ഞെട്ടിക്കുന്ന ഒരു വൈറൽ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സ്കൂൾ പരിസരത്ത് വെച്ച് ഒരു പെൺകുട്ടിയുടെ മുഖത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ച ദൃശ്യമാണ് വീഡിയോയിലുള്ളത്. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കവിളിലൂടെ രക്തം ഒഴുകുന്നുത് വീഡിയോയിൽ വ്യക്തമാണ്. 2024 ഏപ്രിൽ 30-ന് പോസ്റ്റ് ചെയ്ത ഈ സംഭവം നടന്നത് ഡൽഹിയിലെ ഗുലാബി ബാഗ് ടൈപ്പ്-1 CO-ED സർവോദയ വിദ്യാലയത്തിലാണെന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ് അവകാശപ്പെടുന്നത്. സ്കൂളിലെ മറ്റ് വിദ്യാർഥികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നതെന്നും എന്നാൽ അക്രമം തടയാൻ ഒരു ഇടപെടലും ഉണ്ടായില്ലെന്നും വീഡിയോയിൽ പറയുന്നു. സംഭവം വിദ്യാർഥികളിലും രക്ഷിതാക്കളിലും ഭയവും ഉത്കണ്ഠയും ഉളവാക്കിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ അതിവേഗം വൈറലാകുകയാണ്. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഡിസിപി നോർത്ത് വെസ്റ്റിനെയും ഡൽഹി പോലീസിനെയും പോസ്റ്റിൽ ടാഗ്…
Read MoreCategory: Today’S Special
ചന്ദുമേനോന്റെ ഭാവനയിൽ വിടർന്ന ഇന്ദുലേഖയെ രവി വർമ തന്റെ ക്യാൻവാസിൽ പകർത്തി; ‘ഇന്ദുലേഖ’ തിരികേ കിളിമാനൂർ കൊട്ടാരത്തിലേക്ക്
ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിൽ തിരിച്ചെത്തി. വിശ്വ വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ 176-ാം ജന്മദിനത്തിലാണ് മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ എന്നറിയപ്പെടുന്ന ഇന്ദുലേഖയുടെ ഛായാ ചിത്രം കിളിമാനൂർ കൊട്ടാരത്തിലേക്ക് തിരികെയെത്തിയത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശശികലയുടെ പിതാവിന് രാജാ രവി വർമ്മ നേരിട്ട് സമ്മാനിച്ചതായിരുന്നു ഇന്ദുലേഖയുടെ ഛായാ ചിത്രം. പൈതൃക സ്വത്തായി കിട്ടിയ ഛായാചിത്രത്തെ ഇന്നും ഒരു നിധി പോലെയാണ് ശശികലയുടെ കുടുംബം സൂക്ഷിച്ച് പോരുന്നത്. ഛായാ ചിത്രത്തിന്റെ പകർപ്പ് രവിവർമ്മയുടെ ജന്മദിനത്തിൽ തന്നെ തിരികെ കിളിമാനൂർ കൊട്ടാരത്തിലേക്ക് എത്തിക്കാൻ താത്പര്യമുണ്ടെന്ന് ശശികലയാണ് കിളിമാനൂർ പാലസ് ട്രസ്റ്റ് ജനറൽ സെക്രട്ടറി രാമവർമ്മയെ അറിയിക്കുന്നത്. ഇനി മുതൽ യഥാർത്ഥ ഛായാ ചിത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് കൊട്ടാരത്തിന്റെ ഭാഗമായ ചിത്രശാല ഗാലറിയിലുണ്ടാകും. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവലാണ് ഒ. ചന്ദുമേനോന്റെ ഇന്ദുലേഖ. 1889 ൽ ചന്ദുമേനോന്റെ…
