മ​ക​ളു​ടെ ജ​ന്മ​ദി​നം: ആ​ഘോ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ൻ്റെ വാ​ഹ​ന​ത്തി​ൽ ബ​ലൂ​ൺ കെ​ട്ടി​യി​ട്ട് ഓ​ട്ടോ ഡ്രൈ​വ​ർ; യാ​ത്ര​ക്കാ​രു​ടെ മ​നം​ക​വ​ർ​ന്ന വീ​ഡി​യോ വൈ​റ​ൽ

ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നം പ​ല രീ​തി​യി​ൽ ആ​ഘോ​ഷി​ക്കാ​റു​ണ്ട്. പാ​ർ​ട്ടി ന​ട​ത്തു​ക, ബ​ലൂ​ണു​ക​ൾ കൊ​ണ്ട് അ​വ​രു​ടെ വീ​ട് അ​ല​ങ്ക​രി​ക്കു​ക, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ക, ജ​ന്മ​ദി​നാ​ശം​സ​ക​ൾ അ​റി​യി​ക്കു​ക തു​ട​ങ്ങി​യ​വ​യൊ​ക്കെ ആ​ഘോ​ഷ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. എ​ന്നാ​ൽ മ​ക​ളു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ജോ​ലി​ക്ക് പോ​യ ഓ​ട്ടോ ഡ്രൈ​വ​റാ​യ അ​ച്ഛ​ൻ വാ​ഹ​ന​ത്തി​ൽ പി​ങ്ക് നി​റ​ത്തി​ലു​ള്ള ഒ​രു ബ​ലൂ​ൺ കെ​ട്ടി​ത്തൂ​ക്കി​യി​രു​ന്നു. ഇ​ത് അ​ന്നേ ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ടോ​യി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. അ​ല​ങ്ക​രി​ച്ച ഓ​ട്ടോ​യു​ടെ വീ​ഡി​യോ യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യെ​ടു​ത്തു. ഭം​ഗി​യു​ള്ള അ​ല​ങ്കാ​ര​ത്തെ​ക്കു​റി​ച്ച് ജി​ജ്ഞാ​സ തോ​ന്നി​യ ആ ​സ്ത്രീ ഡ്രൈ​വ​റോ​ട് ബ​ലൂ​ൺ ത​ന്‍റെ ഓ​ട്ടോ​യി​ൽ ചേ​ർ​ത്ത​തി​ന് പി​ന്നി​ലെ കാ​ര​ണം ചോ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​വ​ർ എ​ക്സി​ൽ ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച് പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പ് ഇ​ങ്ങ​നെ ന​ൽ​കി, “ഇ​ന്ന് അ​വ​ൻ്റെ മ​ക​ളു​ടെ ജ​ന്മ​ദി​ന​മാ​യി​രു​ന്നു”. അ​ടി​ക്കു​റി​പ്പിന്‍റെ കൂടെ ഒ​രു ബ​ലൂ​ൺ ഇ​മോ​ജി​യും അവർ ചേ​ർ​ത്തുവച്ചു. …

Read More

മോ​തി​രം കൈ​മാ​റി പി​ന്നാ​ലെ പ്ര​സ​വ​വേ​ദ​ന; വി​വാ​ഹദി​വ​സം കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി യു​വ​തി

വി​വാ​ഹ​ദി​ന​ത്തി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി ഫ്ളോ​റി​ഡ സ്വ​ദേ​ശി​നി. ബ്രി​യാ​ന ലൂ​ക്ക സെ​രെ​സോ​യാ​ണ് വി​വാ​ഹ​ദി​ന​ത്തി​ൽ ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ​യാ​ണ് ബ്രി​യാ​ന വി​വാ​ഹ​ത്തി​നൊ​രു​ങ്ങി​യ​ത്. വി​വാ​ഹം സി​റ്റി ഹാ​ളി​ലാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സം ബ്രി​യാ​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​ക്ക് റെ​സ്പി​റേ​റ്റ​റി സി​ൻ​സീ​ഷ്യ​ൽ വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​സ​വം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ​മാ​ർ ബ്രി​യാ​ന​യോ​ട് വി​വാ​ഹി​ത​യാ​ണോ എ​ന്ന് ചോ​ദി​ച്ചു. ബ്രി​യാ​ന​യ്ക്കൊ​പ്പം പ്ര​തി​ശ്രു​ത വ​ര​നാ​യ സെ​രെ​സോ​യും എ​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ങ്ങ​ളു​ടെ വി​വാ​ഹ​മെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞ​ത്. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ട​ൻ ത​ന്നെ ഇ​വ​രു​ടെ സ​ഹാ​യ​ത്തി​നെ​ത്തി വി​വാ​ഹം ന​ട​ത്താ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും ഇ​വ​ർ​ക്ക് ചെ​യ്ത് കൊ​ടു​ത്തു.  പി​ന്നാ​ലെ ബ്രി​യാ​ന​യ്ക്ക് പ്ര​സ​വ​വേ​ദ​ന തു​ട​ങ്ങി​യ​തോ​ടെ വി​വാ​ഹ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. 30 മി​നി​ട്ടു​കൊ​ണ്ട് ന​ഴ്സു​മാ​രി​ലൊ​രാ​ൾ ഹോ​സ്പി​റ്റ​ലി​ലെ വെ​ള്ള പു​ത​പ്പ് ഉ​പ​യോ​ഗി​ച്ച് വ​ധു​വി​ന്‍റെ വ​സ്ത്രം…

Read More

ഇമ്മിണി ബല്യ ഷവർമയും ചെറിയ മുളകും; ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞു; ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും മ​ര്‍​ദ​നം

ഷ​വ​ര്‍​മ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ മു​ള​കി​ന് നീ​ളം കു​റ​ഞ്ഞ​തി​ന് ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്ക് മ​ര്‍​ദ​നം. ഹോ​ട്ട​ല്‍ ഉ​ട​മ​യ്ക്കും മ​ക്ക​ള്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​യി​ലാ​ണ് സം​ഭ​വം.വ​യ​നാ​ട് സ്വ​ദേ​ശി ക​രീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​രീ​മി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ബി​ല്‍, അ​ജ്മ​ല്‍ എ​ന്നി​വ​ര്‍​ക്കും ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കു​ണ്ട്. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ സ​ത്താ​ര്‍ , മു​ജീ​ബ്, ജ​നാ​ര്‍​ദ്ദ​ന​ന്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ഹോ​ട്ട​ലു​ട​മ​യി​ല്‍ നി​ന്ന് ഇ​ന്ന് മൊ​ഴി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​രോ​ടും ജീ​വ​ന​ക്കാ​രോ​ടും പോ​ലീ​സ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു.

Read More

‘ചട്ടിക്കൊരു കുടം’ മീൻ; മ​ഴ​ത്തു​ള്ളി​ക​ൾ​ക്കൊ​പ്പം ആ​കാ​ശ​ത്തു​നി​ന്നു മ​ത്സ്യ​ങ്ങ​ൾ; അമ്പരന്ന് കാഴ്ചക്കാർ

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല. മ​ഴ​ത്തു​ള്ളി​ക​ൾ​ക്കൊ​പ്പം ആ​കാ​ശ​ത്തു​നി​ന്നു മ​ത്സ്യ​ങ്ങ​ൾ പ​തി​ച്ച കാ​ഴ്ച​യ്ക്കാ​ണു ക​ഴി​ഞ്ഞ ദി​വ​സം അ​വ​ർ നേ​ർ​സാ​ക്ഷ്യം വ​ഹി​ച്ച​ത്. ശ​രി​ക്കും മ​ത്സ്യ​മ​ഴ പെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പൊ​ടി​മീ​നൊ​ന്നു​മ​ല്ല വീ​ണ​ത്. സാ​മാ​ന്യം വ​ലി​പ്പ​മു​ള്ള മ​ത്സ്യ​ങ്ങ​ൾ​ത​ന്നെ. അ​തും പി​ട​യ്ക്കു​ന്ന ജീ​വ​നു​ള്ള​വ. മീ​ൻ മ​ഴ​യെ​ക്കു​റി​ച്ചു മു​ൻ​പു കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും നേ​രി​ൽ ക​ണ്ട​പ്പോ​ൾ അ​ന്ധാ​ളി​ച്ചു​പോ​യെ​ന്ന് ഇ​തി​നു സാ​ക്ഷി​ക​ളാ​യ​വ​ർ പ​റ​യു​ന്നു. മീ​നു​ക​ളെ കൈ​യി​ലെ​ടു​ത്തു നോ​ക്കി​യ​വ​ർ​പോ​ലും വി​ശ്വ​സി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന ക​ൺ​ഫ്യൂ​ഷ​നി​ലാ​യ​ത്രെ. പ​ക്ഷേ നേ​രി​ൽ ക​ണ്ട​ത് എ​ങ്ങ​നെ വി​ശ്വ​സി​ക്കാ​തി​രി​ക്കും? യ​സു​ജ് മേ​ഖ​ല​യി​ലെ മു​നി​സി​പ്പ​ൽ പ്ലാ​സ​യ്ക്ക് മു​ന്നി​ലാ​ണു മീ​ന്‍​മ​ഴ ത​ക​ർ​ത്തു​പെ​യ്ത​ത്. നി​ര​ത്തു​ക​ളി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ലും വ​രെ മ​ത്സ്യ​ങ്ങ​ൾ നി​റ​ഞ്ഞു. ഈ ​പ്ര​ദേ​ശ​ത്തി​ന് 280 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള ഒ​രു പ​ട്ട​ണ​ത്തി​ല്‍ അ​തി​ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു മ​ത്സ്യ​മ​ഴ. കൊ​ടു​ങ്കാ​റ്റ​ടി​ച്ച പ്ര​ദേ​ശ​ത്തെ ഏ​തെ​ങ്കി​ലും ജ​ലാ​ശ​യ​ത്തി​ലെ മീ​നു​ക​ളാ​ണു പെ​യ്തി​റ​ങ്ങി​യ​തെ​ന്നാ​ണു ശാ​സ്ത്രീ​യ വി​ശ​ദീ​ക​ര‍​ണം. ക​ന​ത്ത ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ലി​ലും ത​ടാ​ക​ങ്ങ​ളി​ലു​മു​ള്ള ജ​ലം…

