8000 കോ​ടി രൂ​പ​യു​ടെ മൂ​ല്യം: മൊ​ണാ​ലി​സ ചി​ത്ര​ത്തി​ന് നേ​രെ സൂ​പ്പ് എ​റി​ഞ്ഞ് പ്ര​തി​ഷേ​ധം; അ​ന്നും ഇ​ന്നും പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഇ​ര​യാ​യി മൊ​ണാ​ലി​സ

ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ചി​ത്ര​മാ​യ ‘മൊ​ണാ​ലി​സ’ പെ​യി​ന്‍റിം​ഗി​ന് നേ​രെ ആ​ക്ര​മ​ണം. പാ​രീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പെ​യി​ന്‍റിം​ഗിന് മു​ക​ളി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ സൂ​പ്പ് ഒ​ഴി​ച്ചാ​യി​രു​ന്നു ചിത്രം ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഡാ​വി​ഞ്ചി​യു​ടെ 500 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ പെ​യി​ന്‍റിം​ഗ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് പാ​രീ​സി​ലെ ലൂ​വ​ർ മ്യൂ​സി​യ​ത്തി​ലാ​ണ്. പ​രി​സ്ഥി​തി പ്ര​ക്ഷോ​ഭ​ക​രാ​ണ് മ്യൂ​സി​യ​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി സൂ​പ്പ് ഒ​ഴി​ച്ച​ത്. ലോ​ക​പ്ര​ശ​സ്ത​മാ​യ ഈ ​ചി​ത്രം പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചി വ​ര​ച്ച​താ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും മൂ​ല്യമു​ള്ള ചി​ത്ര​മാ​ണി​ത്. ചി​ത്രം ഏ​താ​ണ്ട് 8000 കോ​ടി രൂ​പ​യ്ക്ക് ഇ​ൻ​ഷൂ​ർ ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ കാ​ർ​ഷി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഈ ​വേ​റി​ട്ട പ്ര​തി​ഷേ​ധം. ആ​രോ​ഗ്യ​ദാ​യ​ക​വും സു​സ്ഥി​ര​വു​മാ​യ ആ​ഹാ​ര​ത്തി​നു​ള്ള അ​വ​കാ​ശം ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ട് സ്ത്രീ​ക​ൾ മ്യൂ​സി​യ​ത്തി​ലെ​ത്തി സൂ​പ്പൊ​ഴി​ച്ച് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഗ്ലാ​സ് കൊ​ണ്ട് ആ​വ​ര​ണം തീ​ർ​ത്ത സം​ര​ക്ഷ​ണ ക​വ​ചം…

Read More

സ്ത്രീ​ക​ളെ തൊ​ടി​ല്ല, ക​മ​ന്‍റ​ടി​ക്കി​ല്ല: ഇ​ങ്ങ​നെ എ​ഴു​തി ഒ​പ്പി​ട്ട് ന​ൽ​കി​യാ​ൽ ക്ല​ബി​ൽ ക​യ​റാം; പു​തി​യ തീ​രു​മാ​ന​ത്തി​ന് കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ന​ത്തെ കാ​ല​ത്ത് സ്ത്രീ​ക​ൾ എ​വി​ടെ​യും സു​ര​ക്ഷി​ത​ര​ല്ല. ലോ​ക​ത്ത് എ​ല്ലാ​യി​ട​ത്തും സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ന്നാ​ൽ ഈ ​അ​വ​സ്ഥ​യി​ൽ ചൈ​ന​യി​ലെ ഒ​രു ക്ല​ബ് കൊ​ണ്ടു​വ​ന്ന പു​തി​യ പ​രി​ഷ്കാ​ര​മാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന പു​രു​ഷ​ന്മാ​ർ ക്ല​ബി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ൻ​പ് സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്ന് എ​ഴു​തി ഒ​പ്പി​ട്ടു ന​ൽ​ക​ണ​മെ​ന്ന​താ​ണ് വ്യ​വ​സ്ഥ. ചൈ​ന​യി​ലെ ഗ്വാ​ങ്‌​ഡോം​ഗ് പ്ര​വി​ശ്യ​യി​ലെ ഡാ​ർ​ക്ക് പാ​ല​സാ​ണ് സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ഇ​ത്ത​ര​ത്തി​ൽ ഒ​രു ക​രാ​ർ ഒ​പ്പി​ടീ​ക്കു​ന്ന​ത്. വീ​ചാ​റ്റി​ലൂ​ടെ​യാ​ണ് ക്ല​ബ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​നാ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്ല​ബി​ലെ​ത്തു​ന്ന​വ​ർ​ക്കു​മേ​ൽ ഏ​ർ​പ്പെ​ടു​ത്താ​ൻ ത​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​വി​ടെ​യെ​ത്തു​ന്ന സ്ത്രീ​ക​ളി​ൽ ചി​ല​ർ​ക്കു നേ​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​രു കാ​ര്യം ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ക്ല​ബ് ​വ്യക്ത​മാ​ക്കി. ഒ​രു സ്ത്രീ​ക്ക് നേ​രെ അ​ടു​ത്തി​ടെ ഇ​തു​പോ​ലെ അ​തി​ക്ര​മ​മു​ണ്ടാ​യി. ആ ​സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത് വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​നി ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സ്ഥ ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും ക്ല​ബ് അ‍​റി​യി​ച്ചു. ശാ​രീ​രി​ക​മാ​യി…