Read Moreഅനികുമാറിന്റെ ലഹരി ലഹരിക്കെതിരേ; പടിയിറക്കം നിറഞ്ഞ മനസോടെ
‘കഴിഞ്ഞ കോവിഡ് കാലത്ത് കുഞ്ഞുങ്ങളെ ലഹരിയുടെ പിടിയില്‍പ്പെടാതെ എങ്ങനെ കാക്കുമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. ഒരിക്കല്‍ പോലും എക്സൈസുകാര് തിരിഞ്ഞുനോക്കാത്ത ആ കോളനിയിലെ ഞങ്ങളുടെ കുഞ്ഞുങ്ങളെ ഓര്‍ത്താണ് അന്ന് അനി കുമാര്‍ സാറിനെ കാണാന്‍ പോയത്. ഞങ്ങളുടെ മുഖത്തെ ആശങ്ക കണ്ട് അദ്ദേഹം ആദ്യം ഒരു കൗണ്‍സലിംഗ് തന്നു. നിങ്ങള്‍ ധൈര്യമായി പോകൂ എന്ന ഉറപ്പും. ആ ഉറപ്പിലാണ് ഞങ്ങള്‍ ഇന്നും സുരക്ഷിതരായി രാജാജി നഗര്‍ കോളനിയില്‍ കഴിയുന്നത്. ദൈവത്തിന് ചില കാര്യങ്ങള്‍ ചെയ്യാന്‍ പരിധിയുണ്ടാവില്ലേ… ദൈവം അത് മനുഷ്യരിലൂടെ സാധ്യമാക്കിത്തരും. അനി കുമാര്‍ സാര്‍ ഞങ്ങള്‍ക്ക് അങ്ങിനെയാണ്. ദൈവിക പ്രവൃത്തിയുള്ള മനുഷ്യന്. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എന്ന പദവിക്ക് അപ്പുറം ഞങ്ങള്‍ക്ക് സഹോദരനാണ് അദ്ദേഹം’- ഇന്നലെ ട്രിവാന്‍ഡ്രം ക്ലബില്‍ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി. അനി കുമാറിന്റെ യാത്രായയപ്പ് ചടങ്ങില്‍ തിരുവനന്തപുരം…
Read Moreനിവേദ്യത്തിലെ അരളിയോടും ഇനി ബൈ പറയാം; അരളിയ്ക്കൊരു കൈ അകലമരുളി വിദഗ്ധർ
അലങ്കാര പുഷ്പങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അരളി. എന്നാൽ ഇവ ഉപയോഗിക്കുമ്പോൾ അല്പം സൂക്ഷ്മത വേണമെന്നാണ് വിദഗ്ദർ പറയുന്നത്. പൂക്കളത്തിൻ മാത്രമല്ല ക്ഷേത്ര നിവേദ്യങ്ങളിലും പ്രധാനിയാണ് അരളി. എന്നാൽ ക്ഷേത്ര നിവേദ്യം കഴിക്കുമ്പോൾ ഇവ ഉള്ളിൽ ചെല്ലുമോ എന്നതാണ് പുതിയ ആശങ്ക. അരളിയുടെ ഉള്ളിലുള്ള ചില കെമിക്കൽസ് മനുഷ്യശരീരത്തിന് വളരെ ദോഷകരമാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെറിയ അളവിൽ ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് കൊണ്ട് വലിയ കുഴപ്പങ്ങളുണ്ടാകുന്നില്ല. അരളി ചെടി പൊട്ടിക്കുകയോ, പൂവ് പറിച്ചെടുക്കയോ ചെയ്യന്നതിന് പുറമേ ഇവ ഒരു നിശ്ചിത അളവിൽ കൂടുതൽ ശരീരത്തിൽ പ്രവേശിക്കുന്നത് വളരെ സൂക്ഷിക്കണം. അരളി പൂവ് കഴിക്കുക അല്ലെങ്കിൽ അവയുടെ ഇലകൾ കഴിക്കുന്നത് വഴി താടിയെല്ലുകൾ ലോക്ക് ആകാനുള്ള സാധ്യത വളരെ കടുതലാണ്. കൂടാതെ ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുക, അമിതമായ ക്ഷീണം, എപ്പോഴും ഉറങ്ങിയത് പോലുള്ള അവസ്ഥ എന്നിവ ഇതിന്റെ…
Read Moreതോമസ് കുട്ടീ… വിട്ടോടാ… ഹോട്ടലിൽ കയറി മൂക്കുമുട്ടെ തിന്നും, എന്നിട്ടു മുങ്ങും യുകെ ദന്പതികൾ പിടിയിൽ
