ് യുവതിയുടെ യാത്ര. ഇവർ ഹെൽമറ്റും ധരിച്ചിട്ടില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പോലീസ് ബൈക്ക് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. തുടർന്ന് ബൈക്കിന്റെ നമ്പർ വച്ചുള്ള അന്വേഷണത്തിൽ യുവാവും കൂട്ടുകാരിയും പിടിയിലായി. ഇരുപത്തിയൊന്നുകാരനായ സിലമ്പരസനാണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ബൈക്ക് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. യുവാവ് ഇതിന് മുൻപ് ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. Man rides bike with woman sitting on lap, duo traced by Bengaluru cops… pic.twitter.com/LGuLATg1Gg — Dev…
Read MoreCategory: Today’S Special
എടി മോളേ അത് പാമ്പാണ്…സൂക്ഷിക്കണം; രാജവെമ്പാലയെ തൊട്ടുതലോടി ചുംബിച്ച് യുവതി
ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന ജീവിവർഗമാണു പാമ്പുകൾ. പാമ്പുകളിൽ ഉഗ്രവിഷമുള്ള രാജവെമ്പാലകളെ കൂടിനകത്തു കണ്ടാൽപോലും ആരുമൊന്നു വിറയ്ക്കും. എന്നാൽ രാജവെമ്പാലയെ തൊട്ടുതലോടുകയും ചുംബിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടാലോ? അങ്ങനെയൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു യുവതി വലിയൊരു രാജവെമ്പാലയെ ചുംബിക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്. ചുംബിക്കുന്നതിന് മുൻപ് യുവതി നാഗശ്രേഷ്ഠനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും വീഡിയോയിൽ കാണാം. യുവതിയുടെ മുമ്പിൽ അതീവ ശാന്തനായാണു രാജവെന്പാല പെരുമാറുന്നത്. പരിശീലനം ലഭിച്ച പാമ്പ് പിടിത്തക്കാർ പാന്പുകളെ ചുംബിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരു യുവതി ഈവിധം ചെയ്യുന്നത് ഇതാദ്യമായാണെന്നു പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ പതിനായിരങ്ങളാണു വീഡിയോ കണ്ടത്. യുവതിയുടെ അസാമാന്യ ധൈര്യത്തെ പ്രകീർത്തിച്ചതിനൊപ്പം അവരുടെ സുരക്ഷയിൽ പലരും ആശങ്കയും പ്രകടിപ്പിക്കുകയും ചെയ്തു.
Read Moreബസിൽ യാത്രക്കാരനെ ക്രൂരമായി മർദിച്ച് പോക്കറ്റടി സംഘം; വീഡിയോ വൈറൽ
ഒരു കൂട്ടം പോക്കറ്റടിക്കാർ ബസിൽ വച്ച് ഒരു യാത്രക്കാരനെ ആക്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബസിൽ സ്ഥാപിച്ചിരുന്ന കാമറയിൽ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞിട്ടുണ്ട്. ഓടുന്ന ബസിൽ ഒരു സംഘം ആളുകൾ ചേർന്ന് ഒരാളെ വലിച്ചിഴയ്ക്കുന്നതും ആവർത്തിച്ച് മർദിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ആക്രമണത്തിന് പിന്നാലെ ബലം പ്രയോഗിച്ച് യാത്രക്കാരനെ ബസിൽ നിന്ന് പുറത്താക്കുകയും പോരാട്ടം തെരുവിൽ തുടരുകയും ചെയ്തു. ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. നഗരത്തിലുടനീളമുള്ള ആളുകൾ സഞ്ചരിക്കുന്ന ഈ ബസുകളിൽ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നെറ്റിസൺസ് വീഡിയോ ഷെയർ ചെയ്യുകയും എക്സ് പോസ്റ്റുകളിൽ ടാഗ് ചെയ്ത് വിഷയത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുകയും ചെയ്തു. “ഡൽഹി ബസുകൾ പോക്കറ്റടിക്കാർ ഏറ്റെടുത്തു, സർക്കാർ ഉറങ്ങുകയാണ്,ഡൽഹി സർക്കാർ ശ്രദ്ധിക്കണം, ഇത് ഡൽഹിയിലെ റോഡുകളിലെ ബസുകളിൽ…
Read Moreസത്യമിങ്ങനയോ? തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയ യുവതിക്ക് മർദനമേറ്റ സംഭവം; കല്ല് കൊണ്ട് യുവതി സ്വയം ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുവാൻ പോയ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ വഴിത്തിരിവ്. ഡൽഹി രഘുബീർ നഗർ ഏരിയയിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാൻ പോയ തന്നെ സോനു എന്നയാൾ മർദിച്ചുവെന്ന് പറഞ്ഞാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ടത്. അടുത്തുള്ള ഒരു കടയിൽ ജോലി ചെയ്യുന്നയാൾ നായ്ക്കളെയും തന്നെയും വടികൊണ്ട് ആക്രമിച്ചെന്നും ആക്രമണത്തിൽ തനിക്ക് സാരമായ പരിക്കേറ്റെന്നും ആരോപിച്ചാണ് രക്തം ഒഴിച്ചിലറങ്ങുന്ന മുഖവുമായി യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ വീഡിയോയിൽ യുവതി റോഡരികിൽ വച്ചിരിക്കുന്ന കല്ലുകൊണ്ട് രക്തം വരുന്നത് വരെ സ്വയം ആക്രമിക്കുന്നത് വ്യക്തമായി കാണാം. തെരുവ് നായ്ക്കളെ ആക്രമിച്ചയാൾ പെൺകുട്ടിയെ ഇടിച്ചതാണോ അതോ പ്രശ്നം രൂക്ഷമാക്കാൻ പെൺകുട്ടിയെ ദ്രോഹിച്ചതാണോ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. എന്നാൽ പെൺകുട്ടിയുടെ അമ്മ സമീപത്തെ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നായ്ക്കളെ…
Read More‘ഗുലാബി സാദി അനി ലാലി ലാൽ ലാൽ’… വൈറൽ മറാത്തി ഗാനത്തിന് റീലുമായി മലയാളികളുടെ ഉണ്ണിയേട്ടൻ; ട്രെൻഡിനൊപ്പം കിലി പോളും
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ് ‘ഗുലാബി സാദി അനി ലാലി ലാൽ ലാൽ’ എന്ന ഗാനം. ഇൻസ്റ്റാഗ്രാം ട്രെൻഡ് സൃഷ്ടിച്ച ഈ ഗാനത്തിന്റെ ഒരു റീലെങ്കിലും ഉപയോക്താക്കൾ ഒരു ദിവസം കാണാതിരിക്കില്ല . ഇൻറർനെറ്റിൽ നിരവധി ആളുകൾ ഇഷ്ടപ്പെടുകയും റീലുകൾ പങ്കിടുകയും ചെയ്യുന്ന മറാത്തി ഗാനം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ചെയ്തിരിക്കുന്നതാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. കിലി പോൾ തന്റെ കിടിലൻ ഭാവങ്ങളോടെ പ്രശസ്തമായ മറാത്തി ഗാനത്തിന് അഭിനയിച്ചു. വിമാനത്താവളത്തിൽ നിന്നാണ് വിനോദത്തിനായി അദ്ദേഹം റീൽ റെക്കോർഡ് ചെയ്തത്. വരികൾ മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, ട്രെൻഡിന് അനുയോജ്യമായ വൈബ് കൊണ്ടുവരാൻ കിലിക്ക് കഴിഞ്ഞു. റീൽ ഇപ്പോൾ വൈറലാകുകയും അഞ്ച് ലക്ഷത്തിലധികം ലൈക്കുകൾ ഇതിനോടകം നേടുകയും ചെയ്തു. അടുത്തിടെ, കിലിഗുജറാത്ത് സന്ദർശിച്ചിരുന്നു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതാണ് അദ്ദേഹം. വിവിധ ഇന്ത്യൻ ഭാഷകളിലുള്ള…
Read Moreതെരുവിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നായ്ക്കളെ തല്ലിയോടിച്ചു, ഭക്ഷണം നൽകിയ യുവതിക്ക് നേരെയും മർദനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹി രഘുബീർ നഗറിലാണ് സംഭവം. ഇവിടുത്തെ തെരുവിൽ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി യുവതി രാത്രിയിലെത്തിയ സമയം സ്ഥലത്തെ കടയിൽ ജോലി ചെയ്യുന്നയാൾ ഇവരെ തടയാൻ ശ്രമിച്ചു. ഇയാൾ യുവതി കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്ന നായ്ക്കളെ ആക്രമിക്കുകയും യുവതിയെ അധിക്ഷേപിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവതി സംഭവത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കിട്ടു. ഈ വീഡിയോയിൽ യുവതിയുടെ ശരീരത്തിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതും കാണാവുന്നതാണ്. പരാതിക്കാരിയായ ലൗലിയുടെ മകൾ മനീഷ സോളങ്കിയ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. അമ്മയും മകളും ചേർന്ന് വീട്ടിൽ ഭക്ഷണം തയാറാക്കി തെരുവിലെ മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകുമായിരുന്നു. പതിവ് പോലെ ഇത്തരത്തിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം നൽകുന്ന സ്ഥലത്തിന് സമീപത്തെ കടയിൽ ജോലി ചെയ്യുന്നയാളാണ്…
Read Moreഇന്റർവ്യൂവിന് മിനിറ്റുകൾ മാത്രം ബാക്കി; സ്കൂട്ടറിടിച്ച് അപകടത്തിലായ യുവതിയെ പിഎസ്സി ഓഫീസിലെത്തിച്ച് ഫയർ ഫോഴ്സ്
പിഎസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന. സമയോചിതമായ സേനയുടെ ഇടപെടൽ മൂലം യുവതിക്ക് കൃത്യസമയത്തു തന്നെ അഭിമുഖത്തിന് ഹാജരാകാൻ കഴിഞ്ഞു. യുവതിയെ അപകടം ഉണ്ടായ ശേഷം ആശുപത്രിയിലാക്കുകയും അവിടെനിന്ന് മിനിറ്റുകൾക്കുള്ളിൽ പിഎസ്സി ഓഫീസിലേക്കും അഗ്നി രക്ഷാസേന ആംബുലൻസിൽ എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്കായിരുന്നു യുവതി അഭിമുഖത്തിനായി പുറപ്പെട്ടത്. സ്കൂട്ടറിലായിരുന്നു യുവതിയുടെ യാത്ര. പട്ടം പി എസ് സി ആസ്ഥാനത്തേക്ക് പോകുന്ന വഴി ഹൗസിങ് ബോർഡ് ജംഗ്ഷനിൽ വച്ച് കാറുമായി യുവതിയുടെ സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു. അപകടശേഷം അഗ്നിരക്ഷാസേനയുടെ ആംബുംലൻസിലാണ് യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവതി അഭിമുഖത്തിനു പോകുന്ന വഴിയാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. യുവതിയുടെ കാലിനാണ് പരിക്കുപറ്റിയത്. അത് കാരണം അവർക്ക് നടക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരാളുടെ ജോലിയുടെ…
Read Moreമദ്യപാനികൾക്കൊരു സന്തോഷ വാർത്ത; മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഇല്ലാതാക്കാന്‍ ജെൽ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
മദ്യപാനം ആരോഗ്യത്തിനു ഹാനീകരമാണെന്നാണല്ലോ പറയുന്നത്. എത്രയൊക്കെ മദ്യം കുടിക്കരുതെന്ന് പറഞ്ഞാലും അതൊന്നും ആളുകൾ അനുസരിക്കാറില്ല. ചിലർക്ക് അതൊരു ലഹരിയാണ്. മദ്യമില്ലാതെ ജീവിതത്തിന്റെ ഒരു ദിനം തള്ളി നീക്കാൻ പോലും ചില ആളുകൾക്ക് നന്നേ പ്രയാസമാണ്. എത്ര ബോധം കെട്ട് താഴെ വീണാലും ആളുകൾ മദ്യത്തിന്റെ ലഹരി ആസ്വദിച്ചു കൊണ്ടേയിരിക്കും. ഇനി മധ്യപിച്ച് ബോധം കെടുമെന്ന പേടി വേണ്ട. കുടിച്ച് കഴിഞ്ഞുള്ള ഹാങ്ഓവർ ഇല്ലാതാക്കുന്നതിനായി ജെൽ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇടിഎച്ച് സുറിച്ചിലെ ശാസ്ത്രജ്ഞര്‍. പാലിലെ പ്രോട്ടീനും ചില നാനോപാര്‍ട്ടിക്കിളുകളും ചേര്‍ന്ന ജെല്ലാണ് വികസിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് വിപണിയിൽ എത്തിച്ചിട്ടില്ല. ജെൽ അതിന്റെ പ്രാരംഭ ഘട്ട പരീക്ഷണത്തിലാണെന്ന് നേച്ചര്‍ നാനോടെക്നോളജി റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്യം കഴിച്ച ശേഷമുണ്ടാകുന്ന ഛര്‍ദി, മനംപുരട്ടല്‍, തലവേദന, ക്ഷീണം, ഉത്സാഹക്കുറവ് എന്നിവ ഒഴിവാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആദ്യം എലികളിലാണ് ഇത് പരീക്ഷിച്ചത്. എലികളിൽ ഈ ജെല്‍ കഴിച്ച്…
Read Moreവീടിനുള്ളിൽ ഒരു “ജയിൽമുറി’ കൂടി ആയാലോ…!