Read More

എ ​പ്ല​സ് ഒ​ന്നു​മി​ല്ല, എ​ങ്കി​ലും അ​ഭി​മാ​ന​മാ​ണ​വ​ൻ; അ​ന്ന​ത്തി​ൽ ഒ​രോ​ഹ​രി പൂ​ച്ച​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന​തി​ന്, ഒരു ദിവസത്തെ വീട്ടു ചിലവിന് എത്ര രൂപ വേണമെന്ന് കൃത്യമായിട്ട് അറിവുള്ളതിന് ഞാ​നെ​ന്‍റെ മ​ക​നെ അ​ഭി​മാ​ന​ത്തോ​ടെ ചേ​ർ​ത്തു പി​ടി​ക്കു​ന്നു

കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി റിസൾട്ട് പ്രസിദ്ധീകരിച്ചത്. 99. 69 ശ​ത​മാ​ന​മാ​ണ് ഈ ​വ​ര്‍​ഷ​ത്തെ വി​ജ​യം. 71831 വി​ദ്യാ​ര്‍​ഥിക​ളാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.​ എല്ലാവരും ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആശംസകൾ കൊണ്ട് പൊതിയുന്പോൾ ഫുള്‍ എ പ്ലസ് ഒന്നും ഇല്ലാത്ത മകനായ മുഹമ്മദ് ഹാഷിമിനെ കുറിച്ച് പിതാവ് മുഹമ്മദ് അബ്ബാസ് എഴുതിയ ഹൃദയാഹാരിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഭൂമിയിൽ എന്‍റെ മകനായി പിറന്നതിന് ഞാനവനോട് നന്ദി പറയുന്നു. ഏറ്റവും സ്നേഹത്തോടെ ഞാനവന്‍റെ നെറുകയിൽ ഉമ്മ വയ്ക്കുന്നു. ഞാനെന്‍റെ മകനെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്നു. അന്നത്തിൽ ഒരോഹരി പൂച്ചകൾക്ക് കൊടുക്കുന്നതിന്, ഈ പൊരിവെയിലത്ത് ഒറ്റ ദിവസം പോലും മുടങ്ങാതെ കിളികൾക്കും കാക്കകൾക്കും വെള്ളം കൊടുക്കുന്നതിന്, സ്വന്തം വസ്ത്രങ്ങൾ അലക്കുകയും ,കഴിച്ച പാത്രങ്ങൾ കഴുകുകയും ,സ്വന്തം കിടപ്പാടം തുടക്കുകയും മുറ്റമടിക്കുകയും ചെയ്യുന്നതിന് ഞാനെന്‍റെ…

Read More

60 മി​നി​റ്റി​നു​ള്ളി​ൽ 1,123 മ​ര​ങ്ങ​ളെ കെ​ട്ടി​പ്പി​ടി​ച്ചു; ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി യു​വാ​വ്

