അനുയോജ്യമായ പങ്കാളികളെ മക്കൾക്ക് ലഭിക്കാനായി മാതാപിതാക്കൾ ഇന്നും ആശ്രയിക്കുന്നത് മാട്രിമോണി സൈറ്റുകളെയാണ്. എന്നാൽ മകൾക്ക് വരനെ കണ്ടെത്താൻ മൂന്ന് ലക്ഷം രൂപ ചിലവഴിച്ച പിതാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 200 കോടിയിലധികം ആസ്തിയുള്ള വരനെയാണ് മകൾക്കായി പിതാവ് അന്വേഷിക്കുന്നത്. വിവാഹം ആലോചിക്കുന്ന യുവതിയുടെ സുഹൃത്താണ് എക്സിൽ ഇക്കാര്യം പങ്കുവച്ചത്. ഇക്കാര്യം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായെത്തിയത്. അതേസമയം വിവാഹാലോചന അന്വേഷിച്ച പ്ലാറ്റ്ഫോം ഏതാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവാഹം ആലോചിക്കുന്ന പെൺകുട്ടികളുടേയും സമ്പത്ത് കൂടി നോക്കണം എന്നും ഒരു കൂട്ടം ആളുകൾ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.
Read MoreCategory: Today’S Special
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തിലുള്ള ഈസ്റ്റ് ലബൂഷെ പർവതത്തിലും ഇന്ത്യൻ പതാകയുയർത്തി. എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായാണ് ഈസ്റ്റ് ലബൂഷെ പർവതം അഭിലാഷ് കീഴടക്കിയത്. ആദ്യദിവസം കാഠ്മണ്ഡുവിൽനിന്നും പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അഞ്ച് എയർപോർട്ടുകളിൽ ഒന്നായ ലുക്ലയിൽ നിന്നും എട്ടു ദിവസത്തെ യാത്രക്കു ശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയതെന്ന് അഭിലാഷ് ദീപികയോടു പറഞ്ഞു. എട്ടാമത്തെ ദിവസം 5270 മീറ്റർ ഉയരത്തിലുള്ള ഗൊരക്ക് ഷെപ്പിൽ ഒരുമണിക്കൂർ വിശ്രമത്തിന് ശേഷം 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി വീണ്ടും ഗൊരക്ക് ഷെപ്പിലേക്ക് മടങ്ങി. ഒൻപതാമത്തെ ദിവസം 5545 മീറ്റർ ഉയരത്തിൽ കലാപത്തർ. അവിടെനിന്നും ബേസ് ക്യാമ്പായ ലുംബൂച്ചേയിൽ തിരിച്ചെത്തി. അന്നുതന്നെ 5400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തി.…
Read Moreവെയിലേറ്റു വാടല്ലേ… ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന്…
Read Moreവൈക്കം സത്യാഗ്രഹം നൽകിയ സമ്മാനം; ചപ്പാത്തിക്ക് വയസ് 100!
