വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ഥിയുമായി അവിഹിതബന്ധം സ്ഥാപിച്ചതിനും ഹൈസ്കൂള്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ലൂസിയാനയിൽ 35 കാരിയായ അലക്സാ വിംഗർട്ടർ ആണ് അറസ്റ്റിലായത്. ഇവർ തന്റെ വിദ്യാര്‍ഥികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവയ്ക്കാറുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രാദേശിക ബാറുകളിൽനിന്നു വിംഗർട്ടർ വിദ്യാർഥികൾക്ക് മദ്യം വാങ്ങി നൽകിയതിനും 18 വയസുള്ള ഒരു വിദ്യാര്‍ഥിയുമായി അവിഹിത ബന്ധം പുലർത്തിയതിനും തെളിവ് ലഭിച്ചു. പിന്നാലെയായിരുന്നു അറസ്റ്റ്. സംഭവത്തെ തുടർന്ന് അധ്യാപികയെ സ്കൂളില്‍നിന്നു പുറത്താക്കിയതായി സ്കൂൾ ബോർഡ് അറിയിച്ചു.
Read MoreCategory: Today’S Special
ചൂടൻ വിശേഷം; കനത്ത ചൂടിൽ അടയിരിക്കാതെ കോഴി മുട്ട വിരിഞ്ഞു
കനത്ത ചൂടിൽ അന്തരീക്ഷ ഊഷ്മാവ് കൂടിയതോടെ കോഴി അടയിരിക്കാതെ ചൂടേറ്റ് മുട്ട വിരിഞ്ഞു. എടവനക്കാട് വാച്ചാക്കല്‍ പള്ളിപ്പുറം വീട്ടിൽ മാഹിന്റെ വീട്ടിലാണ് സംഭവം. മാഹിന്റെ ഭാര്യ കഴിഞ്ഞ ദിവസം കോഴിക്കൂട്ടില്‍നിന്ന് മുട്ടകള്‍ ശേഖരിക്കുന്നതിനിടെ കൂടിനടുത്ത് മണ്ണില്‍ പുതഞ്ഞ് ഒരു മുട്ട കിടക്കുന്നതായി കണ്ടു. കുറച്ച് പഴക്കം തോന്നിയതിനാൽ മുട്ട ഒരു കടലാസ് പെട്ടിയിലാക്കി വീടിനകത്ത് മാറ്റിവച്ചു. രണ്ട് ദിവസം മുമ്പ് പെട്ടിയില്‍ ഒരു അനക്കവും കോഴിക്കുഞ്ഞിന്റെ കരച്ചിലും കേട്ട് പരിശോധിച്ചപ്പോഴാണ് ആ മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞ് പുറത്തുവന്നത് കണ്ടത്.
Read Moreവേനൽ കടുത്തതോടെ സ്കൂളിൽ കുട്ടികളില്ല: തണുപ്പിക്കാൻ ക്ലാസ്മുറിയിൽ നീന്തൽക്കുളവുമായി അധ്യാപകർ; ഒടുവിൽ കളിയും ചിരിയുമായി കുട്ടികൾ വെള്ളത്തിൽ
വേനൽ ചൂട് കടുത്തതോടെ ആളുകൾ നട്ടംതിരിയുകയാണ്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യയിലും ചൂട് അതികഠിനമാണ്. ചൂട് കാരണം സ്കൂളിലേക്ക് കുട്ടികളെത്താതായതോടെ ഉത്തർപ്രദേശ് കനൗജിലെ സർക്കാർ സ്കൂൾ ഒരു മാർഗം കണ്ടെത്തി. കഴിഞ്ഞ ദിവസം വരെ കുട്ടികൾ പഠിച്ച ക്ലാസ് മുറിയിൽ അധ്യാപകർ ഇപ്പോൾ നീന്തൽക്കുളമാണ് ഒരുക്കിയിരിക്കുന്നത്. കനൗജ് ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. എന്നാൽ കുട്ടികളിപ്പോൾ ചൂടിൽ നിന്ന് രക്ഷനേടാൻ എപ്പോഴും വെള്ളത്തിൽത്തന്നെയാണ്. വേനൽ കടുത്തതോടെ സ്കൂളിൽ ഹാജർനില കുറഞ്ഞു. ഇതോടെയാണ് സ്കൂൾ അധികൃതർ പരിഹാരമായി ഇത്തരമൊരു മാർഗം കണ്ടെത്തിയത്. താല്‍ക്കാലിക നീന്തല്‍ കുളം അഞ്ച് ക്ലാസ് മുറികളിലൊന്നിലാണ് ഉള്ളത്. ഇപ്പോൾ നാല് മുറികളിലായാണ് ക്ലാസ് നടക്കുന്നത്. ഇതനുസരിച്ച് നീന്തലിനടക്കം ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട് വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു; യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. വ്യായാമം ചെയ്തുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പത്ത് വർഷമായി യുവാവ് ജിമ്മിൽ വർക്ക് ഔട്ട് നടത്തുന്നതാണ്. സംഭവം നടക്കുന്ന സമയത്ത് യുവാവ് ജിമ്മിലെ ബെഞ്ചിലിരിക്കുകയായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് ഇയാൾ രണ്ട് കൈകൊണ്ട് തലയിൽ പിടിക്കുകയും ചെയ്തു. പിന്നാലെ നിലത്തേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടുത്തിടെ സഹോദരിയുടെ വിവാഹാഘോഷങ്ങളിൽ ഡാൻസ് ചെയ്യുന്നതിനിടെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു സംഭവം. वाराणसी मे जिम करते युवक को हुआ हार्ट अटैक.. गिरा.. तड़फा और साँसे टूट गई UP : कोरोना वैक्सीन पर ब्रिटेन में हुए खुलासे के बीच वाराणसी में…
Read Moreഎന്താ ചൂട്! അസഹനീയമായ ചൂടിൽ നിന്ന് രക്ഷനേടാൻ നീന്തൽക്കുളത്തിൽ ചാടി കുരങ്ങന്മാർ; വീഡിയോ വൈറൽ
ചുട്ടുപൊള്ളുന്ന വേനൽചൂടുകൊണ്ട് മനുഷ്യർ ഇപ്പോൾ ബുദ്ധിമുട്ടുകയാണ്. സദാസമയവും ഈ അവസരത്തിൽ വെള്ളത്തിൽ കിടന്നാലും ചൂടിൽ നിന്ന് ആശ്വാസമുണ്ടാകുമോ എന്നത് സംശയമുള്ള കാര്യമാണ്. മൃഗങ്ങളുടെ അവസ്ഥയും ഏകദേശം ഇതുതന്നെയാണ്. അത്തരത്തിൽ ചൂടിനെ മറികിടക്കാൻ നീന്തൽക്കുളത്തിൽ ഇറങ്ങിയ കുരങ്ങന്മാരുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മുംബൈയിലെ ബോറിവലി ഏരിയയിലെ ഒരു പാർപ്പിട സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന കുളത്തിൽ ഏഴ് കുരങ്ങുകൾ അടങ്ങുന്ന ഒരു സംഘമാണ് കുളിക്കാനായി ഇറങ്ങിയത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. രണ്ട് കുളങ്ങളിൽ, ഒന്നിൽ മൂന്ന് കുരങ്ങുകൾ സന്തോഷത്തോടെ നീന്തുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. വിനോദത്തിനും വിശ്രമിക്കാനും അവർ പിന്നീട് സൈഡ് ഹാൻഡിൽ സമീപിക്കുകയും ചെയ്യുന്നു. എക്സിൽ 14,200-ലധികം വ്യൂസുമായി വീഡിയോ ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് . മുംബൈ ആസ്ഥാനമായുള്ള ഒരു പേജാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തത്. #Monkeys are back…
Read Moreപാമ്പ് പുലിയാണ് കേട്ടോ! ഓടുന്ന കാറിന്റെ അടിയിൽ തൂങ്ങിക്കിടക്കുന്ന പാമ്പ്; ഞെട്ടിക്കുന്ന വൈറൽ വീഡിയോ
അതിവേഗത്തിൽ പായുന്ന കാറിൻ്റെ അടിയിൽ പാമ്പ് തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ കാറിന്റെ താഴത്തെ ഭാഗത്ത് തൂങ്ങിക്കിടക്കുന്ന വലിയ പാമ്പ് അബദ്ധത്തിൽ കുടുങ്ങിയ ശേഷം സ്വയം മോചിപ്പിക്കാൻ ശ്രമിക്കുന്നതായി കാണാവുന്നതാണ്. എന്നാൽ എങ്ങനെയാണ് പാമ്പ് അവിടെ കുടുങ്ങിയതെന്നത് വ്യക്തമല്ല. യുഎസിലെ അലബാമ ഹൈവേയിലാണ് സംഭവം. കാറിന്റെ താഴത്തെ പ്രതലത്തിൽ തൂങ്ങിക്കിടക്കുന്നതിനിടയിൽ പാമ്പ് സ്വയം മോചിപ്പിക്കാൻ റോഡിലേക്ക് തെന്നിമാറുന്നുണ്ട്. പാമ്പ് കാറിൻ്റെ പിൻ ചക്രങ്ങളിലൊന്നിനോട് വളരെ അടുത്ത് നിൽക്കുന്നതായി കാണപ്പെട്ടെങ്കിലും ഒരു അപകടവും രേഖപ്പെടുത്തിയിട്ടില്ല. കാറിൽ പാമ്പിനെ കണ്ട മാർക്ക് തോൺ എന്ന വ്യക്തിയാണ് വീഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്തത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാണ്. A snake hanging out of a car is not something you expect to see while driving down the highway.…