1,123 മ​ര​ങ്ങ​ളി​ൽ കൈ​ക​ൾ ചു​റ്റി ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ങ്ങ​ൾ കെ​ട്ടി​പ്പി​ടി​ച്ച് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് നേ​ടി യു​വാ​വ്. ഘാ​ന​യി​ൽ നി​ന്നു​ള്ള 29 കാ​ര​നാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മ​ര​ങ്ങ​ളെ ഒ​ന്നൊ​ന്നാ​യി ആ​ലിം​ഗ​നം ചെ​യ്ത് മ​ര​ങ്ങ​ളോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ച്ച അ​ബൂ​ബ​ക്ക​ർ താ​ഹി​റു ഫോ​റ​സ്റ്റ​റി വി​ദ്യാ​ർ​ഥി​യാ​ണ്. ഈ ​റി​ക്കാ​ർ​ഡ് വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഈ ​റി​ക്കാ​ർ​ഡ് നേ​ടാ​ൻ അ​ദ്ദേ​ഹം അ​ല​ബാ​മ​യി​ലെ ട​സ്‌​കെ​ഗീ നാ​ഷ​ണ​ൽ ഫോ​റ​സ്റ്റി​ലൂ​ടെ​യാ​ണ് ന​ട​ന്ന​ത്. അ​യാ​ൾ ഒ​രു മ​ര​ത്തി​ൽ നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് മാ​റു​ന്ന​തും അ​വ​യെ ന​ന്നാ​യി ആ​ലിം​ഗ​നം ചെ​യ്യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​തി​ശ​യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഒ​രു മ​ര​വും ആ​വ​ർ​ത്തി​ക്കാ​തെ ഒ​രു മി​നി​റ്റി​ൽ ശ​രാ​ശ​രി 19 മ​ര​ങ്ങ​ളെ ആ​ലിം​ഗ​നം ചെ​യ്യാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. റി​ക്കാ​ർ​ഡ് നേ​ടാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ർ​ശ​ന​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടി വ​ന്നു. “ഇ​രു കൈ​ക​ളും ഒ​രു മ​ര​ത്തി​ൽ ചു​റ്റി​പ്പി​ടി​ക്കു​ക, …

Read More

തോ​ൽ​ക്കാ​ൻ മ​ന​സി​ല്ല! അ​ച്ഛ​ന്‍റേ​യും അ​മ്മാ​വ​ന്‍റേ​യും പീ​ഡ​ന​ത്തി​നി​ര​​യായി, വാ​ശി​യോ​ടെ പ​ഠി​ച്ച് പ​ത്താം​ ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം നേ​ടി ​മി​ടു​ക്കി​ക​ൾ

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ന്നും വി​ജ​യം നേ​ടി ര​ണ്ട് മി​ടു​ക്കി​ക​ൾ. അ​ച്ഛ​നും അ​മ്മാ​വ​നും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​രി​യാ​ക്കി മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ത​ള​ർ​ത്തി​യെ​ങ്കി​ലും വാ​ശി​യോ​ട് പ​ഠി​ച്ച് ജ​യി​ച്ചു ഈ ​പെൺകുട്ടി​ക​ൾ . തെ​ലു​ങ്കാ​ന​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ 15-ാം വ​യ​സി​ലാ​ണ് അ​ച്ഛ​ന്‍റെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മു​ത്ത​ശി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​തി​നാ​ൽ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പ്ര​സ​വി​ച്ച​തോ​ടെ കു​ട്ടി​യെ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു. പെ​ൺ​കു​ട്ടി​ക്ക് 15 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും വി​ധി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ പെ​ൺ​കു​ട്ടി​യെ അ​മ്മാ​വ​നാ​ണ് പീ​ഡി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ൾ ബ​ന്ധു​ക്ക​ൾ പെ​ൺ​കു​ട്ടി​യെ അ​ക​റ്റി നി​ർ​ത്തി​യി​രു​ന്നു. ഇ​രു​വ​രും ഉ​യ​ർ​ന്ന മാ​ർ​ക്കോ​ടെ​യാ​ണ് പത്താംക്ലാസ് പരീക്ഷയിൽ വി​ജ​യി​ച്ച​ത്. 