Read More

ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മു​ത്ത​ശി​യു​ടെ ഡ​യ​റി ക​ണ്ടെ​ത്തി; കു​റി​പ്പു​ക​ൾ വാ​യി​ച്ച​തും പൊ​ട്ടി​ക്ക​ര​ഞ്ഞ് യു​വ​തി

ഒ​രി​ക്ക​ൽ ത​ന്‍റെ മു​ത്ത​ശി എ​ഴു​തി​യ ഡ​യ​റി​ക്കു​റി​പ്പ് വാ​യി​ച്ച് ക​ണ്ണീ​ര​ണി​യു​ക​യാ​ണ് നതാ​ലി എ​ന്ന യു​വ​തി. ന​താ​ലി കാ​ർ​ലോ മ​ഗ്നോ എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ മു​ത്ത​ശി ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​റി ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ആ ​ഡ​യ​റി​ക്കു​റി​പ്പ് പ​ങ്കു​വ​ച്ചു. മു​ത്ത​ശി ഡ​യ​റി​യി​ൽ എ​ഴു​തി​യി​രു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്, ‘ന​താ​ലി​ക്ക് ഇ​ന്ന് ഒ​രാ​ഴ്ച പ്രാ​യ​മാ​യി. എ​ല്ലാം ന​ന്നാ​യി പോ​കു​ന്നു.’ കു​റ​ച്ച് പേ​ജു​ക​ൾ ക​ഴി​യു​മ്പോ​ൾ മു​ത്ത​ശി എ​ഴു​തി​യ മ​റ്റൊ​രു കു​റി​പ്പു​ണ്ട്. അ​തി​ൽ ത​നി​ക്കും ന​താ​ലി​ക്കും ഇ​ട​യി​ൽ ഇ​ന്നൊ​രു ര​ഹ​സ്യം പ​റ​യാ​നു​ണ്ട് എ​ന്നാ​ണ് മു​ത്ത​ശി പ​റ​യു​ന്ന​ത്. ‘ന​താ​ലി ഇ​ന്ന് ആ​റ് ചു​വ​ടു​ക​ൾ ത​നി​ച്ച് ന​ട​ന്നു’ എ​ന്നാ​ൽ, അ​ത് ആ​രോ​ടും പ​റ​യാ​ത്ത, ത​നി​ക്കും ന​താ​ലി​ക്കും ഇ​ട​യി​ൽ മാ​ത്ര​മു​ള്ള ര​ഹ​സ്യ​മാ​യി​രി​ക്കും എ​ന്നും മു​ത്ത​ശി എ​ഴു​തി. ‘കാ​ര​ണം നീ ​ആ​ദ്യം ന​ട​ക്കു​ന്ന​ത് കാ​ണേ​ണ്ട​ത് നി​ന്‍റെ മ​മ്മി​യും ഡാ​ഡി​യും ആ​ണ്. നീ ​ഒ​രു ഭാ​ഗ്യ​വ​തി​യാ​യ കു​ഞ്ഞാ​ണ്. കാ​ര​ണം, എ​ല്ലാ​വ​രും നി​ന്നെ സ്നേ​ഹി​ക്കു​ന്നു’…