യുഎസ്: വീടിനുള്ളിൽ ഒരു ജയിൽമുറി ഉള്ളതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതിൽ അപാകത ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയിലെ മസാച്യുസെറ്റ്സിൽ വാടകയ്ക്കു നൽകാൻ തയാറാക്കിയ ഒരു ആധുനിക അപ്പാർട്ട്മെന്റിൽ അടുക്കളയോടു ചേർന്ന് ഒരു തടവറ കൂടിയുണ്ട്. അഡീഷണലായി ജയിൽ കൂടി ഉള്ളതുകൊണ്ടോ എന്തോ പ്രതിമാസം 77,192 രൂപയാണ് അപ്പാർട്ട്മെന്റിന്റെ വാടക. ഇനി വീടിനകത്തു ജയിൽമുറി നിർമിച്ചത് എന്തിനാണ് എന്നറിയണ്ടേ? വീടിനായി നിർമിച്ചതല്ല അത് എന്നതാണു വാസ്തവം. മസാച്യുസെറ്റ്സിലെ പഴയ ഡഡ്ലി പോലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം നവീകരിച്ചാണു പ്രസ്തുത അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ ഭാഗമായ ജയിൽമുറി ഒരു കൗതുകത്തിനായി അപ്പാർട്ട്മെന്റിന്റെ ഉടമകൾ നിലനിർത്തി. എന്തായാലും സംഭവം ക്ലിക്കായി. ജയിൽ സെല്ലോടു കൂടിയ അപ്പാർട്ട്മെന്റിനെക്കുറിച്ച് അമേരിക്കയിലെങ്ങും ചർച്ചകൾ നടക്കുകയാണെന്നു “ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. ഉപയോക്താക്കൾക്കു വേറിട്ട അവസരമാണിതു സമ്മാനിക്കുന്നതെന്നു ചൂണ്ടിക്കാട്ടി റിയൽ എസ്റ്റേറ്റ് ഏജന്റായ ടെയ്ലേഴ്സ് വീടിന്റെ ചിത്രങ്ങൾ…
Read Moreതാടി ട്രിം ചെയ്യണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധി എത്തിയത് മിഥുന്റെ കടയിൽ; അന്നു മുതൽ കസ്റ്റമേഴ്സിന്റെ ചാകരയാണ് ഈ ബാർബർ ഷോപ്പിൽ
നിങ്ങൾ അത്രയധികം ആരാധിക്കുന്ന ഒരു സെലിബ്രിറ്റി അപ്രതീക്ഷിതമായി നിങ്ങളുടെ മുന്നിലെത്തിയാൽ എന്തായിരിക്കും അവസ്ഥ. അത്തരമൊരു അപ്രതീക്ഷിത വരവിൽ ഞെട്ടിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ബാർബറായ മിഥുൻ. സാധാരണ പോലെ മിഥുൻ കടയിൽ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുകയായിരുന്നു. അപ്പോൾ തന്റെ താടിയൊന്ന് ട്രിം ചെയ്യണമെന്ന് പറഞ്ഞൊരാൾ വന്നത്. അത് മറ്റാരുമല്ല, രാഹുൽ ഗാന്ധി ആയിരുന്നു. രാഹുലിനെ കണ്ടതും രണ്ട് നിമിഷം മിഥുൻ പരിസരം പോലും മറന്ന് പോയെന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. തന്റെ കടയിലേക്ക് ഇത്രയും വലിയൊരു നേതാവ് വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട് പോലുമില്ലെന്ന് മിഥുനും വ്യക്തമാക്കി. എന്തായാലും അദ്ദേഹത്തിന്റെ വരവ് വെറുതെ ആയില്ല. രാഹുൽ വന്ന് പോയശേഷം മിഥുന്റെ ബാര്‍ബര്‍ ഷോപ്പില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ പത്ത് പേരാണ് വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പതിനഞ്ച് പേരായി വർധിച്ചു എന്ന് കടയിലെ ജീവനക്കാരൻ അമാൻ പറഞ്ഞു.
Read More