Read More

ബൂ​ത്തി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വ്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍

പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വ് വീ​ഡി​യോ ചെ​യ്ത ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ദാ​ഹോ​ദ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​പി​യും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ ജ​സ്വ​ന്ത്‌ സിം​ഗ് ഭാ​ഭോ​റി​ന്‍റെ മ​ക​ൻ വി​ജ​യ് ഭാ​ഭോ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ബൂ​ത്ത് കൈ​യേ​റി ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്രം ത​ന്‍റെ പി​താ​വി​ന്‍റേ​താ​ണെ​ന്നു വി​ജ​യ് പ​റ​യു​ന്ന​താ​യി വീ​ഡി​യോ​യി​ലു​ണ്ട്. മ​റ്റൊ​രാ​ളെ​യും വി​ജ​യ് ഭാ​ഭോ​റി​നൊ​പ്പം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​നി​ന്നു വീ​ഡി​യോ പി​ൻ​വ​ലി​ച്ചു. വീ​ഡി​യോ​യു​ടെ പ​ക​ർ​പ്പ് സ​ഹി​തം കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ബൂ​ത്തി​ല്‍ റീ ​പോ​ളിം​ഗ് ന​ട​ത്ത​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ക​ല്യാ​ണ​ത്തി​ന് വി​ളി​ച്ചി​ല്ല; ബന്ധുക്കൾ വ​ര​നെ​യും വീ​ട്ടു​കാ​രെ​യും ത​ല്ലി​ച്ച​ത​ച്ചു!

ക​ല്യാ​ണ​ത്തി​നു ബ​ന്ധു​ക്ക​ളി​ൽ ചി​ല​രെ വി​ളി​ക്കാ​ൻ വി​ട്ടു​പോ​യ​തു വി​വാ​ഹ​വേ​ദി​യി​ൽ കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ചു. ബി​ഹാ​റി​ലെ ബെ​ഗു​സാ​രാ​യി​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ന​രേ​ഷ് ദാ​സി​ന്‍റെ മ​ക​ൻ റോ​ഷ​ൻ കു​മാ​റി​ന്‍റേ​താ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ൽ ചി​ല ബ​ന്ധു​ക്ക​ൾ​ക്കു വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് അ​യ​യ്ക്കാ​ൻ കു​ടും​ബം മ​റ​ന്നു. ക്ഷ​ണം ല​ഭി​ക്കാ​ത്ത ബ​ന്ധു​ക്ക​ൾ പ്ര​കോ​പി​ത​രാ​യി ക​ല്യാ​ണം ന​ട​ക്കു​ന്നി​ട​ത്തേ​ക്കു കൂ​ട്ട​മാ​യെ​ത്തി വ​ര​നെ​യും കു​ടും​ബ​ത്തെ​യും വ​ടി​കൊ​ണ്ടാ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​വും ന​ട​ന്നു. നാ​ട്ടു​കാ​ര​ട​ക്കം നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ര​ന​ട​ക്കം ആ​ശു​പ​ത്രി​യി​ലാ​യി. വി​വാ​ഹ​ഘോ​ഷ​യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്ന നാ​ലു വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ ചി​ല​ർ സോ​ഷ്യ​ൽ‌ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ച​തോ​ടെ പോ​ലീ​സ് ഇ​ട​പെ​ട്ടു. പ്ര​ധാ​ന​പ്ര​തി​യാ​യ രാം ​ഉ​ദ​യ് ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്തു. വി​വാ​ഹ​ത്തി​നു ക്ഷ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല കൈ​യി​ലി​രി​ക്കു​ന്ന​ത് ആ​റ് എ​ണ്ണം: പാ​മ്പു​ക​ളെ തൂ​ക്കി​യി​ട്ട് യു​വാ​വി​ന്‍റെ അ​ഭ്യാ​സ​പ്ര​ക​ട​നം; വീ​ഡി​യോ വൈ​റ​ൽ

പാ​മ്പു​ക​ളെ പേ​ടി​യി​ല്ലാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. പൊ​തു​വേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പാ​മ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ വ​രു​മ്പോ​ൾ ത​ന്നെ കാ​ണാ​ൻ പോ​ലും ആ​ളു​ക​ൾ കൂ​ട്ടാ​ക്കാ​റി​ല്ല. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ആ​റു പാ​മ്പു​ക​ളെ കൈ​യി​ൽ പി​ടി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു യു​വാ​വി​നെ​യാ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ യു​വാ​വ് ഈ ​പാ​മ്പു​ക​ളെ ഭാ​രം കാ​ര​ണം താ​ഴേ​ക്ക് തൂ​ക്കി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഇ​തി​നി​ട​യി​ൽ പാ​മ്പു​ക​ൾ താ​ഴേ​ക്ക് ഇ​ഴ​ഞ്ഞി​റ​ങ്ങാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​വ വി​ഷ​മു​ള്ള പാ​മ്പു​ക​ളാ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. യു​വാ​വി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ഇ​ത്ത​ര​ത്തി​ൽ പാ​മ്പു​ക​ളു​മാ​യു​ള്ള നി​ര​വ​ധി സാ​ഹ​സി​ക വീ​ഡി​യോ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More