Read More

ആ​റ് മ​ണി​ക്കൂ​ർ​കൊ​ണ്ട് വീ​ട് വൃ​ത്തി​യാ​ക്കി ഭ​ർ​ത്താ​വ്; പി​ന്നാ​ലെ 74,000 രൂ​പ​യു​ടെ ബി​ല്ല് ഭാ​ര്യ​യ്ക്ക് അ​യ​ച്ചുകൊ​ടു​ത്തു

ആ​റ് മ​ണി​ക്കൂ​ർ വീ​ട് വൃ​ത്തി​യാ​ക്കി​യ​തി​ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് 74,000 രൂ​പ. ഇ​വ​രു​ടെ ചാ​റ്റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ഭ​ർ​ത്താ​വ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​തും. മാ​ർ​ക്ക് ഹാ​ച്ച് എ​ന്ന യു​വാ​വാ​ണ് ഭാ​ര്യ​യെ ക​ളി​യാ​ക്കാ​നാ​യി വീ​ട് വൃ​ത്തി​യാ​ക്കി​യ ശേ​ഷം ബി​ല്ല്  അ​യ​ച്ച​ത്. കി​ട​പ്പു​മു​റി​യി​ലെ മൂ​ന്ന് ബെ​ഡ്‍​റൂം, കാ​ർ​പ്പ​റ്റു​ക​ൾ, ഒ​രു കോ​ർ​ണ​ർ സോ​ഫ ഒ​ക്കെ​യും മാ​ർ​ക്ക് വൃ​ത്തി​യാ​ക്കി​യ​വ​യി​ൽ പെ​ടു​ന്നു. കാ​ർ​പെ​റ്റും മ​റ്റും പ്രൊ​ഫ​ഷ​ണ​ലാ​യി വൃ​ത്തി​യാ​ക്കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് മാ​ർ​ക്ക്. അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ പ്രൊ​ഫ​ഷ​ണ​ലാ​യി​ട്ടാ​ണ് ആ​റു മ​ണി​ക്കൂ​ർ നേ​ര​മെ​ടു​ത്ത് മാ​ർ​ക്ക് വീ​ട് വൃ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഭാ​ര്യ​യ്ക്ക് ഓ​രോ ക​സ്റ്റ​മേ​ഴ്സി​നും അ​യ​ക്കു​ന്ന​ത് പോ​ലെ​യു​ള്ള ബി​ല്ല് മാ​ർ​ക്ക് അ​യ​ച്ചു. എ​ന്നാ​ൽ, ത​ന്‍റെ ഈ ​ക​സ്റ്റ​മ​റു​ടെ (ഭാ​ര്യ​യു​ടെ) മ​റു​പ​ടി​യി​ൽ താ​ൻ തൃ​പ്ത​ന​ല്ല എ​ന്നാ​ണ് മാ​ർ​ക്ക് ത​മാ​ശ​യാ​യി പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല, അ​ര ദി​വ​സ​ത്തെ ക​ഠി​നാ​ധ്വാ​ന​മാ​ണ് താ​ൻ ചെ​യ്ത​ത് എ​ന്നും മാ​ർ​ക്ക് പ​റ​യു​ന്നു​ണ്ട്. “ക​ഴി​ഞ്ഞ ആ​ഴ്ച ഞ​ങ്ങ​ൾ​ക്ക് വ​ള​രെ…

Read More

കാ​ഴ്ച​യി​ൽ ചെ​റു​താ​യി​രി​ക്കാം: എ​ന്നാ​ൽ അ​ത്ര നി​സാ​ര​ക്കാ​ര​ല്ല ഉ​റു​മ്പു​ക​ൾ; പു​തി​യ പ​ഠ​ന​ത്തി​ൽ പു​റ​ത്തു​വ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ

ഉ​റു​മ്പു​ക​ൾ കാ​ഴ്ച​യി​ൽ ചെ​റു​താ​ണെ​ങ്കി​ലും അ​ത്ര നി​സാ​ര​ക്കാ​രാണെ​ന്ന് ക​രു​ത​ണ്ട. പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ആ​വാ​സ​വ്യ​വ​സ്ഥ​യെ അ​ടി​മു​ടി മാ​റ്റാ​നു​ള്ള ക​ഴി​വ് ഉ​റു​മ്പി​ന് ഉ​ണ്ട്. ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റാ​യ ടേ​ഡ് പാ​മ‍​റും ഒ​രു സം​ഘം ശാ​സ്ത്ര​ജ്ഞ​രും ചേ​ർ​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. മു​പ്പ​ത് വ​ർ​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. കെ​നി​യ​യി​ലെ ഓ​ൾ പെ​ജ​റ്റ ക​ൺ​സ​ർ​വ​ൻ​സി​യി​ലെ ഉ​റു​മ്പു​ക​ളും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ങ്കീ​ർ​ണ​മാ​യ ബ​ന്ധ​ത്തെ കു​റി​ച്ചാ​യി​രു​ന്നു പ​ഠ​നം. ഈ ​പ​ഠ​ന​ത്തി​ൽ ഉ​റു​മ്പു​ക​ൾ​ക്ക് സിം​ഹ​ങ്ങ​ളു​ടെ​യും ആ​ന​ക​ളു​ടെ​യും ഭ​ക്ഷ​ണ​ക്ര​മ​ത്തെ കാ​ര്യ​മാ​യി സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ഞ്ഞെ​ന്നും ഇ​തു​വ​ഴി മൊ​ത്തം ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്ക് മാ​റ്റം സം​ഭ​വി​ച്ച​താ​യും പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വി​വി​ധ ഉ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​പോ​ഷ്ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടു​വ​രു​ന്ന വ​ലി​യ ത​ല​യു​ള്ള ഉ​റു​മ്പു​ക​ളെ​യാ​ണ് നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്കി​യ​ത്. പ്രൊ​ഫ​സ​ർ ടോ​ഡ് പാ​മ​ർ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, ഈ ​ചെ​റി​യ ആ​ക്ര​മ​ണ​കാ​രി​ക​ൾ ഒ​രു ആ​ഫ്രി​ക്ക​ൻ ആ​വാ​സ​വ്യ​വ​സ്ഥ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്, ആ​ര് ആ​രെ​യാ​ണ് ഭ​ക്ഷി​ക്കു​ന്ന​ത് എ​ന്ന​ത്…

Read More

എ​ന്നോ​ടാ ക​ളീ…! ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ തോ​ൽ​പ്പി​ച്ച് മെ​ട്രോ​യ്ക്ക് ക​ല്ല്യാ​ണ​പ്പ​ന്ത​ലി​ലെ​ത്തി യു​വ​തി; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് കൈ​യ​ടി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

ബം​ഗ​ളൂ​രു ന​ഗ​ര​ത്തെി​ലെ തി​ര​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ കാ​ഴ്ച​ക​ളി​ൽ​പ്പെ​ടു​ന്ന ഒ​ന്നാ​ണ്. വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ സ്ഥി​രം കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, സ്വ​ന്തം ക​ല്ല്യാ​ണ​ത്തി​ന് തി​ര​ക്കി​ൽ​പ്പെ​ട്ട് വൈ​കി എ​ത്തു​ന്ന അ​വ​സ്ഥ വ​ന്നാ​ലോ? റോ​ഡ് യാ​ത്ര​യെ അ​ങ്ങ് ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കാ​ൻ പ​റ്റി​ല്ല. എ​ന്താ​യാ​ലും, അ​ടു​ത്തി​ടെ ഒ​രു യു​വ​തി ഈ ​പ്ര​ശ്നം ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി വ​ള​രെ വ്യ​ത്യ​സ്ത​വും പ്രാ​ക്ടി​ക്ക​ലു​മാ​യ ഒ​രു മാ​ർ​ഗം സ്വീ​ക​രി​ച്ചു. ഇ​ങ്ങ​നെ ത​ന്‍റെ വി​വാ​ഹ ദി​വ​സം മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ കാ​ത്ത് നി​ൽ​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ ഓ​ർ​ത്ത്, ബു​ദ്ധി​പ​ര​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​വ​വ​ധു. മെ​ട്രോ​യി​ലാ​ണ് സ്വ​ന്തം ക​ല്ല്യാ​ണ​ത്തി​ന് യു​വ​തി ക​ല്ല്യാ​ണ​സ്ഥ​ല​ത്തേ​ക്ക് പോ​യ​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ഹ​വ​സ്ത്ര​ത്തി​ൽ മെ​ട്രോ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​വു​ക​യാ​ണ്. യു​വ​തി മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന​തും കൈ​വീ​ശി​ക്കാ​ണി​ക്കു​ന്ന​തും ഒ​ക്കെ വീ​ഡി​യോ​യി​ൽ കാ​ണാം.…