ലണ്ടൻ: ഹോട്ടലുകളിൽ കയറി വയറുനിറയെ തിന്നശേഷം ബിൽ അടയ്ക്കാതെ മുങ്ങുന്ന കുടുംബം ഒടുവിൽ പോലീസ് പിടിയിൽ. എട്ട് അംഗങ്ങളടങ്ങുന്ന കുടുംബം വിവിധ ഭക്ഷണശാലകളിലായി ഒരു ലക്ഷത്തിലേറെ രൂപയ്ക്കു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. 39കാരിയായ യുവതിക്കും ഇവരുടെ 41കാരനായ ഭർത്താവിനുമെതിരേ അഞ്ചു കേസുകളാണു പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിക്കെതിരേ നിരവധി മോഷണക്കേസുകളും നിലവിലുണ്ടെന്നു പറയുന്നു. വിവിധ റസ്റ്ററന്റുകളിലെ സിസിടിവി കാമറകളിൽ ഇവർ ഭക്ഷണം കഴിക്കുന്നതിന്റെയും വിദഗ്ധമായി മുങ്ങുന്നതിന്റെയും ദൃശ്യങ്ങൾ വ്യക്തമായി കാണാം. ആദ്യം ദന്പതികളും രണ്ടു കുട്ടികളുമാണ് എത്തുക. തുടർന്ന് ഇവരുടെ ടേബിളിലേക്കു മറ്റു നാലു പേർ കൂടി എത്തും. വർത്തമാനം പറഞ്ഞും രസിച്ചും ആർക്കും സംശയത്തിനിടകൊടുക്കാതെയാണ് ഇവരുടെ ഹോട്ടലിലെ പെരുമാറ്റം. വിലകൂടിയ വിഭവങ്ങൾ വയറുനിറയെ കഴിച്ചശേഷം ബില്ലടയ്ക്കാതെ സംഘമായിതന്നെ ഹോട്ടലിൽനിന്നു പുറത്തുകടക്കുകയാണു പതിവ്. ആദ്യം യുവതിയും കുട്ടികളുമാണു പുറത്തുകടക്കുക. പിന്നാലെ പുരുഷന്മാരും പുറത്തുകടക്കും. തുടർന്നു പുറത്തു…
Read Moreവെയിലേറ്റ് വാടുന്ന പക്ഷികൾ… വേനൽച്ചൂടിൽ വലഞ്ഞ് പക്ഷികളും
കോട്ടയം: നഗരത്തിലെ പക്ഷികളും വേനല്‍ച്ചൂടില്‍ മരങ്ങളുടെ ഇടങ്ങളിലേക്കു ചുരുങ്ങിയതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ചു പക്ഷി വൈവിധ്യത്തിൽ നേരിയ കുറവുണ്ട്. ചൂടിന്റെ ആഘാതത്തിൽ പക്ഷികൾ തണലിലേക്കു ഒതുങ്ങിയതാണ് ഇതിനു കാരണം. നഗരത്തെ ആറ് സെക്ടറുകളായി തിരിച്ചുള്ള സർവേയിൽ 40 ഇനം പക്ഷികളെയാണു കണ്ടെത്തിയത്. ഏറ്റവുമധികം പക്ഷികളെ കണ്ടെത്തിയത് ഈരയിൽകടവിലും രണ്ടാമത് സിഎംഎസ് കോളജ് കാമ്പസിലുമാണ്. നീർപക്ഷികളുടെ താവളമായ നാഗമ്പടത്തെ കൊറ്റില്ലങ്ങൾ മുൻവർഷങ്ങളേക്കാൾ വർധിച്ചതായാണു കണക്ക്. ചിന്നകൂട്ടുറുവാൻ, നാട്ടുമൈന, കാക്കകൾ, ആനറാഞ്ചി, കാക്കത്തമ്പുരാട്ടി, അമ്പലപ്രാവ് എന്നിവയാണ് നഗരത്തില്‍ ഏറ്റവുമധികമായി കണ്ടത്. ജലപക്ഷികളായ, ചായമുണ്ടി, ചേരകോഴി, നീലകോഴി എന്നിവയെയും നഗരങ്ങളില്‍ വിരളമായി കണ്ടുവരുന്ന കായലാറ്റ, ചുവന്ന നെല്ലിക്കോഴിയെയും കണ്ടെത്താനായി. ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ശരത്, എന്‍.ബി. ബാബു , ടോണി ആന്റണി, എം.എൻ. അജയകുമാർ, ഷിബി മോസ്റ്റസ്, അനുപാ മാത്യൂസ്, തോമസ്…
Read Moreമൂക്കുത്തി മൂക്കുത്തി കണ്ടില്ലാ, അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു; 12 വർഷം മുൻപ് കാണാതായ മൂക്കുത്തി ശ്വാസകോശത്തിൽ!