മാവേലിക്കര:ചപ്പാത്തി കേരളത്തിലെത്തിയതിന്റെ നൂറാം വാർഷികം മാവേലിക്കര കഥ സാഹിത്യ സംഘടനയുടെ നേതൃത്വത്തിൽ രാജ രവിവർമ കോളജിൽ ആഘോഷിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. 8 കേരള ബറ്റാലിയൻ കമ്പനി ഹവിൽദാർ മേജർ, പഞ്ചാബിലെ ലുധിയാന സ്വദേശിയായ രാജ് വീന്ദർസിങ് മുഖ്യാതിഥിയായി. ചരിത്രകാരൻ ജോർജ് തഴക്കര മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് കെ.കെ. സുധാകരൻ അധ്യക്ഷനായി. ചിത്രകാരൻ പ്രസാദ് ദൊരെസ്വാമി വരച്ച കേരളത്തിൽ ചപ്പാത്തി എത്തിയതിന്റെ നൂറാം വാർഷികത്തിന്റെ ചരിത്ര പശ്ചാത്തലം പ്രകാശനം ചെയ്തു.റെജി പാറപ്പുറം, ഹവിൽദാർ നിലേഷ് റിൻഡേ, ഉഷാകുമാരി, സരോജിനി ഉണ്ണിത്താൻ എന്നിവർ പങ്കെടുത്തു. അഡ്വ. ദേവി പ്രസാദ് സ്വാഗതം പറഞ്ഞു. ഇന്നാണ് വാർഷികദിനം. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാളിയുമായ സർദാർ കെ. എം. പണിക്കർ വഴി പട്യാല രാജാവും സിഖുകാരും സത്യഗ്രഹത്തെക്കുറിച്ചറിഞ്ഞു.…
Read Moreവോട്ട് നമ്മുടെ അവകാശമാണ്, അവഗണന കൂടാതെ നിസംഗത കാണിക്കാതെ സമ്മതിദാനാവകാശം വിനിയോഗിക്കുക; വോട്ട് ചെയ്യാൻ കന്നഡ യുവതിക്ക് ചെലവ് ഒന്നരലക്ഷം..!
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ടാം ഘട്ടത്തിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു. വെള്ളിയാഴ്ചയായിരുന്നു കർണാടകയിലെ ഒന്നാം ഘട്ട വോട്ടെടുപ്പ്. നാലു ബംഗളൂരു മണ്ഡലങ്ങൾ ഉൾപ്പെടെ 14 സീറ്റിൽ ജനം വിധിയെഴുതി. കർണാടകയിൽ ആകെ 28 സീറ്റാണുള്ളത്. കർണാടയിൽ ആദ്യഘട്ടത്തിലെ വോട്ടർമാരിൽ സൂപ്പർസ്റ്റാർ ഒരു യുവതിയായിരുന്നു. മണ്ഡ്യയിലെ കലേനഹള്ളി ഗ്രാമത്തിലെ സോണിക വോട്ട് ചെയ്യാൻ യാത്രയ്ക്കായി ചെലവഴിച്ച തുകയാണ് അവരെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ഒന്നരലക്ഷത്തിലേറെ രൂപയാണ് വോട്ട് ചെയ്യാൻ സോണികയ്ക്കു വന്ന ചെലവ്. ലണ്ടനിൽനിന്നെത്തിയ സോണിക കലേനഹള്ളി സർക്കാർ സീനിയർ പ്രൈമറി സ്കൂളിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. ബംഗളൂരു നഗരത്തിലെ മണ്ഡലങ്ങളിൽ അന്‍പതു ശതമാനത്തോളം പേർ മാത്രമാണു വോട്ട് ചെയ്തതെന്നിരിക്കെ സോണികയുടെ വോട്ടിനു മൂല്യമേറെയാണ്. ഇത്രയേറെ പണം ചെലവഴിച്ച് ആരെങ്കിലും വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് സോണിക പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു:…
Read Moreഭാവനാനുഭവത്വം ഭരതത്വം; ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം
ഇന്ന് അന്താരാഷ്ട്ര നൃത്ത ദിനം. ലാസ്യ ഭാവ താളത്തോടെ നാട്യം ചെയ്യുന്ന വേളയിൽ പരിസരം പോലും മറന്ന് നൃത്തത്തിൽ ലയിച്ചു നിന്നു പോകും. നൃത്തത്തിന്റെ ചരിത്രം ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും, ഔദ്യോഗിക നൃത്ത ദിന ചടങ്ങുകൾ ആരംഭിച്ചത് 1982 മുതലാണ്. ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് (ഐടിഐ), യുനെസ്കോ പെർഫോമിംഗ് ആർട്സുമായി സഹകരിച്ച് 1982-ൽ ആഗോളതലത്തിൽ നൃത്തരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര നൃത്ത ദിനം സ്ഥാപിച്ചു. എല്ലാ വർഷവും ഏപ്രിൽ 29 ന് ഈ ദിനം ആഘോഷിക്കുന്നു. മനസിനേയും ശരീരത്തേയും ഒരുപോലെ ആനന്ദിപ്പിക്കാൻ സാധിക്കുന്നതാണ് നൃത്തം. ഇതിലൂടെ നിങ്ങളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും വൈജ്ഞാനിക പ്രകടനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Read Moreരുചിഭേദങ്ങൾ വിളമ്പി റെയിൽവേ; സ്റ്റേഷനുകളിൽ 20 രൂപയ്ക്ക് ഭക്ഷണവുമായി റെയിൽവേ
കൊല്ലം: സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ 20 രൂപയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സംരംഭം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ആരംഭിച്ചു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട 100 സ്റ്റേഷനുകളിലെ 150 സ്പെഷൽ കൗണ്ടറുകൾ വഴിയാണ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ജനതാ ഖാന എന്ന പേരിൽ 20 രൂപയ്ക്ക് ഏഴ് പൂരിയും ഉരുളക്കിഴങ്ങ് കറിയും അച്ചാറും പായ്ക്കറ്റിൽ പ്രസ്തുത കൗണ്ടറുകൾ വഴി ലഭിക്കും. ഇക്കണോമി മീൽസ് എന്ന പേരിൽ 50 രൂപയ്ക്ക് ലമൺ റൈസ്, തൈര് സാദം, അച്ചാർ എന്നിവയും പായ്ക്കറ്റിൽ കിട്ടും. തടിയിൽ നിർമിതമായ സ്പൂണും ഒപ്പമുണ്ടാകും. 50 രൂപയ്ക്ക് ഈ കൗണ്ടറുകൾ വഴി വെജിറ്റബിൾ ഊണും ലഭിക്കും. കുറഞ്ഞ നിരക്കിൽ കുടിവെള്ളവും വിതരണം ചെയ്യും. 200 മില്ലി ലിറ്റർ കുപ്പി വെള്ളത്തിന് മൂന്നു രൂപയാണ് വില. പണമിടപാടുകൾക്ക് പേടിഎം സംവിധാനവും കൗണ്ടറുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്ത്…
Read Moreഭാവം പകർന്നും ഭാഗ്യം വിറ്റും ഒരു നർത്തകൻ
തൃശൂർ: സായാഹ്നത്തില്‍ സിനിമാതാരങ്ങളെ അണിയിച്ചൊരുക്കുന്നയാള് നേരംപുലരുമ്പോള്‍ തെരുവില്‍ ലോട്ടറി വില്ക്കാന് നില്ക്കുന്ന കാഴ്ച അവിശ്വസനീയമാവും. ഇത്തരം കാഴ്ചകള്‍ക്കു പൊതുവില്‍ കാണുന്ന അടിക്കുറിപ്പു തന്നെയാണ് ഈ കഥയ്ക്കും യോജ്യം- ജീവിത പ്രാരാബ്ധം. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി സുരേഷ് ലാസ്യ എന്ന നര്ത്തകന്റ ജീവിതമാണിത്. അരങ്ങിൽ ഭാവംകൊണ്ട് ആസ്വാദകരെ ആകർഷിക്കുന്ന സുരേഷ് ജീവിക്കാനായി തെരുവിൽ ലോട്ടറി കാണിച്ച് ആൾക്കാരെ വിളിക്കുന്നു. കൂലിപ്പണിക്കാരായ എടക്കുളം കൈപ്പറ വീട്ടില്‍ വേലായുധന്റെയും കാർത്യായനിയുടെയും മകന് ഓർമവച്ച കാലംമുതല്‍ നൃത്തത്തോടാണ് ഇഷ്ടം. അതും ശാസ്ത്രീയ നൃത്തത്തോട്. സ്കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം നൃത്തം അവതരിപ്പിച്ചിരുന്നു. അത് ഇഷ്ടപ്പെട്ടിരുന്ന അധ്യാപകര്‍ ഒഴിവുസമയങ്ങളില്‍ വിളിപ്പിച്ചു നൃത്തം ചെയ്യിപ്പിക്കും. സുരേഷിനു ലഭിച്ച ആദ്യ പ്രോത്സാഹനം. തുടര്‍ന്ന് കലോത്സവങ്ങളിലേക്ക്. ദാരിദ്ര്യംമൂലം മേക്കപ്പ് ഒക്കെ സ്വയമാണ് പതിവ്. വീടിനടുത്തുള്ള വെങ്കിടേശ്വരന് എന്നയാൾ സംവിധാനം ചെയ്തവതരിപ്പിക്കുന്ന ബാലെകളില്‍ ചെറിയ ചെറിയ വേഷം ചെയ്തുതുടങ്ങി. ഇതിനിടയില്‍ കൂട്ടുകാരന് ഭരതനാട്യം…
Read Moreചൂടത്തിരിക്കാൻ ഞങ്ങൾക്ക് പറ്റില്ലല്ലോ… അങ്കണവാടി കുട്ടികൾക്ക് അവധി
അതി തീവ്ര ചൂട് അനുഭവിക്കുന്ന കാലത്ത് ഒന്നു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത സാഹചര്യമാണ്. കുട ഉണ്ടെന്നു പറഞ്ഞാലും ചൂടിന്റെ കാഠിന്യത്തെ താങ്ങുന്നതിനു കുടയ്ക്കും ഒരു പരിധിയിൽ കൂടുതൽ സാധിക്കില്ല. അന്തരീക്ഷ താപനില ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ വനിത-ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവർത്തനങ്ങൾ പതിവു പോലെ നടക്കും. ഈ കാലയളവിൽ കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യുട്രിഷൻ വീടുകളിലെത്തിക്കും.
Read More‘രൂപത്തിന്റെ പേരിൽ ചാണക്യൻ വരെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്’; ട്രോളുകൾക്ക് തക്കതായ മറുപടി നൽകി പ്രാചി നിഗം
യുപി ബോർഡ് പരീക്ഷയിൽ 98.5% മാർക്ക് വാങ്ങിയ പ്രാചി നിഗത്തിന് അഭിനന്ദന പ്രഭാവങ്ങളായിരുന്നു സോഷ്യൽ മീഡിയ നിറയെ. എന്നാൽ പ്രാചിയുടെ ഫോട്ടോ പുറത്ത് വന്നതോടെ കൈയടികൾ പിന്നീട് കളിയാക്കലുകളും കുത്തു വാക്കുകളും കൊണ്ട് നിറഞ്ഞു. മുഖത്തെ രോമവളർച്ചയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ അധിക്ഷേപങ്ങളാണ് ആ പതിനഞ്ചുകാരി നേരിട്ടത്. ഇപ്പോഴിതാ തന്നെ കളിയാക്കുന്നവർക്ക് ചുട്ട മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പ്രാചി. ‘ചാണക്യൻ പോലും രൂപത്തിന്റെ പേരിൽ കളിയാക്കപ്പെട്ടിട്ടുണ്ടെന്നും, അത് അദ്ദേഹത്തെ ബാധിച്ചിട്ടില്ലെന്നുമാണ് പ്രാചിയുടെ വാദം’. “ട്രോളർമാർക്ക് അവരുടെ മാനസികാവസ്ഥയിൽ ജീവിക്കാൻ കഴിയും, ഞാൻ നേടിയ വിജയം ഇപ്പോൾ എന്റെ ഐഡന്റിറ്റിയാണെന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. എന്റെ കുടുംബമോ അധ്യാപകരോ സുഹൃത്തുക്കളോ ഒരിക്കലും എന്റെ രൂപത്തിന്റെ പേരിൽ എന്നെ വിമർശിച്ചിട്ടില്ല, അതിനാൽ തന്നെ ഞാനും അതിനെക്കുറിച്ചോർത്ത് വിഷമിച്ചിട്ടില്ല. ഫലം വന്നതിന് ശേഷം എന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോഴാണ് ആളുകൾ എന്നെ ട്രോളാൻ…
Read More