Read More

നി​ശ്ച​ല​മാ​യി… ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ലൊ​രു മു​ത​ല; വൈറലായി ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മൃ​ഗ​ങ്ങ​ളു​ടേ​യും പ​ക്ഷി​ക​ളു​ടേ​യും വീ​ഡി​യോ​ക​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഈ ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ച്ച​ത്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ​യാ​ണ് ഇപ്പോൾ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു മു​ത​ല ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​വും മു​ത​ല സ​ങ്കേ​ത​വു​മാ​യ സ്വാ​മ്പ് പാ​ർ​ക്കി​ൽ നി​ന്നു​ള്ള​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. ത​ണു​ത്തു​റ​ഞ്ഞു​പോ​യ ഒ​രു ത​ടാ​കം ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ്. അ​തി​ൽ ഒ​രു മു​ത​ല​യു​മു​ണ്ട്. ത​ന്‍റെ മു​ഖം ശ്വാ​സം മു​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി ത​ടാ​ക​ത്തി​ന്‍റെ മു​ക​ളി​ലെ പാ​ളി ത​ക​ർ​ത്ത് അ​വി​ടെ മൂ​ക്ക് വ​ച്ചി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യെ ആ​കെ വീ​ഡി​യോ അ​മ്പ​ര​പ്പി​ച്ചു. ഇ​ത്ര​യും ത​ണു​ത്തു​റ​ഞ്ഞ ഒ​രി​ട​ത്ത് എ​ങ്ങ​നെ ഇ​വ അ​തി​ജീ​വി​ക്കും എ​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സം​ശ​യം. മു​ത​ല​യു​ടെ മൂ​ക്കു​ക​ളും മു​ൻ​പ​ല്ലു​ക​ളും മാ​ത്ര​മേ മു​ക​ളി​ൽ കാ​ണു​ന്നു​ള്ളൂ. ഇ​ത് മു​ത​ല അ​തി​ജീ​വി​ക്കാ​ൻ വേ​ണ്ടി പ്ര​യോ​ഗി​ക്കു​ന്ന ത​ന്ത്ര​മാ​കാം . ത​ണു​ത്തു​റ​ഞ്ഞ ത​ടാ​ക​ത്തി​ൽ ആ​കെ ത​ണു​ത്തു…

Read More

‘വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ച​ത്തു​ക​ള​യും’: മ​ക​ന് നേ​രെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി അ​മ്മ; ഒ​ടു​ക്കം മ​ക​നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച അ​മ്മ​യ്ക്ക് സം​ഭ​വി​ച്ച​ത് ഇ​ങ്ങ​നെ…

വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത മ​ക്ക​ളെ ഏ​ത് വി​ധേ​ന​യും വി​വാ​ഹ​ത്തി​ന് സ​മ്മ​തി​പ്പി​ക്കു​വാ​നാ​യി മാ​താ​പി​താ​ക്ക​ൾ പ​ല അ​ട​വു​ക​ളും പ​യ​റ്റാ​റു​ണ്ട്. അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി. ഈ ​ഭീ​ഷ​ണി​ക്കു മു​ന്നി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞ് വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ക്കു​ന്ന മ​ക്ക​ൾ സ​മൂ​ഹ​ത്തി​ൽ നി​ര​വ​ധി​യാ​ണ്. മ​ക്ക​ൾ വി​വാ​ഹം ക​ഴി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​സ​മൂ​ഹ​ത്തി​ൽ ത​ന്നെ ത​ങ്ങ​ളു​ടെ വി​ല​പോ​കും എ​ന്നാ​ണ് ഒ​ട്ടു​മി​ക്ക മാ​താ​പി​താ​ക്ക​ളു​ടെ​യും ധാ​ര​ണ. വി​വാ​ഹ​ത്തെ കു​റി​ച്ചു​ള്ള മ​ക്ക​ളു​ടെ സ​ങ്ക​ല്പ​ങ്ങ​ളെ​ന്താ​ണെ​ന്നുപോ​ലും അ​ച്ഛ​ന​മ്മ​മാ​ർ ചോ​ദി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ത്യം. മാ​ന​സി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യു​മു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ എ​ടു​ക്കാ​നു​ള്ള സ​മ​യം​പോ​ലും ചി​ല മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കാ​റി​ല്ല. എ​ന്നാ​ൽ ഇ​ങ്ങ​നെ മ​ക​നെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​പ്പി​ച്ച് പ​ണി വാ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഒ​ര​മ്മ. ചൈ​ന​യി​ലെ വെ​ൻ​ഷൗ​വി​ലാ​ണ് സം​ഭ​വം. എ​ന്താ​യാ​ലും ഈ ​സം​ഭ​വ​ത്തോ​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് വി​വാ​ഹി​ത​രാ​വേ​ണ്ടി വ​രു​ന്ന യു​വാ​ക്ക​ളെ കു​റി​ച്ചു​ള്ള വ​ൻ​തോ​തി​ലു​ള്ള ച​ർ​ച്ച ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ന​ട​ക്കു​ക​യാ​ണ്. അ​മ്മ​യു​ടെ സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്ന് സി​യോ​ജി​ൻ എ​ന്ന യു​വാ​വി​നാ​ണ് വി​വാ​ഹം ക​ഴി​ക്കേ​ണ്ടി വ​ന്ന​ത്.…

Read More

ആ​ഡം​ബ​ര​ക്കാ​റി​ൽ സിം​ഹ​ക്കു​ട്ടി​യു​ടെ പ​ട്ടാ​യ യാ​ത്ര! വെ​ട്ടി​ലാ​യി ഇ​ന്ത്യ​ൻ ഉ​ട​മ

പ​ട്ടാ​യ ന​ഗ​ര​ത്തെ അ​മ്പ​രിപ്പി​ച്ച കാ​ഴ്ച​യാ​യി​രു​ന്നു അ​ത്! ലോ​ക​ത്തെ ആ​ഡം​ബ​ര​ക്കാ​റു​ക​ളി​ൽ മു​ൻ​നി​ര​യി​ൽ​ത്ത​ന്നെ​യു​ള്ള ബെ​ന്‍റ്ലി​യു​ടെ പി​ൻ​സീ​റ്റി​ൽ സിം​ഹ​ക്കു​ട്ടി​യെ ഇ​രു​ത്തി ന​ഗ​ര​വീ​ഥി​യി​ലൂ​ടെ ഒ​രു യു​വാ​വ് പാ​യു​ന്നു. ചോ​ൻ​ബു​രി പ്ര​വി​ശ്യ​യി​ലെ ബാം​ഗ് ലാ​മും​ഗ് ജി​ല്ല​യി​ലാ​യി​രു​ന്നു സിം​ഹ​ക്കു​ട്ടി​യു​മാ​യു​ള്ള സാ​ഹ​സി​ക​യാ​ത്ര. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​മി​ഷ​നേ​ര​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ൽ ച​ന്ത​മു​ള്ള സിം​ഹ​ക്കു​ട്ടി കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​തു കാ​ണാം. ത​ല​യും ര​ണ്ടു കാ​ലു​ക​ളും പു​റ​ത്തേ​ക്കി​ട്ടാ​ണു യു​വ​രാ​ജ​ന്‍റെ ഇ​രി​പ്പ്. ക​ഴു​ത്തി​ൽ ബെ​ൽ​റ്റ് ധ​രി​പ്പി​ച്ചി​ട്ടു​ള്ള സിം​ഹ​ക്കു​ട്ടി കാ​റി​ലി​രു​ന്ന​യാ​ളു​ടെ ആ​ജ്ഞ​കേ​ട്ട് കാ​ലും ത​ല​യും അ​ക​ത്തേ​ക്കി​ട്ട് സീ​റ്റി​ൽ അ​നു​സ​ര​ണ​യോ​ടെ ഇ​രു​ന്നു യാ​ത്ര തു​ട​രു​ന്നു. സിം​ഹ​ക്കു​ട്ടി​ക്ക് ഏ​ക​ദേ​ശം 4-5 മാ​സം പ്രാ​യ​മു​ണ്ടാ​കും. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ ‌പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​റും സിം​ഹ​ക്കു​ട്ടി​യും ഇ​ന്ത്യ​ക്കാ​ര​നാ​യ സാ​വ​ൻ​ജി​ത് കൊ​സൂം​ഗ്‌​നെ​റി​ന്‍റേ​താ​ണെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. കാ​ർ ഓ​ടി​ച്ച​ത് അ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​ണെ​ന്നും വ്യ​ക്ത​മാ​യി. ഇ​രു​വ​ർ​ക്കു​മെ​തി​രേ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണു പോ​ലീ​സ്. താ​യ്‌​ല​ൻ​ഡി​ൽ സിം​ഹ​ങ്ങ​ൾ​പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ വാ​ങ്ങാ​നും പ​രി​പാ​ലി​ക്കാ​നും നി​യ​മം…