Read Moreവെയിലേൽക്കാതെ… ട്രാഫിക് സിഗ്നലുകളിൽ ഗ്രീൻ റൂഫ്; പോണ്ടിച്ചേരിയിൽ നിന്നുള്ള വൈറൽ വീഡിയോയ്ക്ക് പ്രതികരണവുമായി നെറ്റിസൺസ്
വേനൽക്കാലത്ത് മരങ്ങൾ ഇല്ലാത്ത തുറസ്സായ തെരുവുകളിലൂടെയുള്ള സവാരി യാത്രക്കാരെ തളർത്തുന്നു. പ്രത്യേകിച്ച് ഉച്ചസമയത്തെ ചൂട് യാത്രകൾക്ക് തടസമാകും. പാതയോരങ്ങളിൽ വളരുന്ന മരങ്ങൾ തണൽ നൽകുകയും യാത്രയ്ക്ക് അൽപ്പം ആശ്വാസം നൽകുകയും ചെയ്യുമ്പോൾ, പച്ചപ്പില്ലാത്ത ഇടങ്ങളുടെ കാര്യമോ? ഒരു മരം നടുന്നത് ഇത് പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. എന്നിരുന്നാലും, അത് വളരാനും യാത്രക്കാർക്ക് തണൽ നൽകാനും വർഷങ്ങൾ വേണ്ടിവരും. ഇത് പരിശോധിച്ച് പോണ്ടിച്ചേരി പൊതുജനക്ഷേമ വകുപ്പ് കടുത്ത ചൂടിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസം പകരാൻ ട്രാഫിക് സിഗ്നലുകളിൽ പച്ച മേൽക്കൂര സ്ഥാപിച്ചു. പോണ്ടിച്ചേരിയിലെ തെരുവുകളിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സീബ്രാ ക്രോസിംഗ് ലൈനിൽ നിന്നും ട്രാഫിക് സിഗ്നലിൽ നിന്നും ഏതാനും മീറ്ററുകളോളം റോഡിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന പച്ച വല മേൽക്കൂര പോലെ നിൽക്കുന്നു. കാത്തിരിപ്പ് സമയത്ത് ആളുകൾക്ക് മൂടുപടത്തിന് കീഴിൽ നിൽക്കാനും നേരിട്ട് സൂര്യരശ്മികളിൽ…
Read Moreപൂച്ചകളെ രാത്രിയിൽ തട്ടിക്കൊണ്ടുപോയി ചാക്കിൽ നിറച്ച് ബിരിയാണി കടകളിൽ വിൽക്കുന്നു; വെളിപ്പെടുത്തലുമായി മൃഗസ്നേഹി
തെരുവ് മൃഗങ്ങൾക്ക് നഗരം എത്രത്തോളം സുരക്ഷിതമല്ലെന്ന് പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കുന്ന മൃഗസ്നേഹി, വഴിയോരങ്ങളിൽ കാണുന്ന പൂച്ചകളുടെ അവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ്. തെരുവിൽ കാണുന്ന പൂച്ചകളെ ആളുകൾ തട്ടിക്കൊണ്ടുപോയി വലിയ ചാക്കുകളിൽ നിറച്ച്, വഴിയോര ബിരിയാണി കടകളിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിൽക്കുന്ന കാഴ്ചയുടെ ദൃക്സാക്ഷിയാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ജോഷ്വ എന്ന കോളേജ് വിദ്യാർഥിയാണ് ഞെട്ടിപ്പിക്കുന്ന സംഭവം മാധ്യമങ്ങളോട് വിവരിച്ചത്.”അർദ്ധരാത്രിയിൽ ഒരാൾ ബാഗുകൾ വാഹനത്തിൽ കയറ്റുന്നത് ഞാൻ കണ്ടു. ഞാൻ അടുത്ത് എത്തുമ്പോഴേക്കും അവൻ ബാഗുകൾ മറയ്ക്കാൻ ഒരു മൂലയിലേക്ക് മാറ്റി. ഞാൻ അവന്റെ അടുത്തെത്തി കാര്യം അന്വേഷിച്ചപ്പോൾ പൂച്ചകളെ പിടിക്കാൻ അവിടെ വന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞു. ഉടൻ തന്നെ ആ മനുഷ്യൻ തന്നെ തള്ളിയിടുകയും അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു, എന്നാൽ മൂന്ന് കിലോമീറ്ററോളം അവനെ പിന്തുടരുകയും സംഭവത്തിന് പിന്നിലെ ചില സത്യങ്ങൾ അന്വേഷിക്കുകയും ചെയ്തുവെന്ന്…
Read Moreഅറ്റ കൈ പ്രയോഗം: മദ്യലഹരിയിൽ ഭാര്യയെ തല്ലി ഭർത്താവ്, ഒടുവിൽ കുളിപ്പിച്ച് കെട്ടിറക്കി കസ്റ്റഡിയിലെടുത്ത് എസ്. ഐ.