കൊച്ചി: 12 വർഷം മുന്‍പ് കാണാതായ മൂക്കുത്തിയുടെ ഒരു ഭാഗം വീട്ടമ്മയുടെ ശ്വാസകോശത്തിൽനിന്നു പുറത്തെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ നാൽപ്പത്തിനാലുകാരിയുടെ ശ്വാസകോശത്തിൽനിന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ഒരു സെന്റിമീറ്റർ നീളമുള്ള ചങ്കിരി പുറത്തെടുത്തത്. മൂക്കുത്തി കാണാതായ ദിവസം അതിന്റെ പ്രധാനഭാഗം വീട്ടിൽനിന്ന് കിട്ടിയിരുന്നു. ചങ്കിരിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്കാനിംഗിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
Read More‘മാങ്ങ’ കള്ളനു പിന്നാലെ പോലീസുകാർ അവതരിപ്പിക്കുന്ന പുതിയ മോഷണകഥ; യുപിയിലെ കളവ് പോയ ‘ബൾബ്’
ലക്നൗ: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ വഴിയോരത്തെ കടയിൽനിന്നു ഒരു പോലീസുകാരൻ മാങ്ങാ മോഷ്ടിച്ചത് കേരളാ പോലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു. ഈ പോലീസുകാരനെ പിന്നീടു സർവീസിൽനിന്നു പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ സിക്കന്ദർപുരിലും പോലീസുകാർക്ക് അപമാനമുണ്ടാക്കുന്ന സംഭവമുണ്ടായി. രാത്രി ഡ്യൂട്ടിക്കിടെ ഒരു പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റിൽനിന്നു ബൾബ് മോഷ്ടിക്കുകയായിരുന്നു. മോഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുംചെയ്തു. ദൃശ്യങ്ങളുടെ തുടക്കത്തിൽ മൊബൈൽ ഫോണിൽ സംസാരിച്ചെത്തുന്ന പോലീസുകാരൻ ഇലക്ട്രിക് പോസ്റ്റ് നിരീക്ഷിക്കുന്നതു കാണാം. എന്തോ തകരാർ പരിഹരിക്കാൻ ശ്രമിക്കുന്നതായാണ് ആദ്യം തോന്നുക. എന്നാൽ പ്രകാശിച്ചുനിൽക്കുന്ന ബൾബ് ഹോൾഡറിൽനിന്ന് ഊരിയെടുത്ത് പോക്കറ്റിലാക്കി പോലീസുകാരൻ സ്ഥലംവിടുന്നതാണു പിന്നീടു കാണുന്നത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസുകാരനെതിരേ നടപടി സ്വീകരിച്ചു.
Read Moreവിവാഹക്ഷണക്കത്തിൽ ‘മോദി’; വരനെതിരേ കേസ്
ബംഗുളൂരു: കർണാടകയിൽ വിവാഹക്ഷണക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും മോദി അനുകൂല വാചകങ്ങളും അച്ചടിച്ച വരനെതിരേ കേസെടുത്ത് പോലീസ്. വിവാഹ ക്ഷണക്കത്തിലെ ടാഗ്ലൈൻ “ദമ്പതികൾക്കു നിങ്ങൾ നൽകുന്ന ഏറ്റവും മികച്ച സമ്മാനം മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുക’ എന്നതായിരുന്നു. ഇതുസംബന്ധിച്ച് വരന്റെ ബന്ധുവാണു തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് മാർച്ച് ഒന്നിനാണ് ക്ഷണക്കത്ത് അച്ചടിച്ചതെന്നു വരൻ വിശദീകരിച്ചു. മോദിയോടുള്ള ആരാധനയെത്തുടർന്നാണ് ടാഗ്ലൈനിൽ അപ്രകാരം എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രിൽ 18നായിരുന്നു വിവാഹം. എന്നാൽ വരന്റെ വിശദീകരണം വകവയ്ക്കാതെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read Moreഡൽഹിയിൽ ബൈക്കിൽ കറങ്ങി ‘സ്പൈഡർ കമിതാക്കൾ’; പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, സ്പൈഡർ വുമൺ വേഷം ധരിച്ച് ബൈക്കിൽ ആടിപ്പാടി കറങ്ങുന്ന സ്ത്രീയും പുരുഷനും. റീൽസ് ഷൂട്ടിംഗിനുവേണ്ടിയാണ് “സ്പൈഡർ കമിതാക്കൾ’ ഇരുചക്ര വാഹനത്തിൽ ആഘോഷമായെത്തിയത്. സ്പൈഡർമാൻ ആദിത്യ (20)യും സുഹൃത്ത് 19കാരി സ്പൈഡർ വുമൺ അഞ്ജലിയും ചേർന്നു നിർമിച്ച ഇൻസ്റ്റാഗ്രാം റീൽ ഹിറ്റായെങ്കിലും നടുറോഡിലെ പ്രകടനത്തിൽ ഇരുവരും പുലിവാലു പിടിച്ചിരിക്കുകയാണ്. നമ്പർ പ്ലേറ്റും കണ്ണാടിയും ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇവരുടെ പ്രകടനം. അപകടകരമായി ബൈക്ക് ഓടിക്കുന്ന റീൽ വൈറലായതോടെ ഡൽഹി ട്രാഫിക് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മോട്ടോർ വാഹന നിയമപ്രകാരം പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു. ആദിത്യയും അഞ്ജലിയും സൂപ്പർഹീറോ വസ്ത്രം ധരിച്ച് ഡൽഹിയിലെ തെരുവിലിറങ്ങുന്നത് ഇതാദ്യമായല്ല. ആദിത്യയ്ക്ക് ഇന്ത്യൻ സ്പൈഡി ഒഫീഷ്യൽ എന്ന പേരിൽ…
Read More