Read More

പി​ങ്ക് വ​ർ​ണ​ത്തി​ൽ നീ​രാ​ടി ബം​ഗ​ളൂ​രു ന​ഗ​രം; കാ​ഴ്ച​യു​ടെ വ​ർ​ണ​വ​സ​ന്ത​മൊ​രു​ക്കി ട്ര​മ്പ​റ്റ് മ​ര​ങ്ങ​ൾ

പൂ​ന്തോ​ട്ട ന​ഗ​രം എ​ന്ന വി​ശേ​ഷ​ണ​മു​ള്ള ബം​ഗ​ളൂ​രു ന​ഗ​രം പി​ങ്ക് നി​റ​മു​ള്ള പൂ​ക്ക​ളാ​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി. പി​ങ്ക് ട്ര​മ്പ​റ്റ് മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ പൂ​ത്ത​താ​ണു ന​ഗ​ര​ത്തെ പി​ങ്കി​ൽ കു​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​രു​പോ​ലെ വി​സ്മ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണു പി​ങ്ക് വ​സ​ന്തം. ക​ർ​ണാ​ട​ക ടൂ​റി​സം മ​ന്ത്രാ​ല​യം പ​ങ്കു​വ​ച്ച ഇ​തി​ന്‍റെ മ​നോ​ഹ​ര​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ പു​ഷ്പ​വ​സ​ന്ത​ങ്ങ​ൾ​ക്കു വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ണ്ട്. ന​ഗ​ര​ത്തി​ൽ ഇ​ന്നു കാ​ണു​ന്ന വി​വി​ധ പൂ​മ​ര​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ബ്ര​ട്ടീ​ഷു​കാ​രാ​ണ്. ഇം​ഗ്ല​ണ്ടി​ലെ വ​സ​ന്ത​കാ​ലം ഓ​ര്‍​മി​പ്പി​ക്കാ​നാ​യി അ​വ​ര്‍ ന​ട്ടു​വ​ള​ർ​ത്തി​യ പൂ​മ​ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് തെ​രു​വോ​ര​ങ്ങ​ളി​ലും പാ​ര്‍​ക്കു​ക​ളി​ലും കാ​ണു​ന്ന എ​ണ്ണ​മ​റ്റ പൂ​മ​ര​ങ്ങ​ൾ. പി​ങ്ക് നി​റ​ത്തോ​ടു കൂ​ടി​യ ത​ബേ​ബു​യ റോ​സാ/​പി​ങ്ക് ട്ര​ന്പ​റ്റ് ട്രീ/​പി​ങ്ക് പൂ​യി, മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പു​ഷ്പ​ങ്ങ​ളോ​ടു കൂ​ടി​യ ത​ബേ​ബു​യ അ​ര്‍​ജ​ന്‍റീ​ന അ​ല്ലെ​ങ്കി​ല്‍ ദ ​ട്രീ ഓ​ഫ് ഗോ​ള്‍​ഡ് എ​ന്നി​ങ്ങ​നെ ഒ​ട്ടേ​റേ പൂ​മ​ര​ങ്ങ​ളും വ​ള്ളി​ച്ചെ​ടി​ക​ളും ന​ഗ​ര​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം കാ​ണാം.

Read More