മദ്യലഹരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെ പിടികൂടാനെത്തി പുലിവാല് പിടിച്ചിരിക്കുകയാണ് പോലീസ്. പത്തനംതിട്ടയിലാണ് സംഭവം. ഭർത്താവ് മദ്യപിച്ചെത്തി വീട്ടിൽ അടിയുണ്ടാക്കുന്നു എന്ന് വിവരം കിട്ടയതിനെ തുടർന്നാണ് ആറന്മുള പോലീസ് സംഭവ സ്ഥലത്തെത്തിയത്. എന്നാൽ പ്രതിയെ പൊക്കാനെത്തിയ പോലീസിന് കിട്ടിയത് എട്ടിന്റെ പണിയാണ്. മദ്യപിച്ച് ബോധമില്ലാതെ നിൽക്കുന്ന ആളെ പോലീസ് തന്നെ കുളിപ്പിച്ച് ലഹരി ഇറക്കി കസ്റ്റഡിയിലെടുത്തു. ഇലക്ഷൻ ഡ്യൂട്ടിക്കിടെയാണ് ആറന്മുള പൊലീസിന് മദ്യലഹരിയിൽ ഒരാൾ വീട്ടിൽ തല്ലുണ്ടാക്കുന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ കണ്ടത് കുടിച്ച് വെളിവില്ലാതെ ഭാര്യയെ തല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന ഭർത്താവിനെയാണ്. തുടർന്ന് സ്വബോധം നഷ്ടപ്പെട്ട ഇയാളുടെ കെട്ടിറക്കാനായി കുളിപ്പിക്കാനും തീരുമാനിച്ചു. അവസാനം ഇയാളെ പിടിച്ചു വലിച്ച് പോലീസുകാർ പൈപ്പിന്റെ ചുവട്ടില്‍ എത്തിച്ചു. എന്നാൽ ബക്കറ്റിൽ വെള്ളം പിടിച്ച് കുളിക്കാൻ പറഞ്ഞെങ്കിലും ഇയാൾ അത് ചെയ്തില്ല. അങ്ങനെ എസ്ഐ തന്നെ വെള്ളം കോരി…
Read Moreപെട്രോൾ പമ്പ് ജീവനക്കാരന്റെ മുന്നിൽ വസ്ത്രങ്ങൾ അഴിച്ചുമാറ്റി യുവതി; വൈറൽ വീഡിയോയ്ക്ക് വിമർശനവുമായി സോഷ്യൽ മീഡിയ
പെട്രോൾ പമ്പിലെ ജീവനക്കാരൻ്റെ മുന്നിൽ തന്റെ വസ്ത്രം അഴിച്ച് മാറ്റാൻ ശ്രമിക്കുന്ന യുവതിയുടെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള വീഡിയോ ക്ലിപ്പ് ഇൻറർനെറ്റിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സ്ത്രീയുടെ നാണംകെട്ട പ്രവൃത്തിയിൽ നെറ്റിസൺസ് അമ്പരന്നിരിക്കുകയാണ്. വീഡിയോയിൽ രണ്ട് സ്ത്രീകൾ പെട്രോൾ പമ്പിൽ എത്തുന്നത് കാണാം. ഒരു പെട്രോൾ പമ്പ് ജീവനക്കാരനെയും സ്കൂട്ടറിനോട് ചേർന്നുള്ള ഫ്യൂവൽ ഡിസ്പെൻസർ മെഷീന്റെ അടുത്ത് കാണാവുന്നതാണ്. നിമിഷങ്ങൾക്കകം സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്ന യുവതി വാഹനത്തിൽ നിന്നിറങ്ങി പെട്രോൾ പമ്പ് ജീവനക്കാരൻ്റെ മുന്നിൽ വെച്ച് പെട്ടെന്ന് പാൻ്റ് ഊരിമാറ്റാൻ ശ്രമിക്കുകയാണ്. തുടർന്ന് പെട്ടന്ന് തന്നെ സ്ത്രീ തൻ്റെ വസ്ത്രങ്ങൾ ശരിയായി ക്രമീകരിക്കുകയും തൻ്റെ സ്കൂട്ടറിൽ തിരികെ കയറുകയും ചെയ്യുന്നു. സംഭവം പതിഞ്ഞ സിസിടിവി ക്യാമറയുടെ ടൈം സ്റ്റാമ്പിൽ സമയം പുലർച്ചെ 02:03 ആണെന്ന് കാണിക്കുന്നുണ്ട്. എന്നാൽ കൃത്യമായ സ്ഥലത്തെക്കുറിച്ചും വീഡിയോ…
Read More